ചെറിയ ക്ലാസിലെ കുട്ടികളോട് എങ്ങനെ തുടങ്ങണം. ഇത്തരം പ്രവര്‍ത്തനങ്ങളാകും ഉചിതം
എത്രയോപൂമ്പാറ്റകളെ നാം കണ്ടിരിക്കുന്നു. ഒന്നു വരയ്കാന്‍ നോക്കൂ. ഏത് പൂമ്പാറ്റയെ വരയ്കണം. നിറം തിട്ടമില്ല. കാരണം ശ്രദ്ധിച്ചിട്ടില്ല. നിരീക്ഷിച്ചിട്ടില്ല . സാരമില്ല ചിത്രം നോക്കി വരച്ചാല്‍ മതി.
എത്രയോപൂമ്പാറ്റകളെ നാം കണ്ടിരിക്കുന്നു. ഒന്നു വരയ്കാന്‍ നോക്കൂ. ഏത് പൂമ്പാറ്റയെ വരയ്കണം. നിറം തിട്ടമില്ല. കാരണം ശ്രദ്ധിച്ചിട്ടില്ല. നിരീക്ഷിച്ചിട്ടില്ല . സാരമില്ല ചിത്രം നോക്കി വരച്ചാല്‍ മതി.
ശലഭങ്ങള്‍
വരും
അപ്പോള്‍
തുടങ്ങിയാല്‍ മതിയോ ശലഭ
നിരീക്ഷണം
പോര
ശലഭോദ്യാന നിര്‍മിതി തന്നെ
ശലഭപഠനത്തിന്റെ ഒരു ആവശ്യമായി
വരണം
അതിന്
ചെറിയ ക്ലാസില്‍ തന്നെ തുടങ്ങണം
ഇങ്ങനെയാണ്
തുടങ്ങിയത്
ആദ്യം
പേപ്പര്‍ ക്രാഫ്റ്റ്
ചിത്രശലഭങ്ങളെ
നിര്‍മിച്ചു
നിറം നല്‍കല്‍
അതിനു
ശേഷം വെളളനിറമുളള ഒറിഗാമി
ചിത്രശലഭങ്ങളെ നല്‍കി
അവയ്ക്
യഥാര്‍ഥ ശലഭങ്ങളുടെ നിറം
നല്‍കണം.
അറിയില്ല
പടം
കാണിച്ചു.
അതു
നോക്കി നിറം നല്‍കി. ( ആദ്യ ചിത്രം നോക്കുക)
നരിവരയനും
ചെഞ്ചോരത്തുഞ്ചനുമെല്ലാം
പരിചിതമായി
നിരീക്ഷണം
ഇനി
പുറത്തുപോയി നിരീക്ഷിക്കണം.
അവയുടെ
പ്രത്യേകതകള്‍ കുറിച്ചുവെക്കണം.
പൂമ്പാറ്റകളെ
നിരീക്ഷിക്കുമ്പോള്‍
എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?( ക്ലാസ് നിലവാരം അനുസരിച്ച് പരിഗണനകള്‍ കൂട്ടുകയോ കുറയ്കുകയോ ചെയ്യണം)
ഒന്ന് , രണ്ട് ക്ലാസുകള്‍
ഒന്ന് , രണ്ട് ക്ലാസുകള്‍
- ചിറകിലെ നിറങ്ങള്‍
- ശലഭത്തിന്റെ വലുപ്പം
- വന്നിരിക്കുന്ന പൂക്കള്‍
- മറ്റു പ്രത്യേകതകള്‍
- .................................
-
ചിറകിലെ നിറങ്ങള്‍ . നിറങ്ങള്‍ നോക്കിയാണ് പൂമ്പാറ്റകളെ തിരിച്ചറിയുക.
-
ചിറകിന്റെ പുറത്തും അടിയിലും കാണുന്ന നിറങ്ങള്‍ ഒരേപോലെ ആണോ?.
-
ശലഭം ഇരിക്കുമ്പോള്‍ കാണാത്ത നിറങ്ങള്‍ പറക്കുമ്പോള്‍ ഉണ്ടോ?.
-
മുന്‍ ചിറകിലെയും പിന്‍ചിറകിലെയും നിറങ്ങള്‍ക്കു വ്യത്യാസമുണ്ടോ?.
-
ചിറകുകളില്‍ വരകളോ പുള്ളികളോ മറ്റ് അടയാളങ്ങളോ ഉണ്ടോ
-
-
ചിറകിന്റെ ആകൃതി
-
പിന്‍ചിറക് നീണ്ട് വാല്‍പോലെയാണോ?
-
ഒറ്റയ്ക്കാണോ അതോ കൂട്ടമായിട്ടാണോ സഞ്ചരിക്കുന്നത്
-
കൂട്ടമായിട്ടാണെങ്കില്‍ ഒരു കൂട്ടത്തില്‍ ഏതാണ്ട് എത്രയെണ്ണം ?
-
-
എല്ലാ ശലഭങ്ങളും ഒരേ രീതിയിലാണോ പറക്കുന്നത്? (തെന്നിപ്പറക്കുന്നവ, ഒഴുകിപ്പറക്കുന്നവ, മിന്നിമറഞ്ഞ് പറക്കുന്നവ, ഉയര്‍ന്നും താണും പറക്കുന്നവ....)
-
ശലഭങ്ങള്‍ വന്നിരിക്കുന്ന ചെടികളേതൊക്കെ?
അഞ്ചുമുതലുളള ക്ലാസുകാര്മുകളില് സൂചിപ്പിച്ചവയ്ക് പുറമേ ചുവടെ നല്‍കിയിട്ടുളളതും പരിഗണിക്കണം -
പൂമ്പാറ്റകള്‍ സന്ദര്‍ശിക്കുന്ന ചെടിയുടെ ഇലകളില്‍ അവയുടെ മുട്ടകളോ പുഴുക്കളോ പ്യൂപ്പയോ ഉണ്ടോ?
-
മുട്ടകളുണ്ടെങ്കില്‍ അവയുടെ നിറവും ആകൃതിയും എണ്ണവും
-
പുഴുവിനെ കണ്ടാല്‍ അതിന്റെ നിറവും വലിപ്പവും രൂപവും ആഹാരവും
-
പ്യൂപ്പയുണ്ടെങ്കില്‍ അതിന്റെ നിറവും വലിപ്പവും രൂപവും
-
മുട്ട വിരിഞ്ഞ് പുഴുവായത് എത്ര ദിവസംകൊണ്ടാണ്?
-
പുഴു പ്യൂപ്പയാകാനും പ്യൂപ്പ പൊട്ടിച്ച് ശലഭം പുറത്തുവരാനും എത്ര നാളെടുത്തു?
-
-
ചിത്രശലഭങ്ങളെ കാണുന്ന സമയം ( കാലത്തും വൈകീട്ടും കാണുന്നവ. ഉച്ചവെയിലത്തു കാണുന്നവ)
-
ചിത്രശലഭങ്ങളെത്തുന്ന കാലം ഏത്?
നിരീക്ഷണത്തിന്
ഇറങ്ങുമ്പോള്‍
എന്തൊക്കെ കരുതണം
എന്തൊക്കെ കരുതണം
- നോട്ട് ബുക്ക് :നിരീക്ഷണക്കുറിപ്പുകള്‍ക്ക്.
- പെന്‍സിലും മായിക്കാനുളള റബറും: ചിത്രശലഭങ്ങളുടെ രേഖാചിത്രം വരയ്ക്കണം. ചിറകിലെ പ്രധാനനിറങ്ങള്‍ അടയാളപ്പെടുത്തണം.
- കൈപ്പുസ്തകം:ചിത്രശലഭങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നത് .
അന്വേഷണം
എന്തിനാണ്
പൂമ്പാറ്റകള്‍ പൂക്കള്‍
സന്ദര്‍ശിക്കുന്നത്?
പൂക്കളും
പൂമ്പാറ്റകളും പരസ്പരം
സഹകരിച്ചുകഴിയുന്നു.
പ്രകൃതിയിലെ
ഇത്തരം ബന്ധങ്ങളെയാണ് സഹജീവനം
(Symbiosis) എന്നു
വിളിക്കുന്നത്.
പൂക്കള്‍
പൂമ്പാറ്റകള്‍ക്ക്
നറുതേന്‍ നല്കുന്നു.
പകരം
പൂക്കളുടെ പരാഗണത്തിനു
പൂമ്പാറ്റകള്‍ സഹായിക്കുന്നു.
തേന്‍
നുകരുമ്പോള്‍ പൂമ്പൊടികള്‍
പൂമ്പാറ്റകളുടെ ദേഹത്തു
പറ്റിപ്പിടിക്കും.
ഇവ
വീണ്ടും ചെന്നിരിക്കുന്ന
പൂക്കളില്‍ പൂമ്പൊടികള്‍
എത്തും.
ഇങ്ങനെയാണ്
പൂമ്പാറ്റകള്‍ പൂക്കളില്‍
പരാഗണം നടത്തുന്നത്.
ശലഭോദ്യാനം ഒരുക്കല്‍
ഈ അനുഭവങ്ങള്‍ ശലഭോദ്യാന നിര്‍മിതിയിലേക്ക് വികസിപ്പിക്കണം.
വായന നടക്കണം. ശലഭപാര്‍ക്ക് എങ്ങനെ എന്ന് തീരുമാനിക്കണം
കഴിയുമെങ്കില്‍ തട്ടേക്കാട് പോലെയുളള പ്രദേശങ്ങളിലെ ശലഭോദ്യാനങ്ങള്‍ ഒരു ടീം സന്ദര്‍ശിക്കണം
അനുബന്ധം 1ശലഭോദ്യാനം ഒരുക്കല്‍
ഈ അനുഭവങ്ങള്‍ ശലഭോദ്യാന നിര്‍മിതിയിലേക്ക് വികസിപ്പിക്കണം.
വായന നടക്കണം. ശലഭപാര്‍ക്ക് എങ്ങനെ എന്ന് തീരുമാനിക്കണം
കഴിയുമെങ്കില്‍ തട്ടേക്കാട് പോലെയുളള പ്രദേശങ്ങളിലെ ശലഭോദ്യാനങ്ങള്‍ ഒരു ടീം സന്ദര്‍ശിക്കണം
ശലഭപാര്‍ക്ക് നിര്‍മാണത്തിനുളള
പടവുകള്‍
-
ഏതൊക്കെയാണ് നമ്മുടെ നാട്ടിലെ ശലഭങ്ങള്‍ . അവ ആഹാരമാക്കുന്ന സസ്യങ്ങള്‍, മുട്ടയിടുന്നതും പുഴുക്കള്‍ ആഹാരമാക്കുന്നതുമായ സസ്യങ്ങള്‍ എന്നിവയെക്കുറിച്ച് വായിച്ച് മനസിലാക്കുക. നിരീക്ഷണം നടത്തുക
-
ശലഭങ്ങള്‍ ആഹാരമാക്കുന്ന സസ്യങ്ങളെക്കുറിച്ച് അന്വേഷിക്കുക. അവ നാട്ടിലെവിടെ ഉണ്ടെന്നു മനസിലാക്കുക
-
ശലഭങ്ങള്‍ മുട്ടയിടുന്നതും പുഴുക്കള്‍ ആഹാരമാക്കുന്നതുമായ സസ്യങ്ങള്‍ പരിചയപ്പെടുക. അവയെക്കുറിച്ച് പഠിക്കുക. എവിടെ ഉണ്ടെന്നു മനസിലാക്കുക
-
പറ്റിയ സ്ഥലം കണ്ടെത്തുക
-
ചെടികള്‍ നടുന്നതിനു ഒരു രൂപരേഖ വരച്ചുണ്ടാക്കുക
-
വിത്തുകളോ തൈകളോ സംഘടിപ്പിക്കുക
-
നടുക, പരിചരിക്കുക
-
ചെടികള്‍ വളര്‍ന്നുകഴിഞ്ഞാല്‍ ശലഭങ്ങള്‍ വരും. നിരീക്ഷിക്കുക. ആസ്വദിക്കുക. സംരക്ഷിക്കുക
അനുബന്ധം2
കേരളത്തിലെ ശലഭങ്ങൾ
ക്ലിക് ചെയ്യുക . കണ്ടെത്തുക
(വരൂ,
നമുക്ക്
പൂമ്പാറ്റകളെ നിരീക്ഷിക്കാം
എന്ന പുസ്തകത്തിനോടും വിക്കി പീഡിയയോടും ജൈവവൈവിധ്യ പഠനത്തിനായുളള വിവിധ ഏജന്‍സികളോടും
കടപ്പാട്)
ജൈവ വൈവിദ്ധ്യ ബോര്‍ഡ് പ്രസിദ്ധീകരിച്ച കേരളത്തിലെ ചിത്രശലഭങ്ങള്‍ (സുരേഷ് ഇളമ മണ്‍) എല്ലാ സ്കൂളിലും വാങ്ങി സൂക്ഷിക്കുക.
ReplyDeleteസുരേഷ് ഇളമണ്‍ എന്ന് തിരുത്തി വായിക്കുക
ReplyDelete