ചെറിയചെറിയ
ഇടപെടലുkള്‍ വലിയ മാറ്റം
വരുത്തും.
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തില്‍
പങ്കാളികളാകുന്ന അധ്യാപകര്‍
അവരവരുടെ പ്രവര്‍ത്തന
മണ്ഡലത്തില്‍ ചിട്ടപ്പടുത്തലുകളും
മെച്ചപ്പെടുത്തലും നടത്തണം.
ഇത് അത്തരൊരു
അനുഭവം
എച്ച്
എച്ച് ടി എം യു പി എസ് പാലച്ചിറ,
വര്‍ക്കല
അവതരിപ്പി്കുന്ന
എസ് ആര്‍ ജി ഫോര്‍മാറ്റ്-
എസ്
ആര്‍ ജി അജണ്ട ഫോര്‍മാറ്റിന്റെ
ആവശ്യകത
-
എസ് ആര്‍
ജി മീറ്റിംഗുകള്‍ അധ്യാപകരുടെ
കൃത്യമായ പ്രവര്‍ത്തന ഫലം
അവതരിപ്പിക്കുന്ന തരത്തിലായിരുന്നില്ല
- ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ക്ലാസ് പഠന പ്രവര്‍ത്തനങ്ങളും ചുമതലകളും കൃത്യതയോടെ അവതരിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കഴിഞ്ഞിരുന്നില്ല
-
അസംബ്ലി
പ്രവര്‍ത്തനത്തെ ഏറ്റവും
ശക്തമായി കാണാന്‍ തീരുമാനമെടുത്തിരുന്നു,
ക്ലബ്
വാര്‍ഷിക പ്രവര്‍ത്തന പദ്ധതി
രൂപീകരിച്ചിരുന്നു,
ക്ലാസ്
റൂം പ്രവര്‍ത്തന പോരായ്മകള്‍,
പരിഹാരങ്ങള്‍,
മികവുകള്‍,
പിന്തുണ
ആവശ്യകതകള്‍ എസ് ആര്‍ജിയില്‍
ഉന്നയിക്കാന്‍ തീരുമാനമെടുത്തിരുന്നു.
സൂക്ഷ്മതലത്തില്‍
ഇത്തരം കാര്യങ്ങള്‍ എസ് ആര്‍
ജി പങ്കുവെക്കാനോ പരിഹരിക്കാനോ
സാധിച്ചിരുന്നില്ല.
-
പരിശീലനത്തില്‍ ലഭിച്ച കാര്യങ്ങള്‍ കൃത്യതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല
-
അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങളെ കണ്ടെത്തി അവതരിപ്പിക്കുന്നതില്‍ ഉദ്ദേശിച്ച വിജയം കൈവരിക്കാനായില്ല
-
സവിശേഷ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെന്ന് പ്രഥമാധ്യാപകന് ബോധ്യപ്പെട്ടെങ്കിലും എസ് ആര്‍ ജിയുടെ അവതരണത്തില്‍ ഉണ്ടായില്ല
ഇത്തരം
പ്രശ്നങ്ങള്‍ പ്രഥമാധ്യാപകന്
ബോധ്യപ്പെട്ടതിന്റെ
അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയത്
-
വ്യാഴാഴ്ചകളില്‍ മൂന്ന് മണിമുതലാണ് എസ് ആര്‍ ജി മീറ്റിംഗ് (9.30 മുതല്‍ 3.30വരെയാണ് സ്കൂള്‍ സമയം. 30മിനിട് സ്വയം നിയന്ത്രിത പ്രവര്‍ത്തനം കുട്ടികള്‍ക്ക് നല്‍കുകയും 30-45 മിനിടുകള്‍ വരെ സ്കൂള്‍ സമയത്തിനു ശേഷം സ്വീകരിച്ചു കൊണ്ടും 45മിനിടു മുതല്‍ 1മണിക്കൂര്‍ 15 മിനിടു വരെ എസ് ആര്‍ ജി യോഗം നടക്കും)
-
എല്ലാ അധ്യാപകരും എസ് ആര്‍ ജി അജണ്ട ഫോര്‍മാറ്റ് പൂരിപ്പിച്ച് ചൊവ്വാഴ്ച്ച എസ് ആര്‍ ജി കണ്‍വീനറെ ഏല്പിക്കും
-
എസ് ആര്‍ ജി കണ്‍വീനറും പ്രഥമാധ്യാപകനും ചേര്‍ന്ന് ഫോര്‍മാറ്റ് വിശകലനം ചെയ്ത് പ്രശ്ന പരിഹാരം ചെയ്യാന്‍ ശ്രമിക്കും
-
കഴിയാത്ത പ്രശ്നങ്ങള്‍ എസ് ആര്‍ ജി അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യും
-
എസ് ആര്‍ ജി ദിവസം അടുത്ത ഫോര്‍മാറ്റ് വിതരണം ചെയ്യും
-
എല്ലാ അധ്യാപകരുടേയും ഫോര്‍മാറ്റുകള്‍ ശേഖരിച്ച് ഫയല്‍ ചെയ്യുന്നു
നടപ്പാക്കല്‍
രീതി
മികവ്
-
ആവശ്യകതയില്‍ ബോധ്യമായ എല്ലാ കാര്യങ്ങള്‍ക്കും പരിഹാരമുണ്ടായിട്ടുണ്ട് ( ഉദാ. അസംബ്ലി ചുമതല കൃത്യതപ്പെടുത്തിയിട്ടുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെ ഏഴു മുതല്‍ മൂന്നുവരെ ക്ലാസുകള്‍ക്കും ശനിയാഴ്ച്ച പ്രവൃത്തി ദിനമാണെങ്കില്‍ രണ്ടാം ക്ലാസിനുമാണ് ചുമതല.രണ്ടാഴ്ചയില്‍ ഒരു ദിനം ഒന്നാം ക്ലാസിന് അസംബ്ലി ചുമതല ക്രമീകരിക്കും. ദിവസ വിശേഷം, ക്വിസ്, വാര്‍ത്ത, മഹത് വചനം, മഹാത്മജിയുടെ ആത്മകഥാഭാഗം, കേരളത്തിന്റെ പ്രമുഖര്‍...തുടങ്ങിയ അവതരണം നടത്തുകയും അവ ദിനം തോറും അസംബ്ലി രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും ചെയ്യും. ക്ലബ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ശുചിത്വസേനയുടെ വ്യക്തിശുചിത്വ റിപ്പോര്‍ട്ടും പരിസരശുചിത്വ റിപ്പോര്‍ട്ടും അസംബ്ലിയില്‍ അവതരിപ്പിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നു.പ്രഥമാധ്യാപകന് ഈ രജിസ്റ്ററുകള്‍ പരിശോധിച്ച് ചുമതലാഭംഗം വരുത്തുന്ന അധ്യാപരെ കണ്ടെത്താനും വീഴ്ചക്ക് പരിഹാരം എസ് ആര്‍ ജിയില്‍ രൂപപ്പെടുത്താനും കഴിയും)
-
പഠന പിന്തുണാവശ്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിനും പ്രഥമാധ്യാപകന് അത് പരിഗണിക്കാനും പരിഹരിക്കാനും ഒരുക്കിക്കൊടുക്കാനും സാധിക്കുന്നു
-
പരിശീലന റിപ്പോര്‍ട്ടിംഗ് കൃത്യതപ്പെടുത്താന്‍ കഴിയുന്നു
-
പറഞ്ഞ് ഫലിപ്പിക്കുന്നതിനെക്കാള്‍ എഴുതി നല്കുമ്പോള്‍ ഉണ്ടാകുന്ന കൃത്യത ഇതുമൂലം ബോധ്യപ്പെട്ടിട്ടുണ്ട്
-
അധ്യാപകര്‍ പാഠാസൂത്രണതത്തിന്റെ ഒരു ഘട്ടം മുന്‍കൂട്ടി തയ്യാറാക്കാന്‍ നിര്‍ബന്ധിതരാകുന്നു
-
പ്രഥമാധ്യാപകന്റെ പിന്തുണാവീഴ്ചകള്‍ തിരിച്ചറിയാനും പരിഹരിക്കാനും സാധിക്കുന്നു
എസ്
ആര്‍ ജി അജണ്ട ഇനങ്ങള്‍
എച്ച്
എച്ച് ടി എം യു പി എസ് പാലച്ചിറ
കഴിഞ്ഞ
എസ് ആര്‍ ജി യോഗ അവലോകനം |
|
ക്ലാസ്
/
വിഷയാടിസ്ഥാനത്തിലുള്ള
മികവുകള്‍ /
പ്രശ്നങ്ങള്‍ |
|
പഠന
പിന്തുണാവശ്യങ്ങള്‍ |
|
സവിശേഷ
പ്രവര്‍ത്തനങ്ങള്‍ |
|
അടിയന്തിര
പരിഹാരം ആവശ്യമായ പ്രശ്നങ്ങള്‍ |
|
പ്രതികരണപ്പേജ് |
|
പ്രസക്തമായ
മറ്റ് അക്കാദമിക കാര്യങ്ങള്‍ |
|
പ്രതിമാസ
കലണ്ടര്‍ അനുസരിച്ച്
ഏറ്റെടുക്കേണ്ട തനതു
പരിപാടികള്‍ |
|
വാര്‍ഷിക
പദ്ധതി പ്രകാരമുള്ള
പ്രവര്‍ത്തനങ്ങള്‍ |
|
പരിശീലനങ്ങളുടെ
വിശദീകരണം |
|
പ്രതിഫലമാത്മക
പ്രതികരണം (യൂണിറ്റ്
അവലോകനം) |
|
എസ്
ആര്‍ ജിയുടെ
തീയതി....................................................
ക്ലാസ്
...............................അധ്യാപിക.................................അധ്യാപികയുടെ
ഒപ്പ് ..................................
പ്രഥമാധ്യാപകന്റെ
ഒപ്പ്...................................എസ്
ആര്‍ ജി കണ്‍വീനറുടെ
ഒപ്പ്............................
പ്രതിമാസ കലണ്ടർ മാതൃക പങ്കുവെയ്ക്കാമോ?
ReplyDelete