ഇന്ന്
പ്രീതിക്കുളങ്ങര സ്കൂളില്‍
സവിശേഷമായ രണ്ടുമൂന്നു
ചടങ്ങുകള്‍ നടന്നു
അതിലൊന്ന്
അണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍
നിന്നും പ്രതീക്കുളങ്ങര
സ്കൂളിലേക്ക് പ്രവേശനം
തേടിയെത്തിയ കുട്ടികളെ
വരവേല്‍ക്കല്‍ ചടങ്ങായിരുന്നു.
ജില്ലാ
പഞ്ചായത്ത് വിദ്യാഭ്യാസ
സ്റ്റാന്‍ഡിംഗ് കമ്മറ്റി
അധ്യക്ഷന്‍ ആ കരുന്നുകളെ
സ്വീകരിച്ചു
കഴിഞ്ഞ
വര്‍ഷം പ്രവേശനോത്സവത്തിനും
കേരളത്തിനാകെ മാതൃകയായ
വര്‍ഷാന്ത്യത്തെ ബാലോത്സവത്തിനും
ഞാന്‍ ആ സ്കൂളിലുണ്ടായിരുന്നു.
ഈ ചടങ്ങിനും
പങ്കെടുക്കാനായത് ഭാഗ്യം
നിലവാരം
ഉയര്‍ത്തി കുട്ടികളുടെ എണ്ണം
കൂട്ടുന്നതിനാണ് ഈ മലയാളം
മാധ്യമവിദ്യാലയം ശ്രമിക്കുന്നത്.
ഇവിടെ
ഇംഗ്ലീഷ് മീഡിയം ഇല്ല.
എന്നിട്ടും
ഇംഗ്ലീഷ് മീഡിയം അണ്‍ എയ്ഡഡ്
സ്കൂളുകളില്‍ നിന്നും കുട്ടികള്‍
ഈ സ്കൂളിലേക്ക് വരുന്നു.
ഇത്തവണ
മറ്റു വിദ്യാലയങ്ങളിലെ
അധ്യാപകരുടെയും എസ് എസ് എ
ജീവനക്കാരുടെയും മക്കള്‍ ഈ
സ്കൂളില്‍ അഡ്മിഷന്‍ നേടി
എന്നതാണ്. കഴിഞ്ഞ
വര്‍ഷം ഒന്നാം ക്ലാസില്‍
തൊണ്ണൂറ്റിയേഴ് കുട്ടികളായിരുന്നു.
സ്ഥലസൗകര്യമില്ല.
അതിനാല്‍
ഇത്തവണ മുപ്പത്തഞ്ചില്‍
ക്ലോസ് ചെയ്യുകയാണ്.
പുതിയ
കെട്ടിടവും അധ്യാപകരും
വന്നാല്‍ കൂടുതല്‍ കുട്ടികള്‍ക്ക്
അഡ്മിഷന്‍ കൊടുക്കും.
നോക്കൂ
സംസ്ഥാനത്തെ ഒരു പൊതുവിദ്യാലയത്തിലേക്ക്
കുട്ടികള്‍ക്ക് പ്രവേശനം
ആഗ്രഹിച്ച് രക്ഷിതാക്കള്‍
നിരാശപ്പെടുന്നു.!
നാലാം
ക്ലാസ് കുട്ടികള്‍ക്കുളള
യാത്രയയപ്പ്
അവിടെ
നടന്ന രണ്ടാമത്തെ ചടങ്ങ്
നാലാം ക്ലാസ് കുട്ടികള്‍ക്കുളള
യാത്രയയപ്പായിരുന്നു.
സ്കൂള്‍
ഓരോ പുത്തന്‍കുട ഉപഹാരമായി
നല്‍കി. എസ്
എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍
അത് കൈമാറി
ഒന്നാം
ക്ലാസുകാരെ ഒന്നാന്തരം
വായനക്കാരാക്കും
മൂന്നാമത്തെ
ചടങ്ങ് പ്രവേശനോത്സവ പൂര്‍വ
ക്ലാസ് പി ടി എ ആയിരുന്നു.
ചേര്‍ത്തല
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍
അത് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്തു
നിന്നും എന്‍റെ സുഹൃത്ത്
പ്രേമചന്ദ്രന്‍ എത്തിയിരുന്നു.
അദ്ദേഹത്തിന്‍റെ
ഒന്നാം ക്ലാസിലെ കുട്ടികള്‍
നൂറിലധികം പുസ്തകങ്ങളാണ്
വായിച്ചു തീര്‍ത്തത്!
ഒന്നാം
ടേം കഴിയുന്നതോടെ കുട്ടികള്‍
പുസ്തക വായനക്കാരാകും.
അതും തനി
മലയാളം മീഡിയം സ്കൂളാണ്.
( ആ വിശേഷങ്ങള്‍
അടുത്ത ലക്കത്തില്‍ )
പ്രേമചന്ദ്രന്‍
ഡി പി ഇ പി കാലം മുതല്‍ പുതിയസമീപനം
സ്വാംശീകരിച്ച റിസോഴ്സ്
പേഴ്സണായിരുന്നു.
അദ്ദേഹം
രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്തു.
പ്രീതിക്കുളങ്ങരയിലെ
ഒന്നാം ക്ലാസുകാരെ ഒന്നാന്തരം
വായനക്കാരാക്കുന്നതിനു
തീരുമാനവുമായി.
പഠനനേട്ടങ്ങള്‍
രക്ഷിതാക്കള്‍ക്ക്
അതിനു
ശേഷമായിരുന്നു എന്‍റെ ഊഴം.
ഒന്നാം
ടേമിലെ പഠനനേട്ടങ്ങള്‍
രക്ഷിതാക്കള്‍ക്ക് കൈമാറി.
ഓരോ ഫയല്‍.
പഠനനേട്ടങ്ങള്‍
ഞാന്‍ പരിചയപ്പെടുത്തി.
ജൂണ്‍
അവസാനം വരുമ്പോള്‍ ഇവ
നേടിയെന്നതിന്‍റെ തെളിവ്
അധ്യാപകര്‍ അവതരിപ്പിക്കും.
നിലവാരത്തില്‍
പിന്നോട്ടില്ല.
പോരെ ഉറപ്പ്.
രക്ഷിതാക്കള്‍
പിരിഞ്ഞ ശേഷം അനൗപചാരിക എസ്
ആര്‍ ജി കൂടി.
വായന,
അടിസ്ഥാനശേഷി
ഉറപ്പാക്കല്‍ സംസ്ഥാന ശില്പശാല,
ഇംഗ്ലീഷ്
പ്രവര്‍ത്തനപാക്കേജ് രൂപീകരണം,
സ്കൂള്‍
സപ്പോര്‍ട്ട് ഗ്രൂപ്പ്
പ്രവര്‍ത്തനം എന്നിവ ചര്‍ച്ച
ചെയ്തു.
സ്കൂളൊരുക്കം
ഇങ്ങനെ വേണം.
പ്രീതിക്കുളങ്ങരസ്കൂളിന്‍റെ
ഭാഗമാകാന്‍ കഴിഞ്ഞത് സംതൃപ്തിദായകം .
പാഠപുസ്തകവിതരണം വീടുകളില്‍
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഇന്ദിരാതിലകന്‍റെ നേതൃത്വത്തില്‍ ഇന്നലെ പാഠപുസ്തകങ്ങള്‍ കുട്ടികളുടെ വീട്ടിലെത്തിച്ചു. സമൂഹം പൊതുവിദ്യാലയങ്ങളോടൊപ്പം. പാഠപുസ്തകവിതരണത്തില്‍ പോലും ജനകീയമായ രീതി വികസിപ്പിച്ച് പ്രീതിക്കുളങ്ങര മാതൃകകാട്ടി. പുസ്തകം നല്‍കല്‍ കേവലം ചടങ്ങല്ല. പൊതുവിദ്യാലയത്തെ ശക്തിപ്പെടുത്താനും ഗുണമേന്മ ഉറപ്പുനല്‍കാനുമുളള അവസരം കൂടിയാണ്. അധ്യാപകരുടെ സംഘവും പഞ്ചായത്ത് പ്രസിഡന്‍റിനൊപ്പം ഉണ്ടായിരുന്നു. പ്രവേശനം നേടിയ കുട്ടികളുടെ വീടുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും ഈ സന്ദര്‍ശനം ഇടയായി. കുട്ടികളെ പിടിക്കാനല്ല. പ്രവേശിക്കപ്പെട്ടവരുടെ വീടൊരുക്കാനാണ്. മനസിലിടം തേടാനാണ് ഭവനസന്ദര്‍ശനം
കാനത്തൂർ പെരുമ
ReplyDeleteപുതിയ പെരുമകള്‍ .....നൂതനമായ രീതിയില്‍ പിറക്കട്ടെ ഈ പുതു വര്‍ഷത്തില്‍ !
ReplyDeleteബദലുകള്‍ അന്വേഷിക്കുന്നവരുടെ പെരുമഴക്കാലം കേരളത്തില്‍ !കാത്തിരിക്കാം ....പ്രതീക്ഷയോടെ ...