(02-Jun-2014
നു ദേശാഭിമാനിയില്‍
വന്ന വാര്‍ത്തയാണിത്.ഇടതുപക്ഷ
പത്രം വിരുദ്ധരാഷ്ട്രീയപ്രസ്ഥാനത്തിലെ
പ്രധാനവ്യക്തിയെ മാനിച്ച്
എഴുതിയ ഈ കുറിപ്പ് ആദ്യം
വായിക്കൂ)
"സ്വന്തം
ലേഖകന്‍ പത്തനംതിട്ട:
ഉമ്മന്‍ചാണ്ടി
സര്‍ക്കാരില്‍ ആറന്മുളയെ
പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ്
കോണ്‍ഗ്രസ് നേതാവായ അഡ്വ.
കെ ശിവദാസന്‍
നായര്‍. ഭരണകക്ഷി
എംഎല്‍എ എന്നനിലയില്‍
സര്‍ക്കാരിന്റെ ഏത് നയങ്ങളെയും
പിന്തുണയ്ക്കാന്‍ ബാധ്യതപ്പെട്ടയാള്‍.
ഒരു പടികൂടി
കടന്ന് സര്‍ക്കാരിന്റെ
വക്താവിനെപ്പോലെ
പ്രവര്‍ത്തിക്കുന്നയാളും.
എന്നാല്‍
മക്കളുടെ വിദ്യാഭ്യാസ
കാര്യത്തില്‍ ശിവദാസന്‍
നായരുടെ നയം വേറെയായിരുന്നു.
ഭാര്യ പ്രൊഫ.
ലളിതമ്മയ്ക്കും
ആ നയത്തോടായിരുന്നു യോജിപ്പ്.
ഇവരുടെ
മകള്‍ എസ് അശ്വതി ഇപ്പോള്‍
ഒറിസയില്‍ സാമൂഹ്യക്ഷേമ
ഡയറക്ടറായ ഐഎഎസ് ഉദ്യോഗസ്ഥയാണ്.
വീട്ടില്‍
കല്യാണിയെന്നും ശിവദാസന്‍
നായര്‍ "കല്ലൂ"
എന്നും
ഓമനിച്ചു വിളിക്കുന്ന അശ്വതി
പഠിച്ചതെല്ലാം മളയാളം
മീഡിയത്തില്‍.
ആറന്മുളയില്‍
നിന്ന് ബസ് കയറി ചെങ്ങന്നൂര്‍
ഗവ. ഗേള്‍സ്
ഹൈസ്കൂളില്‍,
കേരള
സിലബസില്‍,
മലയാളം
മീഡിയത്തില്‍ പഠിക്കുമ്പോള്‍
ഐഎഎസ്കാരിയാകുമെന്ന
പ്രതീക്ഷയൊന്നും
അശ്വതിക്കുമുണ്ടായിരുന്നില്ല.
പത്തനംതിട്ടയില്‍
അഭിഭാഷകനായിരിക്കെ കാര്‍ഷിക
വികസന ബാങ്കിന്റെയും ഡിസിസിയുടെയും
പ്രസിഡന്റായി പ്രവര്‍ത്തിച്ച
ശിവദാസന്‍ നായര്‍.
യുജിസി
നിലവാരത്തില്‍ ശമ്പളം
കൈപ്പറ്റുന്ന പരുമല ദേവസ്വം
ബോര്‍ഡ് കോളേജിലെ പ്രൊഫസറായ
ലളിതമ്മ. ഈ
ഒരു പശ്ചാത്തലത്തില്‍ അശ്വതിയെ
ഏതെങ്കിലും വമ്പന്‍ സ്കൂളില്‍
സിബിഎസ്സി/ഐസിഎസ്ഇ
സിലബസില്‍ പഠിപ്പിക്കാന്‍
മാര്‍ഗമില്ലാത്തവരുമല്ല.
പക്ഷേ അവരുടെ
നയപരമായ തീരുമാനം
ശരിവയ്ക്കുന്നതായിരുന്നു
അശ്വതിയുടെ ഉയര്‍ച്ചകള്‍.
നാട്ടുമ്പുറത്തെ
സാധാരണക്കാരിയായി,
ബസില്‍
യാത്ര ചെയ്ത്,
കാഴ്ചകളില്‍
നിന്ന് സമൂഹത്തെ അറിഞ്ഞ്,
അനുഭവങ്ങള്‍
നേടിയതാണ് തന്റെ വിജയങ്ങളുടെ
രഹ്യമെന്ന് അശ്വതിയും തുറന്നു
സമ്മതിക്കും.
ആ
മാതൃക എന്തുകൊണ്ട് മലയാളി
സ്വീകരിക്കുന്നില്ല എന്ന
ചോദ്യമുയരുമ്പോഴാണ്
വിദ്യാഭ്യാസത്തോടും
വിദ്യാലയങ്ങളോടുമുള്ള
മലയാളിയുടെ "നയ
വ്യതിയാനം"
മനസിലാകുന്നത്.
ഇംഗ്ലീഷ്
മാത്രം സംസാരിക്കുകയും
അതനുസരിച്ചില്ലെങ്കില്‍
ഫൈന്‍ ഈടാക്കുകയും ചെയ്യുന്നതാണ്
മികച്ച വിദ്യാഭ്യാസത്തിന്റെ
"യൂണിവേഴ്സിറ്റി"
എന്ന്
തെറ്റായി ധരിച്ചുപോയ മലയാളി
അതിന്റെ കുടുക്കിലാണിപ്പോള്‍.
ഇക്കാര്യത്തില്‍
സമ്പന്നനെന്നോ,
ഇടത്തരക്കാരനെന്നോ,സാധാരണക്കാരനെന്നോ
വ്യത്യാസമില്ല.
മക്കളെ
ഉന്നതങ്ങളിലെത്തിക്കാനാണീ
പരിശ്രമങ്ങളെല്ലാം.
പക്ഷേ തന്നെ
നടക്കാന്‍ ശേഷിയില്ലാത്ത
കുട്ടിയോട് "ഉലക്കവിഴുങ്ങാന്‍
നിര്‍ബന്ധിക്കുന്നതിന്
തുല്യമാണ്"
അത്.
സ്കൂളിലെയും
ട്യൂഷന്‍ സെന്ററിലെയും കഠിന
പരിശീലനത്തിനൊടുവില്‍
യന്ത്രമായി മാറുന്നകുട്ടി
സ്വന്തം കുടുംബത്തോടുപോലും
ബാധ്യതയില്ലാത്ത അരാഷ്ട്രീയത്തിന്റെ
അരാജകാവസ്ഥയിലാണ് ചെന്നുപതിക്കുന്നത്.
(എന്തും
ചെയ്യാന്‍ മടിക്കാത്ത
കുട്ടിക്കുറ്റവാളികളുടെ
എണ്ണം പെരുകുന്നതാണ് സമീപകാല
വാര്‍ത്തകള്‍).
കടം വാങ്ങിയും
പട്ടിണികിടന്നും ബ്ലേഡ്കാരില്‍
നിന്ന് വാങ്ങിയുമൊക്കെ ഫീസ്
നല്‍കി പത്താം ക്ലാസ്
കഴിയുമ്പോഴേക്കും
രക്ഷകര്‍ത്താവിന്റെയും
നടുവൊടിയും.
അപ്പോള്‍
വീണ്ടും തുടര്‍ വിദ്യാഭ്യാസത്തിന്
കേരള സിലബസിനെ ആശ്രയിക്കുന്ന
സ്ഥിതിയും വര്‍ധിച്ചു
വരുന്നുണ്ട്.
മാറേണ്ടത്
സിലബസല്ല.
മനോഭാവമാണ്.
ഇവിടെയാണ്
സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ
പ്രസക്തി.
അവയൊന്നും
റിയല്‍ എസ്റ്റേറ്റ്പോലെ ലാഭം
കൊയ്യാന്‍ ഉണ്ടാക്കിയവയല്ല.
സേവന
തല്‍പ്പരതയോടെ അറിവു പകര്‍ന്നു
നല്‍കാനും നല്ല വ്യക്തിത്വങ്ങളെ
കരുപ്പിടിപ്പിക്കാനും
ലക്ഷ്യമിട്ടുള്ളവയായിരുന്നു.
അണ്‍ എയ്ഡഡ്
പ്രളയത്തില്‍ അവയ്ക്കൊക്കെ
പ്രതിസന്ധി നേരിടേണ്ടിവന്നു.
എന്നാലും
അവയെല്ലാം വിജയത്തിന്റെ
കാര്യത്തില്‍ മറ്റാരെയും
വെല്ലുവിളിക്കാവുന്ന
ഉയര്‍ച്ചയിലാണ്.
സര്‍ക്കാര്‍
മേഖലയില്‍ കിസുമം,
കട്ടച്ചിറ
സ്കൂളുകള്‍ ഫിനിക്സ്
പക്ഷിയെപ്പോയൊണ് ഉയര്‍ത്തെഴുനേറ്റത്.
സംപൂജ്യ
പട്ടികയില്‍പെട്ട് ജില്ലയെ
നാണം കെടുത്തിയ ആ വിദ്യാലയങ്ങള്‍
ഇന്ന് അഭിമാനത്തിന്റെ
വിജയക്കൊടിയുമായി നിലകൊള്ളുന്നു.
അധ്യാപകരുടെയും
വിദ്യാര്‍ഥികളുടെയും അര്‍പ്പണ
മനോഭാവത്തിന് ഇനി ഉദാഹരണം
തേടി എവിടെയും പോകേണ്ടതില്ല.
ജില്ലയില്‍
സര്‍ക്കാര്‍ എയ്ഡഡ്
വിദ്യാലയങ്ങളെല്ലാം കാലത്തിനൊത്ത്
ഉയരുകയുമാണ്.
ഇത് തങ്ങളുടെ
നിലനില്‍പ്പിന്റെ കൂടി
കാര്യമെന്ന് ബോധ്യപ്പെട്ട്
അധ്യാപകര്‍ കൂടുതല്‍ പ്രതിജ്ഞാ
ബദ്ധമാകുമ്പോള്‍ നിലവാരത്തില്‍
ഉയര്‍ന്ന നില കൈവരിക്കുകയാണ്.
ഇത് വിദ്യാഭ്യാസ
കച്ചവടക്കാരെ തെല്ലൊന്നുമല്ല
പ്രകോപിതരാക്കുന്നത്.
................................................
എന്തുകൊണ്ടാണ് ദേശാഭിമാനിക്ക് ഇടതുപക്ഷ എം എല്‍ എമാരെ ഉദാഹരിക്കാന്‍ കഴിയാതെ പോയത്?
ആ വിടവ് വായനക്കാര്‍ നികത്തണം
കേരളത്തിലെ എല്ലാ എം എല്‍ എ മാരും ജിവിതംകൊണ്ട് പൊതുവിദ്യാലയങ്ങളോട് ചേര്‍ന്നു നില്‍ക്കുകയാണോ?
ഒരു കണക്കു ശേഖരണം ആകാം.
.................................................
മലയാളം അധ്യാപരുടെ ഭാവി മലയാളത്തിന്റേയും
വിദ്യാലയങ്ങളുടെ മുന്നില്‍ ഫ്ലക്സ് ബോര്‍ഡ്. ഒന്നാം ക്ലാസ് മുതല്‍ ഇംഗ്ലീഷ് മീഡിയം. ആ വിദ്യാലയങ്ങളില്‍ കുട്ടികള്‍ ഉണ്ട്.എട്ടു കുട്ടികളഉളള ക്ലാസും ഇംഗ്ലീഷ് മീഡീയം. അല്ലെങ്കില്‍ അഴരേയും കിട്ടില്ലെന്നു സ്കൂളധികാരികള്‍. ഈ കുട്ടികള്‍ യു പി കഴിഞ്ഞ് ഏതാനു വര്‍ഷത്തിനു ശേഷം എട്ടാം ക്ലാസ് ഇംഗ്ലീഷ് മീഡിയത്തില്‍ ചേരാന്‍ തുടങ്ങും. അന്നു മുതല്‍ പടയിറങ്ങുന്നവരാകും മലയാളം എച് എസ് എ മാര്‍.മറ്റു വിളയക്കാര്‍ ഭാഷമാറി നിലനിന്നേക്കാം.
1 ഒരു സുഹൃത്തു പറഞ്ഞു: മലയാളം മാഷന്മാരുടെ യോഗത്തില്‍ മക്കളെവിടെ പഠിക്കുന്നുവെന്ന ചോദ്യത്തിനു മൗനമായിരുന്നു മറുപടി എന്ന്.( രണ്ടു രീതിയില്‍ ഇവരുടെ ഉപജീവനമായിരുന്നു പൊതു വിദ്യാഭ്യാസം. തൊഴിലിടം, പിന്നെ മലയാളം. എന്നിട്ടും ഇവരും ജിവിതത്തില്‍ മറുകണ്ടം ചാടി)
2 തൃശൂരിലെ സജി പറഞ്ഞു :ഒരു യുവമലയാളസാഹിത്യകാരി പരസ്യമായി ചോദിച്ചത്രേ അയ്യോ ! എന്റെ കുഞ്ഞിനെ മലയാളം മീഡിയത്തില്‍ ചേര്‍ക്കാനോ? ചിന്തിക്കാനാവുന്നില്ല. എഴുത്തുകാരുടെ കൂറെവിടെ?
3 തിരുവനന്തപുരത്തെ സാംസ്കാരിക പ്രവര്‍ത്തക പറഞ്ഞു :സഹസമരപുരോഗമനക്കാരുടെ പലരുടേയും മക്കള്‍ കേന്ദ്രീയ വിദ്യാലയത്തിലാണ്. അവര്‍ക്കും മലയാളം വേണ്ട.
4. മേലേ തലം മുതല്‍ താഴേ തലം വരെയുളള രാഷ്ട്രീയക്കാരുടെ മക്കള്‍ ഏതു മീഡിയത്തിലാണ് പഠിക്കുന്നത്?( ബോധനമാധ്യമത്തില്‍ വലതുപക്ഷവും ഇടതുപക്ഷവുമില്ല!?)

അപ്പോള്‍ ആര്‍ക്കാണ് മലയാളം വേണ്ടത്?
.......................................................................
വേണം പുരോഗമനപരീക്ഷണവിദ്യാലയങ്ങള്‍
വെല്ലുവിളി നേരിടുന്ന ഭാഷ, വെല്ലുവിളി നേരിടുന്ന പൊതുവിദ്യാലയങ്ങള്‍
ഈ സാഹചര്യത്തില്‍ ഇംഗ്ലീഷിലും മലയാളത്തിലും കരുത്തുളള നിലവാരമുളള വിദ്യാഭ്യാസം ഇവിടെ ചേര്‍ന്ന എല്ലാ കുട്ടികള്‍ക്കും ലഭിക്കുമെന്നു പ്രഖ്യാപിക്കുന്ന
സമൂഹത്തിന് ഓഡിറ്റ് ചെയ്യാനവസരം നല്‍കാന്‍ വാതില്‍ തുറന്നിടുന്ന
തെളിയിക്കുന്ന
പുരോഗമനപരീക്ഷണവിദ്യാലയങ്ങള്‍ വേണ്ടതുണ്ട്.
സമൂഹത്തിന് ഓഡിറ്റ് ചെയ്യാനവസരം നല്‍കാന്‍ വാതില്‍ തുറന്നിടുന്ന
തെളിയിക്കുന്ന
പുരോഗമനപരീക്ഷണവിദ്യാലയങ്ങള്‍ വേണ്ടതുണ്ട്.
ചൂണ്ടിക്കാണിക്കാനാവണം
തെളിവുസഹിതം
തയ്യാറുണ്ടോ പുതിയ സമരം തുടങ്ങാന്‍.
അനുബന്ധം
മാതൃഭാഷയുടെ അപമൃത്യു സ്വപ്നം കാണുന്ന മലയാളികളോട്
മാതൃഭാഷയുടെ അപമൃത്യു സ്വപ്നം കാണുന്ന മലയാളികളോട്
ശ്രേഷ്ഠമലയാളം പാവങ്ങള്‍ക്ക് വേണ്ടിമാത്രം
ReplyDeleteഅതിനിടയ്ക്ക് ഇതുപോലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നതും നല്ലതാണ്