തുടര്‍ച്ച
അധ്യാപകര്‍ക്ക്
മുകളില്‍ നിന്നും കെട്ടിയിറക്കിയ
മോഡ്യൂള്‍ പ്രകാരം പരിശീലനം
നല്‍കുന്നത് പ്രാദേശികാവശ്യങ്ങളെ
അഭിസംബോധന ചെയ്യുന്നതിന്
സഹായകമല്ല .
അധ്യാപകരെ
സ്വീകര്‍ത്താക്കളെന്ന നിലയില്‍
നിന്നും അന്വേഷകരെന്ന
നിലയിലേക്ക് നിര്‍മാതാക്കളെന്ന
നിലയിലേക്ക് ഉയര്‍ത്തില്ല.
അധ്യാപകരുടെ
സര്‍ഗാത്മകതയെ ഉണര്‍ത്തില്ല.
ഇത്തരം
വാര്‍പ്പ് പരിശീലന മാതൃക
രണ്ടു ദശകമായി കേരളം പിന്തുടരുകയാണ്.
അതു കൊണ്ടു
തന്നെ സ്വയംസന്നദ്ധരായി
ക്ലസ്റ്ററിനു വരുന്നതിനു
പകരം വകുപ്പിന്റെ നിര്‍ദ്ദേശം
അനുസരിക്കാനായി ക്ലസ്റ്ററിലെത്തുക
എന്ന ശീലം ചിലരെങ്കിലും
വളര്‍ത്തിയെടുക്കുന്നു.
ക്ലസ്റ്ററില്‍
പങ്കെടുക്കാന്‍ ഒരു തയ്യാറെടുപ്പും
അധ്യാപകര്‍ നടത്തേണ്ടതില്ല
എന്നതാണ് ഏറ്റവും ഖേദകരം.
അതിനാല്‍
തന്നെ അനുഭവം പങ്കിടല്‍
അപ്പോള്‍ തോന്നിയത് പറയലായി.
എന്താണ്
ഇത്തവണ പങ്കിടേണ്ടതെന്ന്
മുന്‍കൂട്ടി ധാരണ പകരാനാകുന്നില്ല.
ഇനിയും
ഏറെ പരിമിതികള്‍ ചൂണ്ടിക്കാണിക്കാനാകും.
ചില ഗുണവശങ്ങളും
ഉണ്ടെന്നത് വിസ്മരിക്കുന്നില്ല.
അത്തരം
ഗുണതയെ കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനാണ്
വ്യത്യസ്തമായ ക്ലസ്റ്ററുകളുടെ
സാധ്യതകള്‍ അന്വേഷിക്കുന്നത്.
അക്കാദമിക
രംഗത്തെ പ്രവണതകളെ ശ്രദ്ധാപൂര്‍വം
വീക്ഷിക്കുകയും ഇടപെടുകയും
ചെയ്യുന്ന ആളെന്ന നിലയില്‍
വിമര്‍ശനങ്ങളുന്നയിക്കുക
എന്നതിലപ്പുറംക്രിയാത്മകമായ
ചില ഉത്തരവാദിത്വങ്ങള്‍
വഹിക്കേണ്ടതുണ്ടെന്ന് ഞാന്‍
തിരിച്ചറിയുന്നു..
സാധ്യതകള്‍
ആന്വേഷിക്കുക എന്നതാണ് അതില്‍
പ്രധാനം.
അനുഭവമില്ലാതെ
ഒരു രീതിയും അടിച്ചേല്‍പ്പിക്കരുത്
എന്ന സമീപനം പാലിക്കണം.
ഈ സാഹചര്യത്തിലാണ്
അധ്യാപക ശാക്തീകരണത്തിന്റെ
ലോകാനുഭവങ്ങള്‍ അന്വേഷിച്ചത്
( ചൂണ്ടുവിരല്‍
ബ്ലോഗ് പോസ്റ്റ് നോക്കുക അധ്യാപനഗുണതയും വിദ്യാഭ്യാസനിലവാരവും)
ചില
ട്രൈ ഔട്ട് അനുഭവങ്ങള്‍
നടത്തുകയും ചെയ്തു.
രണ്ടു
രീതികളാണ് പരിശോധിച്ചത്
- നിര്‍ദിഷ്ട പ്രദേശത്തെ വിദ്യാലയങ്ങളിലെ എല്ലാ അധ്യാപകരും ഒന്നിച്ചു കൂടുന്ന ക്ലസ്റ്റര്‍.
- പ്രക്രിയ ഇപ്രകാരം . കൂടിച്ചേരലിനു മുമ്പ് ഫെസിലിറ്റേറ്ററുടെ ട്രൈ ഔട്ട്- അധ്യാപകര്ഡ- പ്രശ്നവിശകലനം- സാധ്യതകള്‍ പരിചയപ്പെടുത്തല്‍-അനുഭവം പങ്കിടല്‍- ആസൂത്രണം- പ്രവര്‍ത്തനപദ്ധതി തയ്യാറാക്കല്‍ ( ചൂണ്ടുവിരല്‍ ബ്ലോഗ് പോസ്റ്റ് നോക്കുക സ്കൂളിലെ എല്ലാ അധ്യാപകരും ഒന്നിച്ചുളള (SRG) ക്ലസ്റ്ററുകളുടെ സാധ്യത)
- മുന്‍കൂട്ടി ചുമതലപ്പെടുത്തിയ അധ്യാപകര്‍ ഗവേഷണാത്മകമായി അധ്യാപനം നടത്തിയതിന്റെ അനുഭവം പങ്കിടല്‍ ക്ലസ്റ്റര്‍ -
- പ്രക്രിയ.-ഗവേഷണം- അനുഭവംപങ്കിടല്‍-ചര്‍ച്ച-ഫെസിലിറ്റേറ്ററുടെ ക്രിയാത്മക ഇടപെടല്‍ ചര്‍ച്ചയും വിപുലീകരണവും- തിരിച്ചറിവുകള്‍- പുതിയഗവേഷണം ഏറ്റെടുക്കാനുളള മേഖല നിശ്ചയിക്കല്‍- ആസൂത്രണം .ഇതാണിവിടെ പങ്കുവെക്കുന്നത്.
ഗവേഷണാധ്യാപനാനുഭവവും
ക്ലസ്റ്ററും
1.
അനുഭവം
പങ്കിടല്‍
ശ്രദ്ധിക്കേണ്ട
കാര്യങ്ങള്‍
- ഒരു വിഷയത്തില്‍ ഒന്നിലധികം പേര്‍ അന്വേഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ അവതരണവും ചര്‍ച്ചയും കഴിഞ്ഞുവേണം അടുത്ത വിഷയം എടുക്കാന്‍
- കഴിയുന്നത്ര ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.
- പവര്‍പോയന്റ് തയ്യാറാക്കി വേണം അവതരണം നടത്തുവാന്‍
- ഉളളടക്കം സംബന്ധിച്ച കൃത്യത വേണം ( പശ്ചാത്തലം,ഗവേഷണ ലക്ഷ്യങ്ങള്‍, പഠനനേട്ടങ്ങള്‍, ഗവേഷണ രീതി, കണ്ടെത്തലുകള്‍, നേട്ടങ്ങള്‍ എന്നിവ നിര്‍ബന്ധം)
- തെളിവുകള്‍ ( നേട്ടങ്ങളും മറ്റും തെളിവുകള്‍ സഹിതം അവതരിപ്പിക്കണം - രചനകളുടെ ഫോട്ടോ, വീഡിയോ, ഉല്പന്ന പ്രദര്‍ശനം എന്നിവയാകാം. പവര്‍ പോയന്റ് സ്ലൈഡില്‍ ഉല്പന്നങ്ങളുടെ ഫോട്ടോ ചേര്‍ക്കുന്നതാണ് കൂടുതല്‍ അഭികാമ്യം
- വിശകലനം ( തെളിവുകള്‍ വിശകലനം ചെയ്യണം. ഗുണതാസൂചകങ്ങള്‍ അടിസ്ഥാനമാക്കിയുളള വിശകലനമാണ് കൂടുതല്‍ ഗുണം ചെയ്യുക. കുട്ടികളിലുണ്ടാ മാറ്റമാണ് പ്രധാനം.
- ചര്‍ച്ചയ്കും തുടര്‍ ഗവേഷണത്തിനും സഹായകമായ സൂചനകള്‍ സ്ലൈഡില്‍ ഉള്‍പ്പെടുത്തുന്നത് നന്നാവും
2.
അനുഭവം
പങ്കിട്ട ശേഷമുളള ചര്‍ച്ച
- അവതരിപ്പിക്കുകയും മറ്റെന്തെങ്കിലും മേഖലകള്‍ പരിഗണിക്കേണ്ടതുണ്ടോ എന്നു ചോദിക്കുകയും വേണംഅവതരണത്തെ അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഫെസിലിറ്റേറ്റര്‍ .
- ഓരോരോ മേഖലയെടുത്ത് പ്രതികരണങ്ങള്‍ ആരായണം. ചര്‍ച്ച സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശം നല്‍കണം.
- സ്വന്തം അനുഭവം കൂട്ടിച്ചേര്‍ക്കാനും
- ഇവിടെ അവതരിപ്പിച്ചതില്‍ സ്വീകാര്യമായവ വ്യക്തമാക്കാനും
- മെച്ചപ്പെടുത്താനുളള സാധ്യത അവതരിപ്പിക്കാനും
- അവതരണത്തില്‍ നിന്നും കൂടുതല്‍ വ്യക്തത വേണ്ട കാര്യങ്ങള്‍ ചോദിക്കാനും കഴിയണം.
- അവതരണവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കണം.
3.
ഫെസിലിറ്റേറ്ററുടെ
വിശകലനാത്മകമായ ഇടപെടലും
വിപുലീകരണവും
- അവതാരകരുടെ ആശയങ്ങളുടെ ശക്തിദൗര്‍ബല്യങ്ങള്‍ വിശകലനം ചെയ്ത് സാധ്യതകളെക്കുറിച്ച് ധാരണയും ഇത്തരം ഗവേഷണാധ്യാപനം ഏറ്റെടുക്കാന്‍ പ്രചോദനവും നല്‍കുക എന്ന ദൗത്യമാണ് ഫെസിലിറ്റേറ്റര്‍ക്കുളളത്. അതിനാല്‍ തന്നെ ഗവേഷണാധ്യാപനം നടത്തിയവരുമായി മുന്‍കൂട്ടി ആശയവിനിമയം നടത്തുകയും ഗവേഷണഫലങ്ങളിലും തെളിവുകളിലും കൂടി കടന്നു പോയി മികവുകള്‍ കണ്ടെത്തുകയും അത് വിശകലനം ചെയ്യേണ്ട രീതി വികസിിപ്പിക്കുകയും വേണം. കൂടുതല്‍ അക്കാദമിക വെളിച്ചം നല്‍കുക എന്ന രീതിയാണ് സ്വീകരിക്കേണ്ടത്.
- ഗവേണാധ്യാപനം നടത്തിയവരുടെ കണ്ടെത്തലുകള്‍ നല്‍കുന്ന പാഠങ്ങളുടെ അടിസ്ഥാനത്തില്‍ പ്രായോഗികമാക്കാവുന്ന കാര്യങ്ങളെ കൂടുതല്‍ തെളിവുകളോ അനുഭവങ്ങളോ ആശയങ്ങളോ നല്‍കി സമ്പുഷ്ടമാക്കണം.
- വിപുലീകരണസ്വഭാവമുളള പ്രസന്റേഷന്‍ തയ്യാറാക്കി അവതരിപ്പിക്കുകയും ആകാം.
4.
തിരിച്ചറിവുകളും
തുടരന്വേഷണവും
- ആദ്യ സെഷനുകളിലെ അവതരണം ചര്‍ച്ച എന്നിവയിലൂടെ കിട്ടിയ തിരിച്ചറിവുകള്‍ ഗ്രൂപ്പില്‍ പങ്കിടുന്നു
- തന്റെ ക്ലാസില്‍ വിഷയത്തില്‍ നിലനില്‍ക്കുന്നതും പരിഹരിക്കേണ്ടതുമായ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു
- ഓരോ ഗ്രൂപ്പും മുന്‍ഗണന നിശ്ചയിക്കുന്നു.
- ഗവേഷണാധ്യാപനം നടത്തിയവരുടെ അനുഭവം തന്റെ ക്ലാസിലെ പ്രശ്ന പരിഹരണത്തിന് സഹായകമെങ്കില്‍ അതിന്റെ സാധ്യതയും ആലോചിക്കുന്നു
- ഗ്രൂപ്പായി മുന്‍ഗണന പ്രകാരം ഒരു ഗവേഷണാധ്യാപനം ഏറ്റെടുക്കാന്‍ അടുത്ത പാഠങ്ങളെ അടിസ്ഥാനമാക്കി ആലോചിക്കുന്നു
- ആസൂത്രണ രൂപരേഖ തയ്യാറാക്കുന്നു( ഒരിക്കലും ടീച്ചിംഗ് മാന്വല്‍ തയ്യാറാക്കരുത്. പ്രവര്‍ത്തന ക്രമം മാത്രമേ നിശ്ചയിക്കാവൂ)
- ഒന്നോ രണ്ടോ പ്രവര്‍ത്തനത്തിന്റെ വിശദാംശം പിന്നാക്ക പിരിഗണന, സൂക്ഷ്മ പ്രക്രിയ, വിലയിരുത്തല്‍ എന്നിവ പരിഗണിച്ച് ആലോചിക്കുന്നു
- ചാര്‍ട്ടില്‍ ഓരോ ഗ്രൂപ്പും തങ്ങളുടെ ഗവേഷണ രീതി ചുരുക്കി എഴുതി പ്രദര്‍ശിപ്പിക്കുന്നു ( അവതരിപ്പിക്കരുത്. കേട്ടു മറന്നു പോകും)
- മറ്റുളളവര്‍ ചാര്‍ട്ടുകള്‍ വായിച്ച് സ്വാംശീകരിക്കുന്നു.
5
. അടുത്ത
ക്ലസ്റ്ററിനുളള ആസൂത്രണം
- ആരെല്ലാം അവതരിപ്പിക്കും?ഓരോ ഗ്രൂപ്പിനെയും പ്രതിനിധീകരിച്ച് ഒരാള്‍ വീതം എന്നു തീരുമാനിക്കാമോ? മറ്റുളളവര്‍ അവതരണത്തെത്തുടര്‍ന്ന് അനുഭവം കൂട്ടിച്ചേര്‍ത്താല്‍ മതിയോ?
- വ്യത്യസ്തമായ രീതികള്‍ സാധ്യമോ? ഗവേഷണാനുഭവത്തിന്റെ സംക്ഷിപ്തം കോപ്പിയെടുത്തു നല്‍കല്‍
- സമയക്രമീകരണം
- ഓരേ വിഷയമെടുത്തവര്‍ തമ്മില്‍ ഇടയ്കിടെ നടത്തുന്ന ആശയവിനമയ രീതി
- ഫെസിലിറ്റേറ്ററുടെ അക്കാദമികപിന്തുണയും ഏകോപനവും
ഗവേഷണാത്മക
അധ്യാപനാനുഭവം പങ്കിട്ട ട്രൈ
ഔട്ട് ക്ലസ്റ്ററിലെ പ്രക്രിയയും
വിശദാംശങ്ങളും
അടുത്ത
ലക്കത്തില്‍
ഗവേഷണാത്മക
അധ്യാപനവും ക്ലസ്റ്ററും
-ട്രൈ
ഔട്ട് അനുഭവങ്ങള്‍
അനുബന്ധം
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി