Pages

Friday, December 19, 2014

മുറ്റത്ത് വിമാനമുളള പളളിക്കൂടം


ഞാന്‍ സ്കൂളിന്റെ മതിലിനിപ്പുറം റോഡില്‍ വണ്ടി നിറുത്തി ഇറങ്ങി.റോഡില്‍ നിന്നുളള കാഴ്ചയാണിത്. ഒരു വിമാനം വിദ്യാലയമുറ്റത്ത്.
 സ്കൂള്‍ കെട്ടിടം പൊതുവിദ്യാലയത്തിന്റെ പ്രൗഡി പ്രതിഫലിപ്പിക്കുന്നു.പ്രത്യേകവികസനാനുമതി പ്രകാരം രണ്ടുകോടി രൂപ മുടക്കി ശ്രീ തോമസ് ഐസക് എം എല്‍ എ പണികഴിപ്പിച്ചതാണിത് പെരുനേരുമംഗലം സര്‍ക്കാര്‍ എല്‍ പി സ്കൂളിന്റെ ഈ കെട്ടിടം.


എവിടെയാണ് ഓഫീസ് ? ദാ അവിടെ വിശ്വസിക്കാനായില്ല
ഒരു വീടിന്റെ കെട്ടും മട്ടും. വിദ്യാലയം കുട്ടികളുടെ വീടാണല്ലോ

രണ്ടാം നിലയില്‍ നിന്നും താഴേക്ക് നോക്കി. മേല്‍ക്കൂരക്കാഴ്ചയും തെറ്റില്ല.  
പഠനമൂല്യമുളള മേല്‍ക്കൂരപ്പുറം.
അതാ അവിടെ ആ വിമാനത്തില്‍ നിന്നും യാത്രികര്‍ ഇറങ്ങുന്നു!
എനിക്ക് കൗതുകം കൂടി.ഞാന്‍ അങ്ങോട്ടടുത്തു

 ഭാവനാ വിഹായസിലേക്കു പറക്കാനാണ് കുട്ടികള്‍ക്കീ വിമാനം. അതില്‍ വൈമാനികരുണ്ട്യ യാത്രികരെ ലക്ഷ്യത്തിലെത്തിക്കാന്‍. ഞാന്‍ അകത്തു കയറി. കുട്ടികള്‍ക്ക് കഥകളും കവിതകളും യാത്രാവിവരണങ്ങളുമെല്ലാം വായിക്കാം. അകം നല്ല കുളിര്‍മ. ഒരു വിധശല്യവുമില്ലാതെ പുസ്തകം വായിക്കാന്‍ ഒരുക്കിയതാണ് ഈ വായനാവിമാനം

വിമാനത്തിനകം കണ്ടോ? പ്രഥമാധ്യാപകനായ ശ്രീ അപ്പുക്കുട്ടന്‍സാറാണ് കുട്ടികള്‍ക്കൊപ്പം. കുട്ടികള്‍ യാത്ര ആരംഭിച്ചു കഴിഞ്ഞു. രാവിലെയാണ് സ്കൂളില്‍ ഞാന്‍ ചെന്നത്. അപ്പോള്‍ അസംബ്ലി തീരുന്ന ചടങ്ങുകള്‍. ഈ വിദ്യാലയത്തിലെ അസംബ്ലികള്‍ വ്യത്യസ്തമാണ്. ഓരോ മാസവും ഓരോ സ്പെഷ്യല്‍ അസംബ്ലി. ഓരോ ക്ലാസിനാണ് ചുമതല. ദാ നോക്കൂ സ്പെഷല്‍ അസംബ്ലിയിലെ ഒരു അവതരണമാണ് ചുവടെ കാണുന്നത്.
 അസംബ്ലി അക്കാദമികോത്സവമാണ്. കുട്ടികള്‍ കാത്തിരിക്കുന്നു. വ്യത്യസ്തമായ അനുഭവങ്ങള്‍. സ്പെഷല്‍ അസംബ്ലി പത്തരവരെ പോകും. കുട്ടികള്‍ ഇരുന്നാണ് അസംബ്ലി വീക്ഷിക്കുക. നിറുത്തിമയക്കുന്ന ഏര്‍പ്പാടില്ല. മുന്നിലും ഇടതും വലതുമായി കരുന്നുകള്‍ ഇരിക്കും
 നാലാം ക്ലാസുകാര്‍ നാട്ടറിവുദിനം പൊലിപ്പിച്ചതിന്റെ റിപ്പോര്‍ട്ടാണ് നാം വായിച്ചത്. മറ്റു ചില റിപ്പോര്‍ട്ടുകള്‍ കൂടി നോക്കൂ
 
ഇനിയും ഏറെ വിശേഷങ്ങള്‍ ഈ വിദ്യാലയത്തിലുണ്ട്. ക്ലാസ് പി ടി എ മിനിറ്റ്സ് തയ്യാറാക്കുന്നത് രക്ഷിതാക്കള്‍, ക്ലാസ് പിടി എയില്‍ രക്ഷിതാക്കള്‍ക്ക് പത്രക്വിസ്, എല്ലാ ക്ലാസുകാര്‍ക്കും ശുചിത്വപതാക. അത് മാനദണ്ഡങ്ങള്‍പ്രാകരം ശുചിത്വപ്രവര്‍ത്തനം നടത്തി ക്ലാസിനെ വിമലമാക്കിയാല്‍ ലഭിക്കുന്ന അംഗീകാരമാണ്. ഓരോ ക്ലാസിന്റെയും വാതില്‍ക്കല്‍ ഈ പതാകയുണ്ട്
ഒന്നാം ക്ലാസില്‍ ചെന്നപ്പോള്‍ അധ്യാപിക എന്നെ അമ്പരപ്പെടുത്തി.
ഞാന്‍ ചോദിച്ചു ടീച്ചറേ കുട്ടികള്‍ വായിക്കാനും എഴുതാനുമൊക്കെ പഠിച്ചോ?ഉടന്‍ ടീച്ചര്‍ തപാലില്‍ വന്ന ഒരു പുതിയലക്കം ബാലമാസിക എടുത്തു കവര്‍ പൊട്ടിച്ചു ." വാ മക്കളേ ഇതീ സാറിനെ ഒന്നു വായിച്ചു കേള്‍പ്പിക്ക്. " കുട്ടികള്‍ യാതൊരു സങ്കോചവുമില്ലാതെ പുതിയ ആ വയനാസാമഗ്രി ഒഴുക്കോടെ വായിച്ചു കേള്‍പ്പിച്ചു.

ഒന്നാം ക്ലാസ് ഇങ്ങനെ അപ്പോള്‍ മറ്റുളള ക്ലാസുകള്‍ ആലോചിക്കാവുന്നതേയുളളൂ. ഒരു ക്ലാസും എന്നെ നിരാശപ്പെടുത്തിയില്ല.
ഇങ്ങനെ വേണം പൊതുവിദ്യാലയം
നിറയെ കുട്ടികളെത്താന്‍ കാരണം അക്കാദമിക നിറവുളള അധ്യാപകരുളളതിനാലാണ്.

8 comments:

  1. sir.....its really beautiful....thank you very much sir

    ReplyDelete
  2. എനിക്ക് വളരെ ഇഷ്ടപ്പെട്ടു മാഷേ ഈ പള്ളിക്കൂടം .....എല്ലാവിധ ആശംസകളും നേരുന്നു ....കഴിഞ്ഞാല്‍ ഒരു ദിനം പോയി കാണാം ...
    പുഷ്കിന്‍ലാല്‍
    വര്‍ക്കല .

    ReplyDelete

പ്രതികരിച്ചതിനു നന്ദി