Pages

Friday, July 29, 2016

പൗലോസ് മാഷിന്റെ മലയാളം കൈത്താങ്ങ് -പ്രതീക്ഷയും പരിഹാരവും

പൗലോസ് മാഷിന്‍റെ അറിയിപ്പാണിത്
ഇത് പതിനഞ്ചാമത്തെ പരിശീലനവേദിയാണെന്നു തോന്നുന്നു.
കഴിഞ്ഞ അവധിക്കാലത്താണ് സി ബി എസ് ഇ സ്കൂളുകളില്‍ പഠിച്ച് ഒന്നും അറിയാത്തവരായി മുദ്രകുത്തി പുറന്തളളപ്പെട്ട കുറേ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചത്. വ്യത്യസ്തമായ രീതിയാണ് അതിന്  സ്വീകരിച്ചത്
ചെലവു കുറഞ്ഞതും
എളുപ്പം വഴങ്ങുന്നതും
അത്ഭുതകരമായ പ്രതികരണമാണ് ആ കുട്ടികളില്‍ നിന്നും ഉണ്ടായത്.  

കാര്‍ത്തികപ്പളളിയില്‍ വെച്ച് പൗലോസിനെ കണ്ടപ്പോള്‍ അദ്ദേഹം വികസിപ്പിച്ച ഇരുപത്തിനാലു മണിക്കൂര്‍ മോഡ്യൂളിന്‍റെ കാര്യം എന്നോട് പറഞ്ഞു.
ഗവേഷണാത്മകമായി അധ്യാപനത്തെ സമീപിച്ചു എന്നതാണ് പൗലോസിന്റെ പ്രത്യേകത
ട്രൈ ഔട്ട് നടത്തുക- മെച്ചപ്പെടുത്തുക-പ്രയോഗിക്കുക- വീണ്ടും പരിഷ്കരിക്കുക- പരിശീലിപ്പിക്കുക-കൂട്ടിച്ചേര്‍ക്കുക എന്ന രീതിയാണ് പൗലോസിന്റെത്.
ശ്രീ പൗലോസ് വാട്സാപ്പിലിട്ട കുറിപ്പ് ചുവടെ
*മലയാളം എഴുത്തും വായനയും മണിക്കൂറുകൾക്കുള്ളിൽ പഠിപ്പിച്ചെടുക്കാമെന്ന് തെളിയിച്ചു*

....പ്രിയ സുഹൃത്തുക്കളെ ...

വെള്ളി ,ശനി ദിവസങ്ങളിൽ ഞാൻ വയനാട് ജില്ലയിലെ പുൽപ്പള്ളിയ്ക്കടുത്തുള്ള ചേനാട് ഗവൺമേന്റ് ഹൈസ്കൂളിൽ മലയാളം മൊഡ്യൂൾ പരിചയപ്പെടുത്തുന്നതിന് പോയിരുന്നു. അവിടുത്തെ അധ്യാപകനായ ടി വി വിനീഷ് മാഷും പി ടി എ പ്രവർത്തകനും പരിഷത്തുകാരനുമായ ബഷീർ മാഷും പറഞ്ഞിട്ടാണ് ചെന്നത്.

സത്യത്തിൽ ചെറിയ പേടിയുണ്ടായിരുന്നു ക്ലാസെടുത്തപ്പോൾ .

കാരണം വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ആദിവാസി കുട്ടികൾ.

ഇവരുടെ ഭാഷയും എന്റെ ഭാഷയും തമ്മിലുള്ള വ്യത്യാസം പ്രശ്നം സൃഷ്ടിക്കുമോ എന്ന് ഞാൻ പേടിച്ചിരുന്നു. എന്നാൽ പേടിച്ച പോലെ ഒരു പ്രശ്നവും നേരിട്ടില്ല .

വളരെ നല്ല രീതിയിൽ ക്ലാസ് നയിക്കുന്നതിന് എനിക്ക് കഴിഞ്ഞു.

ഞാൻ ഉറപ്പിച്ച് പറയുന്നു മാതൃഭാഷ മലയാളമായിട്ടുള്ള ,ശരാശരി ബുദ്ധി നിലവാരത്തിലുള്ള , എഴുതാനും വായിക്കാനും  തീരെ അറിയില്ലാത്ത യു പി, ഹൈസ്കൂൾ വിദ്യാർത്ഥികളെ 24 മണിക്കൂർ സമയത്തിനുള്ളിൽ മികച്ച നിലവാരത്തിലേക്ക്  എത്തിക്കാൻ കഴിയും. അത് ഞാന്‍ തെളിയിച്ചു. ഈ മൊഡ്യൂൾ താഴെ പറയുന്ന വിദ്യാലയങ്ങളിൽ പരീക്ഷിച്ച്  വിജയിപ്പിച്ചു.

*1* - ബി ജി എച്ച് എസ് ഞാറളളൂർ കിഴക്കമ്പലം ഫോൺ - സിസ്റ്റർ മേരി HSA മലയാളം - 9497280062,

*2*-സെന്റ് ഫിലോമിനാസ് എച്ച് എസ് തിരുവാണിയൂർ- ലെയ്സ ടീച്ചർ UPSA  9495274665 ,   *3* - ഗവ: ഗേൾസ് യു.പി. എറണാകുളം- ജെ സി ടീച്ചർ എച്ച് എം _ 9446061 361 ,

*4* തൃപ്പൂണിത്തുറ ഗവ.. ആർ എൽ വി യു പി സ്കൾ  വൽസ ടീച്ചർ എച്ച്.എം 9497799 1163 . *5* പൊന്നുരുന്നി ഗവ. എൽ.പി. സ്കൂൾ  - സൗമിനി ടീച്ചർ എച്ച് എം 9497483647 .

*6*  വയനാട് ഗവ.എച്ച്.എസ് ചേന്നാട് വിനീഷ് മാഷ് - 9745424 546 .

ഇത്തരം വിദ്യാലയങ്ങളിൽ പരീക്ഷിച്ച് വിജയിച്ച അനുഭവങ്ങൾ ബോധ്യപ്പെടുന്നതിനാണ്  മുകളിൽ തന്നിരിക്കുന്ന ഫോൺ നമ്പറുകൾ. വിദ്യാലയത്തിലെ പഠന സമയങ്ങളിലൊന്നും മാറ്റം വരുത്താതെ ഈ മൊഡ്യൂൾ ഉപയോഗിക്കാം. *ഈ മൊഡ്യൂൾ തയ്യാറാക്കാൻ എല്ലാ വിധ അക്കാദിമിക്ക് പിന്തുണയും നൽകിയ ഡോ. ടി പി കലാധരൻ മാഷിനോടും അദ്ദേഹത്തിന്റെ ചുണ്ടുവിരൽ ബ്ലോഗിനോടും, ടീച്ചർ, ദിവാസ്വപ്നം , ഒരു സ്കുൾ ടീച്ചറുടെ ഡയറി എന്നീ പുസ്തകങ്ങളോടും നന്ദി. ...

ടീച്ചേഴ്സ് ക്ലബ്ബ്കോലഞ്ചേരി*                                            
ഴിഞ്ഞ വര്‍ഷം ചേര്‍ത്തലയില്‍ ഫോക്കസ് പരിപാടിയുടെ ഭാഗമായി ഞാന്‍ നടത്തിയ അധ്യാപകപരിശീലനത്തില്‍ കോലഞ്ചേരിയില്‍ നിന്നും പൗലോസ് പഠിതാവായി എത്തിയിരുന്നു. അന്നു കിട്ടിയ ചില സാധ്യതകളും മാവേലിക്കരയിലും മറ്റും ഉപയോഗിച്ച ചില തന്ത്രങ്ങളും ഭാഷാബോധവികാസത്തിനായി ചൂണ്ടുവിരലില്‍ പങ്കിട്ട വായനാകാര്‍ഡുകളുമായി ബന്ധപ്പെട്ട പോസ്റ്റുകളും പൗലോസ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്‍റെ സ്വന്തം തന്ത്രങ്ങളും. പരിഷത്തിന്‍റെ എറണാകുളം ജില്ലയിലെ മുഖ്യവിദ്യാഭ്യാസ പ്രവര്‍ത്തകനായ പൗലോസ് പൊതുവിദ്യാലയങ്ങളില്‍ മക്കളെ വിടുന്ന അധ്യാപകരുടെ കൂട്ടായ്മയുടെ സംഘാടനകന്‍ കൂടിയാണ്. പൗലോസിന്റെ ക്ലാസില്‍ മലയാളം പഠിക്കാനായി ഒരു കുട്ടി മാത്രമേ ഉളളൂ. അതാകട്ടെ പൗലോസിന്റെ മകനുമാണ്. ബോധനമാധ്യമമായി മാതൃഭാഷ തന്നെ വേണം എന്ന ആശയത്തെ അനുകൂലിക്കുന്ന പൗലോസ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക് തയ്യാറല്ല. മലയാളം ഒരു കുട്ടിയ്ക് പോലും നിഷേധിക്കപ്പെട്ടുകൂടാ. എല്ലാവര്‍ക്കും നല്ല മലയാളം എന്ന ലക്ഷ്യത്തോടെയാണ് പൗലോസ് മാഷ് അന്വേഷണങ്ങള്‍ നടത്തുന്നത്.
കൈത്താങ്ങ് പരിപാടിയുടെ പ്രസക്തി
  1. കേരളം നാളിതുവരെ നേരിട്ട ഒരു പ്രശ്നത്തിന് പ്രായോഗികമായ പരിഹാരം
  2. അധ്യാപകര്‍ ഗവേഷണാത്മകമായി ഇടപെട്ടാല്‍ പലപ്രശ്നങ്ങള്‍ക്കും വ്യാപനസാധ്യതയുളള പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നതിന്‍റെ തെളിവ്
  3. പ്രയോഗിച്ചു ബോധ്യപ്പെടാതെ എസ് എസ് എയും എസ് സി ഇ ആര്‍ ടിയും ഡയറ്റുകളും മറ്റും വികസിപ്പിക്കുന്ന വര്‍ക് ഷീറ്റുകള്‍, പിന്തുണാമെറ്റീരിയലുകള്‍, അധ്യാപകസഹായികള്‍ എന്നിവയ്ക് പകരം ബോധ്യപ്പെടാവുന്ന നേരനുഭവത്തിന്‍റെ പിന്‍ബലത്തില്‍ രൂപപ്പെടുന്ന പിന്തുണാമെറ്റീരിയലുകളുടെ അനിവാര്യത ബോധ്യപ്പെടുത്തുന്ന പ്രവര്‍ത്തനം
  4. ട്രൈ ഔട്ട് എന്നത് നിരന്തരം നടക്കേണ്ട പ്രക്രിയ എന്നു ബോധ്യപ്പെടുത്തല്‍
  5. ഏതു വിഭാഗം കുട്ടികളിലും സാധ്യമാണെന്ന കണ്ടെത്തല്‍
  6. ബോധനാനുഭവങ്ങളും ഭാഷാസമീപനവും തമ്മിലുളള പൊരുത്തപ്പെടല്‍
  7. ഏതു വിദ്യാലയത്തില്‍ വേണമെങ്കിലും ചെന്ന് ചെയ്തു ബോധ്യപ്പെടുത്തിക്കാണിക്കാം എന്ന അക്കാദമിക ധീരത – ബി ആര്‍ സി പരിശീലകര്‍ക്കും റിസോഴ്സ് പേഴ്സണ്‍സിനും മാതൃകയാക്കാവുന്നത്
  8. പ്രകടമായ മാററം, ബോധ്യപ്പെടാവുന്ന തെളിവ് എന്നെല്ലാം പറഞ്ഞാല്‍ എന്താണെന്നുളളതിന്റെ മറുപടി
  9. ലക്ഷക്കണക്കിനു രൂപാ മുടക്കി നടത്തുന്ന അച്ചടികേന്ദ്രീകൃതമായ പരിഹാരയജ്ഞസംസ്കാരത്തിനു ചെലവുകുറഞ്ഞ ബദല്‍
ഈ ജൂലൈ മാസം അവസാന ദിവസം എറണാകുളം പരിഷദ്ഭവനില്‍ പതിനഞ്ചോളം അധ്യാപകര്‍ ഒത്തുകൂടുന്നു. അവര്‍ നടത്തിയ ഗവേഷണാത്മക അധ്യാപനാനുഭവങ്ങള്‍ പങ്കിടാന്‍.
ഞാന്‍ അതില്‍ പങ്കെടുക്കും. അധ്യാപകരില്‍ നിന്നും പഠിക്കാന്‍ ലഭിക്കുന്ന അവസരം എന്തിനു പാഴാക്കണം?
നിങ്ങള്‍ക്ക് ചെയ്യാവുന്നത്
  • വിദ്യാലയത്തിലെ അക്കാദമിക പ്രശ്നങ്ങല്‍ ലിസ്റ്റ് ചെയ്യുക
  • ചില പരികല്പനകള്‍ രൂപപ്പെടുത്തുക
  • അതിന്‍റെ അടിസ്ഥാനത്തില്‍ ഗവേഷണാധ്യാപന രൂപരേഖ തയ്യാറാക്കുക ( എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍, ഏതു ക്രമത്തില്‍, എത്ര സമയം ,എതെല്ലാം സാമഗ്രികള്‍, വിലയിരുത്തല്‍ സന്ദര്‍ഭങ്ങള്‍?)
  • ചെയ്തു നോക്കുക. ഓരോ ദിവസത്തെയും തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെടുത്തുക, നിരന്തരം ഗവേഷണാധ്യാപന രൂപരേഖ പുതുക്കുക
  • ഫലം വിശകലനം ചെയ്യുക
  • അനുഭവങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും തുടര്‍പ്രവര്‍ത്തനാസൂത്രണം നടത്തുക

    ഗവേഷണാത്മക അധ്യാപനാനുഭവങ്ങള്‍ പങ്കിടാനും മടിക്കേണ്ട 
    ഗവേഷണാധ്യാപകകൂട്ടായ്മകള്‍ സൃഷ്ടിക്കൂ 


    *ഒരിയ്ക്കൽ കൂടി തെളിയിച്ചു*....
    ഒറ്റ ദിവസം കൊണ്ട് എങ്ങനെ മലയാളം എഴുത്തും വായനയും പഠിപ്പിക്കും ?എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല .കാരണം ഇന്നലെ എറണാകുളം ജില്ലയിലെ കോലഞ്ചേരി വെണ്ണിക്കുളം സെന്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ചെയ്ത *മലയാളം - കൈത്താങ്ങ്* പരിപാടിയില്‍ മലയാളം ഒട്ടും എഴുതുകയോ വായിക്കുകയോ ചെയ്യാത്ത ലക്ഷദ്വീപിൽ നിന്നും വന്ന മുഹമ്മദ് ഷക്ക് ഉച്ചയായപ്പോൾ നല്ല മണി മണി പോലെ മലയാളം എഴുതി. 

    ഉത്സവ പറമ്പിലെ കാഴ്ചകളെന്തൊക്കെ എന്ന പട്ടിക പൂർത്തിയാക്കാൻ പറഞ്ഞപ്പോൾ ലക്ഷദ്വീപിൽ ഉൽസവമില്ലെന്നു പറഞ്ഞ ഷക്കീലിനെ വിദ്യാലയത്തിന്റെ പുറത്തേക്ക് കൊണ്ട് പോയി എന്തൊക്കെ കാണാമെന്നും അവയിൽ ചില സാധനങ്ങൾ ക്ലാസ് മുറിയിലേക്ക് ശേഖരിച്ചു കൊണ്ടുവന്നു. തുടർന്ന് അവയുടെ പേരുകൾ എഴുതാൻ പറഞ്ഞു. അവ എല്ലാം അവനെഴുതുകയും ഇനിയും എഴുതാൻ തരാനാവശ്യപ്പെടുകയും ചെയ്തു. ഒറ്റ ദിവസത്തെ ഈ മൊഡ്യൂളിനെക്കുറിച്ചുള്ള *കലാധരൻ മാഷിന്റെ ചൂണ്ടുവിൽ പോസ്റ്റ് കണ്ട്* എത്തിയ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയും അധ്യാപകനുമായ ജിജി വർഗീസും KSTA കോലഞ്ചേരി സബ്ജില്ലാ സെക്രട്ടറി ബെൻസൺ മാഷ്, അവിടുത്തെ അധ്യാപകർ എന്നിവർ ദൃക്സാക്ഷികളാണ്. നന്ദി.
    ഒറ്റ ദിവസം കൊണ്ട് മലയാളത്തിൽ എഴുത്തിലും വായനയിലും പിന്നാക്കക്കാരായ കുട്ടികളെ മികവിലേക്ക് കൈപിടിച്ചുയർത്തുന്ന *കൈത്താങ്ങ് - മലയാളം മൊഡ്യൂൾ പരിചയപ്പെടുത്തലും Tryout class ഉം2016 ഓഗസ്റ്റ് 13, 14 ശനി ഞായർ തീയതികളിൽ പാലക്കാട് ജില്ലയിലെ അഗളി അട്ടപ്പാടി AHADS ക്യാംപസിൽ . താത്പര്യമുള്ളവർക്ക് അവിടെ വരാം . *അവിടെ വരുന്നവർക്ക് മൊഡ്യൂളുകൾ സൗജന്യമായി നൽകാം*. സ്നേഹപൂർവ്വം ടി.ടി.പൗലോസ് *9446762687*

14 comments:

  1. This comment has been removed by the author.

    ReplyDelete
  2. മലയാളത്തിനും പൊതുവിദ്യാലയങ്ങള്‍ക്കും ഏറെ അഭിമാനിക്കാവുന്ന ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  3. എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  4. Pls, share the method he adopted...

    ReplyDelete
  5. ഈ മൊഡ്യൂൾ തപാലിൽ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ? സ്കൂളിൽ പ്രയോഗിക്കണമെന്നാഗ്രഹമുണ്ട്!

    ReplyDelete
  6. പ്രിസുരേന്ദ്രന്‍
    കുട്ടികളില്‍ നിന്നും പാഠങ്ങള്‍ ഉരുത്തിരിച്ച് എഴുത്തിലേക്കും വായനയിലേക്കും നയിക്കുന്ന രീതിയാണ്. അക്ഷരം, ചിഹ്നം ഇവ്യ്ക് ഊന്നലില്ലാതെ എന്നാല്‍ തിരുത്തലും മെച്ചപ്പെടുത്തലും പിന്തുണയും നടത്തി വ്യവഹാരരൂപനിര്‍മിതിയിലൂടെ മുന്നേറും. ആ പ്രക്രിയ നേരില്‍ കണ്ടാലേ ബോധ്യപ്പെടൂ
    മനോജ്
    തപാലില്‍ ലഭിച്ചിട്ട് കാര്യമില്ല
    വീഡിയോ , ചിത്രങ്ങള്‍, വായനാകാര്‍ഡുകള്‍, എന്നിവയുടെ ഉപയോഗം കുട്ടികളുമായുളള സ്നേഹസമ്പര്‍ക്കം. അവരുടെ കൂട്ടുകാരനായി സ്വയം മാറല്‍, ഇടതടവില്ലാതെ ക്ലാസ് ഒഴുക്കം മുറിയാതെ കൊണ്ടുപോകല്‍ , തത്സമയ വ്യതിയാനങ്ങള്‍ എന്നിവ ഈ മോഡ്യൂളിനെ അനുഭവാത്മാക പരിശീലനത്തിനു നിര്‍ബന്ിക്കുന്നു. പൗലോസ് അഴധിദിനങ്ങളില്‍ വരാന്‍ സന്നദ്ധനാണ്. വിളിക്കൂ
    ഇപ്പോള്‍ മനസിലുളള ആശയം
    ഒരു ഉപജില്ലയിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും എല്‍ പി ,യു പി വിഭാഗങ്ങളെ പ്രതിനീധീകരിച്ച് പത്തിരുപത് അധ്യാപകര്‍ . അവര്‍ക്ക് രണ്ടു ദിവസത്തെ അനുഭവാത്മക പരിശീലനം. തുടര്‍ന്നുളള രണ്ടു ദിവസങ്ങളില്‍ സ്കൂലിലെ മറ്റെല്ലാ വിഷയങ്ങളും മാറ്റിവെച്ച് ഈ പ്രക്രിയ.നിരീക്ഷക ഗ്രൂപ്പ് ഉണ്ടാകും. ഇവരും പരിശീലനത്തില്‍ പങ്കെടുക്കണം. ഭാഷാപരമായി പിന്നാക്കമുളള മുപ്പത് കുട്ടികളെ വെച്ച് ക്ലാസെടുത്തുകാണിക്കും. അവരെ സഹയാക്കാനായി പത്തു കുട്ടികല്‍ കൂടി വേണ്ടിവരും.അവര്‍ക്കും ക്ലാസ് ആസ്വാദ്യകരമായിരിക്കും
    അഠടുത്ത ദിവസം അവലോകനം. തുടര്‍ന്ന് ഈ ഇരുപത് അധ്യാപകരുടെ നേതൃത്വത്തില്‍ ഉപജില്ലയിലെ എല്ലാ സ്കൂളുകാര്‍ക്കും പരിശീലനം
    ഒരാഴ്ചയ്ക് ശേഷം അവലോകനം റിപ്പോര്‍ട്ട് തയ്യാറാക്കല്‍
    തയ്യാറുളളവര്‍ ബന്ധപ്പെടുക

    ReplyDelete
  7. ബ ഹു. പൗലോസ് സർ, ആദ്യമേ അഭിനന്ദിക്കുന്നു. പിന്നാക്കക്കാരെ എഴുതിത്തള്ളാതെ ക്രിയാത്മകമായി ഇടപെടുന്നതിന്. അതിന് പ്രചോദിപ്പിക്കുന്നതിനും . വയനാട്ടിലെ മാനന്തവാടി സബ് ജില്ലയിൽ വെള്ളമുണ്ട ഗവ.യു പി സ്ക്കൂളിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
    സബീർ 9496007953

    ReplyDelete
  8. congrats .This will make a great change.Teachers should learn this module

    ReplyDelete
  9. നന്നായി
    ശരിക്കും പ്രചോദനം

    ReplyDelete
  10. നന്നായി
    ശരിക്കും പ്രചോദനം

    ReplyDelete
  11. This comment has been removed by the author.

    ReplyDelete

പ്രതികരിച്ചതിനു നന്ദി