ഒരു വര്‍ഷം പിന്നിടുന്നു .ഹാജര്‍ബുക്കില്‍ ഇനി അവധിയുടെ പേജുകള്‍ .
ഒരു വിലയിരുത്തലാകാം.ഈ വര്‍ഷം നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍
.ഇതാ ഒരു വിദ്യാലയം മുടങാങാലതെ നടത്തി വരുന്ന പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട്.നല്ലതെന്നു തിരിച്ചറിഞ്ഞവ നിറുത്തിക്കളയരുത് എന്ന് ഈ സ്കൂള്‍ ഓര്‍മിപ്പിക്കുന്നു
.വര്‍ഷാവസാനം കുട്ടികള്‍ക്കു അവരുടെ കഴിവുകളുടെ സമാഹാരം നലാകാന്‍ കഴിയുക വലിയൊരു കാര്യം തന്നെ.
16 Mar 2013
ഒരു വിലയിരുത്തലാകാം.ഈ വര്‍ഷം നടത്തിയ ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍
.ഇതാ ഒരു വിദ്യാലയം മുടങാങാലതെ നടത്തി വരുന്ന പ്രവര്‍ത്തനത്തിന്റെ റിപ്പോര്‍ട്ട്.നല്ലതെന്നു തിരിച്ചറിഞ്ഞവ നിറുത്തിക്കളയരുത് എന്ന് ഈ സ്കൂള്‍ ഓര്‍മിപ്പിക്കുന്നു
.വര്‍ഷാവസാനം കുട്ടികള്‍ക്കു അവരുടെ കഴിവുകളുടെ സമാഹാരം നലാകാന്‍ കഴിയുക വലിയൊരു കാര്യം തന്നെ.
16 Mar 2013
കൂത്താട്ടുകുളം: 'എനിക്കും ഒരു കൈയെഴുത്തുമാസിക...' എല്‍കെജി മുതല്‍ ഏഴാംക്ലാസുവരെയുള്ള കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളിലെ അഞ്ഞൂറോളം കുട്ടികളുടെ മനസ്സുനിറയെ അക്ഷരങ്ങളുടെ അടയാളങ്ങളാണ്.
- കഥ, കവിത, നാടകം, യാത്രാവിവരണം, ഉപന്യാസം തുടങ്ങി വൈവിധ്യമാര്‍ന്ന രചനകളാണ് ഓരോ കൈയെഴുത്തുമാസികയുടേയും പേജുകളെ ആകര്‍ഷകമാക്കുന്നത്.
- കുട്ടികള്‍ സ്വന്തമായി തയ്യാറാക്കിയ എഴുത്തുപുസ്തകങ്ങള്‍ക്ക് ഓരോന്നിനും നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തകനോ, ജനപ്രതിനിധിയോ, മറ്റ് മുതിര്‍ന്നവരോ അവതാരികയും ആശംസയും എഴുതിയിട്ടുണ്ട്.
- തുടര്‍ച്ചയായി നാലാം വര്‍ഷമാണ് കൂത്താട്ടുകുളം ഗവ. യുപി സ്‌കൂളില്‍ മുഴുവന്‍ കുട്ടികള്‍ക്കും കൈയെഴുത്തുമാസിക എന്ന പദ്ധതി നടപ്പാക്കുന്നത്.
- കുട്ടികളെ എഴുത്തിലേക്കും വായനയിലേക്കും കൂട്ടിക്കൊണ്ടുപോയി അവരെ സാഹിത്യപരമായും കലാപരമായും ഉയര്‍ച്ചയിലേക്ക് നയിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാന അധ്യാപകന്‍ കെ.വി. ബാലചന്ദ്രന്‍, പിടിഎ പ്രസിഡന്റ് രാജേഷ് സ്വാതി, സി.പി. രാജശേഖരന്‍, ഡി. ശുഭലന്‍ എന്നിവര്‍ പറഞ്ഞു.
- 540 കുട്ടികളും 25 ജീവനക്കാരും പദ്ധതിപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എല്ലാ കുട്ടികളുടേയും മാസികകള്‍ ഒരേസമയം പ്രകാശനം ചെയ്തു.
- ബ്ലോക്ക് പഞ്ചായത്തംഗം പ്രിന്‍സ് പോള്‍ ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി. രാജേഷ് അധ്യക്ഷനായി. കുമാര്‍ കെ. മുടവൂര്‍, ജോസ് കരിമ്പന, സി.പി. രാജശേഖരന്‍, വത്സമ്മ തോമസ്, ആലീസ്, വി.പി. ആലീസ്, കെ.വി. ബാലചന്ദ്രന്‍, എ.കെ. ദേവദാസ്, മിനി രതീഷ്, ഡി. ശുഭലന്‍, ആഷ്‌ലി എസ്. പാതിരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു
ആശംസകള്‍ അക്ഷരങ്ങള്‍ക്ക്
ReplyDeleteഅക്ഷരങ്ങള്‍ കൊണ്ട് അഗ്നിജ്വലിപ്പിക്ക്ന്നവര്‍ വളര്‍ന്നുവരട്ടെ
ReplyDelete