റോസിലി ടീച്ചറിന്റെ നാലാം ക്ലാസില്‍ മുപ്പത് കുട്ടികളുണ്ട്.
എല്ലാ കുട്ടികളുടേയും മലയാളം നേട്ട് ബുക്കിലെ ഭൂരിഭാഗം പേജുകളിലും ചിത്രങ്ങള്‍ (വെട്ടി ഒട്ടിച്ചിരിക്കുന്നതോ വരച്ചതോ ആയവ).
മറ്റ് സ്കൂളുകളില്‍ നിന്നും വിഭിന്നമായ കാഴ്ച.
ഒരു പ്രവര്‍ത്തനത്തില്‍ പല കുട്ടികളുടെ ബുക്കിലും വ്യത്യസ്ത ചിത്രങ്ങള്‍.
നോട്ട് ബുക്ക് വളരെ ആകര്‍ഷകം.
- തുടക്കത്തില്‍ ടീച്ചര്‍ ചിത്രങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു.
- അവര്‍ അത് പേജുകളില്‍ വിന്യസിച്ചു
- ഓരോ ദിനവും ചിത്രം ശേഖരിച്ച് ഒട്ടിക്കുന്നതില്‍ കൂട്ടികള്‍ താല്പര്യം കാട്ടി.
- എല്ലാ ദിവസവും വീട്ടില്‍ വന്നാല്‍ പടം വെട്ടി ഒട്ടിക്കലാണ് .പഠനമല്ല വീട്ടില്‍ നടക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതി പറയാന്‍ തുടങ്ങി,
- ചിത്രം ഒട്ടിക്കല്‍ ശനി ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റി. ഒട്ടിക്കാനുളള സ്ഥലം ഒഴിച്ചിട്ടു
- ഉളളടക്കത്തെക്കുറിച്ച് നല്ല ധാരണയുണ്ടെങ്കിലേ അനുയോജ്യമായ ചിത്രം കണ്ടെത്തി ഒട്ടിക്കാനാകൂ എന്ന് രക്ഷിതാക്കള്‍ മനസിലാക്കുന്നു
- കുട്ടികള്‍ക്ക് പഠനത്തോട് താല്പര്യം കൂടി വരുന്നതും.
- ക്രമേണ രക്ഷിതാക്കള്‍ കുട്ടികള്‍ക്കു വേണ്ടി ചിത്രങ്ങള്‍ ശേഖരിച്ചും വരച്ചും ശേഖരിക്കാന്‍ സഹായിച്ചും വരയെ പ്രോത്സാഹിപ്പിച്ചും പിന്തുണ നല്‍കി.
- ശേഖരിച്ച ചിത്രങ്ങളില്‍ നിന്ന് സ്വയം വരച്ച ചിത്രങ്ങളിലേക്ക് റോസിലി ടീച്ചര്‍കുട്ടികളെ നയിച്ചു.
- ഇപ്പോള്‍ കുട്ടികള്‍ ചിത്രങ്ങള്‍ സ്വയം വരച്ചു നിറം നല്‍കുന്നു.
- ആകര്‍ഷകമായി ലേ ഔട്ട് ചെയ്യുന്നു.
ആസ്വാദനത്തിന്റെ പാഠങ്ങളും ഇതിലുണ്ട്. ക്രമേണ ബുക്കുകല്‍ ചിട്ടയായി സൂക്ഷിക്കുന്നതിലേക്ക് കുട്ടികള്‍ മാറുകയാണ്. സചിത്രനോട്ട് ബുക്കുകള്‍ എന്ന ആശയത്തിന്റെ പ്രായോഗിക രൂപങ്ങള്‍ വികസിപ്പിക്കാം
ഇവ കൂടി വായിക്കൂ..
നന്നായിട്ടുണ്ട്. ടീച്ചര്‍ക്ക് അഭിനന്ദനങ്ങള്‍.പക്ഷേ,ടീച്ചര്‍ എന്തിനാണ് ഇത്രയും വലിയ ശരി പുസ്തകത്തില്‍ ഇടുന്നത്.അത് കുട്ടികള്‍ ചെയ്ത പേജിന്‍റെ ഭംഗി വല്ലാതെ കുറയ്ക്കുന്നു.ടീച്ചറുടെ രേഖപ്പെടുത്തല്‍ മാര്‍ജിനില്‍ മാത്രമാക്കുക...
ReplyDeleteനല്ല പുതുമയുള്ള സംരംഭം!!! വളരെ നല്ല ആശയം, നന്നായിട്ടുണ്ട് !!!
ReplyDeleteആശംസകളോടെ...
WELL DONE ROSILY AUNTY :)
ReplyDeleteCONGRATULATIONS !