ശ്രീമതി മീനകുമാരിയും ശ്രീമതി വൈഗയും നാലാം ക്ലാസിലാണ് പഠിപ്പിക്കുന്നത്. ക്ലാസില്‍ പലവിധ പ്രശ്നങ്ങള്‍.
- സമയവും പഠനപ്രവര്‍ത്തനങ്ങളും പൊരുത്തപ്പെടുന്നില്ല
- പഠനനേട്ടവും പഠനപ്രവര്‍ത്തനങ്ങളും തമ്മില്‍ ബന്ധമില്ല
- യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍, പരസ്പരബന്ധമില്ലാതെ ചെയ്യുവാന്‍ നിര്‍ദേശിച്ചിരിക്കുന്നു
- പഠനനേട്ടം വിലയിരുത്താനുളള രീതികള്‍ അധ്യാപകസഹായിയില്‍ വ്യക്തമല്ല.
- തൃപ്തികരമായി പാഠം പൂര്‍ത്തീകരിക്കാനാകുന്നില്ല
- പിന്നാക്കക്കാരെ എങ്ങനെ ഓരോ ഘട്ടത്തിലും പരിഗണിക്കണമെന്നും വ്യക്തതയില്ല.
അനുഭവപ്പെട്ട പ്രശ്നത്തെ ഗവേഷണാത്മകമായി സമീപിക്കുന്നതിന് അവര്‍ തീരുമാനിച്ചു.ഗവേഷണ ലക്ഷ്യങ്ങള്‍ തീരുമാനിച്ചു.
1.
പഠനനേട്ടങ്ങള്‍ക്ക്
സ്വാഭാവികമായ പ്രവര്‍ത്തനസന്ദര്‍ഭങ്ങള്‍
ഒരുക്കുക
2.
പാഠത്തെകേന്ദ്രീകരിക്കുന്നതിനു
പകരം ജീവിതാനുഭവത്തെ
കേന്ദ്രീകരിക്കുന്ന പഠനരീതിയുടെ
സാധ്യതകള്‍ പരിശോധിക്കുക
3.
പിന്നാക്ക
പരിഗണനയോടെ ആസൂത്രണക്കുറിപ്പ്
തയ്യാറാക്കുന്നതിന്റെ രീതി
വികസിപ്പിക്കുക
4.
ക്ലാസ്
പി ടി എയുടെ പങ്കാളിത്തം
പാഠാസൂത്രണഘട്ടത്തിലും
പാഠാന്ത്യഘട്ടത്തിലും
ഉറപ്പാക്കുന്നതിനുളള
തന്ത്രങ്ങള്‍ രൂപപ്പെടുത്തുക
5
ഭാഷാധ്യാപനത്തില്‍
നൂതനാശയപ്രവര്‍ത്തനങ്ങളുടെ
സാധ്യത കണ്ടെത്തുകചെയ്ത പ്രവര്‍ത്തനങ്ങള്‍
- നാലാം ക്ലാസിലെ മധുരം എന്ന അധ്യായമാണ് തെരഞ്ഞെടുത്തത്
- ആദ്യം പഠനനേട്ടങ്ങള്‍ ലിസ്റ്റ് ചെയ്തു.
- ഓരോ പഠനനേട്ടവുമായി നേര്‍ബന്ധമുളള പഠനപ്രവര്‍ത്തനങ്ങളേതെല്ലാമെന്നു സ്കാന്‍ ചെയ്തു ( ആദ്യം പാഠപുസ്തകത്തിലേത്, പിന്നെ അധ്യാപകസഹായിയിലേത്)
- ആ പഠനപ്രവര്‍ത്തനങ്ങളെ തരംതിരിച്ചു (ചില പഠനനേട്ടങ്ങള്‍ക്ക് പ്രവര്‍ത്തനമില്ല. ചിലതിനാകട്ടെ ഒഴുക്കന്‍ മട്ടിലുളള സൂചനകള്‍ മാത്രം. പലപഠനപ്രവര്‍ത്തനങ്ങളും അനുയോജ്യമല്ല. പ്രക്രിയാവിശദാംശങ്ങളില്ല )
- അനിവാര്യമായവ ( പഠനനേട്ടങ്ങളിലേക്ക് നയിക്കുന്നവ) ആല്ലാത്തവ
- പുതിയപ്രവര്‍ത്തനങ്ങളുടെ സാധ്യത ആലോചിച്ചു
- പ്രവര്‍ത്തനങ്ങളെ ഭക്ഷ്യമേള എന്ന പ്രോഗ്രാമുമായി കണ്ണി ചേര്‍ക്കാന്‍ തീരുമാനിച്ചു
- കുട്ടികളുടെ മുന്‍കൈയില്‍ നടക്കുന്ന പ്രവര്‍ത്തനം. അതിന്റെ ഭാഗമായ പഠനപ്രവര്‍ത്തനം.
- അധ്യാപനക്കുറിപ്പ് തയ്യാറാക്കി മറ്റുളളവരുമായി ചര്‍ച്ച ചെയ്തു. പിന്നാക്ക പരിഗണന അതത് പ്രവര്‍ത്തനങ്ങളോടൊപ്പം കുറിക്കാനും തീരുമാനിച്ചു
- നടപ്പിലാക്കി.
ക്ലാസ്
4യൂണിറ്റ്
5
മധുരം
പഠനനേട്ടങ്ങള്‍1. സവിശേഷതകള്‍ ഉള്‍ക്കൊണ്ട് കവിത ചൊല്ലി രസിക്കുന്നു
2. ചൊല്ലുകള്‍, കടങ്കഥകള്‍, ശൈലികള്‍ എന്നിവ വ്യാഖ്യാനിക്കുന്നു
3. പുതിയ ഭക്ഷണശീലവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കുന്നു
4. പ്രസംഗം തയ്യാറാക്കി അവതരിപ്പിക്കുന്നു
5. നമ്മുടെ പഴയ ഭക്ഷണ സംസ്കാരം ആരോഗ്യസംരക്ഷണത്തിന് ഏറെ ഉത്തമമായിരുന്നുവെന്ന് അറിയാം. പുതിയ ശീലങ്ങളുമായി താരതമ്യം ചെയ്യുന്നു (?)
6. പോസ്റ്റര്‍ തയ്യാറാക്കുന്നു
7. പ്രകൃതി ദൃശ്യത്തെ ചിത്രീകരിക്കുന്നു
8. നമുക്ക് സമ്പന്നമായ ഒരു നാട്ടുഭക്ഷണ പാരമ്പര്യം ഉണ്ടെന്ന് തിരിച്ചറിയുന്നു. അവയുടെ സവിശേഷതകള്‍ കുറിപ്പുകളിലൂടെയും ചര്‍ച്ചയിലൂടെയും ആവിഷ്കരിക്കുന്നു
പഠനപ്രവര്‍ത്തനം
1. ഭക്ഷ്യമേള
ഊണിന്റെ മേളം, താളും തകരയും ഈ രണ്ടു പാഠഭാഗവുമായി ബന്ധപ്പെടുത്തി ക്ലാസില്‍ ഒരു ഭക്ഷ്യമേള -ആസൂത്രണഘട്ടങ്ങള്‍
ഭക്ഷണപ്പേരു
കളി.
ഗ്രൂപ്പിലെ
ഒരാള്‍ ഒരു ഭക്ഷണം മനസില്‍
കരുതണം.എതിര്‍
ഗ്രൂപ്പുകാര്‍ സവിശേതകള്‍
പറയും .അതെ
അല്ല എന്ന ഉത്തരമേ പറയാന്‍
പാടുളളൂ.
അങ്ങനെ
പത്തു സവിശേഷതകള്‍ ചോദിച്ച്
പേരു കണ്ടു പിടിക്കണം.
പിന്നാക്ക
പരിഗണന- ചോദ്യങ്ങളുടെ മാതൃക നല്‍കണം. ട്രയല്‍ നടത്തണം. പിന്നാക്കം നില്‍ക്കുന്നവര്‍ ഭക്ഷണം മനസില്‍ കരുതുന്നയാളാകാന്‍ ആദ്യാവസരം നല്‍കാം. പ്രത്യേകപരിഗണന അര്‍ഹിക്കുന്നവര്‍ക്കും.
- ഗ്രൂപ്പ് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ അധ്യാപിക കുറിച്ചെടുക്കണം.
അതു ബോര്‍ഡില്‍ ക്രോഡീകരിക്കല്‍. ഭക്ഷ്യമേള എന്ന ആശയം അവതരിപ്പിക്കല്‍.
- പേര് എഴുതുമ്പോള്‍ പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കണം. ബോര്‍ഡില്‍ ഓരോരുത്തരായി വന്ന് ഓരോന്നു വീതം എഴുതണം. എല്ലാവരും എഴുതിയ ശേഷം ലേഖനപ്രശ്നങ്ങള്‍ കുട്ടികള്‍ തന്നെ എഡിറ്റ് ചെയ്യാനവസരം നല്‍കണം
- ലിസ്റ്റ് എല്ലാവരും പകര്‍ത്തണം, വിപുലീകരിക്കണംബാനര് തയ്യാറാക്കല്ഭക്ഷ്യമേള എന്ന ബാനര്‍ ഓരോരുത്തരും ബുക്കില്‍ ഡിസൈന്‍ ചെയ്യണം.വടിവോടെ എഴുതാനുളള പരിശീലനം.പരസ്പരം വിലയിരുത്തല്‍
ഏതെല്ലാം വിഭവങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് പൊതു ചര്‍ച്ചയിലൂടെ തീരുമാനിക്കുന്നു
പച്ചടി --പലതരം പച്ചടികള്‍ (ബീറ്റ് റൂട്ട് , പാവയ്ക്ക, കുമ്പളങ്ങ, മാങ്ങ....)കറികള്‍-- ഇഞ്ചി, മധുരക്കറി (പൈനാപ്പിളും മുന്തിരിയും ചേര്‍ത്ത് ), മത്തങ്ങക്കറി..ഉപ്പേരി-- ചേന, അച്ചിങ്ങ, കാബേജ്
ഒഴിച്ചുകറി--രസം, മോര് , സാമ്പാറ്
തീയ്യല്‍ --ചേന, ഉരുളക്കിഴങ്ങ്
പായസം-- പാലട, സേമിയ, പരിപ്പ് , ഗോതമ്പ് ,പഴം
പലതരം പഴങ്ങള്‍--നേന്ത്രപ്പഴം, റോബസ്റ്റ, കണ്ണന്‍, പൈനാപ്പിള്‍
മധുരം-തേന്‍, പഞ്ചസാര, ശര്‍ക്കര
പാനകം-- സംഭാരം, രസം
പപ്പടം--വലുത് , ചെറുത്, മുളക് പപ്പടം, എള്ള് പപ്പടം
അച്ചാറ് --നാരങ്ങ, ഈന്തപ്പഴം, നെല്ലിക്ക
ഓലന്‍--കുമ്പളങ്ങ
ഇലക്കറികള്‍--പലതരം ചീരകള്‍
(കേമമായ സദ്യക്ക് നാലു കറി, (അച്ചാര്‍),നാലു വറവ്, നാലു തൊടുകറി,നാലു മധുരം എന്നാണ്.)
പിന്നാക്ക പരിഗണന
- ഇല വരച്ച് അതില്‍ വിഭവങ്ങളുടെ പേര് വിളമ്പുന്ന സ്ഥാനം പരിഗണിച്ച് എഴുതല്‍
- സദ്യയുടെ ചാര്‍ട്ട് പ്രദര്‍ശിപ്പിച്ച് ഇഷ്ടപ്പെട്ട ഇനങ്ങള്‍ തെരഞ്ഞെടുക്കാനാവശ്യപ്പെടാം. ശരി അടയാളം നല്‍കിയാല്‍ മതി. ( വായിക്കാനുളള അവസരം )
- Chart:-
ഭക്ഷ്യപ്രദര്‍ശനം-
- ചര്‍ച്ച – ( പഠനനേട്ടം-പുതിയ ഭക്ഷണശീലവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കുന്നു എന്നതാണുളളത് ഇവിടെ ചര്‍ച്ചയുടെ പുതിയ അവസരം ) പ്രദര്‍ശനവുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങള്‍ ഒരുക്കണം എന്നതിനെക്കുറിച്ച് കുട്ടികളുടെ അഭിപ്രായം തേടാവുന്നതാണ് . അവരുടെ അഭിപ്രായങ്ങളും പരിഗണിച്ചിരിക്കണം.
- എന്തെല്ലാം വിഭവങ്ങള്‍ ആകാം?
- ഓരോരുത്തരും എന്തു കൊണ്ടുവരും?
- അമ്മമാരെ വിളിക്കണ്ടെ?
- എവിടെ ഒരുക്കും?
- ക്രമീകരിക്കുന്നതെങ്ങനെ?
- സ്റ്റാള്‍ അലങ്കരിക്കണോ?എങ്കില്‍ എങ്ങനെ? എന്തെല്ലാം വേണം? ആര് കൊണ്ടുവരും?
- പ്രദര്‍ശനം കാണാന്‍ ആരെയെല്ലാം വിളിക്കണം?
- സമ്മേളനം വേണോ? എങ്ങനെ നടത്തും?തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ ഗ്രൂപ്പ് ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് ചെയ്യണം. ( ചര്‍ച്ച വിലയിരുത്തണം)
-
വിഷയാവതരണച്ചുമതല
ക്ലാസിലെ സമര്‍ഥരില്‍ മാത്രമായി
ഒതുക്കരുത്.
പിന്നാക്കം
നില്‍ക്കുന്നവരെയും സജ്ജമാക്കണം.
പോസ്റ്റര്‍ രചന ( പഠനനേട്ടം
പോസ്റ്റര്‍ തയ്യാറാക്കുന്നു
) ഭക്ഷ്യപ്രദര്‍ശനവുമായി ബന്ധപ്പെട്ട് പോസ്റ്ററുകള്‍ തയ്യാറാക്കല്‍ ( വ്യക്തിഗതം).
പരസ്പര വിലയിരുത്തല്‍.
സ്കൂളില്‍ പ്രദര്‍ശിപ്പിക്കല്‍
- പോസ്റ്ററില്‍ വരേണ്ട ഉളളടക്കം കുട്ടികളുടെ പങ്കാളിത്തത്തോടെ തീരുമാനിക്കണം. അത് ബോര്‍ഡില്‍ എഴുതണം. എല്ലാവരും പകര്‍ത്തണം. അതില്‍ ഭേദഗതി വരുത്താനും കൂട്ടിച്ചേര്‍ക്കാനും അവസരം ഉണ്ട്. നിറങ്ങളുപയോഗിക്കാം. വടിവ് പാലിക്കണം. വലിപ്പം പ്രധാനം.പത്രത്താളില്‍ പരിശീലിച്ച ശേഷം എ ഫോര്‍ പേപ്പറിലോ എ ത്രിയിലോ തയ്യാറാക്കണം. ( വീട്ടില്‍ വെച്ചു തയ്യാറാക്കിയാല്‍ മതി)ഭക്ഷ്യമേള പ്രദര്‍ശനം
- സ്ഥലം നിശ്ചയിക്കല്‍--പ്രദര്‍ശന സ്റ്റാള്‍ തെരഞ്ഞെടുക്കുന്നു.
- അവിടെ പ്രദര്‍ശിപ്പിക്കുന്നതിനായി ഡസ്കുകള്‍ ക്രമീകരിക്കുന്നു.
- പ്രദര്‍ശിപ്പിക്കുന്നതിനുള്ള പാചക പാത്രങ്ങള്‍, ഭക്ഷണ വിഭവങ്ങള്‍ എന്നിവയുടെ പേരെഴുതി പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ട ചാര്‍ട്ടുപേപ്പര്‍, പേന എന്നിവ ഒരുക്കുന്നു.(പേരെഴുതാന്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ചുമതലപ്പെടുത്തണം. ആവശ്യമായ സഹായം നല്‍കണം.)
- പ്രദര്‍ശന സ്റ്റാള്‍ ഒരുക്കുന്നതിനായി കുട്ടികളെ (6 പേര്‍) ചുമതലപ്പെടുത്തുന്നു. എഴുതുന്നതിനും ചാര്‍ട്ടുപേപ്പര്‍ മുറിക്കുന്നതിനുമായി പത്ത് കുട്ടികളെ ചുമതലപ്പെടുത്തുന്നു. സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പാത്രങ്ങള്‍ നിരത്താനും എടുത്തുവെക്കുന്നതിനുമായി പത്തുപേരെ ചുമതലപ്പെടുത്തുന്നു.സ്റ്റാള്‍ ചുമതലക്കായി നാലുപേര്‍. അവരുടെ ചുമതലകള്‍ ബോധ്യപ്പെടുത്തുന്നു. (പാത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിഭവങ്ങള്‍ നോക്കണം, കാണാന്‍ വരുന്ന കുട്ടികളെ ക്രമത്തില്‍ കടത്തി വിടണം, ഉന്തും തള്ളും ഉണ്ടാക്കരുത് , വിഭവങ്ങളെക്കുറിച്ച് വിശദീകരിക്കണം.... )
)കാര്യപരിപാടി തയ്യാറാക്കല്‍
ചര്‍ച്ചസമയം?
- സമ്മേളനച്ചടങ്ങുകള്‍ എന്തെല്ലാം?
- ഉദ്ഘാടനത്തിന് ആരെ വിളിക്കണം?
- പ്രാര്‍ത്ഥന
- സ്വാഗതം
- അദ്ധ്യക്ഷന്‍
- ഉദ്ഘാടനം
- ആശംസകള്‍
- നന്ദി
- കാര്യപരിപാടി തയ്യാറാക്കല്‍ ( തലേദിവസം ചെയ്യേണ്ടത്)
- എല്ലാവരുടേയും ബുക്കില്‍ എഴുതണം
- കാര്യപരിപാടിയില്‍ എന്തെല്ലാം വരണം? ഒരാള്‍ ഒന്ന് എന്ന രീതിയില്‍ പറയിക്കുന്നു
- അവ ബോര്‍ഡില്‍ എഴുതുന്നു. ക്രമം എന്തായിരിക്കും? ധാരണ രൂപീകരിക്കുന്നു. ക്രമനമ്പര്‍ ഓരോന്നിനും നേരെ വലത് ഭാഗത്ത് എഴുതുന്നു
- എല്ലാ കുട്ടികളും കാര്യപരിപാടി ക്രമത്തില്‍ ബുക്കില്‍ എഴുതുന്നു.
- പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ വായിക്കുന്നു.
സദ്യ വിശേഷങ്ങള്‍ ചര്‍ച്ച
അടുത്ത ക്ലാസ് ആരംഭിക്കുമ്പോള്‍ സദ്യ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യണം. ( ചര്‍ച്ച -പഠനനേട്ടം)എന്തെല്ലാം വിഭവങ്ങള്‍?എന്തെല്ലാം രുചി?നിങ്ങള്‍ക്കേറ്റവും ഇഷ്ടപ്പെട്ടത് ? ഇഷ്ടപ്പെടാന്‍ കാരണം? എന്നിവയൊക്കെ കുറിക്കട്ടെ. തുടര്‍ന്ന് ഊണിന്റെ മേളം എന്ന കവിതയിലേക്ക് കടക്കാം.ആഹാരക്കവിതകളും ചൊല്ലുകളും
ഭക്ഷ്യമേളയുടെ ഉച്ചയ്ക് ശേഷമുളള പരിപാടികള്‍
- ആഹാരവുമായി ബന്ധപ്പെട്ട കാവ്യസദസ്. ( മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ഗ്രൂപ്പുകള്‍ ശേഖരിച്ചതോ പാഠപുസ്തകത്തിലുളളതോ ആയ കവിതകള്‍ അവതരിപ്പിക്കണം)
- പഴഞ്ചൊല്‍ പയറ്റ്. ഭക്ഷണവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ തോരാതെ പറഞ്ഞ് മത്സരം
- ആഹാരവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ വ്യാഖ്യാനിക്കുന്നു.
- ഇല്ലത്തമ്മ കുളിച്ചുവരുമ്പോള്‍ വെള്ളിക്കിണ്ണം തുള്ളിത്തുള്ളി
- പന്തിക്കുമുന്നിലും പടയ്ക്കു പിന്നിലും
- അന്ന വിചാരം മുന്നവിചാരം പിന്നെ വിചാരം കാര്യവിചാരം
കടങ്കഥാകേളി ( ഭക്ഷണപദാര്‍ഥങ്ങള്‍ ഉത്തരമായി വരുന്ന കടങ്കഥകളുടെ അവതരണം)
രണ്ടാം ദിവസം-
അവലോകന ചര്‍ച്ച ( പഠനനേട്ടം- ചര്‍ച്ച) തലേന്നു നടന്ന പ്രവര്‍ത്തനങ്ങള്‍.
- എല്ലാവരും റിപ്പോര്‍ട്ട് /ഡയറി തയ്യാറാക്കിയത് പരസ്പരം പങ്കിടുന്നു
- രണ്ടാം ദിവസത്തെ രുചിക്ക് ( നെല്ലിക്ക,പേരയ്ക,പപ്പായ,പഴം തുടങ്ങിയ വേവിക്കാത്ത വിഭവങ്ങള്‍ പങ്കിടുന്നു)
സഹായത്തോടെ ചൊല്ലുന്നു
ഗ്രൂപ്പുകളുടെ അവതരണം
ഈ കവിതയിലെ ആശയഭൂപടം തയ്യാറാക്കാം. വ്യക്തിഗതം
പൊതു പങ്കിടല്‍. പാഠവുമായി ഒത്തുനോക്കല്‍. കൂട്ടിച്ചേര്‍ക്കല്‍
കവിതയിലെ ഇഷ്ടപ്പെട്ട ഘടകങ്ങള്‍ എന്തെല്ലാം? കാവ്യാസ്വാദനചര്‍ച്ച
താരതമ്യം -കവിതയില്‍ പറയുന്ന സദ്യയിലെ വിഭവങ്ങള്‍ നമ്മുടെ സദ്യയില്‍ ഉണ്ടായിരുന്നോ? ഏതെല്ലാം? കവിതയെ ആവിഷ്കരിക്കാം. സദ്യയുടെ തിരക്ക് കാണിക്കുന്ന വരികള്‍ ഗ്രൂപ്പംഗങ്ങള്‍ ചൊല്ലുമ്പോള്‍ തിരക്ക് അഭിനയിക്കണം. ഏതെല്ലാം ഗ്രൂപ്പുകള്‍ വരികള്‍ കണ്ടെത്തി. നന്നായി അവതരിപ്പിച്ചു?മതി മതി പോരാ കോരിക്കൊണ്ടാ എന്നു പറയാന്‍ കാരണമെന്ത്?പപ്പടം, പഴം, പ്രഥമന്‍ ഇവ പലേടത്തു നിന്നും ആവശ്യപ്പെടുന്നതില്‍ നിന്നും എന്താണ് മനസിലാക്കുന്നത്?ഉണ്ണുന്നവരുടെ കോലാഹലമാണോ വിളമ്പുന്നവരുടെ കോലാഹലമാണോ കേള്‍ക്കുന്നത്?ആഹാരവുമായി ബന്ധപ്പെട്ട മറ്റ് കവിതകള്‍ പാടി രസിക്കുന്നു.കവിത ചൊല്ലി രസിക്കുക എന്നത് പാടി രസിക്കലാണോ? കുഞ്ഞുണ്ണി മാഷ്ടെ കവിതകള്‍ ഒരേ വേഗതയിലാണോ ചൊല്ലേണ്ടത്. ചിലത് ചൊല്ലലിന്റെ ചേല് കൊണ്ട് രസം തരും ചിലത് ചിന്തിച്ചാല്‍ രസം തരും. ഈ കവിതകളെ അങ്ങനെ സമീപിക്കാമോ?
- കുഞ്ഞുണ്ണി മാഷുടെ കവിത ചൊല്ലി രസിക്കല്‍ (പഠനനേട്ടം)
കവിത ചൊല്ലല്‍ എങ്ങനെ?- ഒന്നാം കവിതയില്‍ വരികള്‍ പരത്തിയും കുറുക്കിയും ചൊല്ലി രസിക്കണം
- രണ്ടാം കവിത ഒറ്റശ്വാസത്തില്‍ ചൊല്ലി രസിക്കണം
- മൂന്നാം കവിതയിലെ കൂട്ടാന്‍കൊതിയന്‍ കൂട്ടാനില്ലാതെ ഉണ്ടത് .ആശയപരമായ രസം
- നാലാം കവിതയിലെ രസിപ്പിക്കുന്ന ഘടകം എന്താണ്?
- അഞ്ചാം കവിതയിലെ രസമോ? കൂട്ടാനില്‍ പലതരക്കാരുണ്ട്. ചൂടന്‍മാര്‍, തണുപ്പന്മാര്‍, അഴകൊഴാന്നുളളവര്‍, കരയിപ്പിക്കുന്നവര്‍, മനുഷ്യരുടെ സ്വഭാവം കണ്ടെത്താമോ?
മൂന്നാം ദിവസം -താളും തകരയും എന്ന ലേഖനംപ്രോജക്ട്- ചക്കകൊണ്ട്
എന്തെല്ലാം വിഭവങ്ങള്‍
ഉണ്ടാക്കാം?
താളും
തകരയും കൊണ്ടുളള ഭക്ഷണം
- വ്യക്തിഗത വായന
- ഭക്ഷണ വിജ്ഞാനകോശം -കുറിപ്പ് തയ്യാറാക്കല്‍ ( ഭക്ഷണ വിജ്ഞാനകോശം എങ്ങനെ. ചക്ക, മാങ്ങ, തേങ്ങ, കപ്പ, ചേന എന്നിങ്ങനെ ഓരോ പേജ് നീക്കി വെക്കണം. അതിനു താഴെ അവകൊമണ്ടുണ്ടാക്കാവുന്ന അഹാരപദാര്‍ഥങ്ങളുടെ പേരും ഒന്നോ രണ്ടോ വരിയില്‍ തയ്യാറാക്കല്‍ രീതിയുടെ വിശദീകരണവും വേണം. അക്ഷരമാലാ ക്രമിത്തിലാണ് വിഭവങ്ങള്‍ എഴുതേണ്ടത്. പാചകക്കുറിപ്പ് തയ്യാറാക്കല്‍ ഈ പ്രവര്‍ത്തനുവമായി ബന്ധിപ്പിക്കണം. ഒരു വിഭവത്തിന്റെ വിശദമായ പാചകക്കുറിപ്പ് ഓരോരുത്തരും ചേര്‍ക്കണം
- ഭക്ഷണവും ജനതയുടെ സാമ്പത്തിക നിലയും തമ്മില്‍ ബന്ധമുണ്ടോ?
- ചക്കേം മാങ്ങേം ആറുമാസം അങ്ങനേം ഇങ്ങനേം ആറുമാസം എന്നു പറയുന്നതിന്റെ പൊരുളെന്ത്?
- പാഠത്തെ ചെറുചെറുഭാഗങ്ങളായി കണ്ട് ഒരു ഭാഗവും വായിക്കാന്‍ ഇതേ പോലെ എന്തെങ്കിലും അന്വേഷണാത്മക ചോദ്യം ഉന്നയിക്കണം. പ്രതികരണത്തിനു ശേഷം അതു കണ്ടെത്താനായി വായിക്കണം.
- വ്യക്തിഗത വായനയില്‍ തടസ്സം നേരിടുന്ന കുട്ടികള്‍ കാണാം. സഹവര്‍ത്തിത വായന നിര്‍ദ്ദേശിക്കാം. ( ഗ്രൂപ്പില്‍ ഒരാള്‍ ഒരു വാക്യം വീതം വായിക്കല്‍, വായനാപിന്നാക്കമുളള കുട്ടിയെ മറ്റുളളവര്‍ വായിപ്പിക്കല്‍) ഗ്രൂപ്പ് പൊതുവായി വായിച്ചവതരിപ്പിക്കുകയും വേണം.
- തുടര്‍ന്ന് പ്രോജക്ട് അവതരണം.
- കുറിപ്പ് തയ്യാറാക്കാന്‍ സഹായം നല്‍കണം.
നാലാം ദിവസം -- ഭക്ഷണവിജ്ഞാനകോശം പ്രകാശനം
- പരസ്പരം വിലയിരുത്തല്‍
- പ്രകാശന ചടങ്ങിള്‍ പ്രസംഗം വേണം. ( പഠനനേട്ടം )
- താളും തകരയും എന്ന പാഠത്തിലെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ( ആശയം, ഭാഷാപരം, ) ഈ പ്രകാശനച്ചടങ്ങില്‍ അവതരിപ്പിക്കാന്‍ ചുമതലപ്പെടുത്തണം.
അഞ്ചാം ദിവസംഭക്ഷണചിത്രപ്രദര്ശനം,- ഭക്ഷണം നല്‍കുന്ന സസ്യങ്ങള്‍, ഒണസദ്യ, കല്യാണസദ്യ, പിറന്നാള്‍, പുരമാറ്റം തുടങ്ങിയവിശേഷ സന്ദര്‍ഭങ്ങള്‍ .ഭക്ഷണമില്ലാത്തവരുടെ അവസ്ഥ, അമിത ഭക്ഷണപ്രശ്നം,
-
ഒക്കെ
ചിത്രീകരിക്കാം
- ഏ ഫോര്‍ പേപ്പറിലാണ് ചിത്രീകരണം നടത്തേണ്ടത്, ഹോം വര്‍ക്കായി ചെയ്യണം.
- തുടര്‍ന്ന് ഭക്ഷ്യമേളയുടെ സമാപന സമ്മേളനം നടത്തുന്നു. ഏതെല്ലാം പരിപാടികള്‍ സംഘടിപ്പിക്കണം ചര്‍ച്ച
വിഷയം -നാടന്‍ ആഹാരവും പുതിയ ആഹാരവും ഗുണങ്ങളും ദോഷങ്ങളും.
- പാനലിസ്റ്റുകളായി കുട്ടികള്‍ തന്നെ
- ഓരോ ഗ്രൂപ്പില്‍ നിന്നും സജ്ജരാക്കി വിടുന്നവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത് .
- മുന്‍കൂട്ടി ഗ്രൂപ്പുകള്‍ക്ക് വിഷയം നല്‍കാം.
- മുതിര്‍ന്നവരില്‍ നിന്നും വിവരം ശേഖരിക്കാം.
- കുട്ടികള്‍ ഗ്രൂപ്പായി തിരിയുന്നു.
1.
ഒരു
ഗ്രൂപ്പ് നാടന്‍ ആഹാരം
ഗുണങ്ങള്‍,
പോഷകഘടകങ്ങള്‍,
എവിടെ
നിന്നു കിട്ടുന്നു,
എങ്ങനെയെല്ലാം
കേടാകാതെ സൂക്ഷിക്കാം,
അതുകൊണ്ടുള്ള
മെച്ചം എന്നിവ അവതരിപ്പിക്കണം.
ഗ്രൂപ്പിലെ
അംഗങ്ങള്‍ക്ക് ഇത് ഓരോ ഭാഗമായി
വീതിച്ചെടുത്ത് എഴുതി
തയ്യാറാക്കാവുന്നതാണ് .
2. ഗ്രൂപ്പ് രണ്ട് ഇന്നത്തെ ആഹാരരീതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. പുതിയ ആഹാര സാധനങ്ങള്‍ , അവയിലെ രുചി, നിറം, ആകര്‍ഷകമായ പാക്കിംഗ്, കേടുകൂടാതെ സംരക്ഷിക്കുന്ന രീതി , ശരീരത്തിനുണ്ടാക്കുന്ന ദോഷങ്ങള്‍ എന്നീ പോയിന്റുകള്‍ ഓരോരുത്തരും എഴുതിത്തയ്യാറാക്കുന്നു. അവതരിപ്പിക്കുന്നു.
3. ഗ്രൂപ്പ് മൂന്ന് ആഹാരവും പരസ്യങ്ങളും എന്നത് ( എന്തിനാണ് പരസ്യം? സമീപകാലത്ത് ചിലകമ്പനികള്‍ക്കെതിരായി വന്ന കോടതിവിധി, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍)
4. ഗ്രൂപ്പ് നാല്. കുട്ടികളുടെ ആഹാര
.പ്രസംഗമത്സരം
2. ഗ്രൂപ്പ് രണ്ട് ഇന്നത്തെ ആഹാരരീതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. പുതിയ ആഹാര സാധനങ്ങള്‍ , അവയിലെ രുചി, നിറം, ആകര്‍ഷകമായ പാക്കിംഗ്, കേടുകൂടാതെ സംരക്ഷിക്കുന്ന രീതി , ശരീരത്തിനുണ്ടാക്കുന്ന ദോഷങ്ങള്‍ എന്നീ പോയിന്റുകള്‍ ഓരോരുത്തരും എഴുതിത്തയ്യാറാക്കുന്നു. അവതരിപ്പിക്കുന്നു.
3. ഗ്രൂപ്പ് മൂന്ന് ആഹാരവും പരസ്യങ്ങളും എന്നത് ( എന്തിനാണ് പരസ്യം? സമീപകാലത്ത് ചിലകമ്പനികള്‍ക്കെതിരായി വന്ന കോടതിവിധി, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍)
4. ഗ്രൂപ്പ് നാല്. കുട്ടികളുടെ ആഹാര
.പ്രസംഗമത്സരം
- എല്ലാ കുട്ടികള്‍ക്കും പങ്കെടുക്കാം
- ക്വാര്‍ട്ടര്‍ ഫൈനല്‍
- സെമി ഫൈനല്‍
- ഫൈനല്‍ എന്നീ തലങ്ങളുണ്ടായിരിക്കും.
- കേരളം ആഹാരം ആന്നും ഇന്നും എന്നതാണ് വിഷയം
- ഓരോരുത്തരും പ്രസംഗക്കുറിപ്പ് തയ്യാറാക്കണം. എങ്ങനെയാണ് പ്രസംഗക്കുറിപ്പ് തയ്യാറാക്കുക?പ്രധാന പോയന്റ് മാത്രം. അതിനെ വിപുലപ്പെടുത്തേണ്ടത് മനസില്‍
- കാണാതെ പഠിച്ച് പ്രസംഗിക്കലല്ല വേണ്ടത്
- ഉദാഹരണങ്ങളും അനുഭവങ്ങളും സംഭവങ്ങളും തമാശകളും കവിതകളും ചൊല്ലുകളുമെല്ലാം ഉള്‍പ്പെടുത്തി ആകര്‍ഷകമാക്കാം.
- ആശയക്രമീകരണം മനസിലുണ്ടാകണം.
- റിഹേഴസ്ല്‍ നടത്താം. സഹായം വേണ്ടവര്‍ക്ക് പിന്തുണ നല്കണം.
- എന്തെല്ലാം കാര്യങ്ങള്‍ പറയണം? പ്രസംഗത്തിന്റെ തുടക്കം, അവസാനം എന്നിവ എങ്ങനെയാകണം? എന്നിവ ഓരോരുത്തര്‍ക്കും തീര്‍ച്ചപ്പെടുത്തണം.
22.
അഭിപ്രായപ്രകടനം
നമ്മുടെ ഭക്ഷ്യപ്രദര്‍ശനത്തെക്കുറിച്ച് അഭിപ്രായം പറയാമോ? താല്പര്യമുള്ളവര്‍ അഭിപ്രായം പറയട്ടെ.
നമ്മുടെ ഭക്ഷ്യപ്രദര്‍ശനത്തെക്കുറിച്ച് അഭിപ്രായം പറയാമോ? താല്പര്യമുള്ളവര്‍ അഭിപ്രായം പറയട്ടെ.
.....................................................................................
അനുബന്ധം.പ്രസംഗം
വിലയിരുത്തല്‍ സൂചകങ്ങള്‍
- തുടക്കം
- ആശയങ്ങളുടെ പരസ്പര ബന്ധം
- യോജിച്ച രീതിയിലുള്ള ശരീരഭാഷ
- സ്വന്തമായ കാഴ്ചപ്പാട്
പോസ്റ്റര്‍
- ആശയം വ്യക്തമായിരിക്കണം
- വാചകങ്ങളിലെ സംക്ഷിപ്തത
- രേഖപ്പെടുത്തലിലെ മികവ്
അവര്‍
നടത്തിയ ഗവേഷണാധ്യാപനത്തിന്റെ
അനുഭവങ്ങള്‍ ഒരു കൂട്ടം
അധ്യാപകരുടെ മുമ്പാകെ
അവതരിപ്പിക്കുകയാണ് . ഒരു ബദല്‍ക്ലസ്റ്ററിന്റെ സാധ്യത ആരാഞ്ഞുകൊണ്ട്..
അതിന്റെ അനുഭവങ്ങള്‍ അടുത്ത ലക്കത്തില്‍-
"ബദല്‍ ക്ലസ്റ്ററുകള്‍ സാധ്യമാണ്..."
അതിന്റെ അനുഭവങ്ങള്‍ അടുത്ത ലക്കത്തില്‍-
"ബദല്‍ ക്ലസ്റ്ററുകള്‍ സാധ്യമാണ്..."
ബദല്‍ അന്വേഷണങ്ങള്‍ പ്രധാനമാണ്.അല്ലെങ്കില്‍ ഭാഷാപഠനം കേട്ടെഴുത്തും പര്യാപദങ്ങള്‍ കണ്ടെത്തലും അര്‍ത്ഥം കണ്ടെത്തലും മാത്രമായി ചുരുങ്ങും.ഭാഷാ പഠനത്തെ പരിമിതപ്പെടുത്തുന്നതാണ് പാഠപുസ്തകം.കുട്ടികളോട് പ്രതിബദ്ധതയുള്ള അധ്യാപികമാര്‍ക്ക് ഇത്തരം അന്വേഷണങ്ങള്‍ ഏറ്റെടുക്കാതിരിക്കാന്‍ കഴിയില്ല....
ReplyDelete