Pages

Sunday, February 1, 2015

ഈ പരീക്ഷണമേളയില്‍ എല്ലാവര്‍ക്കും അവസരം


എല്ലാവര്‍ക്കും അവസരം എന്നത് അവകാശമാണ്. ഓരോ കുട്ടിയേയുും പരിഗണിക്കുന്ന വിദ്യാലയങ്ങളുണ്ട്. എല്ലാവര്‍ക്കും ശാസ്ത്രപരീക്ഷണാനുഭവം ഒരുക്കി കുടശ്ശനാട് ഗവ എസ്‍ വി എച് എസിലെ എല്‍ പി വിഭാഗം മാതൃകകാട്ടി.അതിന്റെ വിശദാംശങ്ങള്‍ വായിക്കൂ....


ലഘുപരീക്ഷണ മേള

ഗവ എസ് വി എച്ച് എസ് കുടശ്ശനാട്

( എല്‍ പി വിഭാഗം)

ലക്ഷ്യങ്ങള്‍

  1. എല്‍ പി വിഭാഗം വിദ്യാര്‍ഥികളില്‍ ശാസ്ത്രപരീക്ഷണ നൈപുണി വികസിപ്പിക്കുക
  2. ശാസ്ത്രപഠനതാല്പര്യം വളര്‍ത്തുക
  3. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും പരീക്ഷണം ചെയ്യുന്നതിന് അവസരം സൃഷ്ടിക്കുക

പ്രവര്‍ത്തനങ്ങള്‍

  1. എസ്‍ ആര്‍ ജിയില്‍ ഓരോ ക്ലാസിലേക്കുമുളള പരീക്ഷണങ്ങള്‍ നിശ്ചയിച്ചു
  2. ഓരോ കുട്ടിയും ഏതു പരീക്ഷണം ചെയ്യണമെന്നു ക്ലാസുകളില്‍ ധാരണയായി.
  3. അതത് ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷണം ചെയ്യുന്നതിന് അവസരം ഒരുക്കി
  4. പരീക്ഷണമേളയില്‍ വിശദീകരിക്കുന്നതിനും ചാര്‍ട്ട് തയ്യാറാക്കുന്നതിനും കുട്ടികളെ സജ്ജമാക്കി
  5. യു പി വിഭാഗത്തിലെയും ഹൈസ്കൂളിലേയും കുട്ടികളെ ലഘുപരീക്ഷണമേള കാണുന്നതിനു ക്ഷണിച്ചു
  6. 28/10/2014 ന് എല്‍ പി വിഭാഗത്തിനായി നടത്തിയ ലഘുപരീക്ഷണ മേള നടത്തി
    ക്രമനമ്പര്‍
    ക്ലാസ്
    കുട്ടികളുടെ എണ്ണം
    പരീക്ഷണങ്ങളുടെ

    എണ്ണം
    1
    IV
    26
    26
    2
    III
    13
    13
    3
    II
    9
    9
    4
    I
    13
    13
    ആകെ
    61
    61

നേട്ടങ്ങള്‍

  1. കുട്ടികള്‍ക്ക് വളരെയേറെ താല്പര്യവും അറിവും നല്കുന്നതായിരുന്നു എല്‍ പിയിലെ ഓരോ കുട്ടിയ്ക്കും ഓരോ ലഘുപരീക്ഷണം എന്ന രീതിയില്‍ എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ മേള.
  2. ശാസ്ത്രമേളകളില്‍ മിടുക്കന്‍മാര്‍ക്കു മാത്രം ലഭിച്ചിരുന്ന ഈ അപൂര്‍വ്വ അവസരം എല്ലാവര്‍ക്കും ലഭ്യമാക്കിയത് ഈ മേളയുടെ പ്രത്യേകതയായി കരുതുന്നു.
  3. ശാസ്ത്രപരീക്ഷണങ്ങള്‍ മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികളോടു വിശദീകരിക്കുവാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു എന്നത് വലിയൊരു നേട്ടമാണ്.
  4. ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്താനുള്ള കൗതുകം അത്ഭുതാവഹമായിരുന്നു.
  5. ഓരോ കുട്ടിയും അവന്റെയും കൂട്ടുകാരുടേയും പരീക്ഷണവും പരീക്ഷണരീതിയും നിരീക്ഷണങ്ങളും ഇപ്പോഴും വ്യക്തമായി ഓര്‍മ്മിക്കുന്നുണ്ട്. ശാസ്ത്ര തത്വങ്ങളും.
  6. മേള സന്ദര്‍ശിച്ച യു പി ക്ലാസിലെ കുട്ടികള്‍ക്കും വളരെ പ്രയോജനപ്രദമായി.
  7. ഈ മേള ശാസ്ത്രത്തിന്റെ വിസ്മയകരമായ ലോകത്തേക്ക് കുട്ടികളെ നയിക്കുന്നതിനു സഹായിച്ചു

അനുബന്ധം -ഓരോ ക്ലാസിലേയും ഓരോ കുട്ടിയും ചെയ്ത പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍

ക്ലാസ് നാലു്

ക്രമ നമ്പര്‍
കുട്ടിയുടെ പേര്
പരീക്ഷണം
പരീക്ഷണ രീതി/ശേഷികള്‍/ശാസ്ത്രതത്വം
1 അനന്ത ബിന്ദു കത്താത്ത നൂല്‍ കത്തിക്കുമ്പോള്‍ നാണയത്തിനു മേല്‍ ചുറ്റിയ നൂല്‍ കത്തുന്നില്ല.
നാണയം ലഭിച്ച ചൂടിനെ അതിവേഗം സ്വീകരിക്കുന്നു
2 അഞ്ജന രാജന്‍ കുപ്പിയിലേക്ക കടക്കാത്ത പേപ്പര്‍ കുപ്പിയുടെ വക്കില്‍ വെച്ച് ചുരുട്ടിയ പേപ്പര്‍ ഊതുമ്പോള്‍ പേപ്പര്‍ പുറത്തേക്ക് തെറിച്ചു പോകുന്നു
കുപ്പിയില്‍ വായു ഉണ്ട്
3 അഞ്ജു എസ് രാത്രിയും പകലും ഭൂമിയില്‍ രാത്രിയും പകലും ഉണ്ടാകുന്നത് മെഴുകുതിരിയും പന്തും ഉപയോഗിച്ചുള്ള പരീക്ഷണം
4 അപര്‍ണ്ണ രഞ്ജു ചാടുന്ന പിങ് പോങ് ബോള്‍ ഊതുമ്പോള്‍ ബോള്‍ മുകളിലേക്കുയരുന്നു
വാതക മര്‍ദ്ദം
5 അതുല്യ എസ് മഴമാപിനി വ്യത്യസ്ത വായ് വട്ടമുള്ള മഴമാപിനികള്‍ ഓരേ അളവില്‍ മഴവെള്ളം ശേഖരിക്കുന്നു
6 കാവ്യ എസ് കാര്‍ബണ്‍ ഡൈ ഓക്സൈ‍ഡിന് വായുവിനേക്കാള്‍ ഭാരമുണ്ട് അപ്പക്കാരവും വിനാഗിരിയും പ്രവര്‍ത്തിച്ചുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈ‍ഡിന്വായുവിനേക്കാള്‍ ഭാരം കൂടിയതാകയാല്‍ ചെറിയ മെഴുകുതിരി ആദ്യം കെടുന്നു
7 ആരതി എ കുപ്പിയിലേക്ക് തള്ളിക്കയറുന്ന ബലൂണ്‍ വായുമര്‍ദ്ദം
8 പുണ്യ എ വിത്തു മുളക്കുന്നത് വിത്തു മുളക്കുന്ന വിവിധ ഘട്ടങ്ങള്‍
9 സാന്ദ്ര എസ് ഗ്ലാസിലേക്കുയരുന്ന വെള്ളം വായുമര്‍ദ്ദം
10 അരുന്ധതി വിക്രമന്‍ നനയാത്ത പേപ്പര്‍ ഗ്ലാസില്‍ വായു ഉണ്ട്. വെള്ളത്തില്‍ മുക്കുമ്പോള്‍ ഗ്ലാസിനുള്ളിലെ പേപ്പര്‍ നനയുന്നില്ല
വായുവിന് സ്ഥിതി ചെയ്യാന്‍ സ്ഥലം ആവശ്യമാണ്.
11 ശിവപ്രിയ എസ് കുപ്പിയിലെ വെള്ളം കളയാന്‍ കുപ്പിയിലെ വെള്ളം എളുപ്പത്തില്‍ കളയണോ? കുപ്പി ഒന്ന് ചുഴറ്റി നോക്കിയിട്ട് കമഴ്ത്തി നോക്കൂ
12 സുബി ദ്രാവിഡ് യു വായുവിന് ഭാരമുണ്ട് ദണ്ഡിന്റെ രണ്ടറ്റത്തായി കെട്ടി നിര്‍ത്തിയ ബലൂണില്‍ ഒന്ന് പൊട്ടിച്ചാല്‍ ദണ്ഡ് മറുവശത്തേക്ക് ചായുന്നു
13 സുജിത മോള്‍ എസ് റ്റി ബലൂണ്‍ റോക്കറ്റ് ബലത്തിന് എതിര്‍ദിശയില്‍ തുല്യമായ ബലം
14 സ്വാതി എസ് ആരാദ്യം വലിയ ഭാരമുള്ള കല്ലും ചെറിയ കല്ലും ഒരുമിച്ച് ഒരേ സമയംതാഴേക്കിട്ടാല്‍ ആരാദ്യം താഴെയെത്തും.
രണ്ടും ഒരുമിച്ച്
15 ഉണ്ണിമായ യു ഗ്ലാസ്സില്‍ വീഴുന്ന നാണയം ഗ്ലാസിനു മുകളിലെ കാര്‍ഡ് ബോര്‍ഡില്‍ തട്ടിയാല്‍ നാണയം ഗ്ലാസിനുള്ളില്‍ വീഴുന്നു
16 ഏഞ്ജല്‍ ബിജു കുപ്പിയിലെ വെള്ളം ഒഴിക്കാന്‍ ചോര്‍പ്പ് ഉപയോഗിച്ച് കുപ്പിയില്‍ വെള്ളം ഒഴിക്കുമ്പോള്‍ ചോര്‍പ്പ് അല്പം ഉയര്‍ത്തി പിടിച്ചാല്‍ വെള്ളം വേഗം വീഴുന്നു
കുപ്പിയിലെ വായുവിന് പുറത്തുപോകാന്‍ കഴിയുന്നതികൊണ്ട്
17 അമല്‍ വിജയന്‍ ജലചക്രം വെള്ളത്തിന്റെ ഒഴുക്കില്‍ അതിവേഗം കറങ്ങുന്നു
18 ദേവദത്തന്‍ ഡി വൈദ്യുത കാന്തം ഇരുമ്പാണിയില്‍ ചുറ്റിയ കമ്പിച്ചുരുള്‍ ബാറ്ററിയുമായി ഘടിപ്പിക്കുമ്പോള്‍ ഇരുമ്പാണിക്ക് കാന്തത്തിന്റെ സ്വഭാവം
19 കണ്ണന്‍ ബി ഇഷ്ടമുള്ളപ്പോള്‍ മഴ പെയ്യിക്കാം ടിന്നിനടിയില്‍ ദ്വാരങ്ങളിട്ട് മഴ പെയ്യിക്കുന്ന പരീക്ഷണം
വായുമര്‍ദ്ദം
20 നന്ദു എസ് കുപ്പിയിലാര് കുപ്പിയുടെ മുകളില്‍ പിടിപ്പിച്ച ബലൂണ്‍ കുപ്പിയില്‍ അമര്‍ത്തുമ്പോള്‍ വീര്‍ത്തു വരുന്നു
21 പ്രണവ് വി സ്ട്രോ കൊണ്ടൊരു ഫൗണ്ടന്‍ സ്ട്രോ കുപ്പിയിലെ വെള്ളത്തില്‍ ഇറക്കി ഊതുമ്പോള്‍ മനോഹരമായ ഫൗണ്ടന്‍
വായുമര്‍ദ്ദം
22 രാഹുല്‍രാജന്‍ Wind vane കാറ്റിന്റെ ദിശ അറിയാന്‍ ടെറസ്സില്‍ സ്ഥാപിക്കാം
അമ്പടയാളമുള്ള ദിശയില്‍ കാറ്റു വീശുന്നു
23 രഞ്ജിത്ത് ആര്‍ ലോഹങ്ങള്‍ ചൂടാക്കുമ്പോള്‍ ലോഹദണ്ഡില്‍ ഇടവിട്ട് മെഴുകുപയോഗിച്ച് പിടിപ്പിച്ച മുത്തുകള്‍ പിടിപ്പിച്ച മുത്തുകള്‍ ദണ്ഡ് ചൂടാക്കുമ്പോള്‍ ഓരോന്നായി താഴെ വീഴുന്നു.
ലോഹങ്ങള്‍ താപത്തെ കടത്തിവിടുന്നു
24 ഷൈന്‍ എസ് ചുണ്ണാമ്പ് വെള്ളത്തെ പാല്‍ നിറമാക്കുന്നതാര് ചുണ്ണാമ്പ് വെള്ളത്തില്‍ ഊതുമ്പോള്‍ കാര്‍ബണ്‍ഡൈ ഓക്സൈഡ് അതിനെ പാല്‍ നിറമാക്കുന്നു
25 ശ്രീനാഥ് എസ് അനിമോമീറ്റര്‍ കാറ്റിന്റെ വേഗത അളക്കാന്‍(കാലാവസ്ഥാ പ്രവചനം) മണിക്കൂറില്‍ എത്ര കി മീ വേഗതയില്‍ കാറ്റു വീശുന്നുവെന്നറിയാം
26 സൂരജ് എസ് പെന്‍ഡുലം ഒരേ നീളമുള്ള പെന്‍ഡുലം എത്ര വേഗത്തില്‍ ആട്ടിവിട്ടാലും ഒരു ആട്ടത്തിനെടുക്കുന്ന സമയം തുല്യമായിരിക്കും
ക്ലാസ് മൂന്ന്

ക്രമ നമ്പര്‍ കുട്ടിയുടെ പേര് പരീക്ഷണം പരീക്ഷണ രീതി/ശേഷികള്‍/ശാസ്ത്രതത്വം
1 ഹരികൃഷ്ണന്‍ മുച്ചട്ടി അരിപ്പ ജലശുദ്ധീകരണം
2 ആര്യ നിറം മാറുന്ന മഷിത്തണ്ടു ചെടി വേര് ജലം വലിച്ചെടുക്കും
3 സൗമ്യ ചലിക്കുന്ന ചിത്രം ചിത്രങ്ങളെ അതിവേഗം ചലിപ്പിക്കുമ്പോള്‍ ചലിക്കുന്ന ചിത്രത്തിന്റെ തോന്നല്‍ഉണര്‍ത്തുന്നു
കണ്ണിന്റെ പ്രത്യേകത
4 അനന്ദു സഡന്‍ ബ്രേക്കിടുന്ന തീപ്പെട്ടി വണ്ടി തീപ്പെട്ടി മുകളില്‍ നിന്നും വിട്ടാല്‍ താഴേക്ക് ഊര്‍ന്ന് വരും. അല്പം വലിച്ചു പിടിച്ചാല്‍ വണ്ടി സഡന്‍ ബ്രേക്കിടും
ഘര്‍ഷണം
5 മനു മനോജ് വര്‍ണ്ണ പമ്പരം നിറങ്ങളുടെ സംയോജനം
6 അച്ചു പ്രകാശ് അനുസരണയുള്ള ഷവര്‍ വായുമര്‍ദ്ദം
7 സന്ദീപ് താഴെ വീഴാത്ത വെള്ളം വായുമര്‍ദ്ദം
8 മനു നാരായണന്‍ കളിഫോണ്‍ ഐസ്ക്രീം കപ്പും നൂലും ഉപയോഗിച്ച് ഫോണ്‍
ശബ്ദം നൂലിലൂടെ വേഗത്തില്‍ സഞ്ചരിക്കുന്നു
9 ശിവാനി കടലാസുകൊണ്ടൊരു പങ്ക വായുവിന്റെ തള്ളല്‍ കൊണ്ട് പങ്ക കറങ്ങുന്നു
10 ആദര്‍ശ് തീ കത്താന്‍ തീ കത്താന്‍ വായു ആവശ്യമാണ്
11 മംത നിറങ്ങള്‍...നിറങ്ങള്‍ വിവിധ നിറത്തിലുള്ള ഗ്ലാസ് പേപ്പറിലൂടെ നോക്കുമ്പോള്‍ പേപ്പറിന്റെ നിറത്തില്‍ കാണുന്നു. വെള്ള പേപ്പറിലൂടെ നോക്കുമ്പോള്‍ എല്ലാ നിറങ്ങളും കാണുന്നു.
പ്രകാശത്തിന്റെ പ്രത്യേകത
12 ലക്ഷ്മി ആകാശപ്പമ്പരം
13 നിഖിത പെട്ടിയിലെ കുട്ടന്‍ തീപ്പെട്ടിയില്‍ അമര്‍ത്തിവെച്ച കടലാസ് സ്പ്രിംഗ് തീപ്പെട്ടി തുറക്കുമ്പോള്‍ കുതിച്ചുയരുന്നു
ഊര്‍ജ്ജ മാറ്റം- സ്ഥിതികോര്‍ജം ---ഗതികോര്‍ജ്ജം


ക്ലാസ് രണ്ട്

ക്രമ നമ്പര്‍ കുട്ടിയുടെ പേര് പരീക്ഷണം പരീക്ഷണ രീതി/ശേഷികള്‍/ശാസ്ത്രതത്വം
1 ദിലീപ് കുമാര്‍ ബലൂണ്‍ വീര്‍പ്പിക്കാം ഊതുമ്പോള്‍ വീര്‍ത്തു വരുന്നു. വായുവിന് ഇരിക്കാന്‍ സ്ഥലം വേണം
2 അനഘ എസ് കടലാസ് പൂമ്പാറ്റ കടലാസ് കോണോടുകോണ്‍ മടക്കി നിലത്തു തൊടുന്ന മൂല അല്പം മുകളിലേക്ക് മടക്കി താഴെ വെച്ച് ഊതിയാല്‍ പൂമ്പാറ്റ പറന്നു നീങ്ങുന്നു
3 സ്വരാജ് എസ് പല പല രൂപങ്ങള്‍ വെള്ളം വ്യത്യസ്ത ആകൃതിയിലുള്ള പാത്രത്തില്‍ ഒഴിച്ചു നോക്കൂ.വ്യത്യസ്ത രൂപത്തിലാകുന്നു
സ്വന്തമായൊരു ആകൃതിയില്ല
4 അക്ഷയ് എ ടിക് ടിക് ക്ലോക്ക്
5 അപര്‍ണ്ണ വി നിവരുന്ന ബലൂണ്‍ കുപ്പിയുടെ അടിഭാഗം വെട്ടി കുപ്പിയുടെ മുകളില്‍ ബലൂണ്‍ ചേര്‍ത്തു കെട്ടി അടിഭാഗം വെള്ളത്തിലേക്ക് ഇറക്കൂ. ബലൂണ്‍ നിവരുന്നു
6 ശ്രീരാജ് ആര്‍ കൈമണി സോഡാമൂടിയുടെ വശങ്ങളില്‍ ദ്വാരമുണ്ടാക്കി റബ്ബര്‍ ബാന്റിട്ട് കെട്ടണം(രണ്ടെണ്ണം)നടുവിരലും തള്ളവിരലും കയറ്റിയിട്ട് കൈമണിപോലെ കൊട്ടാം
7 ശരവണന്‍ പി കടലാസ് പങ്ക
8 ആല്‍ബിന്‍ എ ചിറകടി നൂലിന്റെ അറ്റത്ത് റബ്ബര്‍ കഷണം കെട്ടുക. പേപ്പര്‍ അര്‍ദ്ധവൃത്താകൃതിയില്‍ മുറിച്ച് നൂല്‍ അകത്താക്കി പേപ്പര്‍ പശ വെച്ച് ഒട്ടിച്ച് നൂല്‍ ചുഴറ്റുക ചിറകടി ശബ്ദം കേള്‍ക്കാം
9 ഗീതുകൃഷ്ണന്‍ ഓലപ്പങ്ക



ക്ലാസ് ഒന്ന്


ക്രമ നമ്പര്‍ കുട്ടിയുടെ പേര് പരീക്ഷണം പരീക്ഷണ രീതി/ശേഷികള്‍/ശാസ്ത്രതത്വം
1 അഖില്‍ കുമാര്‍ തീപ്പെട്ടിച്ചെണ്ട തീപ്പെട്ടിയും ചരടും മുത്തും ഉപയോഗിച്ച്
2 കാര്‍ത്തിക വെള്ളം കുടിക്കുന്നചെടി രണ്ടു ചിരട്ടയിലെ പയര്‍ ചെടികള്‍. ഒന്നില്‍ വെള്ളം ഒഴിച്ചതും മറ്റേതില്‍ വെള്ളം ഒഴിക്കാതെയും
ചെടികള്‍ക്ക് വെള്ളം വേണം
3 സൂരജ് ഓലപ്പീപ്പി വായുവിന്റെ അനക്കം
4 മോനിഷ പാരച്യൂട്ട് പ്ലാസ്റ്റിക് കവര്‍ കൊണ്ടൊരു പാരച്യൂട്ട്
5 ദേവിക കര്‍പ്പൂര ബോട്ട് പാത്രത്തിലെ വെള്ളത്തില്‍ പ്ലാസ്റ്റിക് കൊണ്ടുള്ള ബോട്ട്. പുറകിലൊരു കര്‍പ്പൂരം വെച്ചാല്‍ബോട്ട് മുന്നോട്ട് നീങ്ങുന്നു
6 അരുണിമ വെള്ളവും പഞ്ചസാരയും പഞ്ചസാര വെള്ളത്തിലിട്ടാല്‍ അലിഞ്ഞുപോകും
7 നന്ദന അക്ഷരവണ്ടി വണ്ടി നീങ്ങുമ്പോള്‍ വാക്കുകള്‍ വായിക്കാം
8 മന്യ അക്ഷരവണ്ടി

9 നന്ദ ഓലപ്പാവ

10 സച്ചു കടലാസ് വിമാനം വായുവിനെ തുളച്ച് നീങ്ങുന്നു
11 മീനു കടലാസ് പടക്കം ശബ്ദം- വായുവിന്റെ അനക്കം
12 ശരത്ത് കടലാസ് ഉറി

13 ദീപിക ഇഴയുന്ന ഓലപ്പാമ്പ്





4 comments:

  1. നല്ല സംരംഭം. കുറേ അല്‍ഭുതങ്ങള്‍ കാണാന്‍ അവസരം ഉണ്ടായല്ലോ. ശാസ്ത്രതത്വങ്ങള്‍ മിക്കതും കുട്ടികള്‍ക്ക് മനസ്സിലാവുന്നവയല്ല എന്നത് ഒരു പ്രശ്നമാണ്.

    ReplyDelete
  2. ഇതിനായി അധ്യാപകര്‍ നടത്തിയ ആസൂത്രണം ഗംഭീരം .മുഴുവന്‍ കുട്ടികള്‍ക്കും അവസരം നല്‍കി എന്നത് പ്രധാനം . നമ്മള്‍ കാണാത്ത തലങ്ങളില്‍ ഈ അനുഭവം കുറെ കുട്ടികളുടെ ശാസ്ത്ര പഠനത്തെ സ്വാധീനിക്കും ,തീര്‍ച്ച .ഇതിന്‍റെ ഓളങ്ങള്‍ കുട്ടികളില്‍ തുടര്‍ന്ന് എങ്ങനെ അലയടിക്കുന്നു എന്ന് അറിയാന്‍ കൌതുകം .

    ReplyDelete
  3. "കുപ്പിയിലെ വെള്ളം എളുപ്പത്തില്‍ കളയണോ? കുപ്പി ഒന്ന് ചുഴറ്റി നോക്കിയിട്ട് കമഴ്ത്തി നോക്കൂ"

    അഭിനന്ദനങ്ങൾ

    ReplyDelete
  4. Exp..kuttiyae puthiya yhalangalil ehikkunnu jayakumar .j




    ReplyDelete

പ്രതികരിച്ചതിനു നന്ദി