Pages

Monday, November 10, 2014

മൊബൈല്‍ ക്ലാസിലുപയോഗിക്കാത്തതിനു ശിക്ഷ വേണ്ടേ ?


Ngee Ann Secondary school ല്‍ അധ്യാപിക ക്ലാസെടുക്കുന്നു. കുട്ടികള്‍ മൊബൈല്‍ ഫോണില്‍ എന്തോ ചെയ്യുന്നു ( ചിത്രങ്ങള്‍ നോക്കുക ). നിങ്ങളാണ് ആ ക്ലാസിലെ അധ്യാപിക എന്നു കരുതുക. എന്തായിരിക്കും ക്ലാസില്‍ സംഭവിക്കുക?

കുട്ടി കുറ്റവാളിയാകും.

അസംബ്ലിയില്‍ വെച്ച് പരിഹസിക്കപ്പെടും

വീട്ടുകാരെ ഓഫീസിലേക്കു വിളിക്കും

ഒരു റിംഗ് ടോണില്‍ തകരുന്നതാണോ നമ്മുടെ വിദ്യാലയത്തിലെ അച്ചടക്കവും പഠനസംസ്കാരവും?

ഈ സ്കൂള്‍ സിങ്കപ്പൂരിലാണ്. അവിടെ ക്ലാസ് റൂമില്‍ മൊബൈല്‍ഫോണ്‍ അനുവദനീയമാണ്. വിദ്യാലയങ്ങളില്‍ കുട്ടികളോ അധ്യാപകരോ മൊബൈലുപയോഗിക്കരുതെന്ന് ഇവിടുത്തെ പോലെ വിലക്കില്ല.
  • പഠനത്തെ കാര്യക്ഷമമാക്കാന്‍ ലാപ് ടോപ്പും മൊബൈലും ക്ലാസില്‍ കൊണ്ടുവരാം.
  • അതുപയോഗിച്ച് നെറ്റില്‍ വിവരങ്ങള്‍ അന്വേഷിക്കാം.
  • പ്രോജക്ടുകള്‍ ചെയ്യാം.
  • ഗ്രൂപ്പുകള്‍ തമ്മില്‍ പങ്കിടാം.
  • ലോകം ക്ലാസില്‍ നിറഞ്ഞു നില്‍ക്കും.
സിംഗപ്പൂര്‍ വിദ്യാഭ്യാസഗുണനിലവാരത്തില്‍ ഏറ്റവും മുന്തിയസ്ഥാനത്താണെന്നോര്‍ക്കുക.

വളരെ യാഥാസ്ഥിതികമായ മനസാണോ കേരളത്തിന്റേത്? എന്തും ദുരുപയോഗം ചെയ്യുമെന്ന ആധി.സദുദ്ദേശ്യത്തോടെ ഉപയോഗിക്കാനുളള സാധ്യതകളേറെയുളളപ്പോഴും നിഷേധാത്മകചിന്തയുടെ ഗുരുക്കളാണ് വിദ്യാഭ്യാസസംവിധാനത്തിലാകെ എന്നു തോന്നുന്നു.
ത്രീ ജി, ഫോര്‍ ജി സ്മാര്‍ട്ട് ഫോണുകള്‍ എല്ലാവിധ സൗകര്യങ്ങളും ഒന്നിച്ച് പോക്കറ്റില്‍ തരികയാണ്. ഡസ്ക് ടോപ്പോ ലാപ് ടോപ്പോ ഇന്റര്‍നെറ്റ് കേബിളോ വീഡിയോ ക്യാമോ ക്യാമറയോ ഒന്നും വേറേ വേറെ കരുതേണ്ടതില്ല. എല്ലാം മൊബൈല്‍ ചെയ്യും. വിദ്യാഭ്യാസത്തില്‍ നവസാങ്കേതിക വിദ്യ തടസ്സം കൂടാതെ പ്രയോജനപ്പെടുത്താന്‍ അനുവാദത്തിനായി നമ്മുടെ അധ്യാപകരെന്നാണ് സമരം ചെയ്യുക? വിദ്യാര്‍ഥികളെന്നാണ് നിവേദനം നല്‍കുക? ചില വിദ്യാലയങ്ങള്‍ തുടക്കം കുറിച്ചിട്ടുണ്ട് കാസര്‍ഗോഡ് ജില്ലയിലെ അരയി യു പി സ്കൂളുകാരുടെ ഇടപെടലിന്റെ പത്രവാര്‍ത്തയാണ് ചുവടെ കാണുന്നത്.
മൊബൈല്‍ ഫോണ്‍ ക്ലാസില്‍ എന്തിനെല്ലാം ഉപയോഗിക്കാം?

 ഓപ്പണ്‍ ഷോട്ടില്‍ വീഡിയോ എഡിറ്റിംഗ് എത്ര ലളിതമാണെന്നെത്ര അധ്യാപികമാര്‍ക്കറിയാം? ക്ലാസ് റൂം പ്രക്രിയയുടെ ഫലപ്രാപ്തി വിലയിരുത്തല്‍ പേജിലെഴുതാന്‍ ഇനി സമയം പാഴാക്കണമോ? നേര്‍ക്കാഴ്ചയുടെ അനുഭവം പ്രദാനം ചെയ്യാനാകുമെങ്കില്‍? മൊബൈല്‍ ഫോണിന്റെ സാധ്യതകളില്‍ ചിലതാണ് ഇവിടെ പങ്കിടുന്നത്.
1.നിരന്തര വിലയിരുത്തലിന്

  • തത്സമയം പ്രകടനങ്ങള്‍ റിക്കാര്‍ഡ് ചെയ്യാം
  • ശ്രാവ്യവായന മുതല്‍ ആവിഷ്കാരം വരെ..
  • പ്രക്രിയ റിക്കാര്‍ഡ് ചെയ്യാം
  • ഉല്പന്നങ്ങളുടെയും പ്രക്രിയയുടേയും ഫോട്ടോകളെടുക്കാം
  • വീണ്ടും കാണിക്കാം
  • മെച്ചപ്പെടേണ്ട മേഖലകള്‍ ധാരണയാക്കാം
  • വിദ്യാര്‍ഥിയുടെ പഠനപ്രക്രിയയിലെ വളര്‍ച്ച കൃത്യമായി മനസിലാക്കാം
  • പ്രോത്സാഹനം,  വ്യക്തിഗത പിന്തുണ ഇവ നല്‍കേണ്ട മേഖലകള്‍ സൂക്ഷ്മമായി നിര്‍ണയിക്കാന്‍ വീഡിയോദൃശ്യങ്ങള്‍ സഹായിക്കും.
  • ഉദാഹരണം- പ്രബന്ധാവതരണം, ചര്‍ച്ചയിലെ പങ്കാളിത്തനിലവാരം. എന്നിവ റിക്കാര്‍ഡ് ചെയ്ത് അധ്യാപിക വീണ്ടും സമയം ക്ടിടുമ്പോള്‍ കാണൂ. ആശയവിനിമയത്തിലെയും തയ്യാറെടുപ്പിലെയും പ്രശ്നങ്ങളും മെച്ചപ്പെടേണ്ട സഹായമേഖലകളും തിരിച്ചറിയാന്‍ കഴിയും
2. ഫീഡ് ബാക്ക് നല്‍കാന്‍
  • താനെങ്ങനെ പ്രവര്‍ത്തിച്ചു പ്രതികരിച്ചു പ്രകടിപ്പിച്ചു എന്നു മനസിലാക്കാന്‍ തന്നെ മാറി നിന്നു നോക്കിക്കാണാനവസരം കിട്ടണം
  • റിക്കാര്‍ഡ് ചെയ്തു വെച്ചവ വീണ്ടും കാണുമ്പോള്‍ സ്വയം വിലയിരുത്തല്‍ നടക്കും
  • തന്റെ കഴിവുകളുംഎവിടെ എപ്രകാരം മെച്ചപ്പെടണമെന്ന സൂചനകളും കൂടുതല്‍ മെച്ചപ്പെടേണ്ട കാര്യങ്ങളും ഈ തെളിവുവെച്ച് അധ്യാപിക വ്യക്തമാക്കുന്നത് തെളിച്ചം നല്‍കും
  • ഉദാഹരണം- വായനാനുഭവം--
3. എസ്‍ ആര്‍ ജി യോഗത്തില്‍
  • ബ്ലാക്ക് ബോര്‍ഡ് എഡിറ്റിംഗ് എന്ന പ്രക്രിയ കുട്ടികളുടെ ലേഖന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമായി എന്ന് അധ്യാപിക എസ് ആര്‍ ജിയില്‍ അവതരിപ്പിച്ചു
  • അത് കൊളളാം എല്ലാവര്‍ക്കും സ്വീകരിക്കാം. എന്നു തീരുമാനം
  • പക്ഷേ വിശദാംശമില്ലാതെയാണ് തീരുമാനം
  • ഈ സന്ദര്‍ഭത്തില്‍ തന്റെ ക്ലാസ് റൂം പ്രക്രിയ മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത്  എല്‍ സി ഡി ഉപയോഗിച്ച് കാണിച്ചിരുന്നെങ്കിലോ?
  • ക്ലാസ് മികവുകളുടെ പങ്കുവെക്കലിന് വലിയ സാധ്യത
4. ക്ലാസ് പി ടി എയില്‍ പങ്കിടാന്‍
  • മാസത്തിലൊരിക്കലാണ് ക്ലാസ് പി ടി എ
  • അവിടെ ഒരു മാസത്തെ നേട്ടങ്ങളാണ് പങ്കിടുന്നത്.
  • പലപ്പോഴും വാചികാവതരമാണ്.
  • മുന്നേ കൂട്ടി തീരുമാനിക്കുന്ന അധ്യാപകര്‍ക്ക് ക്ലാസിലെ ധന്യമായ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിടെയടുക്കാനാകും. അത് എഡിറ്റ് ചെയ്ത് പത്തു മിനിറ്റ് നേരത്തെ വീഡിയോക്കാഴ്ചയാക്കിയാലോ..
5.സമൂഹവുായി ആശയവിനിമം നടത്താന്‍
  • ചെറുമുഖ എല്‍ പി സ്കൂളിലെ വിദ്യാഭ്യാസ വികസന സമിതി യോഗം
  • ആ സ്കൂളിലെ ഒന്നാം ക്ലാസ്  മുതല്‍ നാലാം ക്ലാസ് വരയുെളള കുട്ടികളുടെ പഠനപ്രവര്‍ത്തനമികവുകളുടെ വീഡിയോ കാണിച്ചു
  • ജനപ്രതിനിധികളും സമൂഹത്തിലെ മറ്റുളളവരും പറഞ്ഞു ഈ വിദ്യാലയത്തില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുവെന്ന് ഞങ്ങള്‍ക്കറിവില്ലായിരുന്നു.
  • അതെ പലപ്പോഴായി നടന്ന കാര്യങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് ഒന്നിചു കാണിക്കുമ്പോഴുളള ശക്തി വലുതാണ്
  •  

ഞാന്‍ മൊബൈലിന്റെ സാധ്യത അക്കാദമിക മോണിറ്ററിംഗില്‍ അധ്യാപകരെ സഹായിക്കാനായി പ്രയോജനപ്പെടുത്തുന്നു. പ്രഥമാധ്യാപക പരിശീലനങ്ങളിലും ഉപയോഗിക്കുന്നു. എന്റെ അധ്യാപനത്തിലും
ഇതാ ഈം രംഗത്തെ ചില ആശയങ്ങളും അനുഭവങ്ങളും ഗവേഷണ ഫലങ്ങളും

 

4 comments:

  1. Ellavidyakalum kuttikalku..... Vidyabhyasatintay purogamana chindakal... Practical thinking.

    ReplyDelete
  2. അജിലാല്‍
    നാടകസാധ്യത എല്ലാ ക്ലാസിലും എല്ലാ വിഷയത്തിലും ..ഉദ്ഗ്രഥിതാനുഭവപഠനം തുടങ്ങിയോ?എവിടെ വരെയായി?

    ReplyDelete
  3. പ്ലാനില്‍ മൊബൈല്‍ ഉപയോഗിക്കുവാന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ കുട്ടികള്‍ ക്ലാസ്സ് സമയത്ത് മൊബൈല്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. അങ്ങിനെ അല്ലാത്ത അവസരത്തില്‍ മൊബൈല്‍ ഉപയോഗം പഠിപ്പിക്കലിനെ പ്രതികൂലമായി ബാധിക്കും എന്ന് ഉറപ്പാണു.

    കൂടാതെ മൊബൈല്‍ ഫോണുകള്‍ എങ്ങിനെ ഉപയോഗിക്കണം എന്നതിനെ കുറിച്ച് പഠിപ്പിക്കുന്നവര്‍ക്കും പഠിക്കുന്നവര്‍ക്കും വ്യക്തമായ ധാരണ ഉണ്ടാകണം. ഇല്ല എങ്കില്‍ വിപരീത ഫലം ആയിരിക്കും ഉണ്ടാകുക.

    http://www.ed.gov/technology/draft-netp-2010/cell-phones-support-teaching-learning

    ReplyDelete
  4. മൊബൈലും വാട്ട്‌സപ്പും ഫെയിസ്‌ബുക്കുമൊക്കെ അതിന്റെ ഏറ്റവും മോശമായ രീതിയില്‍ ഉപയോഗിച്ച്‌ ശീലിച്ചതുകൊണ്ടാവാം മലയാളി ഇത്തരം പരിഷ്‌ക്കാരങ്ങളോട മുഖംതിരിഞ്ഞു നില്‍ക്കുന്നത്‌.

    ReplyDelete

പ്രതികരിച്ചതിനു നന്ദി