( പെരുമ്പാവൂര്‍ വാഴക്കുളം സ്കൂളിലെ വിശേഷങ്ങളാണ് കഴിഞ്ഞ രണ്ടു ലക്കങ്ങളായി പരിചയപ്പെടുത്തയത്, മിനി മാത്യുവിന്റെ കുറിപ്പുകള്‍ തുടരുന്നു. )
എസ്
എസ് എ കേരളയും ഡയറ്റുകളും
നടത്തിയ പഠനത്തിന്റെ ഭാഗമായി
എറണാകുളം ഡയറ്റിൽ നിന്നും അന്വേഷകര്‍
സ്കൂളിൽ വന്നിരുന്നു ,
തത്സമയം
കുട്ടികളെക്കൊണ്ട്
ഒരു വിഷയം നല്കി എഴുതിക്കുകയും
ലൈബ്രറിയിൽ നിന്നും
പുസ്തകങ്ങളെടുത്ത്
പിന്നാമ്പുറം ,
മുഖവുര
തുടങ്ങിയ ശ്രദ്ധിക്കപ്പെടാത്ത
ഭാഗങ്ങൾ വായിപ്പിക്കുകയും
ഒക്കെ ചെയ്തു കേട്ടറിഞ്ഞ
റിപ്പോര്ട്ട് സത്യമാണെന്ന്
തിരിച്ചറിഞ്ഞു. എറണാകുളം
ജില്ലയിൽ ബെസ്റ്റ്
പ്രാക്ടീസസ് ഇൻ എലെമെന്ററി
സ്കൂൾസ് ഇൻ കേരള എന്ന
അംഗീകാരം ഞങ്ങള്‍ നേടി..
കൂടാതെ
ഈ വർഷം വായനാവാരം ക്ലാസ്
തലത്തിൽ ടീച്ചർ മാർക്ക്
വെല്ലുവിളിയായി നല്കുകയും
അപ്രതീക്ഷിത സമ്മാനം ഓഫർ
ചെയ്യുകയും ചെയ്തിരുന്നു
.സമാപനത്തോടനുബന്ധിച്
നടന്ന സെമിനാറിൽ
ബാലസാഹിത്യകാരൻ ശ്രീ
വേണു വര്യത്തിന്റെ
നേതൃത്വത്തിലുള്ള പാനൽ
തെരഞ്ഞെടുത്ത മികച്ച ക്ലാസ്സ്
ഒന്നാം ക്ലാസ് ആയിരുന്നു
.ഇത്തരം
അംഗീകാരങ്ങൾ
മഞ്ജു എന്ന ടീച്ചറിലെ
ഗവേഷകയെ ആളികത്തിക്കുകയായിരുന്നു
.ഈ
വർഷം എനിക്ക് ആ ക്ലാസിലേക്ക്
നോക്കെേണ്ടാതേ
ഇല്ലായിരുന്നു .
എങ്കിലും
മഞ്ജുവിനു എപ്പോഴും ടെൻഷനാണ്
.
ഓരോ
കുട്ടിയോടുമുള്ള ഉത്തരവാദിത്വം
കൂടി ,
അതുതന്നെ
കാരണം .
എപ്പോഴും
വന്നു സങ്കടപ്പെടും ..ടീച്ചറെ
സൈനുൽ ആബിത് ,
സുബിജിത്
ഇവരൊന്നും വായിക്കില്ല
,ഞാനെന്താ
ചെയ്ക ,
അഭിനന്ദും
ഗൗതം സിവയും എന്തുപറഞ്ഞാലും
കരച്ചില്
,
എനിക്ക്
പേടിയാകുന്നു എന്നൊക്കെ .
ഞാൻ
പറയും ,
"സാരമാക്കേണ്ട,
തുടക്കമല്ലേ
ആയുള്ളൂ ,
നമുക്ക്
പരിശ്രമിച്ചു
നോക്കാം ..
വിജയിക്കും
"
. എനിക്കും
ഒരാശങ്കയുണ്ടായിരുന്നു
..എങ്കിലും
ഞാൻ കൂടുതൽ ഇടപെട്ടില്ല
താങ്ങില്ലാതെ വളരുമെങ്കിൽ
അങ്ങനെ വളരുകയാണല്ലോ നല്ലത്
.
ഇനി
മഞ്ജുവിന്റെ
ആവലാതികളും കണ്ടെത്തലുകളും
മഞ്ജുവിന്റെ വാക്കുകളിൽ
ഒത്തിരി മാറ്റങ്ങള്‍ വന്ന കുട്ടിയാണ് സുുഭിജിത്ത്. ഒന്നാം ക്ലാസില്‍ വന്നു ചേര്‍ന്നപ്പോള്‍ അവന് പ്രത്യേക സ്വഭാവമായിരുന്നു.കൂട്ടുകാര്‍ പെന്‍സിലെടുത്തു ബോക്സെടുത്തും, ബുക്കെടുത്തു തുടങ്ങി പല കാരണങ്ങളായിരുന്നു കരയാന്‍. അവനിങ്ങനെ വാവിട്ടു കരയുന്നതിനാല്‍ എല്ലാവരും അവനം ശല്യപ്പെടുത്തി രസിക്കും. എഴുതാനും വായിക്കാനും ബുദ്ധിമുട്ടാണ്. എന്തെങ്കിലും എഴുതിയാല്‍ അതു വ്യക്തവുമല്ല.പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാനും കഴിയുന്നില്ല. അവന്റെ നേഴ്സറി ടീച്ചറോട് ഞാന്‍ അന്വേഷിച്ചു. പ്രത്യേകസ്വഭാവക്കാരനാണ് എന്നു മറുപടി കിട്ടി. അവന്റെ അമ്മ ചോദിക്കും സുഭിജിത്ത് എങ്ങനെയുണ്ടെന്നും
വളരെ പിന്നില്‍ നിന്ന മൂന്നു കുട്ടികളെ മാത്രമല്ല ഭാഷാശേഷിയില്‍ പിന്നാക്കം നിന്ന ഏഴു കുട്ടികളെ മുന്നിലേക്കെത്തിക്കാനും മഞ്ജു ടീച്ചര്‍ പദ്ധതി തയ്യാറാക്കി. അതിന്റെ വിശദാംശങ്ങള്‍ വീയിക്കൂ,,
ഒന്നാം
ക്ലാസിലെ അധ്യാപികയായ ഞാന്‍
നേരിട്ട പ്രധാന പ്രശ്നം എല്ലാ
കുട്ടികളേയും സുഗമമായ രീതിയില്‍
എങ്ങനെ എഴുതിക്കാം
എന്നതായിരുന്നു.സ്വന്തമായി
ആശയമുണ്ടെങ്കിലും ഏഴു കുട്ടികള്‍
എഴുത്തില്‍ പിന്നാക്കമായിരുന്നു.
മറ്റു
കുട്ടികള്‍ വേഗം പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കും.
ഞാന്‍
ഈ കുട്ടികള്‍ക്ക് സമയം നല്‍കും
പ്രത്യേകം ശ്രദ്ധിക്കും
അപ്പോള്‍ എഴുതുന്ന കുട്ടികള്‍
അടുത്ത പ്രവര്‍ത്തനത്തിലേക്ക്
കടക്കാന്‍
ബഹളം വെക്കും.
നല്‍കിയ പ്രവര്‍ത്തനങ്ങളിവയാണ്
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇത് കുട്ടികളില്‍ താല്പര്യമുണ്ടാക്കുകയും അവര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു
എല്ലാ കുട്ടികളിലും ആത്മവിശ്വാസമുണ്ടാക്കാനും എഴുത്തിലെ പ്രശ്നങ്ങള്‍ വലിയൊരുളവോളം പരിഹരിക്കാനും കഴിഞ്ഞു. കുട്ടികളുടെ രചനകള്‍ തന്നെയാണ് ഇതിനു തെളിവ്. പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പും ശേഷവും ഉളള രചനകള്‍ മഞ്ജു ടീച്ചര്‍ സെമിനാറില്‍ പ്രദര്‍ശിപ്പിച്ചപ.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാനിക്കപ്പെടണം. കേവലം അക്ഷരം പഠിപ്പിക്കുന്നതില്‍ ഒതുക്കി ക്ലാസ് വിരസമാക്കാന്‍ ഈ അധ്യാപിക തയ്യാറായില്ല. കുട്ടികളുടെ ചിന്തകളെ ആശയങ്ങളെ ആവിഷ്കരിക്കാനവസരം കൊടുത്തും വായനാസാമഗ്രികളിലൂടെ താല്പര്യം ജനിപ്പിച്ചും സംഭപഠനരീതികള്‍ പ്രയോജനപ്പെടുത്തിയമുളള ഈ രീതി കുട്ടികള്‍ക്ക് സ്വീകാര്യമായി. ഫലപ്രദമായി. പാഠപുസ്തകത്തിനല്ല അധ്യാപകമനസിനും ഉള്‍ക്കാഴ്ചയ്കുമാണ് പരിഷ്കരണം വേണ്ടതെന്ന സന്ദേശമാണ് ഈ പെരുമ്പാവൂര്‍ അനുഭവം
( തുടരും )
മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാനിക്കപ്പെടണം. കേവലം അക്ഷരം പഠിപ്പിക്കുന്നതില്‍ ഒതുക്കി ക്ലാസ് വിരസമാക്കാന്‍ ഈ അധ്യാപിക തയ്യാറായില്ല. കുട്ടികളുടെ ചിന്തകളെ ആശയങ്ങളെ ആവിഷ്കരിക്കാനവസരം കൊടുത്തും വായനാസാമഗ്രികളിലൂടെ താല്പര്യം ജനിപ്പിച്ചും സംഭപഠനരീതികള്‍ പ്രയോജനപ്പെടുത്തിയമുളള ഈ രീതി കുട്ടികള്‍ക്ക് സ്വീകാര്യമായി. ഫലപ്രദമായി. പാഠപുസ്തകത്തിനല്ല അധ്യാപകമനസിനും ഉള്‍ക്കാഴ്ചയ്കുമാണ് പരിഷ്കരണം വേണ്ടതെന്ന സന്ദേശമാണ് ഈ പെരുമ്പാവൂര്‍ അനുഭവം
( തുടരും )
മുന്‍ ലക്കങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
എല്ലാവിധ ആശംസകളും :)
ReplyDelete