Pages

Sunday, December 18, 2016

കുട്ടിയുടെ പഠനവളര്‍ച്ചയും പ്രഥമാധ്യാപകരും

പ്രഥമാധ്യാപകര്‍ക്കാണ് പ്രധാന ഉത്തരവാദിത്വം. വിദ്യലയത്തെ അക്കാദമികമായി നോക്കിനടത്തേണ്ട ചുമതല
പുതിയസാഹചര്യത്തില്‍ കൂടുതല്‍ സൂക്ഷ്മമായി ഇടപെടേണ്ടതുണ്ട്
വടക്കേ വാഴക്കുളം  സ്കൂളിലെ മിനിടീചര്‍ (HM) വ്യത്യസ്തമായ ഇടപെടല്‍ സാധ്യത പരിചയപ്പെടുത്തുന്നു
കുട്ടികളുടെ നോട്ട് ബുക്കിലെ രചനകളെ ക്ലാസ് മറച്ചുവെച്ച് ) സഹാധ്യാപകര്‍ക്ക്  വിലയിരുത്താന്‍ നല്‍കി.
നാലിലെ കുട്ടിക്ക് മൂന്നിലെ നിലവരം. മൂന്നിലെ കുട്ടിക്ക് നാലിലെ നിലവാരം!
അതായത് ക്ലാസ് നിലവാരത്തിനനുരിച്ച് വളര്‍ച്ച പ്രകടമാകും വിധം പ്രവര്‍ത്തനം നടക്കുന്നില്ല
അധ്യാപകര്‍ ടീച്ചിംഗ് നോട്ടെഴുതുന്നു. പഠിപ്പിക്കുന്നു. എല്ലാം കൃത്യം. പക്ഷേ..
എന്താ വഴി?
ഓരോ കുട്ടിയുടെയും രചനാതലം വിശകലനം ചെയ്യുക
എത്തിച്ചേരേണ്ട നിലവാരം കൃത്യതപ്പെടുത്തുക
വിടവ് പരിഹരിക്കാന്‍ നല്‍കേണ്ട പിന്തുണ തീരുമാനിക്കുക 
കുട്ടികള്‍ക്ക് ഫീഡ് ബാക്ക് നല്‍കുക
എസ് ആര്‍ ജിയില്‍ ഇത് സജീവമായ അജണ്ടയാക്കുക
എനിക്ക് കുറേ കുട്ടികളുടെ രചനകള്‍ അയച്ചുതന്നു. നാലു ഘട്ടങ്ങളിലെ വളര്‍ച്ചവരെ അതിലുണ്ട്. നിരന്തരം പിന്തുടരുന്നു എന്നതിന്‍റെ സൂചന.
ഇന്ദ്രജിത്തിന്‍റെ രചന നോക്കൂ. വളരെ കുറച്ചു മാത്രം എഴുതുന്ന കുട്ടി

 
 ഇടപെടലിനു ശേഷമുണ്ടായ മാറ്റം നോക്കൂ

 അധ്യാപിക ഹൈലൈററ് ചെയ്യുന്നത് സൂക്ഷ്മനിരീക്ഷണം, പ്രയോഭംഗി, കരുത്തുളള ഭാഷാചേരുവകള്‍ തുടങ്ങിയവയ്കാണ്. കുട്ടികള്‍ ഇത് പരസ്പരം കാണുകയും സ്വാംശീകരിക്കുകയും ചെയ്യും
ഇനി നിരഞ്ജന്‍റെ രചന നോക്കാം. . എല്ലാ വാക്യങ്ങളും ഒരേ പോലെ തുടങ്ങുന്നു. ആശയം മാത്രമേ പരിഗണിക്കുന്നുളളൂ. ഭാഷയ്ക് പ്രാധാന്യം കുറവ്

കുറേ മുന്നേറാന്‍ കഴി‍‍ഞ്‍‍‍‍ഞു. കൂടുതല്‍ പിന്തുണ നല്‍കി വരുന്നു.

മൂന്നാം ക്ലാസ്സുകാരിയായ സാന്ദ്ര വിനോദ് .
സാന്ദ്രയുടെ വളര്‍ച്ച നോക്കൂ.ചിന്തകളെ കൂടി ആവിഷ്കരിക്കുന്നു. Image may contain: 1 person, standing and outdoor


ഇങ്ങനെ പ്രകടമായ വളര്‍ച്ച ബോധ്യപ്പെടണ്ടേ പ്രഥമാധ്യാപകരും സഹാധ്യാപകരും. ക്ലാസ് പി ടി എയില്‍ പങ്കെടുക്കുന്നവര്‍ ആവേശത്തോടെ മടങ്ങണം
അതിനു കഴിയണമെങ്കില്‍ അക്കാദമിക ധാരണയും സന്നദ്ധതയും വിദ്യാലയനേതൃത്വത്തിനും വേണം
മിനിക്ക് അഭിനന്ദനങ്ങള്‍

4 comments:

  1. മുതിർന്ന ക്ലാസുകളിലേക്ക് പോകുംതോറും കുട്ടികളുടെ മുൻ ക്ലാസിലെ രചനപരമായ വളർച്ച നില നിർത്താൻ കഴിയുന്നില്ല എന്ന കണ്ടെത്തലും ഉയർന്ന ക്ലാസിലെ അധ്യാപകർ കയറി വന്ന കുട്ടികൾ പിന്നോക്കമാണ് എന്ന പഴിചാരലും കേട്ടിട്ടാണ് കഴിഞ്ഞ അക്കാദമിക വർഷം ഒരു തീരുമാനമെടുത്തത്.സ്കൂൾ വർഷാവസാനം ഓരോ കുട്ടിയുടെയും രചനകൾ ഫയൽ ചെയ്യുക എന്നത്.തുടർന്നു വരുന്ന ക്ലാസുകളിൽ കുട്ടിയുടെ വളർച്ച ഉറപ്പു വരുത്തേണ്ടത് അധ്യാപകരുടെ ഉത്തരവാദിത്തമായി മാറണം... അങ്ങനെ സ്കൂൾ തുറന്ന ദിവസം മുതൽ വിവിധ ഘട്ടങ്ങളിലായി ഈ വളർച്ച SRG യിൽ വിലയിരുത്തി. ആവശ്യമായ സന്ദർഭങ്ങളിൽ SRG യിൽ കുട്ടികളെ വച്ച് ക്ലാസെടുത്തുകാണിച്ചും രചനകൾ പരസ്പരം കൈമാറി വിലയിരുത്തൽ നടത്തിച്ചുമാണ് അധ്യാപകരിൽ ഭാഷാ ഗ്രഡേഷന്റെ ധാരണ ഉണ്ടാക്കിയത്.. കൂടാതെ അവരെക്കൊണ്ട് കുട്ടികളുടെ രചനകൾ വിലയിരുത്തി സൂക്ഷമതല സൂചകങ്ങൾ വികസിപ്പിച്ചു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. നല്ല ശ്രമം മിനി .അഭിനന്ദനങ്ങള്‍ !

    ReplyDelete

പ്രതികരിച്ചതിനു നന്ദി