സര്‍,
കിടപ്പിലായ
കുട്ടികളുടെ മാനസിക വൈകാരിക
വികസനത്തിനായി ഞങ്ങള്‍ വീണ്ടും
ഒരുങ്ങുകയാണ്.
കഴിഞ്ഞ
വര്‍ഷം Dreams on
Wheels ശാരീരിക
പരിമിതികള്‍ മുലം കിടപ്പിലായ
25 കുട്ടികളെയും
സദാ അവര്‍ക്ക് കൂട്ടിരിക്കുന്നവരെയും
ചേര്‍ത്തുകൊണ്ട് തിരുവനന്തപുരത്തേക്ക്
നടത്തിയ ആകാശ യാത്രയുടെ
തുടര്‍ച്ച.....
ഈവര്‍ഷം രാജ്യ തലസ്ഥാനമായ ന്യൂ ഡല്‍ഹിയിലേക്ക് ......
ഈവര്‍ഷം രാജ്യ തലസ്ഥാനമായ ന്യൂ ഡല്‍ഹിയിലേക്ക് ......
2017
ജനവരി 24
ന് പുറപ്പെട്ട്
ബാഗ്ലൂര്‍ വഴി വിമാന മാര്‍ഗ്ഗം
ന്യൂ ഡല്‍ഹിയിലെത്തി,
ന്യൂ ഡല്‍ഹി ഓള്‍ ഇന്ത്യാ മലയാളീ അസോസിയേഷന്‍റെ ആതിഥ്യം സ്വീകരിച്ച്,
റിപ്പബ്ലിക്ക് പരേഡിന് സാക്ഷികളായി,
ഡല്‍ഹി ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കാഴ്ചകള്‍ കണ്ട്,
പ്രമുഖ വ്യക്തിത്വങ്ങളുമായി സംവദിച്ച്
ജനവരി 30 ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര വിഭാവന ചെയ്തിരിക്കുന്നത്.
ന്യൂ ഡല്‍ഹി ഓള്‍ ഇന്ത്യാ മലയാളീ അസോസിയേഷന്‍റെ ആതിഥ്യം സ്വീകരിച്ച്,
റിപ്പബ്ലിക്ക് പരേഡിന് സാക്ഷികളായി,
ഡല്‍ഹി ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കാഴ്ചകള്‍ കണ്ട്,
പ്രമുഖ വ്യക്തിത്വങ്ങളുമായി സംവദിച്ച്
ജനവരി 30 ന് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര വിഭാവന ചെയ്തിരിക്കുന്നത്.
ഒാള്‍
ഇന്ത്യാ മലയാളി അസോസിയേഷന്‍,
ന്യൂ ഡല്‍ഹി,
ശ്രീ.
പാറക്കല്‍
അബ്ദുല്ല (ബഹു.
കുറ്റ്യാടി
MLA) തുടങ്ങിയവരുടെ
സഹായങ്ങളോടെയും,
പിന്തുണയോടെയുമാണ്
ഈ യാത്ര സംഘടിപ്പിക്കുന്നത്
താങ്കളും
കൂടെയുണ്ടാവുന്നത് ഞങ്ങള്‍ക്ക്
സന്തോഷവും,
പ്രചോദനവുമുണ്ടാക്കും
കഴിഞ്ഞവര്‍ഷം വടകര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഈ കൂട്ടായ്മയെ ഞാന്‍ കണ്ടു. യാത്രയയക്കാനുളള സംഘത്തിനൊപ്പം ചേരാനായത് ഭാഗ്യം. ഇത്തവണ ഡല്‍ഹിയില്‍ വെച്ചും അവരെ കണ്ടു
എസ് എസ് എയില്‍ ബി പി ഒമാരുണ്ട്, പരിശീകലരുണ്ട്. സര്‍ഗാത്മകമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകും. കുന്നുമ്മേല്‍ ബി ആര്‍ സിയുടെ ഈ മാതൃക അനുകരണീയമാണ്.
അനുബന്ധം ഒന്ന്
കോഴിക്കോട് നിന്നും ശ്രീ രവി എഴുതി
കോഴിക്കോട് ജില്ലയിലെ ,കുന്നുമ്മൽ ബി ആർ സി ഭിന്നശേഷിക്കാരായ കുട്ടികളേയും, കുടുംബത്തെയും ഉൾപ്പെടുത്തി കഴിഞ്ഞ വർഷം തിരുവനന്തപുരത്തേക്ക് ആകാശ യാത്ര നടത്തി.ഈ വർഷമത് ഡൽഹിയിലേക്ക് നീണ്ടു. വിമാനയാത്രയും തീവണ്ടിയാത്രയുമെല്ലാം സ്വപ്നം മാത്രമായിരുന്നവർക്ക് അതിനെല്ലാം അവസരമൊരുക്കി.എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അതിനു പിന്നിൽ, മുന്നിൽ പ്രവർത്തിച്ചവർക്ക് സ്നേഹാദരങ്ങൾ അറിയിക്കട്ടെ.
ഇത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെ. അതിനോടൊപ്പം ചില ചെറിയ കാര്യങ്ങൾ കൂടി പൊതു സമൂഹത്തിനു മുന്നിലെത്തേണ്ടതുണ്ട്
1. ഭിന്നശേഷിക്കാരിൽ എത്ര പേർ സ്വന്തമായി വീടില്ലാത്തവരുണ്ട്?
2. അവരുടെ വരുമാനമാർഗമെന്താണ് ?
3. ഒരു മാസം മരുന്നിന് എത്ര പണം ചെലവാകും?അതെങ്ങനെ സമാഹരിക്കുന്നു?
4 .വീട്ടിലെ മറ്റു കുട്ടികളുടെ വിദ്യാഭ്യാസ അവസ്ഥ എന്താണ്?
5. സ്വന്തമായി ടോയ് ലറ്റ് ഉണ്ടോ? അഡാപ്റ്റഡ് ആണോ?
6. കിടപ്പുമുറി ഉണ്ടോ? അവസ്ഥ എന്താണ്?
7. കുടിവെള്ള സൗകര്യമുണ്ടോ?
8 .സർക്കാരിൽ നിന്നും, മറ്റ് ഏജൻസികളിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോ?
9. വീട്ടിലേക്ക് വാഹനം പോകുന്ന വഴിയുണ്ടോ?
10. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏതെല്ലാം തരത്തിൽ ഇടപെട്ടു?
11. ഒരേ പ്രദേശത്ത് നിരവധി ഭിന്നശേഷി ക്കാർ ഉണ്ടെങ്കിൽ അതിന് പൊതുവായ ചില കാരണങ്ങൾ ഉണ്ടാവാൻ സാധ്യതയില്ലേ? എന്തായിരിക്കാം അത്?
12. തെറാപ്പികൾ ആവശ്യമായ വർക്ക് അത് അവശ്യാനുസരണം സൗജന്യമായി ലഭിക്കുന്നുണ്ടോ?
13. സാമ്പത്തീക പിന്നാക്കാവസ്ഥ മൂലം തെറാപ്പി ലഭിക്കാത്തവരുണ്ടോ? എന്താണ് പരിഹാരമാർഗം?
14. ഈ കുട്ടികളെ എൻ റോൾ ചെയ്ത വിദ്യാലയം, ഏതെല്ലാം തരത്തിൽ ഈ കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ട്?
15 .തൊഴിൽ പരിശീലനം നേടാൻ പറ്റുന്നവർക്ക് അതിന് സൗകര്യങ്ങൾ ലഭ്യമാകുന്നുണ്ടോ?
16. കൃത്യമായ മെഡിക്കൽ സഹായം, രക്ഷിതാക്കൾക്ക് കൗൺസലിംഗ് സേവനം എന്നിവ ലഭിക്കുന്നുണ്ടോ?
17.
ദൈനംദിന ജീവിതത്തിന് ഉപകാരപ്പെടുന്ന അടിസ്ഥാന ജീവിത നൈപുണികൾ പകർന്നു
നൽകാൻ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നുണ്ടോ?
18. അയൽപക്ക ബന്ധങ്ങൾ എങ്ങനെ?
19.
20.
ഇത്തരം
ഒരു അന്വേഷണം കൂടി നടക്കണം. സൂക്ഷ്മതലത്തിലുള്ള ഈ പ്രവർത്തനങ്ങൾക്ക്
ബ്ലോക്ക് റിസോഴ്സ് സെൻററുകളിലെ അധ്യാപകരുടെ മുൻ കൈ ആവശ്യമാണ്.
ഏറ്റെടുത്താൽ - മനസുകൊണ്ട് ഏറ്റെടുത്താൽ മാത്രം - സാധിക്കാവുന്നതേയുള്ളു ഈ പറഞ്ഞ കാര്യങ്ങൾ.
ശേഖരിക്കുന്ന വിവരങ്ങൾ കൃത്യമായ തെളിവുകളോടെ അധികാര കേന്ദ്രങ്ങളിലെത്തിക്കാനും പരിഹാരം കാണാനും സാധിക്കും എന്നതിൽ സംശയമില്ല.
അനുബന്ധം രണ്ട്http://disabilitycensus.ikm.in/public/report_lb/block2.htm#
അനുബന്ധം മൂന്ന്
മുന്‍ വര്‍ഷത്തെ യാത്രയുടെ വാര്‍ത്തകള്‍ വായിക്കാം.













No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി