എം
വി രാജന്‍ മാഷ് ഹൈസ്കൂളില്‍
അഞ്ഞൂറ്റി നാല്പത് കുട്ടികളെ
രസതന്ത്രം പഠിപ്പിക്കുന്നു.
ഏറെ പ്രയാസമെന്നു പലരും കരുതുന്ന വിഷയം ഏറ്റവും നന്നായി കുട്ടികള്‍ മനസിലാക്കി പഠിക്കുന്നു.
രസിച്ചു പഠിക്കാനുളളതാണ് രസതന്ത്രം എന്നാണ് വട്ടേനാട് ഹൈസ്കൂളിലെ രാജന്‍മാഷ് വിശ്വസിക്കുന്നത്. പാഠപുസ്തകം ആധാരമാക്കിയാല്‍ അത് രസതന്ത്രത്തെ അറുമുഷിപ്പല്‍ വിഷയമാക്കുമെന്നു അദ്ദേഹം കരുതുന്നു. ഓരോ പാഠത്തിലൂടെയും നേടേണ്ട കഴിവുകള്‍ എന്താണെന്നു കൃത്യമായി ധാരണയുളള അധ്യാപകര്‍ക്ക് സ്വന്തം രീതി വികസിപ്പിച്ചെടുക്കാനാകും.
പഠനപ്രവര്‍ത്തനങ്ങളെല്ലാം കഴിഞ്ഞുളള റഫറന്‍സിനുളള ഉപാധിയാക്കി പാഠപുസ്തകത്തെ പരിഗണിച്ചാല്‍ മതി. ( പാഠപുസ്തക ഭാഷ, അവതരണരീതി ഇതൊന്നും സാധാരണകുട്ടികളെ കണ്ടുകൊണ്ടല്ലെന്ന് അനുഭവം)
ഏറെ പ്രയാസമെന്നു പലരും കരുതുന്ന വിഷയം ഏറ്റവും നന്നായി കുട്ടികള്‍ മനസിലാക്കി പഠിക്കുന്നു.
രസിച്ചു പഠിക്കാനുളളതാണ് രസതന്ത്രം എന്നാണ് വട്ടേനാട് ഹൈസ്കൂളിലെ രാജന്‍മാഷ് വിശ്വസിക്കുന്നത്. പാഠപുസ്തകം ആധാരമാക്കിയാല്‍ അത് രസതന്ത്രത്തെ അറുമുഷിപ്പല്‍ വിഷയമാക്കുമെന്നു അദ്ദേഹം കരുതുന്നു. ഓരോ പാഠത്തിലൂടെയും നേടേണ്ട കഴിവുകള്‍ എന്താണെന്നു കൃത്യമായി ധാരണയുളള അധ്യാപകര്‍ക്ക് സ്വന്തം രീതി വികസിപ്പിച്ചെടുക്കാനാകും.
പഠനപ്രവര്‍ത്തനങ്ങളെല്ലാം കഴിഞ്ഞുളള റഫറന്‍സിനുളള ഉപാധിയാക്കി പാഠപുസ്തകത്തെ പരിഗണിച്ചാല്‍ മതി. ( പാഠപുസ്തക ഭാഷ, അവതരണരീതി ഇതൊന്നും സാധാരണകുട്ടികളെ കണ്ടുകൊണ്ടല്ലെന്ന് അനുഭവം)
വിലയിരുത്തലില്‍
വ്യത്യസ്തമായ സമീപനം,
ജനാധിപത്യപരം.
എന്താണെന്നു
നോക്കുക
ഓരോ
ആഴ്ചയിലെയും പിരീയഡുകള്‍
കഴിഞ്ഞാല്‍ ഉച്ചനേരം അതത്
ക്ലാസുകളിലെ കുട്ടികള്‍
കൂട്ടങ്ങളാകും.
ഓരോ ഗ്രൂപ്പിനും
ഓരോ ലീഡര്‍.
രാജന്‍മാഷ്
പഠിപ്പിച്ച കാര്യങ്ങള്‍
എല്ലാവര്‍ക്കും എത്രത്തോളം
മനസിലായി എന്നു വിലയിരുത്തലാണ്
നടക്കുക. ചിലത്
പരസ്പരം വിശദീകരിക്കുന്നതിലൂടെ
വ്യക്തമാകും.
മനസിലാകാത്ത
ആശയങ്ങള്‍,
മനസിലാകാത്ത
കുട്ടികള്‍ ഇവ സംബന്ധിച്ച
ഒരു റിപ്പോര്‍ട്ട് ലീഡര്‍മാര്‍
അധ്യാപകന് കൈമാറും.
പൊതുവായി
മനസിലാകാത്തവ ഉണ്ടെങ്കില്‍
പുതിയ പ്രവര്‍ത്തനം നല്‍കി
അതു പരിഹരിക്കും.
മനസിലാകാത്ത
കുട്ടികളെ പ്രത്യേകം വിളിച്ച്
അവരുമായി ഒന്നിച്ച് ചിന്തിക്കല്‍
നടത്തി അവരെ ആ തടസ്സങ്ങള്‍
മറികടക്കാന്‍ സഹായിക്കും.
- പരസ്പരം പരിശോധിക്കല്‍- ഇവിടെ കുട്ടി തന്റെ ഉത്തരവും സഹപാഠിയുടെ ഉത്തരവും തമ്മില്‍ താരമതമ്യം ചെയ്യുന്നു. തന്റെ മികവുകളും സഹപാഠിയുടെ മികവുകളും തിരിച്ചറിയുന്നു. ഇരുവരുടേയും പരമിതികളും
- ഓരോ ഉത്തരവും പൊതുവായി പങ്കിടല്‍ ചര്‍ച്ച - ഈ ഘട്ടത്തില്‍ മുന്‍ വിലയിരുത്തലിന്റെ പരിമിതിയും ശക്തിയും തിരിച്ചറിയുന്നു.ധാരണ മെച്ചപ്പെടുത്തുന്നു
- സ്വന്തം ഉത്തരക്കടലാസ് പരിശോധിക്കുന്നു. ആദ്യത്തെ രണ്ടു ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോള്‍ ലഭിച്ച വ്യക്തത താനെവിടെ നില്‍ക്കുന്നു എന്ന തിരിച്ചറിവ് മാത്രമല്ല നല്‍കുന്നത്. തനിക്ക് ഈ യൂണിറ്റ് ടെസ്റ്റ് വിശകലനം പഠനമായതെങ്ങനെ എന്നും മനസിലാക്കുന്നു. അറിവിന്റെ വിടവടയ്ക്കാന്‍ ഈ ഘട്ടങ്ങള്‍ സഹായിക്കുന്നു.
വായനാസാമഗ്രികളും
വര്‍ക് ഷീറ്റുകളും
രാജന്‍മാഷ്
കുട്ടികള്‍ക്കു വേണ്ടി വായനാ
സാമഗ്രികള്‍ തയ്യാറാക്കുന്നു.
അത് വളരെ
ലളിതമായി ആശയരൂപീകരണത്തിനു
സഹായിക്കുന്ന കുറിപ്പാണ്.
പാഠപുസ്തക
പരിമിതിയെ മറികടക്കാന്‍
പര്യാപ്തം.
അദ്ദേഹം
മോള്‍ സങ്കല്പത്തെ അടിസ്ഥാനമാക്കി
തയ്യാറാക്കിയ ആസൂത്രണക്കുറിപ്പും
വര്‍ക് ഷീറ്റുകളും വായനാസാമഗ്രികളും
ഇതാ.
കഴിഞ്ഞ മാസം പാലക്കാട് നടത്തിയ ഒരു വിദ്യാഭ്യാസ ശില്പശാലയില്‍ പങ്കെടുത്ത അധ്യാപിക പറഞ്ഞു. എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് മോള്‍ സങ്കല്പം മനസിലാക്കുന്നില്ല. രസതന്ത്രം വളരെ പ്രയാസം. എങ്ങനെ പ്രവര്‍ത്തനാധിഷ്ഠിതമായി പഠിപ്പിക്കും?
പരാതി പറയുന്നവര്‍ വഴിവെട്ടിത്തെളിക്കേണ്ട ബാധ്യത മറ്റാര്‍ക്കോ ആണെന്നു കരുതുന്നു.
രാജന്‍ മാഷ് പറയുന്നു. ഓണപ്പരീക്ഷയില്‍ സി പ്ലസില്‍ താഴെ ഗ്രേഡുളള ഒരു കുട്ടിപോലും തന്റെ ക്ലാസില്‍ ഇല്ലെന്ന്! നിരന്തര വിലയിരുത്തില്‍ മാര്‍ക്ക് കൂട്ടിച്ചേര്‍ക്കാതെയാണ് ഈ നേട്ടം. രാജന്‍ മാഷിന്റെ ടീച്ചിംഗ് നോട്ട് വളരെ വിശദമാണ്. അത് പ്രഥമാധ്യാപികയെ ബോധ്യപ്പെടുത്താനുളളതല്ല. തന്റെ അധ്യാപനത്തിന്റെ ഉയര്‍ന്ന സാധ്യതാതലം കണ്ടെത്താനുളള സൂക്ഷ്മാലോചനയാണ്.
അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഞാന്‍ കുറേ വീഡിയോ പാഠങ്ങള്‍ ശേഖരിച്ചു. യു ട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് എഡിറ്റിംഗ് നടത്തി മലയാളത്തില്‍ വിശദീകരണം ചേര്‍ത്ത് ( ശബ്ദം നല്‍കിയതും മാഷാണ്) ശാസ്ത്രപിന്തുണാസാമ്ഗ്രി തയ്യാറാക്കാനെടുത്ത സമയം ഏറെ.ലോകത്തെ മുഴുവന്‍ ചിന്തകളും തന്റെ ക്ലാസിലെ കുട്ടികള്‍ക്ക് പ്രയോജനപ്പെടണമെന്ന ആഗ്രഹമുളള ഈ അധ്യാപകന്‍ എനിക്ക് പ്രചോദനം പകരുന്നു.
പ്രചോദനം നല്കുന്നു. തീര്‍ച്ച
ReplyDelete