അവകാശാധിഷ്ടിത വിദ്യാലയസങ്കല്പം സാക്ഷാത്കരിക്കുന്നതിന് സഹായകമായ അക്കാദമിക മികവിനുള്ള ആസൂത്രണ വേദിയായി എസ് ആര്‍ ജി ഉയരേണ്ടതുണ്ട്.സ്കൂളിന്റെ അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചാവേദിയായി എസ് ആര്‍ ജി മാറുമ്പോഴാണ് നൂതന പ്രവര്‍ത്തനങ്ങളും മികവുകളും ഉണ്ടാകുന്നത്. സ്കൂളിലെ അക്കാദമിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ചര്‍ച്ച ചെയ്യുന്ന എസ് ആര്‍ ജി എല്ലാ വിദ്യാലയങ്ങളിലും ശക്തമാകണം. പക്ഷേ...!
വിദ്യാലയങ്ങള്‍ മോണിറ്റര്‍ ചെയ്തപ്പോള്‍ തിരിച്ചറിഞ്ഞത് ഇതുവരെ നല്‍കിയ പ്രായോഗികാനുഭവപിന്തുണ യില്ലാത്ത നിര്‍ദ്ദേശങ്ങളാണ് എസ്‍ ആര്‍ ജി പലേടത്തും ദുര്‍ബലപ്പെടാന്‍ കാരണം എന്നാണ്.
എന്താണ് ഇതിനു പരിഹാരം? ആലപ്പുഴ ഡയറ്റ് ഈ വര്‍ഷം സ്വീകരിച്ച പൊതുസമീപനം പ്രയോഗിച്ചു ബോധ്യപ്പെട്ട കാര്യങ്ങള്‍ മാത്രം അധ്യാപകരോടു പറയുക എന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവേഷണാത്മകമായി ഇടപെടാന്‍ തീരുമാനിച്ചു.
ആലപ്പുഴ ഡയറ്റിന്റെ സമ്പൂര്‍ണ ഗുണമേന്മാവിദ്യാലയമാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞടുത്ത ടി ക്യു എം( TOTAL QUALITY MANAGEMENT- TQM) വിദ്യാലയങ്ങളിലെ എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്ക് 2015 ഡിസംബറില്‍ ഏകദിന ശില്പശാല നടത്തി.
പരിശീലന ലക്ഷ്യങ്ങള്‍
1. ഓരോ കുട്ടിയ്ക്കും ഗുണനിലവാരമുളള വിദ്യാഭ്യാസം നല്‍കുന്നതില്‍ എസ് ആര്‍ ജിയുടെ പ്രാധാന്യം ബോധ്യപ്പെടുക,ലക്ഷ്യങ്ങളില്‍ വ്യക്തതയുണ്ടാക്കുക
2. എസ് ആര്‍ ജി കണ്‍വീനറുടെ ചുമതലകളില്‍ വ്യക്തത നേടുക
3. എസ്‍ ആര്‍ ജിയുടെ ചാക്രിക പ്രക്രിയ ബോധ്യപ്പെടുക (ആസൂത്രണം, നിര്‍വ്വഹണം, തീരുമാനമെടുക്കല്‍, നടപ്പാക്കല്‍, അവലേകനം)
4. ടി ക്യു എം പരിപാടിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ എസ് ആര്‍ ജിയെ അക്കാദമിക മികവിനുള്ള ആസൂത്രണവേദിയായി മാറ്റിയെടുക്കുക
പരിശീലന പ്രക്രിയ
'ടെഡി സ്‌റ്റൊഡാര്‍ടും ആനി തോംസണും' വായനസാമഗ്രി വായിച്ചും, എസ് ആര്‍ ജി എങ്ങനെയാണ് ഓരോ കുട്ടിയുടേയും മെച്ചപ്പെടലിനുള്ള ചര്‍ച്ചാവേദിയായത് എന്നതിന് പങ്കാളികളുടെ അനുഭവങ്ങള്‍ പങ്കുവെച്ചും എസ് ആര്‍ ജിയുടെ ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്തു.
എസ് ആര്‍ ജി കണ്‍വീനറുടെ ചുമതലകള്‍ കൃത്യതപ്പെടുത്തല്‍
ഒന്നാം ക്ലാസിലെ കുട്ടികളുടെ സചിത്രവും സമഗ്രവുമായ നോട്ടുബുക്കുകളും അത് രൂപപ്പെടുത്തിയ ക്ലാസ് റൂം പ്രോസസിന്റെ അധ്യാപികയുടെ വിശദീകരണവും ഉള്‍പ്പെട്ട വീഡിയോ ദൃശ്യം നിരീക്ഷിച്ച് ഇത്തരം ക്ലാസ് /സ്കൂള്‍മികവുകള്‍ വ്യാപിപ്പിക്കുന്നതില്‍ എസ് ആര്‍ ജിയുടെ പങ്കും, എസ് ആര്‍ ജി യോഗനടത്തിപ്പില്‍ പ്രഥമാധ്യാപികയുടെയും എസ് ആര്‍ ജി കണ്‍വിനറുടെയും ചുമതലകളും ബോധ്യപ്പെടുത്തി.
സ്വയം വിലയിരുത്തല്‍ ( സ്വന്തം വിദ്യാലയത്തിലെ എസ് ആര്‍ ജിയുടെ അവസ്ഥ)
വിവിധ സ്കൂളുകളിലെ എസ് ആര്‍ ജി മിനിറ്റ്സ് സൂചകങ്ങള്‍ വെച്ച് ഗ്രൂപ്പില്‍ വിലയിരുത്തിയും സ്വന്തം വിദ്യാലയത്തിലെ മിനിറ്റ്സ് വിശകലനം ചെയ്തും മിനിറ്റ്സിന്റെ മികവുകളും പരിമിതികളും തിരിച്ചറിഞ്ഞു.
ട്രൈ ഔട്ട് അനുഭവം പങ്കിടല്‍
വടക്കന്‍ വെളിയനാട് ഗവ എല്‍ പി സ്കൂളില്‍ ട്രൈ ഔട്ട് നടത്തിയ എസ് ആര്‍ ജി യോഗത്തിന്റെ വീഡിയോ പ്രദര്‍ശനവും മിനിറ്റ്സ് വിശകലനവും എസ്‍ ആര്‍ ജിയുടെ ചാക്രിക പ്രക്രിയ (ആസൂത്രണം, നിര്‍വ്വഹണം,തീരുമാനമെടുക്കല്‍, നടപ്പാക്കല്‍, അവലോകനം) ബോധ്യപ്പെടുത്തുന്നതിന് ഫലപ്രദമായിരുന്നു. എസ് ആര്‍ ജി അതിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അവലോകനം,പങ്കുവെക്കല്‍ രീതി,പ്രതിഫലനാത്മകക്കുറിപ്പ് പങ്കുവെക്കല്‍, തീരുമാനങ്ങള്‍ രൂപപ്പെടുത്തല്‍, മിനിട്സിന്റെ സമഗ്രത എന്നിവ സൂക്ഷ്മതലത്തില്‍ നടപ്പാക്കുന്ന പ്രക്രിയയുടെ ആവശ്യകത തിരിച്ചറിഞ്ഞത് സ്കൂള്‍തല /ക്ലാസ് തല പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിനും നിര്‍വ്വഹിക്കുന്നതിനും എസ് ആര്‍ ജി ശക്തമാക്കേണ്ടതുണ്ട് എന്ന് പങ്കാളികള്‍ക്ക് ബോധ്യപ്പെട്ടു.

ഡയറ്റ് നടത്തിയ ഇടപെടലുകള്‍ ഇങ്ങനെ സംഗഹിക്കാം
- അക്കാദമിക മികവിനുള്ള ആസൂത്രണവേദിയായി എസ് ആര്‍ ജിയെ മാറ്റുന്നതിന് എസ് ആര്‍ ജി കണ്‍വീനര്‍ക്കുള്ള മാര്‍ഗരേഖ നിര്‍മാണം
- എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലന മോഡ്യൂള്‍ നിര്‍മാണം
- വെളിയനാട് നോര്‍ത്ത് ഗവ എല്‍ പി സ്കൂളില്‍ എസ് ആര്‍ ജി യോഗം ട്രൈഔട്ട്
- ട്രൈഔട്ട് യോഗത്തിന്റെ വീഡിയോ ഡോക്യുമെന്റേഷന്‍ തയ്യാറാക്കല്‍
- എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്കുള്ള പരിശീലനം (കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലേയും ടി ക്യു എം സ്കൂളുകളിലേയും എസ് ആര്‍ ജി കണ്‍വീനര്‍മാര്‍ക്ക്) ( പ്രക്രിയ മുകളില്‍ സൂചിപ്പിച്ചതു നോക്കുക) )
- സ്കൂള്‍ സന്ദര്‍ശനവും എസ് ആര്‍ ജി യോഗത്തിലെ പങ്കാളിത്തവും
- പരിശീലനത്തിന് മുന്‍പും പിന്‍പുമുള്ള യോഗങ്ങളുടെ താരതമ്യപഠനം (എസ് ആര്‍ ജി മിനിട്സ്)
കണ്ടെത്തലുകള്‍
- പരിശീലനത്തിന് /ഗവേഷണത്തിന് മുന്‍പും ശേഷവും ഉള്ള എസ് ആര്‍ ജി മിനിട്സ് താരതമ്യം ചെയ്യുമ്പോള്‍ എസ്‍ ആര്‍ ജി യോഗങ്ങളില്‍ ഗുണപരമായ മാറ്റം പ്രകടമാണ്
- അജണ്ട നിശ്ചയിക്കല്‍-ഓരോ അധ്യാപികയും തന്റെ ക്ലാസില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ കണ്ടെത്തി മുന്‍ഗണന നിശ്ചയിച്ച് അറിയിപ്പു ബുക്കില്‍ നിശ്ചിത സ്ഥലത്ത് രേഖപ്പെടുത്തുന്നത് അജണ്ടയിലെ ഇനങ്ങള്‍ നിശ്ചയിക്കുന്നതിന് സഹായകമാണ്. ഓരോ അധ്യാപകനും എന്താണ് അവതരിപ്പിക്കേണ്ടത് എന്ന് സ്വയം തീരുമാനിക്കുന്നത് എസ്‍ ആര്‍ ജിയുടെ അക്കാദമികാന്തരീക്ഷത്തെ സ്വാധിനിക്കും.
- ഓരോ അധ്യാപകനും അജണ്ടയില്‍ ഉള്‍പ്പെട്ട ഇനങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നതിലൂടെ മറ്റു ക്ലാസുകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതില്‍ ആലോചന നടത്തുന്നതിനും ചര്‍ച്ചയില്‍ പങ്കെടുത്ത് ക്രിയാത്മകമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളുംപങ്കുവെക്കുന്നതിനും സാധിക്കുന്നു.
- എസ് ആര്‍ ജിയിലെ പങ്കുവെക്കല്‍- പങ്കുവെക്കേണ്ട തെളിവുകള്‍(കുട്ടികളുടെ നോട്ട് ബുക്ക്, പോര്‍ട്ട് ഫോളിയോ ഇനങ്ങള്‍, ടീച്ചിംഗ് മാന്വല്‍, ഡോക്യുമെന്റ് ചെയ്ത ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍......) അതത് അധ്യാപകര്‍ ശേഖരിച്ച് ചിട്ടപ്പെടുത്തി ആവശ്യമായ വിശദീകരണങ്ങളോടുകൂടി തയ്യാറാക്കി അവതരിപ്പിക്കുന്നത് മികവുകളുടെ ബോധ്യപ്പെടലിനും വ്യാപനത്തിനും സഹായകമാണ്. മികച്ച പ്രവര്‍ത്തനം നടത്തിയ അധ്യാപകര്‍ക്ക് അംഗീകാരവും മറ്റുളളവര്‍ക്ക് പ്രചോദനവും.
- അവലോകനം -ഓരോ എസ് ആര്‍ ജി യോഗത്തിന്റേയും ആദ്യനടപടി കഴിഞ്ഞ യോഗതീരുമാനങ്ങളുടെ അവലോകനമായതിനാല്‍ തെളിവുകളോടു കൂടി തീരുമാനങ്ങള്‍ നടപ്പിലാക്കിയതിന്റെ പ്രക്രിയ എല്ലാവര്‍ക്കും ബോധ്യപ്പെടുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു.
- തീരുമാനങ്ങള്‍ എടുക്കല്‍ -എസ് ആര്‍ ജി യോഗത്തില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പ്രക്രിയ,കാലയളവ്, ചുമതല എന്നിവ കൃത്യതപ്പെടുത്തുന്നത് അധ്യാപകര്‍ക്ക് അടുത്ത എസ് ആര്‍ ജി യോഗത്തിന് മുന്‍പായി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന് സഹായകമാകുന്നു. പ്രഥമാധ്യാപികയ്ക്ക് മോണിറ്റര്‍ ചെയ്യാനും ക്ലാസധ്യാപകര്‍ക്ക് സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാനും ഇതു പ്രയോജനപ്രദമാണ്.
- പ്രകടമായ മാറ്റം-
- ഓരോ കുട്ടിയുടേയും പ്രശ്നമേഖലകള്‍ കണ്ടെത്തി അത് എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്ത് മറ്റ് അധ്യാപകരുടെ സഹകരണത്തോടെ പരിഹരിക്കാന്‍ കഴിയുന്നുണ്ട്.ഉദാഹരണമായി വേഴപ്ര ഗവ എല്‍ പി ജി എസില്‍ മൂന്നാം ക്ലാസില്‍ പ്രശ്നാപഗ്രഥന മേഖലയില്‍ കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന പ്രയാസം എസ് ആര്‍ ജിയില്‍ വിശദമായി ചര്‍ച്ചചെയ്യുകയും പ്രവര്‍ത്തന പദ്ധതി രൂപീകരിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസക്കാലം നീണ്ടുനിന്ന ഗവേഷണാത്മക ഇടപെടലിലൂടെ ഓരോ കുട്ടിയേയും പ്രശ്ന പരിഹരണ മികവിലേക്കെത്തിക്കാന്‍ സാധിച്ചതായി ശ്രീലേഖ ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു.
- ക്ലാസ് പി ടി എ ഫലപ്രദമായി ആസൂത്രണം ചെയ്യാനുള്ള വേദിയായി എസ് ആര്‍ ജി മാറിയതായും കാണുന്നു. വേറിട്ട ക്ലാസ് പി ടി എ നടത്തി എല്ലാ കുട്ടികളുടെയും കഴിവുകള്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നേരിട്ട് ബോധ്യപ്പെടാനും അടുത്ത മാസത്തെ പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്താനും എസ് ആര്‍ ജിയിലെ ആസൂത്രണം സഹായകമായി.
- ഒരു അധ്യാപികയുടെ അക്കാദമിക മികവുകളെ സഹഅധ്യാപകരും മാതൃകയാക്കി ക്ലാസില്‍ നടപ്പിലാക്കുകയും പരസ്പര സഹായവും കൂട്ടായ്മയും ഉറപ്പാക്കുകയും ചെയ്യുന്നു ഗവേഷണാനന്തരമുളള സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പുകള്‍. കുട്ടികളുടെ പരിമിതികള്‍ കണ്ടെത്തി പരിഹരിക്കുന്നതിനും മികവുകള്‍ പ്രശംസിക്കുന്നതിനും പ്രോത്സാഹനങ്ങള്‍ നല്കുന്നതിനുമുള്ള വേദിയായി അവ മാറിയിരിക്കുന്നു
നിര്‍ദ്ദേശങ്ങള്‍
- എസ്‍ ആര്‍ ജിയില്‍ ആഴമുളള ചര്‍ച്ച നടക്കണമെങ്കില്‍ അധ്യാപകരുടെ പ്രശ്നാപഗ്രഥനശേഷി വികസിക്കേണ്ടതുണ്ട്. ഇതിനായി വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ഒന്നിച്ചു പങ്കെടുക്കുന്ന വിധം എസ് ആര്‍ ജി പരിശീലനം ആസൂത്രണം ചെയ്യേണ്ടതുണ്ട്. ( ഇപ്പോള്‍ കണ്‍വീനര്‍മാര്‍ക്ക് മാത്രമാണ് പരിശീലനം നല്‍കിയത്.)
- ക്രിയാഗവേഷണവും എസ് ആര്‍ ജിയും തമ്മില്‍ ബന്ധിപ്പിക്കണം. ഓരോ എസ് ആര്‍ ജി മീറ്റിംഗും പുതിയ ക്രിയാഗവേഷണാസൂത്രണവേദിയായി ഉയര്‍ത്താനുളള പിന്തുണ നല്‍കണം
- ഡയറ്റ് ചില മുന്‍ഗണനകള്‍ അടിസ്ഥാനമാക്കി വിദ്യാലയങ്ങളില്‍ എസ് ആര്‍ ജി ട്രൈ ഔട്ട് ചെയ്യണം. കൂടുതല്‍ അനുഭവമാതൃകകള്‍ സൃഷ്ടിക്കണം.
- എസ്‍ ആര്‍ ജി പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുന്നതിന് സംവിധാനം രൂപപ്പെടുത്തണം. ( മോണിറ്ററിംഗ് കുശലം പറച്ചിലല്ല.കുറ്റം കണ്ടെത്തലല്ല. പ്രായോഗികമായ പിന്തുണ നല്‍കലാണ്)
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി