Pages

Friday, February 3, 2017

പി ടി എ കലാമേള- പൂമാലയിലും നന്തിക്കരയിലും

വര്‍ഷങ്ങളായി പി ടി എ കലാമേള നടത്തുന്ന വിദ്യാലയമാണ് പൂമാല ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ഈ വര്‍ഷവും അവര്‍ അതു മുടക്കിയില്ല. .
2014 ജനുവരിയിലെ വാര്‍ത്ത ആദ്യം വായിക്കാം.

ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷ ഭാഗമായി സംഘടിപ്പിച്ച പി.ടി.എ കലാമേളയും രക്ഷിതാക്കളുടെ ഉല്‍പന്ന പ്രദര്‍ശന-വിപണന സ്റ്റാളും പുതുമയായി. ആദിവാസി മേഖലയില്‍നിന്നുള്ള രക്ഷിതാക്കള്‍ അവരുടെ തനത് തൊഴിലും അതിന്‍െറ ഉല്‍പന്നങ്ങളായ വിവിധ ഗാര്‍ഹിക ഉപകരണങ്ങളും കരകൗശല വസ്തുക്കളും പ്രദര്‍ശനത്തിന് ഒരുക്കിയിരുന്നു.രണ്ട് ദിവസങ്ങളിലായി നടന്ന പ്രദര്‍ശനത്തിന് ഈറ്റയും മുളയും ഉപയോഗിച്ചുള്ള പാത്രങ്ങളും എലിക്കെണികള്‍, അമ്പും വില്ലും അളവുപാത്രങ്ങളും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായി. പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള അലങ്കാര വസ്തുക്കള്‍, തേന്‍, കുടുംബശ്രീകളുടെ സോപ്പുകള്‍, ക്ളീനിങ് പൗഡറുകള്‍ തുടങ്ങിയവ പ്രദര്‍ശന സ്റ്റാളില്‍ ഒരുക്കിയിരുന്നു. സമഗ്ര വിദ്യാഭ്യാസ വികസനം പ്രാദേശിക സഹകരണത്തോടെ എന്ന ലക്ഷ്യവെച്ച് രക്ഷിതാക്കളുടെ ഇടപെടലും കൂട്ടായ്മയും പിന്തുണയും വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് ഇതിനുപിന്നില്‍.
മേളയില്‍ രക്ഷിതാക്കളും അധ്യാപകരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. 
 ഈ വര്‍ഷത്തെ പരിപാടികളുടെ ചിത്രങ്ങള്‍ ഇതാ



 രക്ഷിതാക്കളുടെ പങ്കാളിത്തം വാര്‍ഷിക പരിപാടിയില്‍ ഉറപ്പാക്കുന്നു എന്നതു മാത്രമല്ല ഇത്തരം കലാമേളകളുടെ സാധ്യത
  • റിഹേഴ്സലിനും മറ്റുമായി രക്ഷിതാക്കള്‍ പലതവണ കൂടും. അവരുടെ കൂട്ടായ്മ ശക്തിമാകും
  • സര്‍ഗാത്മകമായി കഴിവുളള രക്ഷിതാക്കള്‍ ആരെന്നു മനസിലാക്കാം. അവരെ വിദ്യാലയത്തിനു പ്രയോജനപ്പെടുത്താം
  • മാതാപിതാക്കളുടെയും അധ്യാപകരുടെയും അവതരണങ്ങള്‍ കുട്ടികള്‍ക്ക് പ്രചോദനമാകും
  • നാടിന്റെ സാംസ്കാരിക പ്രവര്‍ത്തനത്തില്‍ സ്കൂള്‍ ഒരു തൂവല്‍കൂടി ചേര്‍ത്തു വെക്കുന്നു
  • രക്ഷിതാക്കളുടെ സര്‍ഗാത്മക കഴിവുകളുടെ പ്രകാശനത്തിന് വേദി ലഭിക്കുന്നു
  • ക്രിയാതമകമായ സമൂഹപങ്കാളിത്തത്തിന് 
നന്തിക്കര ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ
നന്തിക്കര ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ വാർഷികത്തില്‍ എ.ശാന്തകുമാറിന്റെ ഒരു ദേശം നുണപറയുന്നു എന്ന  നാടകം അവതരിപ്പിച്ചു. അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും അഭിനയിക്കുന്ന നാടകമാണ് നന്തിക്കരയുടേത്. പ്രധാന അധ്യാപകൻ രാജൻ മാഷ് വികാരി വേഷമിട്ടത്. ചിത്രം നോക്കൂ
 ആനുകാലിക സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ഈ നാടകം ജാതിമത ചിന്തകള്‍ക്കതീതമാണ്  വിശുദ്ധ പ്രണയം എന്ന മഹാസന്ദേശം ഉയര്‍ത്തിപിടിക്കുന്നു.
നിഷ്കളങ്കനായ മനുഷ്യന്‍ മതപരമായ കെട്ടുപാടുകളെ ഭയപ്പെടുന്നതുകൊണ്ടാണ് ഉളളില്‍ ഉറഞ്ഞുകൂടുന്ന പ്രണയത്തെ മൂടിവെക്കാന്‍ ശ്രമിക്കുന്നത്. എല്ലാ മതവും മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിക്കുമ്പോള്‍ പ്രണയത്തെ കശാപ്പുകാരന്റെ കണ്ണോടെ കാണുന്ന മതപൗരോഹിത്യത്തിനെതിരേ വിരല്‍ ചൂണ്ടുന്ന നാടകം അവതരിപ്പിക്കാന്‍ ശര്ദ്ധിച്ച ഈ അധ്യാപകരക്ഷാകര്‍തൃക്കൂട്ടായ്മ എത്രശക്തമായാണ് ഇടപെട്ടത്. ഇത്തരം സാമൂഹ്യപാഠങ്ങളായ നാടകങ്ങള്‍ കേരളം മറന്നു കൂടാ എന്നോര്‍മിപ്പിക്കാനും ഈ അവതരണം സഹായകമായി
അഭിനന്ദനങ്ങള്‍.
 പൂര്‍വവിദ്യാര്‍ഥികള്‍ക്കും കൂടി അവസരം കൊടുത്ത് സ്കൂള്‍ വാര്‍ഷികാഘോഷമൊക്കെ നാടിന്‍റെ അതിഗംഭീരമായ സാംസ്കാരിക പരിപാടിയാക്കി മാറ്റാം.
എല്ലാ തലമുറകളുടെയും സര്‍ഗസംഗമവിദ്യാലയം.
അനുബന്ധ പരിപാടികളും ആലോചിക്കാം
എല്ലാം സ്കൂളില്‍ തന്നെ ഒതുക്കണമെന്നില്ല.
നാട്ടിന്റെ ഹൃദയഭാഗത്ത് ചില അരങ്ങുകള്‍ ആകാം
മതേതരസാംസ്കാരിക പ്രവര്‍ത്തനം നടത്താന്‍ പൊതുവിദ്യാലയം
എന്ന സാധ്യതയും കേരളം പ്രയോജനപ്പെടുത്തണം.

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി