Pages

Saturday, December 24, 2016

ശാസ്ത്രഹായി ഒരു വിദ്യാലയത്തിന്റെ സംഭാവന

അക്കാദമികമായ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വിദ്യബ്ലോഗുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ച് ചൂണ്ടുവിരല്‍ എഴുതിയിട്ടുണ്ട്. പല ശ്രദ്ധേയമായ ബ്ലോഗുകളും കേരളത്തിലുണ്ട്. ശാസ്ത്രഹായി വേറിട്ടരു ബ്ലോഗാണ്
കാരണം അത് ഒരു വിദ്യാലയത്തിന്റേതാണ്
സയന്‍സ് ക്ലബ്ബിന് അധ്യാപകരെയും ലക്ഷ്യമിടാം എന്നാണ്  ഈ ബ്ലോഗ് സൂചിപ്പിക്കുന്നത്.
രണ്ടു ലക്ഷത്തോളം സന്ദര്‍ശനങ്ങള്‍ എന്നത് നിസാര കാര്യമല്ല
മെയ് മാസം മുതല്‍ ഇതുവരെ എഴുപതിനോടടുത്ത് പോസ്റ്റുകള്‍
ക്ലാസ് തിരിച്ചും വിഷയം തിരിച്ചും വിഭവങ്ങള്‍ ലഭ്യമാണ്
ഇവയാണ് ഉളളടക്കം
വിഡിയോ,ടീച്ചിംഗ് മാന്വല്‍ റഫരന്‍സ്, യൂണിറ്റ് ടെസ്റ്റ്, വര്‍ക് ഷീറ്റ്, ചിത്രങ്ങള്‍ എന്നിങ്ങനെ ക്രമീകരിച്ചിട്ടുണ്ട്
ഇത്തരം ഇടപെടലുകള്‍
  • പ്രാദേശികമായ അന്വേഷണങ്ങളെ പ്രോത്സാഹിപ്പിക്കും
  • വിഭവങ്ങള്‍ അതേ പോലെ ഉപയോഗിക്കുന്നതിനു പകരം അധ്യാപര്‍ക്ക് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താം
  • കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഇങ്ങനെയുളള വിദ്യാലയങ്ങളും ഉണ്ട് എന്നത് പ്രധാനപ്പെട്ട സംഗതിയാണ്
  • പ്രതിഫലം കൂടാതെയുളള ഇത്തരം പ്രവര്‍ത്തനം അക്കാദമിക സ്ഥാപനങ്ങള്‍ പഠിക്കുകയും മാതൃകയാക്കുകയും വേണം
 ....
എല്ലാ വിഷയങ്ങളിലേക്കും പോകാതെ ശാസ്ത്രസഹായി ആയിത്തന്നെ നില്‍ക്കുന്നതായിരുന്നു എനിക്കിഷ്ടം
എങ്കില്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ മഹാസംഭവമാകുമായിരുന്നു
സ്വന്തം വിദ്യാലയത്തെ പ്രയോഗനുഭവങ്ങളുടെ ചൂടുളള പങ്കിടല്‍ വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നു
കുട്ടകളുടെ പ്രതികരണങ്ങളും തെളിവുകളും എല്ലാം വേണം.
 

1 comment:

  1. ഞങ്ങളുടെ വിദ്യാലയം ഈ ബ്ലോഗിലെ വിഭവങ്ങൾ കൃത്യമായി ഉപയോഗിക്കുന്നു.പഠനത്തിന് വളരെയധികം സഹായകം :... ബി.ആർ സി കളും ഡയറ്റുകളും മറ്റ് സംവിധാനങ്ങളും നൽകേണ്ട അക്കാഡമിക സഹായം എന്ത് എന്ന തിരിച്ചറിവ് നൽകുന്നതാണ് ഇതിലെ ഉല്പന്നങ്ങൾ ....

    ReplyDelete

പ്രതികരിച്ചതിനു നന്ദി