രക്ഷിതാക്കളുടെ മൊബൈലില്‍ സന്ദേശം :Nale 2 manikku klas PTA
അവര്‍ ഫേസ്
ബുക്ക് തുറന്നപ്പോഴോ
സ്വകാര്യമെസേജായി അറിയിപ്പ്
നാളെ
രണ്ടാം ബുധനാഴ്ചയാണന്നറിയാമല്ലോ.
ഉച്ചയ്ക് അഞ്ചാം ക്ലാസിലെ രക്ഷിതാക്കള്‍ ഒത്തുകൂടുന്നു
ഉച്ചയ്ക് അഞ്ചാം ക്ലാസിലെ രക്ഷിതാക്കള്‍ ഒത്തുകൂടുന്നു
ചര്‍ച്ച
ചെയ്യുന്ന കാര്യങ്ങള്‍
കഴിഞ്ഞ
മാസത്തെ പഠനപുരോഗതി (
ഭാഷ,
ഗണിതം)
കുട്ടികളുടെ
നോട്ടുബുക്ക് വിലയിരുത്തല്‍
വീട്ടിലെ
പഠനാന്തരീക്ഷം -ക്ലാസ്
,ചര്‍ച്ച
വ്യക്തിഗത
പിന്തുണാമേഖലകള്‍
ക്ലാസിലെ
പ്രദര്‍ശനസാമഗ്രികള്‍
നിരീക്ഷിക്കല്‍
എല്ലാവര്‍ക്കും
അറിയിപ്പു കൊടുത്തിട്ടുണ്ട്
വേറെ
എന്തെങ്കിലും ചര്‍ച്ച
ചെയ്യേണ്ടതുണ്ടോ?
രക്ഷിതാക്കള്‍ക്ക്
ഐ ടി പരിശീലനം-
സൗകര്യപ്രദമായ
തീയതി എന്നാണ്?
ഇതുപോലെ രക്ഷിതാക്കളുമായി വിദ്യാലയം നിരന്തരം ബന്ധപ്പെടുന്നതിനു സഹായകമായ അന്തരീക്ഷം സംജാതമായിരിക്കുകയാണ്.
ഏറ്റവും കൂടുതല്‍ ടെലിസാന്ദ്രതയുളള സംസ്ഥാനമാണ് കേരളം . അഖിലേന്ത്യാ ടെലിസാന്ദ്രത 73 % ആയിരിക്കുമ്പോള്‍ കേരളത്തിലേത് 96% ആണ്. ഡല്‍ഹിയും തമിഴ്നാടുമാണ് തൊട്ടു പിന്നില്‍. (നിശ്ചിത പ്രദേശത്തെ നൂറുപേര്‍ക്ക് എത്ര ടെലിഫോണ്‍ എന്നതാണ് ടെലിസാന്ദ്രത കൊണ്ടര്‍ഥമാക്കുന്നത്).
ഇന്റര്‍നെറ്റ്
ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍
ലോകത്തില്‍ ഇന്ത്യ മുന്‍നിരയിലുണ്ട്.
ശ്രീ
രാജന്‍ ആനന്ദന്‍ (
ഗൂഗില്‍
ഇന്ത്യുടെ മാനേജിംഗ് ഡയറക്ടര്‍)
പറയുന്നത്
ഈ വര്‍ഷം തന്നെ ഇന്ത്യ അമേരിക്കയെ
കടത്തിവെട്ടുമെന്നാണ്.
2018 ആകുമ്പോഴേക്കും
500 മില്ല്യന്‍
ഇന്റര്‍നെറ്റ് കണക്ഷന്‍
ഇന്ത്യയിലുണ്ടാകും.
ഓരോ മാസവും
അഞ്ചു മില്യന്‍ എന്ന കണക്കിനാണത്രേ
ഉപയോക്താക്കളുടെ വര്‍ധന!
ഇന്റര്‍നെറ്റ് ബന്ധമുളള കുടുംബങ്ങളുടെ കാര്യത്തിലും കേരളം ഇതരസംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. (അവലംബം National Sample
Survey Organisation (NSSO) report)
വിവരവിനിമയസാങ്കേതികവിദ്യയുടെ ഈ അനുകൂലസാഹചര്യം വിദ്യാഭ്യാസമേഖലയില്‍ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താമെന്നുളള ആലോചന നടക്കേണ്ടതുണ്ട്.
അന്വേഷണങ്ങള്‍ മേലേ തലത്തില്‍ നിന്നും വേണമെന്നില്ല.
താഴേതലത്തില്‍ നിന്നും വികസിപ്പിച്ച് വ്യാപിപ്പിക്കാം.
സസ്യജാലങ്ങള്‍ വിത്തുവിതരണം നടത്തുന്ന രീതിയില്‍ അതു വ്യാപകമാകും.
അന്വേഷണങ്ങള്‍ മേലേ തലത്തില്‍ നിന്നും വേണമെന്നില്ല.
താഴേതലത്തില്‍ നിന്നും വികസിപ്പിച്ച് വ്യാപിപ്പിക്കാം.
സസ്യജാലങ്ങള്‍ വിത്തുവിതരണം നടത്തുന്ന രീതിയില്‍ അതു വ്യാപകമാകും.
- ഫേസ്ബുക്ക് പി ടി എ രക്ഷിതാക്കളെ അറിയിക്കാന്‍
- രക്ഷിതാക്കള്‍ക്ക് നെറ്റ് കണക്ഷന്‍ എന്നത് സമീപഭാവിയില്‍ സംഭവിക്കും എന്നു പ്രതീക്ഷിക്കാം.എല്ലാവരും നെറ്റിന്റെ പരിധിയില്‍ പെട്ടില്ലെങ്കിലും നമ്മുക്കു തുടങ്ങാം. നെറ്റ് സൗകര്യമുളള മൊബൈല്‍ഫോണുളളവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് ആദ്യപടി.ക്ലാസ് / സ്കൂള്‍ ഫേസ് ബുക്ക് ഗ്രൂപ്പ് രൂപീകരണവും പ്രവര്‍ത്തനരീതി പരിചയപ്പെടുത്തലും ചെറിയ ഒരു പരിശീലനത്തിലൂടെ സാധിക്കും.
- കുട്ടിയെക്കുറിച്ച് നല്‍കാനുളള ഫീഡ്ബാക്ക് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്വകാര്യതയോടെ കൈമാറാം.
- ക്ലാസ് നേട്ടങ്ങളും വിശേഷങ്ങളും അപ്പപ്പോള്‍ അപ് ലോഡ് ചെയ്യാം.
- സമൃദ്ധമായ പഠനത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇടാം.
- അന്നന്നത്തെ കാര്യങ്ങള്‍ അറിയാനാകുന്നു എന്നു മാത്രമല്ല പ്രതിമാസ ക്ലാസ് പി ടി എയുടെ കാത്തിരിപ്പിനിടയിലെ കാര്യങ്ങള്‍ രക്ഷിതാവിന് ബോധ്യപ്പെടും
- ഇന്ന് ക്ലാസില്‍ നടന്ന പ്രക്രിയ അറിയുന്നതു വഴി കുട്ടിക്ക് വീട്ടില്‍ നല്‍കേണ്ട പിന്തുണയുടെ രീതി നിശ്ചയിക്കാനും കഴിയും.
- വിദ്യാര്‍ഥികള്‍ക്ക് സംശയമുണ്ടാകുന്നു.അല്ലെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാണം. അവരുടെ പ്രതിനിധി ഫേസ് ബുക്കില്‍ ആവശ്യമറിയിക്കുന്നു. വിവധഭാഗങ്ങളില്‍ നിന്നും ശരിയായ വിവരങ്ങളോ വിവരസ്രോതസുകളുടെ ലിങ്കോ കിട്ടുകയായി. ഗുരു സങ്കല്പം മാറുകയാണ്.
- അധ്യാപകര്‍ നിരന്തര പഠിതാക്കളെന്ന നിലയില്‍ ഫേസ് ബുക്കിനെ പ്രയോജനപ്പെടുത്താം.
- വിദ്യാര്‍ഥികള്‍ക്ക് അസൈന്‍മെന്റ് നല്‍കാന്‍ ഫേസ് ബുക്കിനെ ഉപയോഗിക്കാം
- അധ്യാപകര്‍ക്ക് പഠനപ്രശ്നങ്ങള്‍ പോസ്റ്റ് ചെയ്യാം
- വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തില്‍ സര്‍വേ നടത്താം.
- പുസ്തകറിവ്യൂ
- കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളുടെ അവലോകനങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യാം
- ഒരു വിദ്യാലയത്തിലോ ക്ലാസിലോ അവസാനിക്കാതെ പുസ്തക ചര്‍ച്ചയെ അഖിലകേരളാടിസ്ഥാനത്തിലേക്ക് വ്യാപിപ്പിക്കാം
- ഭാഷയിലെ കരുത്തും വീക്ഷണത്തിലെ വൈവിധ്യവും വിശകലനത്തിലെ സാധ്യതകളുമെല്ലാം തിരിച്ചറിയും
- ക്ലാസ് വിശേഷങ്ങള്‍ സമൂഹത്തിലേക്ക്
- നിരന്തരം ക്ലാസനുഭവങ്ങള്‍ പങ്കിടൂ. അത് പൊതു വിദ്യാലയത്തിനകം പുറം ലോകത്തെ അറിയിക്കും
- എന്താണ് പഠനം എന്താണ് കുട്ടികളുടെ കഴിവുകള്‍ എന്നിവയെല്ലാം രക്ഷിതാക്കളടക്കം എല്ലാവര്‍ക്കും മനസിലാക്കാനവസരം
- വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു തീരുമാനിക്കുന്ന ചില മാനദണ്ഡങ്ങല്‍ പാലിക്കുന്നത് നന്നാകും
- വിദ്യാലയത്തെ സമൂഹത്തിന് ഓഡിറ്റ് ചെയ്യുന്നതിനും സംവിധാനത്തിന് മോണിറ്ററ്‍ ചെയ്യുന്നതിനും സഹായകമാകും.
- വെറും ഫോട്ടോ അയി പരിമിതപ്പെടരുത്. അനുഭവക്കുറിപ്പുകളാകണം. ഓരോ ദിവസവും ഓരോ കുട്ടിക്ക് അവസരം നല്‍കാം.
- പരീക്ഷാചര്‍ച്ച/ നിരന്തരവിലയിരുത്തല്‍
- പരീക്ഷയെക്കുറിച്ച് ചര്‍ച്ച പലവിധത്തില്‍ നടത്താം. ടേം പരീക്ഷയുടെ ചോദ്യങ്ങളാകാം. ഫല വിശകലനമാകാം. ഉത്തരങ്ങളുടെ നിലവാരമാകാം. നിരന്തര വിലയിരുത്തല്‍ സാധ്യതകളാകാം.
- പരീക്ഷാ നവീകരണത്തിനുളള ചര്‍ച്ചയാകാം
- പരവിധ പരീക്ഷാ രീതികള്‍ പരിചയപ്പെടുത്തലുമാകാം.
- ക്ലാസ് പോര്‍ട്ട് ഫോളിയോ
- ക്ലാസ് പോര്‍ട്ട് ഫോളിയോ ആയി ഫേസ് ബുക്കിനെ ഉപയോഗിക്കാം. ക്ലാസ് മികവുകള്‍ പങ്കിട്ടാല്‍ മതി. ഉല്പന്നങ്ങളുടെ ഫോട്ടോയും പ്രക്രിയയുടെ വീഡിയോയും പങ്കിടാം.
- ഓരോ കുട്ടിക്കും എല്ലാ കാലത്തേക്കും സൂക്ഷിച്ചുവെക്കാം
- കുട്ടിയുടെ വളര്‍ച്ചയുടെ കൃത്യമായ രേഖകള്‍
- അതിനെക്കുറിച്ചുളള വിശകലനവും മറ്റുളളവരുടെ പ്രതികരണവുംകൂടിയാകുമ്പോള്‍ വിദ്യാഭ്യാസ നിലവാരം ക്ലാസ് തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുളള അന്തരീക്ഷ സൃഷ്ടിയുമാകും.
- ക്ലാസ് റൂം ജേണലിസം
- കുട്ടികള്‍ അന്വേഷകരാണ്. എത്രയെത്ര പ്രോജക്ടുകളില്‍ അവര്‍ ഏര്‍പ്പെടുന്നു.സര്‍വേ നടത്തുന്നു.പരീക്ഷണങ്ങളിലേര്‍പ്പെടുന്നു.കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നു. ഇവയെല്ലാം വാര്‍ത്തയും ഫീച്ചറുമാക്കി നവമാധ്യമങ്ങളിലൂടെ അവ പങ്കിടാന്‍ കഴിയും.
- സഹവര്‍ത്തിതപഠനം സോഷ്യല്‍മീഡിയയിലൂടെ
- വിദ്യാര്‍ഥികളുടെ പഠനക്കൂട്ടായ്മകള്‍ സൃഷ്ടിക്കാം.നാടന്‍ പാട്ടുകളെക്കുറിച്ച് അല്ലെങ്കില്‍ പരിസ്ഥിതിക്കവിതകളെക്കുറിച്ച് വിവരം ശേഖരിക്കണമെന്നിരിക്കട്ടെ. നിശ്ചിത ദിവസം നിശ്ചിത നേരം പഠനസംഘങ്ങള്‍ നെറ്റില്‍ കയറുന്നു. കിട്ടുന്ന വിഭവങ്ങള്‍ അത് വീഡിയോ ആകാം. അഭിമുഖമാകാം. ഓഡിയോ ആകാം, മറ്റു ഫോര്‍മാറ്റിലുളളതാകാം.പ്രസക്തമായവ കൈമാറുകയും പഠനത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കയറുകയും ചെയ്യാം.
- പഠനയാത്രാക്കുറിപ്പുകള്‍
- യാത്രാവിവരണങ്ങള്‍ തയ്യാറാക്കാനുളള പ്രവര്‍ത്തനം പരീക്ഷയ്ക് വരാറുണ്ട്. അതാകട്ടെ കൃത്രിമമായ സാഹചര്യം വെച്ച് എഴുതാന്‍ നിര്‍ബന്ധിക്കുന്ന പരിഹാസ്യമായ ഇടപാടാണ്. യാത്ര ചെയ്യാതെ യാത്രാ വിവരണമെഴുതാനാവശ്യപ്പെടുന്നതിലൂടെ കാപട്യത്തിന്റെ പാഠവും അതില്‍ ചേര്‍ത്തുവെക്കുന്നു.
- എതു കുട്ടിയാണ് ചെറുതും വലുതുമായ യാത്ര ചെയ്യാത്തത്? പുഴയോരത്തോ പാടത്തോ പട്ടണത്തിലേ കുന്നിലോ ആഘോഷങ്ങളിലോ യോഗങ്ങളിലോ എവിടെയായാലും അത്തരം യാത്രകള്‍ അനുഭവങ്ങള്‍ തന്നെയാണ്. അവ എഴുതാം. ആസ്വാദ്യകരമായ രീതിയില്‍. വേറിട്ട കാഴ്ചാനുഭവത്തിന്റെ തലം. ഭാഷയുടെ മേലുളള കയ്യടക്കം.
- ഇത്തരം ആധികാരിക രചനാസന്ദര്‍ഭങ്ങളായി ഫേസ് ബുക്കിനെ മാറ്റണം. കുട്ടിയെ മൂല്യനിര്‍ണയം ചെയ്യുമ്പോള്‍ എന്തുകൊണ്ടിവ പരിഗണിച്ചുകൂടാ?
- ബാഹ്യവിലയിരുത്തലിനും അവസരമായി.
- ദിനാചരണാനുഭവക്കുറിപ്പുകള്‍
- ദിനാചരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പല വിദ്യാലയങ്ങളും ഫേസ് ബുക്കില്‍ ഇടാറുണ്ട്. അത് ചടങ്ങിനെക്കുറിച്ചുളള വാര്‍ത്തയും ചിത്രവും ആയി പരിമിതപ്പെടുന്നു. കുട്ടികളെഴുതുന്ന ദിനാചണാനുഭവങ്ങളിടുക എന്നത് ശീലമല്ല. എന്താ കുട്ടികളെ വിലകുറച്ചു കാണുന്നത്. അവരുടെ പഠനാനുഭവമല്ലേ അവര്‍ തന്നെ എഴുതട്ടെ. എന്തിന് ആചരിച്ചു? എങ്ങനെ? കുട്ടികള്‍ക്കെന്തു നേട്ടം? സംഘാടനപങ്കാളിത്തവും തനിമയും... പല മാനങ്ങളില്‍ നോക്കിക്കാണാമല്ലോ?
- സാമൂഹികപ്രശ്നങ്ങളോടുളള പ്രതികരണങ്ങള്‍
- സാമൂഹിക പ്രശ്നങ്ങളോട് പ്രതികരിക്കുന്നതിന് പ്രായനിബന്ധനകള്‍ ഉണ്ടോ? കുട്ടികള്‍ അവരുടെ അഭിപ്രായം രേഖപ്പെടുത്തട്ടെ. വിദ്യാലയത്തിന് സംവിധാനത്തിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ പരിമിതി ഉണ്ടാകാം. എഡിറ്റിംഗ് വേണ്ടിവരും. പക്ഷേ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ പ്രതികരണശേഷി വികസിപ്പിക്കാമല്ലോ. തന്റെ നിലപാടു തന്നെ മക്കളും പുലര്‍ത്തണമെന്ന വാശി പിടിക്കാതെ ജനാധിപത്യപരമായി സംവാദത്തിന്റെ തലം വളര്‍ത്തണം. വീക്ഷണ വ്യത്യാസത്തെ മാനിക്കല്‍ വിയോജിക്കല്‍ എന്നിവയെല്ലാം പഠനം തന്നെയല്ലേ?
- എഴുത്തുകൂട്ടം
- കുട്ടികളുടെ സര്‍ഗാത്മ രചനകള്‍ പങ്കിടാം. അവരവര്‍ തന്നെ എഴുതട്ടെ.
- ഉപരിപ്ലവമായ ലൈക്ക് എണ്ണമോഹം വളരാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്തു കൊണ്ടിഷ്ടമായി എന്ന വിശകലനാത്മകമായ കമന്റുകളാണ് കുട്ടികളുടെ വളര്‍ച്ചയ്ക് സഹായം . നിശ്ചിതസമയത്തില്‍ കൂടുതല്‍ ഫേസ് ബുക്കില്‍ ചുറ്റിയടിക്കാതിരിക്കാനും കഴിയണം.
- മറ്റുവിദ്യാലയങ്ങളിലെ അധ്യാപകരുമായി സംവദിക്കുന്ന വിദ്യാര്‍ഥികള്‍
- താനൊരു വിദ്യാലയത്തില്‍ ചേര്‍ന്നു പോയി എന്ന ഒറ്റക്കാരണത്താല്‍ നാട്ടിലുളള നല്ല ഗുരുക്കളുടെ പാഠങ്ങള്‍ നിഷേധിക്കുന്ന രീതിയാണിവിടെ.
- പഠിതാവിന് ആരില്‍ നിന്നും വിദ്യ നേടാം. അത് മറ്റു വിദ്യാലയങ്ങളിലെ അധ്യാപകരാകാം, നാട്ടിലുളള മറ്റുളവരാകാം.
- പഠനക്കൂട്ടായ്മയില്‍ അധ്യാപകര്‍ സുഹൃത്തുക്കളാകാന്‍ സൗമനസ്യം കാട്ടണം
- കുട്ടികളുടെ സംവദിക്കലിന്റെ മാനം ഉയര്‍ത്തുന്ന പ്രക്രിയ ആണിത്.
- വിക്ടേഴ്സ് ചാനലിന്റെ ഏകപക്ഷീയത ഇവിടെ മറികടക്കും.
- പിന്തുണാമെറ്റീരിയലുകള്‍ പോസ്റ്റ് ചെയ്യാം
- ക്ലാസനുബന്ധ ചര്‍ച്ചകള്‍ക്ക്
- തുടര്‍പഠനത്തിനുളള ലിങ്കുകള്‍
- ഫീഡ് ബാക്ക് നല്‍കാന്‍
- വ്യക്തിയെ അറിയാന്‍
- വീട്ടില്‍ അധ്യാപകസഹായം ഓണ്‍ലൈന്‍ ഹോം വര്‍ക്കുകള്‍
- ഇന്നത്തെ ക്ലാസ് വിലയിരുത്താം..
- തത്സമയപ്പരീക്ഷ.
- ഈ ശിശുദിനത്തില്‍ നിങ്ങള്‍ക്ക് ലോകത്തിലെ കുട്ടികളെ സംബന്ധിക്കുന്ന എന്തു കാര്യമാണ് സമൂഹത്തോടു പറയാനുളളത്? പ്രതികരിക്കൂ എന്ന് അധ്യാപകന് തന്റെ ശിഷ്യരോട് ഫേസ് ബുക്കിലൂടെ ആവശ്യപ്പെടാം. അതിന്റെ മറുപടികള്‍ കുട്ടികളുടെ സാമൂഹികമായ നിലപാടിനെ ആശയാവതരണരീതിയെ ഉള്‍ക്കാഴ്ചയെ എല്ലാം പ്രതിഫലിപ്പിക്കും. ഈ അധ്യാപകനിലൂടെ ശിഷ്യര്‍ എത്തിച്ചേര്‍ന്ന നിലവാരം സംബന്ധിച്ച് സമൂഹത്തിനു നല്ല ധാരണയും ലഭിക്കും.
- പരീക്ഷ എന്നാല്‍ കുട്ടിയുടെ കഴിവു കണ്ടെത്തലാണല്ലോ.
- പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ -ക്ലാസില്‍ വെച്ച് വിദ്യാര്‍ഥികള്‍ പോസ്റ്റിടുന്നു. ഒരേ സമയം
- പ്രചോദനാനുഭവങ്ങള്‍ മാര്‍ഗനിര്‍ദ്ദേശക്ലാസുകള്‍ അതിഥിക്ലാസുകള്‍ വീഡിയോ ലിങ്കുകള്‍
- കുട്ടിയെ പിന്തുടരുക
- സാധ്യായദിനനഷ്ടം ഒഴിവാക്കാം ( അവധിയും ഫേസ്ബുക്ക് പഠനവേദിയും)
- ബാലരാമപുരം ഉപജില്ലാ ഓഫീസര്‍ തന്റെ ഉപജില്ലയിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായി പഠനവിഭവങ്ങള്‍ കൈമാറാറുണ്ട്.മുത്ത് ബ്ലോഗിലൂടെയാണ് ഈ സംരംഭം. കുട്ടികളുടെ പ്രതികരണങ്ങള്‍ വായിച്ച് അദ്ദേഹം അവയെക്കുറിച്ച് ബ്ലോഗിലെഴുതാറുമുണ്ട്. ഇത് നല്‍കുന്ന സൂചന നാം പ്രയോജനപ്പെടുത്തണം.
- അധ്യാപകര്‍ക്ക് ഫേസ്ബുക്കിനെ ഓണ്‍ലൈന്‍ ക്ലാസാക്കി മാറ്റാം.കുട്ടികള്‍ ഇഷ്ടമുളള സമയം പോസ്റ്റ് നോക്കിയാല്‍ മതി. അവരുടെ ഇടപെടലുകള്‍ അന്നു വൈകിട്ട് അധ്യാപികയ്ക്ക് മിനുക്കി എടുക്കാം. ചിലര്‍ക്ക് ഇ മെയില്‍ അയക്കുകയുമാകാം.
- 200 സാധ്യായദിനമെന്ന മോഹം സാക്ഷാത്കരിക്കപ്പെടില്ലെങ്കില്‍ പഠനമണിക്കൂറിനെ അനൗപചാരികതലത്തിലേക്ക് മാറ്റി പ്രശ്നത്തെ അഭിസംബോധന ചെയ്യാമല്ലോ.
- കുട്ടികളുടെ മികവുകളെ പരിപയപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കാന്‍
- വിദ്യാലയത്തിനു പിന്തുണ അഭ്യര്‍ഥിക്കല്‍ സഹായം ലക്ഷ്യംനേട്ടം
- വിദ്യാലയവളര്‍ച്ച ഡോക്യുമെന്റ് ചെയ്യാന്‍
- വിഭവക്കൈമാറ്റം
- ആധികാരികപഠനം
- സമൂഹബന്ധം സ്ഥാപിക്കാന്‍
- ക്ലാസ് ബ്ലോഗ് ലിങ്ക് ചെയ്യല്‍
- പ്രതിവാരക്കലണ്ടര്‍
- അധ്യാപകശാക്തീകരണസ്വഭാമുളളവ പങ്കിടാന്‍
- വിദ്യാര്‍ഥി അധ്യാപകബന്ധം ശക്തിപ്പെടുത്താന്‍
- ക്ലാസ് മോണിറ്ററിംഗ്
- രക്ഷിതാക്കള്‍ക്കും ഫേസ് ബു്ക്ക് പേജ്
- താല്പര്യമുളള പഠനമേഖലകളിലേക്ക് വഴിവെട്ടാന്‍
- ടാഗ് ചെയ്യല്‍
- സംശയദുരീകരണം അവ്യക്തതപരിഹരിക്കല്‍
- പൂര്‍വവിദ്യാര്‍ഥിസംഗമം
- മാതൃകവികസിപ്പിക്കാനും പങ്കിടാനും
- മതിപ്പുണ്ടാക്കാന്‍/ വാര്‍ഷികറിപ്പോര്‍ട്ട് / നേട്ടപ്പട്ടിക പങ്കിടല്‍
കുട്ടികളില്‍ വളരാനിടയുളള കഴിവുകള്‍ കൂടി പരിഗണിച്ചുവേണം നാം ഈ സാധ്യതയെക്കുറിച്ച് ആലോചിക്കേണ്ടത്.
- മറ്റുളളവരുടെ വീക്ഷണങ്ങളെ മാനിക്കാന്‍ പഠിക്കാന്‍
- പുതിയപാഠങ്ങള്‍ പഠിക്കാനവസരം
- ലേഖന വിശകലനനൈപുണി വളര്‍ത്താന്‍
- എഡിറ്റിംഗ് ശേഷി വികസിപ്പിക്കാന്‍
- സ്വയം പഠനശേഷി വികസിപ്പിക്കാന്‍
കുടുതല്‍ സാധ്യതകള്‍ പങ്കിടാം.
.......................................................
മുന്‍ ലക്കം വായിക്കാന്‍ ചുവടെ ക്ലിക് ചെയ്യുക
മൊബൈല്‍ ക്ലാസിലുപയോഗിക്കാത്തതിനു ശിക്ഷ വേണ്ടേ ?
നല്ല രീതിയിൽ എന്തെല്ലാം കാര്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമെങ്കിലും ആരുമത് വേണ്ടതു പോലെ പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം.
ReplyDeleteഈ നല്ല നിർദ്ദേശങ്ങൾ , കൂടുതൽ ആളുകളിലേക്ക് എത്തട്ടെ ....