(മുസ്തഫ എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ വിദ്യാലയവിശേഷങ്ങള്‍ എനിക്ക് മെയില്‍ ചെയ്യാറുണ്ട്. ആവേശകരമായ ഒത്തിരി കാര്യങ്ങള്‍ അദ്ദേഹത്തിനു പങ്കിടാനുണ്ട്. ഈ ബ്ലോഗ് അത്തരം വിശേഷങ്ങള്‍ക്കുളളതാണല്ലോ)
ഒരു
വിദ്യാലയം ഉപജില്ലയിലെ എല്ലാ
വിദ്യാര്‍ഥികളേയും
പ്രോത്സാഹിപ്പിക്കാന്‍
മുന്നോട്ടു വരിക.
പ്രതിഭകള്‍ക്ക്
സ്കോളര്‍ഷിപ്പ് നല്‍കുക.
കഴിവുകള്‍ വളര്‍ത്താന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുക.
അതിവിപുലമായ ഇടപെടലാണ് പുറത്തൂര്‍ ജി യു പി എസ് നടത്തിയത്. സമൂഹപങ്കാളിത്തത്തോടെ മികച്ച അധ്യാകരെ കണ്ടെത്തി വിദേശയാത്രയ്ക് അവസരം ഒരുക്കുന്ന വിദ്യാലയം കൂടിയാണ് ഇത്.
വ്യത്യസ്തമായ ആ സ്കോളര്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ ആദ്യം വായീക്കൂ.
- പുറത്തൂര്‍: മികച്ച പി.ടി.എക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പുറത്തൂര്‍ ജി.യു.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ എവറസ്റ്റ് ടാലന്റ് സ്‌കോളര്‍ഷിപ്പ് പദ്ധതി .
- ഒരുകുട്ടിക്ക് 1000 രൂപ എന്നനിലയില്‍ 125 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.ഈ പരിപാടി പ്രകാരം ETS Junior വിഭാഗത്തില്‍ നിന്നു 50 കുട്ടികളേയും ETS Senior വിഭാഗത്തില്‍ നിന്നും 75 കുട്ടികളേയും സ്കോളര്‍ഷിപ്പു നല്‍കി ആദരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കായി അഭിരുചി പരീക്ഷയും തുടര്‍പരിശീലനവും നല്‍കും
- മൊത്തം ഒന്നേകാല്‍ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ നല്‍കുന്നത്. യു.എ.ഇയിലെ സേഫ്റ്റി സര്‍വീസസ് ഗ്രൂപ്പ് ഉടമ പടിയത്ത് ബഷീര്‍ ഒരുലക്ഷം രൂപയും സ്‌കൂള്‍ വെല്‍ഫെയര്‍ കമ്മിറ്റിയംഗം സി.പി. കുഞ്ഞിമൂസ കാല്‍ലക്ഷം രൂപയും ഇതിനായി സംഭാവനചെയ്തിട്ടുണ്ട്. എല്‍.പി, യു.പി. വിഭാഗങ്ങള്‍ക്ക് പ്രത്യേകമായാണ് മത്സരം.
- ഇതിനായുള്ള പ്രാഥമികപരീക്ഷ തിരൂര്‍ ഉപജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടന്നു.
- തിരൂര്‍ ഉപജില്ലയിലെ മൂന്ന് മുതല്‍ ഏഴുവരെ ക്ളാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ഈ പദ്ധതിയുടെ ഭാഗമായി.
- മുഴുവന്‍ കുട്ടികളെയും എവറസ്റ്റില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ നടന്നത്.
- ജനുവരി എട്ടിന് നടന്ന പ്രാഥമിക പരീക്ഷയില്‍ 25,000 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതില്‍നിന്ന് വിജയിച്ച 1200 കുട്ടികളാണ് ഞായറാഴ്ച ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ് സ്കൂളില്‍ നടന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുത്തത്
- എവറസ്റ്റ് സ്കോളര്‍ഷിപ് സംസ്ഥാനത്ത് തന്നെ മാതൃകയാണെന്നും അടുത്തവര്‍ഷം വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് വിപുലമായി നടത്താന്‍ നടപടി സ്വീകരിക്കുമെന്നും പരീക്ഷാ കേന്ദ്രത്തില്‍ എത്തിയ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ പറഞ്ഞു.
- തിരൂര്‍ ബ്ളോക്ക് പഞ്ചായത്തിന്‍െറ അടുത്ത വര്‍ഷത്തെ വികസന പദ്ധതിയിലുള്‍പ്പെടുത്തി എവറസ്റ്റ് സ്കോളര്‍ഷിപ് പ്രോഗ്രാമിന് വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. അബ്ദുല്ലക്കുട്ടി പറഞ്ഞു. സ്ഥലത്തത്തെിയ അദ്ദേഹം 5000 രൂപ പദ്ധതി നടത്തിപ്പിനായി നല്‍കി.
- എവറസ്റ്റ് പരീക്ഷയില്‍ തെരഞ്ഞെടുക്കുന്ന 125 കുട്ടികള്‍ക്ക് മലപ്പുറം ഡയറ്റിന്‍െറ സഹായത്തോടെ എസ്.എസ്.എ ക്രിയേറ്റിവിറ്റി ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രോജക്ട് ഓഫിസര്‍ സി. ഇബ്രാഹിംകുട്ടി പറഞ്ഞു. പദ്ധതിയുടെ വിജയത്തിന്‍െറ അടിസ്ഥാനത്തില്‍ എസ്.എസ്.എയുടെ സംസ്ഥാന ഡോക്യുമെന്‍േറഷന്‍ ടീം സ്റ്റേറ്റ് പ്രോഗ്രാം ഓഫിസറുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച സ്കൂളിലത്തെി ഡോക്യുമെന്‍േറഷന്‍ നടത്തുമെന്നും ജില്ലാ പ്രോജക്ട് ഓഫിസര്‍ അറിയിച്ചു.
ഇ
റ്റി എസ് ലക്ഷ്യങ്ങള്‍
- പഠനത്തില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക,
- വിദ്യാര്‍ഥികളില്‍ പൊതുവിജ്ഞാനം (General knowledge) വര്‍ധിപ്പിക്കുന്നതിനാവശ്യമായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക,
- വിദ്യാര്‍ഥികളെ മത്സര പരീക്ഷകള്‍ക്ക് തയ്യാറാക്കുക,
- വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും സ്വയം പഠന ശേഷികളും വികസിപ്പിക്കുക
അക്കാദമിക
സഹായം
2014-15
വര്‍ഷം
മുതല്‍ മലപ്പുറം ഡയറ്റിന്റെയും
തിരൂര്‍ BRC
യുടേയും
സഹകരണത്തോടെ സബ്ജില്ലയിലെ
മുഴുവന്‍ എയ്ഡഡ് /
ഗവ.
പ്രൈമറി
വിദ്യാലയങ്ങളേയും പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നു.
ETS JUNIOR/
EENIOR
LP
വിഭാഗത്തിലെ
3
ഉം
4
ഉം
ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി
ETS
JUNIOR, എന്ന
പേരിലും UP
വിഭാഗത്തിലെ
വിദ്യാര്‍ഥികള്‍ക്കായി ETS
SENIOR എന്ന
പേരിലും രണ്ടു പരീക്ഷകളാണു
നടത്തുക.
വിശദാംശങ്ങള്‍
എവറസ്റ്റ്
സ്കോളര്‍ഷിപ്പ് പദ്ധതിക്ക്
2
ഘട്ടങ്ങളുണ്ട്.
പ്രാഥമിക
മൂല്യനിര്‍ണയവും വര്‍ഷാന്ത
മൂല്യനിര്‍ണയവും.
പ്രാഥമിക
മൂല്യനിര്‍ണയത്തില്‍ സ്കൂളിലെ
മൂന്നു മുതല്‍ 7
വരെ
ക്ലാസുകളിലെ മുഴുവന്‍
വിദ്യാര്‍ഥികള്‍ക്കും
പങ്കെടുക്കാം.
2015 ജനുവരി
8നു
നടത്തുന്ന പ്രാഥമിക
മൂല്യനിര്‍ണയത്തിലെ മികവു
കണക്കാക്കിയാണ് സ്കോളര്‍ഷിപ്
പരീക്ഷക്കുളള വിദ്യാര്‍ഥികളെ
കണ്ടെത്തേണ്ടത്.
ഇതിനാവശ്യമായ
ചോദ്യപ്പേപ്പറുകള്‍
സ്കൂളുകളിലെത്തിക്കുന്നതാണ്.
ETS
JUNIOR പരീക്ഷക്കു
ഒരു വിദ്യാലയത്തില്‍ നിന്നു
പ്രാഥമിക മൂല്യനിര്‍ണയത്തില്‍
മികവു പുലര്‍ത്തുന്ന8
വിദ്യാര്‍ഥികള്‍ക്ക്
പങ്കെടുക്കാം.
ETS SENIOR പരീക്ഷക്കു
പങ്കെടുക്കാവുന്ന പരമാവധി
കുട്ടികളുടെ എണ്ണം കണക്കാക്കുന്നത്
സുകൂളിലെ UP
വിഭാഗത്തിലെ
ഡിവിഷനുകളുടെ എണ്ണത്തിനു
ആനുപാതികമായാണ്.
ഒരു
ഡിവിഷനു 2
എന്ന
കണക്കില്‍ കുട്ടികളെ
പങ്കെടുപ്പിക്കാം.
ഉദാഹരണത്തിനു
ഒരു വിദ്യാലയത്തില്‍ UP
വിഭാഗത്തില്‍
6
ഡിവിഷനുകളുണ്ടെങ്കില്‍
ആ വിദ്യാലയത്തില്‍ നിന്നും
പ്രാഥമിക മൂല്യനിര്‍ണയത്തില്‍
മികവു പുലര്‍ത്തുന്ന 12
കുട്ടികളെ
പരമാവധി പങ്കെടുപ്പിക്കാം.
Sc വിദ്യാര്‍ഥികളുടെ
പ്രാതിനിധ്യം ഉറപ്പു വരുത്തണം.
വാര്‍ത്ത
തിരൂര്‍:
തിരൂര്‍
സബ്ജില്ലയില്‍ നടന്ന എവറസ്റ്റ്
ടാലന്റ് സ്‌കോളര്‍ഷിപ്പ്
പരീക്ഷാഫലം പുറത്തുവന്നു.
മലപ്പുറം
ഡയറ്റിന്റെയും തിരൂര്‍
ബി.ആര്‍.സിയുടെയും
അക്കാദമിക മേല്‍നോട്ടത്തില്‍
പുറത്തൂര്‍ ഗവ.
യു.പി
സ്‌കൂള്‍ പി.ടി.എ
ആണ് സബ്ജില്ലയിലെ മുഴുവന്‍
പ്രൈമറി പൊതുവിദ്യാലങ്ങളിലെയും
കുട്ടികള്‍ക്കായി എവറസ്റ്റ്
ടാലന്റ് സ്‌കോളര്‍ഷിപ്പ്
പദ്ധതി എന്നപേരില്‍ പ്രതിഭാനിര്‍ണയ
പരീക്ഷ സംഘടിപ്പിച്ചത്.ജൂനിയര്‍
വിഭാഗത്തില്‍ പുറത്തൂര്‍
ഗവ.
യു.പി.
സ്‌കൂളിലെ
തന്തുല്‍.
പിയും
സീനിയര്‍ വിഭാഗത്തില്‍ തിരൂര്‍
ജി.എം.യു.പി
സ്‌കൂളിലെ അനന്തകൃഷ്ണന്‍.
ജി.
നായരും
മുന്നിലെത്തി.
ചലചിത്ര താരങ്ങള്‍ അംബാസഡര്‍മാര്‍ ആകുന്നു ( വാര്‍ത്ത)
തിരൂര്‍: തീരപ്രദേശങ്ങളിലെ വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്താനും വിദ്യാലയങ്ങള്‍ ഉയരങ്ങളിലേക്ക് എത്താനും പുതിയതന്ത്രങ്ങള്‍
മെനയുകയാണ് വിദ്യാലയാധികൃതര്‍. തികച്ചും തീരദേശത്ത്
സ്ഥിതിചെയ്യുന്ന പുറത്തൂര്‍ ഗവ.യൂ.പി സ്‌കൂളിലാണ് പരീക്ഷണത്തിന് ആദ്യമായി
ശ്രമിച്ചത്. ദേശീയ അവാര്‍ഡ് ജേതാവായ സലീംകുമാറിനെയാണ് അധികൃതര്‍
സ്‌കൂളിന്റെ അംബാസഡറായി നിയമിച്ചത്. പാവപ്പെട്ടവരുടെയും
മത്സ്യത്തൊഴിലാളികളുടെയും കൂലിപ്പണിക്കാരുടെയും മക്കള്‍ പഠിക്കുന്ന
പുറത്തൂര്‍ സ്‌കൂള്‍ സലീംകുമാറിനെ അംബാസഡര്‍ ആക്കിയതോടെ നാടാകെ
അറിയപ്പെട്ടു. നാട്ടുകാര്‍ക്കും വിദ്യാലയത്തിലെ അധികൃതര്‍ക്കും
വിദ്യാര്‍ഥികള്‍ക്കും പ്രത്യേക ഉണര്‍വ് തന്നെ ലഭിക്കുകയുണ്ടായി.ഇത് ചുവട്
പിടിച്ചാണ് താനൂര്‍ സബ്ജില്ലയിലെ നിറമരുതൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിനും
ഒരു അബാസഡര്‍ വേണമെന്ന ചിന്തയുണ്ടായത്. അങ്ങനെ നിറമരുതൂര്‍ സ്‌കൂളിന്റെ
അംബാസഡര്‍ അകാമെന്ന് പ്രശസ്ത നടന്‍ മുകേഷ് സമ്മതിച്ചതോടെ നിറമരുതൂര്‍
സ്‌കൂള്‍ അധികൃതരും നാട്ടുകാരും സന്തോഷത്തിലാണ്.ഇതോടനുബന്ധിച്ച്
നിറമരുതൂര്‍ സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമവും പൂര്‍വാധ്യാപകരെ
ആദരിക്കുന്ന ചടങ്ങും നടത്തുന്നുണ്ട്. ഇരുപത്തിഅഞ്ചിന് ‘ഒരുവട്ടം കൂടി’എന്ന
പരിപാടി ഒരുകുമ്പോള്‍ അതില്‍ നടന്‍ മുകേഷ് പങ്കെടുക്കുന്നതോടെ
നാട്ടുകാര്‍ക്ക് ഒന്നുകൂടി ആവേശം കൂടും.ഇതോടെ സ്‌കൂള്‍ ഉയരങ്ങളിലേക്ക്
എത്തിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതരും പി.ടി.എ.യും നാട്ടുകാരും.
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി