രാവിലെ
പ്രഭാതഭക്ഷണം കഴിക്കുമ്പോഴാണ്
ഏതിരേ ഇരുന്ന പ്രിയസുഹൃത്ത്
മനസ് തുറന്നത്
യു
ഡി എഫ് അനുകൂലിയായ അദ്ദേഹം
പറഞ്ഞു
"സര്‍
, രണ്ടു
സര്‍ക്കാരിന്റെയും സമീപനം
വളരെ വ്യക്തമായി ഫീല്‍
ചെയ്യുന്നു.
കൃത്യമായ
പരിപാടിയാണ് എല്‍ ഡി എഫ്
മുന്നോട്ട് വെക്കുന്നത്.
പൊതുവിദ്യാലയങ്ങള്‍ക്ക്
ബജറ്റില്‍ ഫണ്ട് വേണ്ടത്ര
വകയിരുത്തി പ്രവര്‍ത്തനാസൂത്രണം
നടത്തുന്നു.
പ്രായോഗികമായ
പരിപാടികള്‍ അവതരിപ്പിക്കുന്നു.
മന്ത്രിയുടെ
വാക്കുകള്‍ ശ്രദ്ധിച്ചോ.
മാറ്റം
തീര്‍ച്ചയായും സംഭവിക്കും"
അതെ
ആ ശില്പശാലയില്‍ പങ്കെടുത്തവര്‍ക്കെല്ലാം
ഇതേ പോലെ ഏറെ പറയാനുണ്ടായിരുന്നു
മന്ത്രിമാരുടെ
നിശ്ചയാര്‍ഢ്യത്തെക്കുറിച്ച്,
ഹൈടെക്
വിദ്യാലയസങ്കല്പത്തെക്കുറിച്ച്,
മികവിന്റെ
കേന്ദ്രം എന്നതിന്റെ
വ്യത്യസ്തമാനങ്ങളെക്കുറിച്ച്,
നിലവാരത്തെക്കുറിച്ച്,
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തെക്കുറിച്ച്,
ട്രൈ ഔട്ട്
രീതിയില്‍ പ്രവര്‍ത്തനങ്ങള്‍
ആവിഷ്കരിക്കുന്നതിനെക്കുറിച്ച്....
ഓരോ
മാസവും നടക്കേണ്ട ഓരോ തലത്തിലും
നടത്തേണ്ടതും ഏറ്റെടുക്കേണ്ടതുമായ
പ്രവര്‍ത്തനങ്ങള്‍ അനവധിയാണെന്ന്
ബോധ്യപ്പെടും വിധം രണ്ടു
മന്ത്രിമാരും വളരെ കൃത്യതയോടെയാണ്
സംസാരിച്ചത്.
പൊതുവിദ്യാഭ്യാസ
സെക്രട്ടറി ആദിമുതല്‍ അവസാനം
വരെ പരിപാടികള്‍ ഫെസിലിറ്റേറ്റ്
ചെയ്തു. ഗ്രൂപ്പു
ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
പൊതുവിദ്യാഭ്യാസ
ഡയറക്ടറും ഹയര്‍സെക്കണ്ടറി
ഡയറക്ടറും സെഷനുകള്‍
ക്രോഡീകരിച്ചു.
വിദ്യാഭ്യാസ
വകുപ്പിലെ ഉന്നതോദ്യോഗസ്ഥര്‍
ഗ്രൂപ്പ് ലീഡര്‍മാരായി.
സാധാരണ
മേല്‍നോട്ടം വഹിക്കുന്ന
രീതിയില്‍ നിന്നും ആശയോല്പാദനത്തിലെ
സജീവ നേതൃത്വമായി അവര്‍
മാറുകയായിരുന്നു.
കോഴിക്കോട്ട്
നടക്കാവ് സ്കൂളിലെ ആശയരൂപീകരണ
ശില്പശാല ചരിത്രമുഹൂര്‍ത്തമാണ്.
അധികാരത്തിലേറി
അക്കാദമിക വര്‍ഷത്തിന്റെ
ഒന്നാം ടേം പൂര്‍ത്തിയാകും
മുമ്പേ ഇരുനൂറ്റിയമ്പത്
കോടിയുടെ വിദ്യാലയവികസനപദ്ധതികളുമായി
സര്‍ക്കാര്‍ രംഗത്തിറങ്ങുന്നു
മികവുയര്‍ത്തി
അണ്‍ എയ്ഡഡി വിദ്യാലയങ്ങളെ
പൂട്ടിക്കും എന്ന പ്രഖ്യാപനത്തോടെ.
ഈ ശില്പശാലയില്‍
പങ്കെടുക്കാനായത് വലിയൊരു
കാര്യം തന്നെയാണ്.
ആലപ്പുഴ
നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ്
ഞാന്‍ ശില്പശാലയില്‍ പങ്കെടുത്തത്.
അടുത്ത
ഞായറാഴ്ച ആലപ്പുഴയില്‍
ആലോചനായോഗം തീരുമാനിച്ചു.
ഡി ഡി ഇ
ആടക്കമുളള ഉദ്യോഗസ്ഥരാണ്
അവധിദിനക്കൂടിച്ചേരലിനു
മുന്‍കൈ എടുത്തത് (
ധനമമന്ത്രിയല്ല).
മാറ്റത്തിനായുളള
ആവേശം കെടാതെ സൂക്ഷിക്കാനുളള
നീക്കങ്ങളാണ് എല്ലാവരുടെയും
ഭാഗത്തുനിന്നുണ്ടാകുന്നത്.
പത്തുമണി
മുതല്‍ അഞ്ചുവരെയെന്നുളള
സമയച്ചട്ടത്തിനപ്പുറത്തേക്ക്
പൊതുവിദ്യാഭ്യാസ വകുപ്പിലെ
എല്ലാവരും ഇറങ്ങുകയാണ്.
സ്വമനസാലെ.
ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ,
ചിരിത്രപരമായ
ദൗത്യം ഏറ്റെടുക്കാന്‍.
എന്താണ്
നാം (
പൊതുവിദ്യാഭ്യാസത്തെ
സ്നേഹിക്കുന്നവര്‍)
ചെയ്യേണ്ടത്?
- എന്താണ് വിദ്യാലയ മികവ് എന്നു നിശ്ചയിക്കണം.
- സ്കൂളിനെക്കുറിച്ചുളള പുതിയസങ്കല്പങ്ങള്‍ രൂപപ്പെടുത്തണം
- അധ്യാപനമികവിനെ അതിന്റെ സൂക്ഷ്മതലത്തില്‍ വിഭാവനം ചെയ്യണം
- സമൂഹത്തിന്റെ പങ്കാളിത്തം, ഉത്തരവാദിത്വം, വിശ്വാസ്യത , നേതൃത്വം എന്നിവ ഉറപ്പാക്കാനുളള വേറിട്ട ചിന്തകള്‍ ഉണ്ടാകണം.
പെരിന്തല്‍മണ്ണ
നഗരസഭയുടെ വിദ്യാഭ്യാസ
വികസനശില്പശാലയില്‍
രൂപീകരിക്കപ്പെട്ട സമീപനം
ഇവിടെ പങ്കിടുന്നത്
പ്രസക്തമാകുമെന്നു കരുതുന്നു
വികസനപദ്ധതി
തയ്യാറാക്കുമ്പോള്‍ പരിഗണിക്കേണ്ടവ
- മാതൃക സൃഷ്ടിക്കാന്‍ പര്യാപ്തമായിരിക്കണം ( പൊതുവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും മികവുയര്‍ത്തുന്നതിനും സഹായകമയതും മാതൃകയാക്കാന്‍ കഴിയും വിധം ശക്തവും നൂതനവുമായ പ്രവര്‍ത്തനങ്ങളാണ് ആലോചിക്കേണ്ടത്. എല്ലാ കാര്യത്തിലും ഒരു പടി മുന്നില്‍ എന്ന സമീപനം സ്വീകരിക്കണം )
- എല്ലാ കുട്ടികളുടെയും പഠനത്തെയും കഴിവിനെയും മെച്ചപ്പെടുത്തുമെന്നു ഉറപ്പുളളതാകണം. ( ഏതു പ്രവര്‍ത്തനം ആലോചിച്ചാലും അതില്‍ വിദ്യാലയത്തിലെ എല്ലാ കുട്ടികള്‍ക്കും കൃത്യമായ അവസരവും പങ്കിളിത്തവും നേട്ടവും ലഭിക്കും വിധമായിരിക്കണം. ആ നേട്ടം ബോധ്യപ്പെടാവുന്നതാകണം. സാമൂഹികനീതിയുടെയും തുല്യപരിഗണനയുടെയും ഉയര്‍ന്ന കാഴ്ചപ്പാട് പ്രതിഫലിപ്പിക്കണം)
- പൊതുസമൂഹത്തിന് പൊതുവിദ്യാലയത്തെ സംബന്ധിച്ച് പ്രതീക്ഷ നല്‍കാന്‍ വഴിയൊരുക്കുന്നതാകണം. ( ഈ വിദ്യാലയത്തെ വിശ്വസിക്കാം. കുട്ടികളുടെ വികാസനത്തിന്റെ ഓരോ മേഖലയിലും സൂക്ഷ്മവും സവിശേഷവുമായി ഇടപെടുന്ന വിദ്യാലയമാണ് എന്നു സമൂഹത്തിനു തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്പ്പെടാനാകുന്നതാകണം നമ്മുടെ പദ്ധതികള്‍. മറ്റേതു ധാരയിലെ വിദ്യാഭ്യാസത്തേക്കാളും മികച്ച വിദ്യാഭ്യാസം ഇവിടെ ലഭിക്കുമെന്ന് സമൂഹം തിരിച്ചറിയണം)
- സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സവിശേഷമായ ഗുണം ലഭിക്കുമെന്നുറപ്പു വരുത്തുന്നതാകണം ( പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ എന്ന വിശേഷണം ഒരു ക്ലാസിലും ഒരു വിഷയത്തിലും ഒരു സ്കൂളിലും ആര്‍ക്കും ചാര്‍ത്തിക്കൊടുക്കാനിട നല്‍കാത്ത താകണം വിദ്യാലയവികസന പദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍. അംഗീകാരം, പ്രാത്സാഹനം, പിന്തുണ, അവസരം എന്നീ നാലു കാര്യങ്ങള്‍ എല്ലാ വിദ്യാലയ പ്രവര്‍ത്തനങ്ങളിലും പരിഗണിക്കപ്പെടണം)
- കാലാനുസൃതമായ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതാകണം. ( ആധുനിക സാങ്കേതികവിദ്യ , കലാവിദ്യാഭ്യാസത്തിലെ സമസ്തമേഖലകള്‍, കായിക വിദ്യാഭ്യാസം, സാംസ്കാരിക പഠനം, ഗവേഷണ ശാസ്ത്രസ്ഥാപനങ്ങളുമായുളള സമ്പര്‍ക്കം, ജീവിത നൈപുണി തുടങ്ങിയവയെല്ലാം സമൂഹം ആഗ്രഹിക്കുന്നു. അവയ്കെല്ലാം ഇടം ഉണ്ടാകണം)
- പ്രായോഗികമാകണം, ഗവേഷണാത്മകമാകണം (ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന സമീപനം സ്വീകരിക്കണം. ഒറ്റയടിക്ക് എല്ലാ വിദ്യാലയങ്ങളിലും എന്നതിനു പകരം ഒന്നേരണ്ടേ വിദ്യാലയങ്ങളില്‍ ട്രൈ ഔട്ട് നടത്തിയ ശേഷം ആ അനുഭവം വിശകലനം ചെയ്ത് മെച്ചപ്പെടുത്തി തുടര്‍ന്നുളള വര്‍ഷങ്ങളില്‍ വ്യാപിപ്പിക്കുകയാണ് വേണ്ടത്. പ്രായോഗികതയുമായി ബന്ധപ്പെട്ട് പരിഗണിക്കേണ്ട മറ്റൊരു സംഗതി വിശദാംശങ്ങള്‍ പദ്ധതിയില്‍ പ്രതിഫലിപ്പിക്കുക എന്നതാണ്. സൂക്ഷ്മമായ ആസൂത്രണം നിര്‍വഹണത്തെ ഏറെ സഹിയിക്കും)
- അധ്യാപകര്‍ -വിദ്യാര്‍ഥി -രക്ഷിതാവ് - സമൂഹം എന്നവരുടെയെല്ലാം പങ്കാളിത്തം ഉറപ്പാക്കുന്നതാകണം ( ഏതു പ്രവര്‍ത്തനമെടുത്താലും അതില്‍ ഈ നാലു ഘടകങ്ങളും എന്തെല്ലാം ചെയ്യണം, റോള്‍ വഹിക്കണം, നേട്ടം അനുഭവിക്കണം എന്ന് വ്യക്തമാകണം. )
- ഇടപെടുന്ന മേഖലയെ സമഗ്രമായി സമീപിക്കുന്നതാകണം ( ഉദാഹരണത്തിന് കളിസ്ഥലം ആവശ്യപ്പെടുന്ന വിദ്യാലയം കായിക പരിശീലനത്തിനുളള ഉപകരണങ്ങളുണ്ടോ . കായിക പരിശീലനമേഖലകള്‍ സ്കൂള്‍ തീരുമാനിച്ചിട്ടുണ്ടോ, എല്ലാ കുട്ടികള്‍ക്കും ഏതേതിനങ്ങളില്‍ എങ്ങനെ പരിശീലനാനുഭവം ലഭിക്കുമെന്ന പദ്ധതിയുണ്ടോ? അവയെല്ലാം പരിശീലിപ്പിക്കാന്‍ വൈദഗ്ധ്യമുണ്ടോ? കുട്ടികളുടെ കഴിവുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്താനും സവിശേഷ കഴിവുകളുളളവരെ പ്രോത്സാഹിപ്പിക്കാനും പരിപാടിയുണ്ടോ എന്നിങ്ങനെ എല്ലാം ആലോചിക്കുകയും കായികവിദ്യാഭ്യാസമെന്ന മേഖലയെ സമഗ്രമായി കണ്ട് അതിലെ ഒരിനമായി കളിസ്ഥലത്തെ പരിഗണിക്കുകയുമാണ് വേണ്ടത്.)
ബ്ലോഗ്
ചര്‍ച്ച
മഹാത്മാഗാന്ധിയുടെ
ജന്മദിനത്തിലാണ് കേരളം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
ആരംഭിക്കുന്നത്.
മാതൃഭാഷാബോധനത്തിനും
നാടിന്റെ വികസനത്തിനായുളള
വിദ്യാഭ്യാസത്തിനും ഊന്നല്‍
നല്‍കിയ വിദ്യാഭ്യാസ ദാര്‍ശനികനായ
ഗാന്ധിയില്‍ നിന്നുളള ഊര്‍ജം
നാം സ്വീകരിക്കുകയാണ്.
സാമൂഹികനീതിയിലധിഷ്ഠിതമായ
ബോധനശാസ്ത്രത്തെക്കുറിച്ച്
ചിന്തിക്കേണ്ടതുണ്ട്.
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തില്‍ വിവിധ
തലങ്ങളില്‍ നടക്കേണ്ട
പ്രവര്‍ത്തനങ്ങള്‍ നമ്മുക്കും
ആലോചിക്കാം
ശില്പശാലയില്‍
പങ്കെടുക്കാനായില്ല എന്നതിനാല്‍
ആശയങ്ങള്‍ അവതരിപ്പിക്കാന്‍
അവസരം ലഭിച്ചില്ല എന്നു
കരുതേണ്ട.നിങ്ങളുടെ
ആശയങ്ങള്‍ പങ്കിടൂ..ഇവിടെ
കുറിക്കൂ.
സജീവമായ
ചര്‍ച്ചാവേദിയാക്കൂ
അത്
തീര്‍ച്ചയായും ഉചിതമായ
വേദികളിലേക്ക് കൈമാറ്റം
ചെയ്യപ്പെടും
ഇനി
കാഴ്ചക്കാരില്ല.
നാം
ഇടപെടുകയാണ്.
tpkala@gmail.com
ഫേസ്ബുക്കിലെ പ്രതികരണങ്ങളില്‍ നിന്നും
ReplyDeleteNeelakandan EM :-പൊതു വിദ്യാലയങ്ങളുടേയും,വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും വളര്‍ച്ച സ്വപ്നം കാണുകയും,എന്നാലാവുന്നത് ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിട്ടുള്ള അനുഭവത്തില്‍ കുറച്ചു കാര്യങ്ങള്‍ കുറിക്കട്ടെ.ഇതില്‍ പലതും പലവേദികളില്‍ പറഞ്ഞുകേട്ടവയാകും.
* മോണിട്ടറിങ്ങ് കാര്യക്ഷമമാക്കണം.വര്‍ഷത്തിലൊരിക്കല്‍ പോലും തന്‍റെ അധികാരപരിധിയിലുള്ള വിദ്യാലയങ്ങള്‍ സന്ദര്‍ശ്ശിക്കാത്ത ആപ്പീസര്‍മാരുണ്ട്.എന്‍റെ അദ്ധ്യാപക ജീവിതത്തില്‍ ഏഴുവര്‍ഷം പ്രധാനാദ്ധ്യാപകനായിരുന്ന വിദ്യാലയത്തിലേക്ക് ഒരുതവണമാത്രമാണ് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍വന്നത്.അതും ഏറെ നിര്‍ബന്ധിച്ചശേഷം .
വിദ്യാലയ മോണിറ്ററിങ്ങിന് ഓരോ ഉപജില്ലയിലും ഒരു "ടീം" രൂപീകരിക്കണം.അവര്‍ക്ക് പരിശോധനക്ക് പ്രത്യേക അധികാരം നല്‍കി ചട്ടം ഭേദഗതി ചെയ്യണം.
*നിലവിലുള്ള അവസ്ഥ ( ഭൗതികവും,അക്കാദമികവും) പരിശോധനക്ക് വിധേയമാക്കണം.മികവുകള്‍ നിലനിര്‍ത്തുന്നതിലൂടെ മാത്രമെ തുടര്‍ച്ചയുണ്ടാകൂ.അല്ലാത്തപക്ഷം അവ താല്‍ക്കാലിക നേട്ടമായി നില്‍ക്കും ഭരണനേതൃത്വം മാറിയാലും ഇവനിലനില്‍ക്കണം.
ഫേസ്ബുക്കിലെ പ്രതികരണങ്ങളില്‍ നിന്നും
ReplyDeleteSreedharan Malappuram:- ബാത്ത് റൂം ക്ലാസ്സിനകത്ത് നിര്‍മ്മിച്ചു കൂടെ..? പല സ്ഥലത്തും പറഞ്ഞപ്പോള്‍ എന്തോ അത്ഭുതം കേട്ടപോലെയാണ് വിദഗ്ദരടക്കം പ്രതികരിച്ചത്. കുട്ടിയെ പരിഗണിക്കുന്നതിലെ അവഗണിക്കാനാകാത്ത സ്ഥാനമാണ് ഇവയ്ക്ക്. കുട്ടികളുടെ ബാത്ത്റൂമില്‍ തീവണ്ടിയിലേതുപോലെ സാഹിത്യം നിറയുന്നത് കാരണം എന്താകും..? ഒരു തമാശ എന്ന നിലക്കും പരിഗണിക്കാം. അവഗണന ആരും കണക്കാക്കുന്നില്ലെന്നു തോന്നുന്നു. പ്രതിഷേധിക്കാനുള്ള നല്ല ഇടമായി ധൈര്യമില്ലാത്ത കുട്ടികള്‍ ഇവിടം ഉപയോഗിക്കുന്നു. ക്ലാസ്സിനകത്തായാല്‍ നാറില്ലെ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ നടക്കട്ടെ.
DrKaladharan Tp ഓഫീസ് റൂമിനോട് ചെര്‍ന്ന് മലമൂത്രാലയം ആകാമെങ്കില്‍ എല്ലാ കെട്ടടത്തിന്റെയും അകത്ത് അതാകാം.നടക്കാവില്‍ അങങനെ കണ്ടു. നല്ല വൃത്തി, നല്ല മാതൃക
Neelakandan EM ഇന്നത്തെ ക്ലാസ് റൂം സങ്കല്‍പ്പത്തില്‍ ചില മാറ്റം പ്രതീക്ഷിക്കുന്നു.വിഷയാടിസ്ഥാനത്തിലാക്കിയാലോ?ഓരോക്ലാസും ഓരോ വിഷയത്തിനുള്ള ലാബുകളാക്കൂ.അദ്ധ്യാപകര്‍ മാറുന്നതിനുപകരം കുട്ടികള്‍ മാറട്ടെ .
ReplyDeleteSreedharan Malappuram മുമ്പ് നടത്തിയിരുന്ന പഠനവീട് പദ്ധതി വിജയകരമായാണ് ഞങ്ങള്‍ നടത്തിയിരുന്നത്. അംഗനവാടിയായിരുന്ന ആസ്ഥാനം. പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നല്ല സഹായമായിരുന്നു. എല്ലാ ദിവസങ്ങളിലും ചെറിയ ഭക്ഷണവും സ്പോണ്‍സര്‍ ചെയ്തിരുന്നു. അധ്യാപകരുടെ ഒരു ലിസ്റ്റ് (ഡിഗ്രികഴിഞ്ഞവര്‍, റിട്ടയര്‍ ചെയ്തവര്‍...)തയ്യാറാക്കി, അവര്‍ ഊഴമിട്ട് വന്ന് ശ്രദ്ധിക്കുക, ഇതാണ് നടപ്പാക്കിയത് സാക്ഷരത മോഡലില്‍ തികച്ചും സന്നദ്ധപ്രവര്‍ത്തനം. ഹോം വര്‍ക്കില്‍ സഹായിച്ചാല്‍ തന്നെ കുട്ടികളില്‍ ആത്മവിശ്വാസം ഉണ്ടാകും എന്ന് അനുഭവം. പിന്നീട് നിന്നു പോയി. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കാം. സ്കൂള്‍ പിടിഎ മോണിറ്റര്‍ ചെയ്യുകയും വേണം. കൃത്യമായ നിയമഭേദഗതി വേണ്ടി വരുമെന്നു തോന്നുന്നു. മാതൃകയായി തയ്യാറായ LSGD കളില്‍ ആരംഭിക്കാം. അനുഭവം വിലയിരുത്തിയ ശേഷം വ്യാപനം.
Prakash Kallivalappil പൊതു വിദ്യാലയങ്ങൾ!
നാമമോ നാമവിശേഷണമോ?
മലയാളം പഠിപ്പിക്കുന്ന ടീച്ചർമാരുണ്ടല്ലോ?
പറയു .
പൊതു വിദ്യാലയമെന്നാൽ ഒരു രക്ഷപ്പെടലാണ് സുഹൃത്തേ.
Hary Zenthyl LP സ്കൂളുകളിൽ
Changing wall
Changing class
Changing ground
Girija Varma ആദ്യം നമുക്ക് തയ്യാറാവാം.എന്നിട്ട് പൊതു ജനങ്ങളെ ഏല്പിക്കാം.അതല്ലേ ശരി
Anayadi Prasad നല്ല തുടക്കമാണ്
Nidhin Jose എന്റെ സ്കൂളിൽ ഒരു ഇൻററാക്ടീവ് വൈറ്റ് ബേർഡ് ഉണ്ട്. എനിക്കത് വളരെ പ്രയോജന പ്രദമായി ഉപയോഗിക്കാൻ കഴിയുന്നുണ്ട്. ക്ലാസ് റൂമുകളിൽ ടെക്നോളജി പരമാവധി പ്രയോജനപ്പെടുത്തണം. അതിന് അദ്ധ്യാപകരെ ശക്തരാക്കണം. ഒരു ഉബണ്ടു കസ്റ്റമൈസ് ചെയ്ത് IT@School എന്ന് ചേർത്തത് ചില്ലറ വിഭവങ്ങൾ കോർത്തിണക്കിയത് കൊണ്ടു മാത്രം ICT പൂർണമാവില്ല. വിദഗ്ധരായ അദ്ധ്യപകരും ടെക്നീഷ്യൻമാരും ചേരുന്ന ഒരു ടീം വർക്ക് ഉണ്ടാവണം. പഠന വിഭവങ്ങളുടെ ഒരു പൂൾ തയ്യാറാക്കണം .നിരന്തരം കൂട്ടി ചേർക്കലുകൾ നടത്താവുന്ന ഒരു ഓൺലൈൻ റെപ്പോസിറ്ററി ആവണം അത്. ഇന്ന് കാണുന്ന DCT യെ ഒരു പാട് ഉയരങ്ങളിലെത്തിക്കാൻ ഈ റെപ്പോസ്റ്ററിക്ക് കഴിയണം. വിഭവങ്ങൾ എല്ലാം പാഠഭാഗങ്ങളുമായി ബന്ധപെടുത്താനും . സ്വതന്ത്രമായി ഉപയോഗിക്കാനും കഴിയുന്ന ഒരു ഡ്യുവൽ ഇൻറർഫേസ് ലഭ്യമാകണം.
സ്കൂളുകൾക്കും ഓഫീസുകൾക്കും പരസ്പരം സംവദിക്കാൻ കഴിയുന്ന സെക്യുവർ ആയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉണ്ടാവണം (ഡയ്സ്പോറ സാധ്യതകൾ ഇവിടെ ആലോചിക്കാവുന്നതാണ്). പൊതുജനവുമായും സംവദിക്കാൻ ഉത്തരം സംവിധാനത്തിലൂടെ കഴിയണം.
ICT ഹാർഡ് വെയർ സപ്പോർട്ട് ടീം സോഫ്ട് വെയർ സപ്പോർട്ട് ടീം എന്ന നിലയിൽ സംസ്ഥാന തലത്തിൽ ഏകീകൃത മായ ഒരു സമിതി ഉണ്ടാവണം . ഈ സമിതിയാവണം സ്കൂളുകളിൽ നൽകേണ്ട ഹാർഡ് വെയർ ഇൻഫ്രാസ്ട്രക്ച്ചറുകളെ പറ്റിയും സോഫ്ട് വെയർ ടൂളുകളെ കുറിച്ചും വിഷനിംഗ് നടത്താൻ.
സോഫ് വെയർ ഡവലപ്മെന്റ് രണ്ട് വിഭാഗങ്ങളിലായി നടക്കണം . അഡ്മിനിസ്ട്രേറ്റീവ് സോഫ്ടേ് വെയർ അക്കാദമിക് സോഫ്റ്റ് വെയർ. ഏതൊരു കാര്യത്തിനും വിദ്യാഭാസ വകുപ്പിന് സ്വന്തം എന്ന് പറയാവുന്ന സോഫ്ട് വെയറുകൾ ഉണ്ടാവണം.
അക്കാദമിക സോഫ്ട് വെയറുകൾ എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾക്കും പ്രയോജനപ്പെടുന്നവയാവണം. 1 മുതൽ +2 വരെയുള്ള എല്ലാ ക്ലാസുകൾക്കും പ്രയോജനപ്പെടുന്നവ.
....................
.................
Jyothi Ravindran മാനേജ്മെൻറ് സ്കൂളുകളിലും മാറ്റം ഉണ്ടാക്കുമോ
Girija Varma വേണമല്ലോ.അവരെകൂടി സംയോജിപ്പിച്ചാൽ കുഴപ്പമില്ല എന്നാണ് അഭിപ്രായം
ഇന്റര്‍നാഷണല്‍ എന്ന വാക്കിനെ വിദ്യാലയങ്ങളില്‍ ബന്ധിപ്പിച്ചപ്പോള്‍ വളരെ ആശങ്ക തോന്നി .പദങ്ങളുടെ ഉപയോഗത്തിന് ഏറെ പ്രസക്തിയുണ്ട് ഇന്ന് .എന്നാല്‍ കഴിഞ്ഞ ദിനം സമാപിച്ച കോഴിക്കോട് ശി ല്‍പ്പ ശാലയില്‍ നവ കേരളവിദ്യാഭ്യാസം എന്ന് ധന മന്ത്രി പ്രയോഗിച്ചു കണ്ടു .
ReplyDeleteആ വാക്കില്‍ "നവോത്ഥാന സങ്കല്പം കൂടിയുണ്ട് ,വലുതായിക്കൊണ്ടിരിക്കുന്ന കോട്ട ങ്ങളുടെ പട്ടികയെ അതിനു നേരിടാന്‍ കഴിയും
കുട്ടിയുടെ വീട്
വീടിലെ വരുമാനം
കുടുംബത്തിലെ സാമൂഹികാവസ്ഥ ,ബന്ധങ്ങളുടെ ഇഴയടുപ്പം
റെസിടന്റ്സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ടു ഈ രീതിയിലുള്ള റെക്കോര്‍ഡ് ആദ്യം തയാറാക്കണം
സ്വന്തം ദേശത്തിന്റെ പരിസ്ഥിതി പ്രദേശം .സ്മാരകങ്ങള്‍ ചരിത്രം മറ്റു പ്രധാന വിവരങ്ങള്‍ എന്നിവയുടെ പൂര്‍ണ്ണ വിവരം കുട്ടിക്കു അറിയാനുള്ള മാര്‍ഗങ്ങള്‍ സ്കൂളില്‍ കണ്ടെത്തണം .
ഒരു പഞ്ചായത്തില്‍ ഒരാള്‍ എന്ന നിലയില്‍ കലാധ്യപകര്‍ വേണം
അവിടെ കുട്ടികള്‍ക്ക് പൊതു വേദി ഒരുക്കണം .പഞ്ചായത്തിന്റെ വകയായുള്ള വേദി ഉപയോഗിക്കാന്‍ കഴിയണം
റിസോര്‍സ് റൂം സ്കൂളില്‍ ഉണ്ടാകണം .അധ്യാപകര്‍ മാത്രം പോര .
ടോയ്ലറ്റുകള്‍ വൃത്തിയാക്കാനുള്ള അത്യാധുനിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണം
വിദ്യാലയം ഗവേഷണ സ്ഥാപനം ആകണം വിപുലമായ അര്‍ഥത്തില്‍ ആര്‍ക്കൈവ്സ് ഉള്‍പ്പെടെ ,അനുവാദ ത്തോടെ സമൂഹത്തിനും വന്നു ഉപയോഗ പ്പെടുത്തവുന്ന ഒന്ന് .
തുറസ്സു കളില്‍ ആണ് പഠനം .വായന ഉള്‍പ്പെടെ നടത്താന്‍ കുട്ടികള്‍ ആഗ്രഹിക്കുന്ന തെന്നതിനാല്‍ അത്തരം സൌകര്യങ്ങലാകണം ഭൌതിക സാഹചര്യമൊരു ക്കുമ്പോള്‍ വേണ്ടത്
സെല്‍ഫ് അസ്സസ്മെന്റ് അധ്യാപകര്‍ ശീലമാക്കണം .ഏറ്റവും നല്ല വിലയിരുത്തല്‍ ഉപാധി എന്ന നിലയില്‍ .
നിരന്തര വിലയിരുത്തലിന്റെ നല്ല മാതൃകകള്‍ പരിചയ പ്പെടുത്തണം
സി ആര്‍ സി കളുടെ ചുമതലകള്‍ നിജപ്പെടുത്തണം .പ്രാവര്‍ത്തിക മാക്കണം
നവ കേരളം ആവശ്യപ്പെടുന്ന മത നിരപേക്ഷത .ജെന്ടെര്‍ ഇക്വാ ലിറ്റി എന്നിവ പഠന ഭാഗമായി മാറണം .പാഠപുസ്തകം എന്നതിലുപരിയായ ഒന്നിലേക്ക് ആ അര്‍ഥത്തില്‍ മാറേണ്ടതുണ്ട് .
ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്ര സാങ്കേതിക വകുപ്പ് സാഹിത്യ അക്കാദമി ചലചിത്ര അക്കാദമി മുതലായവയ്ക്ക് കേരളത്തിലെ മുഴുവന്‍ സ്കൂളുകള്‍ക്കും ബന്ധം ഉണ്ടാകും വിധത്തില്‍ ടെക്നോളജി പരിഷ്ക്കരിക്കണം .
പരിസ്ഥിതിക്കും കുട്ടികള്‍ക്കും ദോഷമുണ്ടാകുന്ന മരങ്ങള്‍ നിറഞ്ഞ ഇടങ്ങള്‍ ഇപ്പോഴുമുണ്ട് .ആരോഗ്യ പാലനത്തില്‍ ഒരു ദിന മെഡിക്കല്‍ ക്യാമ്പിന പ്പുറം പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്കു വിശ ദ മായ പ്രവര്‍ത്തന പദ്ധതി തയാറാക്കണം ........
Suresh Kumar ഭൗതിക അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റം കുട്ടിയിലുണ്ടാക്കുന്നത് വളരെ വലിയ മാറ്റമാണ്
ReplyDeleteRathnakaran KP ശ്രീ നിധിൻ ജോസ് ഉപയോഗിച്ച പല സാങ്കേതിക പദങ്ങളും എനിക്ക് മനസ്സിലായില്ല പക്ഷെ ഒരു കാര്യം ഉറപ്പ് വിവര സാങ്കേതികവിദ്യയെ ഫലമായി ചൂഷണം ചെയ്താൽ നമുക്ക് അൽഭുതങ്ങൾ സാധിച്ചെടുക്കാം. അത് തന്നെയാവണം ഒരു ഊന്നൽ.
ചില്ലറ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് ഇത് പറയുന്നത്
Muralivasudevan Vilayil മികച്ച അധ്യാപകരും ധാരാളം പരിശീലനങ്ങളും ഉണ്ടായിട്ടും എന്തുകൊണ്ട് പൊതുവിദ്യാലയങ്ങൾ പലയിടത്തും അനാകർഷകങ്ങളായി എന്ന് ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. താഴെ സൂചിപ്പിക്കുന്ന 5 കാര്യങ്ങളെ ഒരു വിദ്യാലയത്തിന്റെ ഗുണമേൻമാസൂചകങ്ങളായി പരിഗണിക്കാം എന്ന് തോന്നുന്നു.
1. മികച്ച അക്കാദമിക പ്രവർത്തനങ്ങൾ
2. മികച്ച അധ്യാപക സമൂഹം
3. മികച്ച നേതൃത്വം
4. മികച്ച ഭൗതികസാഹചര്യം
5. മികച്ച സമൂഹപങ്കാളിത്തം
ഈ ഘടകങ്ങളെ പുഷ്ടിപ്പെടുന്നതിനുള്ള കർമപദ്ധതികൾ ആവിഷ്കരിക്കുകയും ശക്തമായി മോണിട്ടർ ചെയ്യുകയും ചെയ്താൽ പൊതു വിദ്യാഭ്യാസ മേഖല ഏറ്റവും ആകർഷകമായ ഒന്നായി മാറും എന്നതിന് സംശയമില്ല. മികച്ച അക്കാദമിക പ്രവർത്തനങ്ങൾ ആണ് ഇതിൽ ഏറ്റവും പ്രധാനം എന്ന് തോന്നുന്നു. ക്ലാസ് മുറികളിൽ ധാരാളം പ്രവർത്തനം നടക്കുന്നു. ഒന്നും അറിവായി മാറുന്നില്ല. പ്രവർത്തനങ്ങൾക്കും അറിവു നിർമാണത്തിനും ഇടയ്ക്ക് അധ്യാപകന്റെ ഇടപെടൽ എങ്ങനെ എന്നതിൽ അധ്യാപക സമൂഹത്തിന് വേണ്ടത്ര ഉൾക്കാഴ്ചയില്ല. ഞാൻ ഈ വർഷം ടീച്ചിങ് മാന്വലും വിലയിരുത്തലും എത്രത്തോളം ശക്തമാക്കാം എന്ന് ആലോചിച്ചുകൊണ്ടിരിക്കുന്നു.
ஐயா, தாங்களுடைய வலைப் பூ தகவல்கள் என்னைப் போன்ற ஆசிரியர்களுக்கு மிகுந்த உற்சாகத்தையும், ஊக்கத்தையும் அளிக்கிறது. தங்களின் இச் சேவை மென்மேலும் வளர என் வாழ்த்துக்கள். உங்களின் வலைப்பூ செய்திகளை எல்லாம் தமிழில் மொழி மாற்றம் செய்து எனது சங்கே முழங்கு வலைப்பூவில் கொடுக்க விரும்புகிறேன் நீங்கள் அனுமதித்தால்.
ReplyDeleteஅன்புடன்
சு. துரைராஜ்
9446214019
സാര്‍
ReplyDeleteപുതിയ സര്‍ക്കാരിന്റെ വിദ്യാഭ്യാസ നവീകരണത്തിനുള്ള ആശയങ്ങളും ആവേശവും ആസൂത്രണവും ലക്ഷ്യങ്ങളും എല്ലാം മികച്ചത് തന്നെ ..... പക്ഷെ ... പൊതു വിദ്യാഭ്യാസ രംഗത്തെ നിലവാര തകര്‍ച്ചയ്ക്ക് കാരണം മികച്ച പദ്ധതികള്‍ , ഭൗതിക സാഹചര്യങ്ങളുടെ കുറവ് , മികച്ച അക്കാദമിക ആശയങ്ങള്‍ എന്നിവ മാത്രമല്ല . അത് നടപ്പിലാക്കാനുള്ള മനസ്സും സംവിധാനങ്ങളും ആണ് പ്രധാനം ... സ്മാര്‍ട്ട് ക്ലാസ് റൂം അനുവദിക്കാന്‍ ഒരു ജനപ്രതിനിധി വിചാരിച്ചാല്‍ നടക്കും . നല്ല ഭൗതിക സാഹചര്യമൊരുക്കാന്‍ അക്കാദമിക വിഷനുള്ള ഒരു ആര്‍ക്കിറ്റെക്റ്റ് വിചാരിച്ചാല്‍ മതി ... അതിന്‍റെ ഗുണങ്ങള്‍ കൂട്ടുകാരുടെ പഠനത്തില്‍ പ്രതിഫലിക്കണമെങ്കില്‍ മറ്റു ചില കാര്യങ്ങള്‍ കൂടി മാറണം ... അത് എന്താണെന്നും അതിനു പരിഹാരം എന്താണെന്നും ഇപ്പോള്‍ നല്ല ധാരണ എന്നെപ്പോലെയുള്ളവര്‍ക്ക് ഉണ്ട് . അത് തുറന്ന്‍ എഴുതാന്‍ മടിയില്ല ... അതുകൊണ്ട് തീര്‍ച്ചയായും ഞാന്‍ നില്‍ക്കുന്ന രംഗത്ത്( പ്രൈമറി വിദ്യാഭ്യാസം ) വരുത്തേണ്ട മാറ്റത്തെ കുറിച്ച് വിശദമായ ഒരു കത്ത് തയ്യാറാക്കി സാറിന് അയച്ചു തരും ...
ആ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് അധിക സാമ്പത്തിക ബാധ്യത വരില്ല ...
വിമോചന സമരവും ഉണ്ടാകില്ല .... ആരോഗ്യപരമായ പ്രശ്നങ്ങള്‍ അലട്ടിയില്ലെങ്കില്‍ എത്രയും പെട്ടെന്ന് കത്ത് ഇ മെയില്‍ ചെയ്യുമെന്ന് ഉറപ്പു തരുന്നു .. ( പല ഉറപ്പുകളും ചൂണ്ടുവിരലിനോട് മുമ്പ് നല്‍കിയിട്ട് നടന്നില്ല ... ഇത് അത് പോലെ ആകാതിരിക്കാന്‍ ശ്രമിക്കും ) ഏതായാലും ഈ ശ്രമം എന്നെപ്പോലെയുള്ളവര്‍ക്ക് ജീവന്‍ നിലനിറുത്താനുള്ള ഉത്തേജക മരുന്നുകൂടിയാണെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്
സ്‌കൂളുകൾ എത്ര സമയം പ്രവർത്തിച്ചു വെന്ന് രേഖപ്പെടുത്താൻ രജിസ്റ്റർ ഏർപ്പെടുത്തിയിരിക്കുന്നു നല്ല കാര്യം.
ReplyDeleteസ്‌കൂൾ പ്രവൃത്തി സമയത്തിൽ ഒരു മാറ്റം വരുത്താൻ മുൻ ldf സർക്കാർ ഒരു ചർച്ച ആരംഭിച്ചതാണ് .പല കാരണങ്ങളാൽ അത് എങ്ങുമെത്തിയില്ല .നിശ്ചിത പഠന മണിക്കുറുകൾ ഉറപ്പുവരുത്തിക്കൊണ്ടു സ്ക്കൂൾ സമയം പ്രാദേശികമായി തീരുമാനിച്ചാൽ എന്താണ് കുഴപ്പം ? 8.30-2.30/9.00-3.00/9.30-3.30/ 10.00-4.00 എന്നിങ്ങനെ വിവിധ ഷെഡ്യുളുകളിൽ നിന്ന് അവർക്കനുയോജ്യമായ സമയം, മുഴുവൻ രക്ഷിതാക്കളും SMC യും ചേർന്ന് തീരുമാനിച് വിദ്യാഭ്യാസ ഓഫീസർമാർ സാക്ഷ്യപ്പെടുത്തി സർക്കാരിന് സമർപ്പിച്ചു അനുവദിച്ചു നൽകുന്ന രീതി ആലോചിച്ചു കൂടെ ?
2.30 നും 3.00 നും ഒക്കെ പീരീഡ് കൾ അവസാനിച്ചാൽ തെരെഞ്ഞെടുത്ത കുട്ടികൾക്ക് മാത്രമുള്ള അധിക പ്രവർത്തനങ്ങൾ/കലാ കായിക പരിശീലനങ്ങൾ എന്നിവക്ക് സമയം ലഭിക്കുകയും ചെയ്യും (മനസ്സുള്ളവർ വിദ്യാലയത്തിലുണ്ടെങ്കിൽ മാത്രം - അല്ലാത്തവർക്ക് നേരത്തെ വീട്ടിലെത്താമല്ലോ )
സ്‌കൂൾ ടൈം ടേബിളിനെ കുറിച്ചു ചില കാര്യങ്ങൾ
ReplyDeleteപരമ്പരാഗത ക്‌ളാസ്സ് മുറിക്കനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ ടൈം ടേബിൾ സംവിധാനം ഇന്നത്തെ പഠന സമീപനത്തിന് അനുയോജ്യമായ രീതിയിൽ പരിഷ്കരിക്കാൻ നമുക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല.7 ൽ നിന്ന് 8 പിരിയഡുകളാക്കിയതു പ്രശനം കൂടുതൽ സങ്കീർണമാക്കുകയാണ് യാണ് ചെയ്തത്.ഇത് തീർച്ചയായും പുനഃ പരിശോധിക്കണം .ഓരോ വിഷയത്തിനും നിശ്ചിത എണ്ണം പിരിയഡുകൾക്കു പകരം ആഴ്ചയിൽ നിശ്ചിത പഠന മണിക്കുറുകൾ ഉറപ്പുവരുത്തിക്കൊണ്ടു ടൈം ടേബിൾ സംവിധാനം പരിഷ്കരിക്കണം .ഒരുമണിക്കൂറെങ്കിലും ദൈർഘ്യമുള്ള പീരീഡ് കളാണ് പ്രവർത്തനാധിഷ്ഠിത ക്‌ളാസ്സുമുറികൾക്ക് അനുയോജ്യം . ഒരു ദിവസം കുട്ടികൾ പഠിക്കുന്ന വിഷയങ്ങളുടെ എണ്ണം കുറയുന്ന അവസ്ഥ ഇത്‌കൊണ്ടു ഉണ്ടാകും .അതും മെച്ചമാണ്. ബാഗിന്റെ ഭാരം കുറയും
അഭിപ്രായങ്ങള്‍ സ്വീകരിക്കുവാനുള്ള ശ്രമം നല്ലതു തന്നെ.പക്ഷേ വിദ്യാഭ്യാസത്തില്‍ എം.എഡ്, പി.എച്ച്.ഡി. ബിരുദങ്ങള്‍ സമ്പാദിച്ച് വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ ആത്മാര്‍ത്ഥതയോടെ ജോലിചെയ്യുന്ന എല്ലാവരുടേയും അഭിപ്രായങ്ങള്‍ ആദ്യം അറിയണം.അവരുടെ അനുഭവസമ്പത്തില്‍ ഇന്നു നിലനില്ക്കുന്ന പഠനസമ്പ്രദായത്തിന്റെ നേട്ടവും കോട്ടവും എന്താണെന്നുള്ള ഓരോരുത്തരുടേയും അഭിപ്രായം അറിയണം. അതനുസരിച്ചു വേണം മറ്റുള്ളവരുടെ അഭിപ്രായം രൂപപ്പെടേണ്ടത്.നമ്മുടെ സാഹചര്യങ്ങളും പരിമിതികളും മനസ്സിലാക്കിയുള്ള പഠനരീതി മാത്രമേ പൊതുവായി സ്വീകരിക്കുവാന്‍ സാധിക്കൂ എന്ന പരമാര്‍ത്ഥം എത്ര പേര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നറിയണം. കാരണം അഭിപ്രായം ആരുപറഞ്ഞാലും അവരാണെല്ലോ മാറ്റത്തിനു നേതൃത്വം കൊടുക്കേണ്ടത്. നേട്ടമുണ്ടാക്കിയ സ്ക്കൂളുകള്‍ ഏതെന്ന് പൊതുസമൂഹം തിരിച്ചറിയണം. നേട്ടമുണ്ടാക്കിയ കുട്ടികളുടെ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലം തിരിച്ചറിയണം. പാശ്ചാത്യ നാടുകളിലെ വിദ്യാഭ്യാസവിചക്ഷണരുടെ സിദ്ധാന്തങ്ങള്‍ അതേപടി പ്രാവര്‍ത്തികമാക്കേണ്ടതുണ്ടോ?മൈക്രോസോഫ്റ്റിനും ഗൂഗിളിനും ഉള്‍പ്പെടെ എത്രയോ ഇന്ത്യാക്കാരാണ് സി.ഇ.ഒ മാരായി ഉള്ളതെന്ന് ഓര്‍ക്കണം.യുണെറ്റഡ് സ്റ്റേറ്റ്സിലെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഇന്ത്യിലെ വിദ്യാഭ്യാസവിചക്ഷണരുടെ അഭിപ്രായങ്ങള്‍ക്ക് എന്തു പ്രസക്തിയാണ് ഉള്ളത് എന്നു കൂടി പരിശോധിക്കണം.ഇന്ത്യയിലെ യുവജനങ്ങളെക്കണ്ടുപഠിക്കണമെന്ന് അവിടുള്ള വിദ്യാര്‍ത്ഥികളോട് പ്രസിഡന്റ് ഒബാമ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്താണ് അവിടുത്തെ പഠനസമ്പ്രദായത്തിനു പറ്റിയ വീഴ്ച എന്നു പരിശോധിക്കപ്പെടണം. ഇന്ത്യാക്കാരായ സി.ഇ.ഒ മാരില്‍ ചിലരെ ഓര്‍ക്കുന്നതു നന്നായിരിക്കും.
ReplyDeleteSathya Nedella (Microsoft), Sundar Pitcha (Google), Sanjay kumar jha (Global foundries), Shanthanu Narayan (Adobe), Nikesh Arora (SoftBank Internet and Media Inc), Francisco D'Souza(Cognizant), Dinesh Paliwal(Harman International), Sanjay Mehrotra (SanDisk Corporation),Rajeev Suri (Nokia), George Kurian(NetApp)
യു.എസ്. കമ്പനികളില്‍ അമേരിക്കക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സി.ഇ.ഒ മാര്‍ ഇന്ത്യാക്കാരാണ് എന്നത് ഇന്ത്യയിലെ വിദ്യാഭ്യാസസമ്പ്രദായത്തെ എന്നും ഇകഴ്ത്തി മാത്രം സംസാരിക്കുന്നവര്‍ ഓര്‍ക്കണം.
മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുവാന്‍ മിനിമം എന്തൊക്കെയുണ്ടാകണം എന്ന് ആദ്യം തീരുമാനിക്കണം.
ഇന്നത്തെക്കാലത്ത് ഒരു പ്രൈമറിസ്ക്കൂളിന് , ഹൈസ്ക്കൂളിന്, ഹയര്‍സെക്കന്ററി സ്കൂളിന് മിനിമം എന്തൊക്കെയാണ് അടിസ്ഥാനസൗകര്യങ്ങളുണ്ടാകേണ്ടതെന്ന് ആദ്യം തീരുമാനിക്കണം.അതിനെ അടിസ്ഥാനപ്പെടുത്തി ചോദ്യാവലി തയ്യാറാക്കി yes/no എന്ന കൃത്യമായ ഉത്തരം തയ്യാറാക്കണം. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ ഗവണ്മെന്റ് സ്ക്കൂളിലും മിനിമം സൗകര്യമൊരുക്കുവാന്‍ സര്‍ക്കാരും എയ്ഡഡ് സ്ക്കൂളുകളില്‍ മാനേജ്മെന്റും തയ്യാറാകണം. തയ്യാറാകാത്ത സ്ക്കൂളുകളുടെ സമീപത്ത് മിനിമം സൗകര്യമുള്ള സ്കൂളുകളുണ്ടെങ്കില്‍ അത്തരം സ്കൂളുകളിലേക്ക് കുട്ടികളെ താല്ക്കാലികമായി മാറ്റുകയും ആ സ്ക്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സൗകര്യമൊരുക്കി വീണ്ടും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം.
ഗവണ്‍മെന്റ് സ്ക്കൂളുകളില്‍ സ്വിമ്മിംഗ് പൂളും, എ.സി.മുറികളും ഒരുക്കുന്നത് നല്ലതു തന്നെ.പക്ഷേ മൂത്രപ്പുരക്കൊ, ചോര്‍ച്ച മാറ്റുവാനോ, കെട്ടിടം ബലപ്പെടുത്തുവാനോ, ഇരിപ്പിടസൗകര്യമൊരുക്കുവാനോ, നല്ല ഭക്ഷണം നല്‍കുവാനോ, ആവശ്യത്തിന് അധ്യാപകരെ നിയമിക്കുവാനോ കഴിവില്ലാത്ത പക്ഷം അതിനു തിടുക്കപ്പെടരുത്.
ഭൗതികസാഹചര്യമൊരുക്കുന്ന ചുമതല അധ്യാപകരുടേയും രക്ഷിതാക്കളുടേയും തലയില്‍ വച്ചുകൊടുക്കുന്ന പ്രവണതയും ഒഴിവാക്കുവാന്‍ സാധിക്കണം. ഐ.സി.റ്റി ഉപയോഗിച്ച് ക്ലാസ് എടുക്കണമെങ്കില്‍ തടസ്സമില്ലാതെ വൈദ്യുതി ലഭിക്കണം.എത്ര സ്ക്കൂളുകളില്‍ അതിനു സൗകര്യമുണ്ട്. ടൈംടേബിള്‍ തികച്ചും അസൗകര്യം തന്നെയാണ്.പ്രവര്‍ത്താനാധിഷ്ഠിത ക്ലാസുകള്‍ മുപ്പതുമിനിറ്റുകൊണ്ട് പൂര്‍ത്തിയാക്കുവാന്‍ സയന്‍സ്, ഗണിത അധ്യാപകര്‍ക്കു കഴിയില്ല.
ReplyDeletedurairaj
ok, POORNA SAMMATHAM
thamizhilekku ee blogile ulladakkam kodukkam
aa naadinu cherumvidham aakki mattam.
blog lokathile muzhuvan kuttikalkkum ullathaanu
choonduviral aasmaskAL NERUNNU
കേരളത്തിലെ വിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ മികച്ച വിദ്യാലയവികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് പൊതുവിദ്യാലയ സ്നേഹികള്‍.യഥാര്‍ത്ഥത്തില്‍ അന്താര്ഷ്ട്രനിലവാരം എന്നൊന്നുണ്ടോ?ലഭ്യമായ വിഭവങ്ങളയും പഠനസാധ്യതകളെയും ഫലപ്രദമായ ഉപയോഗപ്പെയുത്താനുള്ള ശ്രമങ്ങളല്ലേ നാം നടത്തേണ്ടത്.നടക്കാവ് മോഡല്‍ എന്ന് ആവര്‍ത്തിക്കുമ്പോഴെല്ലാം ഇത്രയും പണം ഇന്‍വെസ്റ്റ് ചെയ്താല്‍ മാത്രമേ വിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കിക്കൊണ്ട് ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ എന്ന മെസേജ് കൂടി നാം നല്‍കുന്നുണ്ട്.ഇനി ഹൈടെക്ക് ആണെന്ന് നാം വിചാരിക്കുന്ന വിദ്യാലയങ്ങളിലെ ക്ലാസ്മുറികളിലെ പഠനം ഹൈടെക്കും ശിശുസൗഹൃദവു ഫലപ്രദവുമാണോ?കേരളസാഹചര്യത്തില്‍ ഒരേ പോലെയുള്ള 1000 വിദ്യാലയങ്ങളല്ലല്ലോ ആവശ്യം,മറിച്ച് തങ്ങളുടെ വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വ്യത്യസ്തങ്ങളായ 1000 ഗുണമേന്മാവിദ്യാലങ്ങളല്ലേ നമുക്ക് വേണ്ടത്.10 സെനന്റ് സ്ഥലവും 10 ഏക്കര്‍ സ്ഥലവുമുള്ള വിദ്യാലയങ്ങളെ ഒരേ വികസനകാഴ്ചപ്പാടിലാണോ നാം നോക്കിക്കാണേണ്ടത്? ഈ ആലോചനയില്‍ ആദ്യ പരിഗണന പ്രൈമറി വിദ്യാലങ്ങള്‍ക്കാണ് നല്‍കേണ്ടത്. 40 വര്‍ഷം മുന്നേ കേരളത്തിലെ ഗൃഹാന്തരീക്ഷത്തില്‍ നിന്നും മെച്ചപ്പെട്ട ഇരിപ്പിടസൗകര്യങ്ങളും ഫര്‍ണിച്ചര്‍ സൗകര്യങ്ങളും വിദ്യാലയത്തിലുണ്ടായിരുന്നു.ഇന്ന് 2016 ല്‍ ഗൃഹാന്തരീക്ഷം മെച്ചപ്പെടുമ്പോള്‍ വിദ്യാലയത്തിലുണ്ടാകേണ്ട സൗകര്യങ്ങളെ കുറിച്ച് എന്ത് കാഴ്ചപ്പാടാണ് നമ്മള്‍ രൂപീകരിക്കേണ്ടത്?
ReplyDelete