ദേശാഭിമാനിയില്‍
വന്ന വാര്‍ത്ത നോക്കുക.
സാദിഖ്അലി
എന്ന രണ്ടാം ക്ലാസുകാരനെ
വിദ്യാലയം കൃഷിയറിവിന്റെ
പേരില്‍ ആദരിക്കുകയാണ് .
പഠനം
രണ്ടാംക്ലാസില്‍;
കൃഷിയില്‍
"ബിരുദം"
ബഷീര്‍
അമ്പാട്ട്
കൊണ്ടോട്ടി:
വിദ്യാലയം
വിട്ടാല്‍ കൂട്ടുകാര്‍ക്കൊപ്പം
കളിച്ചുനടക്കാനോ വഴിയോരക്കാഴ്ച
കാണാനോ സാദിഖ്അലിക്ക് നേരമില്ല.
പച്ചക്കറിത്തോട്ടം
നനയ്ക്കണം,
തടമെടുക്കണം,
വളംചേര്‍ക്കണം...
ഇങ്ങനെ
നാനാവിധം പണിത്തിരക്കുണ്ട്
ഈ ഏഴുവയസുകാരന്.
സ്വപ്രയത്നത്തിലൂടെ
തന്റെ കൊച്ചുപുരയിടത്തില്‍നിന്ന്
കൃഷിപാഠം പകര്‍ന്നുനല്‍കുകയാണ്
രണ്ടാംക്ലാസുകാരനായ സാദിഖ്
അലി.
അധ്യാപകര്‍
കഴിഞ്ഞവര്‍ഷം കൊടുത്ത
പയര്‍വിത്ത് കൊളത്തൂര്‍
മുല്ലപ്പള്ളി എഎല്‍പി സ്കൂളിലെ
കരുമ്പുലാക്കല്‍ സാദിഖ്അലി
വെറുതെ കളഞ്ഞില്ല.
വീട്ടുപറമ്പില്‍
നട്ടു.
കിട്ടാവുന്ന
പച്ചക്കറി വിത്തുകളെല്ലാം
ശേഖരിച്ച് കൃഷിയിറക്കി.
പയര്‍,
തക്കാളി,
വെണ്ട,
ചീര,
പച്ചമുളക്
തുടങ്ങിയവ സാദിഖിന്റെ
അടുക്കളത്തോട്ടത്തില്‍
സമൃദ്ധമായി വളരുന്നു.
ഒരുവര്‍ഷത്തോളമായി
സാദിഖ് പച്ചക്കറികൃഷി
തുടങ്ങിയിട്ട്.
പഠനം
കഴിഞ്ഞാലുള്ള സമയം പാഴാക്കാറില്ല.
വീടിനോടുചേര്‍ന്ന
കൊച്ചുതോട്ടത്തിലെ ചെടികളും
വള്ളികളുമാണ് അവന്റെ അടുത്ത
കൂട്ടുകാര്‍.
കുത്തനെ
കിടക്കുന്ന പറമ്പിന്റെ
മുകള്‍ഭാഗത്താണ് കൃഷി.
വെളുപ്പിനേ
സാദിഖ് തോട്ടത്തിലിറങ്ങും.
നനയും
പന്തലൊരുക്കലും എല്ലാമായി
ഒരുമണിക്കൂര്‍.
വൈകിട്ട്
സ്കൂള്‍വിട്ട് വീട്ടിലെത്തിയാല്‍
വീണ്ടും പച്ചക്കറിത്തോട്ടത്തിലേക്ക്.
പറമ്പിന്റെ
താഴെ ഭാഗത്തുള്ള കിണറിലെ
വെള്ളം മോട്ടോര്‍ പമ്പുവഴി
ടാങ്കില്‍ ശേഖരിച്ചാണ്
നനയ്ക്കല്‍.
ജ്യേഷ്ഠത്തി
ഹന്ന ഫയിസാണ് മുഖ്യ സഹായി.
ഉപ്പ
കരുമ്പുലാക്കല്‍ ഫൈസല്‍,
ഉമ്മ
ഷഹര്‍ബാന്‍ എന്നിവരുടെ
പിന്തുണയുമുണ്ട്.
കന്നിവിള
സ്കൂളിലെ ഉച്ചഭക്ഷണത്തിന്
സംഭാവനയായി നല്‍കിയും സാദിഖ്
മാതൃക കാട്ടി.
വില്‍പ്പനക്ക്
പാകമായ പയര്‍ കഴിഞ്ഞദിവസം
വിളവെടുത്തപ്പോഴും സഹപാഠികള്‍ക്ക്
വീതിച്ചുനല്‍കാനായിരുന്നു
സാദിഖിന് താല്‍പ്പര്യം.
മണ്ണില്‍
പുതിയ പാഠം രചിക്കുന്ന സാദിഖിനെ
അടുത്ത ശനിയാഴ്ച സ്കൂളിലൊരുക്കുന്ന
പ്രത്യേക ചടങ്ങില്‍ അധ്യാപകരും
സഹപാഠികളും അനുമോദിക്കും.
( 29-Mar-2013-ദേശാഭിമാനി)
.......മീന്
ചട്ടിയില്‍ കിടക്കുകയാ
.അപ്പോഴൊരു
പൂച്ച മണം പിടിച്ചെത്തി..
തഞ്ചത്തിനു
മീനും കൊണ്ടോടി.
ഒരിടത്ത്
ചെന്ന് സമാധാനത്തോടെ തിന്നാന്‍
നോക്കുമ്പോഴാ...
അപ്പോള്‍
ഒരു കുരുന്ന് വിളിച്ചു പറയും
അതു ഞങ്ങടെ വീട്ടിലെ പൂച്ചയാ..
മീന്‍
തിന്നത്.
കുട്ടികളുടെ
അനുഭവങ്ങള്‍ പ്രധാനമാണെന്ന്
ദേശീയപാഠ്യപദ്ധതി ചട്ടക്കൂട്
പറയുന്നുണ്ടെങ്കിലും
ബോധപൂര്‍വമായ ഇടപടെല്‍
ഇക്കാര്യത്തില്‍ അധ്യാപകരുടെ
ഭാഗത്തു നിന്നുണ്ടാകുന്നുണ്ടോ
എന്നു സ്വയം വിമര്‍ശനാത്മകമായി
പരിശോധിക്കണം
ഇന്നലെ
ആനന്ദന്‍മാഷ് ആന്ത്രപ്രദേശത്തെ
കുട്ടികള്‍ അവരുടെ പാഠങ്ങള്‍
നിര്‍മിക്കുന്ന അനുഭവം
പങ്കിട്ടു.
പാഠപുസ്തകത്തെ
മാറ്റി വെച്ച് കുട്ടികളുടെ
പാഠങ്ങള്‍ക്കു പരിഗണന നല്‍കാന്‍
അധ്യാപകര്‍ സന്നദ്ധമാകുന്നു.
അധ്യാപകരും
പാഠങ്ങള്‍ നിര്‍മിക്കണം.
അങ്ങനെ
വരുമ്പോള്‍ ആര്‍ക്കും പാഠ്യപദ്ധതി
അട്ടിമറിക്കാനാകില്ല.
സാദിക്ക് അലിയുടെ കൃഷിപാഠം പ്രചോദനമാണ്. സാദിക്ക് അലിക്ക് എല്ലാ ആശംസകളും. പാഠപുസ്തകങ്ങൾ കുട്ടികൾ രചിക്കുന്ന കാലം വരാതിരിക്കില്ല.
ReplyDelete