Pages

Friday, May 8, 2015

കുട്ടികളോടുളള ഗുണാത്മക സമീപനം

പാഠ്യപദ്ധതിയോ , പാഠപുസ്തകമോ മാത്രമല്ല അക്കാദമിക വളര്‍ച്ചയെ  നിയന്ത്രിക്കുന്നത് ,അതിലേറെ കുട്ടികളോടുള്ള ഗുണാത്മക  സമീപനമാണ് .
80% കെയർ  .അതിനാൽ  കുട്ടികളോടുള്ള ഗുണാത്മക  സമീപനം
അധ്യാപക  പരിശീലനത്തിന്റെ ഭാഗമായി  ചര്‍ച്ച ചെയ്യപെടെണ്ടാതാണ് മേലധികാരികൾ  ,അല്ലെങ്കിൽ തുടർ പരിശീലനങ്ങളിൽ അദ്ധ്യാപകരുടെ സമീപനം നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമാകേണ്ടാതാണ് .
അദ്ധ്യാപകരുടെ കുട്ടികളോടുള്ള ഗുണാത്മക  സമീപനം  വർധിപ്പിക്കാനാണ്  ഞാൻ  ശ്രമിച്ചതെങ്കിലും പരോക്ഷമായി  കുട്ടികളുടെ  അക്കാദമിക  വളര്‍ച്ചയും  ഈ  പ്രവർത്തനത്തിലൂടെ നേടാൻ  കഴിഞ്ഞു  എന്നത്  ഏറെ  സന്തോഷകരമാണ്
ഈ  പ്രവർത്തനങ്ങളിലൂടെ കടന്നു പോകുമ്പോൾ അധ്യാപരിലുണ്ടാകുന്ന ആത്മവിശ്വാസം  ചർച്ചകളിൽ കാണുന്ന അവരുടെ സംതൃപ്തി ഇതെല്ലം എൻറെ  സർവിസിൽ എനിക്കു കിട്ടുന്ന അവാർഡുകൾ ആണ് .
ഒരു എച് എമിന്റെ തസ്തികയില്‍ ഇരുന്നാല്‍ അക്കാദമിക് തലം നഷ്ട്ടപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു . പലരും പറഞ്ഞു അക്കാദമിക് തലം നിലനിര്‍ത്തിക്കൊണ്ട് തന്നെ തുടരാൻ മിനിക്ക് കഴിയും എന്ന്  .ഇപ്പോൾ എനിക്ക് തോന്നുന്നു  അവർ തന്ന ആത്മവിശ്വാസം എനിക്ക് പ്രയോജനപ്രദമായി എന്ന് .കാരണം 10 വർഷം എസ് എസ് എ യിൽ നിന്ന് പ്രവർത്തിച്ചതിൽ കൂടുതൽ എനീക്കിത് സന്തോഷം  തരുന്നു .                                      മിനി മാത്യു, പ്രഥമാധ്യാപിക , വാഴക്കുളം യു പി എസ് പെരുമ്പാവൂര്‍
മുന്‍ ലക്കത്തിന്റെ(സ്നേഹത്തിന്റെ ബോധന ശാസ്ത്രം പെരുമ്പാവൂരിൽ) തുടര്‍ച്ച .സഹാധ്യാപകരുടെ മികവുകളിലൂടെ മിനി വിദ്യാലയാനുഭവങ്ങള്‍ പങ്കിടുന്നു.

അനുഭവങ്ങള്‍- 1.
കാജലിന്റെ ഉപദ്രവം കാരണം പരാതി കേട്ടിരുന്ന കാലത്ത് ഞങ്ങൾ ഹോം വിസിറ്റിന്റെ ഭാഗമായി സിദ്ധാർത്ഥ് എന്ന കുട്ടിയുടെ വീട്ടില്‍ ചെന്നു. ഞാനവനോട് ചോദിച്ചു 'മോനെ കാജൽ നിങ്ങളെ വല്ലാതെ ഉപദ്രവിക്കുന്നുണ്ടോ?" അവൻ പറഞ്ഞ മറുപടി ഇതായിരുന്നു " അതേയ് റ്റീച്ചറേ, കാജൽ  വയ്യാത്ത കുട്ടിയല്ലേ , അവനെന്തെങ്കിലും കുറുമ്പ് കാട്ടുമ്പോൾ ഞങ്ങൾ മാറിപ്പോകും . മറ്റേ (ക്സ് ) കുട്ടിയില്ലേ അവൻ ഈ വര്‍ഷം വന്നല്ലെയുള്ളൂ അവന് അറിയില്ലല്ലോ കാജലിനോട്‌ എങ്ങനെ വേണം എന്ന് , അവൻ തിരിച്ചെന്തെങ്കിലും പറയും . അത് കാരണം കാജലിന് അവനോട്  ദേഷ്യാ , അതാ പ്രശ്നം ഇവിടെ യഥാർഥത്തിൽ സിദ്ധാര്‍ഥ് ആരാണ്  ? ! എത്ര മാത്രം ലോകവീക്ഷണം! പക്വമായ സമീപനം. മുതിര്‍ന്നവരുടെ പക്വതയുളള നാലാം ക്ലാസുകാര്‍ യഥാര്‍ഥത്തില്‍ ചെറിയവരല്ല.
 ആരാണ് കാജല്‍?


 നാലാം ക്ലാസിലെ പ്രശ്നക്കാരനായിരുന്നു കാജൽ . മാനസിക വളർച്ചക്കുറവുള്ള കുട്ടിയായിരുന്നു അവന്‍. (യഥാർഥ പ്രശ്നം അവനായിരുന്നില്ല എന്ന് വേണം കരുതാൻ ) അവൻ മറ്റു കുട്ടികളെ ഉപദ്രവിക്കുന്നു ,പഠന പിന്നോക്കാവസ്ഥ .ഇതാണു  നിരന്തരം വരുന്ന പരാതി .ഈ വർഷം സ്കൂളിൽ  പുതിയതായി ചേർന്ന രണ്ടുകുട്ടികളെ ആണ് കൂടുതൽ ഉപദ്രവം .കാരണം മറ്റൊന്നുമല്ല അവർ കാജലിനെ മനസിലാക്കിയിട്ടില്ല .അവൻ എന്ത് പറഞ്ഞാലും ,ചെയ്താലും ഇവർ തിരിച്ചും വഴക്കിടും . അതിലൊരാൾ അയൽക്കാരനുമാണ് .ആ ക്ലാസ്സിലെ മറ്റുകുട്ടികൾ  കാജൽ ചെയ്യുന്ന തെറ്റുകൾ ക്ഷമിക്കുന്നു , മാറിപ്പോകുന്നു .ആർക്കും അവനോട് ദേഷ്യമില്ല . സ്നേഹം മാത്രം .എന്നാൽ ആദ്യം പറഞ്ഞ കുട്ടിക്കു കാജലിനോട്  ദേഷ്യം . തിരിച്ചും .(കാജലിന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ  അവൻ കുഞ്ഞായിരിക്കുമ്പോൾ തന്നെ അമ്മ തീ പടർന്നു മരിക്കുന്നത് നേരിട്ടു കണ്ടിട്ടുണ്ട് , അച്ഛൻ ഉണ്ടെങ്കിലും അവനോട് സ്നേഹം കാണിക്കുന്നില്ല ..............? പിന്നെയുള്ളത് വയസ്സായ മുത്തശ്ശിയും ചേച്ചിയും മാത്രം , മാനസിക വളർച്ച കുറവിനോപ്പം അവൻറെ ഒരു കണ്ണിനു കാഴ്ചയില്ല .അതുകൊണ്ട് അവനു വായിക്കാനുള്ള പ്രശ്നം  മാത്രമല്ല .ഇടതു വശത്തുനിന്നുമുള്ള കാഴ്ചകളും ഇല്ല.) ഈ പ്രശ്നം മൂലം  പുതിയതായി വന്ന കുട്ടിയുടെ മാതാപിതാക്കൾ ടി സി യെ കുറിച്ച് വരെ ചിന്തിച്ചു തുടങ്ങിയിരുന്നു . ഇനി എന്താണ് പോംവഴി എന്നാലോചിച്ച് ടീച്ചർ വല്ലാതെ കുഴങ്ങി .ഞാൻ കൂടി ഇടപെടാതെ വയ്യ  
സ്നേഹിക്കാനുളള മനസ് 

.ഒന്നാമത്തെ കാര്യം അയൽക്കാരനായ കുട്ടിയുടെ മാതാപിതാക്കളെ കൊണ്ടുതന്നെ  കാജലിനെ സ്നേഹിക്കുന്ന ഒരു തലം ഉണ്ടാകണം .വീട്ടില് നടക്കുന്ന ചര്‍ച്ചയിലൂടെയാണ് കൂടുതലായും കാജലിനെ ഉള്‍ക്കൊള്ളാൻ കഴിയേണ്ടത് . അതിനായി  ടി കുട്ടിയുടെ വീട്ടില് പോയി മാതാവിനോട് കാജൽ എന്ന കുട്ടിയുടെ പ്രശ്നകാരണം ചര്‍ച്ച ചെയ്യണം .രണ്ടാമത്തെ കാര്യം കാജൽ മിടുക്കനാണ് ഒന്നിനും കഴിയാത്തവനല്ല എന്ന് കാജലും അറിയണം , കൂട്ടുകാരും അറിയണം , അംഗീകരിക്കണം .അത്തിനുള്ള ശ്രമവും വേണം പരാതിപെടുന്ന കുട്ടിയുടെ വീട്ടില് പോയി കാജലിനെ സ്നേഹിക്കാനുള്ള മനസ് ഉണ്ടാക്കുകയാണ് ആദ്യമായി ചെയ്തത് . അങ്ങനെ വീട്ടിലും അവർ ഒരുമിച്ചിരുന്നു കളിക്കാനുള്ള  അവസരം ഉണ്ടാക്കി . ആ കുട്ടിയുടെ അമ്മ തന്നെ പിന്നീട് സന്തോഷത്തോടെ ഈ വിവരം പറയുകയുണ്ടായി .
ക്ലാസ്സ്‌ ടീച്ചർ ഓരോ ചെറിയ കാര്യങ്ങളിലും കാജലിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയല്ല ചെയ്തത്  മറ്റു കുട്ടികൾ  അപ്രകാരം ചെയ്യുന്ന  തലത്തിലെത്തിച്ചു. ചിത്രം വരക്കാനിഷ്ട്ടമുള്ള അവന്റെ ആ കഴിവിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു . ടീച്ചർ മാത്രമല്ല കൂട്ടുകാരും. .പിന്നെ അവനു അനുയോജ്യമായ ചെറിയ പുസ്തകങ്ങൾ   തെരഞ്ഞെടുത്തു കൊടുക്കുകയും മറ്റുകുട്ടികൾ അവനെ  പഠിപ്പിക്കുകയും  ചെയ്തു. ഇപ്പോൾ അവൻ  എഴുതുന്നതിലും വായിക്കുന്നതിലും ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ട് .   അവൻ ചിലപ്പോൾ ചോദിക്കുന്ന ചോദ്യങ്ങളും മറുപടികളും  അതിശയകരമാണെന്നാണ്‍  ടീച്ചർ പറയുന്നത് . ഈ സ്കൂളിലെ  മുതിര്‍ന്ന കുട്ടികൾ ഏതു  ക്ലാസിലാണ്  എന്ന് ചോദിച്ചാൽ ഞാൻ പറയുന്ന മറുപടി  നാലാം ക്ലാസ് എന്നായിരിക്കും . കാരണം അവരുടെ പക്വത , സ്നേഹം , ദയ ,ക്ഷമ ഇതൊക്കെ വളരെ വലുതാണ്‌ ഞങ്ങളുടെ മുതിര്‍ന്ന ക്ലാസ്സിലെതിനെക്കാൾ .അതിനുള്ള ഏറ്റവും വലിയ ഒരു ഉദാഹരണമാണ് സിദ്ധാര്‍ഥ് പറഞ്ഞത്.
 മൂന്നാം ക്ലാസിലെ സുജടീച്ചര്‍ എസ്‍ ആര്‍ ജിയില്‍ 

ക്ലാസ്സ്‌ 3 .സുജ സുകുമാരന് പറയാനുണ്ടായിരുന്നത് ഇവരെക്കുറിച്ച്..­­­­   ഉദയ മുസാഫിര് ,അബീഷ അഭിനന്ദ് അഭിരാമി...  . 
ഓരോരുത്തർക്കും വെവ്വേറെ വിഷയങ്ങളിലോ മേഖലകളിലോ ആണ് പ്രശ്നക്കാർ . വ്യത്യസ്ഥ രീതികളിൽ കൈകാര്യം ചെയ്യേണ്ടി വരുന്നു .വളരെ ബുദ്ധിമുട്ട് പറഞ്ഞ സുജ ഇപ്പോൾ സന്തുഷ്ട്ടയാണ് . കാരണം ഓരോരുത്തരെയും മനസിലാക്കി അവരുടെ പ്രശ്നങ്ങൾ വിശകലനം ചെയ്ത് ഓരോ വിധത്തിൽ പരിഹാരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം , അതാണ്‌ ആ സന്തോഷത്തിനു കാരണം . സുജ ചെയ്ത കാര്യങ്ങൾ സുജയുടെ വാക്കുകളിൽ
"എസ്  ആർ ജി യിൽ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഞാൻ ഓരോ കുട്ടിയേയും ശ്രദ്ധിക്കാൻ തുടങ്ങി , അവർ എന്ത് ചെയ്യുന്നു , അവരുടെ മുഖഭാവം , കണ്ണുകൾ , കൂട്ടുകാരോടുള്ള സമീപനം , വീട്ടില് എന്ത് ചെയ്യുന്നു എന്നിങ്ങനെ സൂഷ്മ വിശകലനം നടത്തിയപ്പോൾ എനിക്ക് ചില കാര്യങ്ങൾ മനസിലായി . ഒരിക്കൽ ഞാൻ പാഠഭാഗം പഠിപ്പിച്ച ശേഷം  അവരോടു തന്നെ വാക്കുകൾ കണ്ടെത്താൻ ആവശ്യപ്പെട്ടു .ആവര്‍ത്തിച്ചു വരുന്ന വാക്കുകൾ ആയിരിക്കണം . അങ്ങനെ ഏറ്റവും കൂടുതൽ വാക്കുകൾ കണ്ടെത്തുക എന്നതായിരുന്നു മത്സരം .അലസനായി ഇരിക്കാറുള്ള  മുസാഫിര് പെട്ടെന്ന് തന്നെ വാക്കുകള്‍ കണ്ടെത്തുകയും അടുത്ത കൂട്ടുകാരെ വാക്കുകള കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു .അപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല .പിന്നീട് ഒരിക്കൽ മൌനവായനക്ക് അവസരം നൽകിയപ്പോൾ മുസാഫിര് അലസനായി ഇരിക്കുകയായിരുന്നു .ഞാൻ പറഞ്ഞു ,ഞാൻ വിളിക്കുന്ന  ഒരാൾ ഇവിടെ വന്നു ഉറക്കെ വായിക്കണം എന്ന് .അപ്പോഴും മുസാഫിര് പ്രത്യേകിച്ചൊരു ഭാവ മാറ്റവും കാണിച്ചില്ല. ഞാൻ അവനെ സ്നേഹത്തോടെ  വിളിച്ചു , മോനെ മുസാഫിര് നീയൊന്നു വായിച്ചേ .. ? കുട്ടികൾ ഒന്നടങ്കം പറഞ്ഞു അവൻ  വായിക്കില്ല ടീച്ചറെ എന്ന് . കാരണം അവൻ അലസത വിട്ട ഒരു ഭാവം ആരും കണ്ടിട്ടില്ല .ഞാൻ പറഞ്ഞു , നിങ്ങൾ അങ്ങനെ പറയണ്ട , നിങ്ങൾ ഇപ്പോൾ ഞെട്ടും , മോനെ വാ ,അവൻ യാതൊരു ഭാവ ഭേദവും കാണിക്കാതെ ക്ലാസ്സിന്റെ മുന്നില് വന്നു ഉറക്കെ വായിച്ചു .എല്ലാവരും ഞെട്ടിപ്പോയി .എല്ലാവരും ഉറക്കെ കയ്യടിച്ചു . അമീന മോൾ ചോദിച്ചു ടീച്ചർ എങ്ങനെയാ അവൻ വായിക്കും എന്നറിഞ്ഞേ . ഞാൻ കാര്യങ്ങൾ പറഞ്ഞു . സൂക്ഷ്മായ ആ നിരീക്ഷണം ഞാൻ നടത്തിയില്ലായിരുന്നു എങ്കിൽ പ്രശ്ന പരിഹണം എന്ന ഒരു ടാസ്ക് എന്നെ കൊണ്ട് ഏറ്റെടുപ്പിചില്ലായിരുന്നെങ്കിൽ , മുസാഫിര് എന്ന കുട്ടി എന്നും അലസ്നായിരുന്നെനെ . പിന്നീടങ്ങോട്ട് മുസാഫിരിനെ അംഗീകരിക്കൻ തുടങ്ങി .അവൻ സ്മാർട്ട് ആയി . കിട്ടേണ്ട അംഗീകാരം എവിടെയോ വച്ച് അവനു നഷ്ട്ടപ്പെട്ടിട്ടുണ്ടാകാം .അതായിരിക്കാം ഒരു പക്ഷെ അവനെ തളര്‍ത്താന്‍ കാരണം
 അതുപോലെ അഭിനന്ദ് , അപസ്മാരത്തിനു ഹെവി ഡോസ് മരുന്ന് കഴിക്കുന്ന അവനു കാര്യങ്ങൾ ആവര്‍ത്തിച്ചു പറഞ്ഞു കൊടുക്കുകയും മേശപ്പുറത്ത് നിന്നും എല്ലാ സാധനങ്ങളും മാറ്റി വെചു പ്രത്യേകം പറഞ്ഞു കൊടുക്കുന്നു . വീട്ടില് അമ്മയോടും ഞാൻ പറഞ്ഞിട്ടുള്ളത്  ഓരോ കാര്യങ്ങളും അവനോട പലവട്ടം പറഞ്ഞു കൊടുക്കുവാനാണ് . മറക്കും മുൻപേ വീണ്ടും ഓര്‍മിപ്പിക്കുക .ഉദയക്ക്  മലയാളം പേടി മാറ്റാനാണ് ശ്രമിച്ചത് , അവൻ എന്ത് ചെയ്യുമ്പോളും ശരിയാണ് ,ഓ കെ , ഗുഡ്  എന്നിങ്ങനെ പറഞ്ഞു കൊണ്ട് ആത്മവിശ്വാസം കൂട്ടാൻ ശ്രമിക്കുന്നു . മാറ്റമുണ്ട് . മുഖത്തെ ഭയം മാറിയിട്ടുണ്ട് , എഴുതുവാനും വായിക്കുവാനു കഴിയുന്നുണ്ട് ഇപ്പോൾ .അബീഷ , അഭിരാമി  വീട്ടില് അമിത ലാളന , ടി വി ,കളി ഇവ മാത്രം രക്ഷകര്‍ത്താക്കൾ അസൈന്മെന്റ് നോക്കാൻ പറയില്ല. അവർ ചെയ്യേണ്ട കാര്യങ്ങൾ പരമാവധി ക്ലാസ്സിൽ വച്ച് ഇടവേളകളിൽ ചെയ്യിക്കുകയാണിപ്പോൾ എന്തായാലും ആളറിഞ്ഞു  ഓരോരുത്തരെയും ശ്രദ്ധിക്കാൻ ഞാനിപ്പോൾ ശീലിച്ചു "
കണ്ടെത്തലുകള്‍

പഠനവിമുഖതയുളള പ്രശ്നക്കാരായ വിദ്യാര്‍ഥികളടെ പുരോഗതി
ക്ലാസ്
കണ്ടെത്തിയ
കുട്ടികള്‍
ഇടപെടലിനു
ശേഷം
ക്ലാസിലെ ആകെ കുട്ടികള്‍
1
7
0
28
2
8
5
30
3
7
1
17
4
3
1
16
5



6
6
4
22
7
4
2
21
ആകെ
35
13
135

അധ്യാപകരുടെ മനോഭാവത്തിലുണ്ടായ മാറ്റം.
ഇടപെടലിനു മുമ്പ് ഇടപെടലിനു ശേഷം
കുട്ടികളുടെ വിമുഖതയ്കും ശ്രദ്ധക്കുറവിനും പ്രഥമ കാരണം രക്ഷിതാവെന്ന് അഭിപ്രായപ്പെട്ടവര്‍
70%
10%
ശിക്ഷാനടപടികള്‍ ഉപേക്ഷിക്കുന്നത് പഠനത്തില്‍ താല്പര്യം കുറയ്കും അച്ചടക്കക്കുറവിലേക്ക് നയിക്കും
80%
10%
പ്രത്യേക പരിഗണനല്‍കാന്‍ സമയം ലഭിക്കില്ല
90%
10%

  എസ് ആര്‍ ജി യിൽ മികവുകൾ അവതരിപ്പിക്കാൻ അവസരം നല്കിയത് അധ്യാപകരുടെ ആത്മ വിശ്വാസം വര്ധിപ്പിക്കുകയും കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള ആവേശം ഉണ്ടാക്കുകയും  ചെയ്തു . 
അധ്യാപകരും കുട്ടികളെ പോലെ തന്നെ സ്നേഹം , അംഗീകാരം തുടങ്ങിയവ ആഗ്രഹിക്കുന്നവരാണ് .കുട്ടികളെ  സ്നേഹിക്കണം വ്യക്തിഗത പരിഗണന നല്കണം  തുടങ്ങിയ ശീശൂ മനശാസ്ത്രം തിയറിയിലൊതുങ്ങുന്നതാവരുത് അദ്ധ്യാപക  പരിശീലനങ്ങൾ . മറിച് ഓരോരുത്തരും ഇത്തരം അറിവുനിര്‍മാണ ഘട്ടങ്ങളിലൂടെ കടന്നു പോകത്തക്കവിധമുള്ള പ്രവര്‍ത്തനങ്ങൾ ഏറ്റെടുക്കും വിധമുള്ള പ്രോജെക്ട്  ക്ലാസ് മുറികളിൽ നടക്കേണ്ടതാണ്  
തുടരും.............................................................................................................................................................................
 കുട്ടികളോടുളള ഗുണാത്മകസമീപനത്തിന്റെ സൗരഭ്യം പരത്തുന്നവരാണ് ഓരോ അധ്യാപികയും എന്നു സ്വയം വിശ്വസിക്കണം. ആത്മപരിശോധനനടത്തി ആ വിശ്വാസം വസ്തുതാപരമാണെന്നു ബോധ്യപ്പെടണം. ഗുണാത്മകസമീപനത്തിന്റെ ആത്മാവുളള എസ്‍ ആര്‍ ജികള്‍ ഗവേഷണാത്മകമാകാതെ പറ്റില്ല. 
-ചൂണ്ടുവിരല്‍ 
 അടുത്ത ലക്കത്തില്‍ മഞ്ജു ടീച്ചറുടെ അനുഭവങ്ങള്‍

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി