Pages

Wednesday, August 23, 2017

മാധ്യമപ്രവര്‍ത്തകന്‍ പൊതുവിദ്യാലയങ്ങള്‍ക്കെതിരേ കളളം പറഞ്ഞാല്‍ ?


പൊതുവിദ്യാഭ്യാസം സംരക്ഷിക്കുന്നത് ക്രിയാത്മകമായി ഇടപെട്ടുകൊണ്ടാണ്. അതിനുപകരം പൊതുവിദ്യാഭ്യാസ രംഗത്തെ ഒരു മേന്മ പോലും കഴിഞ്ഞ ഇരുപതു വര്‍ഷമായി കാണാതിരിക്കുകയും ഒരേ കാര്യം വീണ്ടും വീണ്ടും പറഞ്ഞ് അണ്‍ എയ്ഡഡ് സംവിധാനങ്ങളാണ് ശരിയെന്ന് പരോക്ഷമായി സ്ഥാപിക്കുകയും ചെയ്ത് പൊതുവിദ്യാലയങ്ങളെ ഇകഴ്ത്തിക്കാട്ടാന്‍ ആരെങ്കിലും ശ്രമിക്കുന്നെങ്കില്‍ അതിനെ പ്രതിരോധിക്കേണ്ട കടമ കേരളത്തിലെ അധ്യാപകസമൂഹത്തിനുണ്ട്, രക്ഷിതാക്കള്‍ക്കുണ്ട്. സമൂഹത്തിനുണ്ട്, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്കുണ്ട്.
മാതൃഭൂമി സബ് എഡിറ്റര്‍ ശ്രീരാജന്‍ ചെറുക്കാട് ആണ് ഇപ്പോള്‍ പൊതുവിദ്യാഭ്യാസത്തിനു നിലവാരമില്ലെന്ന വാദവുമായി രംഗത്തുളളത്
അദ്ദേഹത്തിന്റെ പ്രധാന വാദങ്ങള്‍ ഇവയാണ്
  1. പാഠ്യപദ്ധതി പരിഷ്കരണത്തിനു മുമ്പ് കേരളം നിലവാരത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു
  2. ലോകബാങ്കാണ് കേരളത്തിലെ നിലവാരം കുറച്ചത്
  3. ഇപ്പോള്‍ നിലവാരമില്ലാത്ത വിദ്യാഭ്യാസമാണുളളത്
    അതിന് പഠനങ്ങളുടെ തെളിവുണ്ട്

അദ്ദേഹം പാഠ്യപദ്ധതി നിലവാരമില്ലാത്തതാണെന്ന് സ്ഥാപിക്കാനായി ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടുന്ന ഒരു രേഖ ശ്രീദേവി കെ നായരുടെ പഠനറിപ്പോര്‍ട്ടാണ് അദ്ദേഹത്തിന്റെ മുന്‍ ലേഖനത്തിലും ഈ റിപ്പോര്‍ട്ടിനെ പരാമര്‍ശിക്കുന്നുണ്ട്
രാജന്‍ചെറുക്കാടിന്റെ ലേഖനത്തിനുളള മറുപടിയില്‍ ( വിദ്യാഭ്യാസം മുന്‍ബഞ്ചില്‍ തന്നെ)    ശ്രീ ഒ എം ശങ്കരന്‍ കുറിച്ചതിങ്ങനെ-
"ഗുണമേന്മയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ നിറമണ്‍കര എന്‍.എസ്.എസ്. വനിതാ കോളേജിലെ ശ്രീദേവി കെ. നായര്‍ നടത്തിയ പഠനവും ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ, ആ പഠനഫലത്തെ തെറ്റായിട്ടാണിതില്‍ ഉപയോഗിച്ചതെന്നുമാത്രം'
ഹക്കീം മാതൃഭമിയിലെഴുതിയ ലേഖനത്തില്‍ (2017 Aug 23) പറയുന്നത് രാജന് പഠനറിപ്പോര്‍ട്ടുകള്‍ ശരിയായി വ്യാഖ്യാനിക്കാനുളള വൈദഗ്ധ്യമില്ലെന്നാണ്. ഞാന്‍ എന്റെ മുന്‍ ബ്ലോഗ് പോസ്റ്റുകളില്‍ രാജന് അക്കാദമിക സത്യസന്ധതയില്ലെന്നും പറഞ്ഞിരുന്നു. എകെ എസ്‍ ടി യു ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ പറയുന്നത് പൊതുവിദ്യാഭ്യാസങ്ങള്‍ക്കേതിരായി ഉപയോഗിക്കാന്‍ വഴിയിലെവിടെയോ വീണുകിട്ടിയ വടി ഉപയോഗിക്കുകയാണ് രാജന്‍ ചെയ്യുന്നതെന്നാണ്. ഈ നിരീക്ഷണങ്ങള്‍ എത്രമാത്രം ശരിയാണ്?
  • രാജന്‍ പഠനങ്ങളെ തെറ്റായി ഉപയോഗിക്കുകയാണോ?
  • അതോ വൈദ്ഗ്ധ്യമില്ലാത്തതുകൊണ്ട് സംഭവിക്കുന്ന പിശകാണോ?
  • അതുമല്ല അക്കാദമിക സത്യസന്ധതയില്ലാതെ ബോധപൂര്‍വം നടത്തുന്ന പ്രക്രിയയാണോ?

വിശകലനം
ഭാഗം ഒന്ന്
തിരുവനന്തപുരം നിറമണ്‍കര എന്‍ എസ് എസ് വനിതാകോളജിലെ സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍ ശ്രീദേവി കെ നായര്‍ 2004 ല്‍ നടത്തിയ ഒരു പഠനത്തെ രാജന്‍ചെറുക്കാട് സ്ഥിരമായി ഉദ്ധരിക്കാറുണ്ട്. അദ്ദേഹം ഡി പി ഇ പി പ്രോഗ്രാം അമ്പേ പരജായമാണെന്നു സ്ഥാപിക്കാനാണ് ഈ പഠനത്തെ കൂട്ടു പിടിക്കുന്നത്. ലോകബാങ്ക് ധനസഹായമുളളതിനാല്‍ അത്തരം പരിപാടികള്‍ പാഴാണ് എന്ന നിലപാടില്‍ നിന്നുകൊണ്ടാണ് ഈ പഠനത്തെയും രാജന്‍ സമീപിക്കുന്നത്.
 രാജന്റെ ലേഖനത്തിലെ ഭാഗം അതേപോലെ ചുവടെ വായിക്കാം.


രാജന്‍ പറയുന്നത് ഓരോന്നായി എടുക്കാം .
  1. 2001ലെ എസ് എസ് എല്‍ സി പരീക്ഷാഫലം വന്നപ്പോള്‍ ഏറ്റവും കുറവ് ശരാശരി വിജയം ഇംഗ്ലീഷിലായിരുന്നു എന്നും രാജന്‍ ആ റിപ്പോര്‍ട്ടിനെ ആധാരമാക്കി പറയുന്നു
ആധികാരികമായ പഠനങ്ങളെ അടിസ്ഥാനമാക്കി നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യേണ്ടതുണ്ട്. പക്ഷേ പഠനഫലത്തെ തന്റെ ഇഷ്ടപ്രകാരം വളച്ചൊടിച്ചാകരുത്. അങ്ങനെ ചെയ്യുന്നത് അക്കാദമിക സത്യസന്ധതയില്ലാത്ത പ്രവര്‍ത്തനമാണെന്ന് ഞാന്‍ രാജനോട് സൂചിപ്പിച്ചിട്ടുണ്ട്.
  • 2001 ല്‍ പരീക്ഷ എഴുതിത് പുതിയരീതി പ്രകാരമുളള എസ് എസ് എല്‍ സി ബാച്ചായിരുന്നില്ല. അന്ന് ഏഴാം ക്ലാസ് വരെയാണ് പാഠ്യപദ്ധതി പരിഷ്കരണം എത്തി നില്‍ക്കുന്നത്. ആ സ്ഥിതിക്ക് ഈ ശോചനീയാവസ്ഥ രാജന്‍ വീമ്പിളക്കുന്ന പഴയ രീതിയുടെ നിലവാരത്തകര്‍ച്ചയെ ആണ് സൂചിപ്പിക്കുന്നത്. എത്രഭംഗിയായി രാജന് അത് തല തിരിച്ചിട്ടു?!
  • ശ്രീദേവി പഠനത്തിനായി തെരഞ്ഞെടുത്ത മുഖ്യവിഷയത്തോടൊപ്പം മറ്റൊരു പഠനം കൂടി നിടത്തുകയും അത് അനുബന്ധമായി ചേര്‍ക്കുകയുമാണുണ്ടായത്. രണ്ടാമത്തെ പഠനം ഡി പി ഇ പിയുമായി ബന്ധപ്പെട്ടതായിരുന്നില്ല. പത്താം ക്ലാസിലെ ഇംഗ്ലീഷ് നിലവാരമായിരുന്നു പരിഗണിച്ചത് .രാജന്‍ അതും വ്യാഖ്യാനിച്ച് ഡി പി ഇ പി ആക്കിമാറ്റി!
  • 2100 ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപകരെയാണ് സര്‍വേയ്ക് വിധേയമാക്കിയത്. അതില്‍ അമ്പത് ശതമാനത്തിലേറെ അധ്യാപകര്‍ ഇംഗ്ലീഷ് തെറ്റായി ഉപയോഗിക്കുന്നവരാണ് ഇംഗ്ലീഷ് എന്ന വാക്കുപോലും തെറ്റിച്ചവര്‍ ( ‘Enghlish’, ‘Phonatics’, and ‘Strengthy syllabus’. എന്നിങ്ങനെയാണ് എഴുതിയത്
     ഇത് പഴയരീതിയില്‍ പഠിച്ച് അമ്പതു ശതമാനത്തിലേറെ മാര്‍ക്കോടെ ബിരുദവും ബി എഡ്ഡും കഴിഞ്ഞവരുടെ ഇംഗ്ലീഷാണെന്നോര്‍ക്കണം. ഇതാണ് രാജന്‍ പാടിപുകഴ്ത്തുന്ന ഗതകാലപഠനനിലവാരം. കുറേ കോളേജ് മാഷന്മാരും പുതിയപാഠ്യപദ്ധതിക്കെതിരായി രംഗത്തുണ്ടല്ലോ. അവരുടെ കൂടി ഉല്പന്നമാണ് രണ്ടായിരത്തി ഒന്നിലെ ഈ ഹൈസ്കൂള്‍ അധ്യാപകര്‍. അവരില്‍ കേവലം 578 (27.5%) അധ്യാപകരാണ് വ്യാകരണപ്പിശകോ അക്ഷരത്തെറ്റോ ഇല്ലാതെ എഴുതിയവര്‍ . ഇതൊല്ലാം രാജന്‍ വളരെ സമര്‍ഥമായി മറച്ചുവെച്ചാണ് ആ റിപ്പോര്‍ട്ടിനെ ഉപയോഗിച്ചത്. 61.10 ശതമാനം ഇംഗ്ലീഷ് അധ്യാപകര്‍ മലയാളത്തില്‍ പഠിപ്പിക്കുന്നതിനാണ് താല്പര്യപ്പെടുന്നത്. വലിയൊരു വിഭാഗം ഇംഗ്ലീഷ് അധ്യാപകര്‍ തങ്ങള്‍ക്ക് ആ വിഷയം പഠിപ്പിക്കാന്‍ പ്രാപ്തിയില്ലെന്നു വ്യക്തമാക്കി.  ( ഈ അധ്യാപകര്‍ വ്യവഹാരവാദവും ഉദ്ദേശ്യാധിഷ്ഠിതബോധനരീതിയും പരിചയിച്ചവരും ജ്ഞാനനിര്‍മിതി വാദം, സാമൂഹികജ്ഞാനനിര്‍മിതി വാദം ബഹുമുഖബുദ്ധി ,സമഗ്രഭാഷാദര്‍ശനം എന്നിവയൊന്നും ബി എഡ്ഡിനു പഠിക്കാത്തവരുമാണ് .അതുകൊണ്ടുതന്നെ അന്നത്തെ കാലത്തെ നിലവാരത്തിന്റെ കൃത്യമായ ചിത്രമാണ് ശ്രദേവി വെളിച്ചത്തുകൊണ്ടു വന്നത്. അവര്‍ അങ്ങനെ നിഗമനത്തിലെത്തുന്നില്ലെങ്കിലും ഈ റിപ്പോര്‍ട്ട് രാജന്റെ പണ്ട് ആനയുണ്ടായിരുന്നു എന്ന മട്ടിലുളള വാദത്തിനു ഉത്തരം നല്‍കും)
    ശ്രീദേവിയുടെ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗം
  • March 2001ലെ എസ് എസ് എല്‍ സി പരീക്ഷയില്‍ മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ അതേപോലെ ആവര്‍ത്തിച്ചതായി ഗവേഷക കണ്ടെത്തിയിട്ടുണ്ട്. അതായത് നിശ്ചിത പാറ്റേണിലുളള ചോദ്യങ്ങള്‍ അതേപോലെ ആവര്‍ത്തിച്ച് പരിക്ഷയ്ക് ചോദിക്കുന്ന രീതി. ഇത് കാണാപാഠം പഠനത്തെ പ്രോത്സാഹിപ്പിക്കും. റിസല്‍റ്റ് ഉയര്‍ത്തും. ശരിയായ നിലവാരത്തെയല്ല സൂചിപ്പിക്കുന്നത്. അന്നത്തെ പരീക്ഷാഫലം മോഡറേഷനും മറ്റും കൊടുത്ത് താങ്ങി ഉയര്‍ത്തിയതാണെന്നതു കൂടി ചേര്‍ത്തുവായിക്കണം. ഇവയെല്ലാം പരിഗണിച്ചാല്‍ അര്‍ഹതയോടെ വിജയിച്ചവര്‍ മുപ്പത് ശതമാനത്തില്‍ കൂടാനിടയില്ല എന്ന് അനുമാനിക്കാം. അത്തരം തിളക്കം കുറഞ്ഞ വിദ്യാഭ്യാസരീതി ലോകാവസാനം വരെ തുടരണമെന്നാര്‍ക്കാണ് ആഗ്രഹിക്കാന്‍ കഴിയുക? അതാണ് നിലവാരമുളളതെന്നു പറയാനാര്‍ക്കാണ് കഴിയുക. പാലരല്‍ കോളേജുകാരു കുട്ടികളെ വിജയിപ്പിച്ചിരുന്നല്ലോ എന്നാണ് രാജന്‍ എന്നോട് പറഞ്ഞത്. അതായത് പാരലല്‍ കോളേജില്‍ തോറ്റുപഠിക്കാന്‍ പോകുന്നത് അന്നത്തെ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരത്തെ അടയാളപ്പെടുത്തുന്നു എന്ന് ഉളിപ്പില്ലാതെ പറയുകയാണ്.

    ശ്രീദേവിയുടെ പഠനത്തിന്റെ ഭാഗമായുള്ള ഒരു പ്രധാന നിര്‍ദേശമാണ് ഹൈസ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഇംഗ്ലീഷ് ഭാഷയില്‍ ബിരുദമുള്ളവരെ നിയമിക്കണമെന്നത്. കേരളത്തിലിത് നടപ്പാക്കിയിട്ട് എത്രയോ വര്‍ഷങ്ങളായി.അതിനാല്‍ രാജന് പറയാമായിരുന്നു ഇപ്പോള്‍ ഇവിടെ മെച്ചപ്പെട്ട ഇംഗ്ലീഷ് അധ്യാപനം നടക്കുന്നുവെന്ന്. അതിനായി എന്‍ സി ഇ ആര്‍ടിയുടെ പത്താം ക്ലാസിലെ പഠനറിപ്പോര്‍ട്ടിലെ കണ്ടെത്തലും ഉപയോഗിക്കാമായിരുന്നു. പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് പഠനത്തിനു നിലവാരമില്ലെന്ന് സ്ഥാപിച്ചാലല്ലേ അണ്‍ എയ്ഡഡിലെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് അളുകള്‍ പോകൂ. അതെ കൃത്യമായ അജണ്ടകളോടെയാകണം ഇത്തരം ദുര്‍വ്യാഖ്യാന രാജരാജന്മാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല.

    2.   "ഡി പി ഇ പി നടപ്പിലാക്കിയ തിരുവനന്തപുരം , കാസര്‍കോ‍ട്, പാലക്കാട് ജില്ലകളിലാണ് പഠനം നടത്തിയത് മൊത്തം 16 സ്കൂളുകളിലെ 742 കുട്ടികളെ സര്‍വേയ്ക് വിധേയമാക്കി. ഇവരില്‍ എ ഗ്രേഡ് ലഭിച്ചത് 8 പേര്‍ക്ക്. എല്ലാവരും പാലക്കാട് ജില്ലയിലെ അണിക്കോട് എ ജെ ബി സ്കൂളിലെ കുട്ടികളായിരുന്നു. 
    വാക്യത്തിന്റെ അവസാനം പൂര്‍ണവിരാമം വേണമെന്ന് ഒരു ശതമാനം കുട്ടികള്‍ക്ക് പോലും അറിയില്ലെന്നത് ഹൃദയത്തെ ഉലച്ചു എന്നും അവരുടെ റിപ്പോര്‍ട്ടിലുണ്ട്.”
  • ഇനി ശ്രീദേവി നടത്തിയ ഡി പി ഇ പിയുമായി ബന്ധപ്പെട്ട പഠനത്തിലേക്ക് വരാം. പഠനവിധേയമാക്കിയ 742 കുട്ടികളില്‍ പാലക്കാട് അണീക്കോട് സ്കൂളിലെ 8കുട്ടികള്‍ മാത്രമാണ് എ ഗ്രേഡിലുളളത് എന്നതാണ് രാജന്റെ കണ്ടുപിടുത്തം. എന്താണ് വസ്തുത? പാങ്ങോട് സ്കൂളിലെ കുട്ടികളും എ ഗ്രേഡിലുണ്ട്.ഹോളി ഏഞ്ജല്‍സിലെ കുട്ടികളും എ ഗ്രേഡിലുണ്ട്. പാലക്കാട് ഇളവണ്‍പാടം സ്കൂളിലെ കുട്ടികളും എ ഗ്രേഡിലുണ്ട്. ഹോളിഫാമിലി എ എസ് ബി എസ് കുമ്പളയിലെ കുട്ടികളും എ ഗ്രേഡിലുണ്ട്. അതായത് എ ഗ്രേഡിലുളള കുട്ടികള്‍ മറ്റു നാലു വിദ്യാലയങ്ങളിലും ഉണ്ടായിരിക്കേ രാജന്‍ ഒരു വിദ്യാലയത്തില്‍ മാത്രമേ ഉളളൂ എന്ന് നുണ പറയുന്നത് ഡി പി ഇ പി നടപ്പിലാക്കാത്ത വിദ്യാലയത്തില്‍ മികച്ച ഫലം എന്നു സ്ഥാപിക്കാനാണ്. ആ വിദ്യാലയത്തില്‍ സ്ലാപ് നടപ്പിലാക്കിയിട്ടില്ല എന്നു രാജന്‍ കളളം പറയുകയുമാണ്. ആ റിപ്പോര്‍ട്ട് തന്റെ ആവശ്യത്തിനായി രാജന്‍ ദുര്‍വ്യാഖ്യാനം ചെയ്തു എന്നു വ്യക്തം . ദുര്‍വ്യാഖ്യാനത്തില്‍ രാജരാജന്‍ തന്നെ , സംശയമില്ല.
  • സാധാരണ സ്കോറുകള്‍, വിവിധ ഗ്രേഡുകളില്‍ വരുന്നവര്‍ തുടങ്ങിയവ താരതമ്യം ചെയ്യുന്നതിന് ശതമാനമാണ് ഉപയോഗിക്കുക. മൊത്തം പോപ്പുലേഷന്‍ വ്യത്യസ്തമാകുമ്പോള്‍ ഗണിതപരമായ താരതമ്യത്തിന് ഇതാണ് ലളിതമായ രീതി. ഗവേഷണത്തിന്റെ രീതീശാസ്ത്രത്തില്‍ അല്പമെങ്കിലും പരിചയയുളളവര്‍ അങ്ങനെയാണ് ചെയ്യുക. രാജന്‍ ഒഴിവാക്കിയ പാങ്ങോട് സ്കൂളും രാജന്‍ ഉയര്‍ത്തിക്കാട്ടിയ അണീക്കോട് സ്കൂളും താരതമ്യം ചെയ്യാം. ഏറ്റവും താഴ്ന നിലവാരമുളളവരെ നോക്കൂ. അണീക്കോട് സ്കൂളില്‍ നാല്പത് ശതമാനം കുട്ടികള്‍ ലേഖനത്തിലും നാല്പത്തിയൊമ്പത് ശതമാനം പേര്‍ ഭാഷണത്തിലും ഡി ഗ്രേഡിലാണ്. പാങ്ങോട് ഭാഷണത്തില്‍ 19% വും ലേഖനത്തില്‍ 35% വും. ശ്രവണത്തിലും വായനയിലും ഡി ഗ്രേഡുകാര്‍ വളരെക്കൂടുതല്‍ അണീക്കോട് സ്കൂളിലാണ്. ഒന്നും മനസിലാകാത്ത വിധം എഴുതുന്ന കുട്ടികള്‍ അണീക്കോടാണ് പാങ്ങോട് സ്കൂളിനേക്കാള്‍ കൂടുതല്‍.


വിദ്യാലയം
ഗവണ്മെന്‍റ് എല്‍ പി എസ് പാങ്ങോട്
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം
16
45
19.5
19.5
ഭാഷണം
10
39
32
19
വായന
10
39
39
12
ലേഖനം

26
39
35



വിദ്യാലയം
അണീക്കോട് സ്കൂള്‍
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം
14
21
37
28
ഭാഷണം
5
18
28
49
വായന
18
18
36
28
ലേഖനം
14
18
28
40
ഉയര്‍ന്ന ഗ്രേഡുകാരെ(, ബി ) ഒന്നിച്ചു പരിശോധിച്ചാല്‍ നാലു നൈപുണികളിലും യഥാക്രമം 61% ,49%,49%,26% എന്നിങ്ങനെ പാങ്ങോട്ടും 35%,23%,36%,32% എന്നിങ്ങനെ അണീക്കോടും ഉണ്ട്. ലേഖനത്തിലൊഴികെ മറ്റെല്ലാ മേഖലകളിലും പാങ്ങോട് വിദ്യാലയമാണ് മികച്ചത്.
രാജന്‍ അസത്യമാണ് പറഞ്ഞത് എന്ന് ഈ പട്ടിക വ്യക്തമാക്കുന്നില്ലേ? എഴുത്തില്‍ എട്ടു ( 14%)  കുട്ടികള്‍ അണീക്കോട് എ ഗ്രേഡിലുണ്ടെന്ന ഭാഗികമായ സത്യത്തെ അവിടെ മാത്രമേ എ ഗ്രേഡുകാരുളളൂ എന്നു തോന്നിക്കും വിധം മറ്റെല്ലാ നൈപുണീമേഖലകളും ഒഴിവാക്കി  എഴുതിയത് അക്കാദമിക സത്യസന്ധതയാണോ? നാം ഒരു റിപ്പോര്‍ട്ടിനെ സമീപിക്കുമ്പോള്‍ അതിനോട് നീതി പുലര്‍ത്തണം. ഗവേഷക കണ്ടെത്താത്ത കാര്യങ്ങള്‍ കണ്ടെത്താം . പക്ഷേ അത് ദത്തങ്ങള്‍ വിശകലനം ചെയ്താല്‍ മറ്റേതൊരാള്‍ക്കും ലഭിക്കുന്നതാകണം. രാജന്റെ കണ്ടെത്തല്‍ അപ്രകാരമുളളതല്ല. പ്രസിദ്ധമായ ഒരു പത്രത്തിലെ സബ് എഡിറ്ററാണ് രാജന്‍ എന്നത് ഭീതിയുളവാക്കുന്നു. ഇദ്ദേഹത്തിന്റെ വിശകലനയോഗ്യത ഇങ്ങനെയാണല്ലോ.
ശ്രീദേവിയുടെ ഈ റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് അത് വ്യക്തമാകും. ഒരു പരിപാടി പൂര്‍ണമായി നടപ്പിലാക്കിയ വിദ്യാലയം, ഭാഗികമായി നടപ്പിലാക്കിയ വിദ്യാലയം, നടപ്പിലാക്കാന്‍ വിസമ്മതിച്ച വിദ്യാലയം ഇതെല്ലാം ശ്രീദേവി പരിചയപ്പെടുത്തുന്നുണ്ട്. നടപ്പിലാക്കാന്‍ മടിച്ച വിദ്യാലയത്തെ ഉദാഹരിച്ചാണ് രാജന്‍ പദ്ധതിയെ പരിഹസിക്കുന്നത് എന്നു കാണാം. നടപ്പിലാക്കിയ വിദ്യാലയങ്ങളെ കണ്ണിലെ തിമരം കാരണം കാണാതെ പോയതാകാം. ശ്രീദേവി പഠനത്തിന്റെ കണ്ടെത്തലുകള്‍ അക്കമിട്ട് പറയുമ്പോള്‍ രണ്ടാമത്തെ ഇനമായി നല്‍കിയ കാര്യം ഇതാണ്. ഏതൊക്കെ വിദ്യാലയങ്ങളില്‍ അമ്പതുശതമാനമെങ്കിലും സ്ലാപ് പരിപാടി നടത്തിയിട്ടുണ്ടോ അവിടെല്ലാം കുട്ടികള്‍ക്ക് ഗണ്യമായ നേട്ടം ഉണ്ടായിട്ടുണ്ട്.
 അര്‍ഥശങ്കക്കിടയില്ലാത്ത വിധമുളള പ്രസ്താവനയല്ലേ ഇത്? ഇത്തരം നന്മകള്‍ കാണാതിരിക്കുകയും തിന്മമാത്രം കാണുകയും ചെയ്യുക എന്നതല്ല മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ രീതി എന്നു ഞാന്‍ കരുതുന്നു. നന്മകളെ ഉയര്‍ത്തിക്കാട്ടുകയും വേണം തിന്മകള്‍ പരിഹരിക്കുകയും വേണം
( രേഖകള്‍ ഉദാഹരിക്കുമ്പോള്‍ സമഗ്രമായി കാണാന്‍ കഴിയണം, രണ്ടാമതായി സ്കാന്‍ ചെയ്തിടുന്നതും നന്ന്. ശ്രീദേവിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും ചൂണ്ടു വിരല്‍ പങ്കിടുകയാണ്. ) 

അനുബന്ധം


http://www.theeducationist.info/english-language-textbooks-primary-classes-experiences-working-kerala-andhra-pradesh/ 
അടുത്ത ലക്കത്തില്‍ 
  1. ശ്രീദേവിയുടെ പഠനറിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം 
  2. അവിടെ ചെന്നപ്പോള്‍ കണ്ടത് ഡി പി ഇ പി ചാര്‍ട്ടുകളൊക്കെ ഒരു മൂലയില്‍ കൂട്ടിയിട്ട് പഴയരീതിയില്‍ പഠിപ്പിക്കുന്നതാണെന്ന് ശ്രീദേവി കെ നായര്‍ തന്നെ പറയുന്നു എന്നു രാജന്‍ പറയുന്നതിന്റെ വിശദാശംങ്ങള്‍
സത്യത്തിനു നേരെ മുഖം തിരിക്കുന്നോ ചെറുക്കാട്?  ക്ലിക് ചെയ്യുക

22 comments:

  1. കലാധരാ,
    ഫേസ്ബുക്കിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന ചർച്ചയിൽ ഉത്തരം മുട്ടി ഒളിച്ചോടിയ താങ്കൾ ഇപ്പോൾ സ്വന്തം ബോഗ്ലിൽ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതുകാണുമ്പോൾ കൗതുകം തോന്നുന്നു. എനിക്ക് ഒരു സ്നേഹസമ്മാനം തരുന്നു എന്നും പറഞ്ഞ് ഓടിപ്പോന്നത് ഇതിനായിരുന്നോ? 2013ൽ'പൊതുവിദ്യാഭ്യാസം പിൻബെഞ്ചിൽ എന്ന ലേഖന പരമ്പര എഴുതിയപ്പോഴും താങ്കൾ എനിക്ക് ഇതുപോലെ സ്നേഹസമ്മാനം തന്നിരുന്നു.
    നേർക്കുനേർ സംവാദത്തിന് ഞാൻ കോഴിക്കോട് ടൗൺഹാളിലേക്ക് ക്ഷണിച്ചിട്ട് നിങ്ങൾ വരാൻ തയ്യാറല്ല.ലോകബാങ്കിന് പദ്ധതി വിജയിപ്പിച്ചുകൊടുക്കാൻ കടപ്പെട്ട താങ്കൾ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ഭാവിയാണ് തകർത്തത്.
    നിങ്ങളുടെ ആരോപണങ്ങൾക്ക് ഒരോന്നിനും ഞാൻ മറുപടി പറയാം.
    1) പൊതുവിദ്യാഭ്യാസരംഗത്തുണ്ടായ മേന്മ 20 വർഷമായി കാണാതിരിക്കുന്നു എന്നാണ് താങ്കളുടെ ഒരാരോപണം.
    കലാധരാ കഴിഞ്ഞ 20വർഷമായി എന്തുമേന്മയാണ് പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായത്?1994ൽ കേരളത്തിലെ സ്‌കൂളുകളിൽ 58 ലക്ഷം കുട്ടികളുണ്ടായിരുന്നു. ഇപ്പോഴത് 30 ലക്ഷത്തിനടുത്തെത്തി. അതു മേന്മയാണൊ?നൂറുകണക്കിന് സ്‌കൂളുകൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. അവസാനം കുട്ടികളെ പിടിക്കാൻ വിദ്യാഭ്യാസ മന്ത്രി തന്നെ ഇറങ്ങേണ്ടിവന്നു.
    20 വർഷം മുമ്പ് പത്താം ക്ലാസ് ജയിക്കുന്ന കുട്ടികൾക്ക് മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും കഴിയുമായിരുന്നു. ഇന്ന് കഴിയുന്നില്ല.അതുമേന്മയാണോ?
    ലോകബാങ്കിന്റെ പണം വാങ്ങി അവർപറഞ്ഞപ്രകാരം വിദ്യാഭ്യാസം പൊളിച്ചടുക്കാൻ കൂട്ടുനിന്ന നിങ്ങൾ അത് സംരക്ഷിക്കാൻ നടത്തുന്ന ശ്രമമാണ് ഈ ബ്ലോഗ് പോലും.
    ശ്രീദേവി കെ നായരുടെപഠനം മാത്രമല്ല കലാധരൻ.എൻ സി ഇ ആർ ടിയുടെ നാഷണൽ അ്ച്ചീവ് മെന്റ് സർവ്വെ, അസർ, എസ് സി ഇആർ ടിയുടെപഠനം ഉൾപ്പെടെ ഒരുപാട ്‌രേഖകൾഉണ്ട്. മാത്രമല്ല ആയിരക്കണക്കിന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത് കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നാണ്.അതൊക്കെ മറച്ചുവെച്ചാണ് താങ്കളും കുറച്ച് ശിങ്കിടികളും മഹത്തായ വിദ്യാഭ്യാസ മാണിതെന്ന് വാഴ്ത്തുന്നത്. 1997ൽ നിങ്ങൾ എന്തായിരുന്നു പറഞ്ഞത്? ഡി പി ഇപി നടപ്പാക്കിയാൽ പിന്നെ അൺ എയഡ്ഡ് വിദ്യാലയങ്ങളൊക്കെ പൂട്ടിപ്പോകും. ഗൈഡ് ലോബി പേടിച്ച് വിറച്ച് നിൽക്കുകയാണ്.ഇപ്പോൾ എന്താണ് കലാധരാസ്ഥിതി?
    വിശദമായി വീണ്ടും എഴുതാം.കാത്തിരിക്ക്

    ReplyDelete
  2. കലാധരാ,
    ഫേസ്ബുക്കിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന ചർച്ചയിൽ ഉത്തരം മുട്ടി ഒളിച്ചോടിയ താങ്കൾ ഇപ്പോൾ സ്വന്തം ബോഗ്ലിൽ ആക്ഷേപങ്ങൾ ഉന്നയിക്കുന്നതുകാണുമ്പോൾ കൗതുകം തോന്നുന്നു. എനിക്ക് ഒരു സ്നേഹസമ്മാനം തരുന്നു എന്നും പറഞ്ഞ് ഓടിപ്പോന്നത് ഇതിനായിരുന്നോ? 2013ൽ'പൊതുവിദ്യാഭ്യാസം പിൻബെഞ്ചിൽ എന്ന ലേഖന പരമ്പര എഴുതിയപ്പോഴും താങ്കൾ എനിക്ക് ഇതുപോലെ സ്നേഹസമ്മാനം തന്നിരുന്നു.
    നേർക്കുനേർ സംവാദത്തിന് ഞാൻ കോഴിക്കോട് ടൗൺഹാളിലേക്ക് ക്ഷണിച്ചിട്ട് നിങ്ങൾ വരാൻ തയ്യാറല്ല.ലോകബാങ്കിന് പദ്ധതി വിജയിപ്പിച്ചുകൊടുക്കാൻ കടപ്പെട്ട താങ്കൾ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ ഭാവിയാണ് തകർത്തത്.
    നിങ്ങളുടെ ആരോപണങ്ങൾക്ക് ഒരോന്നിനും ഞാൻ മറുപടി പറയാം.
    1) പൊതുവിദ്യാഭ്യാസരംഗത്തുണ്ടായ മേന്മ 20 വർഷമായി കാണാതിരിക്കുന്നു എന്നാണ് താങ്കളുടെ ഒരാരോപണം.
    കലാധരാ കഴിഞ്ഞ 20വർഷമായി എന്തുമേന്മയാണ് പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായത്?1994ൽ കേരളത്തിലെ സ്‌കൂളുകളിൽ 58 ലക്ഷം കുട്ടികളുണ്ടായിരുന്നു. ഇപ്പോഴത് 30 ലക്ഷത്തിനടുത്തെത്തി. അതു മേന്മയാണൊ?നൂറുകണക്കിന് സ്‌കൂളുകൾ പൂട്ടിക്കൊണ്ടിരിക്കുകയാണ്. അവസാനം കുട്ടികളെ പിടിക്കാൻ വിദ്യാഭ്യാസ മന്ത്രി തന്നെ ഇറങ്ങേണ്ടിവന്നു.
    20 വർഷം മുമ്പ് പത്താം ക്ലാസ് ജയിക്കുന്ന കുട്ടികൾക്ക് മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും കഴിയുമായിരുന്നു. ഇന്ന് കഴിയുന്നില്ല.അതുമേന്മയാണോ?
    ലോകബാങ്കിന്റെ പണം വാങ്ങി അവർപറഞ്ഞപ്രകാരം വിദ്യാഭ്യാസം പൊളിച്ചടുക്കാൻ കൂട്ടുനിന്ന നിങ്ങൾ അത് സംരക്ഷിക്കാൻ നടത്തുന്ന ശ്രമമാണ് ഈ ബ്ലോഗ് പോലും.
    ശ്രീദേവി കെ നായരുടെപഠനം മാത്രമല്ല കലാധരൻ.എൻ സി ഇ ആർ ടിയുടെ നാഷണൽ അ്ച്ചീവ് മെന്റ് സർവ്വെ, അസർ, എസ് സി ഇആർ ടിയുടെപഠനം ഉൾപ്പെടെ ഒരുപാട ്‌രേഖകൾഉണ്ട്. മാത്രമല്ല ആയിരക്കണക്കിന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത് കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നാണ്.അതൊക്കെ മറച്ചുവെച്ചാണ് താങ്കളും കുറച്ച് ശിങ്കിടികളും മഹത്തായ വിദ്യാഭ്യാസ മാണിതെന്ന് വാഴ്ത്തുന്നത്. 1997ൽ നിങ്ങൾ എന്തായിരുന്നു പറഞ്ഞത്? ഡി പി ഇപി നടപ്പാക്കിയാൽ പിന്നെ അൺ എയഡ്ഡ് വിദ്യാലയങ്ങളൊക്കെ പൂട്ടിപ്പോകും. ഗൈഡ് ലോബി പേടിച്ച് വിറച്ച് നിൽക്കുകയാണ്.ഇപ്പോൾ എന്താണ് കലാധരാസ്ഥിതി?
    വിശദമായി വീണ്ടും എഴുതാം.കാത്തിരിക്ക്

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. പ്രിയരാജന്‍ വന്നതിനു നന്ദി
    1. ശ്രീദേവിയുടെ പഠനത്തെക്കുറിച്ചാണ് ഞാന്‍ എഴുതിയത്. അത് താങ്കള്‍ തെറ്റായി ഉപയോഗിച്ചു എന്ന് സമ്മതിക്കുന്നതാണ് താങ്കളുടെ പ്രതികരണം
    2. എല്ലാ റിപ്പോര്‍ട്ടുകളും ചര്‍ച്ച ചെയ്യാം. അടുത്തത് അസര്‍ തന്നെയാകട്ടെ
    3. ഇരുപത് വര്‍ഷമായി പൊതുവിദ്യാലയത്തില്‍ ഒരു നന്മയും ഉണ്ടായില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞതിനും നന്ദി. കാരണം ഞാന്‍ ഉന്നയിച്ച ആരോപണത്തെ താങ്കള്‍തന്നെ സാധൂകരിച്ചല്ലോ
    4. ശ്രീദേവി.ുടെ പഠനം തന്നെ തെറ്റു കൂടാതെ എഴഉതാനാകുമെന്ന വാദത്തെ പൊളിച്ചു തരുന്നുണ്ട് . അതാണ് താങ്കള്‍ക്കുളള മറുപടി . ഇനി എന്ത് ആധികാരിക രേഖയാണ് താങ്കളുടെ മനസില്‍ നിന്നും ഊറിവരുന്നതിനപ്പുറം താങ്കള്‍ക്ക് വെക്കനായത്.
    5. എന്‍ സി ഇ ആറ്‍ ടിയുടെ ബേസ് ലൈന്‍ അസസ്മെന്റ് സ്റ്റഡിയില്‍ കേരളം പതിനാറാം സ്ഥാനത്തായിരുന്നു തൊണ്ണൂറുകളില്‍. മറ്റൊരു പഠനറിപ്പോര്‍ട്ട് വെച്ച് അങ്ങനെയല്ല എന്ന് സ്ഥാപിക്ക്.
    6. വസ്തുതകള്‍ വെച്ച് സംസാരിക്കാന്‍ വിരോധമില്ലല്ലോ. അല്ലാതെ ആയിരക്കണക്കിന് അധ്യാപകര്‍ പറഞ്ഞു എന്നൊന്നും എഴുതാതെ. ആര് എതു സര്‍വേയില്‍ എന്നു പറയുക?

    ReplyDelete
  5. all the teachers have the same opinion as Mr. Rajan cherukkad, except a few who do not like to spend time in primary classes and teach students with dedication and patience.Fearing govt action, nobody is willing to express their opinion in public.That doesn't mean that teachers supported DPEP.
    if DPEP is said to be more scientific and quality wise good, why parents sent their wards to other schools? Sir, you are not trying to understand the ground reality or are trying to save yourself from such criticism. You might have dedication and good intention in the project , but majority are not so.Those who opposed the project in the beginning, soon became trainers and they began advocating it's merits. Do you believe that it was due to their real passion for the project? Please , try to check the reality for yourself, forget about the reports by various agencies.

    ReplyDelete
  6. ഇല്ല കാലാധരൻ, ശ്രീദേവിയുടെ പഠനത്തെക്കുറിച്ച് ഞാൻ എഴുതിയത് തെറ്റായി എന്ന് ഞാൻ ഒരിക്കലും സമ്മതിച്ചിട്ടില്ല. അത് താങ്കളുടെ സൗകര്യത്തിനുവേണ്ടി വളച്ചൊടിക്കുന്നതാണ്.അത് താങ്കളുടെ സ്ഥിരം തന്ത്രവുമാണ്.
    തിരുവനന്തപുരം,പാലക്കാട്,കാസർക്കോട് ജില്ലകളിലാണ് ശ്രീദേവി പഠനം നടത്തിയത്. 16 സ്‌കൂളുകളിലെ 742 കുട്ടികളെ സർവ്വെക്കെ് വിധേയമാക്കി. ഇവരിൽ എഴുത്തിൽ 'എ'ഗ്രേഡ് കിട്ടിയത് എട്ടുപേർക്ക്. എല്ലാവരും പാലക്കാട് ജില്ലയിലെ അണിക്കോട് എജെബി സ്‌കൂളിലെ കുട്ടികളായിരുന്നു. അവിടെ ചെന്നപ്പോൾ കണ്ടത് ഡി പി ഇ പി ചാർട്ടുകളൊക്കെ ഒരു മൂലയിൽ കൂട്ടിയിട്ട് പഴയരീതിയൽ പഠിപ്പിക്കുന്നതാണെന്ന് ശ്രീദേവി കെ നായർ റിപ്പോർട്ടിൽ പറയുന്നു. നിഷേധിക്കാമോ?
    വാക്യത്തിന്റെ അവസാനം ഫുൾസ്റ്റോപ്പ് വേണമെന്ന് ഒരുശതമാനം കുട്ടികൾക്ക് പോലും അറിയില്ലെന്നത് എന്റെ ഹദയത്തെ ഉലച്ചു എന്നും ശ്രീദേവി പറയുന്നു. പറ്റുമെങ്കിൽ കലാധരൻ നിഷേധിക്ക്.ഈ കാര്യം ഫേസ്ബുക്കിലെ ചർച്ചയിൽ ഞാൻ ഉന്നയിച്ചപ്പോൾ കലാധരൻ മിണ്ടിയില്ല.
    കെ എൻ ആനന്ദൻ ഇംഗ്ലീഷ് പഠിപ്പിക്കാൻ നോം ചോംസ്‌കിയുടെ ഭാഷാസിദ്ധാന്തമാണ് ഉപയോഗിച്ചത്. അത് ആനന്ദൻ തന്നെ പറഞ്ഞിട്ടുണ്ട്. ചോംസ്‌കി ആ സിദ്ധാന്തം ഒന്നാം ഭാഷയെക്കുറിച്ചാണ് പറഞ്ഞത്. കേരളത്തിൽ ഇംഗ്ലീഷ് ഒന്നാംഭാഷയല്ല.അതുകൊണ്ട് ഒന്നാം ഭാഷയക്ക് ഉപയോഗിച്ച സിദ്ധാന്തം രണ്ടാം ഭാഷയക്ക് പ്രയോഗിച്ചാൽ എങ്ങനെയുണ്ടാകും? ശ്രീദേവി തന്നെ ഇക്കാര്യം ചോദിക്കുന്നുണ്ട്. ചോംസ്‌കി പറയുന്ന ഭാഷസ്വായത്തമാക്കൽ ഒരു അബോധപ്രവർത്തനമാണ്. ക്ലാസ്‌റൂമിലെ ഭാഷാപഠനം അബോധപ്രവർത്തനമാണോ കലാധരൻ?. 'മദേഴ്‌സ്' എന്നൊരു ഭാഷയാണ് അതിനുവേണ്ടി ആനന്ദൻ ചിട്ടപ്പെടുത്തിയത്. അത് ശിശുഭാഷയാണ്.എൽ കെ ജിയും യു കെ ജിയും കഴിഞ്ഞ് നാലാം ക്ലാസിലെത്തിയ കുട്ടിക്ക് ശിശുഭാഷ പഠിപ്പിക്കുന്നതിലെ അനൗചിത്യവും ശ്രീദേവി പറയുന്നുണ്ട്. ബോധപൂർവ്വം അക്ഷരം പഠിക്കുന്നതും മറ്റും ഒഴിവാക്കി ഗ്രാഫിക് പോലുള്ള രീതികൾ പരീക്ഷിച്ചതിനെക്കുറിച്ചും ശ്രീദേവി പറയുന്നുണ്ട്. അത് സമയം കളയുന്നതാണെന്നും ഒരു അക്കാദമിക വർഷം മുഴുവൻ പഠിപ്പിച്ചാലും കുട്ടി അക്ഷരങ്ങൾ പഠിക്കില്ലെന്നുമാണ് ശ്രീദേവി പറയുന്നത്.
    പരിപാടി നന്നായി നടപ്പാക്കിയിടത്ത് മെച്ചമുണ്ടായിട്ടുണ്ട് എന്ന വാക്യം ശ്രീദേവിയുടെ റിപ്പോർട്ടിലുണ്ട്. അതിൽ കലാധരൻ ഊറ്റം കൊള്ളേണ്ടതില്ല. ഏത്‌മോശം പരിപാടിയും നന്നായി നടപ്പാക്കിയിടത്ത് ചില മെച്ചങ്ങൾ ഉണ്ടാകും.
    ബഹുഭൂരിപക്ഷം കുട്ടികൾക്കും എഴുതാനും വായിക്കാനുമറിയാത്ത വിദ്യാഭ്യസത്തെകുറിച്ചാണ് കലാധരൻ ഊറ്റം കൊള്ളുന്നത്. ലോകബാങ്കിന്റെ ലക്ഷ്യം സാധിക്കാൻ മുന്നിട്ടിറങ്ങിയ ഒരാളുടെ ദുർബലമായ ന്യയീകരണങ്ങളായി മാത്രമേ കലാധരന്റെ വാദങ്ങൾ കാണാൻ കഴിയുകയുള്ളു. എന്റെ കമന്റ് നിലനിർത്തിയതിന് നന്ദി.വീണ്ടും എഴുതാം.
    രാജൻ ചെറുക്കാട്‌

    ReplyDelete
  7. സുജാ രമേഷിന് മലയാളം മനസ്സിലാകുമെന്ന് കരുതുന്നു .എന്ത് അടിസ്ഥാനത്തിലാണ് ഭൂരിഭാഗം അധ്യാപകരെയും അപമാനിക്കാന്‍ തക്ക വിധമുള്ള കാഴ്ചപാടുകള്‍ നിങ്ങള്‍ നിരത്തിയിരിക്കുന്നത് ?വ്യത്യസ്തമായ അഭിപ്രായം പുലര്‍ത്തുന്ന ഒരാളാണ് ഞാന്‍ ,നിങ്ങള്‍ എന്നെ പ്രതിനിധീകരിക്കുന്നില്ല അതുകൊണ്ട് "all "എന്ന കപട ഫ്യുടല്‍ പ്രയോഗം ഒഴിവാക്കണം . വര്‍ത്തമാന കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ഒരു പുരോഗതിയും ശ്രീമതി സുജ കാണുന്നില്ല .എന്നാല്‍ രാജന്‍ ചെറുകാടിന്റെ ലേഖനത്തിലെ വസ്തുത കളോട് യോജിക്കുന്നുമുണ്ട് .ഗവണ്മെന്റിനെ ഭയക്കുന്ന ഭീരുക്കളായത് കൊണ്ടാണ് അധ്യാപകര്‍ അഭിപ്രായം പറയാത്തത് എന്നൊക്കെയുള്ള തരം പ്രസ്താവനകള്‍ നല്‍കുന്ന തിരിച്ചറിവ് താങ്കള്‍ ഒരു പൊതു വിദ്യാലയത്തില്‍ പഠിച്ചിട്ടില്ല എന്നത് തന്നെയാണ് ,ആര്‍ക്കും വാദപ്രതിവാദ ത്തിനുള്ള ഇടങ്ങള്‍ നല്‍കുന്ന തുറസ്സുകള്‍ ക്ലസ്റര്‍ യോഗങ്ങള്‍ പോലുള്ള കൂടിയിരിപ്പുകളില്‍ ,പരി ശീല നങ്ങളില്‍ ,സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പുകളില്‍ ഉണ്ട് മാഡം ,ഒന്നും അടിച്ചേല്‍പ്പിക്ക പ്പെടുന്നില്ല ,അണ്‍ ഐടെദ് സ്കൂളിലേക്കുള്ള ഒഴുക്ക് മുറിയുന്നത്‌ കൊണ്ട് ഇനി ആ വാദം വില പ്പോകില്ല ,നല്ലത് ജനം സ്വീകരിച്ചു കഴിയുന്നു .സര്‍ക്കാര്‍ സംവിധാനം ജനാധിപത്യ പരം എന്ന വാക്കിനെ ആദരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ .അധ്യാപക വിദ്യാര്‍ഥി ബന്ധത്തില്‍ വന്ന മാറ്റം വീടും വിദ്യാലയവും സമൂഹവുമായി ഇപ്പോഴുള്ള ബന്ധം ,കുട്ടികളിലെ പ്രകൃതി സ്നേഹം മൂല്യങ്ങള്‍ ഇവ വളര്‍ത്താനുള്ള ക്രിയാത്മക പദ്ധതികള്‍
    വായന ,രചന എന്നിവയില്‍ വരുന്ന വിപ്ലവാത്മകമായ പരി വര്‍ത്തനം ,ഗണിതം സയന്‍സ് എന്നിവയിലെ പുരോഗതി ഏറ്റവും വിശി ഷ്യമായ ഒന്ന് അധ്യാപകരുടെ ഗവേഷനാത്മക പഠന ങ്ങള്‍ ,,,ഇതൊന്നും താങ്കളെ തെല്ലും വിസ്മയിപ്പിക്കുന്നില്ലേ !പ്രീതികുലങ്ങരയും ചുണ്ടാവി ളാകവും പോലുള്ള നൂറു കണക്കിന് പള്ളിക്കൂടങ്ങള്‍ .അറിയില്ലേ ഇതൊന്നും ?പ്രേംജിത്തിനെ പ്പോലെ പ്രേമ ചന്ദ്രനെപ്പോലെ യുള്ള ആയിരക്കണ ക്കിന് അധ്യാപകരെയും പരി ശീല കരെയും അറിയില്ലേ ?അവരാരും രാജന്‍ ചെറുകാടിന്റെ അബോധ റിപ്പോര്‍ട്ട് നോക്കി ഇരിക്കുന്നവരല്ല ,സ്വന്തം പ്രവര്‍ത്തന മണ്ഡലത്തില്‍ , ഞാനത് കുറിക്കുംപോഴും അവര്‍ പണി യെടുക്കുന്നുണ്ടാവും .
    എങ്കില്‍ വരൂ ..ടോട്ടോ ച്ചാനിലേക്ക് ഒരു ടിക്കറ്റ് തരാം !!

    ReplyDelete
  8. സുജ
    വന്നു പ്രതികരിച്ചതിന് നന്ദി. എല്ലാ അധ്യാപകരും എന്ന് സാമന്യവത്കരിച്ചതിന്റെ യുക്തി എന്താണ്? ശക്തമായ സംഘടനാസംവിധാനമുളള സംസ്ഥാനമാണ് കേരളം. മിക്ക അധ്യാപകരും ഏതെങ്കിലും സംഘടനയില്‍ അംഗവുമാണ്.പ്രതിപക്ഷത്തും ഭരണപക്ഷത്തുമായി അവര്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് ബഷീറിന്റെ കാലത്താണ് ഡി പി ഇ പി പ്രോജക്ട് ആരംഭിക്കുന്നത്. അതിനു ശേഷം പി ജെ ജോശഫ്, നാലകത്ത് സൂപ്പി, എം എ ബേബി, അബ്ദുറബ്ബ് തുടങ്ങിയവരെല്ലാം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തു. ഇതില്‍ നയപരമായ കാര്യങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. അല്ലാതെ അരും പ്രതികരിക്കാതിരുന്നിട്ടില്ല. അതിനാല്‍ ഇത്തരം വാദങ്ങളുമായി വരുന്നത് എത്രമാത്രം വസ്തുതാപരമാണെന്നു പരിശോധിക്കണം.
    ആട്ടെ എത്തരം പഠനരീിതിയാണ് സുജ മുന്നോട്ടു വെക്കുന്നതെന്നു പറയൂ. രാജന് പരമ്പരാഗതരീതിയാണ് വേണ്ടത്. സുജയ്കും അങ്ങനെതന്നെ എന്നു കരുതട്ടെ. ചൂരല്‍ക്കഷായം, എമ്പോസിഷന്‍, ആവ്ര്‍ത്തിച്ചെഴുത്ത്, പാഠപുസ്തകത്തിലെ ചോദ്യങ്ങള്‍ മാത്രം കാണാതെ പഠിക്കല്‍, പുസ്തകബാഹയമായ പഛനാന്വേഷണങ്ങളെ തടയല്‍ തുടങ്ങിയവയെല്ലാം പരമ്പരാഗത വ്യവഹാരവാദമനശാസ്ത്രത്തിന്റെ ഭാഗമാണ്. ചോദന ക്രമീകരിച്ച് പ്രതികരണം പരുവപ്പെടുത്തല്‍. സുജ അത്തരം വ്യവഹാരവാദബോധനശാസ്ത്രത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്നറിഞ്ഞാല്‍ കൊളളാം

    ReplyDelete
  9. പ്രിയരാജന്‍ ഞാന്‍ പറഞ്ഞില്ലേ താങ്കള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്താണ് സംസാരിക്കുന്നതെന്ന്. ശ്രീദേവി സ്ലാപ്പ് നടന്ന വിദ്യാലയത്തിലെയും സ്ലാപ്പ് നടക്കാത്ത വിദ്യാലയത്തിലെയും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. നാലാം ക്ലാസിലെ സ്ലാപ്പിന്റെ സ്വാധീനം അഞ്ചാം ക്ലാസില്‍ ചെന്ന് പരിശോധിക്കുകയാണവര്‍ ചെയ്തത്. സ്ലാപ്പ് പരിപാടി നടപ്പിലാക്കാത്ത രണ്ടു വിദ്യാലയങ്ങളെ അവര്‍ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. അവിടെ പരമ്പരാഗതരീതിയാണ മുന്‍വര്‍ഷവും തന്‍വര്‍ഷവും. അതാണ് രാജന്‍ താരതമ്യത്തിനു തെരഞ്ഞെടുക്കേണ്ടിയിരുന്നത്. രാജന്‍ അണീക്കോട് എടുക്കമ്പോള്‍ അവിടെ മുന്‍ വര്‍ഷം സ്ലാപ്പ് നടനത്തും ഡി പി ഇ പി അവസാനിപ്പിക്കാന്‍ പോകുന്നു എന്ന കിംവദന്തിയെ വിശ്വസിച്ച് ആ അധ്യാപിക പഴയരീതിയിലേക്ക് പോയതുമാണ്. അതിനാല്‍ ആ വിദ്യാലയത്തില്‍ സ്ലാപ്പിന്റെ സ്വാധീനമില്ലെന്ന് എങ്ങനെ പറയാന്‍ കഴിയും പഠനങ്ങളില്‍ ചരങ്ങളെ നിയന്ത്രിക്കുന്നതിനായിട്ടാണ് രണ്ടു ഗ്രൂപ്പുകളെ എടുക്കുക. ഇവിടെയും രണ്ടു ഗ്രൂപ്പുകളാണ് . സ്ലാപ്പ്, നോണ്‍സ്ലാപ്പ് എന്നിങ്ങനെ, നോണ്‍ സ്ലാപ്പ് കൂട്ടത്തില്‍ പെട്ട വിദ്യാലയങ്ങളിലെ അവസ്ഥ ( പരമ്പരാഗത രീതിയില്‍ നിന്നും വ്യത്യസ്തമായ ഒരുനുഭഴവും കിട്ടാത്തവര്‍) ശ്രീദേവി പറഞ്ഞിട്ടും രാജന്‍ കണ്ടില്ല. അതാണ് വളച്ചൊടിക്കല്‍. എന്താ അല്ലെന്നുണ്ടോ? അടുത്ത പോസ്റ്റില്‍ ശ്രീദേവിയുടെ പഠനത്തിന്റെ വിശദാംശങ്ങള്‍ ഇടും എന്നു പറഞ്ഞാണ് ഞാന്‍ അവസാനിപ്പിച്ചത്. താങ്കള്‍ ശ്രീദേവിയുടെ പ്രധാനകണ്ടെത്തലിനെ അംഗീകരിിച്ചതില്‍ സന്തോഷം "പരിപാടി നന്നായി നടപ്പാക്കിയിടത്ത് മെച്ചമുണ്ടായിട്ടുണ്ട് എന്ന വാക്യം ശ്രീദേവിയുടെ റിപ്പോർട്ടിലുണ്ട്. അതിൽ കലാധരൻ ഊറ്റം കൊള്ളേണ്ടതില്ല. ഏത്‌മോശം പരിപാടിയും നന്നായി നടപ്പാക്കിയിടത്ത് ചില മെച്ചങ്ങൾ ഉണ്ടാകും.ഏതുമോശം പരിപാടിയും നന്നായി നടപ്പിലാക്കുക വിജയിക്കുക ഇന്നത്തെ ഫലിതമാണ് ഈ വാക്യം എന്തായാലും ശ്രീദേവി അങ്ങനെ ചിന്തിച്ചതായി അറിവില്ല. പിന്നെ ഹൈസ്കൂളിലെ അധ്യാപകനിലവാരത്തെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചത് കണ്ണില്‍ പുണ്ണുണ്ടായിട്ടാണോകാണാത്തത്? അതിനു കൂടി പ്രതികരണം തരുമോ? ശ്രീദേവിയുടെ പഠനത്തെ അവിടെയും വളച്ചൊടിച്ചില്ലേ? ഒരു പ്രസ്താവന എടുത്ത് അനവസരത്തില്‍ ഉപയോഗിച്ച് അര്‍ഥം മാറ്റുന്നതാണോ രാജന്‍ശൈലി

    ReplyDelete
  10. "The classroom did not display any evidence of activities of the children. But a few activities
    had, in fact, been undertaken. The teacher collected the results of such activities from
    among a pile of sheets kept in a corner of the room when she was asked for them. She too
    had heard the rumour that DPEP was about to be stopped and therefore did not hang up the
    charts".ഇതാ്ണ് ശ്രീദേവി പറഞ്ഞത്.
    ഇതിന് രാജന്‍ നല്‍കിയ പരിഭാഷ
    " അവിടെ ചെന്നപ്പോൾ കണ്ടത് ഡി പി ഇ പി ചാർട്ടുകളൊക്കെ ഒരു മൂലയിൽ കൂട്ടിയിട്ട് പഴയരീതിയൽ പഠിപ്പിക്കുന്നതാണെന്ന് ശ്രീദേവി കെ നായർ റിപ്പോർട്ടിൽ പറയുന്നു."
    നിഷേധിക്കാമോ?
    ക്ലാസില്‍ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ തെളിവുകളൊന്നും പ്രദര്‍ശിപ്പിച്ചിട്ടില്ല. പക്ഷേ ചില പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ആവശ്യപ്പെട്ടപ്പോള്‍ ക്ലാസിന്റെ മൂലയില്‍ വെച്ചിട്ടുളള കടലാസുകളുടെ കൂമ്പാരത്തില്‍ നിന്ന് ( കൂട്ടത്തില്‍ നിന്ന്) പഠനപ്രവര്‍ത്തനങ്ങളുടെ ഉല്പന്നങ്ങള്‍ അവര്‍ എടുത്തുകൊണ്ടുവന്നു. ഈ ടീച്ചറും ഡി പി ഇ പി അവസാനിപ്പിക്കാന്‍ പോകുന്നു എന്ന കിംവദന്തി കേട്ട് ചാര്‍ട്ടുകള്‍ തൂക്കുന്നില്ല. എന്നതിനപ്പുറം രാജന് എങ്ങനെ വ്യാഖ്യാനിക്കാനാകും? നിഷേധക്കുറിപ്പ് ശ്രീദേവിയുടെ വരികള്‍തന്നെ. ഏവിടെയാണ് ചാര്‍ട്ട് തൂക്കുന്നില്ല എന്നതൊഴിച്ച് പഴയരീതിയില്‍ പഠിപ്പിച്ചു എന്ന പ്രയോദമുളളത്? ബാക്കി കൂടി നോക്കാം The school had a most crowded standard V. About 60 children were sitting in one room. This was so because the HM was away on other duty and her pupils too were sitting in this class.
    The teacher had a tough time managing so many little children. Giving group activities was
    also impossible in such a crowded class. It was during the penultimate period of the day
    when we visited the class and the teacher was exhausted by then. When asked whether this
    was a regular occurrence she said that this was so whenever the HM had to be away on
    other duty. She sympathised with the HM who had to manage the academic as well as the
    administrative affairs of the school.
    The majority of the children were rated ‘average’ in listening and reading. Some of the
    children tried to speak something. But the majority of the class could not fare well in writing.
    Group activities were impossible in the class and some of the children were engaged in
    activities of their own, apart from the class work.
    പോരെ?

    ReplyDelete
  11. സുജ, രാജന്‍ അധ്യാപകരുടെ പ്രതികരണങ്ങള്‍ ശ്രദ്ധിക്കണം. ബിന്ദു മാത്രമല്ല ആത്മാര്‍ഥയുളളവരെല്ലാം ഒരേസ്വരത്തില്‍ താങ്കള്‍ക്കെതിരേ പ്രതികരിക്കുകയാണ്്.
    Manoj Kottakkal ഫേസ് ബുക്കിലിട്ട ഈ കത്ത് പ്രസക്തമാണ്. വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മക പ്രവര്‍ത്തനം നടത്തുന്ന ദേശീയതലത്തില്‍ അംഗീകാരം നേടിയ അധ്യാപകന്‍ .ഇപ്പോള്‍ അധ്യാപക പഠനസംഘത്തിന്റെ തേരാളി. അദ്ദേഹത്തിന്റെ കത്ത് വായിക്കൂ.
    "പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി എന്നും നിലകൊണ്ട ഒരു അധ്യാപകൻ, രക്ഷിതാവ്, ശാസ്ത്ര സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചു വരുന്ന ഒരു വ്യക്തി എന്ന നിലയിൽ ആത്മാർത്ഥമായി എനിക്ക് പറയാനാവും -
    എന്റെ ഊർജ്ജവും, വിയർപ്പും, ബൗദ്ധികമായ അധ്യാനവും ഞാൻ ചെലവഴിച്ചത് എന്റെ മുന്നിലെ സാധാരണക്കാരന്റെ മക്കൾക്കാണ് - അവരെ മിടുക്കരാക്കാൻ വേണ്ടി താത്പര്യപൂർവ്വം ഇടപെടാനാഗ്രഹിക്കുന്ന അധ്യാപക സമൂഹത്തിനു വേണ്ടിയാണ്...
    ഒരു പക്ഷേ ഈ പ്രവർത്തനങ്ങൾക്ക് നാണയങ്ങളുടെ തുലാസിൽ വിലയില്ലായിരിക്കാം -
    എന്നാൽ വിലയ്ക്കപ്പുറം ഇവയ്ക്കുള്ള മൂല്യങ്ങൾ ചെറുതാകാനിടയില്ല....
    28 വർഷത്തെ സർവ്വീസിന്നിടയിൽ നിഷ്പ്രയാസം നേടാവുന്ന SE T ,NET , ഒരു പക്ഷേ HM , പ്രിൻസിപ്പാൾ എന്നീ പദവികൾക്കപ്പുറം ഒരു കൊച്ചു വിദ്യാലയത്തിലെ പ്രൈമറി അധ്യാപകനായി എന്നെപോലെ പല അധ്യാപകരും ഇന്നും തുടരുന്നതിന് വിവരക്കേട് എന്നതിനപ്പുറം കൊച്ചു കുട്ടികളോടൊത്ത് നിൽക്കാനുള്ള താത്പര്യം എന്നും, പണത്തോട് അമിതാവേശം ഇല്ലായ്മ എന്നൊരു അർത്ഥം കൂടി ഉണ്ട്
    ഈ ചിന്ത വെച്ചു പുലർത്തുന്ന ഒരു പാട് പേർ ഈ അധ്യാപക സമൂഹത്തിൽ ഉറക്കത്തിലും ഉണർന്നിരിക്കുന്നുണ്ട്‌....
    ഒഴിവു ദിനങ്ങൾ എന്തെന്ന് മറന്നു പോയ കുറേ പാവം അധ്യാപകർ
    അവർ ഒരു പക്ഷേ പ്രകടനപരതയുടെ മുൻ വരിയിലോ , കെട്ടുകാഴ്ച്ചകളിലെ വർണ വസ്ത്രങ്ങളിലോ കാണണമെന്നില്ല -
    നിറം മങ്ങിയ ഞങ്ങളുടെ വസ്ത്രങ്ങൾക്ക് വിയർപ്പിന്റെ ഗന്ധവും ഉണ്ടാവാം -
    ഇതു പറയാൻ കഴിയുന്ന അധ്യാപകർ ഒരു പാടുണ്ട് നമുക്ക് ചുറ്റുo
    ഞാനും അവരിലെ ഒരുവൻ മാത്രം.....
    ഞങ്ങളുടെ ആഗ്രഹം എന്താണെന്ന് ചോദിച്ചാൽ .....
    ഇഷ്ടപ്പെട്ട വിഷയം ക്ലാസ്സിൽ അവസാന ശ്വാസം വരെ ആത്മാർത്ഥമായി പകർന്നു നൽകാൻ സാധിക്കണം എന്നായിരിക്കാം ഉത്തരം ലഭിക്കുക....
    പൊതു വിദ്യാഭ്യാസത്തെയാണ് ഞങ്ങൾ സ്നേഹിക്കുന്നത്-
    സ്ഥാനമാനങ്ങളെയോ, കൈയ്യിൽ വാങ്ങുന്ന ശമ്പളത്തെയല്ല.... TA, DA, അടിസ്ഥാന ശമ്പളം പോലും ഇവരുടെ ശ്രദ്ധയിൽ ഉണ്ടാവണമെന്നില്ല.....
    അറിവില്ലാത്തതു കൊണ്ടല്ല -
    അറിയേണ്ട തത്പര്യം ഇല്ലാത്തതിനാലാണ് -
    ഒരു പക്ഷേ അതുകെണ്ടാണ് മാതൃഭൂമി സബ്ബ് എഡിറ്റർ ശ്രീ രാജന്റ ലേഖനം ഇത്രമേൽ എന്നെ വേദനിപ്പിച്ചത് -
    ഇത് മറുപടിയല്ല
    28 വർഷം പൊതു വിദ്യാഭ്യത്തിനു വേണ്ടി വിയർപ്പൊഴുക്കിയ ഒരു അധ്യാപകന് അത് വായിക്കുമ്പോൾ തോന്നുന്ന വേദന മാത്രം -
    ശ്രീ. രാജൻ , ഞങ്ങൾ ഇനിയും വിയർപ്പൊഴുക്കും -
    താങ്കളെ പോലെയുള്ള ഒരു
    രാജൻമാരുടെയും സേവനം ഒരിക്കലെങ്കിലും ഞങ്ങൾക്ക് എവിടെയും ലഭിച്ചിട്ടില്ല എന്ന വേദനയോടെ ....
    ഞങ്ങളുടെ മുന്നിലെ കൊച്ചു കുട്ടികൾ ഞങ്ങളേക്കാൾ ഒരു പാട് വളരുന്നതും -
    ഇത് ഞങ്ങളുടെ മാഷാണെന്ന് സ്നേഹത്തോടെ ഓർക്കുകയോ പറയുന്ന തോ ആയ നിറമുള്ള കാലത്തെ സ്വപ്നം കണ്ടു കൊണ്ട് സന്തോഷത്തോടെ അവസാനം വരെ വിയർപ്പൊ ഴുക്കും.....
    ശ്രീ.രാജന്റെ മാതൃഭൂമി ലേഖനം വേദനയോടെ വായിക്കാനിടയായ ഒരു പാട് അധ്യാപകരിലെ ഒരുവൻ.....
    മനോജ്‌
    ലേണിംഗ് ടീച്ചർ മലപ്പുറം"

    ഈ പോസ്ററിനോടുളള അധ്യാപകരുടെ പ്രതികരണം അടുത്ത കമന്റ് ബോക്സില്‍ നല്‍കുന്നു അത് നോക്കൂ. സുജേ, എല്ലാ അധ്യാപകരും എന്ന വാക്ക് പിന്‍ വലിക്കുമല്ലോ?

    ReplyDelete


  12. Balachandran Peringalath P പാഠ്യപദ്ധതി പരിഷ്ക്കരിച്ച കാലം തൊട്ട് മാതൃഭൂമി പത്രത്തിൻറ കൂലി എഴുത്തുകാരനാണ് രാജൻ ചെറുകാട്. അദ്ധ്യാപകനെയോ അദ്ധ്യാപക ചരിത്രത്തെേയോ അന്വേഷിക്കാത്ത ഒരാൾ. അയാൾക്ക് സാക്ഷാൽ ചെറുകാട് എഴുതിയ പുസ്തകങ്ങൾ പോലും വായിക്കേണ്ടതില്ല. കാരണം പൊതു വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കാൻ ശ്രമിക്കുന്ന മുത്തശ്ശി പത്രത്തിൻ്റെ കൂലി എഴുത്തുകാരനാണയാൾ.
    Prem Jith പ്രിയ മാഷേ
    താങ്കളുടെ കത്ത് വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു :. കാൻസർ പിടിപെട്ട് മരണത്തെ മുന്നിൽ കണ്ട് ജീവിതത്തിന് വേണ്ടി പോരാടുമ്പോഴും ഞാൻ കരഞ്ഞില്ല. പാഠ്യപദ്ധതിയുടെ വിശ്വാസ പ്രചാരകനായി അണിചേരുമ്പോൾ എന്റെ പ്രധാന ആയുധമായിരുന്ന ശബ്ദം നഷ്ടപ്പെട്ട പ്പോഴും ഞാൻ കരഞ്ഞില്ല.' താങ്കളുടെ എഴുത്ത് എന്നെപ്പോലെയുള്ളവർക്ക് ആവേശമാക്കുന്നു... ആ ആവേശമാണ് കാൻസർ ഒരു വൈകല്യമുള്ള മനുഷ്യനാക്കി മാറ്റിയിട്ടും ഒരു ദിവസം കുറഞ്ഞത് 10 മണിക്കൂറെങ്കിലും എന്റെ വിദ്യാലയത്തിനായി കഠിനമായി പ്രവർത്തിക്കാൻ കരുത്തു നൽകുന്നത് 'താങ്കൾ ഒറ്റക്കല്ല ഈ പ0ന രീതി ക്ലാസ്സ് മുറിയിൽ ഒരു ബഹളവും പ്രചാരവുമില്ലാതെ നിശബ്ദമായി നന്നായി ചെയ്യുന്ന നിരവധി അധ്യാപകർ താങ്കൾക്കൊപ്പമുണ്ട്.ii താങ്കളുടെ വീര്യം പകരുന്ന വാക്കുകളും പ്രവൃത്തിയും തുടരൂ.'' ഒരു രാജനും ഒരു പത്രത്തിനും അത് തടയാൻ കഴിയില്ല.''
    ആശംസകൾ...
    Rajeev Purushothaman ആത്മാർത്ഥതയോടെയുള്ള കുറിപ്പ്
    Bindu Puthukunnath ·
    ഞാനും മനോജ് സാറിനോട് യോജിക്കുന്നു.കുട്ടികളാണ് നമ്മുടെയൊക്കെ സമ്പാദ്യം.ഇരുപത്തിമൂന്നു കൊല്ലമായി പൊതു വിദ്യാലയത്തിന്റെ ഭാഗമായിട്ട്.കുട്ടികൾ ഇത് ഞങ്ങളുടെ ടീച്ചർ ആണ് എന്ന് പറയുമ്പോൾ കിട്ടുന്ന ആ സുഖം മറ്റെന്തിന് നൽകാനാവും.
    Biju Mathew Good manoj
    Shafiparakkal Parakkal മാഷെ നിങ്ങൾക്കൊപ്പം
    Sharafu Sha mashinoppam..
    Bindu Subhash well said Manojmash
    Jessy Saju Well done Manoj.
    Suresh Ak ഒരു നല്ല നാളെയെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന അധ്യാപകർക്കൊപ്പം ഞങ്ങളുണ്ട്...
    MV Shaji Chuzhali whats app ഗ്രൂപ്പുകളിൽ ഞാൻ copy - paste ചെയ്തിട്ടുണ്ട്.. ഇത് അധ്യാപക സമൂഹത്തിൽ വ്യാപകമായി പ്രചരിക്കണം ...SET, NET ,Hm, Principalഒക്കെയാണ് അധ്യാപനത്തിലെ സായൂജ്യമെന്ന് കരുതുന്നവർക്കിടയിൽ ...
    താങ്കളുടെ ആത്മാർഥത നേരിൽ മനസ്സിലാക്കിയ ഒരഭ്യുദയകാംക്ഷിയുടെ പിന്തുണ!
    Vijayakumar Kp നന്നായി മാഷേ..
    ശ്രീ.രാജനെപ്പോലുള്ളവർ അച്ചാരം വാങ്ങി ,പൊതു വിദ്യാഭ്യാ മേഖലയെ ഇകഴ്ത്താനും തകർക്കാനും ശ്രമിക്കുന്നത് ആർക്കു വേണ്ടിയാണെന്ന് നമുക്ക് നന്നായറിയാം
    Kesavan Alath മനോജ് താങ്കൾ തനിച്ചല്ല. ശ്രീ രാജൻ ചെറുക്കാട് 1998 ൽ പ റ ഞ്ഞതു തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു ' അയാളെ വിട്ടേയ്ക്കൂ ' അവരുടെയൊക്കെ നിക്ഷിപ്ത താത്പര്യമെന്തെന്ന് നമുക്കറിയാലോ

    Abhilash Arjun മാഷ് നെ എനിക്കറിയില്ല എങ്കിലും വിയർപ്പിന്റെ ഗന്ധമുണ്ടെന്നതിൽ നാം തുല്യർ
    ധൈര്യമായി മുന്നോട്ട്
    Suresh Vilayil പണ്ടത്തെ ആ "മാഷ് " എന്ന പദം അന്വർത്ഥമാക്കുന്നു
    R Vinod Nair Super Unniyetta
    Dileep Kottakkal മാഷിനോപ്പം
    Jayarajan Mundeni congrats Manoj sir for your brave revelations.
    Aliyas MK ആടിനെ പട്ടിയാക്കുന്ന രാജനെ പോലെയുള്ള ഇത്തരം കൂലി എഴുത്തുകാരുടെ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ പൊതു ജനം പുച്ഛിച്ച് തളളിക്കൊള്ളും.
    Vasu Kandanchira You said it well.
    Kesav Po എന്നാലും അൺ എയിഡഡിൻറെ അച്ചാരം വാങ്ങി അവൻ ഈ പണി തുടരും.മാതൃഭൂമി പേനയുന്താൻ സ്ഥലവും നൽകും.അവരുടെ അജണ്ട നമുക്കറിയാമല്ലോ...

    ReplyDelete
  13. Dear ms.bindu and kaladharan master,
    I am also a teacher in a tribal welfare school. It is easy to type in english than Malayalam. So I chose to write in English. I was there in Malappuram district as PD teacher in a GLP school. There were 4 divisions with average 50 students in each. Now there are only 2 divisions in that school. I invite you all to make a public debate on this issue. I have been teaching in Govt school for the past 26 years and trying to view things in an independent manner. It won't serve you any merit by blaming those who criticize DPEP.

    Even now, the projects are not being implemented with the right vision. The best example is the posting of trainers in SSA.
    Only relief now I see is the present govt's 'pothuvidyabhyasa samrakshana ygnam" , which is being implemented promptly, and the vacation training reflected this good intention.
    Please come out of your comfort zone and see for yourself the ground reality.

    Personally, I deliver my job as a teacher on a student based approach. With an experience of teaching in a tribal school for the last 20 years, I have nothing to complain, but I wish and expect that all the teachers should consider their job as a divine one and keep the students as individuals with unique qualities.

    Attacking those who criticize is easy, but one can never run away for the damage it has caused.
    Once again, writing in English does not mean that the person is oblivious to the happenings in Keralam , i am very much here!

    ReplyDelete
  14. സുജ
    എസ് എസ് എയില്‍ പരിശീകരെ പോസ്റ്റ് ചെയ്യുന്ന രീതിയുമായി പൊതുവിദ്യാഭ്യാസത്തെ കൂട്ടിക്കെട്ടുന്നതെന്തിന് എന്നു മനസിലാകുന്നില്ല.മലപ്പുറത്ത് മാത്രമല്ല എല്ലായിടത്തും കുട്ടികള്‍ കുറഞ്ഞി്ട്ടുണ്ട്. അത് തൊണ്ണൂറ്റി ആറിനു ശേഷം ഉണ്ടായ പ്രവണതയാണോ? എന്റെ ബ്ലോഗ് നോക്കിയാല്‍ എഴുപതുകള്‍ മുതല്‍ ഒരു നിശ്ചിത അനുപാതത്തില്‍ കുട്ടികള്‍ കുറഞ്ഞുവരുന്നതിന്റെ പട്ടിക കാണാം. ടീച്ചര്‍ എങ്ങനെ അതിനെ വിശദീകരിക്കും?ഇവിടെ പൊതുവിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ ഇരുപത് വര്‍ഷമായി ഒരു നന്മയും ഇല്ല എന്നു പറയുന്നവരോടാണ് സംവാദം. വസ്തുതകള്‍ ചൂണ്ടിക്കാണിച്ചാല്‍ മനസിലാകും. അത് ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാകണം. ഞാന്‍ രാജന്‍ കളളം പറയുന്നു എന്നാണ് ഈ കുറിപ്പില്‍ സൂചിപ്പിച്ചത്. വിദ്യാഭ്യാസ ചര്‍ച്ചകളില്‍ അനുവദിക്കാവുന്ന രീതിയാണോ പഠനറിപ്പോര്‍ട്ടുകളെ വളച്ചൊടിക്കല്‍? അതിന്റെ നൈതികത ചോദ്യം ചെയ്യണ്ടേ? വിമര്‍ശകരെ ആക്രമിക്കലിനേക്കാള്‍ വിമര്‍ശനത്തിന് ആധാരമാക്കുന്ന വസ്തുതകളെ പരിശോധിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. സുജയുടെ കാര്യത്തിലും അതു തന്നെ.
    ഞാന്‍ ഓരോ വര്‍ഷവും കേരളത്തിലെ വിവിധജില്ലകളിലെ പത്തമ്പത് വിദ്യാലയങ്ങളെങ്കിലും സന്ദര്‍ശിക്കാറുണ്ട്. കഴിഞ്ഞാഴ്ച കണ്ണൂരിലെ നാലു സ്കൂളുകളില്‍ പോയി. ഫീല്‍ഡില്‍ എന്താണ് നടക്കുന്നതെന്ന് തൊട്ടറിയാറുണ്ട്. ഞാവക്കാട് സ്കൂളിലെ ഒന്നാം ക്ലാസ് ടീച്ചര്‍ ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്ത് അയച്ചുതന്നു. വടക്കേവാഴക്കുളത്തെ മിനിടീച്ചറും അയച്ചുതന്നു. അതൊന്നും ഫീല്‍ഡ് റിയാലിറ്റിയല്ലേ? ഒന്നാം ടേമില്‍ ഒന്നാം ക്ലാസിലെ കുട്ടികള്‍ തെറ്റില്ലാതെ എഴുതുന്നു എന്നത്. അതംഗീകരിക്കാന്‍ ഞാനെന്തിനു മടി്ക്കണം. ഇങ്ങനെ നിരവധി വിദ്യാലയങ്ങള്‍ എന്റെ നിരന്തര സമ്പര്‍ക്ക പരിധിയിലുണ്ട്. ഉദ്യോഗസ്ഥനെന്ന നിലയിലല്ല വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പറഞ്ഞതിനര്‍ഥം എല്ലാ വിദ്യാലയങ്ങളും കേമം എന്നാണെന്നല്ല. മാറേണ്ടവ ഉണ്ട്. മാതൃകകളും ഉണ്ട്.

    ReplyDelete
  15. കലാധരൻ,
    താങ്കളുടെ തട്ടിപ്പുകളുടെ ഉദാഹരണങ്ങൾ ഒരോന്നായി ഞാൻ അവതരിപ്പിക്കാം. ശ്രീദേവി കെ നായരുടെ റിപ്പോർട്ടിൽ എഴുത്തിൽ എ പ്ലസ് നേടിയവരുടെ കണക്കാണ് എട്ട് എന്ന് ഞാൻ പറഞ്ഞത് ( എഴുത്തിൽ ) കലാധരൻ വളച്ചൊടിക്കുന്തുപോലെ പാങ്ങോട്, ഹോളി ഏഞ്ചൽസ്,ഇളവൺപാടം, കുമ്പള തുടങ്ങിയസ്‌കൂളിലെ കുട്ടികളും എഴുത്തിൽ എഗ്രേ്ഡ് നേടിയിട്ടുണ്ടെന്ന് തെളിയിക്കാൻ കലാധരനെവെല്ലുവിളിക്കുകയാണ്. ശ്രവണം,ഭാഷണം വായന എന്നിവയേക്കാൾ വസ്തുനിഷ്ടമായി പരിശോധിക്കാൻ കഴിയുന്നത് എഴുത്തിലായതുകൊണ്ടാണ് അക്കാര്യം ഊന്നിപ്പറഞ്ഞത്. എട്ടുകുട്ടികൾക്കുമാത്രമാണ് എഴുത്തിൽ എഗ്രേഡ് കിട്ടിയത്.ആരെങ്കിലും തെറ്റിദ്ധരിച്ചോട്ടെ എന്ന് കരുതിയാണ് കലാധരൻ അത് 14ശതമാനമാക്കിയത്. അതുകൊണ്ട് രാജൻ പറഞ്ഞത് സത്യമാണ്.കലാധരൻ അസത്യം പറയുന്നു. എന്നിട്ട് പറയുന്നതോ ഭാഗികമായ സത്യം എന്ന്. അതെന്താസംഗതി?
    അപ്പോൾ റിപ്പോർട്ട് വായിച്ച് മനസിലാക്കാൻ പറ്റാത്തത് രാജനോ അതോ കലാധരനും ഹക്കീമിനുമോ? ചാർട്ടുകൾ മൂലയ്ക്കിട്ട സ്‌കൂളിലാണ് എഴുത്തിൽ എ ഗ്രേഡ് ലഭിച്ചത് എന്നത് വിസ്മരിക്കരുത്.
    2) 2001 ലെ വിജയത്തെക്കുറിച്ച് ശ്രീദേവി പറഞ്ഞകാര്യം(സർവ്വെ നടത്താനിടയായ സാഹചര്യം) വ്യക്തമാക്കിയിട്ടേയുള്ളു. അത് ഡി പി ഇപിയുടെ കുഴപ്പമാണെന്ന് പറഞ്ഞിട്ടില്ല. താങ്കളുടെ രണ്ടാമത്തെ കബളിപ്പിക്കൽ.
    3) പത്താം ക്ലാസിലെ റിപ്പോർട്ട് വ്യാഖ്യാനിച്ച് ഡി പി ഇപിയാക്കിയിട്ടില്ല. അധ്യാപകരുടെഇടയിൽ നടത്തിയ സർവ്വെയെക്കുറിച്ചാണ് പറഞ്ഞത്. വീണ്ടും കബളിപ്പിക്കൽ.
    4) പണ്ട് എസ് എസ് എൽ സി തോൽക്കുന്നവരെല്ലാം വീട്ടിലിരിക്കുകയായിരുന്നു എന്ന കലാധരന്റെ വാദത്തെ ഖണ്ഡിക്കാനാണ് അന്ന ആയിരക്കണക്കിന് പാരലൽ/ട്യൂട്ടോറിയൽ കോളേജുകൾ ഉണ്ടായിരുന്നു എന്നു പറഞ്ഞത്.അത് നിഷേധിക്കാൻ പറ്റാത്ത വസ്തുതയാണ് കാലധരൻ. തോറ്റുപഠിക്കാൻ പോകുന്നത് എന്ന് താങ്കൾ കളിയാക്കുമ്പോഴും നിശ്ചിതനിലവാരമുള്ളവരേ വിജയിച്ചിരുന്നുള്ളു എന്ന് മനസിലാക്കണം.അതിനാണ് പരീക്ഷ. എല്ലാവരേയും ജയിപ്പിക്കാനാണെങറ്റകിൽ എന്തിനാണ് പരീക്ഷ? ഇന്ന് സ്‌കൂളിന്റെപരിസരത്ത് കൂടി പോകുന്നവരും ജയിക്കുകയാണ്.അതിൽ ഉളുപ്പുണ്ടോ? (അടുത്ത പരിഹാസം ഈ പ്രയോഗത്തെക്കുറിച്ചായിരിക്കും)
    സുജ രമേഷ് എന്ന സഹോദരി ചില സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ എല്ലാവരും കൂടി അവർക്കെതിരെ കലിതുള്ളേണ്ട കാര്യമില്ല. ആയിരക്കണക്കിന് അധ്യാപകരുടെ അഭിപ്രായമാണവർ നിഷക്കളങ്കമായി പ്രകടിപ്പിച്ചത്.
    രാജൻ ചെറുക്കാടിന്റെ ലേഖനം വായിച്ച് വേദനിച്ച നൂറുകണക്കിന് അധ്യാപകർ കേരളത്തിൽ ഉണ്ടെന്നെനിക്കറിയാം. അവർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ബേഌക്ക്. ജില്ല, സം്സ്ഥാനം, ദേശീയതലം എന്നിങ്ങനെ റിസോഴ്‌സ് പേഴസ്ൺസ് ഉൾപ്പെടെ പങ്കുപറ്റിയവർക്ക് ഈ പദ്ധതിയെ ന്യായീകരിച്ചേപറ്റു. അവരുടെ കള്ളക്കണ്ണീരിന്റെ പിന്നിലുള്ള താത്പര്യങ്ങൾ മനസിലാക്കാൻ മിനിമം കോൺസെൻസ് മതി കലാധരൻ
    കമന്റുകളിൽ കേശവൻ എന്ന അധ്യാപകൻ ഒരു സത്യം പറഞ്ഞു.അതായത് രാജൻ ചെറുക്കാട് 1998ൽ പറഞ്ഞതുതന്നെ ഇപ്പോഴും പറയുന്നു.ശരിയാണ്.
    പക്ഷെ കലാധരൻ താങ്കൾ അംഗമായ പരിഷത്ത് 1994ൽ പറഞ്ഞത് 1996ൽ പൂർണമായി തള്ളിക്കളഞ്ഞു.ഡി പി ഇപി ലോകബാങ്ക് പദ്ധതിയാണെന്നും അത് നടപ്പാക്കിയാൽ കേരളത്തിലെ വിദ്യാഭ്യാസം നശിച്ചുപോകുമെന്നും പരിഷത്ത് പറഞ്ഞിരുന്നു.നിഷേധിക്കാമോ? താങ്കൾ സത്യസന്ധനാണെങ്കിൽ ഈ പരിണാമത്തിന്റെ കാരണം വിശദീകരിക്കൂ.

    ReplyDelete
  16. ചില ചോദ്യങ്ങൾ കൂടിയുണ്ട് കലാധരൻ.
    1) ഡി പി ഇപി ലോകബാങ്കിന്റെ പദ്ധതിയല്ലേ?
    2) ലോകബാങ്കും കേരള,കേന്ദ്രസർക്കാരുകളും തമ്മിൽ ഡി പി ഇപികരാറിൽ ഒപ്പിട്ടിട്ടില്ലേ?
    3) ഡി പിഇപിയുടെ എല്ലാതീരുമാനങ്ങളും ലോകബാങ്കിന്റെതായിരിക്കുമെന്ന് അതിൽ സമ്മതിക്കുന്നില്ലേ?
    4) കരിക്കുലത്തിൽ ഇടപെടാനല്ലേ എഡ്‌സിൽ വന്നത്. അവരെ വെച്ചത് ലോകബാങ്കല്ലേ?
    5) ജോൺമിഡിൽട്ടൻ,അഡ്രിയാൻ വെസ്പൂർ തുടങ്ങിയ ലോകബാങ്കിന്റെ ഉദ്യോഗസ്ഥർ ഡി പിഇപി ചർച്ചയക്ക് കേരളത്തിൽ വന്നിട്ടില്ലേ?
    6) കേരളത്തിലെ പാവപ്പെട്ടവരുടെ ഉന്നതിയിൽ അതീവ താത്പര്യമുള്ള ഒരു സ്ഥാപനമാണൊ ലോകബാങ്ക്? അതോ സാമ്രാജ്യത്വ താത്പര്യങ്ങൾ നടപ്പിലാക്കാന്ന സ്ഥാപനമണോ? കമ്മ്യൂണിസ്റ്റ്കാർക്ക് എന്നുമുതലാണ് ലോകബാങ്ക് പ്രിയപ്പെട്ടതായത്? താങ്കൾ ഒരു കമ്മ്യൂണിസ്റ്റ്കാരനാണെല്ലോ?
    7) കുട്ടികളുടെചിന്താശേഷി തടയാനല്ലേ ഒാർമ്മശക്തി പരീക്ഷിക്കുന്ന എഴുത്ത് പരീക്ഷയെ ഡി പിഇപി തള്ളിപ്പറഞ്ഞത്. ഓർമ്മയില്ലെങ്കിൽ ചിന്തയില്ല എന്ന് താങ്കൾക്കും ശിങ്കിടികൾക്കും അറിയില്ലെ?
    8) കേരളത്തിൽ ആദ്യംനടപ്പാക്കി ദേശീയ കരിക്കുലമാക്കിയതല്ലേ? വിദ്യാഭ്യാസ അറകാശനിയമം അതിന്റെ ഭാഗമല്ലേ?
    9) ഡി പി ഇപിപാഠ്യപദ്ധതിയെ അങ്ങനെ വിളിക്കരുതെന്നും പുതിയ പാഠ്യപദ്ധതി എന്നേ വിളിക്കാവു എന്നും താങ്കളുടെ സുഹൃത്തുക്കൾ നിർബന്ധിച്ചില്ലേ?
    10 ) ഒരു ഘട്ടത്തിൽ പദ്ധതിക്ക് ലോകബാങ്കുമായി ഒരുബന്ധവുമില്ലെന്നും പിന്നീട് പണം തരുന്നബന്ധം മാത്രമേയുള്ളുവെന്നും നിങ്ങൾ പ്രചരിപ്പിച്ചില്ലേ?എന്തിന് കളവ് പറഞ്ഞു? ഡി പി ഇപി ലോകോത്തരപദ്ധതിയാണെങ്കിൽ എന്തുകൊണ്ട് പല അധ്യാപകരും മറ്റുസിലബസുകൾ തേടിപ്പോയി?
    11 ) ഡി പി ഇപിക്ക്‌ശേഷം എസ്എസ് എ,ആർ എം എസ് എ, ആർ യുഎസ് എ എന്നിവ ലോകബാങ്കിന്റെഫണ്ട് കൊണ്ട് പ്രവർത്തിക്കുന്നവയല്ലേ?
    12)ഇന്ത്യൻ വിദ്യാഭ്യാസത്തെ മൊത്തം ലോകബാങ്ക് വിഴുങ്ങുമെന്ന് പരിഷത്ത് 1994ൽ പറഞ്ഞത് ഇപ്പോൾശരിയായില്ലേ കലാധരൻ?

    ReplyDelete
  17. രാജന്‍
    ഇവിടെ ഡി പി ഇ പിയും വിദ്യാഭ്യാസവും എന്ന ലേഖനത്തിലാണ് താങ്കള്‍ ശ്രീദേവിയുടെ പഠനത്തിലെ കാര്യം സൂചിപ്പിക്കുന്നത്. അന്ന് പത്താം ക്ലാസിലെ റിസല്‍റ്റ് മോശമാണ് എന്നു പറഞ്ഞാല്‍ അത് പഴയരീതിയിലെ റസല്റ്റ് മോശം എന്നു തന്നെയാണ് അര്‍ഥം. പക്ഷേ താങ്കള്‍ പറഞ്ഞുവരുനന്ന ക്രമവും രീതിയും വെച്ച് അത് തെറ്റിദ്ധരിക്കപ്പെടും. താങ്കള്‍ പഴയരീതിയിലെ പഠനത്തില്‍ നിലാവരം കുറവാണെന്ന് സൂചിപ്പിച്ചിട്ടില്ല. ഇപ്പോഴും. അതാണ് ശ്രീദേദിവയുടെ പഠനത്തോടുളള തട്ടിപ്പ്
    രണ്ട് എഴുത്തില്‍ മുമ്പിലാണെന്ന് തന്നെയാണ് താങ്കള്‍ പറഞ്ഞിട്ടുളളത്. അതിനാലാണല്ലോ വായനക്കാര്‍ക്ക് വേണ്ടി അതിന്റെ ഫോട്ടോ അതേ പോലെ നല്‍കിയത്.ഞാന്‍ അതു നല്‍കാതിരുന്നിട്ടില്ല. മറിച്ച് താങ്കള്‍ പറഞ്ഞതുപോലെയല്ല ശ്രീദേവി പറഞ്ഞത് എന്ന് അവരെഴഉതിയത് അതേപോലെ കോപ്പി ചെയ്ത് ഞാനിട്ടിട്ടുണ്ട്. അവിടെ ഡി പി ഇ പി ചാര്‍ട്ടുകള്‍ ചുരുട്ടിക്കൂട്ടിക്കളഞ്ഞു എന്ന രാജന്‍ പറയുനന്തിന്റെ അതേ വാ്ക്യം എവിടെയാണുളളത്. എന്റെ പരിഭാഷയാണോ രാജന്റെ പരിഭാഷയാണോ ആ റിപ്പോര്‍ട്ടിനോട് നീതി പുലര്ഡത്തുന്നത്.?
    അരു ഭാഷയില്‍ സംസാരിക്കാനറിയത്തില്ല എഴുതാനറിയാം എന്നതല്ല പ്രാഥമിക മികവ്. ഇംഗ്ലീഷില്‍ ഭാഷണശേഷിയുളളവരുടെ ഉളളില്‍ ആ ഭാഷ സ്വാംശീകരിക്കപ്പെട്ടു കഴിഞ്ഞു. ഭാഷണം വേഗത്തില്‍ മനസില്‍ നിന്നും ഒഴുകിയെത്തുന്നതാണ്. ലേഖനത്തില്‍ ആലോചനയ്ക് സമയം ഉണ്ട്. അതിനാല്‍ ആദ്യനൈപുണിയായ ഭാഷണത്തിലെ മികവില്ലാതെ എഴുത്തില്‍ എ ഗ്രേഡ് ലഭിച്ചു എന്നത് വലിയ മികവല്ല. പക്ഷേ കാതലായ ചോദ്യം ഇതാണ് . അണീ്ക്കോട് സ്കൂള്‍ സ്ലാപ്പ് ഒരു വര്‍ഷം നടപ്പിലാക്കിയ വിദ്യാലയമാണ് . അതെന്താ രാജന്‍ മറച്ചത്.?ശതമാനം മാറ്റി എട്ടെന്നേഴുതിയാലും ഈ നീരീക്ഷണം തെറ്റല്ല. സുജ ഇപ്പോഴല്ല എന്റെ ബ്ലോഗില്‍ വരുന്നത്. ഞങ്ങള്‍ തമ്മില്‍ നേരത്തെയും ചര്‍ച്ച നടന്നിട്ടുണ്ട്. അവര്‍ ശിശുകേന്ദ്രിത സമീപനത്തി്ന്റെ ആളാണ്. രാജനെപ്പോലെ അധ്യാപകകേന്ദ്രിത വിദ്യാഭ്യാസത്തിന്റെ ആളല്ല. ദേശീയ അവാര്‍ഡ് വാങ്ങിയ അധ്യാപകനായ മനോേജിനെയാണ് താങ്കള്‍ പരിഹസിക്കുന്നത്.ഏറ്റവും മികച്ച അധ്യാപകരെ വരെ കളിയാക്കാനും ലോകബാങ്കിന്റെ പങ്കുപറ്റിയവരെന്ന് ആരോപണമുന്നയിക്കാനും ( തെളിവില്ലാതെ ) താങ്കള്‍ മടിക്കില്ല എന്നെനിക്കറിയാം. ഒന്നു കൂടി പറയട്ടെ ശ്രീദേവിയുടെ റിപ്പോര്‍ട്ടില്‍ നിന്നും ഞാനുദ്ധരിച്ചു നല്‍കിയ ഭാഗത്തിന്റെ പരിഭാഷയാണോ താങ്കളുടെ വാക്യം? "The classroom did not display any evidence of activities of the children. But a few activities
    had, in fact, been undertaken. The teacher collected the results of such activities from
    among a pile of sheets kept in a corner of the room when she was asked for them. She too
    had heard the rumour that DPEP was about to be stopped and therefore did not hang up the
    charts ക്ലാസില്‍ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ തെളിവുകളൊന്നും പ്രദര്‍ശിപ്പിച്ചിട്ടില്ല. പക്ഷേ ചില പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ആവശ്യപ്പെട്ടപ്പോള്‍ ക്ലാസിന്റെ മൂലയില്‍ വെച്ചിട്ടുളള കടലാസുകളുടെ കൂമ്പാരത്തില്‍ നിന്ന് ( കൂട്ടത്തില്‍ നിന്ന്) പഠനപ്രവര്‍ത്തനങ്ങളുടെ ഉല്പന്നങ്ങള്‍ അവര്‍ എടുത്തുകൊണ്ടുവന്നു. ഈ ടീച്ചറും ഡി പി ഇ പി അവസാനിപ്പിക്കാന്‍ പോകുന്നു എന്ന കിംവദന്തി കേട്ട് ചാര്‍ട്ടുകള്‍ തൂക്കുന്നില്ല. എന്നതിനപ്പുറം രാജന് എങ്ങനെ വ്യാഖ്യാനിക്കാനാകും?

    ReplyDelete
  18. രാജന്‍ ഇവിടെ സൂചിപ്പിച്ച എല്ലാ കാര്യങ്ങളും ഈ ബ്ലോഗില്‍ ചര്‍ച്ച ചെയ്യാം. ഞാന്‍ റെഡി
    പക്ഷേ ആദ്യം ഓരോന്നു വീതം പരിശോധിക്കണം
    അത് രാജന്റെ വ്യാജത്തെളിവുകളാണ്
    ഇപ്പോള്‍ ശ്രീദേവി കെ നായരുടെ പഠനമാണ് വിശകലനം ചെയ്യുന്നത്
    അതു കഴിഞ്ഞ് അസര്‍
    പിന്നെ നിലവാരം തകര്‍ന്നു എന്നു സ്ഥാപിക്കാനായി രാജന്‍ വെച്ച ഓരോന്നും
    താങ്കളുടെ പ്രധാന വാദം നിലവാരം തകര്‍ത്തു എന്നതിലാണ് . അതാര് എന്ന ചോദ്യമാണ് ലോകബാങ്ക് എന്ന താങ്കളുടെ ഉത്തരം. എങ്ങനെ എന്നതിനാണ് മറ്റുളളവ. അതാനാല്‍ ആദ്യം നിലവാരചര്‍ച്ച തന്നെയാണ് വേണ്ടത്. അത് സ്ഥാപിക്കാന്‍ കഴിഞ്ഞാലല്ലേ അടുത്ത വിഷയം എടുക്കേണ്ടതുളളൂ. എന്താ രാജന് കൂട്ടിക്കുഴച്ച് സംസാരിച്ച് ശീലമേ ഉളളോ? നിലവാരചര്‍ച്ചയെ ഭയമാണോ?

    ReplyDelete
  19. “all the teachers have the same opinion as Mr. Rajan cherukkad, except a few who do not like to spend time in primary classes and teach students with dedication and patience” കഴിഞ്ഞ 26 വര്ഷം പൊതു വിദ്യാലയത്തില്‍ പഠിപ്പിച്ച സുജ ടീച്ചര്‍ എന്ത് കൊണ്ട് ഇങ്ങനെ പ്രതികരിച്ചു എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിയാത്തത് .ശ്രീ .രാജന്‍ ചെറുക്കാട് അധ്യാപന പരിചയം ഇല്ലാത്തതു കൊണ്ടും കൃത്യമായ മാധ്യമപ്രവര്‍ത്തകന്റെ അജെണ്ട ഉള്ളത് കൊണ്ടും ആണ് സത്യത്തെ വളച്ചൊടിക്കുന്നത് എന്ന് മനസിലാക്കാം .എന്നാല്‍ ഇത്രയധികം പരിശീലന പരിപാടികളില്‍ പങ്കെടുകയും സ്വന്തം ക്ലാസ് മുറിയില്‍ ചെയ്ത് നോക്കുകയും ചെയ്ത ഒരു അദ്ധ്യാപികയുടെ അജണ്ട എന്താണെന്ന് ഊഹിക്കാനേ കഴിയുന്നില്ല . എന്‍റെ 20 കൊല്ലത്തെ അധ്യാപന പരിചയം വച്ച് കൊണ്ട് അക്കാദമിക രംഗത്ത് ഉണ്ടായ വളര്‍ച്ച അക്കമിട്ട് പറയാന്‍ കഴിയും .സ്ലാപ്പ് മുതല്‍ കേരളത്തില്‍ നടപ്പാക്കിയ എല്ലാ നൂതന സംരഭങ്ങളും ക്ലാസ് മുറിയില്‍ നടപ്പാക്കിയ അനുഭവം എനിക്കുണ്ട് .ഗവേഷണ സ്വഭാവത്തോടെ ക്ലാസ് റൂം പ്രക്രിയയെ സമീപിച്ച് , ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വിജയിപ്പിക്കുകയും ക്രിയാത്മകമായി വിമര്‍ശിക്കുകയും ചെയ്യാറുണ്ട് .സുജ ടീച്ചര്‍ ഇങ്ങനെ കാടടച്ച്‌ വെടി വച്ചത് പൊതു വിദ്യാലയത്തെ സ്നേഹിക്കുന്ന ഒരു പ്രൈമറി ടീച്ചര്‍ എന്നാ നിലയില്‍ എന്നെ ഒരുപാട് വേദനിപ്പിച്ചു . കാരണം കേരളത്തില്‍ ഒരു അദ്ധ്യാപിക ഇങ്ങനെ പരസ്യമായി ആക്ഷേപിക്കുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് സമാനമാണ് .എന്തായാലും സുജ ടീച്ചറെ നേരില്‍ കാണാനും സംസാരിക്കാനും ക്ലാസ്സുകള്‍ കാണാനും കൌതുകം തോന്നുന്നു . ടീച്ചര്‍ക്ക്‌ വിരോധമില്ലെങ്കില്‍ വരട്ടെ? ഒരു ടീച്ചര്‍ എന്ത് കൊണ്ട് ഇങ്ങനെ പ്രതികരിച്ചു എന്ന് അന്വേഷിക്കേണ്ടത് പൊതു വിദ്യാലയത്തെ സ്നേഹിക്കുന്ന നമ്മുടെ ഒക്കെ കടമയാണ് .അവസാനമായി ഒരു കാര്യം കൂടി ;കലാധരന്‍ മാഷ് പറഞ്ഞത് ഒന്ന് കൂടി ആവര്‍ത്തിക്കുന്നു . “സുജേ, എല്ലാ അധ്യാപകരും എന്ന വാക്ക് പിന്‍ വലിക്കുമല്ലോ?”

    ReplyDelete
  20. Dear Jayasree teacher
    you are most welcome to visit my school any time.
    I am happy that you do innovative activities in your classroom. Devoid of the various projects, I approach my students on the basis of their level. Whatever I have shared here is my experience in my district and Malappuram district, where I had been posted first.I have always recognized good models and felt sad at bad performers ie, among teachers and trainers. I am not the kind of person who sees negativity in everything.
    I got a chance to interact with teachers from various BRC s in Ernakulam and Kollam districts. Their opinion and various reports made me write the above comments.
    My own personal experience is the best evidence.I agree that there are many good teachers and trainers. But their percentage is very less.
    I don't intend to hurt anybody, because I know the hardships of teaching socially and economically backward students with no support from the parents.
    My request to you all again is, don't get agitated at those who criticize, don't take the entire responsibility as if you were cause of implementing DPEP.
    Statistical reports and surveys be like that. Just communicate with teachers in other areas . You will understand that there is some truth in what I said.
    Kaladharan sir get irritated with my comments from the beginning itself. I expect a more matured attitude form his side.
    Anyway, I thank him for this blog and allowing me to express my opinion here.

    ReplyDelete
  21. ആദ്യ കമന്റില്‍ സുജ പറഞ്ഞത്
    "all the teachers have the same opinion as Mr. Rajan cherukkad, except a few who do not like to spend time in primary classes and teach students with dedication and patience"
    രണ്ടാമത്തെ കമന്റ്
    Personally, I deliver my job as a teacher on a student based approach. ( രാജന്‍ ചെറുക്കാടി വിദ്യാര്‍ഥികേന്ദ്രിത സമീപനത്തിനെതിരാണ് അങ്ങനെയുളള ആളുടെ വീക്ഷണങ്ങളെല്ലാം സുജയ്ക് യോജിപ്പുണ്ടെന്ന് ആദ്യ കമന്റില്‍)
    ഈ വൈരുദ്ധ്യമാണ് പ്രശ്നം
    ആദ്യത്തെ കമന്റിലെ എല്ലാ അധ്യാപകരും എന്നുതുടങ്ങുന്നതാണ് ചോദ്യം ചെയ്തത്.
    അതില്‍ അസഹിഷ്ണുതയില്ല. സാമാന്യവത്കരണത്തിന് ശ്രമിച്ചത് ശരിയായില്ല എന്നാണ് പറഞ്ഞത്.

    ReplyDelete

  22. Suja Ramesh said...

    "Reports are prepared by people with vested interest."
    September 9, 2015
    ഒരു അധ്യാപികയുടെ നിരീക്ഷണം !
    പിന്നെ റിപ്പോര്‍ട്ടിന്മേലുളള ചര്‍ച്ച അപ്രസക്തമല്ലേ?

    ReplyDelete

പ്രതികരിച്ചതിനു നന്ദി