Pages

Thursday, January 26, 2017

ഇനി ഹൈടെക്ക് വിദ്യാലയങ്ങള്‍


ഹൈടെക് സ്‌കൂളുകള്‍

  • പൊതുവിദ്യാലയങ്ങളിലെ ഭൗതികസാഹചര്യങ്ങള്‍, അക്കാദമികനിലവാരം, പഠനാന്തരീക്ഷം, ലാബ്, ലൈബ്രറി, പാഠ്യേതരപ്രവര്‍ത്തനങ്ങളിലെ മികവ് തുടങ്ങി വിദ്യാലയസംബന്ധിയായ സര്‍വമേഖലകളും അന്താരാഷ്ട്രാനിലവാരം കൈവരുന്നതിന്റെ ഭാഗമായാണ് ക്ലാസ്റൂമുകളെയും ‘ഹൈടെക്’ തലത്തിലേക്ക് ഉയര്‍ത്തുന്നത്. ഹാർഡ്‌വെയർ ഉപകരണങ്ങൾ ലഭ്യമാക്കൽ പദ്ധതിയുടെ ഒരു ഘടകം മാത്രമാണ്.
  • പദ്ധതിയുടെ ഭാഗമായി ഭൗതിക-അക്കാദമിക ഡിജിറ്റല്‍ സംവിധാനങ്ങളും സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും.
  • മുഴുവന്‍ അധ്യാപകര്‍ക്കും കമ്പ്യൂട്ടറിലുള്ള അടിസ്ഥാനപരിശീലനം, .സി.ടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു ക്ലാസെടുക്കുന്നതിനുള്ള പരിശീലനം, ഓരോ വിഷയങ്ങളിലെയും ഐ.സി.ടി. അധിഷ്‌ഠിത അധ്യാപനത്തിനു പര്യാപ്‍‌തമായ ഉള്ളടക്കനിര്‍മാണവും അതുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളുടെയും പരിശീലനം എന്നിവ നല്‍കും.

  • ഡിജിറ്റല്‍ ഇന്ററാക്‌ടീവ് പാഠപുസ്‌തകം, എല്ലാ വിഷയങ്ങളുടെ പാഠ്യ-പഠനത്തിനു സഹയാകമാകുന്ന ഡിജിറ്റല്‍ ഉള്ളടക്ക ശേഖരം,
  • എല്ലാവര്‍ക്കും മുഴുവന്‍ സമയപഠനാന്തരീക്ഷം (24 x7)  ഉറപ്പാക്കുന്ന സമഗ്രപോര്‍ട്ടല്‍,
  • -ലേണിങ്/എം-ലേണിങ്/ലേണിങ് മാനേജ്‌മെന്റ് സംവിധാനം,
  • മൂല്യനിര്‍ണയ സംവിധാനങ്ങള്‍ എന്നിവ ഒരുക്കും.
  • കമ്പ്യൂട്ടര്‍, മള്‍ട്ടീമീഡിയാ പ്രൊജക്‌ടര്‍, ശബ്ദ‌സംവിധാനം, വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന തരത്തില്‍ എല്ലാ ക്ലാസ്‌മുറികളിലും ഇതിന്റെ ഭാഗമായി സജ്ജീകരിക്കും
  • ഓരോ സ്‌കൂളിലും ഓഫ്‌ലൈന്‍ സര്‍വറുകളില്‍ ഉള്ളടക്കശേഖരം സ്ഥാപിച്ച് അവയെ ക്ലാസ്‌മുറി-ലൈബ്രറി-ലാബുകളുമായി ബന്ധിപ്പിക്കും
  • സ്‌കൂളുകളില്‍ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയറുകള്‍, ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍, ഇതര പഠനസോഫ്റ്റ്‌വെയറുകള്‍ എന്നിവയ്ക്കെല്ലാം പങ്കുവെക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള വിലക്കുകളോ തുടര്‍ സാമ്പത്തിക ബാധ്യതയോ  ഇല്ലാതാക്കാന്‍ പൂർണമായും സ്വതന്ത്ര/ഓപ്പണ്‍ ലൈസന്‍സുകളുളള സോഫ്റ്റ്‍വെയറുകളും റിസോഴ്‌സുകളും ഉപയോഗിക്കും.
.സി.ടി. ലാബുകള്‍

  • ഹൈടെക് സ്‌കൂളുകളിലെ ഐ.സി.ടി പഠനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ് സര്‍ക്കാര്‍ ഒരുക്കും.
  • സൗകര്യങ്ങള്‍ ഒരുക്കുന്ന സ്‌കൂളുകളില്‍ 15 ഡിവിഷനുകള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ ലാബ്  എന്ന രീതിയില്‍ ആദ്യഘട്ടമായി ഉപകരണങ്ങള്‍ വിന്യസിക്കും. പരമാവധി കുട്ടികളുള്ള ഡിവിഷനിലെ എല്ലാ കുട്ടികള്‍ക്കും 3:1 എന്ന അനുപാതത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ അത്രയും എണ്ണം കമ്പ്യൂട്ടറുകളാണ് ഓരോ ലാബിലും സജ്ജീകരിക്കുക.
  • പൊതുസര്‍വര്‍  കണക്‌ടിവിറ്റി, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സംവിധാനം, ഓണ്‍ ലൈന്‍ UPS, എല്‍.സി.ഡി.പ്രൊജക്‌ടര്‍/എല്‍.ഡി ടെലിവിഷന്‍, ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്ക്- Orca പോലുള്ള സോഫ്റ്റ്‌വെയറുകള്‍ സജ്ജീകരിച്ച കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയാണ് ഐ.സി.ടി ലാബിന്റെ ഭാഗമായി സജ്ജീകരിക്കുന്നത്.
ഹൈടെക് സ്‌കൂള്‍ – നടപടിക്രമം

  • സ്‌കൂളുകള ഹൈടെക് നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണങ്ങളുടെ ഭാഗമായി എല്ലാ സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ സര്‍വേ
  • സര്‍വേയില്‍ വിശദാംശങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളുകൾക്ക്  പ്രത്യേക പരിശീലനം
  • സര്‍വേയില്‍ ലഭിക്കുന്ന വിശദാംശങ്ങളുടെയും ഓരോ സ്‌കൂളും തയാറാക്കുന്ന ഹൈടെക് സ്‌കൂള്‍ പ്ലാനിന്റെയും അടിസ്ഥാനത്തില്‍ വിശദമായ ഐ.ടി.ഓഡിറ്റ് നടത്തിയായിരിക്കും ആവശ്യകത തീര്‍ച്ചപ്പെടുത്തുന്നത്.
  • പൊതു ഹാര്‍ഡ്‌വെയര്‍  സൗകര്യങ്ങള്‍ ഉറപ്പാക്കുമ്പോള്‍ സ്കൂളുകളില്‍ നിലവിലുള്ള കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളെയും കേടുപാടുകള്‍ പരിഹരിച്ചു നന്നാക്കിയെടുക്കാന്‍ സാധിക്കുന്നവയെയും പ്രയോജനപ്പെടുത്തും.
  • ക്ലാ‌സ്റൂമുകളും കമ്പ്യൂട്ടര്‍ ലാബുകളും സ്‌മാര്‍ട് സൗകര്യം ഒരുക്കുന്നതിനു മുന്നോടിയായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്‌കൂളുകള്‍ ഒരുക്കേണ്ടതാണ്. ടൈല്‍ പാകിയ തറ, മേല്‍ക്കൂര ഓടുപാകിയതാണെങ്കില്‍ സുരക്ഷിതമായ സീലിങ്, ഉപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഷെല്‍ഫ്, ലോക്കര്‍ സംവിധാനങ്ങള്‍, പെയിന്റ് ചെയ്ത് വൃത്തിയാക്കിയ ചുമരുകള്‍, ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാനാവശ്യമായ വിധത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തിയ വൈദ്യുതീകരണം എന്നിവയാണ്  പൊതു പശ്ചാത്തമൊരുക്കലിന്റെ ഭാഗമായി സ്‌കൂളുകള്‍ ചെയ്യേണ്ടത്.
  • ഇതിനുള്ള ധനസമാഹരണം എം.പി/എം.എല്‍., പ്രാദേശിക വികസനഫണ്ടുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍, സ്‌കൂള്‍ പി.ടിഎ/ എസ്.എം.സി/ പൂര്‍വവിദ്യാര്‍ഥികള്‍ ,സ്‌കൂളിനോട് താത്പര്യമുള്ള സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവയുടെ സഹായം എന്നിവ പ്രയോജനപ്പെടുത്താവുന്നതാണ്.
പിന്തുണാസംവിധാനങ്ങള്‍

  • സ്‌മാര്‍ട് ക്ലാസ്റൂമുകളുടെ നടത്തിപ്പിലും പരിപാലനത്തിലും സുരക്ഷിതത്വത്തിനും ഏകോപനത്തിനുമായി സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാരും സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാരുമടങ്ങുന്ന ടീമിനെ സജ്ജമാക്കും.
  • പ്രാദേശിക ഡിജിറ്റല്‍ ഉള്ളടക്കനിര്‍മാണത്തിനാവശ്യമായ സാങ്കേതികപിന്തുണ നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഓരോ സ്‌കൂളിലെയും ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കും.
  • കമ്പ്യൂട്ടര്‍ഹാര്‍ഡ്‌വെയര്‍, ഇലക്‌ട്രോണിക്‌സ്, ചലച്ചിത്രനിര്‍മാണം & അനിമേഷന്‍, ഇന്റര്‍നെറ്റും സൈബര്‍ സുരക്ഷയും, മലയാളം കമ്പ്യൂട്ടിങ് എന്നീ മേഖലകളിലെ വിദഗ്ധപരിശീലനം നല്‍കി സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി.കോര്‍ഡിനേറ്റരടങ്ങുന്ന ടീമിനെ പുനഃസംഘടിപ്പിക്കും.
  • ഹൈടെക് സ്കൂളിലെ കമ്പ്യൂട്ടറും ഹാര്‍ഡ്‌വെയറുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി നിശ്‌ചിത ഇടവേളകളില്‍ ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കുകള്‍ നടത്തും
  • കൂടാതെ സ്‌കൂളുകളിലെ അതാതു സമയത്തുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ കോള്‍ സെന്റര്‍ സംവിധാനം ഒരുക്കും.
  • സ്‌കൂളുകളില്‍ കുമിഞ്ഞ്കൂടുന്ന ഇ-വേസ്റ്റുകള്‍ക്ക് ഫലപ്രദമായ പരിഹാരം കാണുന്നതിനായി  ഇ-വേസ്റ്റ് മാനേജ്മെന്റ് പരിപാടികള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കും.
ഡോക്യുമെന്റേഷന്‍

  • സ്കൂളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളോരോന്നും വിലയിരുത്താനും മെച്ചപ്പെടുത്താനുമായി ഓരോ പ്രവര്‍ത്തനങ്ങളുടെയും ഡോക്യുമെന്റേഷന്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍ സജ്ജീകരിക്കും.
  • ഇതിനായി പൊതു വെബ്പോര്‍ട്ടലിലും സ്‌കൂള്‍വിക്കിയിലും സ്‌കൂളുകള്‍ക്ക് പേജുകള്‍ നല്‍കും. ഓരോ ഹൈടെക് സ്കൂളിലെയും മികച്ച മാതൃകകള്‍ റിക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനം ലഭ്യമാക്കും.
  • റിക്കോര്‍ഡ് ചെയ്തവ ആവശ്യമായ എഡിറ്റിങ് വരുത്തി വിദഗ്ധരുടെ വിലയിരുത്തലിന് ശേഷം അനുയോജ്യമായവ പൊതുപോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തും.
  • പ്രാദേശികമായി തയാറാക്കുന്ന ഡിജിറ്റല്‍ ഉള്ളടക്കങ്ങളില്‍ മികച്ചവ പൊതുസര്‍വറില്‍ പ്രസിദ്ധപ്പെടുത്താനുള്ള സൗകര്യമൊരുക്കും.
  • അധ്യാപകരെയും വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ച് പങ്കാളിത്തമാതൃകയില്‍ ഉള്ളടക്കം നിര്‍മ്മിക്കും.
  • ഉള്ളടക്കനിര്‍മ്മാണത്തില്‍ ഓരോ ഹൈടെക് സ്‌കൂളും സ്വയം പര്യാപ്തത കൈവരിക്കുന്ന തലത്തിലേക്ക് ഉയര്‍ത്താനുള്ള പരിശീലനങ്ങളും പിന്തുണാസംവിധാനങ്ങളും നല്‍കും.
  • ഓരോ ടേമിലേയും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്കൂള്‍, ടീച്ചര്‍, സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍, സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍, മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ എന്നിവര്‍ക്ക് പ്രോത്സാഹനം നല്‍കും.
മോണിറ്ററിങ്
  • പദ്ധതിയുടെ മോണിറ്ററിങ്ങിനായി തത്സമയഫീഡ്ബാക്ക് ശേഖരിക്കല്‍, സ്‌കൂള്‍ സന്ദര്‍ശനങ്ങള്‍, ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം, നിരന്തരമായ വിലയിരുത്തല്‍ യോഗങ്ങള്‍, ആവശ്യമായ മെച്ചപ്പെടുത്തലുകള്‍ എന്നിവ സമയബന്ധിതമായി നടപ്പിലാക്കുന്നതാണ്. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി രൂപം കൊള്ളുന്ന മി‍ഷന്‍ ടീമുകളുടെയും ടാസ്‌ക് ഫോഴ്‌സുകളുടെയും നിരന്തര മേല്‍നോട്ടവും വിലയിരുത്തലും പദ്ധതിക്ക് ഉണ്ടാവും.

     http://survey.itschool.gov.in/assets/home/docs/hi_tech_school_vision%20paper_draft.pdf

1 comment:

  1. പൊതുവിദ്യാലയങ്ങൾ പുത്തനുണർവിലേക്ക്

    ReplyDelete

പ്രതികരിച്ചതിനു നന്ദി