Pages

Thursday, May 4, 2017

വേദന ഒപ്പുന്ന അധ്യാപകമനസ്

ഗീതടീച്ചറുടെ ഒന്നാം ക്ലാസിനെക്കുറിച്ച് ചൂണ്ടുവിരല്‍ പണ്ടൊരിക്കല്‍ എഴുതിയിരുന്നു.
ആ ക്ലാസനുഭവം ഒരു വീഡിയോയിലൂടെ സംസ്ഥാനമാകെ പങ്കുവെച്ചതുമാണ്
വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കിയശേഷവും കുട്ടികള്‍ വിദ്യാലയത്തിലെത്താതിരിക്കുന്നു.
ഇത് ടീച്ചറെ അലട്ടി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ എനിക്ക് ഫോണ്‍ വരാറുണ്ട്. എന്തു ചെയ്യാനാകും എന്നു ചോദിച്ച്
ഈ ടീച്ചര്‍ ഓരോ കുട്ടിയെയും സ്കൂളിലെത്തിക്കാന്‍ ( സ്വന്തം സ്കൂളിലല്ല ഏതെങ്കിലും സമീപ വിദ്യാലയത്തില്‍) പാടുപെടും. വാര്‍ത്ത നോക്കുക
അനാഥാലങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഒരിക്കല്‍ കുട്ടികള്‍ ടീച്ചറോട് പറഞ്ഞത്. മനുഷ്യത്വമില്ലാത്ത പെരുമാറ്റങ്ങള്‍
ഈ വാര്‍ത്ത പൊതുവിദ്യാലയത്തിലെ അധ്യാപികയുടെ ജനപക്ഷ സമീപനത്തിന്റെ തെളിവാണിത്
ഇതേപോലെ നിരവധി അധ്യാപകര്‍ പൊതുവിദ്യാലയങ്ങളിലുണ്ട്.
അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ കാണാനാകാത്ത സമീപനം
മാനവികത
തുടരുക ടീച്ചര്‍ തുടരുക

2 comments:

പ്രതികരിച്ചതിനു നന്ദി