Pages

Sunday, December 7, 2014

നാലാം ക്ലാസില്‍ നിത്യവും പത്രപ്രകാശനം


കോഴിക്കോട് നിന്നും ശ്രീ ബാബുജോസഫ് വിളിച്ചു
സ്കൂള്‍ വിശേഷം പറയാന്‍
ഞാന്‍ ഉത്സാഹത്തിലായി
അദ്ദേഹം പറഞ്ഞു എന്റെ നാലാം ക്ലാസില്‍ എല്ലാ ദിവസവും കുട്ടികള്‍ പത്രം തയ്യാറാക്കുന്നു.
എനിക്ക് അതു കാണാന്‍ കൊതിയായി
ഉടന്‍ തന്നെ ഫേസ്ബുക്കിലൂടെ അത് ലഭിച്ചു
നാലു പത്രം കിട്ടി.
എങ്ങനെയാണ് ഈ പ്രക്രിയ ഞാന്‍ ആരാഞ്ഞു
  • ഗ്രൂപ്പുകള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
  • ഓരോ ദിവസവും ചമുതലപ്പെട്ട ഗ്രൂപ്പ് ഉച്ചയ്ക് കൂടും
  • മാഷ് എ ഫോര്‍ ഷീറ്റുകള്‍ രണ്ടെണ്ണം നല്‍കും.
  • അവര്‍ അതു ചേര്‍ത്തൊട്ടിക്കും
  • പിന്നെ ആലോചിക്കും? എന്തെല്ലാമാണ് ഇന്നത്തെ സ്കൂള്‍/ ക്ലാസ് വിശേഷങ്ങള്‍?
  • ലിസ്റ്റ് ചെയ്യും
  • തലക്കെട്ട് എങ്ങനെ വേണം?
  • ധാരണയാക്കും
  • പിന്നെ അംഗങ്ങള്‍ ഓരോരുത്തരും വാര്‍ത്ത എഴുതും
  • അവ പത്രത്തിലേക്ക് മാറ്റിയെഴുതും
  • രണ്ടു മണിക്ക് പത്രപ്രകാശനം
  • ഓരോ ആഴ്ചയിലെയും പത്രം ആസംബ്ലിയില്‍ ആദരിക്കപ്പെടും
ജി എല്‍ പി എസ് കുമാരനല്ലൂരിലെ നാലാം ക്ലാസ് അധ്യാപകന്‍ ഈ വര്‍ഷത്തെ നൂറിലേറെ ക്ലാസ് പത്രങ്ങളുമായി നമ്മെ അതിശയിപ്പിക്കുന്നു

എന്താണ് ഇതിന്റെ ബോധനശാസ്ത്രപരമായ പ്രസക്തി?
  • ലേഖനപ്രവര്‍ത്തനം ലക്ഷ്യപൂര്‍ണമാകുന്നു
  • രചനാശേഷി മെച്ചപ്പെടുത്താനുളള അവസരം ലഭിക്കുന്നു
  • പരസ്പരം സഹായിക്കുന്നതിനാല്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും പുരോഗതി
  • അക്ഷരവ്യക്തതയും ഭംഗിയും പാലിച്ച് തെറ്റില്ലാതെ ഏഴുതാനുളള ബോധപൂര്‍വമായ ശ്രമം നടക്കുന്നു
  • പരസ്പര വിലയിരുത്തല്‍ സ്വാഭാവികമായി സംഭവിക്കുന്നു.
  • ഓരോ ഗ്രൂപ്പും കൂടുതല്‍ മെച്ചപ്പെടുത്താനുളള ആലോചനകള്‍ നടത്തുന്നു
  • ക്ലാസ് പി ടി എയില്‍ തെളിവുകളായി അവതരിപ്പിക്കാം
  • അധ്യാപകന്റെ ഫീഡ്ബാക്ക് കുട്ടികള്‍ക്ക് ലഭിക്കുന്നു
  • അംസബ്ലിയെ അക്കാദമികമികവ് അവതരിപ്പാക്കാനുളള വേദിയാക്കി മാറ്റുന്നു
  • കുട്ടികള്‍ക്ക് അംഗീകാരം എല്ലാ ആഴ്ചയിലും ലഭിക്കുന്നു
  • കുട്ടികള്‍ പത്രഭാഷ ശ്രദ്ധിക്കുന്നു
  • റിപ്പോര്‍ട്ടറുടെ കണ്ണ് സ്കൂള്‍ പ്രവര്‍ത്തനത്തില്‍ എപ്പോഴും
വിദ്യാലയപ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റു കൂടിയാകുന്നു ഈ പത്രപ്രവര്‍ത്തനം
ഇനിയും ഈ പത്രങ്ങള്‍ മെച്ചപ്പെടുത്താനാകും. ബോബിയുമായി ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഇവയാണ്
ലേ ഔട്ട്,മുഖ പ്രസംഗം,ചിത്രീകരണംതുടങ്ങിയ കാര്യങ്ങളില്‍ ഇടപെടല്‍ വേണ്ടിവരും
മുഖപ്രസംഗത്തെക്കുറിച്ച് പൊതു ചര്‍ച്ച ക്ലാസില്‍ നടക്കണം. പ്രധാനപ്പെട്ട കാര്യങ്ങളോടുളള പത്രത്തിന്റെ നിലപാട് യുക്തിപൂര്‍വം അവതരിപ്പിച്ച് ശ്രദ്ധ ക്ഷണിക്കലാണല്ലോ അതിന്റെ ദൗത്യം. ഇക്കാര്യം വിവിധ പത്രങ്ങളിലെ തെരഞ്ഞെടുത്ത മുഖപ്രസംഗങ്ങള്‍ ഉപയോഗിച്ച് ചര്‍ച്ച ചെയ്യാം. . ഉച്ചനേരം സമയം കുറവാണ് ലഭിക്കുക. അതിനാല്‍ മുഖപ്രസംഗം തലേന്ന് തന്നെ  ഗ്രൂപ്പിന് ആലോചിക്കാവുന്നതേയുളളൂ. എത്ര കോളം? വാര്‍ത്തകളുടെ സ്ഥാനവും വിന്യാസവും ഒക്കെ കുട്ടികള്‍ ഓരോ ദിനവും മെച്ചപ്പെടുത്തണം. ഉളളടക്കവും. റിപ്പോര്‍ട്ടര്‍മാര്‍ ആരെന്നു സൂചിപ്പിക്കുന്നത് ക്ലാസ് പത്രങ്ങളില്‍ ഓരോ കുട്ടിയുടേയും വളര്‍ച്ച ക‍‍ൃത്യമായി കണ്ടെത്താന്‍ സഹായകം. എല്ലാവരുേയും കൈപ്പട നിര്‍ബന്ധമാക്കണം. അധ്യാപരുടെ പത്രം കൂടിയാകാം. ടീച്ചര്‍വെര്‍ഷന്‍ ഇക്കാര്യത്തില്‍ നിരോധിക്കേണ്ടതില്ലെന്നു തോന്നുന്നു.
(രണ്ടാം ടേം മൂല്യനിര്‍ണയത്തിന്റെ ഭാഗമായി തത്സമയപത്രനിര്‍മാണം കൂടി ആലോചിക്കാവുന്നതേയുളളൂ. ഒരേ 
സമയം എല്ലാ ഗ്രൂപ്പും പത്രം തയ്യാറാക്കുന്ന പ്രവര്‍ത്തനം ഉച്ച കഴിഞ്ഞ് നടത്താം. വാഹനം കാത്തുനില്‍ക്കുമെങ്കിലും..സഹവര്‍ത്തിതപഠനശേഷി നാം വിലയിരുത്താന്‍ പരിഗണിക്കണ്ടേ?)
ഇത്രയും കാര്യങ്ങള്‍ ഇനി സംഭവിക്കുമെന്നറിയാം
ബോധനശാസ്ത്രരംഗത്തെ സര്‍ഗാത്മകമായ ഇടപെടലാണ് ബോബിജോസഫ് നടത്തുന്നത്.കുറേ തനിമയുളള പ്രവര്‍ത്തനാനുഭവങ്ങള്‍ അദ്ദേഹം പങ്കിട്ടു. ആ  വാര്‍ത്തകള്‍ തുടര്‍ന്ന് പങ്കിടാം. കാത്തിരിക്കൂ.
................................................................
(ഇന്നലെ അമ്പലപ്പുഴയില്‍ നടന്ന പ്രഥമാധ്യാപക ശില്പശാലയില്‍ ഞാന്‍ ഈ പത്രങ്ങള്‍ പരിചയപ്പെടുത്തി.നല്ല സ്വീകരണം. നാളെ മാവേലിക്കരക്കാരെ കാണിക്കണം. ) ഇവ കൂടി വായിക്കൂ...
  1. ഒന്നാം ക്ലാസിലെ പത്രം അസംബ്ലിയില്‍

  2. ഏഴാം ക്ലാസ്സിലെ മാധ്യമ പ്രവര്‍ത്തകര്‍.

  3. ക്ലാസ്പത്രങ്ങളുടെ കാലം വരവായി.

 

 

 




3 comments:

  1. എല്ലാ വിദ്യാലയങ്ങളും ഇങ്ങനെ ക്രിയാത്മകമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ..കുഞ്ഞുങ്ങള്‍ ഒരുപാട് സര്‍ഗശേഷി ഉള്ളവരായേനെ...മാഷിനും കുട്ട്യോള്‍ക്കും മനസ് നിറഞ്ഞ അഭിനന്ദനങ്ങള്‍ ...

    ReplyDelete

പ്രതികരിച്ചതിനു നന്ദി