Pages

Tuesday, February 10, 2015

വിദ്യാലയം കാണാന്‍ കുരുന്നുകളെത്തി


അടുത്ത വര്‍ഷം ചേരേണ്ട വിദ്യാലയത്തെ ഒന്നു കണ്ടു ബോധ്യപ്പെടാനാണവര്‍ വന്നത്.
വ്യത്യസ്തവും ആവേശകരവുമായിരുന്നു ആ വിരുന്നുവരവ്
കരുന്നുകള്‍ വന്ന് ഒന്നാം ക്ലാസിലെ കാഴ്ചകള്‍ കണ്ടു
  • ചുമരുനിറയെ ആകര്‍ഷകമായ ചിത്രങ്ങള്‍
  • കോര്‍ണര്‍ ഷെല്‍ഫുകളില്‍ സചിത്രപുസ്തകങ്ങള്‍
  • ക്ലാസിന്റെ പിന്നില്‍ നിറയെ കുട്ടികള്‍ വരച്ചതും ശേഖരിച്ചതും നിര്‍മിച്ചതുമായ ഉല്പന്നങ്ങള്‍
  • ബിഗ് പിക്ചറില്‍ കൗതുകം
  • വലിയ മൂന്നു ബോര്‍ഡുകള്‍ ഒന്ന് വെളള. ഒന്നു കറുപ്പ്, മറ്റൊന്ന് ചുവപ്പ്
  • നിരവധിപഠനോപകരണങ്ങള്‍
വിസ്മയം കൊണ്ട് കണ്ണുകള്‍ വിടര്‍ന്നു .
പിന്നെ സൈക്കളുകളില്‍ ഒരു സവാരി
ടീച്ചറുമാരുടെ കുശലം പറച്ചിലില്‍ മാധുര്യം
അമ്മമാര്‍ ചോദിച്ചു- ഇഷ്ടമായോ?
കുട്ടികള്‍ അമ്മമാരോട് പറഞ്ഞു.
കൊളളാം,ഇഷ്ടപ്പെട്ടു
ഇന്നലെ പത്തു കുട്ടികളുടെ അമ്മമാര്‍ സമ്മതപത്രം എഴുതിക്കൊടുത്തു
പ്രവേശനോത്സവത്തിനുമുമ്പുളള വിദ്യാലയം കാണല്‍ പരിപാടി പുതുമനിറഞ്ഞത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രേജേശ്വരിയും ഈ മംഗളമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു.
ആലപ്പുഴ ജില്ലയിലെ കലവൂര്‍ ടാഗോര്‍ മെമ്മേറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂളിലാണ് ഈ പ്രവര്‍ത്തനം നടന്നത്. അവധിക്കാല കുഞ്ഞിക്കൂട്ടം ക്യാമ്പ് നടത്താനുളള ആലോചനയിലാണ് സ്കൂള്‍. ജനകീയമോണിറ്ററിംഗിന്റെ അണിയറ പ്രവര്‍ത്തനങ്ങളാരംഭിച്ചത്രേ.
( ഈ വിദ്യാലയത്തെക്കുറിച്ചുളള നാലാമത്തെ പോസ്റ്റാണിത് )

1 comment:

  1. കുട്ടികളെ കണ്ടപ്പോൾ ഈ മരത്തിനു പച്ചപ്പ് കൂടിയ പോലെ,
    നല്ല തുടക്കം

    ReplyDelete

പ്രതികരിച്ചതിനു നന്ദി