(വിദ്യാഭ്യാസ ഗുണനിലവാരവും വിദ്യാബ്ലോഗുകളും-1ന്റെ തുടര്‍ച്ച)
വിദ്യാബ്ലോഗുകളുടെ പ്രധാനപ്പെട്ട പത്തു സവിശേഷതകളും ആറു തരം വിദ്യാബ്ലോഗുകളുമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.ആദ്യം സവിശേഷതകള്‍ പരിശോധിക്കാം
1.വിശ്വസനീയത
വിശ്വസനീയവും
ആധികാരകവും അനുഭവത്തിന്റെയും
പുരോഗമന ചിന്തയുടെയും
പ്രതിഫലനമുളളതും പ്രയോജനപ്രദവുമായ
വിദ്യാ ബ്ലോഗുകളെ മാത്രമേ
വായനക്കാര്‍ സ്വീകരിക്കുകയുളളൂ.
സത്യസന്ധമായ
സമീപനം പാലിക്കുവാന്‍ ഓരോ
വിദ്യാബ്ലോഗും ശ്രമിച്ചില്ലെങ്കില്‍
അവ വേഗം തിരസ്കരിക്കപ്പെടും.
വായനക്കാരില്ലാത്ത
ബ്ലോഗുകള്‍ക്കു ചവറുകുട്ടയുടെ
പ്രാധാന്യമേ ലഭിക്കൂ.
അതു കൊണ്ടു
തന്നെ വായനക്കാരുടെ വിശ്വാസം
ആര്‍ജിക്കുവാന്‍ ഓരോ ബ്ലോഗറും
നിര്‍ബന്ധിക്കപ്പെടും.
ഒരു
വിദ്യാലയം അവരെയാണ്
പരിചയപ്പെടുത്തുന്നതെന്നു
കരുതൂ.
വിദ്യാലയത്തിന്റെ
ദൈനംദിന പ്രവര്‍ത്തന മികവുകള്‍,
സമൂഹബന്ധങ്ങള്‍,
നിലവാരത്തിന്റെ
തെളിവുകള്‍,
വിദ്യാര്‍ഥകള്‍ക്കു
നല്‍കുന്ന അവസരങ്ങളും പരിഗണനകളും
ഒക്കെ ബ്ലോഗിലൂടെ സമൂഹവുമായി
പങ്കിടുമ്പോള്‍ അവയുടെ
നിജസ്ഥിതി ആര്‍ക്കും ചോദ്യം
ചെയ്യാം.
പരസ്യചര്‍ച്ചകള്‍ക്കും
അതു വഴിവെക്കും.
വിദ്യാലയത്തക്കുറിച്ചറിയാവുന്ന
പ്രാദേശികസമൂഹത്തിനും
പ്രതികരിക്കാന്‍ കഴിയും.
ഇവിടെ
സ്കൂള്‍ബ്ലോഗിന്റെ വിശ്വാസ്യത
നഷ്ടപ്പെടുന്നത് വിദ്യാലയത്തിന്റെ
വിശ്വാസ്യതയെ പ്രതികൂലമായി
ബാധിക്കുമെന്നതിനാല്‍ കൂടുതല്‍
കരുതല്‍ സ്വാഭാവികമായും
ആവശ്യപ്പെടും.
2.പൊതുസമൂഹത്തിനുളള
പ്രാപ്യത
വിദ്യാഭ്യാസസംവിധാനത്തിനുളളില്‍/
വിദ്യാലയത്തിനകത്ത്
നടക്കുന്ന ശ്രദ്ധേയമായകാര്യങ്ങള്‍
പുറം ലോകം യഥാസമയം മനസ്സിലാക്കുന്നില്ല.
വിദ്യാലയവുമായി
നിരന്തരം ബന്ധപ്പെടുന്ന
രക്ഷിതാക്കള്‍ക്കു പോലും
വിവിധക്ലാസുകളില്‍ അല്ലെങ്കില്‍
വിവിധ ദിനങ്ങളില്‍ വിദ്യാലയത്തില്‍
നടന്ന പ്രധാനകാര്യങ്ങളെ
സംബന്ധിച്ച ധാരണയുണ്ടാവില്ല.
ഓരോ
വിദ്യാലയത്തിന്റെയും
അഭ്യുദയകാംക്ഷികളായി വലിയൊരു
വിഭാഗം പുറത്തുണ്ട്.
അത്
പൂര്‍വ്വ വിദ്യാര്‍ഥികളാകാം,
വിദ്യാഭ്യാസ
പ്രവര്‍ത്തകരാകാം,
ജനകീയ
സംവിധാനങ്ങളാകാം,
പുരോഗമനസാമൂഹിക
പ്രവര്‍ത്തകാരാകാം.
പൊതു
സംവിധാനങ്ങളുടെ കാര്യക്ഷമതയും
മികവും പൊതു സമൂഹത്തിന്
അറിയാന്‍ അവസരമൊരുക്കുന്ന
ലളിതവും ഫലപ്രദവുമായ സംവിധാനമാണ്
വിദ്യാബ്ലോഗുകള്‍.
രക്ഷാകര്‍ത്തൃവിദ്യാഭ്യാസ
ദൗത്യവും വിദ്യാബ്ലോഗുകള്‍ക്കുണ്ട്.
വിദ്യാഭ്യാസ
പ്രവര്‍ത്തകര്‍ക്കു ദിശാബോധം
നല്‍കുന്ന തെളിവിടങ്ങളായും
വിദ്യാബ്ലോഗുകള്‍ മാറും.
വിദ്യാഭ്യാസ
നയരൂപീകരണക്കാര്‍ക്ക്
പ്രായോഗികത സംബന്ധിച്ച്
വ്യക്തതയും ആത്മവിശ്വാസവും
പ്രദാനം ചെയ്യാനും പുതിയ
പ്രശ്നങ്ങളും പരിമിതികളും
തിരിച്ചറിയാനും നയങ്ങള്‍
പുനപ്പരിശേധന നടത്താനും
വിദ്യാബ്ലോഗുകള്‍ സഹായിക്കുന്നു.
3.സംവാദാത്മകത
വിദ്യാഭ്യാസ
കാര്യങ്ങള്‍ ബ്ലോഗില്‍
പോസ്റ്റ് ചെയ്യുന്നതു
അച്ചടിമാധ്യമങ്ങളില്‍
പ്രകാശിപ്പിക്കുന്നതു പോലെ
ഏകപക്ഷീയ വിനിമയമല്ല.
വായനക്കാരുടെ
സംശയങ്ങള്‍,
കൂട്ടിച്ചേര്‍ക്കലുകള്‍,
വിശദീകരണാഭ്യര്‍ഥനകള്‍,
വ്യക്തതവരുത്താനുളള
അന്വേഷണങ്ങള്‍,
പ്രോത്സാഹനങ്ങള്‍,വിമര്‍ശനങ്ങള്‍,
വിയോജിപ്പുകള്‍
എന്നിങ്ങനെ പ്രതികരണങ്ങള്‍
വരികയായി.
ഒരു പ്രതികരണം
മറ്റൊരു പ്രതികരണത്തിനു
വഴിവെക്കും.
അതൊരു സജീവ
ചര്‍ച്ചയായി വികസിക്കും.
ചര്‍ച്ചകളില്‍
ബ്ലോഗറിനു ഇടപെടാതിരിക്കാനാകില്ല.
പല തരക്കാരാകും
ചര്‍ച്ചകളില്‍ പങ്കെടുക്കുക.
അതിനു
നേരവും കാലവുമൊന്നുമില്ല.
ആളും തരവും
നോക്കിയാകുകയുമില്ല.അതനോടൊക്കെ
ഔചിത്യപൂര്‍വ്വം പ്രതികരിക്കാന്‍
കഴിയുമ്പോള്‍ ബ്ലോഗു
കൊണ്ടുദ്ദേശിച്ച ലക്ഷ്യം
നേടുകയാണ്.
അതെ,
വിദ്യാഭ്യാസസംവാദത്തിന്റെ
വേദിയാണ് വിദ്യാബ്ലോഗുകള്‍.
4.സാങ്കേതിക
സൗഹൃദപരം
വളരെ
ലളിതമാണ് ബ്ലോഗിംഗ്.
പ്രവര്‍ത്തന
മൂലധനം ടൈപ്പ് ചെയ്യാനുളള
അറിവാണ്.
പ്രക്രിയ
ഇങ്ങനെ → create
a blog→ create an account→ sign in→ name your blog→give blog
title → blog address→ choose a template → start blogging ) ഇ
മെയില്‍ ബോക്സില്‍ ടൈപ്പ്
ചെയ്യുന്നതു പോലെ
പ്രകാശിപ്പിക്കാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍ ബ്ലാഗിലെ
നിര്‍ദ്ദിഷ്ട സ്ഥലത്ത് ടൈപ്പ്
ചെയ്യുക .പബ്ലിഷ്
എന്നു കാണുന്നിടത്ത് ക്ലിക്
ചെയ്താല്‍ ശുഭം.
പ്രസിദ്ധീകരിച്ച
കാര്യങ്ങള്‍ പിന്‍വലിക്കാം.
ഇല്ലാതാക്കാം.എപ്പോള്‍
വേണമെങ്കിലും എഡിറ്റ് ചെയ്യാം.
എപ്പോഴാണോ
സമയം കിട്ടുന്നത് അപ്പോള്‍
പോസ്റ്റിട്ടാല്‍ മതി.
അതവരവരവര്‍
തീരുമാനിക്കും.
ഓരോ ദിവസവും
വേണോ അതോ ഒരു ദിവസം ഒന്നിലധികം
പോസ്റ്റുകള്‍ വേണോ പ്രതിവാരം
മതിയോ അല്ല തോന്നുമ്പോഴൊക്കെയാണോ
എന്നൊക്കെ.
5.അവതരണ
വൈവിധ്യം
ഏതു
നിറത്തില്‍ ഏതു വലിപ്പത്തില്‍
ഏതു പശ്ചാത്തലത്തില്‍
കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാനും
ബ്ലോഗില്‍ സൗകര്യമുണ്ട്.
കെട്ടും
മട്ടും ആകര്‍ഷകമാക്കാം,
ഫോട്ടോകള്‍,
വീഡിയോദൃശ്യങ്ങള്‍,
പി ഡി എഫ്
ഫയലുകള്‍,
പവര്‍പോയന്റ്
പ്രസന്റേഷനുകള്‍ എന്നിവയൊക്കെ
ചേര്‍ക്കാം.ആവശ്യമുളള
സന്ദര്‍ഭങ്ങളില്‍ മറ്റു
സ്രോതസ്സുകളിലേക്കു ലിങ്ക്
കൊടുക്കാം.
പേജ് ഡിസൈന്‍
ഓപ്ഷന്‍ തെരഞ്ഞെടുക്കുമ്പോള്‍
ഒരു വിദ്യാഭ്യാസ ബ്ലോഗാണെന്ന
കാര്യം മറക്കരുത്.
6.ഗവേഷണ
സ്വഭാവം
വിദ്യാലയങ്ങളെക്കുറിച്ചും
വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചും
പഠനരീതികളുടെ പ്രായോഗികതയെക്കുറിച്ചുമൊക്കെ
അന്വേഷിക്കുന്നവര്‍ക്ക്
സമൃദ്ധമായ വിവരസ്രോതസ്സാണ്
വിദ്യാബ്ലോഗുകള്‍.
വിദ്യാലയങ്ങളില്‍
നേരിട്ടു സന്ദര്‍ശിക്കുന്നതിനു
പകരം ബ്ലോഗുകളിലൂടെ വിവരങ്ങള്‍
ശേഖരിക്കാന്‍ കഴിയും.
അതേ പോലെ
ബ്ലോഗറും നിത്യവും പുതിയ
കാര്യങ്ങളുടെ അന്വേഷണത്തിലായിരിക്കും.
അധ്യാപകബ്ലോഗുകള്‍
ക്ലാസ്റൂം പ്രക്രിയയുടെ
നൂതനമായ തലങ്ങളും സാധ്യതകളും
പരിചയപ്പെടുത്തുന്നവയാണ്.
അതേ ക്ലാസ്
കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്ക്
അത് റഫര്‍ ചെയ്യാന്‍ കഴിയും.
7.ആശയ
വ്യാപനം
ബ്ലോഗില്‍
ഓരു പോസ്റ്റിട്ടാല്‍ അതു
കൂടുതല്‍ ജനങ്ങളിലേക്ക്
എത്തിക്കുന്നതിനു പലവഴികളുണ്ട്.
ഫേസ്ബുക്കില്‍
സ്വന്തം വിലാസവും കൂട്ടായ്മകളും
ഉണ്ടെങ്കില്‍ ഓരോ ബ്ലോഗിന്റെയും
ചുവട്ടിലുളള ലിങ്ക് ബട്ടണ്‍
ക്ലിക് ചെയ്താല്‍ മതി.
ഗൂഗിള്‍
പ്ലസിലും ട്വിറ്ററിലും ഇതേ
പോലെ അറിയിപ്പു കൊടുക്കാം.
ജാലകം
പോലെയുളള അഗ്രിഗേറ്ററുകളും
ആശയവ്യാപനത്തിനു സഹായിക്കും.
കൂടാതെ ഇ
മെയില്‍ വഴി എല്ലാ സൂഹൃത്തുക്കള്‍ക്കും
ലിങ്ക് അയച്ചു കൊടുക്കുയും
ചെയ്യാം.
അന്യ
നാടുകളില്‍ ഉളള രക്ഷിതാക്കള്‍ക്കും
നാട്ടിലെ പൊതു വിദ്യാലയത്തില്‍
പഠിക്കുന്ന കുട്ടിയുടെ ക്ലാസ്
വിശേഷങ്ങള്‍ ലൈവായി അറിയാന്‍
കഴിയും.
8.ഓര്‍മ്മപ്പുസ്തകം
വിദ്യാഭ്യാസ
സംവിധാനത്തിന്റെ /വിദ്യാലയത്തിന്റെ
ഓര്‍മപുസ്തകമാണ് വിദ്യാബ്ലോഗുകള്‍.
ഓരോ പോസ്റ്റും
ചരിത്രത്തിന്റെ ഭാഗമാവുകയാണ്.
സാധാരണ
സ്കൂള്‍ വാര്‍ഷികറിപ്പോര്‍ട്ടുകളായി
ക്രോഡീകരിക്കുന്നവയേക്കാള്‍
വിശദവും വൈവിധ്യമുളളതുമാണ്
ബ്ലോഗില്‍ നിരന്തരം
പ്രകാശിപ്പിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും
പുതിയ ആശയങ്ങളും.
അതാതു
കാലത്ത് വിദ്യാഭ്യാസ മേഖലയില്‍
സ്വീകരിച്ച നയങ്ങളും രീതികളും
അവ വരുത്തിയ മാറ്റങ്ങളും
വിദ്യാബ്ലോഗുകളില്‍ നിന്നും
മനസ്സിലാക്കാം.
9.സ്വാതന്ത്ര്യം
വിദ്യാബ്ലോഗിലെ
വിഭവങ്ങള്‍ എന്തായിരിക്കണമെന്നു
തീരുമാനിക്കുന്നതിനുളള
പൂര്‍ണസ്വാതന്ത്ര്യം
ബ്ലോഗുടമയ്കുണ്ട്.
വിദ്യാര്‍ഥികളുടെ
രചനകളാണോ അധ്യാപകരുടെ
അനുഭവങ്ങളാണോ രക്ഷിതാക്കളുടെ
പിന്തുണസംബന്ധിച്ച കാര്യങ്ങളാണോ
വിദ്യാഭ്യാസ നേട്ടങ്ങളാണോ
പോസ്റ്റ് ചെയ്യേണ്ടത് എന്നത്
ആവശ്യാധിഷ്ടിതമായി തീരുമാനിക്കാന്‍
ബ്ലോഗര്‍ക്കു സ്വാതന്ത്ര്യമുണ്ട്.
10.സജീവത
ബ്ലോഗുകളുടെ
സജീവത അതിലെ ചര്‍ച്ചകളും
പ്രതികരണങ്ങളും മാത്രമല്ല.
പോസ്റ്റുകളുടെ
നൈരന്തര്യം പ്രധാനമാണ്.
രണ്ടു
പോസ്റ്റുകള്‍ക്കിയിലുളള
കാലദൈര്‍ഘ്യം വളരെ കൂടുതലാണെങ്കില്‍
അത്തരം ബ്ലോഗുകള്‍ക്ക്
സന്ദര്‍ശകര്‍ കുറയും .
ക്രമേണ
ആരും തിരിഞ്ഞു നോക്കാതെയാകും.
വിദ്യാബ്ലാഗുകള്‍
ആരംഭിക്കുമ്പോള്‍ അതിനു
വ്യക്തമായ ലക്ഷ്യവും സജീവത
നിലനിറുത്താനുളള ക്രമീകരണവും
ഉണ്ടാകണം.
കാലികമാക്കുക
എന്നത് പ്രയാസമുളള പണിയല്ല.
പങ്കിടാനുളള
വിഭവങ്ങള്‍ ഉണ്ടാവുന്നത്
സജീവവും സര്‍ഗാത്മകവുമായ
പ്രവര്‍ത്തന സംസ്കാരം
വളര്‍ത്തിയെടുക്കമ്പോഴാണ്.
വിദ്യാബ്ലോഗുകള്‍
പലതരം
ഉളളടക്കം
, ബ്ലോഗുടമയുടെ
താല്പര്യം,
പദവി,
ലക്ഷ്യം
ഇവയാണ് വിദ്യാബ്ലോഗുകളുടെ
സ്വഭാവത്തെ നിര്‍ണയിക്കുന്നത്.
വിവിധതരം
വിദ്യാബ്ലോഗുകളെ പരിചയപ്പെടാം.
1.വിദ്യാര്‍ഥി
ബ്ലോഗുകള്‍
ഓരോ
കുട്ടിക്കും ഓരോ ബ്ലോഗ്
.നവമാധ്യമത്തില്‍
തന്റെ ഇടം കണ്ടത്താന്‍
വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കണം.
കുട്ടിക്കാലം
മുതല്‍ ഇങ്ങനെ ബ്ലോഗിലൂടെ
സമൂഹവുമായി സ്വന്തം ഭാഷയില്‍
സംവദിച്ചു വളരുന്ന കുട്ടി
മികവുറ്റ ഭാഷയുടെയും ഉയര്‍ന്ന
ചിന്തയുടെയും ഉടമായായിത്തീരും
ആവിഷ്കാരത്തില്‍ സൂക്ഷ്മതയും
വൈദഗ്ധ്യവും നേടുകയും ചെയ്യും.
- വായനക്കുറിപ്പുകള്‍,
- സര്‍ഗാത്മകരചനകള്‍,
- പരീക്ഷണാനുഭവങ്ങള്‍,
- ചിത്രങ്ങള്‍,
- യാത്രാനുഭവങ്ങള്‍,
- സ്കൂള്‍ദിനവിശേഷങ്ങള്‍,
- പങ്കുവെക്കാനാഗ്രഹിക്കുന്ന വ്യക്തിപരമായ കാര്യങ്ങള്‍,
- കണ്ടെത്തലുകള്‍,
- ആനുകാലിക പ്രശ്നങ്ങളോടുളള പ്രതികരണങ്ങള്‍, നിലപാടുകള്‍,
- സിനിമാവിശകലനം,
- ചിന്തകള്‍ ഒക്കെയാകാം.
കുട്ടിയാണ്
തീരുമാനിക്കേണ്ടത്.
സാധ്യതകള്‍
ചര്‍ച്ച ചെയ്യണം.
കുട്ടികളെയും
രക്ഷിതാക്കളെയും പരിചയപ്പെടുത്തണം.
ഇപ്പോള്‍ത്തന്നെ
വിദ്യാര്‍ഥികള്‍ ഈ രംഗത്തു
ഇടപെടല്‍ നടത്തുന്നുണ്ട്.
നവമാധ്യമശില്പശാല
വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍
ആലോചിക്കാം.
മാധ്യമങ്ങളുടെ
സ്വാധീനം,
പുതിലേകസാഹചര്യത്തില്‍
പ്രതിരോധിക്കാനും പ്രതികരിക്കാനും
ഇടം കണ്ടെത്തേണ്ടതിന്റെ
പ്രസക്തി,
ഫേസ്
ബുക്ക്,ബ്ലോഗ്
എന്നിവയുടെ സാധ്യതകള്‍,
വിമര്‍ശനാത്മക
വിദ്യാര്‍ഥി രാഷ്ട്രീയക്കൂട്ടായ്മകള്‍
, അവകാശവും
കുട്ടികളുടെ ശബ്ദവും ...ഇങ്ങനെ
പല വിഷയങ്ങളിലുളള സംവാദങ്ങളും
ഒപ്പം സാങ്കേതികവിദ്യാനൈപുണി
വികസിപ്പിക്കലും ആകാം.
തീര്‍ച്ചയായും
ഔദ്യോഗികസംവിധാനങ്ങള്‍
വിദ്യാര്‍ഥികളുടെ കൂട്ടായ്മകളെ
നിരുത്സാഹപ്പെടുത്തുന്ന
അവസരത്തില്‍ വേറിട്ട ഇടപെടല്‍
അനിവാര്യമാണ്.
2.അധ്യാപക
ബ്ലോഗുകള്‍
അധ്യാപക
ബ്ലോഗുകള്‍ക്ക് അധ്യാപകബോധമനുസരിച്ച്
വൗവിധ്യം വരാം.
നല്ല്
പഠനപരിപോഷകരെന്ന നിലയില്‍
ഓരോ അധ്യയനദിനവും എങ്ങനെ
ധന്യമായി എന്നതിന്റെ
നാള്‍വഴിരേഖയാണ് അധ്യാപകബ്ലോഗുകള്‍.
അധ്യാപകര്‍ക്ക്
എന്തെല്ലാമാണ് പങ്കിടാനുളളത്?
- ആസൂത്രണവും പ്രയോഗവും തമ്മിലുളള പൊരുത്തം ,
- കുട്ടികളുടെ പ്രതികരണങ്ങള്‍, ഉല്പന്നങ്ങള്‍,
- മികവുകളുടെ തെളിവുകള്‍,
- ക്ലാസില്‍ നേരിട്ട പ്രശ്നങ്ങളും അവ മറികടന്ന രീതിയും,
- വികസിപ്പിച്ച പഠനോപകരണങ്ങളും അവയുടെ ഫലപ്രാപ്തിയും,
- പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളും അതിന്റെ തിരിച്ചറിവുകളും,
- കുട്ടികളുടെ കഴിവുകള്‍ വിലയിരുത്താന്‍ സ്വീകരിച്ച വ്യത്യസ്തമായ തന്ത്രങ്ങള്‍,
- പരിശീലനത്തില്‍ നിന്നും ലഭിച്ച /സ്വയം പഠിച്ച കാര്യങ്ങള്‍ പ്രയോഗിച്ചു നോക്കിയപ്പോഴുളള അനുഭവം,
- പുതിയ ബദല്‍ പാഠങ്ങള്‍ തയ്യാറാക്കിയത്,
- ക്ലാസ് മുറിക്കു പുറത്തേക്കു പഠനം വ്യാപിപ്പിച്ചത്,
- ആധികാരിക പഠനത്തിന്റെ അനുഭവങ്ങള്‍
- ഗവേഷണാത്മകമായ ഇടപെടലുകള്‍,
- ക്ലാസ് പി ടി എ നടത്തിപ്പു മെച്ചപ്പെടുത്താന്‍ ചെയ്ത കാര്യങ്ങള്‍,
- പാഠപുസ്തകവിമര്‍ശനം,
- ബദലുകള്‍ രൂപപ്പെടുത്തുന്നതിനുളള ആലോചനകള്‍,
- ക്ലാസ് റൂം ജനാധിപത്യാനുഭവങ്ങള്‍ ,
- ലിംഗനിരപേക്ഷത, മതനിരപേക്ഷത, പാര്‍ശ്വവത്കരിക്കപ്പെട്ടവരോടുളള സമീപനം എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച കാര്യങ്ങള്‍
- വിദ്യാഭ്യാസ സംബന്ധിയായ പുസ്തകങ്ങള്‍ വായിച്ചതിന്റെ അനുഭവം...
- വിമര്‍ശനങ്ങളും വിയോജിപ്പുകളും
ഇങ്ങനെ
എത്രയെത്ര കാര്യങ്ങള്‍ ?
ഇവയുടെ
മൂല്യം വളരെ വലുതാണ്.
അക്കാദമിക
കാര്യങ്ങളിലുളള സജീവത
നിലനിറുത്തുന്ന കൂട്ടായ്മകള്‍
വളര്‍ന്നു വരും.അനുഭവങ്ങളുടെ
കൊടുക്കല്‍ വാങ്ങലുകള്‍
അധ്യാപനശേഷി ഉയര്‍ത്തുമെന്നതില്‍
തര്‍ക്കമില്ല.
കേവലം
വ്യവസ്ഥയുടെ അടിമയെന്ന
നിലയിലല്ല മറിച്ച് വ്യവസ്ഥയെ
പൊളിച്ചു പണിയുന്നവരാണ്
കാലത്തില്‍ ഇടപെടുന്നവരാണ്
അധ്യാപകര്‍ എന്ന ചിന്തയുണ്ടെങ്കിലേ
ഇത്തരം അന്വേഷണങ്ങളുണ്ടാകൂ.
.അല്ലാത്തവര്‍
അധ്യാപകസഹായിയുടെയും
പാഠപുസ്തകത്തിന്റെയും
പരിമിതികളില്‍ വട്ടം
ചുറ്റിക്കഴിയും.
അവരുടെ
വിദ്യാര്‍ഥികള്‍ക്കും
ലോകത്തെക്കുറിച്ചു ശരിയായ
കാഴ്ചപ്പാടില്ലാതെ പോകും.
സാധ്യമായ
ദിനങ്ങളും സാധ്യായ ദിനങ്ങളും
ഒന്നല്ലെന്നു തിരിച്ചറിയുന്ന
അധ്യാപക സമൂഹത്തിന് സോഷ്യല്‍
നെറ്റ് വര്‍ക്ക് കുശലം
പറച്ചിലിനുളള വേദികളല്ല.
എപ്പോഴും
അധ്യാപകരായിരിക്കുക സജീവഅക്കാദമിക
രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക
എന്നതിനുളള ഒരു വഴിയാണ്
അധ്യാപക ബ്ലോഗുകള്‍.
3.ക്ലാസ്
ബ്ലോഗുകള്‍
ക്ലാസ്
ബ്ലോഗ് ഒരു കൂട്ടായസംരംഭമാണ്.
ഒരു ക്ലാസിലെ
അധ്യാപകരും വിദ്യാര്‍ഥികളും
ആണ് നടത്തിപ്പുകാര്‍.
ഇനങ്ങള്‍
പൊതു സമ്മതപ്രകാരം തീരുമാനിക്കും.
ആര്‍ക്കും
എഴുതാം.
പക്ഷെ അതു
ക്ലാസിലെ വിശേഷങ്ങള്‍ ആകണം.
ക്ലാസിലെ
വിവിധ ഗ്രൂപ്പുകള്‍ക്കു
ഊഴമിട്ടും പ്രകാശനം
നിര്‍വഹിക്കാം.
ജനാധിപത്യപരമായി
കാര്യങ്ങളെ കാണുന്ന അധ്യാപകര്‍
വിദ്യാര്‍ഥികളുമായി സുതാര്യമായ
ബന്ധം സ്ഥാപിക്കും.
ഈ വര്‍ഷത്തെ
പൊതു ലക്ഷ്യമെന്തായിരിക്കണം?
ഒരോ ടേമിലും
നാം എന്തെല്ലാം നേടണം?
ഈ മാസത്തെ
പ്രവര്‍ത്തന ലക്ഷ്യം,
എങ്ങനെയുളള
അധ്യാപകഗുണതയാണ് നിങ്ങള്‍
ആഗ്രഹിക്കുന്നത്?
വിദ്യാര്‍ഥികള്‍
എന്ന നിലയില്‍ രൂപപ്പെടുത്താവുന്ന
പഠനനിയമങ്ങള്‍,
സഹവര്‍ത്തിക
സംസ്കാരത്തിന്റെ പ്രതീക്ഷിത
രീതികള്‍,
എല്ലാവരും
നേട്ടം ഉറപ്പാക്കി എന്നതിന്റെ
തെളിവു പങ്കിടലുകള്‍,
ഒരോ
കുട്ടിയുടെയും അഭിപ്രായങ്ങള്‍ക്കും
പ്രതികരണങ്ങള്‍ക്കും മൂല്യം
നല്‍കല്‍,
വിമര്‍ശിക്കാനുളള
സ്വാതന്ത്ര്യം അനുവദിക്കല്‍,
ക്ലാസിന്റെ
ഈ മാസത്തെ അഭിമാനപ്രവര്‍ത്തനം.
ആസ്വാദ്യകരമായവ...
ആലോചിച്ചു
നോക്കിയാല്‍ ഒത്തിരി യുണ്ട്
ആകാശം.
കുട്ടികള്‍ക്കു
സ്വയം പഠനസഹായകമായ വിഭവങ്ങളും
ലിങ്കുകളും നല്‍കുന്നതിനുളള
ശ്രമം പഠനബ്ലോഗുകൂടിയാക്കി
ക്ലാസ് ബ്ലോഗുകളെ മാറ്റും.
അധ്യാപകപരിശീലകര്‍
ബ്ലാഗ് വിഭവങ്ങള്‍
പ്രയോജനപ്പെടുത്തുന്നതിലൂടെ
പരിശീലകബ്ലോഗിന്റെ ദൗത്യം
കൂടി അറിയാതെ നിക്ഷിപ്തമാകും.
4.സ്കൂള്‍
ബ്ലോഗുകള്‍
"ഈ
മഹാവിദ്യാലയത്തെ സ്നേഹിക്കുന്ന
മുഴുമവന്‍ ആളുകള്‍ക്കും
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍
നിന്നും ഒത്തു ചേരാനും
ആശയപ്രകാശനം നടത്താനും
വിശേഷങ്ങള്‍ പങ്കു വെക്കാനുമുളള
ഒരു ഇലക്ട്രോണിക് പ്ലാറ്റ്
ഫോം "
എന്നാണ്
കാസര്‍ഗോഡു ജില്ലയിലെ
മലയോരപ്രദേശത്തുളള അഡൂര്‍
ഹയര്‍സെക്കണ്ടറി സ്കൂള്‍
സ്വന്തം ബ്ലോഗായ 'മലയോരവിശേഷത്തെ
'പരിചയപ്പെടുത്തുന്നത്.
വിദ്യാലയത്തിന്റെ
വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍,
കുട്ടികളുടെ
രചനകള്‍,
വിദ്യാലയത്തിനു
കിട്ടിയ അംഗീകാരങ്ങള്‍,
വിദ്യാലയവിശേഷങ്ങള്‍,
പഠനപ്രവര്‍ത്തനങ്ങള്‍
എന്നിങ്ങനെ വിഭവസമൃദ്ധമാണ്
അവരുടെ ബ്ലോഗ്.
എട്ടാം
തരം വിദ്യാര്‍ഥിനികളായ
സുചിത്രയും അഹല്യയും നേതൃത്വം
കൊടുത്തു തയ്യാറാക്കിയ
പ്രാദേശികഭാഷാ നിഘണ്ടു അധ്യാപന
മികവിന്റെ സാക്ഷ്യം കൂടിയാണ്.
പൊതുവിദ്യാലയത്തിന്റെ
കരുത്തു ബോധ്യപ്പെടാന്‍ ഈ
ബ്ലോഗ് സഹായിക്കും.
'വോയ്സ്
ഓഫ് ചേരാപുരം'
ചേരാപുരം
യു പി സ്കൂളിന്റെ ബ്ലോഗാണ്.
കുട്ടികളുടെ
സര്‍ഗാത്മക രചനകള്‍ ഇതില്‍
നിരന്തരം പ്രസിദ്ധീകരിക്കുന്നു.
കേരളത്തിലെ
ബ്ലോഗര്‍മാര്‍ ആ രചനകള്‍
വിലയിരുത്തി പ്രതികരിക്കുന്നു.
നവമാധ്യമലോകത്തിലെ
എഴുത്തുകാരാക്കി കുട്ടികളെ
മാറ്റിയെടുക്കുവാന്‍ അധ്യാപകര്‍
സവിശേഷ താല്പര്യമാണ്
പ്രകടിപ്പിക്കുന്നത്.
വിദ്യാലയബ്ലോഗുകളുടെ
നല്ല ഒരു സാധ്യതയാണ് വോയ്സ്
ഓഫ് ചേരാപുരം സൃഷ്ടിച്ചത്.
മോഡല്‍ യു
പി സ്കൂള്‍ കാളികാവ് ,
കാഞ്ഞിരപ്പൊയില്‍
യു പി സ്കൂള്‍,
പൂമാല
ട്രൈബല്‍ ഹൈസ്കൂള്‍,
ബേക്കല്‍
ഫിഷറീസ് എല്‍ പി സ്കൂള്‍
തുടങ്ങിയ എടുത്തു പറയാവുന്ന
വിദ്യാലയബ്ലോഗുകള്‍
കേരളത്തിലുണ്ട്.
വിദ്യാലയത്തിനെ
സംബന്ധിക്കുന്ന എന്തും
പ്രകാശിപ്പിക്കാം.
അതു സമൂഹം
അറിയുന്നതു കൊണ്ടു എന്തു
പ്രയോജനം എന്ന ചേദ്യത്തിനു
തൃപ്തികരമായ ഉത്തരമുണ്ടായാല്‍
മതി.
എഡിറ്റോറിയല്‍
ബോര്‍ഡു വേണം .കുട്ടികളുടെയും
രക്ഷിതാക്കളുടെയും പ്രാതിനിധ്യം
ആകാം.
എന്തെല്ലാം
ഉളളടക്കം എന്നു തീകുമാനിച്ചാല്‍
അവ തയ്യാറാക്കുന്നതിനു
ചുമതലക്കാരെ നിശ്ചയിക്കണം.
ടൈപ്പ്
ചെയ്യാനറിയാവുന്നവരുടെ എണ്ണം
കൂട്ടിക്കൊണ്ടു വരണം.
വിദ്യാലയങ്ങളില്‍
സ്വതന്ത്ര സോഫ്റ്റ് വെയര്‍
ആയതിനാല്‍ സമയം കിട്ടുമ്പോള്‍
ഉബണ്ടുവില്‍ ടൈപ്പ് ചെയ്തു
സൗകര്യമനുസരിച്ചു പകര്‍പ്പെടുത്തു
ബ്ലോഗില്‍ പോസ്റ്റ്
ചെയ്യാവുന്നതേയുളളൂ.
സര്‍ഗാത്മകവിദ്യാലയങ്ങള്‍
മാതൃകാനുഭവങ്ങള്‍ പ്രകാശിപ്പിച്ച്
സമൂഹത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.
ദിനാചരണവാര്‍ത്തകളിലും
ചടങ്ങുകളുടെ പൊലിമയിലും
ആയിരിക്കില്ല അതു് നിറവു
തേടുന്നത്.
അധ്യാപകരുടെ
സവിശേഷമായ അന്വേഷണങ്ങളെയും
കുട്ടികളില്‍ വളര്‍ത്തിയെടുത്ത
ബഹുമുഖമായ കഴിവുകളേയും
ആഘോഷിക്കുന്നതലൂടെ എല്ലാ
വിദ്യാര്‍ഥികള്‍ക്കും
അധ്യാപകര്‍ക്കും തങ്ങളുടെ
സ്വന്തം വികാസത്തെ അഭിമാനപുരസരം
പരിചയപ്പെടുത്താനാകുന്ന
കേരളത്തിലെ പാഠ്യപദ്ധതി
പരിഷ്കര്‍ത്തക്കള്‍ക്കു
ദിശാബോധം നല്‍കാന്‍ കഴിയുന്ന
മാനം കൈവരിക്കും.
വിദ്യാലയാസൂത്രണച്ചിട്ട
,അക്കാദമിക
ജാഗ്രത,
സൗഹൃദഭരണനേതൃത്വം,
സമൂഹസാന്നിധ്യസജീവത,
ഗുണതയിലൂന്നിയുളള
പ്രവര്‍ത്തനസംസ്കാരം
,രക്ഷാകര്‍തൃശാക്തീകരണത്തിന്റെ
സ്വാധീനം ഇവയൊക്കെ പ്രതീക്ഷിക്കാവുന്ന
വിദ്യാലയബ്ലോഗുകള്‍
പൊതുവിദ്യാഭ്യാസത്തെക്കുറിച്ച്
സമൂഹവുമായി സംവദിക്കുന്നത്
വരൂ ഈ വിദ്യാലയത്തെ അറിയൂ
ഇതുപോലെ വിദ്യാലയങ്ങളെ
മാറ്റിത്തീര്‍ക്കാന്‍
ശ്രമിക്കൂ എന്നുളള സന്ദേശം
നല്‍കിക്കൊണ്ടായിരിക്കും.
5.വിഷയബ്ലോഗുകള്‍
വിഷയാടിസ്ഥാനത്തലുളള
വിദ്യാബ്ലോഗുകള്‍ വലിയൊരു
അനിവാര്യതയാണ്.
പക്ഷെ അത്
ഫലപ്രദമായി ഉപയോഗിക്കുന്നതിന്
പലര്‍ക്കും കഴിയുന്നില്ല.
ഗൈഡുകമ്പനിക്കാരു
ചെയ്യുന്നതു പോലെ പരീക്ഷാസഹായിയും
വിഷയസമീപനവുമായി പൊരുത്തപ്പെടാത്ത
വിഭവങ്ങളും പ്രസിദ്ധീകരിക്കുന്നതിനു
ശ്രമിക്കുന്നവ തത്ക്കാലം
ശ്രദ്ധപിടിച്ചുപറ്റുമെങ്കിലും
വലിയ അക്കാദമിക ഇടപെടലായി
മാറില്ല.
തുടക്കത്തില്‍
പ്രകടിപ്പിച്ച സജീവത
നിലനിറുത്താന്‍ പല വിഷയ
ബ്ലോഗുകള്‍ക്കും കഴിയുന്നില്ല.
നെറ്റില്‍
നിന്നും കുറെ വിഭവങ്ങള്‍
ശേഖരിച്ചു പ്രകാശിപ്പിച്ചാല്‍
അതു അധ്യാപകരുടെ സജിവസന്ദര്‍ശനം
നിര്‍ബന്ധിക്കില്ല.
അക്കാദമിക
ഉള്‍ക്കാഴ്ചയുടെ അഭാവം ഒരു
കാരണമാണ്.
- ടാര്‍ജറ്റ് ഗ്രൂപ്പ് ഫിക്സ് ചെയ്യണം ( എല്‍ പി /യുപി/ഹൈസ്കൂള്‍ /ഹയര്‍സെക്കണ്ടറി)
- അവര്‍ക്ക് ഏറ്റവും ആവശ്യമുളളതിനു പ്രാധാന്യം നല്‍കണം ( പാഠക്കുറിപ്പ്,ആശയവ്യക്തത, നൂതനബോധനതന്ത്രങ്ങള്‍,വിലയിരുത്തല്‍, പഠനപ്രക്രിയയിലെ സൂക്ഷ്മവിശകലനം, പ്രയോജനപ്രദമായ പഠനസാമഗ്രികള്‍,)
- ഉടന്‍ പ്രയോഗിച്ചു നോക്കാന്‍ കഴിയുന്നതിനു പരിഗണന നല്‍കിയാല്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലുളള പ്രതികരണങ്ങള്‍ ലഭിക്കും
- കൂടുതല്‍ പഠിക്കാന്‍ സന്നദ്ധതയുളളവര്‍ക്കായി വിഭവവഴിചൂണ്ടികള്‍ കൊടുക്കണം
- വിഷയബ്ലോഗുകുകളുടെ ആസൂത്രകര്‍ പ്രതിവര്‍ഷ ലക്ഷ്യം തീരുമാനിക്കണം.
- ഊന്നല്‍ മേഖലകള്‍ നിര്‍ണയിക്കാതെ അപ്പപ്പോഴുളള വെളിപാടിനനുസൃതമായി പോസ്ററിടുന്നത് വേണ്ടത്ര ഗുണം ചെയ്യില്ല.
- ഉളളടക്കവിഭാഗങ്ങള്‍ മുന്‍കൂട്ടിക്കാണുന്നത് നല്ലത്.
- ഔദ്യോഗികസംവിധാനത്തിനു വിധേയമായ ആലോചനകള്‍ക്കപ്പുറത്തേക്കു പോകാന്‍ കഴിയണം
- ആധുനികവും കൂടുതല്‍ ശാസ്ത്രീയവുമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നു ആത്മപരിശോധന നടത്തണം
ബോധനശാസ്ത്രപരിഗണനകളുടെ
അടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കു
കൂടുതല്‍ തെളിച്ചം നല്കാന്‍
കഴിയുന്നവര്‍ക്കോ ടീമിനോ
മാത്രമേ വിഷയബ്ലോഗുകള്‍
ഫലപ്രദമായി മുന്നോട്ടു
കൊണ്ടുപോകാന്‍ കഴിയൂ.
6.വിദ്യാഭ്യാസ
വിഭവ ബ്ലോഗുകള്‍
അധ്യാപകര്‍ക്കും
വിദ്യാഭ്യാസപ്രവര്‍ത്തകര്‍ക്കും
വിഭവപിന്തുണ നല്‍കാന്‍
പര്യാപ്തവും വിദ്യാസഗുണനിലവാരം
ഉയര്‍ത്തുന്നതിനു സഹായകമായ
ആശയങ്ങളും അനുഭവങ്ങളും
പങ്കിടുന്നതിനും ചര്‍ച്ച
ചെയ്യുന്നതിനും വേദിയായി
പ്രവര്‍ത്തിക്കുന്നവയാണ്
വിദ്യാഭ്യാസ റിസോഴ്സ്
ബ്ലോഗുകള്‍.
മാത്സ്
ബ്ലോഗ്,
സുജനിക,
ചൂണ്ടു
വിരല്‍ ,
തൂവല്‍
തുടങ്ങിയ ബ്ലോഗുകള്‍ ഈ
വിഭാഗത്തില്‍ പെടും.
വിഭവവൈവിധ്യം
കൊണ്ടു സംമ്പന്നമാണ് ഇത്തരം
ബ്ലോഗുകള്‍ ക്ലാസടിസ്ഥാനത്തില്‍
അധ്യാപനക്കുറിപ്പുകള്‍
പങ്കിടുന്ന വര്‍ക്കല ബി ആര്‍
സിയുടെ ബ്ലോഗ് മറ്റൊരു
മാതൃകയാണ്.
പ്രൈമറിക്കുട്ടികള്‍ക്കാവശ്യമായ
ബാലസാഹിത്യ കൃതികള്‍
പരിചയപ്പെടുത്തുന്ന 'കുഞ്ഞു
വായന'യും
ശ്രദ്ധേയമാണ് .
മാത്സ്
ബ്ലോഗിനെപ്പോലെ ഹൈസ്കൂള്‍ഘട്ടത്തിന്
പ്രാധാന്യം നല്‍കുന്ന 'സൂജനിക'
മലയാളപഠനവുവുമായി
ബന്ധപ്പെട്ട മൗലിക ചിന്തകളും
പ്രായോഗികാന്വേഷണങ്ങളും
പങ്കു വെക്കുന്നു.
പാഠപുസ്തക
വിശകലനം,
എഴത്തുകാരെയും
കൃതികളെയും പരിചയപ്പെടുത്തല്‍,
പാഠാസൂത്രണനിര്‍ദ്ദേശങ്ങള്‍,
പരീക്ഷ,
പഠനഭാരം,
ടൈം
മാനേജ്മെന്റ്,
ഭിന്നനിലവാരം,
വിവേചനം,
ഗൃഹപാഠം,
വിദ്യാലയത്തിലെ
ഡ്രസ് കോഡ്,
ക്ലാസ്
റൂം,
സാങ്കേതികവിദ്യ,
ഹെല്‍പ്
ഡസ്ക്,
വായന,
ലേഖനം,
ജില്ലാ
പഞ്ചായത്ത് വിദ്യാഭ്യാസ
പരിപാടി,
പത്താം
ക്ലാസിലെ പഠനം ഫലപ്രദമാക്കുന്നതിനുളള
തന്ത്രങ്ങള്‍,
ദിനാചരണങ്ങള്‍
എന്നിങ്ങനെ പ്രസക്തമായ ഒട്ടേറെ
കാര്യങ്ങള്‍ സൂജനികയിലുണ്ട്.
ഈ
ഉദാഹരണത്തില്‍ നിന്നും
വിദ്യാഭ്യാസ വിഭവ ബ്ലോഗുകളുടെ
സാധ്യത ബോധ്യപ്പെട്ടിട്ടുണ്ടാകും.
സര്‍ക്കാരുത്തരവുകളറിയുന്നതിനും
ശമ്പളപരിഷ്കരണത്തിന്റെ
ആനുകൂല്യം ക്ഷാമബത്ത,
ആദായനികുതി
എന്നിവ കണക്കു കൂട്ടുന്നതിനുമുളള
സഹായസംവിധാനമെന്ന രീതിയില്‍
വിദ്യാബ്ലോഗുകളെ കാണുന്ന
അധ്യാപകരുടെ താല്പര്യം
സ്വാര്‍ഥപരമാണ്.
ഇത്തരം
ആവശ്യങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതില്ലെങ്കിലും
അതിനു മാത്രം പരിഗണന നല്‍കുന്ന
വിഭാഗത്തെ അക്കാദമിക
ചര്‍ച്ചകളിലേക്കു കൊണ്ടുവരേണ്ടതുണ്ട്.
ഐ
ടി എങ്ങനെ അധ്യാപക ശാക്തീകരണത്തിനായി
, സ്വയം
പഠനത്തിനായി,
വിദ്യാലയ
മികവിനായി,
പൊതുവിദ്യാഭ്യാസത്തെ
സമൂഹവുമായി ബന്ധിപ്പിക്കുന്നതിനായി,
കുട്ടികളുടെ
നാനാവിധമായ കഴിവുകളുടെ
തെളിവിടങ്ങള്‍ ഒരുക്കുന്നതിനായി
ഉപയോഗിക്കാന്‍ കഴിയുമെന്ന
ആലോചന ഓരോ സ്കൂളും വിദ്യാഭ്യാസ
പ്രവര്‍ത്തകരും ഏറ്റെടുക്കാന്‍
വൈകിക്കൂടാ.
അങ്ങനെ
അതി വിപുലമായ അക്കാദമിക
കൂട്ടായ്മ വളര്‍ത്തിക്കൊണ്ടു
വരാന്‍ കേരളത്തിനു കഴിയും.
മുഖാമുഖപരിശീലനത്തിനു
സമാന്തരമായ ഒരു ധാര
വികസിപ്പിക്കപ്പെടുകയും
ഫെസിലിറ്റേഷന്റെ അടിത്തട്ടു
മാതൃക രൂപപ്പെടുത്തുകയും
വേണം.
വിദ്യാഭ്യാസ
ഗുണനിലവാരമുയര്‍ത്തുന്നതിനായി
പ്രാദേശികമായ ഇടപെടലുകളെ
പ്രോത്സാഹിപ്പിക്കുക,.
അധ്യാപനത്തെ
ക്ലാസിന്റെ ചുമരുകള്‍ക്കുളളില്‍
നിന്നും നാടിന്റെ സംവാദാത്മക
മനസ്സിലേക്കു വ്യാപിപ്പിക്കുക
അതു വഴിയുണ്ടാകുന്ന അക്കാദമിക
ഉണര്‍വിനെ കരുത്താക്കുക ഇവ
വിദ്യാഭ്യരംഗത്തെ
പുതുവഴിവെട്ടുന്നവരുടെ
അജണ്ടയാകട്ടെ എന്നു
പ്രത്യാശിക്കുന്നു.
വലരെ നല്ല നല്ല ആശയങ്ങൾ; ഇത് ഏത്രടം വരെ പ്രയോഗികമാകുന്നു എന്നുള്ള ഫിഡ്ബാക്കുകളും ഉണ്ടാവുമെന്നു കരുതുന്നു.
ReplyDeleteബ്ലോഗർമാർക്ക് ഇത്തരം ഒരു വഴികാട്ടി ഇന്റർനെറ്റിൽ മറ്റെങ്ങും ഇത് വരെ കാണാൻ ഇടയായിട്ടില്ല. ഒരു വിഷയ ബ്ലോഗ് എന്ന നിലയിൽ ഇംഗ്ലിഷ് ബ്ലോഗിന്റെ പോരായ്മകൾ മനസ്സിലാക്കാൻ താങ്കളുടെ ഈ പോസ്റ്റ് ഉപകാരപെട്ടു.
ReplyDeleteനന്ദി
Rajeev
english4keralasyllabus.com
"സര്‍ക്കാരുത്തരവുകളറിയുന്നതിനും ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യം ക്ഷാമബത്ത, ആദായനികുതി എന്നിവ കണക്കു കൂട്ടുന്നതിനുമുളള സഹായസംവിധാനമെന്ന രീതിയില്‍ വിദ്യാബ്ലോഗുകളെ കാണുന്ന അധ്യാപകരുടെ താല്പര്യം സ്വാര്‍ഥപരമാണ്. ഇത്തരം ആവശ്യങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതില്ലെങ്കിലും അതിനു മാത്രം പരിഗണന നല്‍കുന്ന വിഭാഗത്തെ അക്കാദമിക ചര്‍ച്ചകളിലേക്കു കൊണ്ടുവരേണ്ടതുണ്ട്."
ReplyDeleteതീര്‍ച്ചയായും!!
പ്രിയ പ്രസന്ന ടീച്ചര്, നിസാര്, രജീവ്ജൊസെഫ് ,
ReplyDeleteസാധ്യതകൾ പലതരതിലാണ് .
അവയൊക്കെ വാതിലുകൾ ആയി ഉപയോഗിക്കണം
ലക്‌ഷ്യം വിദ്യഭ്യസഗുണത ഉയർത്തൽ .
അപ്പോൾ അതിനു ചില തീവ്ര ശ്രമങ്ങൾ വേണ്ടി വരും
ഈ കുറിപ്പ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഞാൻ കുറെ ബ്ലോഗുകളുടെ സജീവത പരിശോധിച്ചു
കഴിഒഞ്ഞ ഒരു വര്ഷം പൊതുവെ മന്ദത.
ക്ലസ്റർ ട്രെയിനിംഗ് ഇല്ലാതെ ആയതു ബാധിച്ചോ എന്ന് സംശയം
കൂടുതൽ ഊര്ജം കൊടുക്കാനുള്ള മാര്ഗം
അതൊരു പ്രശനം തന്നെ.
വിദ്യബ്ലോഗര്മാരുടെ സജീവതയെ നിര്ബന്ധിക്കാൻ എന്ത് വഴി ?
നാം നമ്മുടെ ബ്ലോഗുകളില മാത്രം ച്ചുറ്റിക്കരങ്ങിയാൽ മതിയോ ?
എല്ലാ അധ്യാപകരിലെക്കും പങ്കുവേക്കലനിന്റെ സന്ദേശം . ആലോചനയുടെ ആവശ്യകത എത്തിക്കാനുള്ള മാര്ഗം
അതിനിയും തുറന്നു കിട്ടണം
ഉപഭോക്താവ് എന്നതിലുപരി നിര്മാതാവ് എന്നതിലേക്ക് അവർ വളരുമ്പോൾ ബ്ലോഗ് കൂട്ടായ്മകൾ രൂപപ്പെടാം
വ്യക്തിപരമായി ഒരു അധ്യാപകനെന്ന നിലയില്‍ എന്നെ വളരാന്‍ സഹായിച്ചത് വിദ്യാഭ്യാസ ബ്ലോഗുകളാണ് .അക്കാദമിക താല്പര്യമുള്ള ബ്ലോഗുകള്‍ പിന്തുടരുന്നതിലൂടെ അധ്യാപകനിലെ സര്‍ഗാത്മക കഴിവുകള്‍ വികസിക്കുക തന്നെ ചെയ്യും.....ഒരു നേര്‍ച്ച പോലെയാണ് ചൂണ്ടുവിരല്‍ പോലുള്ള ബ്ലോഗുകളുടെ വായനയും ചിന്തയും ഞാന്‍ കാണുന്നത് .ഒരു വര്ഷം മുമ്പ് വരെ ബി ആര്‍ സിയുടെ ബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകനായിരുന്നു .അന്ന് ചൂണ്ടുവിരലില്‍ നിന്നും ഞാന്‍ പഠിച്ച് പകര്‍ത്താന്‍ ശ്രമിച്ച കാര്യങ്ങള്‍ ഒരു പോസ്റ്റ് ആക്കി പ്രസിദ്ധീകരിച്ചതിന് നന്ദി
ReplyDeleteഞാൻ കരുതിയത് കലാധരൻ മാഷിന്റെ ചിന്തയിലെങ്കിലും രക്ഷകർത്താവിന്റെ് റോൾ വരുമെന്നായിരുന്നു . ഇവിടെ അത് കാണാതായപ്പോൾ വല്ലാത്ത വിഷമം തോന്നി .
ReplyDeleteത്രിവർണ്ണ പതാകയിലെ ഒരു വർണ്ണം പോയി എന്നൊരു തോന്നൽ . ബ്ലൊഗില്ലെങ്കിലും പിരിവിന് വേണ്ടി തെണ്ടാനെങ്കിലും രക്ഷകർത്താവിനെ പരിഗണിക്ക് മാഷേ
ഞാൻ കരുതിയത് കലാധരൻ മാഷിന്റെ ചിന്തയിലെങ്കിലും രക്ഷകർത്താവിന്റെ് റോൾ വരുമെന്നായിരുന്നു . ഇവിടെ അത് കാണാതായപ്പോൾ വല്ലാത്ത വിഷമം തോന്നി .
ReplyDeleteത്രിവർണ്ണ പതാകയിലെ ഒരു വർണ്ണം പോയി എന്നൊരു തോന്നൽ . ബ്ലൊഗില്ലെങ്കിലും പിരിവിന് വേണ്ടി തെണ്ടാനെങ്കിലും രക്ഷകർത്താവിനെ പരിഗണിക്ക് മാഷേ
അതൊരു വലിയ തെറ്റായിപ്പോയി, പരിഹരിക്കും..
ReplyDelete