വിദ്യാലയ വികസനപദ്ധതി -3 ( കഴിഞ്ഞ ലക്കങ്ങളുടെ തുടര്‍ച്ച )
ആവര്‍ത്തനവിരസതയുളള
വിദ്യാലയ അസംബ്ലികള്‍-
അവ
കുട്ടികള്‍ക്ക് മയങ്ങിവീഴാനുളളതാണ്.
സാരോപദേശഭാരം കയറ്റി വെക്കാനുളളതാണ് ചിലര്‍ക്ക് അസംബ്ലി.
മതബോധനത്തിന്റെ രഹസ്യ അജണ്ട തിരുകികയറ്റുന്നവരുമുണ്ട്.
അച്ചടക്കം പഠിപ്പിക്കാനും താക്കീത് നല്‍കാനുമൊക്കെ അസംബ്ലിയെ ഉപയോഗിക്കുന്ന കേണല്‍മാഷന്മാരെയും കാണാം.
അധികാരത്തിന്റെ മേല്‍ കീഴ് ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്ന അസംബ്ലിയില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ പലപ്പോഴും ബഹിഷ്കൃതരാണ്.
അധ്യാപകരുടെ ആലോചനയില്‍ തുല്യപങ്കാളിത്തം എന്നത് കടന്നു വരുന്നില്ല.
വിദ്യാലയത്തെ ഉദ്യാനമായി കാണുന്നില്ല. എന്‍ സി എഫ് അസംബ്ലിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പട്ടാളച്ചിട്ടയില്‍ കുട്ടികളെ വരിവരിയായി നിറുത്തുന്നതല്ല അസംബ്ലി എന്നാണതില്‍ പറയുന്നത്. പ്രഭാതപ്രവര്‍ത്തനം ആസ്വാദ്യമാകുന്ന വിദ്യാലയാനുഭവമാണത്. അനൗപചാരികതയും സൗഹൃദവും ഉമ്നേഷം പകരുന്ന പങ്കിടലുകളും വൈവിധ്യവും പങ്കാളിത്തവും ...
സാരോപദേശഭാരം കയറ്റി വെക്കാനുളളതാണ് ചിലര്‍ക്ക് അസംബ്ലി.
മതബോധനത്തിന്റെ രഹസ്യ അജണ്ട തിരുകികയറ്റുന്നവരുമുണ്ട്.
അച്ചടക്കം പഠിപ്പിക്കാനും താക്കീത് നല്‍കാനുമൊക്കെ അസംബ്ലിയെ ഉപയോഗിക്കുന്ന കേണല്‍മാഷന്മാരെയും കാണാം.
അധികാരത്തിന്റെ മേല്‍ കീഴ് ബന്ധത്തെ അരക്കിട്ടുറപ്പിക്കുന്ന അസംബ്ലിയില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ പലപ്പോഴും ബഹിഷ്കൃതരാണ്.
അധ്യാപകരുടെ ആലോചനയില്‍ തുല്യപങ്കാളിത്തം എന്നത് കടന്നു വരുന്നില്ല.
വിദ്യാലയത്തെ ഉദ്യാനമായി കാണുന്നില്ല. എന്‍ സി എഫ് അസംബ്ലിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. പട്ടാളച്ചിട്ടയില്‍ കുട്ടികളെ വരിവരിയായി നിറുത്തുന്നതല്ല അസംബ്ലി എന്നാണതില്‍ പറയുന്നത്. പ്രഭാതപ്രവര്‍ത്തനം ആസ്വാദ്യമാകുന്ന വിദ്യാലയാനുഭവമാണത്. അനൗപചാരികതയും സൗഹൃദവും ഉമ്നേഷം പകരുന്ന പങ്കിടലുകളും വൈവിധ്യവും പങ്കാളിത്തവും ...
വിദ്യാലയത്തിന്റെ
ചിന്ത സര്‍ഗാത്മകമാകുമ്പോഴേ
വിദ്യാലയ വികസനപദ്ധതിയില്‍
അസംബ്ലി സ്ഥാനം പിടിക്കൂ.
വിദ്യാലയ
വികസനപദ്ധതി തയ്യാറാക്കാന്‍
ആലോചിക്കുമ്പോള്‍ സൂക്ഷ്മമായി
കാര്യങ്ങള്‍ വിശകലനം
ചെയ്യേണ്ടതുണ്ട്.
- ഇപ്പോള്‍ വിദ്യാലയത്തില്‍ നടക്കുന്നതെല്ലാം മതി , അതിനെന്താ കുഴപ്പം എന്നാലോചിക്കുന്നവര്‍ പദ്ധതി തയ്യാറാക്കേണ്ടതില്ല. കാരണം അവര്‍ ഈ വ്യവസ്ഥിതിയില്‍ സംതൃപ്തരാണ്. നിലവിലുളള അവസ്ഥയില്‍ ഒരു മാറ്റവും വരുത്താത്ത വ്യവസ്ഥാസംരക്ഷകരാണവര്‍.വിദ്യാലയയാഥാസ്ഥിതികര്‍ എന്നു വിളിക്കാം.
- പുരോഗമനകാരികള്‍ തങ്ങളുടെ പ്രവര്‍ത്തനമേഖലയില്‍ നിരന്തരം പുതുക്കല്‍ നടത്തിക്കൊണ്ടിരിക്കും. വിമര്‍ശനാവബോധത്തോടെ ഇടപെടും. സാധ്യതകളെക്കുറിച്ച് ആലോചിക്കും.
ഇതാ
നിരന്തര വിലയിരുത്തലിനുളള
വേദി കൂടിയാക്കി അസംബ്ലിയെ
മാറ്റാന്‍ ശ്രമിച്ച ഒരു
വിദ്യാലയചിന്തകള്‍
ഇന്ന് പങ്കിടാം.
ഞാന്‍
വിദ്യാലയ വികസന പദ്ധതി
രൂപീകരണത്തിനായുളള ശില്പശാലയില്‍
പങ്കെടുക്കാനാണ് മിത്രകരി
വെസ്റ്റ് എല്‍ പി സ്കൂളില്‍
ചെന്നത്.
രാവിലെ
ചെല്ലുമ്പോള്‍ അംസംബ്ലി
നടക്കുന്നു.
മൊബൈല്‍
ഫോണില്‍ ആ ചടങ്ങ് മുഴുവനും
റിക്കാര്‍ഡ് ചെയ്തു.
എസ്‍
എം സി അംഗങ്ങളുടെ മുമ്പാകെ
അംസംബ്ലി നടത്തിപ്പിനെക്കുറിച്ച്
ചര്‍ച്ച ചെയ്തു.
( എല്ലാവര്‍ക്കും
അനുഭവമുളള വികസനമേഖലയില്‍
നിന്നും തുടങ്ങണമല്ലോ)
പ്രതിജ്ഞ
വായിക്കുന്നതിന് എല്ലാവര്‍ക്കും
അവസരം നല്‍കി.
ഒരു
കുട്ടിയും അവതരിപ്പിച്ചു.
ചര്‍ച്ച
ഇങ്ങനെ-
- പ്രതിജ്ഞയുടെ ആശയതലവും വൈകാരികതലവും ഭാഷാതലവും ഉള്‍ക്കൊണ്ടാണോ പ്രതിജ്ഞ അവതരിപ്പിച്ചത്? (ഇക്കാര്യങ്ങള്‍ പരിഗണിച്ച് തുടര്‍ന്ന് വീണ്ടും അവതരിപ്പിച്ചപ്പോള്‍ കൂടുതല്‍ നന്നായി എന്നവര്‍ക്കു തന്നെ തോന്നി.)
- ഒരു വ്യവഹാരരൂപത്തിന്റെ അവതരണ സവിശേഷത എപ്പോഴാണ് കുട്ടികള്‍ സ്വായത്തമാക്കേണ്ടത്? നാലാം
- ക്ലാസിലെ കുട്ടി ഇങ്ങനെ വാര്‍ത്ത വായിച്ചാല്‍ മതിയോ?
- എപ്പോഴൊക്കെ ഫീഡ് ബാക്ക് നല്‍കും?
- എങ്ങനെ വിലയിരുത്തും ? മെച്ചപ്പെടുത്തും?
- അസംബ്ലി മെച്ചപ്പെടുത്തണമെന്നു തോന്നുന്നുണ്ടോ? ( ഉണ്ട് എന്ന് പ്രതികരണം)
- എങ്കില്‍ നമ്മള്‍ക്ക് അസംബ്ലി മെച്ചപ്പെടുത്താനെന്തെല്ലാം ചെയ്യണമെന്നാലോചിക്കാം എന്ന വിശകലനചിന്താ ചോദ്യം രണ്ടു പേര്‍ വീതം ഏറ്റെടുത്തു. അവരുടെ ആശയങ്ങള്‍ ക്രോഡീകരിച്ച് മിനുക്കി വീണ്ടും അവര്‍ക്കു നല്‍കി. ( എഴുതി തന്നവയുടെ ക്രോഡീകരണസമയത്ത് മറ്റ് വികസന മേഖലകള്‍ ചര്‍ച്ച ചെയ്യാനാണ് അവര്‍ക്കവസരം നല്‍കിയത്)
അസംബ്ലിയുമായി
ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍
എങ്ങനെ വിദ്യാലയ വികസനപദ്ധതിയില്‍
എന്നറിയാന്‍ ചുവടെ നല്‍കുന്നു.
മേഖല1.സ്കൂള്‍
അസംബ്ലി
ലക്ഷ്യങ്ങള്‍
- എല്ലാ
കുട്ടികളുടെയും നേതൃത്വപരമായ
കഴിവുകള്‍ വികസിപ്പിക്കുക
- സഭാകമ്പമില്ലാതെ
സദസിനെ അഭിസംബോധന ചെയ്യാനുള്ള
ശേഷി എല്ലാ കുട്ടികളിലും
വളര്‍ത്തുക
- കുട്ടികളുടെ
കഴിവുകള്‍ അംഗീകരിക്കുന്നതിനും
പ്രോത്സാഹിപ്പിക്കുന്നതിനും
അവസരം സൃഷ്ടിക്കുക
- കുട്ടികളില്‍
സാമൂഹിക ബോധം വളര്‍ത്തുക
- കുട്ടികളുടെ
അക്കാദമിക നിലവാരം ഉയര്‍ത്തുന്ന
വേദിയായി സ്കൂള്‍ അസംബ്ലിയെ
പുനസംഘടിപ്പിക്കുക
- നിരന്തരവിലയിരുത്തലിനുളള
വേദിയാക്കി അസംബ്ലിയെ മാറ്റുക
- അസംബ്ലിയെ
പ്രയോജനപ്പെടുത്തി കുട്ടികളുടെ
പങ്കാളിത്തത്തോടെ വിദ്യാലയ
പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക
പ്രവര്‍ത്തനങ്ങള്‍
- അസംബ്ലി പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ വികസിപ്പിക്കല്‍ (മാര്‍ഗരേഖയില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍ ചുവടെ. അവയുടെ വിശദാംശം തയ്യാറാക്കണം )
- നിര്‍ബന്ധമായും ഉണ്ടാകേണ്ട ഇനങ്ങള്‍,
- സവിശേഷ ഇനങ്ങള്‍ ഉദാ- പുസ്തകറിവ്യൂ,പുസ്തകം പരിചയപ്പെടുത്തല്‍, ക്ലാസിലെ വേറിട്ട പ്രവര്‍ത്തനങ്ങളുടെ പങ്കുവെക്കല്‍, ഉല്‍പ്പന്നങ്ങളുടെ പ്രകാശനം, കുട്ടികളുടെ മികവുകള്‍ക്ക് അംഗീകാരം പരീക്ഷണം, പത്രക്വിസ്, ക്ലാസ് പത്ര പ്രകാശനം, ചിന്താവിഷയം തുടങ്ങി ഓരോ അസംബ്ലിയിലും വൈവിധ്യമുളള ഓരോ ഇനം വീതം നിശ്ചയിക്കല്‍,
- നിര്‍ദിഷ്ട ക്ലാസുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്പെഷ്യല്‍ അസംബ്ലി,
- ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുത്താവുന്ന ഇനങ്ങള്‍
- എസ് എം സി,വാര്‍ഡ് മെമ്പര്‍, മറ്റു വിശിഷ്ട വ്യക്തികള്‍ എന്നിവരെ എപ്പോഴെല്ലാം പങ്കെടുപ്പിക്കുമെന്നും സൂചിപ്പിക്കണം.
- അസംബ്ലി പ്രവര്‍ത്തനം നിരന്തര വിലയിരുത്തലിന്റെ പരിധിയില്‍ വരുന്ന വിധം അതത് ക്ലാസധ്യാപകര്‍ ശ്രദ്ധിക്കണം.
- അസംബ്ലി പ്രവര്‍ത്തനം വിലയിരുത്തി എന്റെ കുട്ടികള്‍ എന്ന രേഖയില്‍ കുറിപ്പുകളെഴുതണം.
- എന്തെല്ലാം ഇനങ്ങള്‍ തന്റെ ക്ലാസില്‍ നിന്നും നിരന്തരവിലയിരുത്തിലിനുവേണ്ടിയുളള പൊതു അവതരണമായി അസംബ്ലിയില്‍ അവതരിപ്പിക്കണമെന്നു തീരുമാനിക്കണം
- എസ്‍ ആര്‍ ജിയില്‍ ചര്‍ച്ച നടത്തണം
- അസംബ്ലി അവതരണങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്യണം ( മുമ്പും പിമ്പും)
- ക്ലാസ് പി ടി എയില്‍ കുട്ടികളുടെ കഴിവുകള്‍ പങ്കിടുമ്പോള്‍ അസംബ്ലി റഫര്‍ ചെയ്യണം
- എല്ലാ ദിവസവും അസംബ്ലി വൈവിധ്യമുള്ളതാക്കണം.
- തിങ്കള്‍ മുതല്‍ വെളളി വരെയുളള ഓരോ ദിവസങ്ങളിലേയും ഇനങ്ങള്‍ തീരുമാനിക്കണം).
- അസംബ്ലിയിലെ ഇനങ്ങള്‍
- പ്രാര്‍ഥന ( ഇംഗ്ലീഷ്, മലയാളം, ഹിന്ദി)
- വാര്‍ത്താവതരണം
- പ്രതിജ്ഞ
- വായനാക്കുറിപ്പ് അവതരണം
- ക്ഷണിക്കപ്പെട്ട രക്ഷിതാക്കള്‍ക്ക്/ വിശിഷ്ട വ്യക്തികള്‍ക്ക് അസംബ്ലിയില്‍ അവസരം-
- ക്വിസ് പ്രോഗ്രാം
- ദിനാചരണ സ്പെഷ്യല്‍ അസംബ്ലി
- ലഘു വ്യായാമം /യോഗ/ എയ്റോബിക്സ്
- സ്പെഷ്യല്‍ കലാപരിപാടി ( നൃത്തം,പാട്ട്,കഥപറയല്‍....) പ്രതിമാസം ഒരു ദിവസം
( പൊതു സാഹിത്യസമാജമായി കണ്ടാലും മതി)- പൊതുകാര്യങ്ങള്‍ സംസാരിക്കല്‍
- പിറന്നാളാശംസയും അനുമോദനവും
- ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഉല്പന്നം പരിചയപ്പെടുത്തല്‍- മികച്ചത്.ക്ലാസധ്യാപകര്‍ക്ക് ചുമതല. ഒരു മാസം എല്ലാ ക്ലാസുകാര്‍ക്കും അവസരം
- ഡയറിക്കുറിപ്പ് അവതരണം- ഓരോ കുട്ടിക്കും അവസരം
- യൂണിഫോമിന്റെ പ്രാധാന്യം. തുല്യതാബോധവികാസത്തിനുളള നിര്‍ദ്ദേശങ്ങള്‍
- ശുചിത്വം-അംഗീകാരം നല്‍കല്‍
- ഇന്നത്തെ ചിന്താവിഷയം
- പരീക്ഷണം
- ദേശീയഗാനം (ഗ്രൂപ്പിന്റെ അവതരണം)
- അസംബ്ലി ചാര്‍ട്ട് -
- എല്ലാ ഇനങ്ങളിലും എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയില്‍ ഓരോ ക്ലാസിലും തയ്യാറാക്കല്‍ ( ഓരോ കുട്ടിക്കും എത്ര അവസരം, എന്നെല്ലാം, എന്തിലെല്ലാം എന്നും കൃത്യതപ്പെടുത്തണം) .
- എല്ലാ ക്ലാസിനും എല്ലാ അംസബ്ലിയിലും അവസരവും ലഭിക്കണം. ( ക്ലാസ് നിലവാരമനുസരിച്ച് എങ്ങനെ? എന്തു പിന്തുണ ചെറിയ ക്ലാസുകാര്‍ക്ക് ? എന്നെല്ലാം തീരുമാനിക്കണം)
- അസംബ്ലി ഗ്രൂപ്പ് രൂപീകരണം (ഒരു ക്ലാസിലെ വിവിധ നിലവാരത്തിലുള്ള കുട്ടികളുടെ / ഒന്നുമുതല്‍ നാലുവരെ ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പ്)
- അസംബ്ലി അംഗീകാരത്തിനുളള വേദിയാക്കണം. ഓരോ ദിവസവും ഏതെങ്കിലും ഒരു കുട്ടി ഏതെങ്കിലും കഴിവിന്റെ പേരില്‍ അംഗീകരിക്കപ്പെടണം. ക്ലാസ് ടീച്ചര്‍മാര്‍ ചുമതല വഹിക്കണം
- അസംബ്ലിയില്‍ പത്രവാര്‍ത്തകള്‍ എല്ലാവര്‍ക്കും മനസിലാകും വിധം ലളിതവത്കരിച്ച് അവതരിപ്പിക്കല്‍
- കുട്ടികളെ അസംബ്ലി നടത്തുന്നതിന് തയ്യാറാക്കാന്‍ അധ്യാപകര്‍ക്ക് ചുമതല നല്‍കല്‍
- അസംബ്ലി വിലയിരുത്തി മെച്ചപ്പെടുത്തുന്നതിന് എസ് എം സി, പി ടി എ കമ്മറ്റികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരായല്‍
- അസംബ്ലിയില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം
- വിശേഷദിനങ്ങളില്‍ പ്രാദേശിക വിദഗ്ദ്ധരുടെ പങ്കാളിത്തം അസംബ്ലിയില്‍ ഉറപ്പാക്കല്‍
- മെച്ചപ്പെട്ട അസംബ്ലി നടത്തുന്ന ഗ്രൂപ്പിന് അംഗീകാരം, മറ്റുള്ളവര്‍ക്ക് പ്രചോദനം
- ഇംഗ്ലീഷ് അസംബ്ലി.
- പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ അവതരണങ്ങള്‍
- ഒരോ അസംബ്ലിയിലും ഓരോ കുട്ടിയെ വീതം അംഗീകരിക്കല്‍ ( ഓരോ കുട്ടിയുടെയും സവിശേഷമായ കഴിവുകളും നന്മകളും ഉയര്‍ത്തിക്കാട്ടി പ്രചോദിപ്പിക്കല്‍)
അസംബ്ലി
പ്രതിവാരാസൂത്രണ രേഖ (
മാതൃക)
ദിവസം
|
എല്ലാ
ദിവസവും നടക്കേണ്ട
പ്രവര്‍ത്തനങ്ങള്‍
|
ഓരോ
ദിവസവും നടക്കേണ്ട സവിശേഷ
പ്രവര്‍ത്തനങ്ങള്‍
|
|
തിങ്കള്‍ | ദേശീയഗാനം, പ്രതിജ്ഞ | വാര്‍ത്താവതരണം,വ്യായാമം | പൊതുകാര്യങ്ങള്‍/... |
ചൊവ്വ | ദേശീയഗാനം, പ്രതിജ്ഞ | വാര്‍ത്താവതരണം,വ്യായാമം | വായനക്കുറിപ്പ്/.... |
ബുധന്‍ | ഇംഗ്ലീഷ് അസംബ്ലി | അഭിനയഗാനം/വിവരണം/..... | |
വ്യാഴം | ദേശീയഗാനം, പ്രതിജ്ഞ | വാര്‍ത്താവതരണം,വ്യായാമം | ശുചിത്വം വിലയിരുത്തല്‍/.... |
വെളളി | ദേശീയഗാനം, പ്രതിജ്ഞ | വാര്‍ത്താവതരണം ( ഈ ആഴ്ചത്തെ ലോകവിശേഷങ്ങള്‍),വ്യായാമം | പൊതുവിജ്ഞാനക്വിസ്/..... |
അസംബ്ലി
പ്രവര്‍ത്തന വിശദാംശങ്ങള്‍
(
വാര്‍ഷിക
പദ്ധതി)
(
നിരന്തര
വിലയിരുത്തലിന്റെ തലം കൂടി
ഇവിടെ പരിഗണിക്കണം.
ഒരു
ഇനം അസംബ്ലിയില്‍ ഉണ്ടെങ്കില്‍
അതിന്റെ ക്രമാനുഗതമായ വികാസവും
വിദ്യാലയത്തില്‍ നടക്കേണ്ട
ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും
ആലോചിക്കണം.
വിവിധ
പ്രവര്‍ത്തനങ്ങളുടെ പഠനത്തെളിവായി
അവതരണങ്ങളെ മാറ്റിയെടുക്കാന്‍
ഈ സമീപനം സഹായിക്കും.)
പ്രവര്‍ത്തനങ്ങള്‍/ മാസം |
വായനക്കുറിപ്പ്
അവതരണം
വായനാക്കുറിപ്പ്
(ആഴ്ചയില്‍
ഒരു ദിവസം
വ്യത്യസ്ത
ക്ലാസുകളിലെ രണ്ടു കുട്ടികള്‍ക്ക്
അവസരം-
സംക്ഷിപ്തം
അവതരിപ്പിക്കും.
എല്ലാ
ക്ലാസുകാര്‍ക്കും അവസരം) |
പിറന്നാളാശംസയും
അനുമോദനവും
(
എല്ലാ
മാസവും ബാധകമായ ദിനങ്ങളില്‍
വൈവിധ്യമുളള പരിപാടി) |
ഡയറിക്കുറിപ്പ് അവതരണം |
ജൂണ്‍ |
1.പുസ്തകം
തെരഞ്ഞെടുക്കണം (ക്ലാസ്
അടിസ്ഥാനത്തില്‍)
2.
പുസ്തകക്ലിനിക്ക്
3.
വായനാക്കുറിപ്പ്
രചന-ചര്‍ച്ച-എഡിറ്റിംഗ്
(
എസ്
ആര്‍ ജി സൂചകങ്ങള്‍ വികസിപ്പിക്കണം)
4.
ക്ലാസ്
പി ടി എ യില്‍ ചര്‍ച്ച ചെയ്യണം,
അവതരിപ്പിക്കല്‍
5.
കുട്ടികളുടെ
അവതരണക്രമം നിശ്ചയിക്കണം
6.
അവസരം
എല്ലാവര്‍ക്കും ലഭിക്കത്തക്ക
വിധം ക്ലാസ് ചാര്‍ട്ടുകള്‍
7.
വായനാക്കുറിപ്പ്
അവതരണം അസംബ്ലിയില്‍
8.
അവലോകനചര്‍ച്ച
ക്ലാസില്‍
9.
എന്റെ
കുട്ടികളില്‍ രേഖപ്പെടുത്തല്‍ |
1.കുട്ടികളുടെയും
അധ്യാപകരുടേയും ജനനത്തീയതി
നോക്കി പിറന്നാള്‍ കലണ്ടര്‍
തയ്യാറാക്കല്‍ 2.പിറന്നാളാഘോഷവും ആശംസയും അനുമോദനവും എങ്ങനെയെല്ലാം നടത്താമെന്നു തീരുമാനിക്കല്‍ ( പിറന്നാള്‍ പുസ്തകം, പിറന്നാള്‍ മരം,തലേദിവസമേ പിന്നാളാംശംസ രക്ഷിതാവിനെത്തിച്ച് പിറന്നാള്‍ദിനം അത് കുട്ടിക്ക് നല്‍കാന്‍ ഏര്‍പ്പാടാക്കല്‍, കുട്ടിയുടെ മികവുകള്‍ അവതരിപ്പിച്ച് അനുമോദിക്കല്‍, സഹപഠിതാക്കളുടെ ആശംസാവാക്യങ്ങള്‍ അവതരിപ്പിക്കല്‍, പിറന്നാള്‍ കുട്ടിയെക്കുറിച്ച് നോട്ടീസ് ബോര്‍ഡില്‍ ...) |
1.ക്ലാസ്
ഡയറി (
ക്ലാസ്
വിശേഷങ്ങള്‍ )
എല്ലാവരും
/ഗ്രൂപ്പായി 2.സ്കൂള്‍ ഡയറി ചിത്രീകരണത്തോടെ ഗ്രൂപ്പ് പ്രവര്‍ത്തനം 3.ഡയറിയുടെ തുടക്കം, ഭാഷ, അനുഭവതലം, ആശയക്രമീകരണം എന്നിവ ചര്‍ച്ച ചെയ്യല്‍ ഡയറിയെഴുത്ത് മത്സരം |
ജൂലൈ |
10.
വായനാക്കുറിപ്പ്
പോര്‍ട്ട് ഫോളിയോയിലേക്ക്
11.
വായനാക്കുറിപ്പിലെ
ഭാഷാപരവും അവതരണപരവുമായ
മികവുകള്‍ക്ക് ഊന്നല്‍
നല്‍കി അധ്യാപികയുടെ ഫീഡ്ബാക്ക്
. |
3.പിറന്നാള്‍ ( മലയാള ദിനങ്ങളെ പരിചയപ്പെടുത്തല്‍, നാളിനു ആ പേരു കിട്ടാന്‍ കാരണം വ്യക്തമാക്കല്‍) | 4.വ്യക്തിഗത
ഡയറി എഴുത്ത് (
ആരംഭിക്കല്‍) 5.ക്ലാസില്‍ അവതരിപ്പിച്ചവയില്‍ നിന്നും തെരഞ്ഞെടുത്തത് സഹപാഠികളുടെ സഹായത്തോടെ മെച്ചപ്പെടുത്തി അസംബ്ലിയില്‍ അവതരിപ്പിക്കല്‍ |
ആഗസ്റ്റ് |
12.
ക്ലാസ്
വായനാക്കുറിപ്പുകളുടെ
പതിപ്പ് (വ്യക്തിഗതം)
പ്രകാശനം
13.
അധ്യാപികയുടെ
വായനാക്കുറിപ്പ് അവതരണം |
4.പത്രങ്ങളിലെ പിറന്നാള്‍ ആശംസകള്‍, ടി വിയിലെ പിറന്നാള്‍ ആശംസകള്‍ പരിചയപ്പെടുത്തല്‍, വ്യവഹാരരൂപമെന്ന രീതിയില്‍ പരിഗണിക്കല്‍ | 6.പഠപുസ്തകത്തിലെ കഥാപാത്രത്തിന്റെ സാങ്കല്പിക ഡയറി എഴുതല്‍, എഡിറ്റിംഗ്, ഡയറിയുടെ സൂചകങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്തല്‍ |
സെപ്തംബര്‍ | 14.വായനയെ ആവിഷ്കരിക്കല്‍. ( സംഗീതശില്പം, കഥാപ്രസംഗം, നാടകം,....) | 5.താരാട്ട്
പാട്ടുകള്‍ അവതരിപ്പിക്കല്‍ ചിങ്ങപ്പിറവി ( വര്‍ഷങ്ങള്‍ക്കും പിറവി ദിനം) |
7.ക്ലാസ് ഡയറി ഓരോ ദിവസും മാറി മാറി നിശ്ചിത ബുക്കില്‍ രക്ഷിതാവിന്റെ കൂടി സഹായത്തോടെ എഴുതല്‍ ( ലേഖനപ്രശ്നപരിഹരണത്തിന്) |
ഒക്ടോബര്‍ |
15.
ദിനാചരണവായന
(
ഗാന്ധി,
വന്യജീവിവാരാചരണം)
16.
പത്രങ്ങളില്‍
നിന്നും വിജ്ഞാനപുസ്തകം
തയ്യാറാക്കി അസംബ്ലിയില്‍
പ്രകാശനം
17.സാഹിത്യരംഗത്തുളളവരുടെ
കൃതികള്‍ക്ക് പ്രാധാന്യം
നല്‍കി അവതരണം |
6.ജനനത്തീയതി
കിട്ടിയാല്‍ വയസുകണ്ടെത്തുന്ന
രീതി പരിചയപ്പെടുത്തല്‍ 7.മഹാന്മാരുടെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ കാരണം വ്യക്തമാക്കല്‍ |
8.ഖണ്ഡികാകരണം ചിഹ്നനം എന്നിവ പാലിച്ച് ഡയറി മെച്ചപ്പെടുത്തല്‍ |
നവംബര്‍ | 18. കേരളകവിതകളുടെ വായനയും ആസ്വാദനക്കുറിപ്പുകളുടെ അവതരണവും | 8.മഹാന്മാരുടെ
പിറന്നാള്‍ 9.സംസ്ഥാനത്തിന്റെ പിറന്നാള്‍ ദിനം |
9.എല്ലാ കുട്ടികള്‍ക്കും പ്രാതിനിധ്യം വരത്തക്കവിധം ഡയറിക്കുറിപ്പുകളുടെ സമാഹാരം പ്രമുഖ വ്യക്തികളുടെ ആമുഖത്തോടെ പ്രകാശിപ്പിക്കല്‍ |
ഡിസംബര്‍ | 19. മികച്ച വായനക്കാരെ അംഗീകരിക്കല്‍ | 10.ഉണ്ണിയേശുവിന്റെ
പിറന്നാള്‍ ആഘോഷം ലോകത്ത്
എങ്ങനെ?
11.പ്രവൃത്തി പരിചയം ( നക്ഷത്രനിര്‍മാണക്കളരി) |
10.ആന്‍ഫ്രാങ്ക്, മലാല യൂസഫ് എന്നിവരുടെ ഡയറി പരിചയപ്പെടുത്തല്‍ |
ജനുവരി | 20. മികച്ച ആസ്വാദനക്കുറിപ്പുകളുടെ പതിപ്പ് പ്രകാശനം | 12..വര്‍ഷപ്പിറവി | 11.സ്കൂള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുട്ടികളുടെ ഡയറിക്കുറിപ്പുകള്‍ക്ക് പ്രതികരണം തയ്യാറാക്കല്‍ |
ഫെബ്രുവരി | 21.ക്ലാസ് തലത്തില്‍ മികച്ച വായനാക്കുറിപ്പ് തെരഞ്ഞെടുക്കല്‍ | 13. പിറന്നാള്‍ സമ്മാനം ( പ്രവൃത്തിപരിചയവുമായി ബന്ധിപ്പിക്കല്‍) ഒലക്കാല്‍ കളിപ്പാട്ടം/ ഒറിഗാമി രൂപങ്ങള്‍ | 12.
ക്ലാസ്
പി ടി എയില്‍ രക്ഷിതാക്കളുടെ
തത്സമയ ഡയറി എഴുത്ത് ഒപ്പം കുട്ടികളുടേയും. തെരഞ്ഞെടുത്തവ അസംബ്ലിയില്‍ |
മാര്‍ച്ച് | 22.കോര്‍ണര്‍ പി ടി എയില്‍ തെരഞ്ഞെടുത്ത വായനാക്കുറിപ്പുകള്‍ പങ്കിടല്‍ | 14.ആത്മകഥാരചനയുടെ അവതരണം പിറന്നാള്‍ ദിനത്തില്‍ | 13.
ഡയറി
എഴുത്ത് വാര്‍ഷിക വിലയിരുത്തലിനു
വിധേയമാക്കല്‍ മികച്ച ഡയറിക്കുറിപ്പുകള്‍ സ്കൂള്‍ ഫയലിലേക്ക് ( മയില്‍പ്പീലി- ഈ വര്‍ഷത്തെ വിദ്യാലയമികവുകള്‍ കുട്ടികളുടേയും) |
- വാര്‍ത്താവതരണം
- എല്ലാ ക്ലാസുകാരും പത്രവാര്‍ത്ത അവതരിപ്പിക്കണം. ഓരോ ക്ലാസില്‍ നിന്നും ഓരോ ആള്‍ വീതം
- പ്രാദേശികവാര്‍ത്ത,സംസ്ഥാനവാര്‍ത്ത,ദേശീയവാര്‍ത്ത,ലോകവാര്‍ത്ത,കായികവാര്‍ത്ത,വിദ്യാഭ്യാസവാര്‍ത്ത,ശാസ്ത്രവാര്‍ത്ത, സ്കൂള്‍ വാര്‍ത്ത, ക്ലാസ് വാര്‍ത്ത,കൗതുകവാര്‍ത്ത
- അവതരണരീതി-ടി വിയിലെ അവതരണ രീതി, റേഡിയോ അവതരണരീതി, പത്രവായന.
- ക്ലാസ് പത്രപ്രകാശനവും അവയിലെ വാര്‍ത്തകളുടെ അവതരണവും
- വാര്‍ത്തകളോട് പ്രതികരിക്കല്‍/ വിശദീകരിക്കല്‍/
- വാര്‍ത്താബുക്കിന്റെ വിലയിരുത്തല്‍
പ്രതിജ്ഞ
- വ്യക്തതയോടെ വൈകാരികത പാലിച്ച് ശബ്ദവ്യതിയാനത്തോടെ നിറുത്തേണ്ടിടത്ത് നിറുത്തിയും ഊന്നല്‍ നല്‍കേണ്ടിടത്ത് അത് പാലിച്ചും അവതരിപ്പിക്കല്‍- രണ്ടാമത്തെ അവസരം മെച്ചപ്പെടലിനുളള അവസരം. രണ്ടാം ടേമിലെത്തുമ്പോഴേക്കും എല്ലാ കുട്ടികളും മാതൃകാപരമായി പ്രതിജ്ഞ അവതരിപ്പിക്കുന്നവരായിത്തീരണം.
ക്വിസ്
പ്രോഗ്രാം
- പൊതുവിജ്ഞാന ക്വിസ്
- ശാസ്ത്രക്വിസ്
- ദിനാചരണ ക്വിസ്
- ഗണിത ക്വിസ്
- കുസൃതിക്വിസ്
ദിനാചരണ
സ്പെഷ്യല്‍ അസംബ്ലി
- പ്രതിമാസം ഓരോന്നു വീതം
- ഓരോ മാസവും ഓരോ ക്ലാസിന് ചുമതല
- ഇരുപത് മിനിറ്റ് വരെ ആകാം
- ലഘുസമ്മേളനസ്വഭാവം വേണം
- കുട്ടികള്‍തന്നെ നിയന്ത്രിക്കണം
- മുന്നൊരുക്കം അതത് ക്ലാസില്‍ നടക്കണം.
- ക്ലാസ് പി ടി എയുടെ സഹകരണവും തേടാം
- വൈവിധ്യവും ആകര്‍ഷകവുമായ ഇനങ്ങള്‍ വേണം. ചമയങ്ങളാകാം.
ഇന്നത്തെ
ചിന്താവിഷയം
- കുട്ടികളാണ് അവതരിപ്പിക്കേണ്ടത്
- വിഷയം മുന്‍കൂട്ടി നല്‍കണം
- രക്ഷിതാവിന്റെ സഹായം തേടാം.
- കാണാതെ പറയിക്കലല്ല വേണ്ടത്. ഉദാഹരണങ്ങളും കഥകളും ചൊല്ലുകളും ഉപയോഗിച്ച് വിശദീകരിച്ചാല്‍ മതി. കുട്ടി തീരുമാനിക്കുന്ന ക്രമത്തില്‍ പറയട്ടെ.
- മറ്റു കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അതിനോടു പ്രതികരിക്കാം.
- നിരന്തര വിലയിരുത്തലിനു വിധേയമാക്കണം
പൊതുകാര്യങ്ങള്‍
സംസാരിക്കല്‍
- വിഷയവൈവിധ്യം പരിഗണിക്കണം
- അവതരിപ്പിച്ച കാര്യം നോട്ടീസ് ബോര്‍ഡില്‍ കുറിപ്പായി പ്രദര്‍ശിപ്പിക്കാം
- അവതരിപ്പിച്ച വിഷയത്തോട് കുട്ടികളുടെ പ്രതികരണങ്ങള്‍ ആരായാം
- വീട്ടില്‍ ചെന്ന് അസംബ്ലിയില്‍ അവതരപ്പിച്ച കാര്യങ്ങള്‍ രക്ഷിതാവുമായി പങ്കിടണം. പ്രതികരണം തേടണം
രക്ഷിതാക്കള്‍ക്ക്
അസംബ്ലിയില്‍ അവസരം-
- അസംബ്ലിയിലെ അവതരണത്തോട് പ്രതികരിക്കല്‍ , അനുമോദിക്കല്മുന് ലക്കം വായിക്കാന്‍ വിദ്യാലയത്തിനു വികസന ലക്ഷ്യങ്ങള്‍ വേണം ക്ലിക് ചെയ്യുക
വിദ്യാലയ വികസന പദ്ധതിയിലെ ഒരിനം എടുത്ത് ഒരുവര്‍ഷത്തിനുള്ളില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ ,അതിനു വേണ്ട പ്രവര്‍ത്തന വിശദാംശങ്ങള്‍ ,വാര്‍ഷികാസൂത്രണത്തിന്റെയും പ്രതിവാര ആസൂത്രണത്തിന്റെയും മാതൃകകള്‍ എന്നിവ ഉള്‍പ്പെട്ട സമഗ്രമായ ഒരു പോസ്റ്റ് ആണിത് .ചെയ്തുനോക്കാന്‍ആഗ്രഹിക്കുന്നവരെ തീര്‍ച്ചയായും സഹായിക്കും .ഞങ്ങള്‍ ആദ്യം ചേരുന്ന എസ്.ആര്‍ .ജി യില്‍ തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യും .ഈ മാതൃകയില്‍ മറ്റ് പ്രവര്‍ത്തനങ്ങളും തയ്യാറാക്കും .ചൂണ്ടു വിരലിന് നന്ദി .അടുത്ത വര്‍ഷത്തെ ആസൂത്രണത്തെ സഹായിക്കുന്ന കൈതാങ്ങുകള്‍ തുടര്‍ന്നും പ്രതീക്ഷിക്കട്ടെ .
ReplyDelete