1947 -2014 വരെ
കാലയളവിലെ ഒരു എല്‍ പി വിദ്യാലയത്തിലെ
പ്രവേശനനിരക്കാണ് ഗ്രാഫില്‍
( വിദ്യാലയം
തലവടി ഉപജില്ലയിലാണ്)
ഇവിടെ
കുട്ടികളുടെ പ്രവേശനനിരക്കിലെ
വ്യതിയാനം നോക്കുക
ഇത് കേവലം
പാഠ്യപദ്ധതിയുടെ
പ്രശ്നമാണോ?
DPEP 96 മുതലല്ലേ
സ്വാധീനിക്കേണ്ടൂ? അതിനു
മുമ്പുളള പ്രവണതയോ?എഴുപതുകള്‍
മുതല്‍ നോക്കൂ.
അറിയുമോ
സ്വാധിനഘടകങ്ങള്‍?വിശകലനം
ചെയ്തിട്ടില്ലല്ലോ?
- സമീപത്തെത്ര പൊതുവിദ്യാലയങ്ങള്‍ ഏതു കാലയളവില്‍ കൂടി?
- എത്ര കച്ചവടവിദ്യാലയങ്ങള്‍ ആരംഭിച്ചു?കാലയളവ്
- എത്ര പുതുപ്പണക്കാരുണ്ടായി?
- കാര്‍ഷികമേഖലയിലെ തളര്‍ച്ചയും തൊഴില്‍ ലഭ്യതക്കുറവും എന്തു മനോഭാവം ഉണ്ടാക്കി?
- ഗതാഗതസംവിധാനത്തെ എങ്ങനെ കച്ചവട വിദ്യാലയങ്ങള്‍ പ്രയോജനപ്പെടുത്തി? ( കുഞ്ഞുങ്ങളുടെ സുരക്ഷ, മഴ, പുഴ, റോഡ്,വൃത്തി, കൊണ്ടാക്കല്‍ പണിയഴിവാകല്‍..)
- സമീപത്തെ ഏതെങ്കിലും വിദ്യാലയം മികവിലേക്കുയര്‍ന്നോ? വിശ്വാസ്യത നേടിയോ?
- വിദ്യാലയ നടത്തിപ്പുകരുടെ ചടുലതയും സമൂഹബന്ധവും എന്തു സ്വാധീനം ചെലുത്തി?
- സ്ഥാപനങ്ങളെക്കുറിച്ചുളള സങ്കല്പം മാറിയിട്ടും മാറാതെ നില്‍ക്കുന്ന ഘടകങ്ങള്‍ വിദ്യാലയത്തെ മതിപ്പില്ലാതാക്കിയോ?
- വായനശാലകളും പൊതു ഇടങ്ങളും നിര്‍ജിവമായോ? പ്രാദേശികജനതയുടെ ജീവിതവീക്ഷണത്തിലെന്തു മാറ്റം വന്നു? അവയ്ക്ക വിദ്യാഭ്യാസത്തെ സ്വാധീനിക്കാന്‍ കഴിയില്ലേ?
- ജനസംഖ്യയിലുളള വ്യതിയാനം എങ്ങനെ?
- പ്രദേശത്തെ പൊതു പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അധ്യാപകരും നല്‍കിയ സന്ദേശമെന്ത്?
- മാധ്യമങ്ങള്‍ വഹിച്ച പങ്കെന്ത്? ( സമരം, സാധ്യായദിനം,ആള്‍ പ്രമോഷന്‍, നിരന്തര വിലയിരുത്തല്‍, സ്വകാര്യവത്കരണം, പാഠ്യപദ്ധതി പരിഷ്കരണം, വിവാദങ്ങള്‍, പര്‍വതീകരിക്കല്‍)
- അധ്യാപകസംഘടനകള്‍ വഹിച്ച പങ്കെന്ത്?( പ്രാദേശികം)
- ചെറുദൂരം പോലും നടന്നു പോകാതെ ഓട്ടോ യാത്രയിലേക്കു മാറിയ കാലവും കുട്ടികളെ നടത്താതെ വിദ്യാലയത്തിലേക്കു വിടണമെന്ന ആഗ്രഹവും തമ്മില്‍ ബന്ധമുണ്ടോ?
ചരങ്ങള്‍
ഇനിയും കാണും.
- ഇതൊന്നും വിശകലനം ചെയ്യാതെ ഒറ്റമൂലിപ്രയോഗം കൊണ്ട് എല്ലാം രക്ഷിക്കാമെന്നാരും വ്യാമോഹിക്കരുത്.
- ഓരോ വിദ്യാലയവും അതിന്റെ പ്രാദേശികസാമൂഹികപരിസ്ഥിതിയും രാഷ്ട്രീയ മാനങ്ങളും നയങ്ങളും മനോഭാവങ്ങളും എല്ലാം പഠനവിധേയമാക്കുന്നതു നന്നായിരിക്കും
- ഉപരിപ്ലവമായി അന്യോന്യം കുറ്റം പറയാതെ സമൂഹമനോഭാവത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ കണ്ടെത്തുക. അവ എല്ലാക്കാലത്തും ഒന്നായിരിക്കണമെന്നില്ല.
1956-57 മുതല്‍ 2012-13 വരെയുളള കാലത്തെ കേരളത്തിലെ കുട്ടികളുടെ പ്രവേശനപ്രവണത എണ്ണം ലക്ഷത്തില്‍ ( ഒന്നാം ക്ലാസ് )
First of all sorry for this Manglish comment.
ReplyDeleteതാങ്കളുടെ പോസ്റ്റ് വായിച്ചു. വളരെ പ്രസക്തമായ ഒരുപാടു ചോദ്യങ്ങൾ ഉയര്തുന്നുണ്ട് ഈ പോസ്റ്റ്. ഒന്നിനും കൃത്യമായ മറുപടിയോ പരിഹാരമോ നിര്ടെഷിക്കാൻ കഴിഞ്ഞതുമില്ല .
ഒരു schoolനടെ data വച്ച് ഈ ചോദ്യത്തിനുത്തരം നല്കാൻ ശ്രമിക്കുന്നത് ശരിയായ നിഗമനങ്ങളിൽ എത്താൻ സഹായിക്കില്ല . എന്നാൽ കേരളത്തിനെ മൊത്തമായി എടുത്തു വിസകലനം ചെയ്യുമ്പോൾ local variables നഷ്ടപ്പെടുകയും ചെയ്യും . അതിനാൽ തന്നെ സമഗ്രമായ ഒരു പഠനം including global as well as local scenarios should be taken into consideration. There has to be different socio-economic factors to be taken into account.
1956-2003 കേരളത്തിലെ കുട്ടികളുടെ പ്രവേശന പ്രവണത എന്നാ ഗ്രാഫിനടെ Y-axis എന്താണെന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു .
പ്രിയ ആനൂപ്
ReplyDeleteപൊതുവിദ്യാലയങ്ങള്‍ ദുരര്‍ബലമാകുന്നതിനു കാരണമായി പലരും അമിതലളിതവത്കരണം നടത്തകയും ചികിത്സിക്കുകയുമാണ്.
സര്‍ക്കാര്‍ നയങ്ങള്‍, ആഗോളവത്കരണം, പാഠ്യപദ്ധതി പരിഷ്കാരം....പലരും പലതാണ് ചൂണ്ടിക്കാട്ടുന്നത്.ഒത്തിരി സ്വാധീനഘകങ്ങള്‍ കാണാം. അവ പരിശോധിക്കണം.
അതിനു പകരം മാളികവിദ്യാലയങ്ങള്‍ തീര്‍ക്കുന്ന മോഡലുകളോ,
ഇംഗ്ലീഷ് മീഡിയമാക്കി കുട്ടികളെ ആകര്‍ഷിക്കാനുളള ശ്രമമോ,
അടക്കംകൊല്ലി വാഹനമുണ്ടേല്‍ കുട്ടികളെ കൂട്ടാമെന്ന ചിന്തയോ രക്ഷിക്കില്ല.സമൂഹം എങ്ങനെ ചിന്തിക്കുന്നു? അതിലേക്കു നയിച്ച കാരണങ്ങളെന്ത്? അതെങ്ങനെ അഭിസംബോധനചെയ്യാം എന്നാണ് ആലോചിക്കേണ്ടത്. പഠനമാണ് ഉത്തരം.ഞാന്‍ മൂന്നു നാലു വിദ്യാലയങ്ങളെ പരിശോധിച്ചു ഒന്നിന്റെ വിവരം നല്‍കി.കേരളത്തിനെ മൊത്തമായി എടുത്താല്‍ ചില പ്രവണതകള്‍ കാണും.അവയും കണക്കിലെടുക്കണം.