Pages

Saturday, May 14, 2016

മാരാരിക്കുളം സ്കൂളിലെ നിറക്കൂട്ട്


സ്കൂൾച്ചുമരുകള്‍ അക്കാദമികമായി മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി പഠന പ്രാധാന്യമുള്ള വർണ്ണ ചിത്രങ്ങൾ വരച്ചു ചേർക്കുന്നതിന്റെ ആദ്യഘട്ടത്തിന് 29. 04 16 രാവിലെ 10 മണിക്ക്‌ തുടക്കം കുറിക്കുകയാണ്.
നാട്ടിലെ മുഴുവൻ പേർക്കും പങ്കെടുക്കാവുന്ന ഒരു ജനകീയ ഉത്സവമാക്കി ഈ പരിപാടിയെ മാറ്റാനാണ് തീരുമാനിച്ചുട്ടുള്ളത്.
വിദഗ്ധരായ കലാകാരൻ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.
അക്കാദമിക രംഗത്തെ മികവിന്റെ ബലത്തിൽ കേരളത്തിനാകെ മാതൃകയായി മലയാളം മീഡിയത്തിൽ പുതിയ കുട്ടികളുടെ അഡ്മിഷൻ അഞ്ചിൽ നിന്ന് നൂറിൽ എത്തി നില്ക്കുന്ന നമ്മുടെ സ്കൂളിന്റെ പുറം മോടി കൂടി മാറ്റാൻ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കം ആവേശകരമാക്കാൻ, നിങ്ങളുടെ പിന്തുണയുടെ നിറം കൂടി അതിൽ പകർന്നു നല്കുവാൻ പൊതു വിദ്യാലയങ്ങളെ സ്നേഹിക്കുന്ന എല്ലാ സഹൃദയരെയും ഈ വർണോത്സവത്തി ലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.....ഫേസ്ബുക്കിലെ അറിയിപ്പ്. കൂടാതെ ജനങ്ങളുടെ പ്രചാരണപോസ്റററുകള്‍. കുടുംബശ്രീ പതിച്ച പോസ്റ്ററാണ് ചുവടെ കാണുന്നത്.
എപ്രില്‍ ഇരുപത്തിയൊമ്പതിനു രാവില തന്നെ ജനങ്ങള്‍ അവരുടെ പ്രീതി പിടിച്ചു പറ്റിയ പ്രീതിക്കുളങ്ങര സ്കൂളിലേക്ക് 
അവിടെ പുതിയ അധ്യായത്തിനു നിറം നല്‍കുകയാണ്
ആബാലവൃദ്ധം ജനങ്ങളും എന്നത് അക്ഷരാര്‍ഥത്തില്‍ ശരിയായ പ്രയോഗമാകുന്നതിതുപോലെയുളള സന്ദര്‍ഭങ്ങളിലാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍, വായനശാലാ പ്രവര്‍ത്തകര്‍, മുത്തശ്ശിമാര്‍, കുഞ്ഞുങ്ങള്‍, പൂര്‍വവിദ്യാര്‍ഥികള്‍ർ, ബാല കൈരളി പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ ...ജീവിതത്തിന്റെ നാനാതുറകളിലുളളവര്‍.
അവര്‍ പെയിന്റും ബ്രഷും കൈയിലെടുത്തു. ആദ്യമായിട്ടാണ്. ചീത്തയാകുമോ? സണ്ണി കിടാരക്കുഴി ( തിരുവനന്തപുരം) നിറക്കൂട്ട് നല്‍കാന്‍ മാര്‍ഗനിര്‍ദേശം നല്‍കി. ആഹാ ഇത്രയേയുളളോ? അല്പം തൂവിപ്പോയാല്‍, ഒലിച്ചിറങ്ങിയാല്‍ പേടിക്കേണ്ട. എങ്കില്‍ ഒരു കൈ നോക്കാം.
പ്രിയപ്പെട്ട MLA യുടെ ആശയമായിരുന്നു ജനകീയ ചിത്രരചന. അത് പ്രതീക്ഷിച്ചതിലധികം
  ആവേശകരമായ അനുഭവമായി .അതിന്റെ ചിത്രങ്ങളാണ് ചുവടെ . അന്നേ ദിവസം പങ്കുചേരാനാകാത്തവര്‍ ഈ ചിത്രാനുഭവത്തിലൂടെ പ്രീതിക്കുളങ്ങര സ്കൂളിന്റെ ജനകീയചിത്രരചനയെ സ്വാംശീകരിക്കുക.
ശ്രീ സണ്ണി കിടാരക്കുഴി നിര്‍ദേശങ്ങള്‍ നല്‍കുന്നു.
ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ ഉദ്ഘാടകരായി . സ്കൂള്‍ ജീവിതത്തിന്റെ ആദ്യപാഠം വിദ്യാലയചരിത്രത്തില്‍ ഇടം പിടിക്കുന്ന നിറക്കൂട്ടിന്റെ ഉദ്ഘാടനത്തോടെയാകുന്ന അവിസ്മരണീയ അനുഭവം കിട്ടിയ ഭാഗ്യശാലികളായ കുട്ടികള്‍.
ഒന്നാം ക്ലാസ്സിലെ ആദ്യ കുട്ടി... രാഖി....
ഒന്നാം ക്ലാസ്സിലെ 97 മത്തെ കുട്ടി.. അഞ്ജന
 മറ്റു ക്ലാസുകളിലെ കുട്ടികള്‍
അല്പം ചുവപ്പു കൂടി  ..
ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ ഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് KT മാത്യു ആരും ക്ഷണിക്കാതെ കേട്ടറിഞ്ഞാണെത്തിയ അദ്ദേഹം പൂവിന് നിറം നല്‍കുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ മോടിക്കൂട്ടാന്‍ ഇടപെടുന്നത് നോക്കൂ. പങ്കാളിത്തത്തിന്റെ വേറിട്ട നിമിഷങ്ങള്‍
ഇങ്ങനെയല്ലേയമ്മേ.. അമ്മയുടെ ഒക്കത്തിരുന്നൊരു വര്‍ണവര. നാളെ ഈ വിദ്യാലയത്തില്‍ പഠിക്കേണ്ടവരും അവരുടേതായ മനോവര്‍ണം ചേര്‍ത്തു
 മുത്തശ്ശിമാര്‍ സംഘമായാണ് വന്നത്. വിട്ടുകൊടുത്തില്ല. മതിയാവോളം വരച്ചു. പേരക്കിടാങ്ങള്‍ക്കുവേണ്ടിയുളള അനുഗ്രഹത്തിന്റെ നിറക്കൂട്ട്. വാനരില്‍ നിന്നും നരനിലേക്കുളള പരിണാമപാഠങ്ങള്‍ ചിത്രച്ചുമരില്‍
 ഓ ഈ പൂമ്പാറ്റ് ഇപ്പോ ശരിക്കും പറക്കുമേ.. സഹാധ്യാപികയുടെ കമന്റ് 
ഷൈനിട്ടീച്ചര്‍ക്ക് ശലഭോദ്യാനം വേണം. അതിനാല്‍ ആ ഭാഗത്ത് പൂക്കളും ചിത്രശലഭങ്ങളും മതി. 
 റീജടീച്ചര്‍ കുട്ടികള്‍ക്ക് ബ്രഷ് നല്‍കുന്നില്ല. ഇപ്പോള്‍ തരാം ഇപ്പോള്‍ തരാം എന്നു പറഞ്ഞ് വരയോടു് വര. കൊളളാമല്ലോ ഈ ടീച്ചര്‍. കുട്ടി ടീച്ചറുടെ ചിത്രവരകമ്പത്തില്‍ അതിശയിച്ചിരിപ്പാണ്
മികവിന്റെ പരീക്ഷണങ്ങൾക്ക് കരുത്തുറ്റ പിന്തുണ..... പ്രീയപ്പെട്ട MLA ചിത്രരചനയിൽ.

ഇത് ഫേസ്ബുക്കിലിടാം. കൂട്ടുകാരിയുടെ വരച്ചാര്‍ത്ത് മൊബൈലില്‍ പകര്‍ത്തുന്നു
പൊരിവെയിലത്തും  യുവജനങ്ങളുടെ പിന്തുണ.
 ഒരു നീലക്കമ്പക്കാരന്‍ അനയെ നീലത്തില്‍ കുളിപ്പിക്കുന്നു

നാടിനൊപ്പം........... നാട്ടുകാരനായി... ഡോ. റെജു IAS
 മോളേ അച്ഛനീപ്പടം ഒന്നെടുത്തോട്ടെ. അമ്മയെ കാണിക്കാം. മക്കളോടൊത്ത് ഒരു ധന്യനിമിഷം ശ്രീ സുരേഷ് ബാബുവാണ് വരയന്‍കുതിരയ്ക് ജീവന്‍ നല്‍കുന്നത്. അടുത്തു നില്‍ക്കുന്ന വരയന്‍കുതിരയ്ക് അദ്ദേഹത്തോടെന്തോ പറയാനുണ്ട്. ശ്രദ്ധിക്കുന്നില്ല. തൊഴി ഉറപ്പ്.
  ഈ സ്കൂളില്‍ നിന്നും ടീ സി വാങ്ങി ഹൈസ്കൂളില്‍ ചേര്‍ന്നെന്നും വെച്ച് ഈ സ്കൂള്‍ എന്റേതല്ലാതാകുമോ? പൂര്‍വവിദ്യാര്‍ഥികളുടെ വക സംഭാവന
കണ്ണുവെക്കരുതേ, കണ്ണൊന്നു വരച്ചോട്ടെ
 
 കുടുംബശ്രീ പ്രവര്‍ത്തകര്‍


 അമ്മയൊന്നു മാറി നിന്നേ ഒരു കുഴപ്പോം വരില്ല. ഞങ്ങള്‍ വരച്ചോളാം.
 പഞ്ചായത്ത് പ്രസിഡണ്ട്‌.... ശ്രീമതി ഇന്ദിര തിലകൻ



 
 
 
എസ് എം സി ചെയര്‍മാന്‍ ശ്രീ മോഹന്‍ദാസ്
എം എല്‍ എ യുടെ മടിയില്‍ ഒന്നാം ക്ലാസില്‍ ഈ വര്‍ഷം ഒന്നാമതായി പ്രവേശനം നേടിയ രാഖിയും 97 ാമതായി പ്രവേശനം നേടിയ അഞ്ജനയും ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നും രണ്ടാം ക്ലാസിലേക്ക് എത്തിയ കുട്ടിയും .
"നാട്ടു നിറ ക്കൂട്ട് " നാട് ഏറ്റെടുത്തു. ഒന്നാം ഘട്ടമേ കഴിഞ്ഞിട്ടുളളൂ. ജനകീയ കൂട്ടായ്മയുടെ കരുത്തോടെ ഈ വിദ്യാലയം മുന്നേറും 
അതിനുളള അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
വരൂ
പങ്കാളിയാകൂ
അനുബന്ധം.
മാരാരിക്കുളമാണ് മറുപടി. പൊതുവിദ്യാലയസംരക്ഷണത്തിനുളള പ്രായോഗിക മാതൃക അന്വേഷിക്കുകയാണ് മാരാരിക്കുളം ടി എം എല്‍ പി എസ്. എന്താ കൂടുന്നോ? ആശയങ്ങളും അനുഭവങ്ങളുമായി വരാം.
ഈ സ്കൂളില്‍ മെയ് 20,21,22 തീയതികളില്‍ വേനലവധിക്കാലത്തെ രണ്ടാം അധ്യാപകശില്പശാല. 
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അധ്യാപകര്‍ പങ്കെടുക്കും. 
ശില്പശാലയുടെ ഉന്നം.1. പ്രക്രിയാധിഷ്ഠിചമായ ആസൂത്രണക്കുറിപ്പും അതില്‍ ഉള്‍ച്ചേരുന്ന ഐ ടി അധിഷ്ടിത ക്ലാസുകള്‍ക്കാവശ്യമായ വിഭവങ്ങള്‍ തയ്യാറാക്കലും. ഇംഗ്ലീഷ്, മലയാളം, പരിസരപഠനം, ഗണിതം എന്നിവയ്ത് . 
2. രക്ഷിതാക്കള്‍ക്ക് ജൂണ്‍ ആദ്യവാരം നല്‍കുന്നതിനുളള പഠനനേട്ട വ്യാഖ്യാനം തയ്യാറാക്കും. ഈ സംരംഭത്തില്‍ ക്രിയാത്മകമായി പങ്കാളികളാകാനാഗ്രഹിക്കുന്നവര്‍ക്ക് പങ്കെടുക്കാം. രാവിലെ 9 മുതല്‍ രാത്രി 9 മണിവരെയാണ് ശില്പശാലാ സമയം.
പൂര്‍ണസമയം പങ്കെടുക്കാനാഗ്രമുളളവര്‍ക്ക് പ്രതികരിക്കാം. tpkala@gmail.com എന്ന വിലാസത്തിലോ 9605101209 എന്ന നമ്പരിലോ രജിസ്റ്റര്‍ ചെയ്യാനായി ബന്ധപ്പെടാം.

4 comments:

  1. ചിത്രങ്ങൾ വളരെ വാചാലം.

    ReplyDelete
  2. കുട്ടികളുടെയും മാതാപിതാക്കളുടെയും നാട്ടുകാരുടെയും ഒക്കെ പങ്കാളിത്ത ത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ നമ്മുടെ വിദ്യാഭ്യാസത്തിൽ ഒരു പുത്തൻ ഉണർവ് കൊണ്ട് വരും. ഇങ്ങിനെയുള്ള കൂട്ടായ്മ സംഘടിപ്പിക്കാനും ആശയങ്ങൾ രൂപീകരിക്കാനും ഒക്കെ ഇറങ്ങിത്തിരിച്ച അധ്യാപകർ അഭിനന്ദനം അർഹിക്കുന്നു. അതവരുടെ കടമ ആണെങ്കിൽ കൂടി. തുടരൂ ഇത്തരം മഹത്തായ കർമങ്ങൾ

    ReplyDelete
  3. വിദ്യാഭ്യാസരംഗത്തെ പ്രതിരോധം പുതിയ ഘട്ടത്തിലേക്കു കടക്കുകയാണ് മാരാരിക്കുളം മാതൃകയിലൂടെ. ഇത് ഓരോ ഗ്രാമത്തിലും നടക്കണം. പുതിയ സര്‍ക്കാര്‍ അത്തരമൊരു ജനകീയ മുന്നേറ്റത്തിന് നേതൃത്വം കൊടുക്കുമോ ?

    ReplyDelete
  4. പുതിയ സര്‍ക്കാരിന്റെ അമരക്കാരിലൊരാള്‍ അവിടെ ഉണ്ട് ,പ്രതീക്ഷിക്കാം

    ReplyDelete

പ്രതികരിച്ചതിനു നന്ദി