Pages

Thursday, February 2, 2017

അധ്യാപകചിത്രമുളള കലണ്ടര്‍ എന്തിന്?

ഇടുക്കി ജില്ലയിലെ കീരിത്തോട് സര്‍ക്കാര്‍ എല്‍ പി സ്കൂളിലെ കലണ്ടറാണിത്. കഴിഞ്ഞ ക്ലാസ് പി ടി എയില്‍ രക്ഷിതാക്കള്‍ക്ക് നല്‍കി.
കേന്ദ്രസര്‍ക്കാര്‍ എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ ആലോചിച്ചു. എന്തിനാണ് ജീവനോടെ അധ്യാപകര്‍ വിദ്യാലയങ്ങളിലുളളപ്പോള്‍ ഫോട്ടോ പ്രദര്‍ശനം?

പ്രിന്‍സ് എന്ന പ്രഥമാധ്യാപകന്‍ അതിനുളള മറുപടി കാട്ടിയിരിക്കുകയാണ്
  • വീട്ടിലാണ് ഫോട്ടോകലണ്ടര്‍ 
  • അധ്യാപകരുടെ ഫോണ്‍ നമ്പര്‍ ഉണ്ട്. എപ്പോള്‍ വേണമെങ്കിലും വിളിക്കാനിതു സൗകര്യം
  • അധ്യാപകര്‍ വഹിക്കുന്ന ചുമതലകള്‍ ഉണ്ട്. 
  • വിലിയരുത്തല്‍ ഗ്രേഡ് സംബന്ധിച്ച പട്ടികയുണ്ട്. ( അക്കാദമിക കാര്യങ്ങള്‍ക്ക് ഊന്നല്‍)
  • അധ്യാപകരുടെ ചുമതലകള്‍ സൂചിപ്പിച്ചിട്ടുണ്ട്. (ഐ ഇ ഡി സി കണ്‍വീനറായി ഒരു അധ്യാപിക. ഇതു ശ്രദ്ധേയം)
  • എസ് എം സി അംഗങ്ങളുടെ പേരും ഫോണ്‍ നമ്പരും ( അവര്‍ക്കു പരസ്പരം ബന്ധപ്പെടാമല്ലോ 
  • പൊതുവിദ്യാഭ്യാസ യജ്ഞം ആരംഭിച്ച വര്‍ഷത്തെ സാരഥികള്‍ ആരെല്ലാം എന്ന ചോദ്യത്തിനും ഉത്തരമാണിത്. ഈ വിദ്യാലയത്തെ വികസനക്കുതിപ്പിലേക്ക് നയിക്കാന്‍ ഇവര്‍ സമഗ്രമായ വികസനരേഖ തയ്യാറാക്കി  പ്രവര്‍ത്തിച്ചവര്‍ എന്നു ചരിത്രം പറയും.
  • തന്റെ ക്ലാസിലെ മാത്രമല്ല മറ്റു ക്ലാസിലെ അധ്യാപകരെയും മനസിലാക്കാന്‍ , ബന്ധപ്പെടാന്‍ പ്രചോദനം
  • അധ്യാപകരുടെ ചമുതലകളും കഴിവുകളും സമൂഹം കൂടി അറിയട്ടെ
ഇനിയും സാധ്യതകള്‍ ഉണ്ട്. സ്കൂളിലെ മികവുകള്‍ പരിചയപ്പെടുത്തമായിരുന്നു. വികസനരേഖയിലെ കാര്യങ്ങളും കലണ്ടറിലേക്ക് കൊണ്ടുവരാം. എന്തായാലും ഇത്തരം ശ്രമങ്ങളെ മാനിക്കണം.
പ്രിന്‍സിന്റെ വിദ്യാലയത്തില്‍ നടന്ന ക്ലാസ് പി ടി എ ഗംഭീരമായിരുന്നു. അതിന്റെ വീഡിയോ എസ് എസ് എ സംസ്ഥാനനേതൃത്വം കേന്ദ്രനേതൃത്വത്തിനു കൈമാറിയിട്ടുണ്ട്.
കുട്ടികളുടെ പക്ഷത്തു നില്‍ക്കുന്ന വിദ്യാലയങ്ങള്‍ അക്കാദമികപക്ഷത്ത് വിട്ടുവീഴ്ച കാണിക്കില്ല.
ഫെബ്രുവരി പതിനെട്ടിന് പൂര്‍വവിദ്യാര്‍ഥി സംഗമമാണ്. എനിക്ക് പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്. ഒരു സെമിനാര്‍ രീതിയിലാണ് അത് ആലോചിക്കുന്നത്. സംഗമത്തിനുളള മോഡ്യൂള്‍ തയ്യാറാക്കുന്ന തിരക്കിലാണ് കീരിത്തോട് സ്കൂള്‍
സംരക്ഷണം പ്രവര്‍ത്തനത്തിലൂടെ.

10 comments:

  1. ആശംസകൾ
    നല്ല മാതൃക.......

    ReplyDelete
  2. നല്ല മാതൃക
    ഇത്തരം അടയാളപ്പെടുത്തലുകള്‍ ചൂണ്ടിക്കാണിക്കുന്നതിനു ചൂണ്ടുവിരലിനു നന്ദി

    ReplyDelete
  3. വ്യാപിപ്പിക്കണം....

    ReplyDelete
  4. നല്ല മാതൃക തുടർ പരിശീലനങ്ങളിൽ പരിചയപ്പെടുത്താൻ ക്രമീകരണങ്ങൾ ഉണ്ടാകും എന്ന് പ്രത്യാശിക്കുന്നു.

    ReplyDelete
  5. കലണ്ടര്‍ ഏറെ മനോഹരം .അഭിനന്ദനങ്ങള്‍ .പുതുമയാര്‍ന്ന അന്വേഷണങ്ങള്‍ക്ക് മാതൃകയാവാന്‍ സ്കൂളി നു കഴിഞ്ഞു .ക്ലാസ് പി ടി എ വീഡിയോ കാണാന്‍ അവസരമുണ്ടാകുമെങ്കില്‍ വളരെ ഉപയോഗ പ്രദമാകും .

    ReplyDelete
  6. Glad to see good responses. As an educational worker who arranged for the documentation of the class PTA, I am ready to share the videos provided SSA Kerala permits it.

    Gangadharan PK, BPO Adimaly- 9497682931

    ReplyDelete

പ്രതികരിച്ചതിനു നന്ദി