തത്തമംഗലത്തെ രണ്ട് വിശേഷങ്ങള്‍
ഒന്ന് പഠനപുരോഗതി രേഖയാണ്. വലിയ ഒരു രജിസ്റ്റര്‍. ഒന്നാം ടേം മൂല്യനിര്‍ണയമടക്കം നാലു തവണ കുട്ടികളെ വിലയിരുത്തി. ഓരോ കുട്ടിയുടെയും നിലവാരം സംബന്ധിച്ച ഗ്രേഡും ഗുണാത്മകകുറിപ്പും എഴുതും
ക്ലാസ് പി ടി എയില്‍ പങ്കുവെക്കും
വിനീത
എസ് എല്‍
തതത്തമംഗലം
ജി
യു പി എസ്
ആകെ
കുട്ടികള്‍ 47
വിവിധ
കാലയളവില്‍ നടത്തിയ വിലയിരുത്തലില്‍
വിവിധ ഗരേഡ് നിലവാരത്തിലുളളവര്‍
ഗ്രേഡ് |
ഒന്നാം
വിലയിരുത്തല്‍ |
രണ്ടാം
വിലയിരുത്തല്‍ |
മൂന്നാം
വിലയിരുത്തല്‍ |
നാലാം
വിലയിരുത്തല്‍ |
|
|
|
എ |
12 |
10 |
16 |
20 |
|
|
|
ബി |
15 |
11 |
11 |
15 |
|
|
|
സി |
13 |
15 |
15 |
11 |
|
|
|
ഡി |
5 |
8 |
6 |
2 |
|
|
|
ഇ |
3 |
3 |
0 |
0 |
|
|
|
|
|
|
|
|
|
|
|
ഓരോ
കുട്ടിയെക്കുറിച്ചും
കുറിപ്പുകള്‍ ഉണ്ടാകുമെന്നു പറഞ്ഞല്ലോ ഉദാഹരണം നോക്കൂ
അഭിജിത്ത്
-
മലയാളം നന്നായി വായിക്കാന്‍ കഴിയുന്നുണ്ട്. ചെറിയ തെറ്റുകള്‍ ലേഖനത്തില്‍ വരുത്തുന്നുണ്ട്. ആശയവ്യക്തതയോടെ സ്വതന്ത്ര രചനയ്ക് കഴിയുന്നുണ്ട്. ഇംഗ്ലീഷില്‍ വാക്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. വായിക്കാന്‍ കഴിയുന്നുണ്ട്. വസ്തുക്കളെ നിരീക്ഷിച്ച് വര്‍ഗീകരിക്കാന്‍ കഴിയുന്നുണ്ട്. കൂട്ടല്‍ ഒരു സംഖ്യില്‍ നിന്നും ഒരു സംഖ്യ കുറയ്കല്‍ ഉറച്ചിട്ടുണ്ട് .സംഖ്യാവ്യാഖ്യാനം വാചികമായി എഴുതാന്‍ ശ്രമിക്കുന്നുണ്ട്
-
മലയാളം, ഇംഗ്ലീഷ് എന്നിവ വായിക്കും. ഇംഗ്ലീഷില്‍ സ്വതന്ത്ര രചനയ്ക് കഴിയുന്നില്ല. മലയാളത്തില്‍ കഴിയും.മൂന്നക്ക സംഖ്യകളുടെ വ്യാഖ്യാനവും കൂട്ടലും ഉറച്ചിട്ടുണ്ട്. കോണ്‍വര്‍സേഷന്‍ എഴുതിയാല്‍ തെറ്റുകള്‍ വരാറുണ്ട്. നിരീക്ഷിച്ച് വ്ര്‍ഗീകരിക്കുവാന്‍ കഴിയുന്നുണ്ട്
-
ഇംഗ്ലീഷിലും മലയാളത്തിലും സംഭാഷണം എഴുതുമ്പോള്‍ ചെയ്യുന്ന പ്രവൃത്തികളും ഇടയില്‍ എഴുതുന്നു.വിവിരണം എഴുതുമ്പോള്‍ വാക്യ രചനാക്രമം പാലിക്കാന്‍ കഴിയുന്നില്ല.മൂന്നക്ക സംഖ്യകളുടെ സങ്കലനം ഉറച്ചിട്ടുണ്ട് . നിരീക്ഷണ വിവിരങ്ങള്‍ എഴുതുമ്പോള്‍ വാക്യങ്ങള്‍ ക്രമീകരിച്ചെഴുതാന്‍ കഴിയുന്നില്ല
-
മലയാളം ഇംഗ്ലീഷ് പരീക്ഷകള്‍ വളരെ നന്നായി എഴുതിയിട്ടുണ്ട്. ഗണിതത്തിലും പരിസരപഠനത്തിലും ഉറയ്കേണ്ട ശേഷികളില്‍ പട്ടിക പൂര്‍ത്തിയാക്കാം , എണ്ണാം എഴുതാം എന്നിവ ഉറയ്കേണ്ടതുണ്ട്. മനസിലെ ആശയങ്ങള്‍ പരിസരപഠനവുമായി ബന്ധപ്പെട്ടത് ഇംഗ്ലീഷില്‍ എഴുതി അവതരിപ്പിക്കാന്‍ പ്രയാസമുണ്ട്
ഈ വിവരണക്കുറിപ്പുകള്‍ ഓരോ വിലയിരുത്തല്‍ കഴിയുമ്പോഴുമാണ് എഴുതുന്നത്. ഓരോ കുട്ടിയ്കും ഓരോ പേജ് മാറ്റി വെച്ചിരുന്നെങ്കില്‍ വളര്‍ച്ച കൃത്യമായി പ്രതിഫലിപ്പിക്കും വിധം എഴുതാമായിരുന്നു.
എങ്കിലും ഈ പ്രവര്‍ത്തനം ഒരു സാധ്യത തുറന്നിടുന്നു
പഠനപുരോഗതി രേഖയെ കൂടുതല്‍ സര്‍ഗാത്മകമാക്കാനായാല്‍ അത് കേരളത്തില്‍ മുതല്‍ക്കൂട്ടാകും.
നിങ്ങള്‍ക്ക് ആലോചിക്കാവുന്നതേയുളളൂ. കൂടുതല്‍ അക്കാദമിക മികവ് ആഗ്രഹിച്ച് പ്രവര്‍ത്തിക്കാവുന്നതേയുളളൂ, ലക്ഷ്യം നേടാവുന്നതേയുളളൂ
തത്തമംഗലം
സ്കൂളില്‍ പുസ്തകവായനയ്ക്
അംഗീകാരം
ഞാന്‍
ഈ സ്കൂളിലെ കലവറ, പുത്തകപ്പുര
എന്നീ പതിപ്പുകള്‍ പരിശോധിച്ചു.
പുത്തകപ്പുരയുടെ
കവര്‍ എനിക്ക് ഇഷ്ടമായി
കുട്ടികള്‍
വായിച്ച പുസ്തകങ്ങളെക്കുറിച്ച്
അവര്‍ വായനാകാര്‍ഡുകള്‍
ഉണ്ടാക്കുന്നു
അത്
സര്‍ഗാത്മകമായ പ്രവര്‍ത്തനമാണ്.
സംഗ്രഹമാണ്
എഴുതുക. പക്ഷേ
പുസ്തകത്തിന്‍റെ ഉളളടക്കത്തെ
പ്രതിഫലിപ്പിക്കണം
ഓരോ
കുട്ടിയും വ്യത്യസ്തമായ രീതി
അന്വേഷിക്കുന്നു എന്നതാണ്
ഇവിടെ ശ്രദ്ധിക്കേണ്ട സംഗതി.
ഗ്രാഫിക്
ഓര്‍ഗനൈസേഴ്സിന്‍റെ സാധ്യത
ആ സങ്കേതത്തെക്കുറിച്ച്
വേണ്ടത്ര മുന്‍ധാരണയില്ലാത്ത
കുട്ടികള്‍ പ്രയോജനപ്പെടുത്തി
എന്നതാണ് എന്നെ ആഹ്ലാദിപ്പിക്കുന്നത്
അത്
നോക്കൂ
അവധിക്കാല
അധ്യാപക പരിശീലനത്തില്‍
ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ
പ്രയോഗരൂപമാണ് നാം കാണുന്നത്
അവധിക്കാല പരിശീലനത്തില്‍ മോഡ്യൂളില്‍ ചര്‍ച്ചചെയ്ത ആശയം (മോഡ്യൂള്‍ ഭാഗം) ഇതായിരുന്നു.കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാനും,വായിച്ച ആശയങ്ങളുെട പുനവരവതരണത്തിനും വേണ്ടിയാണ് ഈ പ്രവര്‍ത്തനം നല്‍കിയത്.വായനാവാരത്തില്‍ തുടങ്ങി വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനമായാണ് ഇത് അവതരിപ്പിച്ചത്.ഇപ്രകാരം തയ്യാറാക്കുന്ന വായനാകാര്‍ഡുകള്‍ ഭാവിയില്‍ ലൈബ്രററി കാറ്റലോഗ് ആക്കി മാറ്റാന്‍ കഴിയും. കുട്ടികള്‍ എഴുതിത്തയ്യാറാക്കുന്ന വായനാകാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് കാറ്റലോഗ് ആക്കി കമ്പ്യൂട്ടറില്‍ ചെറിയൊരു പ്രോഗ്രാം രൂപത്തില്‍ സൂക്ഷിച്ചാല്‍ ഒരു പുസ്തകം തിരയുമ്പോള്‍ അതിനെക്കുറിച്ചുള്ള ഒരു ഏകദേശരൂപം ലഭിക്കും വിധം ഉപയോഗപ്പെടുത്താമെന്നും പരിശീലനത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി.എന്നാല്‍ ഇത് സാവകാശം മതിയെന്നും വായനാകാര്‍ഡ് നിര്‍മ്മാണത്തില്‍ കുട്ടികള്‍ പാഠപുസ്തകത്തിനപ്പുറത്ത് പുസ്തകങ്ങള്‍ വായിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് പ്രധാനലക്ഷ്യമെന്നും പറഞ്ഞിരുന്നു.
പരിശീലന ആശയങ്ങളുടെ പ്രതിഫലനം തത്തമംഗലം ജി.യു.പി സ്കൂളില്‍
- യു.പി മലയാളം പരിശീലനാശയങ്ങള്‍ സ്കൂള്‍ എസ്.ആര്‍ജിയില്‍ അവതരിപ്പിച്ചു.
- ഈ പ്രവര്‍ത്തനം ഒന്നാം ക്ലാസ്സ് മുതല്‍ നടപ്പാക്കാമെന്ന് തീരുമാനിച്ചു
- എല്ലാ അധ്യാപകരും വായനാകാര്‍ഡ് നിര്‍മ്മിച്ച് സ്വയം പരിശീലിച്ചു
- എല്ലാകുട്ടികള്‍ക്കും പുസ്തകം വായിക്കാനും വായനാകാര്‍ഡ് നിര്‍മ്മിക്കാനും അവസരം നല്‍കി
- പുസ്തകത്തിന്റെ കുറവുനികത്താന്‍ പുസ്തകശേഖരണം നടത്തി.
- ഏതാണ്ട് മുന്നൂറോളം കുട്ടികള്‍ വായിച്ച പുസ്കകത്തെ അടിസ്ഥാനമാക്കി കാര്‍ഡ് നിര്‍മ്മിച്ചു.
- പിന്നോക്കക്കാരെ സഹായിക്കാനായി ഇടക്ക് എഡിറ്റിങ്ങ് പ്രവര്‍ത്തനം നടത്തി.
- മികച്ചാകാര്‍ഡുകള്‍ ചേര്‍ത്ത് ബൈന്‍ഡ് ചെയ്ത് പുത്തകപ്പുര എന്ന വായനാകാര്‍ഡ് പുസ്തകം രൂപപ്പെടുത്തി.
ഈ രണ്ട് വായനാകാര്‍ഡ് പുസ്തകങ്ങളും രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളും സാഹിത്യപ്രവര്‍ത്തകരും ചേര്‍ന്ന് പ്രകാശനംചെയ്തു.
ഈ വായനാ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി