ഗണിതപഠനത്തിലാണ്
ഏറെ മുന്നോട്ട് പോയത്
സംഖ്യാബോധം
ഉണ്ടാക്കുന്നതിനായി സാധാരണ
ക്ലാസില്‍ സംഖ്യാസൂര്യന്‍
വരയ്കുകയോ മഞ്ചാടിക്കുരു
പോലെ ചില വസ്തുക്കള്‍
ഉപയോഗിക്കുകയോ ആണ് ചെയ്യുക
ജൈവവൈവിധ്യ
ഉദ്യാനത്തിന്റെ ആലോചന നടക്കുന്ന
വര്‍ഷമാണ്
കാമ്പസിനെ
പാഠപുസ്തകമാക്കണം
കുട്ടിയുടെ
പഠനം ക്ലാസിനു പുറത്തേക്ക്
വ്യാപിക്കണം
ചുറ്റു
പാടുകളില്‍ നിന്നും ഗണിതം
പഠിക്കണം
പ്രകൃതി
നടത്തം പ്രീപ്രൈമറിയിലെ
ഒരിനമാണ്.
ഒന്നാം
ക്ലാസിലെത്തുമ്പോള്‍
അതില്ലാതാകുന്നു.
പ്രകൃതിയില്‍
നിന്നും അടര്‍ത്തി മാറ്റി
പഠിപ്പിക്കാന്‍ തുടങ്ങുന്നതിന്‍റെ
ആദ്യ പാഠങ്ങളാണ് പലപ്പോഴും ഒന്നിലേത്.
ഈ
പരിമിതി മറികടക്കണം
പ്രകൃതിനടത്തം
തിരികെ വരണം
ഒന്നാം
ക്ലാസില്‍
ആ
നടത്തത്തിനു ലക്ഷ്യങ്ങള്‍
തീരുമാനിക്കാം
കുട്ടിയുടെ
ജിജ്ഞാസയെ ഉണര്‍ത്താം.
ചില
ചോദ്യങ്ങളാകാം
-
ഒരു ഓലയില്‍ എത്ര ഓലക്കാലുകള്‍,
-
വാഴയില്‍ എത്ര ഇലകള്‍,
-
പൂവില്‍ എത്ര ഇതളുകള്‍ ,
-
ഒരു കുലയില്‍ എത്ര പൂക്കള്‍,
-
ഏത് കുലയില്‍ കൂടുതല്‍ പൂക്കള്‍ / മാങ്ങകള്‍,
-
ഒരു പടലയില്‍ എത്ര പഴം,
-
കറിവേപ്പിലകളിലെ ചെറുപിരിവുകളായുളള ഇലകളുടെ എണ്ണം എത്രയാ?
ഇതിനു
ഉത്തരം കണ്ടെത്തുന്നതൊപ്പം
മറ്റു പ്രകൃതി പാഠങ്ങളും
ഉണ്ടാകണം.
ശേഖരണവും
നടക്കണം.
അവ
ക്ലാസില്‍ പ്രയോജനപ്പെടുത്താം
നോക്കൂ
മച്ചിങ്ങ ഉപയോഗിച്ചുളള
സംഖ്യാബോധ നിര്‍മിതി
കുട്ടികള്‍
തന്നെ വ്യത്യസ്തരീതികളില്‍
ബന്ധിപ്പിക്കും.
നാലിന്റെ
സാധ്യതകള്‍ നോക്കുക.
അഞ്ചിന്‍റെയോ?
ആറെത്രവിധം
?ഇത്തരം
നിര്‍മാണം നടന്നു കഴിഞ്ഞാല്‍
എണ്ണണം 2+
2+ 2 എന്ന
രീതിയിലാണ് ചുവടെയുളള
ചിത്രത്തിലെ ആദ്യത്തെത്
ഒരാള്‍ എണ്ണുക 1+2+3
എന്ന
രീതിയില്‍ രണ്ടാമത്തേത്
എണ്ണും.
വ്യത്യസ്ത
രീതികളില്‍ ആറ് അവതരിപ്പിക്കപ്പെടുകയാണ്.
നിര്‍മിച്ചു
കഴിഞ്ഞാല്‍ അത് ബുക്കില്‍
വരയ്കണം.
സംഖ്യ
എഴുത്തുമാകാം.
അധ്യാപകര്‍
ആസൂത്രണഘട്ടത്തില്‍ ഇത്തരം
രൂപരേഖ വരച്ച് സാധ്യത
ബോധ്യപ്പെട്ടുപോകുന്നത്
നല്ലത്
ഈ
മച്ചിങ്ങകൊണ്ട് വേറെയും
ഉപയോഗങ്ങള്‍ ക്ലാസ് പഠനത്തില്‍
ഉണ്ട്.
എല്‍
പി തലത്തില്‍ ഗണിതാശയരൂപീകരണത്തിന്
കേരളത്തിന്‍റെ ജൈവവൈവിധ്യസാധ്യതകള്‍
ഇങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം
എന്ന് ഓരോരുത്തരും ആലോചിക്കുമല്ലോ.
..............................................................
അടുത്ത ലക്കത്തില്‍
പൂമ്പാറ്റ നിരീക്ഷണത്തിന് മുന്നൊരുക്ക ചിത്രീകരണം എങ്ങനെ?
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി