ആമുഖം
"ആരാണ് പുതിയഅധ്യാപകര്‍? സംശയം വേണ്ട എന്നും സ്വയം പുതുക്കുന്നവര്‍ തന്നെ. അല്ലാത്തവര്‍ പൂപ്പല്‍പിടിച്ചവര്‍"
ആധികാരികാനുഭവപഠനങ്ങള്‍
. അതിനാലാണ് ചികഞ്ഞുളള ഈ ചോദ്യം
ഞങ്ങള്‍ ഭക്ഷ്യമേള നടത്തി
ടീച്ചര്‍ പറഞ്ഞു
"സര്‍ ഞങ്ങള്‍ ഭക്ഷ്യമേള നടത്തി.
ക്ലാസില്‍ ഭക്ഷണത്തെക്കുറിച്ച് ,പരിസരപഠനത്തില്‍ രുചിയോടെ കരുത്തോടെ എന്ന പാഠം പഠിക്കാനുണ്ടായിരുന്നു. നാടന്‍ ഭക്ഷണവും രുചികളുമായി ചര്‍ച്ച . ക്ലാസില്‍ ഭക്ഷ്യമേള നടത്താന്‍ തീരുമാനിച്ചു . നാടന്‍ ഭക്ഷണം മാത്രമേ പാടുളളൂ. ഓരോരുത്തരും ഓരോ ഇനം കൊണ്ടുവരണം. കുട്ടികളെല്ലാവരും കിണ്ണത്തപ്പം, അട, ഉണ്ണിയപ്പം, ദോശ,ചീപ്പട,കൊഴക്കട്ട,കപ്പ പുഴുങ്ങിയത് തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി എത്തി. അത് ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഉദ്ഘാടനം നടത്തിയത് പ്രഥമാധ്യാപിക. പ്രദര്‍ശനം കാണാന്‍ മറ്റ് ക്ലാസിലെ അധ്യാപകരും കുട്ടികളും വന്നു.ഞാന്‍ പായസം ഉണ്ടാക്കിക്കൊണ്ടുവന്നിരുന്നു. ഒടുവില്‍ വിഭവങ്ങള്‍ എല്ലാവരും പങ്കിട്ടു.”
നിരവധി പ്രത്യേകതളുളളവയാണ് ഇവിടുത്തെ ക്ലാസ് പി ടി എ
"ആരാണ് പുതിയഅധ്യാപകര്‍? സംശയം വേണ്ട എന്നും സ്വയം പുതുക്കുന്നവര്‍ തന്നെ. അല്ലാത്തവര്‍ പൂപ്പല്‍പിടിച്ചവര്‍"
ആധികാരികാനുഭവപഠനങ്ങള്‍
ആലപ്പുഴയില്‍
നിന്നും ചേര്‍ത്തലയ്ക്
പോകുമ്പോള്‍ വളവനാട് കവലയില്‍
വലതുവശത്തായ് ഒരു ചെറിയ എല്‍
പി സ്കൂളുണ്ട്.
കുട്ടികള്‍
ധാരാളം
ഞാന്‍
ആ സ്കൂളില്‍ പ്രതീക്ഷകളോടെയാണ്
എത്തിയത്. എല്ലാ
വിദ്യാലയങ്ങളിലും അങ്ങനെ
തന്നെ.
സ്കൂളിലെത്തിയാല്‍
എനിക്ക് എല്ലാ ക്ലാസുകളുടേയും
വരാന്തയിലൂടെ ചുറ്റി
സന്ദര്‍ശനമുണ്ട്.
ചില അടയാളങ്ങള്‍
നമ്മെ ക്ലാസിലേക്ക് ക്ഷണിക്കും.
അത്തരം
അടയാളങ്ങള്‍ തീരെ നിസാരമായിരിക്കാം
മറ്റുളളവര്‍ക്ക്.
പി
ജെ എല്‍ പി സ്കൂളിലെ ജയശ്രീടീച്ചറുടെ
ക്ലാസിലെ ചുമരില്‍ ഒരു വലിയ
ഇന്‍ലാന്റ്.
അതില്‍
കത്തെഴുതിയിരിക്കുന്നു.
എനിക്ക്
ആ ക്ലാസിലേക്ക് കയറാന്‍ ഈ
കത്ത് നിമിത്തമായി.
ഞാന്‍
ടീച്ചറോടു ചോദിച്ചു.
ടീച്ചറേ
ഈ കത്തെന്തിനാ എഴുതിയത്?
ടീച്ചര്‍
പറഞ്ഞു
"ആര്‍ദ്രയുടെ
കത്തിനെക്കുറിച്ച് പാഠമുണ്ട്.
പക്ഷേ ഈ
കുട്ടികളാരും ഇന്‍ലാന്റ്
കണ്ടിട്ടില്ല.
ക്ലാസില്‍
സാങ്കല്പിക കത്തെഴുതിയ
അനുഭവമല്ലാതെ വീട്ടിലാരും
കത്തെഴുതുന്നതു കുട്ടികള്‍
കണ്ടിട്ടുപോലുമില്ല (
കാലം
മാറിയിരിക്കുന്നു.
ഫോണ്‍
വന്നപ്പോള്‍ കത്തെഴുത്ത്
മാഞ്ഞു) തപാല്‍
വകുപ്പിന്റെ സേവനത്തെക്കുറിച്ച്
നല്ല ധാരണയുമില്ല.കത്തെഴുതുമ്പോഴാകട്ടെ
രണ്ടോ മൂന്നോ വാക്യങ്ങള്‍
കഴിഞ്ഞാല്‍ കുട്ടികള്‍
തുടരാന്‍ പ്രയാസപ്പെടുന്നു.
ആത്മാംശമില്ല.
ഞാന്‍
എന്റെ പഴയകത്തുകളില്‍ ചിലത്
അവരെ വായിച്ചുകേള്‍പ്പിച്ചു.
സ്വന്തം
അനുഭവങ്ങളുടെ രേഖപ്പെടുത്തലുകള്‍ അവര്‍ പരിചയപ്പെട്ടു. കത്തെഴുത്തിലെ അനുഭവപരിമിതിക്ക് പരിഹാരമായി
ഇന്‍ലാന്റ് വാങ്ങി അധ്യാപികയ്ക്
കത്തെഴുതാന്‍ എല്ലാ കുട്ടികളും
തീരുമാനിച്ചു.
അവരെല്ലാം
എനിക്ക് വീട്ടിലേക്ക്
കത്തെഴുതി. നല്ല
ഒന്നാന്തരം കത്ത്.
ഞാനവര്‍ക്കെല്ലാം
മറുപടിയും അയച്ചു
പോസ്റ്റുമാനും
അത്ഭുതമായി.
എന്നും
ടീച്ചര്‍ക്ക് കത്ത് വരുന്നല്ലോ
എന്നു പറഞ്ഞു.
കുട്ടികള്‍ക്ക്
അവരുടെ ജീവിതത്തിലെ ആദ്യത്തെ
കത്ത് എന്റെ വകയാണ്.അവരെഴുതിയതും
എനിക്കാണ്. “
കത്തെഴുതാന്‍
പഠിക്കേണ്ടതിങ്ങനെ തന്നെയാണ്.
ആധികാരികാനുഭവ
പഠനം എന്നു വിളിക്കാം.
ഞാന്‍
കുട്ടികളുടെ കത്തുകള്‍
വായിച്ചു .
എന്തെല്ലാം
സ്വകാര്യങ്ങള്‍.
വീട്ടുകാര്‍
ടീച്ചറെക്കുറിച്ച്
പറയുന്നത്.ടീച്ചറുടെ
പഠിപ്പിക്കലിനെക്കുറിച്ച്,
സ്നേഹത്തെക്കുറിച്ച്,
സ്വന്തം
വീട്ടിലെ വിശേഷങ്ങളെപ്പറ്റി..
ഇരുപുറവും
നിറച്ചെഴുതിയിരിക്കുന്നു.മനസില്‍
നിന്നുളള ഒഴുക്ക് പ്രകടം.
എഴുത്തിന്റെ
ത്രില്‍.
അധ്യാപനസാധ്യതകളുടെ
വാതില്‍ തുറന്നിടണം അധ്യാപകര്‍
വരണ്ട
പ്രവര്‍ത്തനങ്ങളില്‍ നിന്നും
ക്ലാസിനെ മോചിപ്പിക്കുക
,കുട്ടികളേയും"എന്നൊരു
മുദ്രാവാക്യം എല്ലാ
വിദ്യാലയങ്ങളുടേയും സ്റ്റാഫ്
റൂമില്‍ വേണമെന്നു തോന്നുന്നു.
ടീച്ചറേ ഇതുപോലെ വേറെ എന്തെങ്കിലും ?
ഞങ്ങള്‍ ഭക്ഷ്യമേള നടത്തി
ടീച്ചര്‍ പറഞ്ഞു
"സര്‍ ഞങ്ങള്‍ ഭക്ഷ്യമേള നടത്തി.
ക്ലാസില്‍ ഭക്ഷണത്തെക്കുറിച്ച് ,പരിസരപഠനത്തില്‍ രുചിയോടെ കരുത്തോടെ എന്ന പാഠം പഠിക്കാനുണ്ടായിരുന്നു. നാടന്‍ ഭക്ഷണവും രുചികളുമായി ചര്‍ച്ച . ക്ലാസില്‍ ഭക്ഷ്യമേള നടത്താന്‍ തീരുമാനിച്ചു . നാടന്‍ ഭക്ഷണം മാത്രമേ പാടുളളൂ. ഓരോരുത്തരും ഓരോ ഇനം കൊണ്ടുവരണം. കുട്ടികളെല്ലാവരും കിണ്ണത്തപ്പം, അട, ഉണ്ണിയപ്പം, ദോശ,ചീപ്പട,കൊഴക്കട്ട,കപ്പ പുഴുങ്ങിയത് തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഭവങ്ങളുമായി എത്തി. അത് ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഉദ്ഘാടനം നടത്തിയത് പ്രഥമാധ്യാപിക. പ്രദര്‍ശനം കാണാന്‍ മറ്റ് ക്ലാസിലെ അധ്യാപകരും കുട്ടികളും വന്നു.ഞാന്‍ പായസം ഉണ്ടാക്കിക്കൊണ്ടുവന്നിരുന്നു. ഒടുവില്‍ വിഭവങ്ങള്‍ എല്ലാവരും പങ്കിട്ടു.”
നമ്മള്‍ക്ക്
ഊഹിക്കാവുന്നതേയുളളൂ.
അന്നേദിവസം
കുട്ടികള്‍ വീട്ടില്‍ ചെന്നു
പറയുന്ന വിശേഷങ്ങള്‍.
വിഭവങ്ങളെപ്പറ്റി.നാട്ടുരുചിയെക്കുറിച്ച്,
സംഘാടനത്തെപ്പറ്റി,
വിതരണം
സംബന്ധിച്ച്..
അതെ പാഠാനുഭവം
പങ്കിടല്‍ താല്പര്യപൂര്‍വം
നടക്കുന്നു.
വിദ്യാലയത്തിലെന്തു
നടന്നുവെന്ന് എല്ലാ രക്ഷിതാക്കളും
അറിയുന്നു.രുചിയോടെ
കരുത്തോടെ എന്നോരു പാഠം
അതിന്റെ പരമാവധി കരുത്തില്‍
പഠനരുചി പകരുന്നു
അധ്യാപികയുടെ അസാന്നിദ്ധ്യത്തിലും ക്ലാസ് പി ടി എനിരവധി പ്രത്യേകതളുളളവയാണ് ഇവിടുത്തെ ക്ലാസ് പി ടി എ
- ക്ലാസ് പി ടി എ എല്ലാ മാസവും അവസാനവെളളിയാഴ്ച എന്നു കൃത്യതപ്പെടുത്തിയിരിക്കുന്നു
- ക്ലാസ് പി ടി എയ്ക് ഒരു പ്രസിഡന്റ് ഉണ്ട്. രക്ഷിതാക്കളില്‍ നിന്നുളള പ്രതിനിധിയാണ്.
- ക്ലാസ് ലീഡറിനും ക്ലാസ് പി ടി എയില്‍ നിര്‍ണായക റോളാണുളളത്. ഓരോ ദിവസവും ക്ലാസില്‍ നടക്കുന്ന കാര്യങ്ങളില്‍ രക്ഷിതാക്കളുമായി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ക്ലാസ് ലീഡര്‍ പ്രത്യേക ഡയറിയില്‍ കുറിച്ചുവെക്കും. പതിപ്പ് തയ്യാറാക്കല്‍ പ്രവര്‍ത്തനത്തില്‍ നാലു കുട്ടികള്‍ പങ്കാളിയായില്ല. സര്‍വേ പൂര്‍ത്തിയാക്കിയില്ല. എന്നൊക്കെ. വീട്ടില്‍ നിന്നും ചെയ്തുവരേണ്ട പ്രവര്‍ത്തനങ്ങളാണ് കൂടുതലും പരാമര്‍ശിക്കപ്പെടുക. പരിഹരിക്കേണ്ട പ്രശ്നങ്ങളുടെ ഒരു ലിസ്റ്റ് ലീഡര്‍ തയ്യാറാക്കും. ക്ലാസ് പി ടി എയിലെ ആദ്യാവതരണം ഇതാണ്.രക്ഷിതാക്കള്‍ പ്രതികരിക്കണം. തീരുമാനങ്ങളിലെത്തണം.
- ഹാജര്‍ ചാര്‍ട്ട് സൂക്ഷിക്കുന്നു. ഓരോ രക്ഷിതാവും എത്രയോഗങ്ങളില്‍ പങ്കെടുത്തു എന്ന് വ്യക്തമാക്കുന്ന ഈ ചാര്‍ട്ട് ക്ലാസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാകും
- രക്ഷിതാക്കളില്‍ വൈദഗ്ധ്യമുളളവര്‍ നയിക്കുന്ന ക്ലാസുകള്‍ ചിലപ്പോള്‍ ഉണ്ടാകും
- ക്ലാസിലെ കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി സഹായിക്കാനും രക്ഷിതാക്കള്‍ തയ്യാറാകും. പ്രത്യേകപരിഗണനയുളളവരുടെ കാര്യത്തില്‍ ക്ലാസ് പി ടി എയ്ക് ശ്രദ്ധയുണ്ട്.
ക്ലാസ് പി ടി എ യുടെ പ്രക്രിയ ഇങ്ങനെ .സ്വാഗതം കഴിഞ്ഞാല്‍ ക്ലാസ് ലീഡറിന്റെ പ്രശ്നാവതരണം. ക്ലാസ് പി ടി എ പ്രസിഡന്റ് ചര്‍ച്ച നയിക്കും.
അടുത്തത് അധ്യാപികയുടെ അവതരണമാണ്
ചാര്‍ട്ട് വെച്ചാണ് അവതരണം. ചിലപ്പോള്‍ ബോര്‍ഡും ഉപയോഗിക്കും
രക്ഷിതാക്കള്‍ക്ക് വ്യക്തമാകും വിധം പഠനപ്രവര്‍ത്തന വിശദാംശങ്ങളും പ്രതീക്ഷിക്കുന്ന നിലവാരവും പങ്കിടും. കഴിഞ്ഞ മാസത്തെ പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യും.
കഴിഞ്ഞ മാസം ഒരു മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ ജയശ്രീടീച്ചര്‍ക്ക് വെളളിയാഴ്ച അസൗകര്യം
ക്ലാസ് പി ടി എ മാറ്റിവെക്കേണ്ടതില്ലെന്ന് പ്രസിഡന്റും രക്ഷിതാക്കളും പറഞ്ഞു. ക്ലാസ് ലീഡറെ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ചുമതലപ്പെടുത്തി. ചില മുന്നൊരുക്കങ്ങള്‍ നടത്തി ക്ലാസി പിടി എ പ്രസിഡന്റിനെ ചുമതല ഏര്‍പ്പിച്ചു. പതിവുപോലെ ക്ലാസി പിടി എ ഭംഗിയായി നടന്നു.
ഇതുവരെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമാണത്.
ക്ലാസ് ലീഡര്‍ക്ക് പങ്കാളിത്തമുളള ഈ ക്ലാസ് പിടി എ എനിക്ക് ഇഷ്ടമായി.
ക്ലാസിനെ നയിക്കുമ്പോഴാണല്ലോ ലീഡറാവുക.
അക്കണക്കില്‍ ഇത് നേതൃത്വ പരിശീലനം കൂടിയാണ്.
അടുത്തത് അധ്യാപികയുടെ അവതരണമാണ്
ചാര്‍ട്ട് വെച്ചാണ് അവതരണം. ചിലപ്പോള്‍ ബോര്‍ഡും ഉപയോഗിക്കും
രക്ഷിതാക്കള്‍ക്ക് വ്യക്തമാകും വിധം പഠനപ്രവര്‍ത്തന വിശദാംശങ്ങളും പ്രതീക്ഷിക്കുന്ന നിലവാരവും പങ്കിടും. കഴിഞ്ഞ മാസത്തെ പ്രവര്‍ത്തനങ്ങള്‍ രക്ഷിതാക്കള്‍ ഇതിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യും.
കഴിഞ്ഞ മാസം ഒരു മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതിനാല്‍ ജയശ്രീടീച്ചര്‍ക്ക് വെളളിയാഴ്ച അസൗകര്യം
ക്ലാസ് പി ടി എ മാറ്റിവെക്കേണ്ടതില്ലെന്ന് പ്രസിഡന്റും രക്ഷിതാക്കളും പറഞ്ഞു. ക്ലാസ് ലീഡറെ റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ ചുമതലപ്പെടുത്തി. ചില മുന്നൊരുക്കങ്ങള്‍ നടത്തി ക്ലാസി പിടി എ പ്രസിഡന്റിനെ ചുമതല ഏര്‍പ്പിച്ചു. പതിവുപോലെ ക്ലാസി പിടി എ ഭംഗിയായി നടന്നു.
ഇതുവരെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമാണത്.
ക്ലാസ് ലീഡര്‍ക്ക് പങ്കാളിത്തമുളള ഈ ക്ലാസ് പിടി എ എനിക്ക് ഇഷ്ടമായി.
ക്ലാസിനെ നയിക്കുമ്പോഴാണല്ലോ ലീഡറാവുക.
അക്കണക്കില്‍ ഇത് നേതൃത്വ പരിശീലനം കൂടിയാണ്.
നല്ല അനുഭവങ്ങള്‍... നന്ദി ....
ReplyDeletenice:)
ReplyDeleteപുതിയ അറിവുകള്‍! എല്ലാ അധ്യാപകര്‍ക്കും സ്വീകരിക്കാം.
ReplyDeleteSir,Your observations are right as many before.But pls check how many students in that school do not write without spelling mistakes,syntactical and morphological errors.I visited that school many a times....I AM FRUSTRATED !never be superficial but analyze the real reason.SOMETIMES YOU MAY NOT AGREE..but!! Thank you
ReplyDeleteKRV
ഞാന്‍ എല്ലാ ക്ലാസിലെയും കുട്ടികളുടെ രചനാപരമായ കഴിവുകള്‍ പരിശോധിച്ചില്ല. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഒരു വര്‍ക്ക് കൊടുത്തു. എഴുതിച്ചു. നാല്പത്തിമൂന്നു കുട്ടികളഉളള ആ ക്ലാസിലെ അനുഭവം എന്നെ നിരാശപ്പെടുത്തുന്നില്ല. ഞാനവ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ആ ക്ലാസിനെക്കുറിച്ചും എഴുതും.ഇവിടെ ഒരു സ്കൂളിലെ എല്ലാ അധ്യാപകരെക്കുറിച്ചും ഞാന്‍ എഴുതിയിട്ടില്ല. തീര്‍ച്ചയായും അവരുടെ അക്കാദമിക ധാരണ മെച്ചപ്പെടുത്തണം. താങ്കളുടെ സന്ദര്‍ശനവേളയില്‍ പ്രായോഗകമായ തെളിവുകള്‍ നല്‍കിയരുന്നോ എന്നെനിക്കറിയില്ല.ആ വിദ്യാലയത്തില്‍ തുറന്നമനസുളള കുറേ അധ്യാപകരുണ്ട്.അവരുടെ ആത്മാര്‍ഥതയില്‍ അക്കാദമികമായ തെളിച്ചം നല്‍കാന്‍ ബാധ്യതപ്പെട്ടവര്‍ അതു ചെയ്യുമെന്നു വിശ്വസിക്കട്ടെ.
ReplyDeleteമാഷേ, എന്റെ മോൾ പഠിക്കുന്ന സ്കൂളാണത്.എല്ലാ അദ്ധ്യാപകരും കഴിവുള്ളവർ തന്നെ. പക്ഷേ ഓരോ ഘട്ടത്തിലും കുട്ടി നേടേണ്ട ശേഷികളിലേക്ക് എത്തുന്നുണ്ടോ എന്ന പരിശോധന പലപ്പോഴും നടക്കുന്നില്ല.ചില കാര്യങ്ങൾ ഭംഗിയാവുമ്പോഴും ആകെ മൊത്തം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. KVR പറഞ്ഞത് 70 ശതമാനം കുട്ടികളുടെ (including my dtr) കാര്യത്തിലും ശരിയാണ് .spelling mistakes,syntactical and morphological errors ഈ സംഗതികളൊക്കെ എങ്ങനെയാണ് മലയാളം മീഡിയത്തിലെ കുട്ടികളിൽ ശരിയാക്കാൻ കഴിയുക. ഒരു രക്ഷിതാവിന്റെ ഉൽഘണ്ഠയ്ക്കപ്പുറം മോൾ അഞ്ചാം ക്ലാസിലേക്കാണ് അടുത്തത്. സഹായകരമായ സാധ്യതകൾ പറയുമല്ലോ, ടി.പി. മാഷും കെ.വി.ആർ മാഷും...
ReplyDeleteഎല്ലാ മാസവും അവസാനവെളളിയാഴ്ച കൃത്യമായി ക്ലാസ് പി ടി എ കൂടുന്ന വിദ്യാലയം
ReplyDeleteരാവിലെ പത്തരമുതല്‍ ഉച്ചക്ക് ഒന്നരവരെ കുട്ടികളുടെ ഉല്പന്നങ്ങളും പഠനത്തെളിവുകളും വെച്ച് ചര്‍ച്ച നടത്തുന്ന ക്ലാസ് പി ടി എ അതാകട്ടെ 90ശതമാനം രക്ഷിതാക്കളും പങ്കെടുന്നവയും
ഞാന്‍ മനസിലാക്കിയത് ഈ യോഗത്തില്‍ ഓരോ കുട്ടിയുടേയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നുവെന്നാണ്
(പ്രതീക്ഷിത നിലവാരം നേടുന്നുവെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തേണ്ട യോഗങ്ങളാണ് ക്ലാസ് പി ടി എ.) അത്തരം യോഗങ്ങളില്‍ രക്ഷിതാവെന്ന നിലയില്‍ താങ്കള്‍ പങ്കെടുത്ത അനുഭവം പങ്കിട്ടാല്‍ എനിക്ക് കൂടുതല്‍ അഭിപ്രായം പറയാന്‍ കഴിയും
എന്നെപ്പോലെയുളള ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാവുന്നത് അക്കാദമിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അധ്യാപകരെ സഹായിക്കലും നന്മകളെ മാനിക്കലുമാണ്.
ഉപദേശങ്ങളും വിമര്‍ശനങ്ങളും കരയില്‍ നിന്നുളള വഞ്ചിതുഴയലാണ്.
താങ്കള്‍ മുന്‍കൈെടുക്കുകയാണെങ്കില്‍ ഉന്നയിച്ച പ്രശ്നങ്ങളെങ്ങനെ പരിഹരിക്കാനാകുമെന്നതിനു പ്രക്രിയാപരമായ ഉദാഹരണം ലഭിക്കുന്ന ഇംഗ്ലീഷ് ക്ലാസ് ക്രമീകരിക്കാന്‍ എനിക്കു കഴിയും
ഞാന്‍ ആ വിദ്യാലയം സന്ദര്‍ശിച്ചത് ഗവേഷണപഠനത്തിന്റെ ഭാഗമായി വിവരശേഖരണത്തിനായിരുന്നു. കുറച്ചുസമയം മാത്രമേ ചെലവഴിച്ചിട്ടുളളൂ. രണ്ടു ക്ലാസുകളേ കണ്ടിട്ടുളളൂ
കണ്ട ക്ലാസിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്
അവ എനിക്ക് നല്ല അനുഭവമായി.
ഇന്ന് ആ വീഡിയോകള്‍ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ അതു കണ്ട അധ്യാപകര്‍ക്കും നല്ല മതിപ്പ്.
ചാര്‍ട്ട് വെച്ചാണ് അവതരണം. ചിലപ്പോള്‍ ബോര്‍ഡും ഉപയോഗിക്കും
ReplyDeleteരക്ഷിതാക്കള്‍ക്ക് വ്യക്തമാകും വിധം പഠനപ്രവര്‍ത്തന വിശദാംശങ്ങളും പ്രതീക്ഷിക്കുന്ന നിലവാരവും പങ്കിടും.
എന്തൊക്കെയാണ് ഇവിടെ ചാര്‍ട്ട് വെച്ച് വിശദീകരിക്കാറുള്ളത്.രക്ഷിതാക്കള്‍ക്ക് പഠന പ്രവര്‍ത്തനത്തെ കുറിച്ചുള്ള ക്ലാസ് ചാര്‍ട്ട് ഉപയോഗിച്ച് നല്‍കലാണോ...?
ഓരോ വിദ്യാര്‍ഥിയുടെയും പഠനപ്രശ്‌നങ്ങള്‍ വിലയിരുത്താറുണ്ടോ?ആ വിലയിരുത്തലുകള്‍ ഓരോ രക്ഷിതാവിനെ എങ്ങിനെയാണ് ബോധ്യപ്പെടുത്താറുള്ളത്.ബിഎഡില്‍ അനക്‌ഡോട്ട് റെക്കോര്‍ഡിനെ കുറിച്ചൊക്കെ കേട്ടിരുന്നു.ഈ രീതി തുടരുന്ന സ്‌കൂളുകള്‍ ഉണ്ടോ...താങ്കളുടെ അനുഭവം പങ്കുവെക്കുമല്ലോ.......
ആദ്യമേ പറയട്ടേ കലാധരൻ മാഷിനെ ഈ രംഗത്തെ ഒരു ഉദ്യോഗസ്ഥനായല്ല കാണുന്നത്. അങ്ങയുടെ ഇടപെടലുകൾ ആദരവോടെ നോക്കികാണുന്നു, നേർവഴികാട്ടിയായി എപ്പോഴും ആ ചൂണ്ടുവിരൽ ചേർത്ത് പിടിക്കുന്നു.
ReplyDeleteഒരു മോഡ്യൂൾ നൽകിയാൽ അതാ സ്കൂളിൽ സഹ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടേയും സഹകരണത്തോടെ നമുക്ക് പ്രാവർത്തികമാക്കാം. മാർഗനിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.
അലിമാഷ് സൂചിപ്പിച്ച കാര്യം അടുത്ത പോസ്റ്റായി ബ്ലോഗില്‍ ഇടാം. ശ്രീ പൊയ്കാലന്‍ ഈ നമ്പരില്‍ വിളിക്കുക. 9605101209
ReplyDeleteമോഡ്യൂളള നേരനുഭവമാണ് ബോധ്യപ്പെടാന്‍ സഹായകം
കരുത്തും രുചിയുമുള്ള പഠനാനുഭവങ്ങള്‍ . തലക്കെട്ടുപോലെ അനുഭവവും ഏറെ ഹൃദ്യം. അനുകരണീയങ്ങളായ എത്ര മാതൃകകളാണ് ചൂണ്ടുവിരല്‍ മുന്നോട്ടുവെക്കുന്നത്. വളരെ നന്ദി സാര്‍.
ReplyDeleteഈ വിദ്യാലയത്തിലെ നാലു കുട്ടികള്‍ ഈ വര്‍ഷം എല്‍ എസ് എസിന് അര്‍ഹരമായി. സംസ്ഥാനത്തെ പല ഉപജില്ലകളിലും മൊത്തമായെടുത്താല്‍ രണ്ടോ മൂന്നോ കുട്ടികളാണ് ജേതാക്കള്‍ എന്നോര്‍ക്കണം
ReplyDelete