"ഇന്നലെ
നിലമ്പൂരിലായിരുന്നു.
മലപ്പുറം
ലേണിംഗ് ടീച്ചേഴ്സ് ഗ്രൂപ്പിന്റെ
ജൈവവൈവിധ്യപഠന ക്ലാസ്.
ബാലഭാസ്കരൻ
മാഷിന്റെയും ജെ.പിയുടെയും
കൂടെ ഒരു ദിവസം.
ജീവികളുടെ
പരസ്പര ബന്ധങ്ങളെപ്പറ്റി
ഇതുവരെ ശ്രദ്ധിക്കാത്ത
ഡൈമൻഷനിൽ ജെപിയുടെ വ്യാഖ്യാനം.
"കടുവകൾ
നശിച്ചാൽ ചാലിയാർ വറ്റും".
ആദ്യം
ഒന്നമ്പരന്നവർക്ക് വിശദീകരണം
കേട്ടപ്പോൾ കാര്യം ബോധ്യമായി.
തേരട്ടകൾ
നശിച്ചാൽ പല വിത്തുകളും
മുളയ്ക്കില്ല,
ഗർഭിണികൾക്ക്
പൊടുവണ്ണിയിലിൽ (വട്ട)
അടയുണ്ടാക്കി
നൽകണം, ഓരോ
തോട്ടത്തിലും പ്ലാശ് വേണ്ടതിന്റെ
ആവശ്യം,........
ഇങ്ങനെ
പരസ്പരം കെട്ടിക്കുഴഞ്ഞ്
അനേകകോടി പ്രാണികളും ജന്തുക്കളും
സസ്യങ്ങളും ജലജീവികളും
സൂക്ഷ്മജീവികളും........
അറിഞ്ഞതൊന്നും
അറിവല്ലായിരുന്നു എന്ന
തിരിച്ചറിവുകൾ ....
ഓരോ
കുഞ്ഞു ചെടികളെയും മടിയിലെടുത്ത്
ലാളിക്കണമെന്ന തോന്നൽ.....
നടക്കുമ്പോൾ
ഏതെങ്കിലും പ്രാണികൾ കൊല്ലപ്പെടുമോ
എന്ന ഭയം......
ചാലിയാർ
വ്യൂ ഡോർമെറ്ററിയിൽ വനം
വകുപ്പിന്റെ ആതിഥ്യം,
മികച്ച
ഉച്ചഭക്ഷണം.
ഗോപിമാഷ്
ഒരു ബിഗ് ഷോപ്പർ നിറയെ പഴുത്ത
നാട്ടുമാങ്ങ കൊണ്ടുവന്നിരുന്നു.
എല്ലാവരും
അപ്പോൾ കുട്ടികളായി....
ഷർട്ടിലും
സാരിയിലും ചുരിദാറിലുമൊക്കെ
ചാറൊലിപ്പിച്ച് മാങ്ങയീമ്പുകയും
കൈയും വിരലും നക്കിത്തുടച്ച്
കൊതിക്കുറ്റം പറയുകയും കൂടുതൽ
മാങ്ങയ്ക്ക് വഴക്കടിക്കുകയും
ചെയ്യുന്ന ബാലികാ ബാലൻമാർ.......
കാമ്പും
നീരും നഷ്ടപ്പെട്ട് നനവെല്ലാം
നക്കിയെടുക്കപ്പെട്ട
മാങ്ങയണ്ടികൾ ജേക്കബ് മാഷ്
അതേ സഞ്ചിയിൽ ശേഖരിച്ചു.
മുളപ്പിച്ച്
ജൂൺ 5 ന്
കുട്ടികൾക്ക് തൈകൾ നൽകാമെന്ന
ദൂരക്കാഴ്ച............
ഞാൻ
അപ്പോൾ ആലോചിച്ചത് ഇതൊന്നും
അറിയാതെ കേൾക്കാതെ നാം ഒരുപാടു
തലമുറകളെ ക്ലാസ്മുറികൾക്കകത്തിരുത്തി
ആറ്റത്തിലെ ഷെല്ലുകളുടെ
എണ്ണവും ഇലക്ട്രോണുകളുടെ
കൊടുക്കൽ വാങ്ങലുകളും പറഞ്ഞു
പഠിപ്പിക്കുന്നതിന്റെ
നിരർഥകതയാണ്.”
-വാസുദേവൻ മാഷ്
"ജൈവ
വൈവിധ്യ സംരക്ഷണത്തിന്റെ
പ്രാധാന്യത്തെക്കുറിച്ചും,
ജൈവ വൈവിധ്യ
നേരിടുന്ന ഭീഷണികളെക്കുറിച്ചുമുള്ള
വിശദമായ ഒരു ക്ലാസ്സായിരുന്നു
ബാലഭാസ്കരൻ മാഷിന്റെത്.
ജൈവ വൈവിധ്യം
നമ്മുടെ നിത്യജീവിതത്തിൽ
എന്തുമാത്രം സ്വാധീനം
ചെലുത്തുന്നു എന്ന്
മനസ്സിലാക്കിത്തരുകയായിരുന്നു
JP സാർ.
നമ്മുടെ
ചുറ്റുപാടുകളിൽ നിന്ന്
വംശമറ്റു പോകാനൊരുങ്ങുന്ന
പല സസ്യ ജാലങ്ങൾക്കും നമ്മുടെ
ആരോഗ്യ സംരക്ഷണത്തിൽ എന്തുമാത്രം
പങ്കുണ്ടെന്ന് JP
സാറിന്റെ
ക്ലാസ്സിലൂടെ മനസ്സിലാക്കുവാൻ
ഓരോരുത്തർക്കും കഴിഞ്ഞിട്ടുണ്ടെന്ന
കാര്യത്തിൽ സംശയമില്ല.പ്ലാവിന്റെ
തളിരില കൊണ്ട് തോരനുണ്ടാക്കാമെന്ന
അറിവും ചായക്കു പകരമുപയോഗിക്കാവുന്ന
പാനീയ നിർമ്മാണ രീതിയും വിവിധ
സസ്യങ്ങളിലെ മൂലകങ്ങളെ
കുറിച്ചുള്ള വിശദീകരണവുമെല്ലാം
ഭക്ഷണത്തിലെ ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള
ബോധം നമ്മിലെത്തിക്കാൻ JP
സാറിനു
കഴിഞ്ഞിട്ടുണ്ട്.
എല്ലാം
കഴിഞ്ഞ് കാട്ടിലൂടെയുള്ള
യാത്രയിൽ ഓരോ സ്പോട്ടിലെത്തുമ്പോഴും
ആവശ്യമുള്ള വിശദീകരണങ്ങൾ
നൽകി കാടിന്റെ ഒരു സംക്ഷിപ്ത
രൂപവും JP സാർ
നൽകുകയുണ്ടായി.
വായിച്ചും
കേട്ടും അറിഞ്ഞതിനേക്കാൾ
ഒരു പാടറിയാൻ കഴിഞ്ഞു.”
-പ്രമീള
ടീച്ചർ
"ഞാൻ
റജീന, പെരിന്തൽമണ്ണ
സബ് ജില്ലയിൽ ആണ്.
നിലമ്പൂരിലെ
ക്ളാസും ആസുത്രണവുമായി
ബന്ധപ്പെട്ട ചർച്ചകളിൽ ഞാൻ
പങ്കെടുത്തിരുന്നു.
അതിന്റെ
അറിവിൽ പറയുന്നതാണ്.
ശിവപ്രസാദ്
മാഷ്, ടോമി
മാഷ്, ത്രിവിക്രമൻ
മാഷ്, മനോജ്
മാഷ്, വാസു
മാഷ് തുടങ്ങിയവർക്ക് കുറച്ചു
കൂടി നന്നായി പറയാൻ കഴിയും.
ഞങ്ങൾ
ആലോചിച്ചത് സ്കൂളിൽ ജൈവവൈവിധ്യ
പാർക്ക് എങ്ങനെ എന്നാണ്.
അതിന് രണ്ട്
കാര്യങ്ങൾ ആലോചിച്ചു.
1,
വിദഗ്ധ
ക്ലാസ് -
2,
നേരനുഭവം.
ഇതിന്
എടുക്കാൻ പറ്റിയ ആളെ കണ്ടെത്തി.
സജീവ് സർ.
പക്ഷേ
അദ്ദേഹം ന്യൂമോണിയ വന്ന്
ആശുപത്രിയിലായി.
പകരം ലഭിച്ചത്
ബാലഭാസ്കരൻ സാറും ജയപ്രകാശ്
സാറും. രണ്ടുപേരും
വനത്തെ അടുത്തറിയുന്നവർ,
ക്ലാസിന്റെ
വിഷയം:
ജൈവവൈവിധ്യം
എന്ത്?
- വനത്തിൽ
- നമ്മുടെ ചുറ്റുപാടിൽ
- ഭക്ഷണത്തിൽ
- നാട്ടുമരുന്നിൽ
- നിത്യജീവിതത്തിൽ
പ്രസന്റേഷനോടുകൂടിയാണ്
അവതരണം നടന്നത്.
പിന്നെ
തേക്ക് മ്യൂസിയത്തിലെ പാർക്ക്
.
ശലഭോദ്യാനം
- വ്യത്യസ്ത
ചെടികൾ നട്ടത്.
ഒരേ ഇനം
പൂക്കൾ കൊണ്ട് ആകർഷമാക്കിയതല്ല.
പല
തരം മരങ്ങളും വള്ളികളും
അവിടവിടെ ഒരുക്കിയിട്ടുണ്ട്.
വ്യത്യസ്തങ്ങളായ
പുല്ലും ചെടിയും മരവും അതിലെ
പ്രാണികളും പക്ഷികളും ചേർന്ന
വൈവിധ്യക്കാഴ്ച.
പിന്നെ
ചാലിയാർ മുക്ക് ജലാശയം.
അൽപ്പസമയം
കാടിനുള്ളിലൂടെ ചവിട്ടുപാതയിലൂടെ
യാത്ര. പ്രകൃതി
ഒരുക്കിയ വൈവിധ്യം അൽപ്പമെങ്കിലും
നമുക്കെങ്ങനെ കൃത്രിമമായി
ഉണ്ടാക്കാം എന്നാണ് ആലോചിച്ചത്.
അവസാനം
ബാലഭാസ്കരൻ സാറിന്റെ
ഓർമപ്പെടുത്തൽ.
സ്കൂളിൽ
ഉള്ള മരവും വള്ളിയും പുല്ലും
ചെടികളും വെട്ടിക്കളഞ്ഞ്
കുറെ തൈകൾ നട്ട് വൈവിധ്യം
ഉണ്ടാക്കരുത്.
ഉള്ളതിന്
പുറമെ നമ്മുടെ നാട്ടിൽ കാണുന്ന
ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്
ഇത്രയുമാണ്
യാത്രയിലെ എന്റെ അറിവ്."
.................................
ജൈവ
വൈവിധ്യ പ0ന
യാത്ര യിലെ കാഴ്ച്ചകളെയും
അനുഭവങ്ങളെയും നാം അറിഞ്ഞു.
ഇത്
എന്തിന് സംഘടിപ്പിച്ചു എന്നും
എങ്ങനെ സംഘടിപ്പിച്ചു എന്നും
ഇതിന് ഞങ്ങൾ ആഗ്രഹിക്കുന്ന
തുടർപ്രവർത്തനങ്ങൾ എന്തെല്ലാം
ആണ് എന്ന് കൂടി അറിയേണ്ടതുണ്ട്.
പല
ജില്ലകളിലും സമാനമായ പ്രവർത്തനങ്ങൾ
ആലോചിക്കാവുന്നതാണ് -
മലപ്പുറം
ജില്ലയിൽ 50
വിദ്യാലയങ്ങളിൽ
ജൈവവൈവിധ്യ സംരക്ഷണ
പ്രവർത്തനങ്ങൾക്ക് LT
യുടെ
നേരിട്ടിള്ള ഇടപെടലു ളു ടെ
തുടക്കമാണ് ഈ വനപഠനയാത്ര -
ലക്ഷ്യങ്ങൾ
-
-
50 വിദ്യാലയങ്ങളിൽ LT നേരിട്ട് ജൈവവൈവിധ്യ പാർക്ക് ഉണ്ടാക്കാനുള്ള സഹായം.
-
ജൈവവൈവിധ്യ o എന്താണ് സംരക്ഷണം എങ്ങനെ? എന്നതിനെ കുറിച്ച് അധ്യാപകരിൽ കൃത്യമായ നേരറിവുകൾ എത്തിക്കുക.( ക്ലസ്റ്ററിൽ നിന്നും കിട്ടിയതിനു പുറമെ)
-
പ്രാധാന്യം അധ്യാപകരെ ബോധ്യപ്പെടുത്തുക.
LTക്ക്
സാധ്യമായ സഹായങ്ങൾ എത്തിക്കാൻ
വേണ്ടി ഇങ്ങനെ ഒരു പദ്ധതി
ചർച്ചക്കു വന്നപ്പോൾ അംഗങ്ങളിൽ
നിന്നും ഉണ്ടായ നല്ല പ്രതികരണം
ഊർജ്ജമായി
സംഘാടനം
-
വനം വകുപ്പിനോട് നേരിട്ട് ആവശ്യപ്പെട്ടപ്പോൾ അവരുടെ പ്രതികരണം ഞങ്ങളെ പോലും അതിശയിപ്പിക്കുന്ന അനുകൂലതയായിരുന്നു -
-
അവർ ആഗ്രഹിക്കുന്നത് മററുള്ളവർ സ്വയം ഏറ്റെടുത്ത് ആവശ്യപ്പെട്ട സന്തോഷമായിരുന്നു അവർക്ക് -
-
അവരുടെ ഒരു ക്യാമ്പായിട്ടാണ് അവർ ഈ പദ്ധതിയെ ഏറ്റെടുത്തത് 'ഭക്ഷണവും അവരുടെ മറ്റു സൗകര്യങ്ങളും എല്ലാം സന്തോഷത്തോടെ അനുവദിച്ചു തന്നു..Ranger നു താഴേക്കുള്ള എല്ലാ ഓഫീസേഴ്സും ഞങ്ങളുടെ സഹായത്തിന് കൂടെ ഉണ്ടായി (തികച്ചും ഒരു വൊളണ്ടിയർമാരെ പോലെ )
-
പ്രധാന സന്ദർശന സ്ഥലങ്ങളിലെല്ലാം കൺസഷനും പാസും അനുവദിക്കപ്പെട്ടു -50 പേരുടെ ഈ ക്യാമ്പിന് ഞങ്ങൾക്ക് വന്ന ചെലവ് കേവലം 2000 രൂപയിൽ താഴെ മാത്രം.
തുടർ
പ്രവർത്തനങ്ങൾ:
ഈ
യാത്ര ഒരു തുടക്കംമാത്രം
മാണ് -
-
തുടർ ക്ലാസ്സുകളുടെ സഹായങ്ങൾ ..
-
june 5 ന് ഓരോ വിദ്യാലയവും കൊന്ന, നാടുമാവ്, തുടങ്ങിയ ഏതെങ്കിലും സസ്യങ്ങളെ മുളപ്പിച്ച് വിതരണം ചെയ്യൽ...
-
കാന്തല്ലൂരിൽ ജൈവവൈവിധ്യ പ0നക്യാമ്പ് (3 dayട) for teachers.
-
ഒഴിവാക്കേണ്ടവ ,ശീലിക്കേണ്ടവ, ബദലുകൾ കണ്ടെത്തേണ്ടവ എന്നിവയുടെ ബോധവത്ക്കരണം വിദ്യാലയങ്ങളിൽ:
-
Schoolലേയും വീട്ടിലേയും ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കൽ......
-
എല്ലാറ്റിലുമുപരി തൊട്ടാവാടി, പാറകം, തുടങ്ങീ ഒട്ടനവധിയുള്ള ചെടികളൊന്നും പാഴ്ചെടികളല്ല എന്ന സന്ദേശം വിദ്യാർത്ഥികളിലെത്തിക്കുക...
-
6 കടുവകളാണ് ചാലിയാറിനെ നിലനിർത്തുന്നത് എന്ന പരസ്പരാശ്രയ ത്തിന്റെ ആഴത്തിലുള്ള സന്ദേശങ്ങൾ കുട്ടികളിലേക്കു നൽകുക എന്നതും ഞങ്ങൾ സ്വയം ഏറ്റെടുക്കുന്നു '
സമാനമായ
പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും
നടക്കാൻ ആഗ്രഹിക്കുന്നു
വനം
വകുപ്പിന്റെ സഹകരണം നിങ്ങൾക്കും
ലഭിക്കും തീർച്ച്
കൺവീനർ
ലേണിംഗ്
ടീച്ചേഴ്സ്
മലപ്പുറം
.....................................................................................
ജൈവവൈവിധ്യപഠനയാത്രകള്‍
വ്യാപിപ്പിക്കണം
അത്
പല തരത്തിലാകാം
ലക്ഷ്യങ്ങള്‍
നിശ്ചിക്കണം
ആവാസവ്യവസ്ഥയിലെ ജൈവവൈവിധ്യം പഠിക്കുക എന്നതിന് ഊന്നല്‍.
ആവാസവ്യവസ്ഥയിലെ ജൈവവൈവിധ്യം പഠിക്കുക എന്നതിന് ഊന്നല്‍.
- അംഗങ്ങളെ ഗ്രൂപ്പുകളാക്കണം. നാലഞ്ച് പേര്‍ വീതം
- ജൈവവൈവിധ്യത്തെക്കുറിച്ച് എന്തറിയാം എന്ന് ആദ്യമേ സംഘാംഗങ്ങളോട് ചോദിക്കണം
- ചെറു ക്ലാസ് വേണ്ടിവരും. ജൈവവൈവിധ്യത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് മാത്രമേ പഠനയാത്ര നടത്താവൂ.
- ഓരോ സംഘത്തിനും നിശ്ചിത ഏരിയ പഠനത്തിനായി നല്‍കണം ( നൂറ് ചതുശ്രമീറ്റര്‍ വീതമുളള പ്ലോട്ടുകളാക്കിയാകാം . ഇരുപതു മീറ്റര്‍ വീതം ദുരം നല്‍കിയുമാകാം)
- വൈദഗ്ധ്യമുളള ആളുകള്‍ ഉണ്ടാകണം ( പ്രാദേശിക ജൈവവൈവിധ്യധാരണയുളളയാള്‍)
- എന്തു പാടില്ല എന്നു മുന്‍കൂട്ടി തീരുമാനിക്കണം
- ഓരോ പ്ലോട്ടിലെയും പഠനരീതി ഗ്രൂപ്പുകള്‍ തീരുമാനിക്കണം
- സസ്യങ്ങളെ കണ്ടാല്‍ പോര. അവയുടെ എണ്ണം, ഉയരം, വിന്യാസം ഇവയെല്ലാം രേഖപ്പെടുത്തണം. വര്‍ക് ഷീറ്റുകളാകാം.
- ഓരോ ഗ്രൂപ്പും തങ്ങള്‍ക്കു കിട്ടിയ സ്ഥലത്തെ ജൈവവൈവിധ്യം രേഖപ്പെടുത്തി പങ്കിടണം
- വേനല്‍ക്കാലത്ത് പോയ സംഘം വീണ്ടുമൊരിക്കല്‍ കൂടി സ്ഥലം സന്ദര്‍ശിക്കണം. മഴക്കാലത്തിനു തൊട്ടുശേഷമായാല്‍ നന്ന്. എന്തെല്ലാം വ്യത്യാസം സംഭവിച്ചിരിക്കുന്നു എന്നു മനസിലാക്കണം.
congratulations...............team...........learning group
ReplyDelete