വിന്നിയെക്കുറിച്ച് ആ അമ്മ സംസാരിച്ചു. വിന്നി ജന്മനാ തന്നെ നിരവധി പ്രശ്നങ്ങളുളള കുട്ടിയായിരുന്നു. ധാരാളം ഓപ്പറേഷനുകള്‍ നടത്തി. വിന്നിയുടെ കഥ നല്ലൊരു പാഠമാണ്.
൧.
മോഷ്ടിച്ചത് അനുഭവമാണ്
മോഷ്ടിച്ചത് അനുഭവമാണ്
വിദ്യാലയത്തില്‍
നിന്ന് നല്ല പിന്തുണ കിട്ടി .
എന്നാല്‍
ചില സന്ദര്‍ഭങ്ങളില്‍ വേദനാജനകമായിരുന്നു.
കുട്ടിയെ
ബോര്‍ഡിനടുത്തിരുത്തണം.
ബി ആര്‍ സി യില്‍
നിന്നും പ്രത്യേകം രൂപകല്പന
ചെയ്ത കസേരയും ടേബിളും കോടുത്തു.
തുറന്ന ക്ലാസ് മുറി
. എന്നും ക്ലാസില്‍
കൊണ്ടിടാന്‍ ആളില്ലെന്നും
അതു മോഷ്ടിക്കപ്പെടുമെന്ന
കാരണം പറഞ്ഞ് ഓഫീസില്‍
സൂക്ഷിച്ചു. ഒരിക്കല്‍
പോലും കുട്ടിക്കു ഉപയോഗിക്കാന്‍
കിട്ടിയില്ല.!?
൨
സീറോോ ടീച്ചര്‍
സീറോോ ടീച്ചര്‍
എല്ലാ
അധ്യാപകരും വേണ്ടത്ര ശ്രദ്ധ
നല്‍കുന്നില്ല. കുട്ടി
ക്ലാസനുഭവങ്ങള്‍ എന്നും
അമ്മയോടു പറയും. അതു
വിശദമായി കേള്‍ക്കാന്‍ അമ്മ
തയ്യാറാക്കും.
നാലാം
ക്ലാസ് ഒമ്പതു കുട്ടികള്‍
മാത്രമുളള ക്ലാസ്.
പരീക്ഷ
വന്നു.
വിന്നിക്കു
ഇംഗ്ലീഷ് പരീക്ഷയില്‍ പോകാന്‍
മടി.
പുതിയ അധ്യാപിക
സീറോ ഇടും .
ഇല്ല
മോളേ നിനക്കറിയാകുന്നത്
എഴുതി വെക്കൂ. മാര്‍ക്കു
കിട്ടും.
അവള്‍
അമ്മയുടെ പ്രചോദനത്താല്‍
പരീക്ഷ എഴുതി.
കൊച്ചു
റൈം, ഇംഗ്ലീഷില്‍
ഇരുപത്തഞ്ചു വരെ, പിന്നെ അവളെക്കുറിച്ച്..
ഫലം വന്നു. അവള്‍ പ്രവചിച്ച സീറോ തന്നെ? !
വിന്നിക്കു
സങ്കടം.
വീട്ടില്‍
വന്നു പറഞ്ഞു.
അമ്മ
അടുത്ത ദിവസം വിദ്യാലയത്തില്‍
വന്നു .
പുതിയ
അധ്യാപികയുമായി സംസാരിച്ചു.
ഈ കുട്ടിയെ
പ്രോത്സാഹിപ്പിക്കണമെന്ന്
അഭ്യര്‍ഥിച്ചു. കരഞ്ഞപേക്ഷിച്ചു
അധ്യാപിക
സീറോ മാറ്റിക്കൊടുത്തു.
ങാ ഇവളു വര്‍ത്തമാനം പറയുമോ?
ങാ ഇവളു വര്‍ത്തമാനം പറയുമോ?
ക്ലാസിലെ
സംഭവമൊക്കെ അമ്മ എങ്ങനെ
അറിഞ്ഞു എന്ന് ആ അധ്യാപിക
ചോദിച്ചു.
കുട്ടി
ക്ലാസനുഭവങ്ങള്‍ വിശദമായി
എന്നും അമ്മയോടു പറയും എന്നു
കേട്ടപ്പോള്‍ അധ്യാപിക
അതിശയത്തോടെ പ്രതികരിച്ചു. "ങാ ഇവളു വര്‍ത്തമാനം
പറയുമോ?"
ഒമ്പതു
കുട്ടികള്‍ മാത്രമുളള ക്ലാസില്‍
ഒരു കുട്ടി വര്‍ത്തമാനം പറയുമോ
എന്നു അധ്യാപിക അമ്മയോടു
ചോദിച്ചത് അവരെ വേദനിപ്പിച്ചു.
3
വിന്നി നല്ല മിടുക്കിയായി
എട്ടാം ക്ലാസിലെത്തിയതോടെ കാര്യങ്ങള്‍ മാറി.
എട്ടാം ക്ലാസിലെത്തിയതോടെ കാര്യങ്ങള്‍ മാറി.
- കുട്ടിക്ക് കൂടുതല്‍ പരിഗണന കിട്ടി.
- അവളുടെ ആശയങ്ങളും ചിന്തകളും എഴുതാനും അവതരിപ്പിക്കാനും അവസരമുണ്ടായി.
- കഥകളും കവിതകളും രചിച്ചു.
- നല്ല പാട്ടുകാരിയായി.
- സദസ്സുകളെ അഭിസംബോധനചെയ്തു.
വിന്നി നല്ല മിടുക്കിയായി ..
( തൃശൂര്‍ ഡയറ്റില്‍ വെച്ചാണ് വിന്നിയുടെ അമ്മയെ കണ്ടത്. അപ്പോള്‍ പങ്കിട്ട കാര്യങ്ങളാണിവ)
( തൃശൂര്‍ ഡയറ്റില്‍ വെച്ചാണ് വിന്നിയുടെ അമ്മയെ കണ്ടത്. അപ്പോള്‍ പങ്കിട്ട കാര്യങ്ങളാണിവ)
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി