Pages

Monday, February 6, 2017

ഒരു ദിനം ഒരു പുതുമയുമായി കലവൂര്‍ ഹൈസ്കൂള്‍

കൗതുകം തോന്നുന്നുവോ?
ഇത് കലവൂർ ഗവ.സ്കൂളിൽ നടക്കുന്ന മികവാർന്ന ഒരു അക്കാഡമിക് പ്രവർത്തനമാണ്.
പ്രൈമറി (5-7) വിഭാഗത്തിലെ ഓരോ ക്ലാസുകാർ ഒരോ ദിവസം ഉച്ചയ്ക്ക് 1:15 മുതൽ 2 മണി വരെ സ്കൂൾ ആഡിറ്റോറിയത്തിൽ വിത്യസ്ത വിഷയങ്ങളിൽ സെമിനാർ, നാടകം, പരീക്ഷണങ്ങൾ, തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ അവതരണം നടത്തും. മറ്റ് ക്ലാസുകളിലെ കുട്ടികൾ പ്രേക്ഷകരായുണ്ടാവും. ടീച്ചർമാരുടെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും ഈ പരിപാടിയെ ഏറെ കാമ്പുള്ളതാക്കി മാറ്റുന്നു.

ഒരു ദിനം ഒരു പുതുമ - ഒന്നാം ദിനം 5 B യിലെ കുട്ടികൾ അവതരിപ്പിച്ച 'പഴമ തന്നെ പെരുമ' എന്ന നാടകത്തിൽ നിന്നുള്ള ഏതാനും രംഗങ്ങൾ
 സമഗ്ര വിദ്യാലയവികസനപരിപാടിയുടെ ആലോചനയിലാണ് ഒരു ദിവസം ഒരു പുതുമ എന്ന ആശയം രൂപപ്പെട്ടത്. കുട്ടികളുടെയും അധ്യാപകരുടെയും സര്‍ഗാത്മക ചിന്തയുടെ വസന്തം. എന്താണ് അടുത്ത ദിവസം സംഭവിക്കുക എന്ന ആകാംക്ഷ മറ്റു ക്ലാസുകാര്‍ക്ക്. ചുമതലയുളള ക്ലാസുകാരാകട്ടെ അവതരണം അടിപൊളിയാക്കാനുളള ശ്രമത്തിലും. പഠനവിഷയവുമായി ബന്ധപ്പെട്ടതാകണം പുതുമ. എല്ലാ വിഷയങ്ങള്‍ക്കും പ്രാതിനിധ്യവും വേണം. ഓരോ അധ്യാപികയും പുതുമ അന്വേഷിച്ചു. തുടക്കം തന്നെ ഗംഭീരമായി.
ഇനി ചില പുതുമ പരിപാടികളിലേക്ക്

8 ബിയിലെ കുട്ടികൾ "ഒരു ദിനം ഒരു പുതുമ" എന്ന പരിപാടിയിൽ ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകൾ, ശാസ്ത്രീയ നാമങ്ങൾ,അവ ഏതൊക്കെ രോഗങ്ങൾക്ക് പ്രതിവിധി എന്നെല്ലാം വിശദീകരിച്ചു.
 Image may contain: 3 people


ഒരു ദിനം ഒരു പുതുമ
നാടൻ കലാരൂപം - തെയ്യം ആണ് 7 D അവതരിപ്പിച്ചത്. വടക്കന്‍ കേരളത്തിന്റെ കലാരൂപം തെക്ക് അതിഗംഭീരമായി അരങ്ങ് വാണു.

ഒരു ദിനം ഒരു പുതുമ, ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ,അവതരണം- 7D

Image may contain: 6 people, people standing and wedding

ഓരോ കുട്ടിയും ഓരോ സംസ്ഥാനത്തെ പരിചയപ്പെടുത്തുകയും ഇന്ത്യയുടെ ഔട്ട് ലൈന്‍ മാപ്പില്‍ അത് യഥാസാഥാനത്ത് ചേര്‍ക്കുയും ചെയ്യുന്ന ( വളരുന്ന ഭൂപടം) രീതിയിലായിരുന്നു അവതരണം

Image may contain: 3 people, people standing
ഒരുദിനം ഒരു പുതുമ, സാഹിത്യ ക്വിസ്, അവതരണം 7 C
 ORU DINAM ORU PUTHUMA -10th day , Choreography - Somebody's Mother ,Poem by Mary Dow Brine ,Presented by 7B
Image may contain: 4 people, people standing
 ഒരു ദിനം ഒരു പുതുമ -ഒൻപതാം ദിനം
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം (1857-1947),ചിത്രങ്ങളിലൂടെ,അവതരണം 7 A
 
  •  ORU DINAM ORU PUTHUMA, 8th day ,Sahithyamanjari ,Presented by 6B

  • ORU DINAM ORU PUTHUMA -7thday SCIENCE FUN PRESENTED BY STUDENTS OF STD 6C

  • ORU DINAM ORU PUTHUMA,6th day presented by 6D

ORU DINAM ORU PUTHUMA -4th day, Sasthra nadakam by 5

ORU DINAM ORU PUTHUMA - 2nd day, "Familiarising continents and oceans"
presented by students of std 5 D

  പ്രതികരണങ്ങള്‍
 Mohanadas V Vasu മാതൃകാപരം ഈ പരിപാടി'

Sajimonsaji Saji
Sajimonsaji Saji ഈ പ്രവർത്തനത്തിലൂടെ കുട്ടികൾ സമൂഹത്തിന്റെ ചിന്താധാരയിലേക്ക് കടന്നു വരുന്നു .അവർ അവരുടെ ജീവിതവീക്ഷണങ്ങളിലെ ഉൾക്കാമ്പുകൾ തിരിച്ചറിയുന്നു. അഭിനന്ദനങ്ങൾ
Suresh Kuttappan
Suresh Kuttappan ഉത്തരവാദിത്വബോധവും, അർപ്പണ മനോഭാവവും, ഉള്ള ടീച്ചർമാർ മികവാർന്ന സംഘടനാപാടവും ക്രിയാത്മകതയും ദീർഘവീക്ഷണമുള്ള SMC, പൊതുവിദ്യാഭ്യാസത്തെ സംരംക്ഷിക്കും. എല്ലാവിധ നന്മകളും നേരുന്നു
 Salihasahid Salihasahid
Salihasahid Salihasahid Really miss my school days
Arun Dev Aru Kalavoor Good job


( ഫേസ്ബുക്കില്‍ നിന്നും പകര്‍ത്തിയതിനാലാണ് ഇംഗ്ലീഷില്‍ മലയാളം ചിലേടത്ത് വന്നത്.) 

No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി