Pages

Saturday, June 21, 2014

അമ്മവായന'യുമായി പാടം സ്‌കൂള്‍


MATHRUBHOOMI: 21 Jun 2014

പത്തനാപുരം: കഥകളും കവിതകളുമായി കുരുന്നുമനസ്സുകളില് വായനയുടെ മഹത്വമോതാന് 'അമ്മവായന'യുമായി പാടം എസ്.കെ.വി.എല്.പി.സ്‌കൂള്. പുസ്തകവായന അന്യമായ കുട്ടികളെ രക്ഷാകര്ത്താക്കളിലൂടെ വായനയുടെ ലോകത്തെത്തിക്കുന്ന പദ്ധതി വായനവാരത്തില് സ്‌കൂളില് തുടങ്ങി.
  • അക്ഷരം കൂട്ടിവായിക്കാന് അറിയാത്ത കുരുന്നുകളെ അമ്മമാര് പുസ്തകം വായിച്ചുകേള്പ്പിക്കുന്നു. 
  • സ്‌കൂള് ലൈബ്രറിയില്‌നിന്ന് മാസംതോറും രണ്ട് പുസ്തകം വീതം ഇതിനായി ഓരോ വിദ്യാര്ഥിക്കും കൊടുത്തിവിടും. ചെറുനോവലുകള്, കുട്ടിക്കഥകള്, നാടോടിക്കഥകള്, അറബിക്കഥകള്, കുട്ടിക്കവിതകള് തുടങ്ങിയവയെല്ലാം.
  •  ഓരോ വീട്ടിലും കൊണ്ടുപോയി പുസ്തകം മടങ്ങിവരുമ്പോള് രക്ഷാകര്ത്താക്കളുടെയും വിദ്യാര്ഥികളുടെയും വായനക്കുറിപ്പുകളും ഒപ്പം കൊണ്ടുവരണം.
  • മികച്ച കുറിപ്പുകള്ക്ക് സമ്മാനവും കൊടുക്കും. ഓരോ മാസവും രണ്ട് രക്ഷാകര്ത്താക്കളെയും രണ്ട് വിദ്യാര്ഥികളെയുമാണ് വിജയികളായി തിരഞ്ഞെടുക്കുന്നത്. 
  • മാത്രമല്ല, മികച്ച വായനക്കുറിപ്പുകള് അച്ചടിച്ച് സ്‌കൂളില് സൂക്ഷിക്കാനും പദ്ധതിയുണ്ട്.
അമ്മവായനകൊണ്ട് രണ്ട് കാര്യങ്ങളാണ് സ്‌കൂള് അധികൃതര് ലക്ഷ്യമിടുന്നത്.
  1. കുട്ടികളില് വായനശീലം വളര്ത്തുന്നതിനൊപ്പം 
  2. രക്ഷാകര്ത്താക്കളെ പുസ്തകം വായിക്കാന് പ്രേരിപ്പിക്കാനും ഇതിലൂടെ കഴിയുന്നു.
കഥ പറഞ്ഞുകൊടുക്കാന് മുത്തശ്ശനും മുത്തശ്ശിയുമില്ലാത്ത അണുകുടുംബങ്ങളില് അതുകൊണ്ടുതന്നെ അമ്മവായനയ്ക്ക് പ്രസക്തിയേറുന്നു.
തുറന്നുവച്ച പുസ്തകങ്ങളുമായി അമ്മമാരും കുട്ടികളും രണ്ടുനിരയായി പാടം ജങ്ഷന്വരെ റാലി നടത്തിയാണ് പദ്ധതി തുടങ്ങിയത്. തുടര്ന്ന് സ്‌കൂളിലെ മരച്ചുവട്ടില് കുട്ടികള്ക്ക് അമ്മമാര് പുസ്തകം വായിച്ചുകൊടുത്തു.
വായനക്കുറിപ്പുകളും തയ്യാറാക്കി. സ്‌കൂള് അങ്കണത്തില് നടന്ന ചടങ്ങില് മികച്ച കുറിപ്പുകള്ക്ക് സമ്മാനവും കൊടുത്തു. എസ്.എം.സി. ചെയര്മാന് നൗഫല് 'അമ്മവായന'യുടെ ഉദ്ഘാടനം നിര്വഹിച്ചു.
പ്രഥമാധ്യാപിക എസ്.ജയകുമാരി അധ്യക്ഷയായി.

2 comments:

  1. കുഞ്ഞുങ്ങൾ വായിച്ചു വളരട്ടെ.. നല്ല ശ്രമം. ആശംസകൾ

    ReplyDelete
  2. അമ്മ വായനക്കും അമ്മമാര്‍ക്കും ആശംസകള്‍ ,പങ്ക് വെച്ച മാഷിനും നന്ദി

    ReplyDelete

പ്രതികരിച്ചതിനു നന്ദി