Pages

Friday, February 19, 2016

അനുപമം ഈ അധ്യാപനക്കുറിപ്പുകള്‍


അനുപമട്ടീച്ചറുടെ അധ്യാപനക്കുറിപ്പുകളാണ് ഇത്.
കണ്ണൂരില്‍ വെച്ച് ഡോ പുരുഷോത്തമന്‍ എനിക്ക് തന്നത്.
എന്തെല്ലാമോ വ്യത്യസ്തത ഇവയ്കുണ്ട്
ആരെയും കാണിക്കാനോ ബോധ്യപ്പെടുത്താനോ വേണ്ടി തയ്യാറാക്കിയതല്ല ഈ കുറിപ്പുകള്‍
അധ്യാപികയുടെ ആത്മാര്‍ഥതയുടെയും സര്‍ഗാത്മകതയുടെയും കൈയൊപ്പ്
എന്റെ കുട്ടികള്‍ എന്ന രേഖ ടീച്ചര്‍ സൂക്ഷിക്കുന്നുണ്ട്
അതില്‍ ഓരോ കുട്ടിയുടെയും കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. കുട്ടിയുടെ കൊച്ചുകൊച്ചു ചോദ്യങ്ങളും രീതികളും മുതല്‍ പഠനമികവും കൂടുതല്‍ ശ്രദ്ധ ആവശ്യമുളള മേഖലകളും പ്രകടമായ മാറ്റങ്ങളും എല്ലാം അതിലെഴുതിയിട്ടുണ്ട്.
ഓരോ കുട്ടിയുടേയും ഫോട്ടോയും
കുമുലേറ്റീവ് റിക്കാര്‍ഡ് അധ്യാപകര്‍ തയ്യാറാക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം പറഞ്ഞിരുന്നു.  
അതിലേക്ക് തന്റെ സംഭാവന കൂട്ടിച്ചേര്‍ക്കുകയാണ് അനുപമ ടീച്ചര്‍ ചെയ്തത്.







2
ടീച്ചിംഗ് മാന്വലില്‍ നിന്നും ചില പേജുകള്‍ നോക്കുക
എന്താണ് പ്രത്യേകതകള്‍?
 സചിത്രത്തെളിവുകള്‍
 വിശദം വിലയിരുത്തല്‍ പേജ്
 ലേഖനത്തിലേക്ക് നയിക്കുന്ന ബിഗ് ക്യാന്‍വാസ് ഉപയോഗ സൂചന
 ഹോം വര്‍ക്ക് ഇങ്ങനെ റോക്കറ്റായി വീട്ടിലേക്ക് പോയി
 ക്ലാസിലുപയോഗിച്ച കട്ടൗട്ടുകളാവും ചിലപ്പോള്‍ വിലയിരുത്തല്‍ പേജില്‍ സ്ഥാനം പിടിക്കുക
 എഴുതാനും വായിക്കാനും . 
പ്രതീക്ഷിത പ്രതികരണങ്ങളും ചര്‍ച്ചയിലൂടെ ഉരുത്തിരിയുന്നവയും ബോര്‍ഡില്‍ എഴുതണം. അങ്ങനെയുളളവ പ്രത്യേക ബോക്സില്‍ സൂചിപ്പിക്കും. അതാണ് കുഞ്ഞുങ്ങളുടെ വായനാപാഠം
 പാഠം തീരുമ്പോള്‍ പലപ്പോഴായി ക്ലാസില്‍ അവതരിപ്പിച്ചവ ക്രോഡീകരിക്കുന്നു. അവ കുട്ടികള്‍ വീയിക്കുന്നു. ഇത്രയും വായന ഒന്നാം പാഠത്തില്‍ നടന്നിട്ടുണ്ട്
 പഠനോപകരണങ്ങള്‍ ഇവയാണ് ഉപയോഗിച്ചത്. അതിന്റെ ചിത്രം പോരെ വിലയിരുത്തല്‍ പേജില്‍. കുട വൈവിധ്യവും ചിത്രരചനയും എഴുത്തും വായനയും രസകരമായ പഠനാനുഭവം
 പ്രതിഫലനപ്പേജില്‍ വിശദമായ രേഖപ്പെടുത്തില്‍. കുട്ടികളുടെ പ്രശ്നങ്ങളെ എങ്ങനെ സമീപിക്കുന്നുവെന്നു നോക്കുക. അവധി കൊടുത്ത് പഠനനഷ്ടം ഉണ്ടാക്കിയതിന്റെ തിക്തഫലമാണ് കുഞ്ഞുങ്ങള്‍ അൻുഭവിക്കുന്നത്. പാഠങ്ങള്‍ അനന്തമായി നീണ്ടുപോയി...എങ്കിലും
 പരീക്ഷയുടെ ചോദ്യങ്ങള്‍ ടീച്ചിംഗ് മാന്വലില്‍ വെട്ടി ഒട്ടിച്ചിട്ടുണ്ട്. ടീച്ചര്‍ അത് നിറം നല്‍കി ആക്ര‍ഷകമാക്കിയിരിക്കുന്നു. ഓരോ മൂല്യനിര്‍ണയപ്രവര്‍ത്തനത്തിനും ഓരോ പേജ്. അതിന് താഴെ കുട്ടികളുടെ നിലവാരവും. ഇത് പീന്നീട് പഠനപ്രവര്‍ത്തനാസൂത്രണം നടത്തുമ്പോള്‍ പരിഗണിക്കും. കുട്ടിയുടെ വളര്‍ച്ച താരതമ്യം ചെയ്യാനും ഉപയോഗിക്കും
 ക്രോഡീകരിച്ച പട്ടികയും ഉണ്ട്

 കുട്ടിയുടെ അഭിപ്രായങ്ങള്‍ക്ക് വില കല്പിക്കുന്ന അധ്യാപിക
 
ടീച്ചിംഗ് മാന്വലുകളുടെ കെട്ടും മട്ടും മാറ്റേണ്ടതുണ്ട്. രണ്ടു കോളം മൂന്നു കോളം എന്നെല്ലാം യാന്ത്രികമായി വാശിപിടിക്കുന്നതിനു പകരം സര്‍ഗാത്മകമായി അതു തയ്യാറാക്കാന്‍ പ്രചോദനാന്തരീക്ഷം സൃഷ്ടിക്കപ്പെടണം.
ഭാവിയില്‍ ഉപയോഗിക്കാന്‍ സഹായകമായ വിധമാകണം അവയിലെ രേഖപ്പെടുത്തല്‍
അത്തരം അധ്യാപനക്കുറിപ്പുകള്‍ വിദ്യാഭ്യാസ വകുപ്പ് ശേഖരിക്കണം. മാനിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാവണം അധ്യാപക ശാക്തീകരണ പരിപാടികള്‍
അനുപമയുടെ അധ്യാപനക്കുറിപ്പുകള്‍ സമ്പൂര്‍ണമാണെന്നല്ല പറയുന്നത്.
പുതിവഴികളുടെ സാധ്യത അത് ചൂണ്ടിക്കാണിക്കുന്നു
എന്റെ കുട്ടികള്‍ എന്ന രേഖകൂടി ചേര്‍ത്തുവെക്കുമ്പോഴാണ് അധ്യാപനാനന്ദം ലഭിക്കുക എന്ന് ഓര്‍മിപ്പിക്കുന്നു

...............................മാതൃഭൂമി കാഴ്ചയില്‍ ( കണ്ണൂര്‍ പതിപ്പ്)11/02/16ന് പ്രസിദ്ധീകരിച്ച കുറിപ്പ് ................


24 comments:

  1. കഴിഞ്ഞതവണത്തെ ഒന്നാം ക്ലാസ് പാഠപുസ്തകവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് എസ്.എസ്.എ പുറത്തിറക്കിയ 'ദിശ' എന്ന കൈപുസ്തകത്തെ അടിസ്ഥാനമാക്കി, കുട്ടികളുടെ വികാസമേഖലകള്‍ പരിഗണിച്ചുകൊണ്ടാണ് ടീച്ചറുടെ പ്ലാനിങ്ങ് എന്നത് ഏറെ സന്തോഷിപ്പിക്കുന്നു..എഴുത്തും വായനയ്ക്കുമൊപ്പം കുട്ടികളുടെ സര്‍ഗാത്മകമായ കഴിവുകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു അത്.അത് ക്ലാസുമുറിയില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയിരുന്നു.ഈയൊരന്വേഷണം പുതിയ ഒന്നാം ക്ലാസ് പാഠപുസ്തകം പാടെ അവഗണിച്ചു....

    ReplyDelete
  2. Well done teacher.Really motivating one.

    ReplyDelete
  3. Well done teacher.Really motivating one.

    ReplyDelete
  4. അധ്യാപനം ആസ്വാദ്യകരമായ അനുഭവമാകുമ്പോൾ പഠനം പാൽപ്പായസമാകും,തീർച്ച... പേരിനൊരു ടീച്ചിംഗ് മാന്വൽ എഴുതി,HM ചോദിച്ചാലല്ല, നിർബ്ബന്ധിച്ചാൽ മാത്രം കാണിക്കുന്ന അധ്യാപകരെ ഇന്നും പലയിടത്തും കാണാം.അവർക്കുള്ള പാഠപുസ്തകമാണ് അനുപമ ടീച്ചർ... അത്തരക്കാർ ഈ ബ്ലോഗെഴുത്ത്കാണില്ലെങ്കിലും, അവരെ കാണിക്കാൻ എന്തെങ്കിലും വഴിയൊരുക്കിയേ പറ്റൂ.....

    ReplyDelete
  5. അധ്യാപനം ആസ്വാദ്യകരമായ അനുഭവമാകുമ്പോൾ പഠനം പാൽപ്പായസമാകും,തീർച്ച... പേരിനൊരു ടീച്ചിംഗ് മാന്വൽ എഴുതി,HM ചോദിച്ചാലല്ല, നിർബ്ബന്ധിച്ചാൽ മാത്രം കാണിക്കുന്ന അധ്യാപകരെ ഇന്നും പലയിടത്തും കാണാം.അവർക്കുള്ള പാഠപുസ്തകമാണ് അനുപമ ടീച്ചർ... അത്തരക്കാർ ഈ ബ്ലോഗെഴുത്ത്കാണില്ലെങ്കിലും, അവരെ കാണിക്കാൻ എന്തെങ്കിലും വഴിയൊരുക്കിയേ പറ്റൂ.....

    ReplyDelete
  6. Great Effort and also great effects.Congrats Anuvecheee.....

    ReplyDelete
  7. ഗംഭീരം അതി ഗംഭീരം എല്ലാ അധ്യാപകർക്കും ഇത്ര് പ ചോദനമാകട്ടെ

    ReplyDelete
  8. You are the real teacher....Well done.Best wishes..

    ReplyDelete
  9. ഗംഭീരം തന്നെ.
    സ്വയവിമര്‍ശനത്തിന് പ്രേരിപ്പിക്കുന്നവ

    ReplyDelete
  10. എല്ലാവർക്കും പ്റചോദനമാകട്ടെ അഭിനന്ദനങ്ങൾ

    ReplyDelete
  11. എല്ലാവർക്കും പ്റചോദനമാകട്ടെ അഭിനന്ദനങ്ങൾ

    ReplyDelete
  12. For an activitybased learning your teaching manualis a guideline for all efficient taechers.PLEASE KEEP IT UP.

    ReplyDelete
  13. എന്റെ അധ്യാപകജീവിതത്തിലേക്ക് അനുപമമായ ഒരു അറിവുകൂടി...

    ReplyDelete
  14. എന്റെ അധ്യാപകജീവിതത്തിലേക്ക് അനുപമമായ ഒരു അറിവുകൂടി...

    ReplyDelete
  15. ഈ പോസ്റ്റ് എന്റെ അദ്ധ്യാപനജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരനുഭവം തന്നെ.ഇതോടെ വറ്ദ്ധിച്ച ഉത്തരവാദിത്തം സസന്തോഷം ഏറ്റെടുക്കുന്നു.ഒപ്പം എല്ലാവരെയുംക്ഷണിക്കുന്നു.ഞങ്ങളുടെ വിദ്യാലയത്തിലേക്ക്...അഭിപ്രായങ്ങളും അനുഗ്രഹങ്ങളും നെഞ്ചോടുചേറ്ക്കുന്നു..കലാധരന്സാറിനെപോലെ നല്ല വഴികാട്ടികളെ നമിക്കുന്നു...അനുപമ

    ReplyDelete
  16. അദ്ധ്യാപകർ ഒരു നാടിന്റെ സംസ്കാരത്തെ നിർണ്ണയിക്കുന്നവരാണ്. എന്നും. അനുപമ ടീച്ചറെ പോലെ വ്യത്യസ്ഥമായി പ്രവർത്തിക്കുന്ന ചിലരെ എനിക്കറിയാം. അവരിലാണ് നമ്മുടെ പ്രതീക്ഷകൾ നിറം പിടിക്കുന്നത് ..........
    All the best.

    ReplyDelete
  17. അദ്ധ്യാപകർ ഒരു നാടിന്റെ സംസ്കാരത്തെ നിർണ്ണയിക്കുന്നവരാണ്. എന്നും. അനുപമ ടീച്ചറെ പോലെ വ്യത്യസ്ഥമായി പ്രവർത്തിക്കുന്ന ചിലരെ എനിക്കറിയാം. അവരിലാണ് നമ്മുടെ പ്രതീക്ഷകൾ നിറം പിടിക്കുന്നത് ..........
    All the best.

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. This comment has been removed by the author.

    ReplyDelete

പ്രതികരിച്ചതിനു നന്ദി