മിക്ക
വിദ്യാലയങ്ങളിലും ദിനാചരണങ്ങള്‍
നടക്കാറുണ്ട്.
ദിനാചരണങ്ങളുടെ
കാലവുമായി പൊരുത്തപ്പെടുന്ന
വിധമല്ല പലപ്പോഴും പാഠഭാഗങ്ങള്‍
ദിനാചരണവേളയില്‍
കുട്ടികള്‍ ശേഖരിക്കുന്ന
വിവരങ്ങള്‍ വിലപ്പെട്ടതാണെന്ന
ധാരണയുളള അധ്യാപകര്‍ അതിന്റെ
പുനരുപയോഗസാധ്യത കണ്ടെത്തും
മാവേലിക്കര
ഉപജില്ലയിലെ ഒരു കൊച്ചു
വിദ്യാലയം തയ്യാറാക്കിയ
ലഘുവിജ്ഞാനകോശമാണ് ഓല
ഒന്നാം
ടേമില്‍ നടത്തിയ എല്ലാ
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട്
അധ്യാപകരും വിദ്യാര്‍ഥികളും
ശേഖരിച്ച ചിത്രങ്ങളും വിവരങ്ങളും
ക്രമീകരിച്ചപ്പോള്‍ ഓലയുടെ
പിറവിയായി
എം
ജി എം എല്‍ പി എസിലെ പ്രഥമാധ്യാപിക
പറയുന്നതിങ്ങനെ:-
- വായനയിലും ലേഖനത്തിലും താല്പര്യമുണ്ടാക്കാനും
- പാഠങ്ങള്‍ പഠിപ്പിക്കുമ്പോള്‍ റഫറന്‍സ് മെറ്റീരിയലായികുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപയോഗിക്കാനും കഴിയും
- കുട്ടികളുടെ ശേഖരണപ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനും സാധിക്കുന്നു
- പൊതു വിജ്ഞാനം വര്‍ധിക്കും
- പഠനം പാഠപുസ്തകത്തിനപ്പുറത്തേക്ക് വ്യാപിക്കും
- എല്ലാ ക്ലാസുകളിലേയും കുട്ടികളുടെ കൂട്ടായ പ്രവര്‍ത്തനമാകയാല്‍ ക്ലാസുകളുടെ അതിര് ഭേദിച്ചുളള പഠനവും നടക്കും
ചെറിയ
പ്രവര്‍ത്തനം
എന്നാല്‍
മൂല്യം കൂടുതല്‍
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി