Pages

Sunday, August 27, 2017

സത്യത്തിനു നേരെ മുഖം തിരിക്കുന്നോ ചെറുക്കാട്?


ഭാഗം രണ്ട്
വിവരങ്ങള്‍ ആരു പരിശോധിച്ചാലും അത ബോധ്യപ്പെടണം ഗവേഷണങ്ങള്‍ മുന്‍വിധിയില്ലാത്തതും സത്യം അനാവരണം ചെയ്യുന്നതുമാണ്. ശേഖരിച്ച വിവരങ്ങള്‍ ആരു പരിശോധിച്ചാലും അത് ബോധ്യപ്പെടണം. അതില്‍ നിന്നും , മുഖ്യനിരീക്ഷണങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും പരിഗണന നല്‍കാതെ സന്ദര്‍ഭത്തില്‍ നിന്നും ഊരിയെടുത്ത വാക്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്നത് ശുദ്ധ വിവരക്കേടും ഗവേഷണത്തെ ആക്ഷേപിക്കലുമാണ്. രാജനോട് ഫേസ്ബുക്കില്‍ ഇക്കാര്യം ഞാന്‍ സൂചിപ്പിച്ചു. അപ്പോള്‍ രാജന് എസ് ഓര്‍ നോ പ്രതികരണം മതി. റിപ്പോര്‍ട്ടിന്റെ മൊത്തം അന്തസത്ത അദ്ദേഹത്തിനു ബാധകമല്ല.
തെളിവ് ചുവടെ നല്‍കുന്നു.

ഇതു മാത്രമല്ല വീണ്ടും വീണ്ടും ശ്രീദേവിയുടെ പഠനത്തെക്കുറിച്ച് പ്രതികരിക്കാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ചുവടെയുളളതിന്റെ നാലാമത്തെ പ്രസ്താവന നോക്കുക.




അത്തരം ആവശ്യം ഉന്നയിച്ച് നിര്‍ബന്ധിച്ച സ്ഥിതിക്ക് അത് പങ്കിടുന്നത് ഉചിതമായിരിക്കും. ശ്രീദേവിയുടെ പഠനത്തെ ആധാരമാക്കി രാജന്‍ പ്രധാന കാര്യങ്ങളായി സൂചിപ്പിച്ച നാലെണ്ണത്തില്‍ രണ്ടു കാര്യങ്ങള്‍ക്ക്
  1. 2001ലെ എസ് എസ് എല്‍ സി പരീക്ഷാഫലം വന്നപ്പോള്‍ ഏറ്റവും കുറവ് ശരാശരി വിജയം ഇംഗ്ലീഷിലായിരുന്നു.
  2. ഡി പി ഇ പി നടപ്പിലാക്കിയ തിരുവനന്തപുരം , കാസര്‍കോ‍ട്, പാലക്കാട് ജില്ലകളിലാണ് പഠനം നടത്തിയത് മൊത്തം 16 സ്കൂളുകളിലെ 742 കുട്ടികളെ സര്‍വേയ്ക് വിധേയമാക്കി. ഇവരില്‍ എഴുത്തിന് എ ഗ്രേഡ് ലഭിച്ചത് 8 പേര്‍ക്ക്. എല്ലാവരും പാലക്കാട് ജില്ലയിലെ അണിക്കോട് എ ജെ ബി സ്കൂളിലെ കുട്ടികളായിരുന്നു)
കഴിഞ്ഞ ലക്കത്തില്‍ വിശദീകരണം നല്‍കിയിരുന്നു. അണീക്കോട് സ്കൂളിനെക്കുറിച്ചുളള  പരിശോധന കുറച്ചുകൂടി വിശദമാക്കിയാലേ രാജന്‍ വസ്തുതകളെ വളച്ചൊടിച്ചതാണ് എന്നതു മനസിലാക്കാനാകൂ. അതിനാല്‍ രാജന്റെ രണ്ടാമത്തെ നീരിക്ഷണം അല്പം കൂടി വിശദമായി പരിശോധിക്കാം. രാജന്റെ ഈ നിരീക്ഷണങ്ങളാണ് ഇവിടെ വിശകലനം ചെയ്യുന്നത്.
  1. "ഡി പി ഇ പി നടപ്പിലാക്കിയ തിരുവനന്തപുരം , കാസര്‍കോ‍ട്, പാലക്കാട് ജില്ലകളിലാണ് പഠനം നടത്തിയത്. മൊത്തം 16 സ്കൂളുകളിലെ 742 കുട്ടികളെ സര്‍വേയ്ക് വിധേയമാക്കി. ഇവരില്‍ എഴുത്തിന് എ ഗ്രേഡ് ലഭിച്ചത് 8 പേര്‍ക്ക്. എല്ലാവരും പാലക്കാട് ജില്ലയിലെ അണിക്കോട് എ ജെ ബി സ്കൂളിലെ കുട്ടികളായിരുന്നു.
  2. അവിടെ ചെന്നപ്പോള്‍ കണ്ടത് ഡി പി ഇ പി ചാര്‍ട്ടുകളൊക്കെ ഒരു മൂലയില്‍ കൂട്ടിയിട്ട് പഴയരീതിയില്‍ പഠിപ്പിക്കുന്നതാണെന്ന് ശ്രീദേവി കെ നായര്‍ തന്നെ പറയുന്നു
     
  3. വാക്യത്തിന്റെ അവസാനം പൂര്‍ണവിരാമം വേണമെന്ന് ഒരു ശതമാനം കുട്ടികള്‍ക്ക് പോലും അറിയില്ലെന്നത് ഹൃദയത്തെ ഉലച്ചു എന്നും അവരുടെ റിപ്പോര്‍ട്ടിലുണ്ട്.”

എന്താണ് എ ജെ ബി എസ് അണിക്കോട് (AJBS, Anikode) സ്കൂളില്‍ ശ്രീദേവി കണ്ടത്?

  • "അഞ്ചാം ക്ലാസില്‍ കുട്ടികള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. അറുപതോളം പേര്‍. പ്രഥമാധ്യാപകന്‍ മറ്റെന്തോ ഡ്യൂട്ടിക്ക് പോയതിനാല്‍ അദ്ദേഹത്തിന്റെ ക്ലാസിലെ കുട്ടികളെക്കൂടി കൊണ്ടുവന്നിരുത്തിയതാണ്.
  • ക്ലാസില്‍ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ തെളിവുകളൊന്നും പ്രദര്‍ശിപ്പിച്ചിട്ടില്ല . പക്ഷേ, കുറച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് . ആവശ്യപ്പെട്ടപ്പോള്‍ അധ്യാപിക അതുമായി ബന്ധപ്പെട്ട പഠനോല്പന്നങ്ങള്‍ ഒരു മൂലയില്‍ വെച്ചിട്ടുളള കടലാസുകെട്ടുകളില്‍ നിന്നും ( കടലാസ് കൂമ്പാരത്തില്‍ നിന്നും) എടുത്തുകൊണ്ടു വന്നു.(The classroom did not display any evidence of activities of the children. But a few activities had, in fact, been undertaken. The teacher collected the results of such activities from
    among a pile of sheets kept in a corner of the room when she was asked for them.)
    •  ഈ അധ്യാപികയും ഡി പി ഇ പി നിറുത്താന്‍പോകുന്നു എന്ന കിംവദന്തി കേട്ടതുകാരണം ചാര്‍ട്ടുകള്‍ തൂക്കുന്നില്ല ( She too had heard the rumour that DPEP was about to be stopped and therefore did not hang up the charts.)
  • ഇത്രയധികം കുട്ടികളെ നിയന്ത്രിക്കാന്‍ അധ്യാപിക പാടുപെടുന്നുണ്ട്. ഗ്രൂപ്പ് പ്രവര്‍ത്തനം ഇത്തരം ക്ലാസുകളില്‍ അസാധ്യമാണ്. പ്രഥമാധ്യാപകനില്ലാത്ത ദിവസങ്ങളിലെല്ലാം ഇതാണ് ക്ലാസിന്റെ അവസ്ഥ. എച് എമ്മിനും ഭരണപരവും അക്കാദമികവുമായ കാര്യങ്ങള്‍ നോക്കേണ്ടതുണ്ടല്ലോ എന്ന് ടീച്ചര്‍ സഹതപിച്ചു.
  • ബഹുഭൂരിപക്ഷം കുട്ടികളും ശ്രവണത്തിലും വായനയിലും ശരാശരി നിലവാരത്തിലാണ്. കുറച്ചുകുട്ടികള്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ശ്രമിച്ചു. കൂടുതല്‍ കുട്ടികളും ലേഖനത്തില്‍ തൃപ്തികരമായ നിലയിലല്ല.”
ഇതില്‍ നിന്നും മനസിലാക്കാവുന്ന കാര്യങ്ങള്‍ ഇവയാണ്
  1. ഡി പി ഇ പി നിറുത്തലാക്കാന്‍ പോകുന്നു എന്ന കിംവദന്തി കാരണം അധ്യാപിക ചാര്‍ട്ട് തൂക്കുന്നില്ല.
  2. ഈ ക്ലാസില്‍ പ്രവര്‍ത്തനാധിഷ്ഠിത പഠനം ശ്രീദേവി ചെന്ന വര്‍ഷവും നടന്നിരുന്നു എന്നതിന്റെ തെളിവുകളാണ് മൂലക്ക് വെച്ചിട്ടുളള ഷീറ്റുകളില്‍ നിന്നും പഠനോല്പന്നങ്ങള്‍ എടുത്തുകാണിക്കാനായത്.
  3. സ്ലാപ്പ് നാലാം ക്ലാസില്‍ മുന്‍വര്‍ഷമാണ് നടപ്പിലാക്കിയത്. ഈ വിദ്യാലയത്തിലും നടന്നിട്ടുണ്ട്. ഈ വര്‍ഷം അധ്യാപിക പഴയരീതിയിലേക്ക് പൂര്‍ണമായി പോയി എന്നതിനു ശക്തമായ തെളിവുകള്‍ ശ്രീദേവിയുടെ വിവരണത്തില്‍ നിന്നും ലഭ്യമല്ല.. കുറേ പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.പഠനോല്പന്നങ്ങള്‍ ഇപ്പോഴും ലഭ്യവുമാണ്.
  4. പഴയരീതിയില്‍ ഇംഗ്ലീഷ് പഠിച്ചതിനാലാണ് കുട്ടികള്‍ എ ഗ്രേഡിലെത്തിയതെന്ന നിഗമനത്തിലെത്താന്‍ ശ്രീദേവിയുടെ ഈ വിവരണത്തില്‍ നിന്നും സാധ്യമല്ല. അതേ പോലെ മുന്‍വര്‍ഷം സ്ലാപ്പ് നടത്തിയതിന്റെ സ്വാധിനമല്ല എന്നു പറയാനും കഴിയില്ല.
  5. ഈ വിദ്യാലയത്തിലെ പഠനപ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഘടകം പ്രഥമാധ്യാപ കന്റെ അസാന്നിധ്യവും ക്ലാസുകള്‍ ഒന്നിച്ചിട്ടു പഠിപ്പിക്കേണ്ടി വരുന്ന അവസ്ഥയുമാണ്
  6. കുട്ടികളുടെ എണ്ണം കൂടുതലുളള ഇത്തരം ക്ലാസുകളില്‍ പ്രവര്‍ത്തനാധിഷ്ഠിത പഠനം അസാധ്യമാണ്. .
  7. ഡി പി ഇ പിക്കെതിരായ പ്രചാരണങ്ങള്‍ ക്ലാസ് റൂം മാനേജ്മെന്റില്‍ പ്രയാസം നേരിടുന്ന അധ്യാപകരെ നിഷേധാത്മകമായി സ്വാധീനിച്ചിട്ടുണ്ട്.
  8. കുട്ടികള്‍ ശരാശരി നിലവാരക്കാരണ്. എഴുത്തിലെ നില തൃപ്തികരമല്ല.
രാജന്‍ എങ്ങനെയാണ് ഈ ക്ലാസിനെ വിശദീകരിച്ചത്? ക്ലാസിലെ കുട്ടികളുടെ എണ്ണം, പ്രഥമാധ്യാപകന്റെ അസാന്നിധ്യം മൂലമുളള പ്രശ്നം, ഡി പി ഇ പി നിറുത്തലാക്കാന്‍ പോകുന്നുവെന്ന കിംവദന്തിയെക്കുറിച്ചുളള പരാമര്‍ശം, വളരെ കുറച്ച് പ്രവര്‍ത്തനങ്ങളേ നടത്തിയിട്ടുളള എന്ന സൂചന, ചില പ്രവര്‍ത്തനങ്ങളുടെ ഉല്പന്നങ്ങള്‍ എടുത്തുകൊണ്ടു വന്നു എന്നീവയെല്ലാം മറച്ചുവെച്ച് ചാര്‍ട്ടുകളെല്ലാം മൂലയ്ക് ചുരുട്ടിക്കൂട്ടിയിട്ടിട്ട് പഴയരീതിയില്‍ പഠിപ്പിച്ച , വലിച്ചെറിഞ്ഞ് പഴയതീയില്‍ പഠിപ്പിച്ചു എന്ന് വെച്ചു കാച്ചി. രാജന്‍ അല്പം കറുപ്പു കണ്ടു. പക്ഷേ കാക്കയെ ഛര്‍ദിച്ചെന്നു പറഞ്ഞു കളഞ്ഞു. മ‍ഞ്ഞപ്പിത്തമുളളവന്‍ നോക്കുന്നതെല്ലാം മ‍ഞ്ഞിച്ചിരിക്കും എന്ന് നാട്ടിലൊരു പ്രയോഗമുണ്ട്. അതിനെ ഓര്‍മിപ്പിക്കുന്നു. അണീക്കോട് എ ജെ ബി എസ് സ്ലാപ്പ് Second Language Acquisition Programme -SLAP) നടപ്പിലാക്കിയ വിദ്യാലയം തന്നെയാണ്. അല്ല എന്നു ശ്രീദേവി പറഞ്ഞിട്ടില്ല. അതിനാല്‍ ആ വിദ്യാലയത്തിലെ കുട്ടികളുടെ നിലവാരത്തില്‍ സ്ലാപ്പിന്റെ സ്വാധീനമുണ്ട്.
രാജന്‍ ചെയ്യേണ്ടിയിരുന്നത് സ്ലാപ്പ് (Second Language Acquisition Programme -SLAP) ഏതെങ്കിലും തരത്തില്‍ നടപ്പിലാക്കിയ വിദ്യാലയങ്ങളും സ്ലാപ്പ് പരിപാടിയില്‍ ഉള്‍പ്പെടാത്ത വിദ്യാലയങ്ങളും തമ്മില്‍ താരതമ്യം ചെയ്യുകയായിരുന്നു. അത് ചെയ്യാന്‍ ആ മനസ് അനുവദിച്ചില്ലല്ലോ? ശ്രീദേവി പഠനവിധേയമാക്കിയ പതിനാറ് വിദ്യാലയങ്ങളില്‍ പന്ത്രണ്ടെണ്ണ മാണ് സ്ലാപ് നടപ്പിലാക്കിയവ. ബാക്കി നാലെണ്ണം സ്ലാപ് പരിപാടി നടപ്പിലാക്കാത്തവയാണ്. ആ നാലു വിദ്യാലയങ്ങളുടെ നിലവാരം നോക്കുക
1.ഗവണ്മെന്റ് എല്‍ പി എസ് പരവൂര്‍കോണം ( തിരുവനന്തപുരം ജില്ല)
  • സ്ലാപ് പരിപാടി ഇവിടെ നടപ്പിലാക്കിയിട്ടില്ല. കാരണം അത് അപ്രായോഗികമാണെന്ന് അധ്യാപിക കരുതുന്നു. ഇവിടെ ശ്രവണം, ഭാഷണം, വായന, ലേഖനം എന്നിവയ്ക് യഥാക്രമം 80, 100, 70, 80% വീതം കുട്ടികള്‍ ഡി ഗ്രേഡില്‍
2.ഗവണ്മെന്റ് യു പി എസ് കരകുളം
  • ഡി പി ഇ പിയോ സ്ലാപ് പരിപാടിയോ ഇവിടെ നടപ്പിലാക്കിയിട്ടില്ല എന്ന കഥ ഒഴിഞ്ഞ ചുവരുകള്‍ വിളിച്ചോതുന്നു . ഡി ഗ്രേഡിലുളളവര്‍ യഥാക്രമം 100, 100, 88, 88 % വീതം ശ്രവണം, ഭാഷണം, വായന, ലേഖനം എന്നിവയില്‍
3.സി എ യു പി എസ് മാമ്പാട് ( പാലക്കാട്
  • സ്ലാപ് പരിപാടി നടപ്പിലാക്കാത്ത വിദ്യാലയം.ബഹുഭൂരിപക്ഷം കുട്ടികളും ഡി ഗ്രേഡില്‍ ഡി ഗ്രേഡിലുളളവര്‍ ശ്രവണം, ഭാഷണം, വായന, ലേഖനം എന്നിവയ്ക് യഥാക്രമം 67, 77, 67, 79% വീതം
4.എസ് വി യു പി എസ് വടക്കാഞ്ചേരി ( പാലക്കാട്)
സ്ലാപ് പരിപാടി നടപ്പിലാക്കാത്ത വിദ്യാലയം. ശ്രവണം, ഭാഷണം, വായന, ലേഖനം എന്നിവയില്‍ യഥാക്രമം 81, 89, 62, 84% കുട്ടികളും ഡി ഗ്രേഡില്‍
പഴയരീതിയിലേക്ക് മടങ്ങി എന്ന് പറഞ്ഞ കാസര്‍കോടുളള അധ്യാപികയുടെ ക്ലാസിന്റെ കൂടി നിലവാരം രാജന്‍ പറയണമായിരുന്നു. ജ്‍ഞാനോദയ എ എസ് ബി എസിലെ അധ്യാപികയാണ് അങ്ങനെ തുറന്ന് പറഞ്ഞത്. അവരുടെ ക്ലാസില്‍
  • ഭാഷണത്തില്‍ നൂറു ശതമാനം കുട്ടികളും ഡി ഗ്രേഡിലാണ്.
  • ശ്രവണത്തില്‍ ഡി ഗ്രേഡുകാര്‍ എണ്‍പത്തിയെട്ട് ശതമാനം.
  • വായനയില്‍ ഡി ഗ്രേഡിലാണ് അറുപത്തിയഞ്ച് ശതമാനവും .
  • എഴുപത്തിയൊന്നു ശതമാനം പേര്‍ ലേഖനത്തിലും ഡി ഗ്രേഡില്‍.
  • ബാക്കി എല്ലാവരും സി ഗ്രേഡുകാര്‍.
  • , ബി ഗ്രേഡുകളില്‍ ഒരു മേഖലയിലും ഒരു കുട്ടി പോലുമില്ല.
ആകെ പതിനേഴ് കുട്ടികള്‍ മാത്രമുളള ക്ലാസാണത്. ക്ലാസ്റൂം മാനേജ്മെന്റിന്റെ പ്രയാസങ്ങളില്ലാത്തത്. പഴയരിതിയിലേക്ക് മടങ്ങിയതിന്റെ ദുരന്തഫലം കണ്ടിട്ടും രാജനിത് സൗകര്യപൂര്‍വം മറച്ചുവെച്ചതെന്തിന്? രാജന്‍ വാക്കും വരിയും ചികഞ്ഞ ആളാണ്. കാണാതെ പോയതല്ല .തമസ്കരിച്ചതാണ്. തമസ്കരിച്ചതാണ്. തമസ്കരിച്ചതാണ്.
പഴയരീതിയോ പുതിയരീതിയോ മെച്ചം?
പഴയരീതിയില്‍ പഠിപ്പിച്ച വിദ്യാലയങ്ങളില്‍ കുട്ടികളുടെ ഇംഗ്ലീഷ് നിലവാരം പരിതാപകര മാണെന്ന വസ്തുതയാണ് ശ്രീദേവിയുടെ പഠനത്തെ വിശകലനം ചെയ്താല്‍ കണ്ടെത്താവുന്നത് .അത്തരം ഒരു പഠനത്തെ തന്നെ എടുത്ത് പഴയരീതി നിലവാരമുളളതാണെന്ന് സ്ഥാപിക്കാന്‍ വക്രബുദ്ധിഉപയോഗിച്ചു എന്നതാണ് രാജന്റെ മിടുക്ക്. അതു ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ഗവേഷണപരമായ പരിചയക്കുറവ് കാരണമാകാം ദത്തങ്ങള്‍ ക്രമീകരിക്കുന്നതിലും വിശകലനയോഗ്യമായി അവതരിപ്പിക്കുന്നതിലും ശ്രീദേവിക്ക് കഴിയാതെ പോയത്. അല്ലെങ്കില്‍ അവര്‍ സ്ലാപ് , സ്ലാപ്പിതര വിദ്യാലയങ്ങളെ തമ്മില്‍ താരതമ്യം ചെയ്ത് പഠനഫലം അവതരിപ്പിക്കുമായിരുന്നു. ഇതിനാലാണ് രാജന് ആ പഴുത് ഉപയോഗിച്ച് തന്റേതായ വ്യാഖ്യാനം നടത്താനിടയായത് (ഈ ദത്തങ്ങളില്‍ നിന്നും സാമാന്യ വിശകലനരീതിപ്രകാരം സാധ്യമല്ലാത്ത കണ്ടെത്തല്‍ നടത്താനായത്) .ഇനി ചില പട്ടികകള്‍ നോക്കാം. ശ്രീദേവിയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കി തയ്യാറാക്കിയത്.ഇംഗ്ലീഷ് പഠനത്തില്‍ ഡി ഗ്രേഡിലുളളവരുടെ ശതമാനമാണ് കൊടുക്കുന്നത്. ഒന്നിനും കഴിയാത്തവരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതി ഏതാണെന്നു മനസിലാകും . പുതിയരീതിയുടെ നിഴല്‍ വീഴാത്ത രാജന്റെ പരിശുദ്ധ വിദ്യാലയങ്ങളാണ് ക്രനമ്പര്‍ 2.3,10,11 എണ്‍പതു മുതല്‍ നൂറുശതമാനം വരെ കുട്ടികള്‍ ശൂന്യനിലവാരത്തില്‍ ആയിപ്പോയല്ലോ. അതേ സമയം സ്ലാപ് മോശമല്ലാത്ത രീതിയില്‍ നടപ്പിലാക്കിയ വിദ്യാലയങ്ങളില്‍ എന്താണ് സ്ഥിതി? ( അടിവരയിട്ട സ്കൂളുകളെ നോക്കുക1,4,5,8, )കാസര്‍കോടുളള മൂന്നു വിദ്യാലയങ്ങളിലും പിന്നാക്കക്കാര്‍ കൂടുതലാണ്.അതില്‍14 ജ്ഞാനോദയം നാം മുകളില്‍ ചര്‍ച്ച ചെയ്തു.
 ഇനി ഭാഷണനൈപുണിയിലെ അവസ്ഥ നോക്കാം .  രാജന്റെ പരിശുദ്ധരീതിയിലുളള  വിദ്യാലയങ്ങളില്‍( ക്രനമ്പര്‍ 2.3,10,11 )രണ്ടെണ്ണത്തില്‍ എല്ലാ കുട്ടികളും ഡി ഗ്രേഡില്‍. സംമ്പൂര്‍ണമായി ഇംഗ്ലീഷില്‍ വട്ടപ്പൂജ്യമാണ്. വായ തുറക്കില്ല. ഇത്തരം കുട്ടികളെയാണ് രാജന് വേണ്ടത്. പത്തും പതിനൊന്നും പരിതാപകരമാണ് . കാസര്‍കോട്ടെ മൂന്നു വിദ്യാലയങ്ങള്‍ ഇവിടെയും പിന്നാക്കമാണ്. അതില്‍ത്തന്നെ ജ്ഞാനോദയമാണ് പരിതാപകരം. പുതിയരീതി പിന്തുടര്‍ന്ന 1,4,5,8, തരതമ്യേന വളരെ കുറച്ച് കുട്ടികളേ ഡി ഗ്രേഡിലുളളൂ. ഏതു രീതിയാ രാജ് താങ്കള്‍ പ്രോത്സാഹിപ്പിക്കുന്നത്? അരാണ് കുട്ടികളുടെ നിലവാരശത്രു?

 വായന -2,3,10,11പഴയരീതിക്കാര്‍ . കൂടുതല്‍ കുട്ടികളും ഡി ഗ്രേഡില്‍. പുതിയരീതിയില്‍ പഠിപ്പിച്ച വിദ്യാലയങ്ങളില്‍ ഡി ഗ്രേഡുകാര്‍ കുറവ് ( 1,4,5,8 ). കാസര്‍കോട് പ്രവണത തുടരുന്നു.

 ലേഖനത്തിലും സ്ഥിതി വ്യത്യസ്തമല്ല.പുതിയരീതി നടപ്പിലാക്കിയ വിദ്യാലയങ്ങളായ പാങ്ങോട്, ആറ്റിങ്ങല്‍, ഹോളി ഏഞ്ജല്‍,്. ഇളവണ്‍പാടം എന്നിവയില്‍ താരതമ്യേന മെച്ചപ്പെട്ട നിലവാരമാണുളളത്. ഇനി അണീക്കോട് സ്കൂളിലേക്ക് വരാം. ഈ വിദ്യാലയം ഗവേഷണം നടന്ന വര്‍ഷവും സ്ലാപ് ഭാഗികമായി തുടര്‍ന്ന വിദ്യാലയമാണ്. മോശമല്ലാത്ത നിലവാരം ഉണ്ട്.പളളിക്കര, കുമ്പള വിദ്യാലയങ്ങളും അത്ര പിന്നിലല്ല. പക്ഷേ ഇവിടെ സ്ലാപ്പിന്റെ സാന്നിധ്യമുണ്ട്. കാസര്‍കോ‍ടിനെക്കുറിച്ച് ശ്രീദേവി പറയുന്നതിങ്ങനെ-None of the schools in the district followed the SLAP programme in std. V. Hence it was impossible to assess the effect of SLAP on the children of std. V. Consequently what was done in the district was the assessment of what was retained by the children of their SLAP learning in std. IV.

ശ്രീദേവി പറയുന്നു:-
സന്ദര്‍ശിച്ച 12 SLAP വിദ്യാലയങ്ങളിലൊന്നില്‍ പോലും ഈ പരിപാടി പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല. (രണ്ടു വിദ്യാലയങ്ങള്‍ ഏറെക്കുറെ നന്നായി ചെയ്തു. രണ്ടെണ്ണം മോശമല്ലാത്ത രീതിയില്‍ ചെയ്തു. അഞ്ചു വിദ്യാലയങ്ങളില്‍ സ്ലാപ് രീതിയും പരമ്പരാഗതരീതിയും ഇടകലര്‍ത്തിയാണ് പഠിപ്പിച്ചത്. ബാക്കി മൂന്നു വിദ്യാലയങ്ങളില്‍ ഒരു രീതിയിലുളള പഠനവും നടന്നിട്ടില്ല.)
ബാക്കി നാലു വിദ്യാലയങ്ങളില്‍ സ്ലാപ്പ് നടപ്പിലാക്കിയിരുന്നില്ല എന്നു മനസിലാക്കാം..
അവിടെയെല്ലാ നിലവാരം കൂടുതലായിരുന്നെങ്കില്‍ രാജന്‍ പറയുന്നതിന് യുക്തിയുണ്ടായിരുന്നു .അങ്ങനെയല്ല അവസ്ഥ എന്നു നാം മുകളില്‍ കണ്ടു. ഇത്രയും പരിതാപകരമായ നിലവാരത്തെ പാടിപ്പുകഴ്ത്തുകയാണ് രാജന്‍. പുതിയപഠനരീതിയുടെ നന്മകളെ പഴയതിന്റെ നന്മകളുമായി താരതമ്യം ചെയ്യണം. എന്നിട്ട് കൂടുതല്‍ നന്മയിലേക്ക് നിര്‍ദേശങ്ങള്‍ വെക്കണം. അത് രാജന് ശീലമില്ല. ജീര്‍ണലിസം എന്ന് നാട്ടില്‍ പ്രയോഗമുണ്ട് അതിന് തെളിവുണ്ടാക്കുകയാണോ ഇദ്ദേഹം? ഇംഗ്ലീഷ് മീഡിയം അണ്‍ എയ്ഡഡിനു സ്തുതി പാടണമെങ്കില്‍ അവയെ പ്രോത്സാഹിപ്പിക്കണമെങ്കില്‍ ഇത്തരം നിലവാരമില്ലാത്ത ഇംഗ്ലീഷ് പഠനം പൊതുവിദ്യാലയങ്ങളില്‍ നിലനില്‍ക്കണമെന്നാകാം അദ്ദേഹത്തിന്റെ ഉളളിലിരുപ്പ് . അതു വകവെച്ചു തരില്ല സുഹൃത്തേ.

ഭാഷാപരമായ ശേഷി ഭാഷണവുമായി ബന്ധപ്പെട്ടതാണ്. വാചികഭാഷയില്‍ പ്രാവീണ്യമുണ്ടെങ്കില്‍ കുട്ടി ഭാഷ സാംശീകരിച്ചു എന്നു മനസിലാക്കാം. ഈ ശേഷിയാണ് ക്രമേണ ഇംഗ്ലീഷിലെ ആശയവിനിമയമികവിലേക്ക് നയിക്കുക. അണീക്കോട് സ്കൂളിലാണ് എഴുത്തും ഭാഷണവും കൂടുതല്‍ പൊരുത്തപ്പെട്ടു നില്‍ക്കുന്നത് എന്നു കാണാം. ഭാഷണത്തില്‍ അഞ്ചുശതമാനം കുട്ടികളും ലേഖനത്തില്‍ പതിനാലും ശതമാനം കുട്ടികളും എ ഗ്രേഡിലാണ്. പക്ഷേ അത് രാജന്‍ സൂചിപ്പിക്കുന്നതുപോലെ പഴയരീതിയില്‍ പഠിപ്പിച്ചിട്ടാണ് എന്നതിന് ശ്രീദേവിയുടെ പഠനം തെളിവ് നല്‍കുന്നില്ല. അവിടെ സ്ലാപ്പ് നടപ്പിലാക്കിയിരുന്നില്ലെങ്കില്‍ രാജന്റെ വാദം നിലനില്‍ക്കുമായിരുന്നു. ഭാഷണത്തിലെ എ ഗ്രേഡുകാര്‍ ഇതില്‍ കൂടുതലാണ് സ്ലാപ്പ്  മോശമല്ലാത്ത രീതിയില്‍ നടപ്പിലാക്കിയ മറ്റു വിദ്യാലയങ്ങളില്‍. രാജന്‍ തന്റെ നിലപാടിനെ സാധൂകരിക്കാനായി സ്ലാപ്പ് പരിപാടി നടപ്പിലാക്കാത്ത വിദ്യാലയങ്ങളെയും നടപ്പിലാക്കിയ വിദ്യാലയങ്ങളെയും താരതമ്യം ചെയ്യാതെ ഒരു വിദ്യാലയത്തെ മാത്രം എടുത്ത് സാമാന്യവത്കരിച്ചതിന്റെ പൊരുള്‍ വ്യക്തമല്ലേ? പഠനറിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യാനറിയില്ല. വഴീന്ന് കിട്ടുന്നതെല്ലാം പെറുക്കി എറിയുക എന്നതല്ല ഇത്തരം ചര്‍ച്ചകളില്‍ വേണ്ടത്.

ഇനി രാജന്‍ സൂചിപ്പിച്ച വാക്യാവസാന പൂര്‍ണവിരാമ പ്രശ്നം ( വാക്യത്തിന്റെ അവസാനം പൂര്‍ണവിരാമം വേണമെന്ന് ഒരു ശതമാനം കുട്ടികള്‍ക്ക് പോലും അറിയില്ലെന്നത് ഹൃദയത്തെ ഉലച്ചു എന്നും അവരുടെ റിപ്പോര്‍ട്ടിലുണ്ട്.”-രാജന്‍ )ചര്‍ച്ച ചെയ്യാം
  • ശ്രീദേവി സന്ദര്‍ശിച്ച വിദ്യാലയങ്ങള്‍ -16
  • SLAP പരിപാടി ഇല്ലാത്ത വിദ്യാലയങ്ങള്‍ -4
  • SLAP വിദ്യാലയങ്ങള്‍- 12
  • ഏറെക്കുറെ നന്നായി ചെയ്ത വിദ്യാലയങ്ങള്‍ -2 .
  • മോശമല്ലാത്ത രീതിയില്‍ ചെയ്തു-2
  • സ്ലാപ് രീതിയും പരമ്പരാഗതരീതിയും ഇടകലര്‍ത്തി-5
  • ഒരു രീതിയിലുളള പഠനവും (സ്ലാപ്പ് രീതിയിലോ പരമ്പരാഗത രീതിയിലോ) നടക്കാത്തവ – മൂന്ന്
ശ്രീദേവി പറഞ്ഞത് ചുവടെ നല്‍കുന്നു
  • Many of the teachers did not grasp the spirit of the instructions. A good number of them gathered wrong notions. Though there were instructions not to correct the mistakes of the children directly, it was suggested that giving the children opportunities to correct themselves would accomplish that end. The second part missed, however, the perception of many teachers. They made no attempt to guide the children and even allowed them to hang prominently on the walls charts and lists with basic mistakes. Thus the mistakes made easy way into the children’s minds.
  • Lack of guidance was visible in the children’s efforts to write too. It was disheartening to note that not even one percent of the children knew that they needed to put a full stop at the end of a sentence. They were slightly better in the use of capital letters.
അതായത് തെറ്റുതിരുത്തല്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ശരിയായ രീതിയിലല്ല അധ്യാപകര്‍ ഉള്‍ക്കൊണ്ടത്. നേരിട്ട് തെററു തിരുത്തേണ്ടതില്ല, കുട്ടികള്‍ക്ക് സ്വയം തെറ്റുകള്‍ തിരുത്തുന്നതിനുളള അവസരം സൃഷ്ടിക്കണം എന്നാണ് നിര്‍ദേശിച്ചത്. ഇതില്‍ രണ്ടാം ഭാഗം അധ്യാപകര്‍ വിസ്മരിച്ചു.
( രാജനടക്കമുളളവര്‍ ഇതേ രീതിയില്‍തന്നെ രണ്ടാംഭാഗം വിട്ടുകളഞ്ഞു തന്നെയാണ് പ്രചരിപ്പിച്ചത്. വാക്യത്തില്‍ നിന്നും ഒരു ഭാഗംഅടര്‍ത്തിയെടുത്ത് പര്‍വതീകരിക്കുക എന്ന തന്ത്രം. ഭാഷാക്ലാസുകളില്‍ എഡിറ്റിംഗ് നാലു തലങ്ങളില്‍ നടത്തണമെന്നാണ് (വ്യവഹാരരൂപതലം, വാക്യതലം, പദതലം, അക്ഷരതലം) നിര്‍ദേശിച്ചിരുന്നത്. വ്യവഹാരരൂപതലത്തിലാണ് ചിഹ്നനം പരിഗണിക്കേണ്ടത്. ഇത് സ്ലാപ്പ് പരിപാടി നിര്‍ദേശിക്കാത്തതല്ല. നിര്‍ദേശിച്ചിട്ടും തെറ്റിദ്ധാരണ മൂലം സംഭവിച്ചതാണ് )
ഇനി ഇവിടെ പരിശോധിക്കേണ്ട കാര്യം പരമ്പരാഗതരീതിയില്‍ പഠിപ്പിച്ചിടത്തെ കുട്ടികള്‍ എങ്ങനെ എഴുത്തില്‍ വാക്യാവസാനം ഫുള്‍സ്റ്റോപ്പ് ഇടുന്ന കാര്യത്തില്‍ പ്രകടനം നടത്തി എന്നതാണ്. അവരെല്ലാം കൃത്യമായി ചെയ്തെങ്കില്‍ പുതിയ രീതി വലിയ ക്ഷതമാണ് വരുത്തിയതെന്ന് അനുമാനിക്കാം. അങ്ങനെയല്ല അവര്‍ പുതിയരീതി പ്രകാരം പഠിച്ചവരെക്കാള്‍ പിന്നിലാണെങ്കില്‍ രാജന്‍ തരുത്തണം എന്നഭ്യര്‍ഥിക്കുന്നു
  • സ്ലാപ്പ് പരിപാടി ഇല്ലാത്ത പരവൂര്‍കോണത്തോ കരകുളത്തോ മാമ്പാട് സ്കൂളിലോ ഒരു കുട്ടിപോലും ഇംഗ്ലീഷ് എഴുതുന്നതില്‍ എ, ബി ഗ്രേഡുകളില്‍ ഇല്ല. സി ഗ്രേഡില്‍ഒറ്റപ്പെട്ട വാക്കുകള്‍ മാത്രം എഴുതുമ്പോള്‍ എന്തു വാക്യം. വാക്യാവസാന വിരാമം?
  • വടക്കാഞ്ചേരിയില്‍ അഞ്ച് ശതമാനം കുട്ടികള്‍ മാത്രമാണ് ബി ഗ്രേഡിലെത്തിയത്. ബാക്കി തൊണ്ണൂറ്റിയഞ്ചും താഴെ! അതെ ഭാഷാപഠനത്തിന്റെ പൂര്‍ണവിരാമം പോലെയാണ് ആ ക്ലാസുകളിലെ നിലവാരം!
  • കരകുളത്ത് എണ്‍പത്തിയെട്ട് ശതമാനവും പരവൂര്‍കോണത്ത് എണ്‍പതു ശതമാനവും വടക്കാഞ്ചിരിയില്‍ എണ്‍പത്തിനാലു ശതമാനവും മാമ്പാട് എഴുപത്തിയൊമ്പത് ശതമാനവും എഴുത്തില്‍ ഡി ഗ്രേഡിലാണ്. മനസിലാക്കാനാകാത്ത വിധം എഴുതുന്ന കുട്ടികള്‍ക്കെന്ത് ഫുള്‍സ്റ്റോപ്പ്? രാജന്‍ പ്രകീര്‍ത്തിക്കുന്ന പഠനരീതിയിലെ കുട്ടികളുടെ അവസ്ഥ ഇതാണ്. പ്രിയ സുഹൃത്തേ, ഫുള്‍സ്റ്റോപ്പ് പിന്നീടായാലും കുഴപ്പമില്ല. എന്തെങ്കിലും എഴുതുന്നുണ്ടല്ലോ . എഴുതിയവര്‍ക്കാണ് കുറ്റം. എഴുതാത്തവര്‍ക്കല്ല.
ഇതെല്ലാം സ്ലാപ് പരിപാടി മെച്ചപ്പെടുത്തി നടത്താനായി ശ്രീദേവി ടീച്ചര്‍ സദുദ്ദേശത്തോടെ നടത്തിയ നിരീക്ഷണങ്ങളെ, തന്നാശക്കൊത്ത് ഊരിയെടുത്ത് അവതരിപ്പി ച്ചതിന്റെ പ്രശ്നമാണ്. ഈ വ്യാഖ്യാനങ്ങളിലൂടെ പുതിയരീതി മോശമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് പഴയരീതി അതിലും ദയനിയമാണെന്ന സത്യത്തിലെത്തിച്ചേരുകയും അതു പുറത്തു പറയാനാകാതെ വിഴുങ്ങി കണ്ണുതളളുകയും ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകനെ നമ്മള്‍ കാണുന്നില്ലേ?
ശ്രീദേവി ഗവേഷണറിപ്പോര്‍ട്ടിന്റെ അവിഭാജ്യഘടകമായ റിലേറ്റഡ് ലിറ്ററേച്ചര്‍ വിശകലനം ഇവിടെ നല്‍കിയിട്ടില്ല. അതിനാല്‍ത്തന്നെ ഭാഷാസമീപനം, ഭാഷാസമഗ്രതാ ദര്‍ശനം, ഭാഷാബോധനശാസ്ത്രം എന്നിവ സംബന്ധിച്ച നൂതനമായ ആശയങ്ങള്‍ അവര്‍ പരിശോധിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. കോളജ് അധ്യാപിക എന്നതിലുപരി അവര്‍ ഭാഷാശാസ്ത്ര ത്തിലും ബോധനശാസ്ത്രത്തിലും എത്രമാത്രം വൈദഗ്ധ്യമുളളയാണെന്നും വ്യക്തമല്ല. എങ്കിലും ഈ രംഗത്തെ പുതിയ പ്രവണതകളെ തുറന്ന മനസോടെയും സത്യസന്ധമായും സമീപിക്കാന്‍ അവര്‍ തയ്യാറായിട്ടുണ്ട്. ഓരോ വിദ്യാലയത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴും പഠനോദ്ദേശ്യ വുമായി ബന്ധിപ്പിക്കണമായിരുന്നു. വിദ്യാലയ നിരീക്ഷണമേഖലകള്‍ എന്തെല്ലാമാണെന്നു വ്യക്തമല്ല. ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ പ്രത്യേകം നല്‍കിയിട്ടില്ല. ഡോക്യുമെന്റ് വിശകലനം നടത്തി എന്നു പറയുന്നുവെങ്കിലും ഓരോ ഡോക്യുമെന്റിനെക്കുറിച്ചും പരാമര്‍ശമില്ല. അതിനായി ഉപയോഗിച്ച മാനദണ്ഡങ്ങളും നല്‍കിയിട്ടില്ല. അനുബന്ധമായി അത് ചേര്‍ക്കാമായിരുന്നു. ഗ്രാഫുകളോ ഡയഗ്രമോ ഉപയോഗിച്ച് ദത്തങ്ങള്‍ അവതരിപ്പിച്ചിരു ന്നെങ്കില്‍ അത് ഈ റിപ്പോര്‍ട്ടിനെ കൂടുതല്‍ മെച്ചപ്പെടുത്തുമായിരുന്നു.
മുകളിലത്തെ വിശകലനത്തില്‍ നിന്നും ശ്രീ രാജന്‍ ചെറുക്കാടിന് പുതിയ ഇംഗ്ലീഷ് പഠനരീതിയും പഴയരീതിയും താരതമ്യം ചെയ്യാനുളള വക കിട്ടും. പുതിയതാണ് താരതമ്യേന മെച്ചം എന്നിരിക്കെ , അതും രാജന്‍ തന്നെ ചര്‍ച്ചയ്കെടുത്ത റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്ന സ്ഥിതിക്ക് പറഞ്ഞതില്‍ പിഴവ് സംഭവിച്ചു എന്നു തുറന്ന് സമ്മതിക്കുന്നത് തോല്‍ക്കലല്ല. ശരിയായ വിശകലനപഠനത്തിലേക്കുളള പടവാണ്. രാജന്റെ നാലു പ്രസ്താവനകളെയും ഒറിജിനല്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്. അതില്‍ എന്തെങ്കിലും പാളിച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. തിരുത്താന്‍ ഞാന്‍ സന്നദ്ധനാണ്.
ഈ വിശകലനത്തില്‍ നിന്നും  എത്തിച്ചേരാവുന്ന നിഗമനങ്ങള്‍
  1. പുതിയ രീതി നടപ്പിലാക്കുന്നതിനു മുമ്പ് ഇംഗ്ലീഷ് നിലവാരം പരിതാപകരമായിരുന്നു ( തെളിവ്  ശ്രീദേവി ഹൈസ്കൂള്‍ അധ്യാപകരില്‍ നടത്തിയ സര്‍വേ , 2001 ലെ എസ് എസ് എല്‍ സി റിസല്‍റ്റ്
  2. പുതിയരീതിയില്‍ ഇംഗ്ലീഷ് പഠിപ്പിച്ച വിദ്യാലയങ്ങള്‍ അത്തരം രീതിയുടെ സാന്നിധ്യമില്ലാത്ത വിദ്യാലയങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ്
  3. പഴയരീതിയില്‍ ഇംഗ്ലീഷ് പഠിപ്പിച്ച വിദ്യാലയങ്ങളില്‍ ബഹുഭൂരിപക്ഷവും എല്ലാ ഭാഷാ നൈപുണികളിലും ഡി ഗ്രേഡിലാണ്
  4. അതിനാല്‍ പുതിയ രീതിയാണ് താരതമ്യേന മെച്ചം.
  5. പുതിയരീതി നിലവാരം കുറയ്കും എന്ന രാജന്‍ചെറുക്കാടിന്റെ വാദത്തെ ശ്രീദേവിയുടെ പഠനം സാധൂകരിക്കുന്നില്ല
അനുബന്ധം  1
ഇതു കൂടി വായിക്കാം.

text and context in english language teaching - IJELR

 അനുബന്ധം 2
സി ബി എസ് ഇയും കേരളത്തിലെ ഇംഗ്ലീഷ് പഠനരീതിയും താരതമ്യം ചെയ്തുളള റിപ്പോര്‍ട്ട് വായിക്കാം.

EDUVED- International Journal OF Interdisciplinary Research

അനുബന്ധം 3

ഇത് രാജന്‍ ഫുള്‍ സ്റ്റോപ്പിടാത്തവര്‍ക്ക് ഭാഷ അറിയില്ലെന്ന് കമന്റിട്ടതിനു ശേഷം ചേര്‍ക്കു്ന്ന അനുബന്ധമാണ്. ആലപ്പുഴ ജില്ലയിലെ ഞാവക്കാട് സ്കൂളിലെ ഒന്നാം ക്ലാസ് അധ്യാപിക ഓണപ്പരീക്ഷയുടെ ഉത്തരക്കടലാസ് അയച്ചു തന്നതാണ്. ഫുള്‍സ്റ്റോപ്പിടാത്തവര്‍ക്ക് ഭാഷ അറിയില്ലെന്ന കണ്ടുപിടുത്തത്തിന് രാജനു സമര്‍പ്പിക്കുന്നു. ( ഒന്നാം ക്ലാസില്‍ അക്ഷരം പഠിക്കാത്ത കുട്ടി ഒന്നാം ടേമില്‍ ഇങ്ങനെയൊക്കെ എഴുതും രാജാ)


അനുബന്ധം നാല്
ഭാഗം മൂന്ന്
റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം
ചുവടെ ശ്രീദേവിയുടെ പഠനറിപ്പോര്‍ട്ട് വിശദമായി നല്‍കുകയാണ്. ( ലിങ്ക് ഇവിടെ നല്‍കുന്നു.

The Teaching of English in the Government/Aided Primary Schools in Kerala under DPEP ...

പൂര്‍ണമായി വായിക്കാനും അവസരം. രാജനെപ്പോലെ മറച്ചുവെച്ചുളള ഭാഗികരീതി ഞാന്‍ സ്വീകരിക്കുന്നില്ല)
ഡി പി ഇ പി പ്രോജക്ടിന്റെ ഭാഗമായ ഇംഗ്ലീഷ് പദ്ധതിയാണ് ശ്രീദേവി പഠനവിധേയമാക്കിയത്.
പഠനത്തിന്റെ തലക്കെട്ട്
The Teaching of English in the Government/Aided Primary Schools in Kerala

under DPEP,
ഏത് എജന്‍സിയുടെ ധനപിന്തുണയോടെയാണ് പഠനം നടത്തിയത്?
Kerala Research Programme on Local Level Development, Centre for Development Studies, Thiruvananthapuram
എന്തായിരുന്നു പഠന ലക്ഷ്യങ്ങള്‍?
  1. ഡി പി ഇ പി നടപ്പിലാക്കിയ Second Language Acquisition Programme (SLAP) ആഴത്തില്‍ വിശകലനം ചെയ്യുക
  2. Second Language Acquisition Programme (SLAP) പരിപാടിയ്ക് വിധേയരായ വിദ്യാര്‍ഥികളുടെ ഭാഷാനൈപുണികളിലെ ( ശ്രവണം, ഭാഷണം, വായന, ലേഖനം) നിലവാരം കണ്ടെത്തുക
  3. കുട്ടികള്‍ പ്രതീക്ഷിത ഭാഷാപ്രാവീണ്യം കൈവരിക്കുന്നതില്‍ ഈ പ്രോഗ്രാം എത്രകണ്ട് വിജയപ്രദമായി എന്നു കണ്ടെത്തുക
  4. പരാജയത്തിന്റെ അല്ലെങ്കില്‍ വിജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുക
  5. ഈ പരിപാടി മെച്ചപ്പെടുത്തുന്നതിനുളള നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുക
പഠനരീതി എപ്രകാരമായിരുന്നു?
  1. ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച, പാഠ്യപദ്ധതി രൂപീകരണത്തിലും പാഠപുസ്തകം തയ്യാറാക്കുന്നതിലും പങ്കാളികളായ ഡി പി ഇ പി ഉദ്യോഗസ്ഥര്‍, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പംഗങ്ങള്‍, ഡയറ്റുകളിലെ ഫാക്കല്‍റ്റിയംഗങ്ങള്‍, അധ്യാപകര്‍ വിദ്യാര്‍ഥികള്‍ എന്നിവരുമായി സംവദിക്കല്‍
  2. ഡോക്യുമെന്റ് വിശകലനം - SLAP പാഠപുസ്തകവും അധ്യാപകസഹായിയും
  3. ക്ലാസ് നിരീക്ഷണം -തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ക്ലാസുകളാണ് നിരീക്ഷിച്ചത് .
ഏതൊക്കെ ജില്ലകളാണ് പഠനവിധേയമാക്കിയത്?
തിരുവനന്തപുരം, പാലക്കാട്, കാസറകോഡ് ( ഒന്നാം ഘട്ട ഡി പി ഇ പി ജില്ലയായ കാസര്‍കോഡും രണ്ടാംഘട്ട ജില്ലകളായ തിരുവനന്തപുരം , പാലക്കാടു ജില്ലകളും തെരഞ്ഞെടുത്തത് കേരളത്തിന്റെ തെക്കും വടക്കും മധ്യത്തുമുളള പ്രാതിനിധ്യം കൂടി പരിഗണിച്ചാണ്. കെയ്സ് സ്റ്റഡി ആയിട്ടാണ് പഠനം നടത്തിയിരിക്കുന്നതെന്ന് ഗവേഷക പറയുന്നു. ഓരോ വിദ്യാലയവും ഓരോ കെയ്സ് ആയി പരിഗണിച്ചു എന്ന്. ഓരോ ജില്ലയില്‍ നിന്നും സ്ലാപ്പ് പ്രോഗ്രാം നടന്ന അഞ്ച് വിദ്യാലയങ്ങള്‍ പഠനത്തിനായി തെരഞ്ഞെടുത്തു.
ഒരു സ്ലാപ്പ് സ്കൂളും സമീപത്തുളള മറ്റൊരു സ്കൂളും (ഈ പരിപാടി നടപ്പിലാക്കാത്തത് ) തെരഞ്ഞെടുത്തു. നാലാം ക്ലാസില്‍ സ്ലാപ്പ് രീതി പഠിച്ച കുട്ടികളുടെ അഞ്ചാം ക്ലാസിലെ ഭാഷാനൈപുണിയാണ് വിലയിരുത്തിയത് . നാലാം ക്ലാസില്‍ കേവലം രണ്ടു പിരീഡാണ് കുട്ടിക്ക് ഇംഗ്ലീഷ് പഠിക്കുന്നതിന് ലഭിക്കുന്നത് എന്ന് ശ്രീദേവി വ്യക്തമാക്കുന്നു
എങ്ങനെയാണ് ഭാഷാ നൈപുണി ഗവേഷക പരിശോധിച്ചത്?
ശ്രവണം
നാലഞ്ചു വാക്യങ്ങളുളള ലളിതമായ കഥ വായിച്ചുകേള്‍പ്പിക്കുന്നു. അവരുടെ ആശയഗ്രഹണശേഷി സൂചകങ്ങള്‍ വെച്ച് വിലയിരുത്തുന്നു. സൂചകങ്ങള്‍ ഇവയാണ്
  1. കഥ നന്നായി ഗ്രഹിച്ചു
  2. ഏതാനും വാക്യങ്ങള്‍ മാത്രം മനസിലായി
  3. ഏതാനും വാക്കുകള്‍ മാത്രം മനസിലായി
  4. ഒന്നും മനസിലായില്ല
ഭാഷണം
ഒരു ചിത്രമോ വസ്തുവോ കാണിക്കുന്നു. അതിനെ ആസ്പദമാക്കി ചോദിക്കുന്നു
  1. ശരിയായ ഘടനപാലിച്ച് വിവരിക്കുന്നു
  2. ഘടനാഭംഗത്തോടെ വിവരിക്കുന്നു
  3. വാക്കുകള്‍ മാത്രം പറയുന്നു
  4. അതെ അല്ല എന്നു മാത്രം പറയുന്നു
വായന
നാലോ അഞ്ചോ വാക്യങ്ങളുളള പരിചിതമായ ചിത്രകഥ വായനയ്കായി നല്‍കുന്നു .
  1. ആശയവ്യക്തതയോടെയും ഒഴുക്കോടെയും വായിക്കുന്നു
  2. നിറുത്തി നിറുത്തി വായിക്കുന്നു
  3. ഏതാനും വാക്കുകള്‍ മാത്രം വായിക്കുന്നു
  4. ലളിതമായ വാക്കുകള്‍ പോലും തെറ്റായി ഉച്ചരിക്കുന്നു.
ലേഖനം
ഒരു ചിത്രം പ്രദര്‍ശിപ്പിച്ച് അതിനെക്കുറിച്ച് വിവരണമെഴുതാന്‍ ആവശ്യപ്പെട്ടു
  1. ശരിയായ ഘടനപാലിച്ച് വിവരിക്കുന്നു
  2. ഘടനാഭംഗത്തോടെ വിവരിക്കുന്നു
  3. ഒറ്റപ്പെട്ട വാക്കുകള്‍ മാത്രം എഴുതുന്നു
  4. മനസിലാക്കാനാകാത്ത വിധം എഴുതുന്നു
ഓരോ വിദ്യാലയത്തിലെയും അവസ്ഥ എങ്ങനെ?
സ്ലാപ്പ് നന്നായും മോശമല്ലാത്ത രീതിയിലും ചെയ്ത നാലു വിദ്യാലയങ്ങളുണ്ടെന്ന് ശ്രീദേവി പറയുന്നെങ്കിലും റിപ്പോര്‍ട്ടില്‍ അത് കൃത്യമായി ഏതെല്ലാം എന്ന് വ്യക്തമാക്കിയിട്ടില്ല. സൂചനകളില്‍ നിന്നും പാങ്ങോട് , ആറ്റിങ്ങല്‍, തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ്, ഇളവണ്‍പാടി എന്നിവയാണെന്ന് അനു മാനിക്കാവുന്നതാണ്. അതേ പോലെ സ്ലാപ് പ്രോഗ്രാമിന്റെ ഭാഗമല്ലാത്ത ( non SLAP Schools) പഠിച്ചിരുന്നു. അവ കരകുളം, പരവൂര്‍കോണം, വടക്കാഞ്ചേരി, മാമ്പാട് വിദ്യാലയങ്ങളാണെന്ന് അനുമാനിക്കാം. മറ്റുളളവ ഒരു വര്‍ഷം സ്ലാപ്പ് നടപ്പിലാക്കുകയും പിന്നീട് പഴയരീതിയും പുതിയ രീതിയും മിക്സ് ചെയ്യുകയോ ഒരു രീതിയിലുളള പഠനവും നടത്താത്തവയുമാണ്. കാസര്‍കോടുളള ഒരു വിദ്യാലയവും ഗവേഷണം നടന്ന വര്‍ഷം സ്ലാപ് രീതി പിന്തുടര്‍ന്നിട്ടില്ല എന്നും ശ്രീദേവി സൂചിപ്പിക്കുന്നു. ഓരോ വിദ്യാലയത്തെക്കുറിച്ചുമുളള വിശദാംശങ്ങള്‍ ശ്രീദേവി നല്‍കിയത് ചുവടെ
തിരുവനന്തപുരം ജില്ല
1. ഗവണ്മെന്റ് എല്‍ പി എസ് പാങ്ങോട്
അഞ്ചാം ക്ലാസില്‍ 31 കുട്ടികള്‍. കുട്ടികള്‍ ഇംഗ്ലീഷ് വളരെ ഇഷ്ടമാണെന്നു പറഞ്ഞു. ക്ലാസില്‍ വൈവിധ്യമുളള ഭാഷാ പഠനപ്രവര്‍ത്തനങ്ങള്‍ നടന്നതിന്റെ വ്യക്തമായ തെളിവുകള്‍. ആശയഭൂപടം, ഭാഷാകേളികള്‍, പസിലുകള്‍ തുടങ്ങിയവയുടെ ചാര്‍ട്ടുകള്‍ ചുമരുകളില്‍ തൂങ്ങിക്കിടക്കുന്നു. വായനാമൂല ഉണ്ട്. ക്ലാസിലെ നല്ലൊരു ശതമാനം കുട്ടികളും ശരാശിക്ക് മുകളിലാണ്. കുട്ടികളുടെ പ്രകടനം അധ്യാപികയുടെ അധ്യാപനക്ഷമതയെ സാധൂകരിക്കുന്നതാണ്.
അധ്യാപിക സ്ലാപ് പരിപാടിയോട് പരമാവധി നീതി പുലര്‍ത്തുകയും നല്‍കിയ അധ്യാപകസഹായിയിലെ ( English Teacher’s Companion) നിര്‍ദേശങ്ങള്‍ പിന്തുടരുകയും ചെയ്തിട്ടുണ്ട്.ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. അധ്യാപികയുടെ ശിശുസൗഹൃമനോഭാവം കുട്ടികളില്‍ ഇംഗ്ലീഷിനോട് ആഭിമുഖ്യം ജനിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും അധ്യാപികയുടെ ഇംഗ്ലീഷ് അത്ര മെച്ചമല്ല. അധ്യാപകസഹായിയിലെ വാക്യങ്ങള്‍ അതേപോലെ ഉപയോഗിക്കുകയാണ്.അധ്യാപികയുടെ പ്രതിബദ്ധത അവരുടെ ഭാഷാപരിമിതിയെ പരിഹരിക്കാന്‍ സഹായിക്കുന്നുണ്ട്. സ്വന്തം പരിമിതികള്‍ക്കുളളില്‍ നിന്നുകൊണ്ട് പുതിയത് ഉള്‍ക്കൊളളാനുളള അവരുടെ സന്നദ്ധത അഭിനന്ദനീയം. SLAPന്റെ ഒന്നാം ഘട്ട പരിശീലനത്തില്‍ വേണ്ടത്ര നന്നായി പങ്കെടുക്കാനായില്ലെന്നും ആ അധ്യാപിക പറഞ്ഞു. ആത്മവിശ്വാസം നല്‍കിയതിന് പരിശീലനത്തിന്റെ കോര്‍ഡിനേറ്റര്‍ക്ക് അവര്‍ നന്ദി പറഞ്ഞു. "ഞാന്‍ കുട്ടികളോടൊപ്പം പഠിക്കുകയും ആസ്വദിക്കുകയുമാണ്, എനിക്ക് ഇംഗ്ലീഷില്‍ പരിമിതിയുണ്ടെന്നെനിക്കറിയാം. എങ്കിലും ഞാന്‍ വളരെയേറെ മുന്നേറി" എന്നാണ് അധ്യാപിക പറഞ്ഞത്
ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകന്‍ വളരെ പ്രതിബദ്ധതയുളളയാളാണ്. അദ്ദഹം ഈ പരിപാടി നടപ്പിലാക്കിയ അധ്യാപികയെയും തത്മയ പിന്തുണനല്‍കുന്ന പരിശീലകരെയും അഭിനന്ദിച്ചു. വിദ്യാലയത്തിലെ നല്ല പഠനാന്തരീക്ഷവും പ്രഥമാധ്യാപകന്റെ ഉത്തരവാദിത്വബോധവും താല്പര്യവും ഗവേഷക ചൂണ്ടിക്കാട്ടുന്നുണ്ട്



വിദ്യാലയം
ഗവണ്മെന്‍റ് എല്‍ പി എസ് പാങ്ങോട്
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം
16
45
19.5
19.5
ഭാഷണം
10
39
32
19
വായന
10
39
39
12
ലേഖനം

26
39
35
2. ഗവണ്മെന്റ് യു പി എസ് കരകുളം
താല്പര്യമില്ലാത്ത അധ്യാപകര്‍ ഡി പി ഇ പി പരാജയപ്പെടുത്തുമെന്നതിന് നല്ല തെളിവുകള്‍ നല്‍കുന്നതായിരുന്നു ഇവിടുത്തെ ക്ലാസ്. എട്ടു കുട്ടികള്‍ മാത്രമാണ് ക്ലാസിലുണ്ടായിരുന്നത്. കാനേഷുമാരി എടുക്കാന്‍ അധ്യാപകര്‍ പോയതിനാലാണ് കുട്ടികള്‍ എല്ലാവരും ഹാജരാകാത്തത് എന്നാണ് വിശദീകരണം. ഒഴിഞ്ഞ ചുമരുകള്‍ ഡി പി ഇ പി പ്രകാരമല്ല ഇവിടെ പഠിപ്പിക്കുന്നതെന്ന കാര്യം വിളിച്ചോതുന്നു. കുട്ടികളുടെ ഇംഗ്ലീഷ് നോട്ട് ബുക്കില്‍ വെറും ഏഴുപേജുകളാണ് മാര്‍ച്ചായിട്ടും ഉപയോഗിച്ചിട്ടുളളത്. കൃത്യമായി പറഞ്ഞാല്‍ നോട്ട് ബുക്കിന്റെ ആദ്യ മൂന്നു പേജുകള്‍ സാധാരണ അഭ്യാസങ്ങളാണ് , അതാകട്ടെ കേട്ടെഴുതിച്ചതും. ഇതിന് സ്ലാപ്പ് പരിപാടിയുമായി ഒരു ബന്ധവുമില്ല. അതിനുശേഷമുളള പേജുകളില്‍ കുട്ടികള്‍ ബൈക്കുകളുടെയും കായികതാരങ്ങളുടെയുമൊക്കെ ചിത്രങ്ങള്‍ ഒട്ടിച്ചിട്ടുണ്ട്. എന്തിനാണ് ഒട്ടിച്ചതെന്ന് എട്ടുപേര്‍ക്കും പറയാനായില്ല. പടം ഇഷ്ടപ്പെടുന്നു എന്നാണ് മറുപടി.
എട്ടു കുട്ടികളില്‍ ഒരാള്‍ക്ക് മാത്രമാണ് വായിക്കാന്‍ കഴിയുന്നത്. മറ്റെല്ലാവരും ഡി ഗ്രേഡിലാണ് എല്ലാ നൈപുണികളിലും . അതായത് ഒരാള്‍ മാത്രം ശരാശരി നിലവാരത്തില്‍.
കുട്ടികളുടെ മോശം നിലവാരത്തെക്കുറിച്ച് അധ്യാപികയോട് ചോദിച്ചപ്പോള്‍ അവര്‍ പഠിക്കത്തില്ല എന്നാണ് മറുപടി.


വിദ്യാലയം
ഗവണ്മെന്റ് യു പി എസ് കരകുളം
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം



100
ഭാഷണം



100
വായന


12
88
ലേഖനം


12
88

ക്ലാസിലെ ചുമരുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ചാര്‍ട്ടും മറ്റും വാങ്ങാന്‍ പണമില്ലെന്നു പറഞ്ഞു. കുറച്ചു പണമേ ലഭിക്കൂ. അതകാട്ടെ വര്‍ഷാദ്യം തന്നെ തീരും . കുട്ടികളും രക്ഷിതാക്കളും ഇത്തരം പഠനപ്രവര്‍ത്തനങ്ങളിഷ്ടപ്പെടുന്നില്ല എന്നാണ് അധ്യാപികയുടെ നിലപാട് . പ്രഥമാധ്യാപകന്‍ അന്ന് വിദ്യാലയത്തിലില്ലായിരുന്നു
3. ഗവണ്മെന്റ് എല്‍ പി എസ് പരവൂര്‍കോണം
ഈ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ രണ്ടു വീതം ഡിവിഷനുകളുണ്ട്. രണ്ടു ക്ലാസിലെയും കുട്ടികളെ ഒന്നിച്ചിരുത്തിയിരിക്കുകയാണ്. ഇവിടെയും ക്ലാസിലെ ചുമരുകള്‍ ശൂന്യമാണ്. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് തനിക്ക് വളരെ പ്രയാസമുണ്ടെന്ന് അധ്യാപിക സമ്മതിച്ചു. പ്രത്യേകിച്ചും സ്ലാപ് രീതിയില്‍. എത്ര ശ്രമിച്ചിട്ടും ഇംഗ്ലീഷില്‍ സംസാരിക്കാനാകുന്നില്ല. സ്ലാപ് പരിപാടി ഇവിടെ നടപ്പിലാക്കിയിട്ടില്ല. കാരണം അത് അപ്രായോഗികമാണെന്ന് അധ്യാപിക കരുതുന്നു. പ്രതീക്ഷിച്ചതുപോലെ കുട്ടികളുടെ പ്രകടനം വളരെ ദയനീയം. ബഹുഭൂരിപക്ഷം പേര്‍ക്കും വളരെ പരിചിതമായി വാക്കുകള്‍ പോലും എഴുതാനോ വായിക്കാനോ കഴിയുന്നില്ല. നോക്കി പകര്‍ത്തുന്നതിനപ്പുറത്തേക്ക് അവര്‍ക്ക് പോകാനായിട്ടില്ല. അധ്യാപികയോട് ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അങ്ങനെയാണെന്ന് തനിക്ക് നന്നായി അറിയാമെന്ന് കൂളായി മറുപടി. ഇംഗ്ലീഷില്‍ ബിരുദമുളള ആളെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ നിയോഗിക്കണമെന്നാണ് അവരുടെ നിര്‍ദേശം. പ്രഥമാധ്യാപകന്‍ കുട്ടികളുടമായി സൗഹാര്‍ദം കാണിക്കുന്നുവെങ്കിലും അവരെ മാനേജ് ചെയ്യാനാകുന്നില്ല. അദ്ദേഹത്തിന് സ്ലാപ് പരിപാടിയുടെ തത്വങ്ങളോ സമീപനമോ സംബന്ധിച്ച് പൂര്‍ണ അജ്ഞതയാണുളളത്. ഇംഗ്ലീഷ് പരമ്പരാഗതരീതിയില്‍ പഠിപ്പിക്കുന്നതാണ് നല്ലതെന്ന നിലപാടാണ് അദ്ദേഹത്തിനുളളത്
നിലവാരം


വിദ്യാലയം
ഗവണ്മെന്റ് എല്‍ പി എസ് പരവൂര്‍കോണം
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം


20
80
ഭാഷണം



100
വായന


30
70
ലേഖനം


20
80
നാലു നൈപുണികളിലും എ, ബി ഗ്രേഡുകളില്‍ ആരുമില്ല.
4. ഗവണ്മെന്റ് എല്‍ പി എസ് ആറ്റിങ്ങല്‍
അഞ്ചാം ക്ലാസില്‍ രണ്ടു ഡിവിഷനുളള വിദ്യാലയം. ഇവിടെയും കുട്ടികളെ ഒന്നിച്ചിരുത്തിയാണ് പഠിപ്പിക്കുന്നത്. ചുമരുകളില്‍ വളരെയധികം ചാര്‍ട്ടുകളും ചിത്രങ്ങളും എഴുത്തുകളും . അതെല്ലാം തങ്ങള്‍ തയ്യാറാക്കിയതാണെന്ന് കുട്ടികള്‍ അഭിമാനത്തോടെ പറഞ്ഞു. അവരുതന്നെ എഴുതിയ രണ്ട് ഇംഗ്ലീഷ് റൈമുകള്‍ ഭിത്തിയിലുണ്ട്. ചില ഭാഷാകേളികളുടെ ചാര്‍ട്ടുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അധ്യാപിക വളരെ പ്രതിബദ്ധതയുളളയാളാണ്. അവര്‍ തീവ്രമായി കുട്ടികളെ സ്നേഹിക്കുന്നു. എറ്റവും പ്രിയപ്പെട്ട അധ്യാപിക എന്നാണ് കുട്ടികള്‍ പറഞ്ഞത്. അവരുടെ ഇംഗ്ലീഷ്ഭാഷാപ്രാവീണ്യം വളരെ ഉയര്‍ന്നതല്ലെങ്കിലും അര്‍പ്പണമനോഭാവം അത് പരിഹരിക്കുന്നുണ്ട്. ബഹുഭൂരിപക്ഷം കുട്ടികളും ഇംഗ്ലീഷ് പഠനത്തില്‍ താല്പര്യമുളളവരാണ്. നാലു നൈപുണീമേഖലകളിലും ബഹുഭൂരിപക്ഷവും ശരാശരി നിലവാരത്തിലാണ്. കുറച്ചു കുട്ടികള്‍ താഴ്ന നിലയിലുണ്ട്.
പ്രഥമാധ്യാപകന്‍ അന്ന് ഹാജരായിരുന്നില്ല
നിലവാരം



വിദ്യാലയം
ഗവണ്മെന്റ് എല്‍ പി എസ് ആറ്റിങ്ങല്‍
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം

16
42
42
ഭാഷണം

8
42
50
വായന

10
63
27
ലേഖനം

6
52
42
5. ഹോളി ഏഞ്ജല്‍സ് കോണ്‍വെന്റ് എല്‍ പി എസ് തിരുവനന്തപുരം
വളരെ മെച്ചപ്പെട്ട ഭൗതികസൗകര്യമുളള വിദ്യാലയം. പ്രതിബദ്ധതയുളള ഒരു സംഘം അധ്യാപകര്‍ ഇവിടെയുണ്ട്. പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്ക് സമ്മാനം വാരിക്കൂട്ടുന്ന വിദ്യാലയം. പാഠ്യേതരപ്രവര്‍ത്തനങ്ങളിലെ മികവുമായി പൊരുത്തപ്പെടുന്നതല്ല ഇംഗ്ലീഷിലെ നിലവാരം. കാരണം രോഗബാധിതയായ അധ്യാപിക പലപ്പോഴും സ്കൂളില്‍ വരാറില്ല. മിക്ക കുട്ടികളും ശരാശരി നിലവാരക്കാരാണ് . ഈ നിലവാരത്തിലെത്തിച്ചത് അര്‍പ്പണമനോഭാവമുളള അധ്യാപകരുടെ ഇടപെടല്‍ കൊണ്ടാണ്.



വിദ്യാലയം
ഹോളി ഏഞ്ജല്‍സ് കോണ്‍വെന്റ് എല്‍ പി എസ് തിരുവനന്തപുരം
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം
21
17
41
21
ഭാഷണം

11
41
48
വായന
21
41
21
17
ലേഖനം

11
52
37
പാലക്കാട് ജില്ല
6. ഗവ യു പി എസ് പുതൂര്‍
അഞ്ചാം ക്ലാസില്‍ നാലു ഡിവിഷന്‍. ഒരു ഡിവിഷനിലെ കുട്ടികള്‍ നാലാം ക്ലാസില്‍ വെച്ച് സ്ലാപ്പ് പ്രോഗ്രാമിലൂടെ കടന്നു പോയവരാണ്. ക്ലാസില്‍ സ്ലാപ്പിന്റെയോ ഡി പി ഇ പിയുടെയോ തെളിവുകളൊന്നുംതന്നെ കാണാനില്ല. ബഹുഭൂരിപക്ഷം കുട്ടികളും വിലയിരുത്തലില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. എല്ലാവര്‍ക്കും ഇംഗ്ലീഷില്‍ കേട്ട കാര്യം ഗ്രഹിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇംഗ്ലീഷില്‍ പ്രതികരിക്കുന്നതിന് പരിമിതിയുണ്ട്. മിക്കവരും വായനയിലും ശരാശരിക്കാരാണ്. ലേഖനത്തില്‍ മെച്ചമല്ല.
മറ്റൊരു ഡിവിഷനില്‍ പരമ്പരാഗതരീതിയില്‍ പഠിച്ച 28 കുട്ടികളെ വിലയിരുത്തി ലേഖനത്തില്‍ നേരിയതോതില്‍ മുന്നിട്ടു നില്‍ക്കുന്നുവെങ്കിലും വായന, ശ്രവണം, ഭാഷണം എന്നിവയില്‍ മോശമാണ്. അവര്‍ പറഞ്ഞത് മലയാളത്തിലൂടെയാണ് അവര്‍ ഇംഗ്ലീഷ് പഠിക്കുന്നതെന്നാണ്. ഇരു ക്ലാസുകളിലെയും അധ്യാപകര്‍ സ്ലാപ്പ് പരിപാടിയില്‍ ആശങ്കപ്പെടുന്നു. അവര്‍ ഭാഷ ആര്‍ജിക്കുമെന്ന സിദ്ധാന്തം അംഗീകരിക്കുന്നില്ല. സ്ലാപ്പില്‍ പഠിക്കാത്ത കുട്ടികളാണ് നന്നായി എഴുതുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
അധ്യാപകരിലെ ഭാഷാസമീപനബോധ്യത്തിന്റെ അഭാവം സ്ലാപ് പരിപാടിയുടെ വിജയത്തിന് തടസ്സമാകും. പ്രഥമാധ്യാപകന്‍ ജോലിത്തിരക്കിലാണ്.



വിദ്യാലയം
ഗവ യു പി എസ് പുതൂര്‍
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം

28
42
28
ഭാഷണം

14
22
64
വായന

28
28
44
ലേഖനം


42
58
7. എ എം എല്‍ പി എസ് പുന്നപ്പാടം (A.M.L.P.S. Punnappadam )
ഇഷ്ടം പോലെ സ്ഥലസൗകര്യമുളള ക്ലാസ് റൂം . DPEP/ SLAP പരിപാടിയുടെ ഒരു അടയാളവും കാണാനില്ല. ഡി പി ഇ പി നിറുത്തലാക്കപ്പെടുമെന്ന ധാപണയാണ് അധ്യാപകര്‍ക്കുളളത്. അതാവാം സ്ലാപ് നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനു കാരണം . ശൂന്യമായ ചുവരുകള്‍. അധ്യാപിക ഡി പി ഇ പി പ്രകാരം പഠിപ്പിക്കുന്നില്ല എന്നു പറഞ്ഞു.
ആശയഭുപടം, നാമബോര്‍ഡ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പോലും ചെയ്തിട്ടില്ല. കുട്ടികള്‍ ശരാശരിയിലോ അതില്‍ താഴെയോ അണ്. പ്രഥമാധ്യാപകന്‍ സ്കൂളിലില്ലായിരുന്നു. 24 കുട്ടികള്‍ നിലവാരം ഇങ്ങനെ



വിദ്യാലയം
എ എം എല്‍ പി എസ് പുന്നപ്പാടം
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം

9
54
36
ഭാഷണം


27
73
വായന

18
36
45
ലേഖനം


45
55
8. കെ ഇ എ എല്‍ പി എസ് ഇളവന്‍പാടം (KEA LPS Elavanpadam)
പ്രവര്‍ത്തനങ്ങളാല്‍ സമൃദ്ധമായ വിദ്യാലയം. ഉച്ചനേരത്തുപോലും ഉത്സാഹത്തോടെ പരീക്ഷയില്‍ പങ്കുചേരാന്‍ ഓടി വന്ന കുട്ടികള്‍. ക്ലാസാകെ അലങ്കരിക്കപ്പെട്ടിരിക്കുകയാണ്. നിറയെ വര്‍ണാഭമായ ചാര്‍ട്ടുകള്‍, ചിത്രങ്ങള്‍,കുറിപ്പുകള്‍.. കുട്ടികള്‍ വളരെ താല്പര്യത്തോടെയാണ് വിലയിരുത്തലില്‍ പങ്കാളികളായത്. ഞാന്‍ ഞാന്‍ എന്ന മട്ടില്‍ ആദ്യാവസരത്തിനായി ഉടനീളം അവര്‍ കൈ ഉയര്‍ത്തുന്നുണ്ടായിരുന്നു. അധ്യാപകന്‍ കുട്ടികളുടെ കഴിവില്‍ അഭിമാനം കൊണ്ടു. പ്രഥമാധ്യാപിയില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമുളള നിര്‍ലോഭമായ പിന്തുണയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. സ്ലാപ് പ്രോഗ്രാം നടപ്പിലാക്കിയതിലൂടെ വ്യക്തപരമായി ഏറെ നേട്ടം ഉണ്ടായതായി അദ്ദേഹം സൂചിപ്പിച്ചു. കുട്ടികളുടെ ഭാഷാശേഷി വികസിച്ചു. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും തങ്ങള്‍ ഇംഗ്ലീഷ് വായിച്ചു മനസിലാക്കുന്നതിലും കേട്ടുഗ്രഹിക്കുന്നതിലും പറയുന്നതിലും ശരാശരിക്ക് മേലേ ആണെന്നു തെളിയിച്ചു. എന്നാല്‍ ലേഖനത്തില്‍ അവര്‍ ശരാശരിക്കാരാണ്. കുറച്ചുപേര്‍ താഴ്ന നിലവാരത്തിലുമുണ്ട്. ഒരു മാതൃകാപരമായ വിദ്യാലയം കണ്ടതിലുളള സംതൃപ്തി അനുഭവപ്പെട്ടു.



വിദ്യാലയം
കെ ഇ എ എല്‍ പി എസ് ഇളവന്‍പാടം
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം
8
32
40
20
ഭാഷണം
12
20
28
40
വായന
16
24
40
20
ലേഖനം

8
52
40
9.എ ജെ ബി എസ് അണിക്കോട് (AJBS, Anikode)
  • അഞ്ചാം ക്ലാസില്‍ കുട്ടികള്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. അറുപതോളം പേര്‍. പ്രഥമാധ്യാപകന്‍ മറ്റെന്തോ ഡ്യൂട്ടിക്ക് പോയതിനാല്‍ അദ്ദേഹത്തിന്റെ ക്ലാസിലെ കുട്ടികളെക്കൂടി കൊണ്ടുവന്നിരുത്തിയതാണ്.
  • ക്ലാസില്‍ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളുടെ തെളിവുകളൊന്നും പ്രദര്‍ശിപ്പിച്ചിട്ടില്ല . പക്ഷേ, കുറച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട് . ആവശ്യപ്പെട്ടപ്പോള്‍ അധ്യാപിക അതുമായി ബന്ധപ്പെട്ട പഠനോല്പന്നങ്ങള്‍ ഒരു മൂലയില്‍ വെച്ചിട്ടുളള കടലാസുകെട്ടുകളില്‍ നിന്നും ( കടലാസ് കൂമ്പാരത്തില്‍ നിന്നും) എടുത്തുകൊണ്ടു വന്നു. ഡി പി ഇ പി നിറുത്താന്‍ പോവുകയാണെന്ന കിംവദന്തി അവരും കേട്ടതിനാല്‍ ചാര്‍ട്ടുകളൊന്നും ചുമരില്‍ തൂക്കുന്നില്ല.
  • ടീച്ചര്‍ കുട്ടികളെ നിയന്ത്രിക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. ഇത്തരം കുട്ടികളെ കുത്തിനിറച്ച ക്ലാസുകളില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം അസാധ്യമാണ്. പ്രഥമാധ്യാപകനില്ലാത്ത ദിവസങ്ങളിലെല്ലാം ഇതാണ് ക്ലാസിന്റെ അവസ്ഥ. എച് എമ്മിനും ഭരണപരവും അക്കാദമികവുമായ കാര്യങ്ങള്‍ നോക്കേണ്ടതുണ്ടല്ലോ എന്ന് ടീച്ചര്‍ സഹതപിച്ചു.
  • വായനയിലും ശ്രവണത്തിലും ബഹുഭൂരിപക്ഷം കുട്ടികളും ശരാശരിക്കാരാണ് . ചില കുട്ടികള്‍ എന്തെങ്കിലും ഇംഗ്ലീഷില്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷവും എഴുുന്ന കാര്യത്തില്‍ തൃപ്തികരമായ നിലയിലല്ല.



വിദ്യാലയം
അണീക്കോട് സ്കൂള്‍
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം
14
21
37
28
ഭാഷണം
5
18
28
49
വായന
18
18
36
28
ലേഖനം
14
18
28
40
10. .എസ് വി യു പി എസ് വടക്കാഞ്ചേരി (S.V. UPS, Vadakkancherry)
ഇത് സ്ലാപ്പ് പരിപാടി നടപ്പിലാക്കാത വിദ്യാലയമാണ്. ഈവിദ്യാലയം പ്രവര്‍ത്തനാധിഷ്ഠിത പഠന രീതി പിന്തുടരുന്നതിന്റെ ലക്ഷണമൊന്നുമില്ല. കുട്ടികള്‍ ക്ലാസില്‍ തിങ്ങിനിറഞ്ഞിരിക്കുന്നു. നാലുപാടും നിന്നും വരുന്ന ശബ്ദകോലാഹലങ്ങള്‍. ഒരു ജനാലമാത്രം.അതിനപ്പുറമാകട്ടെ ചെറിയകുട്ടികളിരുന്നു പഠിക്കുന്നു. മൂന്നോ നാലോ തവണ ആവര്‍ത്തിച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് ചെറിയ നിര്‍ദേശങ്ങള്‍ പോലും മനസിലാകൂ. സ്ലാപ് പരപാടി ഫലപ്രദമാണെന്ന് ടീച്ചര്‍ കരുതുന്നില്ല. ആ പരിപാടിയെക്കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലെന്നും ആ ടീച്ചര്‍ പറഞ്ഞു. എഴുത്തിലും വായനയിലും വളരെ കുറച്ചു പേര്‍ ശരാശരി നിലവാരത്തിലുണ്ടെന്നതൊഴിച്ചാല്‍ എല്ലാ ഭാഷാനൈപുണികളിലും കുട്ടികള്‍ താഴ്ന നിലവാരത്തിലാണ്



വിദ്യാലയം
എസ് വി യു പി എസ് വടക്കാഞ്ചേരി
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം

11
8
81
ഭാഷണം


11
89
വായന

11
27
62
ലേഖനം

5
11
84
11. സി എ യു പി എസ് മാമ്പാട് (C.A. UPS, Mampad)
ഇതും സ്ലാപ് നടപ്പിലാക്കാത്ത വിദ്യാലയം . രണ്ടു തരം വിദ്യാലയങ്ങളെയും താരതമ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവിടെ എത്തിയത് അഞ്ചാം ക്ലാസില്‍ രണ്ടു ഡിവിഷനുകളുണ്ട്.
ബഹുഭൂരിപക്ഷം കുട്ടികളുടെയും നിലവാരം ശോചനീയമാണ്. എന്നിരുന്നാലും നാമമാത്രമായ ചിലര്‍ ശരാശരി നിലവാരത്തിലുണ്ട്. അധ്യാപികയ്ക് അറിയാം കുട്ടികളെല്ലാം താഴ്ന നിലവാരക്കാരാണെന്ന്. എതാനും പേരെങ്കിലും എന്തെങ്കിലും എഴുതിയല്ലോ എന്ന സന്തോഷത്തിലാണവര്‍. രണ്ടാം ഡിവഷന്‍ ഒരു നീണ്ട ഹാളിലായിരുന്നു. വിഭജനമറകളില്ല. ഒരു ക്ലാസില്‍ കുട്ടികള്‍ ചിരിച്ചാല്‍ അടുത്ത ക്ലാസിലെ ശ്രദ്ധ അങ്ങോട്ടേക്ക് പോകും. പ്രഥമാധ്യാപകന്‍ നല്ല പൊരുമാറ്റം. വിദ്യാലയത്തിന്റെ പരിമിതികളെക്കുറിച്ച് ബോധവാന്‍.



വിദ്യാലയം
സി എ യു പി എസ് മാമ്പാട്
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം


36
67
ഭാഷണം


13
77
വായന


36
67
ലേഖനം


21
79
കാസര്‍കോട്
കാസര്‍കോഡ് ജില്ലയിലെ ഒരു വിദ്യാലയവും അഞ്ചാം ക്ലാസില്‍ സ്ലാപ്പ് പിന്തുടരുന്നില്ല.അതിനാല്‍ സ്ലാപ്പിന്റെ സ്വാധീനം വിലയിരുത്തുക അപ്രായോഗികമാണ്. നാലാം ക്ലാസില്‍ പഠിച്ചതിന്റെ ഫലമായി കുട്ടികള്‍ നേടിയത് മാത്രമേ വിലയിരുത്താനാകുമായിരുന്നുളളൂ.
നാല് SLAP വിദ്യാലയങ്ങളും ഒരു non-SLAP വിദ്യാലയവും സന്ദര്‍ഷിച്ചു. ഇവയില്‍ രണ്ടിലൊഴികെയെല്ലായിടത്തും പ്രഥമാധ്യാപകന്‍ സ്കൂളിലുണ്ടായിരുന്നില്ല.
12. ഹോളി ഫാമിലി എ എസ് ബി എസ് കുമ്പള (Holy Family ASBS, Kumbala)
അഞ്ചില്‍ മൂന്നു ഡിവിഷനുകള്‍. സ്കൂള്‍ കോമ്പൗണ്ട് ആകര്‍ഷകവും വൃത്തിയുളളതും. കെട്ടിടവും മനോഹരം . ആണ്‍ പെണ്‍ വിവേചനം കുറവ്. ശുചീകരണപ്രവര്‍ത്തനങ്ങള്‍ തുല്യമായി നല്‍കുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും വേര്‍തിരിച്ചല്ല ക്ലാസിലും ഇരിക്കുന്നത്. ലിംഗപദവിയുടെ അതിസ്ഥാനത്തിലുളള യാതൊരു നിയന്ത്രണവും അടിച്ചേല്‍പ്പിച്ചിട്ടില്ല. പരമ്പരാഗതമായ അച്ചടക്ക സങ്കല്പം ഇവിടെ പാലിക്കുന്നില്ല. കുട്ടികള്‍ അവരുടെ ചെരുപ്പുകള്‍ ക്ലാസിനു പുറത്തിട്ടിരിക്കും. കുട്ടികളെ വളരെകുറച്ച് മാത്രമേ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിച്ചിരുന്നുളളൂ. നിരന്തരം അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഇത് സ്ലാപ് പരിപാടിയുടെ ഒരു പോരായ്മയാണ്. അധ്യാപകര്‍ തൊഴിലിനോടും കുട്ടികളോടും പ്രതിബദ്ധതയുളളവരാണ്. മൂന്നു ക്ലാസുകളിലും ചാര്‍ട്ടുകളും ചിത്രങ്ങളും കുറിപ്പുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിലത് അധ്യാപകര്‍ തയ്യാറാക്കിയതാണ്. കുട്ടികള്‍ അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയതും കണ്ടു. ഒരേ കുട്ടിയുടെ ഒത്തിരി ഇനങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാനായി. ഇതേ രീതി പല വിദ്യാലയങ്ങളിലുമുണ്ട്. അഞ്ചാം ക്ലാസിലെ ഇരിപ്പിടക്രമീകരണം മികച്ചത്. വിവധ ഡിവിഷനുകളിലെ കുട്ടികളുടെ നിലവാരം ഒരേ പോലയല്ല. കുട്ടികള്‍ നല്ല നിലവാരത്തിലാണ്. ഇതിന്റെ ക്രഡിറ്റ് മനസ് അര്‍പ്പിച്ച് അധ്യാപനം നടത്തുന്ന അധ്യാപകര്‍ക്കുളളതാണ്.



വിദ്യാലയം
ഹോളി ഫാമിലി എ എസ് ബി എസ് കുമ്പള
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം
21
24
41
14
ഭാഷണം
7
17
41
35
വായന
22
22
41
15
ലേഖനം

10
41
49
13.സെന്‍റ് ബര്‍ത്ലോമിയാസ് എ എസ് ബി എസ് (St. Barthalomea’s ASBS, Bela )
അഞ്ചില്‍ രണ്ടു ഡിവിഷന്‍. ചാര്‍ട്ടുകള്‍ വളരെ ഉയരത്തില്‍ തൂക്കിയതുകാരണം വായിക്കാന്‍ പ്രയാസം. കൂടുതല്‍ ചാര്‍ട്ടുകളും മുന്‍വര്‍ഷം പഠിച്ച കുട്ടികള്‍ തയ്യാറാക്കിയതാണ്. ഇപ്പോള്‍ ക്ലാസിലുളള കുട്ടികള്‍ക്ക് ഇവയെക്കുറിച്ച് നല്ല ധാരണയില്ല. എന്നാല്‍ കുട്ടികള്‍ ഹിന്ദി ചാര്‍ട്ടുകളെക്കുറിച്ച് സംസാരിച്ചു. അധ്യാപികയാണവ തയ്യാറാക്കിയത്. ഓരോന്നും അവര്‍ക്ക് വിശദീകരിച്ചു കൊടുക്കും. ഒരു അ‍ഞ്ചാം ക്ലാസ് പ്രഥമാധ്യാപികയ്കുളളത്. അവരാകട്ടെ പലപ്പോഴും മറ്റു ചുമതലകളിലാകും. അടുത്തടുത്തു കിടക്കുന്ന ഈ ക്ലാസുകളെ നോക്കേണ്ട ചുമതല ഫലത്തില്‍ ഒരാള്‍ക്കാണ് . വ്യക്തമായ നിര്‍ദേശം നല്‍കാഞ്ഞതിനാലാണ് സ്ലാപ് തുടരാത്തതെന്ന് അധ്യാപകര്‍ പറഞ്ഞു. തന്നെയുമല്ല ഡയറ്റ് നല്‍കിയ പരിശീലനം വേറേരീതിയിലായിരുന്നു. കുട്ടികള്‍ പ്രതീക്ഷിത നിലവാരത്തിലെത്തിയില്ല.



വിദ്യാലയം
സെന്‍റ് ബര്‍ത്ലോമിയാസ് എ എസ് ബി എസ്
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം

2
32
66
ഭാഷണം


22
78
വായന

6
22
72
ലേഖനം


31
69
14. ജ്ഞാനോദയ എ എസ് ബി എസ് (Jnanodaya ASBS, Manys)
ഈ വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ മൂന്നു ഡിവിഷനുണ്ട്. ഓരോ ക്ലാസിലും ഇരുപതിനോടടുത്ത് കുട്ടികള്‍. ഇത് വ്യക്തഗതശ്രദ്ധ നല്‍കാനുളള അനുകൂലഘടകമാണെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. ഒരു ഡിവിഷനിലെ കുട്ടികളെ വിലയിരുത്തി. . സ്ലാപ് നടത്തിയതിന്റെ ഒരു അടയാളവും കാണാനില്ല . അധ്യാപിക പറഞ്ഞത് അവര്‍ പഴയരീതിയിലേക്ക് മടങ്ങി എന്നാണ്. കുട്ടികളുടെ ഭാഷാനിലാവരം മോശം. ബ്ലക് ബോര്‍ഡില്‍ പാഠപുസ്തകത്തിലുളള ചോദ്യങ്ങളും ഉത്തരങ്ങളും .
What kind of a house has Jack’s father?
Jack’s father has a beautiful house.
Does he have a car?, Yes, he has a car.’ Etc.
കുട്ടികള്‍ യാതൊരു തരത്തിലുളള ഭാഷാനൈപുണിയും നേടിയിട്ടില്ല. ആദ്യമായി കേള്‍ക്കുന്നതുപോലെയാണ് അവര്‍ ഇംഗ്ലീഷ് കേട്ടിരുന്നത്.



വിദ്യാലയം
ജ്ഞാനോദയ എ എസ് ബി എസ്
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം


12
88
ഭാഷണം


0
100
വായന


35
65
ലേഖനം


29
71
15. ജി യു പി എസ് പഡുക്കൈ (G.UPS, Pudukkai)
ഈ വര്‍ഷം യാതൊരു സ്ലാപ് പരിപാടിയും നടപ്പിലാക്കിയിട്ടില്ല. വിലയിരുത്തലില്‍ നിന്നും മനസിലായത് മുന്‍ വര്‍ഷം സ്ലാപ്പ് നടപ്പിലാക്കി എന്നതാണ്. സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുട്ടികള്‍ അല്പനേരം ആലോചിച്ചിരുന്ന ശേഷം കുറേ ചോദ്യങ്ങള്‍ ഉന്നയിച്ചു.
What is your name? Where are you from? How do you do?’ അതിനപ്പുറത്തേക്ക് പോകാനവര്‍ക്ക് കഴിഞ്ഞില്ല. മുന്‍വര്‍ഷത്തെ ഇംഗ്ലീഷ് അധ്യാപിക പഠിപ്പിച്ചതാണവ. അന്ന് അവര്‍ കുറേ വാക്യങ്ങള്‍ ഇംഗ്ലീഷില്‍ സംസാരിച്ചതായി പറഞ്ഞു. ക്ലാസില്‍ സമര്‍ഥരായ കുട്ടികളുണ്ടെങ്കിലും അവരുടെ ഇംഗ്ലീഷ് ശരാശരിയാണ്. സ്ലാപ്പ് അഞ്ചാം ക്ലാസിലേക്ക് തുടരാഞ്ഞത് ഈ കുട്ടികളോട് കാണിച്ച നീതികേടാണ്.



വിദ്യാലയം
ജി യു പി എസ് പഡുക്കൈ
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം


32
68
ഭാഷണം


16
84
വായന


24
76
ലേഖനം


20
80
16. സെന്റ് ആന്സ് എ യു പി എസ് പളളിക്കര (St. Ann’s AUPS, Pallikkara)
ആണ്‍ പെണ്‍ തുല്യത പാലിക്കുന്ന വിദ്യാലയം. യാതൊരു വിലക്കുകളുമില്ലാതെ അണ്‍ കുട്ടികളും പെണ്‍കുട്ടികളും കോമ്പൗണ്ടില്‍ കളികളില്‍ ഏര്‍പ്പെടുന്നു. കുട്ടികള്‍ക്ക് സ്വതന്ത്രമായി ആശയപ്രകാശനം നടത്തുന്നതിന് അനുയോജ്യമായ രീതിയിലുളള ഇരിപ്പിടക്രമീകരണം. കുട്ടികള്‍ നല്ല വൃത്തിയുളള വസ്ത്രം ധരിച്ചവരാണ്. കുട്ടികള്‍ അവര്‍ക്കറിയാവുന്ന എല്ലാ ചോദ്യങ്ങളും ഉപയോഗിച്ചു. ബഹുഭൂരിപക്ഷവും ശരാശരി നിലവാരക്കാരാണ്. എതാനും പേര്‍ ശരാശരിക്ക് മുകളിലുമുണ്ട്. ഈ വിദ്യാലയം സന്ദര്‍ശിച്ചതില്‍ പ്രഥമാധ്യാപിക സന്തുഷ്ടയാണ്. ഏതെങ്കിലും പഠനരീതിയേക്കാള്‍ പ്രാധാന്യം അധ്യാപികയ്ക് തന്നെയാണെന്ന് ഈ വിദ്യാലയം തെളിയിക്കുന്നു.



വിദ്യാലയം
സെന്റ് ആന്സ് എ യു പി എസ് പളളിക്കര
ഗ്രേഡ്
മേഖല
(%)
ബി(%)
സി(%)
ഡി (%)
ശ്രവണം

21
59
20
ഭാഷണം

14
40
46
വായന

46
34
20
ലേഖനം

8
34
58



പഠനത്തിന്റെ കണ്ടെത്തലുകള്‍ എന്തെല്ലാമായിരുന്നു?

  1. സന്ദര്‍ശിച്ച 12 SLAP വിദ്യാലയങ്ങളിലൊന്നില്‍ പോലും ഈ പരിപാടി പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല. രണ്ടു വിദ്യാലയങ്ങള്‍ ഏറെക്കുറെ നന്നായി ചെയ്തു. രണ്ടെണ്ണം മോശമല്ലാത്ത രീതിയില്‍ ചെയ്തു. അഞ്ചു വിദ്യാലയങ്ങളില്‍ സ്ലാപ് രീതിയും പരമ്പരാഗതരീതിയും ഇടകലര്‍ത്തിയാണ് പഠിപ്പിച്ചത്.ബാക്കി മൂന്നു വിദ്യാലയങ്ങളില്‍ ഒരു രീതിയിലുളള പഠനവും ( സ്ലാപ്പ് രീതിയിലോ പരമ്പരാഗത രീതിയിലോ) നടന്നിട്ടില്ല. വിദ്യാഭ്യാസ സംവിധാനത്തിന് മികച്ച ഒരു പരിപാടി നല്ല രീതിയില്‍ നടത്താന്‍ കഴിയാത്തത് ദൗര്‍ഭാഗ്യകരമാണ്.
  2. ഏതൊക്കെ വിദ്യാലയങ്ങളില്‍ അമ്പതുശതമാനമെങ്കിലും സ്ലാപ് പരിപാടി നടത്തിയിട്ടുണ്ടോ അവിടെല്ലാം കുട്ടികള്‍ക്ക് ഗണ്യമായ നേട്ടം ഉണ്ടായിട്ടുണ്ട്.
  3. അധ്യാപകരുടെ കഴിവ് പരിപാടിയുടെ വിജയത്തിന് നിര്‍ണായകമാണ്. ഏറെ പരിശീലനം നല്‍കിയെങ്കിലും 30 ശതമാനം അധ്യാപകരേ ഇത് സ്വാംശീകരിച്ചിട്ടുളളൂ. ബഹുഭൂരിപക്ഷത്തിനും സ്ലാപ്പ് പരിപാടി നടപ്പിലാക്കുന്നതില്‍ താല്പര്യമോ പ്രതിബദ്ധതയോ ഉണ്ടായിരുന്നില്ല
  4. അധ്യാപകര്‍ക്ക് നല്‍കിയ ചോദ്യാവലിയോടുളള പ്രതികരണങ്ങളില്‍ നിന്നും വിവിധ പരിശീലനങ്ങളും പരിപാടികളും അധ്യാപകരുടെ ഭാഷാനൈപുണി മെച്ചപ്പെടുത്താന്‍ സഹായകമായി എന്നു മനസിലാക്കാം. പ്രതീക്ഷിത നിലവാരത്തിലേക്ക് സ്വയം ഉയരാന്‍ കഴിയാത്ത അധ്യാപകരുണ്ട്
സ്ലാപ്പ് പരിപാടിയുടെ മെച്ചങ്ങള്‍ ഇവയാണ്.
  1. പരമ്പരാഗത ഇംഗ്ലീഷ് പഠനക്ലാസുകളില്‍ കുട്ടികള്‍ക്ക് പാഠപുസ്തകം വായിച്ചുകേള്‍ക്കുന്നതിനപ്പുറം ഇംഗ്ലീഷ് കേള്‍ക്കാന്‍ അവസരമുണ്ടായിരുന്നില്ല. എന്നാല്‍ സ്ലാപ് പരിപാടിയിലൂടെ ഇംഗ്ലീഷ് കേള്‍ക്കുന്നതിനുളള അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു
  2. ഇംഗ്ലീഷിലുളള കാര്യങ്ങള്‍ കേട്ട് ആശയം ഗ്രഹിക്കുന്നതിനുളള ശേഷിയില്‍ സ്ലാപ് വിദ്യാര്‍ഥികള്‍ മികച്ചു നില്‍ക്കുന്നു. ഇതാകട്ടെ അധ്യാപകര്‍ ഇംഗ്ലീഷില്‍ ക്ലാസില്‍ സംസാരിച്ചതിന്റെ പ്രത്യക്ഷഫലമാണ്
  3. ഈ പരിപാടി അധ്യാപകരുടെ ഇംഗ്ലീഷ് നൈപുണി ഗണ്യമായ രീതിയില്‍ ഉയര്‍ത്തി. നിരന്തരമായ പരിശീലനം അധ്യാപകരില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നതിന് അത്മവിശ്വാസം വളര്‍ത്തി.
  4. ഭാഷാശാസ്ത്രജ്ഞനായ ഡോ ആനന്ദന്‍ വികസിപ്പിച്ച അധ്യാപകസഹായി കേരളം കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും മികച്ച ഒന്നാണ്. അധ്യാപകരുടെ ഇംഗ്ലീഷിലുളള തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് ഈ പുസ്തകത്തില്‍ അധ്യാപിക ക്ലാസില്‍ എന്തു പറയണമെന്നു കൃത്യമായി സൂചിപ്പിച്ചിരിക്കുന്നു
  5. വലിയൊരു വിഭാഗം അധ്യാപകരും പരിശീലകരും ഈ പരിപാടി ഏറെ പ്രയോജനം ചെയ്തു എന്നു വ്യക്തമാക്കി
  6. കുട്ടികള്‍ ഇംഗ്ലീഷ് ക്ലാസുകള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി . രസകരമായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴുകി, ഇംഗ്ലീഷില്‍ സംസാരിക്കുന്നതില്‍ അവര്‍ അഭിമാനം കൊണ്ടു
സ്ലാപ് പരിപാടി പരമ്പരാഗത പഠന രീതിയില്‍ നിന്നും വ്യത്യസ്തമായി ഗുണാത്മകമായ മാറ്റം വരുത്തുന്നതില്‍ വിജയിച്ചുവെങ്കിലും ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ട്. സൈദ്ധാന്തികമായും നിര്‍വഹണപരമായുമുളള പ്രശ്നങ്ങളാണത്.
  • ഒന്നാം ഭാഷ, രണ്ടാം ഭാഷ എന്നിവയും ഭാഷാസമാര്‍ജനവും ഭാഷാപഠനവും എന്നീ കാര്യങ്ങളിലാണ് സൈദ്ധാന്തികമായ ദൗര്‍ബല്യങ്ങള്‍ ഉണ്ടായിട്ടുളളത് . ചോംസ്കിയുടെ ഭാഷാര്‍ജനസിദ്ധാന്തം മാതൃഭാഷയുടെ കാര്യത്തിലാണ്. രണ്ടാം ഭാഷയിലേക്ക് ഇത് പ്രയോഗിക്കുമ്പോള്‍ അനുയോജ്യമായ മെച്ചപ്പെടുത്തലുകള്‍ വരുത്തേണ്ടതുണ്ട്. കാരണം ഒന്നാം ഭായില്‍ ലഭിക്കുന്നത്ര ഭാഷാന്തരീക്ഷം രണ്ടാം ഭാഷയില്‍ ലഭിക്കണമെന്നില്ല. അതേ പോലെ കുട്ടിക്ക് മാതൃഭാഷയിലെ ദീര്‍ഘകാലാനുഭവവും ഒരാഴ്ചയില്‍ വളരെക്കുറച്ച് പിരീഡ് ലഭിക്കുന്ന സ്ലാപ്പിലെ ഭാഷാനുഭവവും പരിഗണിക്കപ്പെടേണ്ടതുണ്ട്. മാതൃഭാഷയില്‍ കുട്ടി സ്വന്തം പഠനവേഗതയ്ക് അനുസരിച്ചാണ് മുന്നേറുന്നത്. എന്നാല്‍ ഔപചാരിക ക്ലാസുകളില്‍ നിശ്ചിത കാലയളവിനുളളില്‍ പ്രതീക്ഷിതനിലയിലെത്തിക്കേണ്ടതുണ്ട്
  • ഭാഷാസമാര്‍ജനം സ്വാഭാവിക സാഹചര്യങ്ങളില്‍ അബോധപൂര്‍വം നടക്കുന്ന പ്രക്രിയയാണ്.ക്ലാസന്തരീക്ഷത്തില്‍ പഠിതാവിന് അറിയാം താന്‍ പഠിക്കാന്‍ പോവുകയാണെന്ന്. കളിക്കാന്‍ അനുവദിച്ചാല്‍ കുട്ടി അതില്‍ മുഴുകും.
  • അക്ഷരങ്ങളുടെ യാന്ത്രികമായ പകര്‍ത്തിയെഴുത്ത് നിരുത്സാഹപ്പെടുത്തി. പലഘട്ടങ്ങളുളള ഗ്രാഫെഴുത്ത് , ജൈവിക രചന എന്നിവ നിര്‍ദേശിച്ചു. ഇത് സമയം ഏറെ വേണ്ടിവരുന്നതും ആഴ്ചയില്‍രണ്ടു പീരിഡ് മാത്രം ലഭിക്കുന്നതിനാല്‍ ഒരു അക്കാദമിക വര്‍ഷം പൂര്‍ത്തിയായാലും കുട്ടിക്ക് അക്ഷരത്തിട്ടം ലഭിക്കാനിടയില്ലാത്തതുമായ പ്രക്രിയയാണ്.
  • ഇംഗ്ലീഷിന്റെ കാര്യത്തില്‍ ഫൊണറ്റിക് സെന്‍സുണ്ടാകണമെങ്കില്‍ പ്രത്യേക മാര്‍ഗനിര്‍ദേശം ആവശ്യമാണ്. കുറഞ്ഞ സമയത്തിനുളളില്, നേരിട്ട് പഠിപ്പിക്കാതെ കുട്ടി ഇത് ആര്‍ജിക്കണമെന്നത് അസാധ്യമായ കാര്യമാണ്. അധ്യാപകരുടെ പ്രാപിതിയില്ലായ്മയും കണക്കിലെടുക്കണം. ഇങ്ങനെ നേരിട്ട് പഠിപ്പിക്കാനല്ലെങ്കില്‍ ഭാഷാപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനുയോജ്യമായ പ്രവര്‍ത്തനങ്ങളിലൂടെ ഇടം കണ്ടെത്തണം. ഇത്തരം അനുയോജ്യ പ്രവര്‍ത്തനങ്ങളുടെ അഭാവമാണ് ലേഖനനിലവാരത്തില്‍ പ്രതിഫലിക്കുന്നത്.
നിര്‍വഹണപരമായ ദൗര്‍ബല്യങ്ങള്‍
  • വിഭാവനം ചെയ്ത രീതിയില്‍ ഒരു വിദ്യാലയത്തിലും സ്ലാപ്പ് നടപ്പിലാക്കിയിട്ടില്ല. നല്ല ഒരു പരിപാടി മെച്ചപ്പെട്ട ഫലുണ്ടാക്കാതെ പോയതിനു കാരണമിതാണ്.
  • അധ്യാപ ഘടകം . അധ്യാപകര്‍ ഇംഗ്ലീഷില്‍ സംസാരിക്കണമെന്നു പ്രതീക്ഷിക്കുന്നു. വലിയൊരു വിഭാഗത്തിനു അത് കഴിഞ്ഞില്ല. സ്ലാപ്പ് ആരംഭിക്കുന്നതു വരെ ഇംഗ്ലീഷ് പാഠപുസ്തകം വായിച്ചു പഠിപ്പിക്കുന്ന രീതി പിന്തുര്‍ന്നിരുന്ന അധ്യാപകരുടെ കാര്യത്തില്‍ ഇത് സ്വാഭാവികമാണ്. പ്രൈമറിക്ലാസുകളില്‍ പഠിപ്പിക്കുന്നതിനുളള യോഗ്യത ടി ടി സിയാണ്. ഈ കോഴ്സില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലിപ്പിക്കുന്നില്ല. ബഹുഭൂരിപക്ഷം അധ്യാപകര്‍ക്കും ജോലിയില്‍ കയറിയതിനു ശേഷം പരിശീലനം ലഭിച്ചിട്ടില്ല. ഇതുവരെ ക്ലാസുകളില്‍ ഇംഗ്ലീഷ് ഉര്യാടാത്തവര്‍ക്ക് സ്ലാപ്പ് പരിശീലനം എത്ര നല്ലതായാലും ഉദ്ദേശിച്ച ഫലം നല്‍കില്ല. അധ്യാപകരുടെ കഴിവില്ലായ്മ, കുട്ടികള്‍ക്ക് മതിയായ ഭാഷാനുഭവം ലഭിക്കുന്നതിനെ തടയുന്നു.
  • അധ്യാപകരില്‍ നിന്നും ലഭിച്ച ഫീഡ്ബാക്ക് പ്രകാരം അവര്‍ക്ക് ഈ പരിപാടിയോട് ( SLAP) പ്രതിബദ്ധതയില്ല എന്നു മനസിലായി. അമ്പത്തിയൊന്നു ശതമാനം പേരും ഇതിന്റെ ഫലപ്രാപ്തിയില്‍ സന്ദേഹമുളളവരാണ്. വ്യത്യസ്തപഠനരീതികളുമായി പൊരുത്തപ്പെടുന്നതിന് അവര്‍ക്ക് കൂടുതല്‍ സമയം ആവശ്യമുണ്ട്.
  • കൂടുതല്‍ അധ്യാപകരും നിര്‍ദേശങ്ങള്‍ ശരിയായ രീതിയല്ല മനസിലാക്കിയത്. തെറ്റുകള്‍ നിരിട്ടു തിരുത്തുന്നതിനു പകരം സ്വയം തിരുത്തുന്നതിനുളള അവസരങ്ങള്‍ ക്ലാസില്‍ ഒരുക്കണമെന്നായിരുന്നു നിര്‍ദേശം. ഈ നിര്‍ദേശത്തിലെ രണ്ടാം ഭാഗം ഉപേക്ഷിച്ചാണ് ഉള്‍ക്കൊണ്ടത്. തെറ്റു തിരുത്തേണ്ടതില്ല എന്ന് അവര്‍ ധരിച്ചു. അതിനാല്‍ കുട്ടികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചില്ല. തെറ്റുകളോടെ ചാര്‍ട്ടുകള്‍ ക്ലാസില്‍ തൂങ്ങിക്കടന്നു. കുട്ടികളുടെ മനസിലേക്ക് തെറ്റുകള്‍ കടന്നു ചെല്ലുന്നതിനുളള സുഗമമായ വഴിയായി ഇത്. ഒരു ശതമാനം കുട്ടികള്‍പോലും വാക്യാവസാനം പൂര്‍ണവിരാമം ഇടണമെന്ന ധാരണയുളളവരല്ല എന്നത് വേദനാജനകമായ കാര്യമാണ്. വലിയ അക്ഷരങ്ങള്‍ ഉപയോഗിക്കുന്നതില്‍ അവര്‍ അല്പം ഭേദമാണ്. ചാര്‍ട്ടുകള്‍ രൂപപ്പെടുന്ന പ്രക്രിയ അതിന്റെ ഗുണം ക്ലാസില്‍ ലഭിക്കും വിധമായില്ല. കുട്ടികളുടെ പങ്കാളിത്തമില്ലാതെ വീട്ടില്‍ വെച്ച് തയ്യാറാക്കി വരുന്നത് കാണാന്‍ കഴിഞ്ഞു തിരുത്തല്‍ സ്ലാപ് ക്ലാസിലെയും ഒരു പ്രശ്നം തന്നെയാണ്. കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഓരോ വാക്യത്തിലും അധ്യാപിക ഇടപെടുന്നു. കൂടുതല്‍ കുട്ടികളും സംസാരിക്കാന്‍ മടിക്കുന്നതിന്റെ കാരണമിതായിരിക്കാം. കോഴ്സ് മെറ്റീരിയല്‍ പ്രക്രിയാധിഷ്ഠിതമായി പൂര്‍ത്തീകരിക്കുന്നതിന് അനുവദിച്ച സമയം പര്യാപ്തമല്ല. പ്രഥമാധ്യാപകരുടെ ക്ലാസുകള്‍ പ്രൈമറി വിദ്യാലയങ്ങളില്‍ ഒരു പ്രശ്നം തന്നെയാണ്. സന്ദര്‍ശിച്ച വിദ്യാലയങ്ങളില്‍ പകുതിയിലും പ്രഥമാധ്യാപകര്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല.
നിര്‍ദേശങ്ങള്‍
  • സ്ലാപ് -ഇംഗ്ലീഷ് പഠനത്തിനായി മികച്ച രീതിയില്‍ രൂപകല്പന ചെയ്ത പരിപാടിയാണ്. കേരളത്തിലെ വിദ്യാലയങ്ങളുടെ സവിശേഷമായ അന്തരീക്ഷം പരിഗണി്ച്ച് ചില മെച്ചപ്പെടുത്തലുകള്‍ വരുത്തുന്നത് നന്നായിരിക്കും.
  • അധ്യാപകരുടെ പ്രാപ്തിയെ സംബന്ധിച്ച് യാഥാര്‍ഥ്യബോധത്തോടെയുളള സമീപനം സ്വീകരിക്കണം.
  • ഇംഗ്ലീഷ് ഉച്ചാരണം സ്പെല്ലിംഗ് എന്നിവ സംബന്ധിച്ച് കുട്ടിക്ക് അവബോധമുണ്ടാക്കാനുളള പ്രവര്‍ത്തനങ്ങള്‍ വേണം.
  • ഭാഷണം പ്രധാനമാകുമ്പോള്‍ തന്നെ ലേഖനത്തിന് ഊന്നല്‍ നല്‍കുകയും വേണം.

SLAP is a major pedagogic intervention and it deserves to be appreciated for the systematic development of its theory as well as the methodical steps taken for its implementation. The efficacy of the SLAP materials produced cannot be questioned. It has produced for English teachers one of the best ‘Teachers’ Companions’. “

8 comments:

  1. പ്രിയ ശ്രീ. രാജന്‍ ചെറുക്കാട്,
    താങ്കളും വട്ടോളിയും ചേര്‍ന്ന് കലാധരനെ ധീരധീരം എതിരിട്ടുകൊണ്ടിരിക്കുന്ന കാഴ്ച കുറേ നാളായി കണ്ടുകൊണ്ടിരിക്കുകയാണ്. പറഞ്ഞു പഴകിയതും തുരുമ്പിച്ചതും മുനപോയതുമായ വാദങ്ങളേ നിങ്ങളുടെ പക്ഷത്തുള്ളൂ എന്നത് ഖേദകരമാണ്. പുതിയതെന്തെങ്കിലും കൊണ്ടുവന്നാലേ ഇനി നിങ്ങളെ ജനം കേള്‍ക്കുകയെങ്കിലും ചെയ്യൂ. അതിരിക്കട്ടെ.

    ശ്രീദേവി ടീച്ചര്‍ക്ക് സദുദ്ദേശ്യമാണ് ഉള്ളത്. SLAP നല്ലതാണെന്ന അവരുടെ വിശ്വാസം പ്രകടമാണ്. നന്നായി നടന്ന സ്ഥലങ്ങളില്‍ മെച്ചമുണ്ടെന്നത് പഠനത്തില്‍ നിന്നും വ്യക്തമാണ്. അവിശ്വാസമാണ് പലരും പൂര്‍ണമായും SLAP നടത്താതിരിക്കാന്‍ കാരണം.

    ശ്രീ. രാജന്‍ ചെറുക്കാടിനെ പോലുള്ളവര്‍ നടത്തിയ തുടര്‍ച്ചയായ അക്രമണവും എതിര്‍പ്രചരണങ്ങളും പല അധ്യാപകരെയും SLAP നെ പോലുള്ളവയെ അവിശ്വസിക്കാനും തങ്ങള്‍ക്ക് കൂടുതല്‍ എളുപ്പവും പരിചയവുമുള്ള പഴയ രീതി അവലംബിക്കാനും ഇടയാക്കിയിട്ടുണ്ടാവും എന്നും അനുമാനിക്കാവുന്നതേയുള്ളൂ. ഇടയ്ക്കിടെയുണ്ടായ ഭരണമാറ്റങ്ങളും ഇതിനു കാരണമായി. നടത്തിപ്പുകാരായ പലരും അധ്യാപകരോട് രഹസ്യമായി ഇതൊന്നും നടക്കാന്‍ പോകുന്നില്ലെന്നും നിങ്ങള്‍ നിങ്ങള്‍ക്കു തോന്നുന്ന രൂപത്തില്‍ ചെയ്തോ എന്ന് ഉപദേശിച്ച അനുഭവങ്ങളും അക്കാലത്ത് ഉണ്ടായിട്ടുണ്ട്. ഇന്നത്തെ ഗവ. കാണിക്കുന്നതു പോലുള്ള പ്രതീക്ഷാനിര്‍ഭരമായ ഇടപെടലുകളും പ്രോത്സാഹനവും നിശ്ചയദാര്‍ഢ്യവും മുന്‍കാലത്ത് പ്രകടമായിരുന്നില്ല. അധ്യാപകരുടെ മക്കളില്‍ പലരും അന്ന് അണ്‍എയിഡഡ് വിദ്യാലയങ്ങളിലായിരുന്നു.
    ലോകബാങ്ക് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അതങ്ങ് വിശ്വസിച്ചുപോകുന്ന ഒരു പൊതുമനസ്സ് കേരളത്തിനുണ്ട്. രാജനെ പോലുള്ളവര്‍ മഹാസംഭവം പോലെ കുറെ രേഖകള്‍ നിരത്തി സ്വന്തം വ്യാഖ്യാനങ്ങള്‍ എഴുതി പിടിപ്പിച്ചപ്പോള്‍ അത് പലരും വിശ്വസിക്കാന്‍ ഇടയായി. ഇന്ന് ക്രമേണ കാര്യങ്ങള്‍ വ്യക്തമായി വരുന്നുണ്ട്. അധ്യാപക സംഘടനകളും പഴയതുപോലെ വെറും രാഷ്ട്രീയലക്ഷ്യം വെച്ച് ഇവരുടെ കൂടെ കൂടുമെന്നു തോന്നുന്നില്ല. രാജനും കൂട്ടരും ചേര്‍ന്നു നടത്തിയ പൊളിക്കല്‍ പരിപാടിക്ക് പിന്തുണ നല്‍കിയത് ദോഷം ചെയ്തിട്ടുണ്ടെന്നും ഇനി അത്തരം കൂട്ടുകെട്ടുകള്‍ നന്നല്ലെന്നും മിക്കവര്‍ക്കും ബോധ്യം വന്നിട്ടുണ്ട്. കാലിനടിയിലെ മണ്ണ് അതിവേഗം ഒലിച്ചുപോവുകയാണല്ലോ. ജോലി ഇല്ലാതാക്കുന്ന തുരപ്പന്‍ പണിക്ക് പഴയതുപോലെ ആളെക്കിട്ടില്ല.

    ReplyDelete
  2. ഇടക്കാലത്ത് അധ്യാപകരെ കുറച്ച് ആലസ്യം ബാധിച്ചിരുന്നു. ഇപ്പോഴത് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണവര്‍. അധ്യാപകരുടെ ഇംഗ്ലീഷൊക്കെ തുടര്‍ച്ചയായ പരിശീലനങ്ങളിലൂടെയും സ്വന്തം പരിശ്രമങ്ങളിലൂടെയും മെച്ചപ്പെട്ടുവരുന്നുണ്ട്. പൊതുവിദ്യാലയങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോയത് ഒറ്റപ്പെട്ട പ്രതിഭാസമൊന്നുമല്ല. ആരോഗ്യരംഗത്തുനിന്നും ഇതിലേറെ ആളുകള്‍ ഒഴിഞ്ഞുപോയിട്ടുണ്ട്. ഞാനും രാജനും കലാധരനുമൊക്കെ സ്വകാര്യ ആശുപത്രികളെയല്ലേ മുഖ്യമായും ആശ്രയിക്കുന്നത്. സൗകര്യം മെച്ചപ്പെട്ടാല്‍ സര്‍ക്കാര്‍ ആശുപത്രിയിലും അതുപോലെ സ്കൂളിലും ആള്‍ക്കാര്‍ വരും.
    ഒരുകാര്യം വ്യക്തമാണ്. പുതിയ സമ്പ്രദായങ്ങള്‍ ലോകബാങ്ക് പറഞ്ഞുമാത്രം നമുക്ക് അറിവുള്ള കാര്യങ്ങളല്ല. അതിനു മുമ്പേ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദാര്‍ശനികരും മന:ശാസ്ത്രജ്ഞരും ഇതൊക്കെ പറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് സ്കൂളുകള്‍ ഇത്തരം രീതികള്‍ പഴയതിനെക്കാളും മെച്ചമാണെന്ന് തെളിയിച്ചിട്ടുമുണ്ട്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ശ്രീദേവി ടീച്ചര്‍ പറഞ്ഞതും മറ്റൊന്നല്ല.

    സൈദ്ധാന്തികരംഗത്തെ മിക്ക പുതിയ പുസ്തകങ്ങളും പറയുന്നതും മറ്റൊന്നല്ല. എന്താ, ലോകത്തെ മുക്കാലേ മുണ്ടാണി ഗവേഷകരും ലോകബാങ്കിന്റെ ഏജന്റുമാരാണോ. ആണെന്ന് ശ്രീ. രാജന്‍ ചെറുക്കാടിനെ പോലുള്ളവര്‍ പറഞ്ഞേക്കും. രാജനെയും വട്ടോളിയെയും പോലുള്ള കുറച്ചു പേര്‍ മാത്രമാണല്ലോ സ്വകാര്യസംരംഭങ്ങളെയോ ഇമ്മാതിരി സംവിധാനങ്ങളെയും ഒരുതരത്തിലും ആശ്രയിക്കാത്തത്! ഒന്നുമല്ല. പ്രതിബദ്ധത മറ്റു രീതികളില്‍ തെളിയിച്ചിട്ടുള്ള ഗവേഷകര്‍ തന്നെയാണ്, രാജനും വട്ടോളിയും മറ്റും ലോകബാങ്കിന്റെ ഉത്പന്നമെന്ന് വര്‍ഷങ്ങളായി ആക്ഷേപിച്ചു കൊണ്ടിരിക്കുന്ന ഇത്തരം കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളത്. അതുകൊണ്ട് പ്രിയ രാജാ, കുറെ റിപ്പോര്‍ട്ടുകള്‍ നിരത്തി ആളുകള്‍ അതൊന്നും കണ്ടിരിക്കില്ലെന്നുള്ള മൂഢവിശ്വാസത്തില്‍ ആളുകളെ അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന കുറെ 'കണ്ടെത്തലുകള്‍" നിരത്തുന്ന കലാപരിപാടികള്‍ നിര്‍ത്തിവെച്ച് സ്കൂളുകള്‍ നന്നാക്കാന്‍ ആളുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാതിരിക്കൂ. ധര്‍മം തന്നില്ലെങ്കിലും നായയെ അഴിച്ചു വിടാതിരുന്നാല്‍ തന്നെ കേരളത്തിലെ പാവപ്പെട്ട വീടുകളിലെ പിഞ്ചുമക്കള്‍ നിങ്ങളോട് നന്ദിയുള്ളവരായിരിക്കും. നിങ്ങള്‍ നിങ്ങളുടെ മക്കളെ നല്ല സൗകര്യമുള്ള ഇടങ്ങളില്‍ പഠിപ്പിച്ചോളൂ. വിരോധമില്ല.പക്ഷെ പാവപ്പെട്ടവരുടെ അഭയമായ പൊതുവിദ്യാലയങ്ങളെ വെറുതെ വിടൂ. ഞങ്ങള്‍ ഞങ്ങളുടെ കുട്ടികളെ അവിടെ പഠിപ്പിക്കും. അത് നന്നാക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം അണിചേരും.മറ്റു രീതികളില്‍ ബഹുമാന്യരായി കണക്കാക്കുന്നവര്‍ എതിര്‍ത്താല്‍ പോലും ഇതില്‍ നിന്നും ഒരടി പിന്നോട്ടു പോകില്ല. കാരണം ‍ഞങ്ങള്‍ക്ക് ഉത്തമബോധ്യമുള്ള കാര്യങ്ങളാണ് ഞങ്ങള്‍ ചെയ്യുന്നത്. അത് ഇനി താങ്കള്‍ പറയും പോലെ ലോകബാങ്കിന്റെ ആള്‍ക്കാര്‍ പറഞ്ഞ കാര്യമായാല്‍ പോലും!
    (ഈയുള്ളവന്‍ ലോകബാങ്കിന് ഒശാന പാടിയിരിക്കുന്നൂ എന്നു പറഞ്ഞു പ്രചരിപ്പിക്കരുതേ.അടര്‍ത്തിയെടുത്ത് വ്യാഖ്യാനിക്കുന്നതില്‍ താങ്കളെപ്പോലുള്ളവര്‍ അതിവിദഗ്ധരാണല്ലോ.)

    അണ്‍എയിഡഡ് വിദ്യാലയങ്ങളില്‍ നടക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണദോഷവിചിന്തനത്തിനായി താങ്കളുടെ തൂലിക ചലിപ്പിക്കൂ. അതോ അവിടെ ഗവേഷണം ആവശ്യമില്ലാത്ത വിധം എല്ലാം ഭദ്രമാണെന്നു താങ്കള്‍ കരുതുന്നുണ്ടോ?

    ഏതായാലും കലാധരന്റെ പൊളിച്ചടുക്കല്‍ ഗംഭീരമാകുന്നുണ്ട്.
    " വേഗേന മുന്നോട്ടു ചാടിക്കുതിച്ചു നീ
    പോവുക പോവുക പുണ്യവാനേ..."
    എന്നേ പറയാനുള്ളൂ.

    ReplyDelete
  3. കലാധരൻ,
    'സ്ഥാലിപൂലാകന്യായം' എന്നു കേട്ടിട്ടുണ്ടോ?അടുപ്പത്ത് വെച്ച അരി വെന്തോ എന്ന് അറിയാൻ ഒരു മണി അരി എുടുത്ത് ഞെക്കിനോക്കിയാൽ മതി. പാത്രത്തിലെ മുഴുവൻ അരിമണിയും ഞെക്കിനോക്കേണ്ടതില്ല. ആ സമീപനത്തിന് പറയുന്നപേരാണത്.
    ശ്രീദേവി കെ നായർ സർവ്വെയക്ക് വിധേയമാക്കിയ കുട്ടികളിൽ ഒരു ശതമാനത്തിനുപോലും ഒരു വാക്യത്തിൽ ഫുൾസ്റ്റോപ്പ് ഇടണമെന്ന് അറിയില്ലെന്ന് പറഞ്ഞാൽ ആ കുട്ടികൾക്ക് ഭാഷ എഴുതാനറിയില്ലെന്നാണ് അർഥം. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ താങ്കൾ ഉത്തരം പറയാതെ ഒഴിഞ്ഞുമാറി.അതുകൊണ്ടാണ് അതിനെക്കുറിച്ച് Yes or No ഉത്തരം ആവശ്യപ്പെട്ടത്.അതിനിപ്പോൾ നൽകിയ മറുപടി രസകരമാണ്. അതായത് ചിഹ്ന്‌നം സ്ലാപ്പ് പരിപാടിനിർദ്ദേശിക്കാത്തതല്ല.നിർദ്ദേസിച്ചിട്ടും തെറ്റിദ്ധാരണമൂലം ശഭവച്ചതാണ്. വിാക്യത്തിന്റെ അവസാനം പൂർണവിരാമം വേണമെന്നതിന് എന്തിനാണ് കലാധരൻ തെറ്റിദ്ധാരണ.അതിനും ലോകബാങ്കിന്റെ ഉത്തരവ് കാത്തിരിക്കണോ? തുടർന്നുള്ള മറുപടി അതിലും രസം ''പ്രിയസുഹൃത്തേ ഫുൾസ്റ്റോപ്പ് പിന്നീടിയാലും കുഴപ്പമില്ല'' കാലാധരാ, താങ്കളെ നമിച്ചുപോകുന്നു. വാദഗതികൾ തനിക്കനുകൂലമായിമാറ്റിയെടുക്കുന്നതിന് താങ്കൾ സ്വീകരിക്കുന്ന തന്ത്രങ്ങൾ സമ്മതിക്കണം. നാലാം ക്ലാസിലെ കുട്ടികൾ എഴുതുമ്പാൾ ഫുൾസ്റ്റോപ്പ് പിന്നെയായാലും മതി എന്നാണ് താ്കളുടെ വാദം. ആ ആലുമുളച്ച കഥയാണ് ഇതുവായിക്കുമ്പോൾ ഓർമ്മ വരുന്നത്. താങ്കളുടെ വാദം വിജയിപ്പിക്കാൻ എന്തും വളച്ചൊടിക്കും. രണ്ടാം ക്ലാസ് കഴിയുമ്പോഴേക്ക് കുട്ടികൾ എഴുത്തും അക്കങ്ങളും പഠിക്കണം എന്നാണ് ഇനി ചർച്ചചെയ്യാൻ പോകുന്ന അസറിലെ നിഗമനം.
    ഇതാണ് താങ്കളുടെ വാദമെങ്കിൽ നിലവാരക്കുറവിന് അധ്യാപകരെകുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുട്ടികളെ എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്ന് ഡി പിഐ തന്നെ കഴിഞ്ഞവർഷം ഉത്തരവിട്ടസാഹചര്യമെ്‌നതാണ് കലാധരൻ? താങ്കൾ ഇപ്പോൾ മലയാളത്തിളക്കവുമായി ഇറങ്ങിയതിന്റെ കാരണമെന്താണ്്?
    പുതിയ ലോകബാങ്ക് രീതി പഴയരീിതയേക്കാൾ മേശമാണെന്ന് പറയുമ്പോൾ പഴയ രീതി നല്ലതണെന്ന് അർഥമുണ്ടൊ? ഇപ്പോഴത്തേ്തിനേക്കാൾ നല്ലതായിരുന്നു. കാരണം പത്താം ക്ലാസ് ജയിക്കുന്ന കുട്ടി തെറ്റുകൂടാതെ മലയാളം എഴുതുമായിരുന്നു.ഇന്ന് എഴുതുന്നില്ല. പഴയരീതി കൂടുതൽമെച്ചപ്പെടുത്തുതിനുപകരം തച്ചുതകർത്ത് കൂടുതൽ അപകടം വരുത്തി എന്നതാണ് ആക്ഷേപം. അതിന് നേതൃസ്ഥാനത്തുണ്ടായിരുന്ന ആൾ എന്ന നിലയക്ക് താ്ങ്കൾക്കും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല.
    കണ്ണുതള്ളുന്ന മാധ്യമപ്രവർത്തകന്റെ രൂപം താങ്കൾ ഭാവനയിൽ വികസിപ്പിച്ചല്ലോ കലാധരൻ.അത് താങ്കളുടെ കണ്ണിന്റെ വൈകല്യമാണ്.നമ്മൾ കാണുന്നില്ലേ എന്നാണ് ചോദ്യം. ഉണ്ട് ഗുണഭോക്താക്കൾ എല്ലാം കാണുന്നുണ്ട്.ഇപ്പോൾ രാത്രിയാണ് എന്ന് കലാധരൻസാർ പറഞ്ഞാൽ പിന്നെ അവർ നട്ടുച്ചയക്കും അല്ലെന്ന് പറയില്ല. ഇനിയും എന്തെല്ലാം ലാവണങ്ങൾ കിട്ടാനിരിക്കുന്നു. അതിന് കലാധരൻ സാറിന്റെ സഹായംഅവർക്കുവേണം. അതുകൊണ്ട് അവരും കാണും. വേണ്ടിവന്നാൽ എതിർലേഖനങ്ങൾ വന്നാൽ പൊട്ടിക്കരയും. ലേഖനങ്ങൾ എഴുതി കലാധരൻ സാറിന് കാഴ്ചവെക്കും. വാട്‌സാപ്പിലും ഫേസ്്ബുക്കിലും പ്രചരിപ്പിക്കും.
    കലാധരൻ, മാർക്‌സ് മൂലധനമെഴുതിയപ്പോൾ ആദ്യം ചർച്ച ചെയ്ത വിഷയം 'ചരക്കാണ്' എന്താ കാരണം?ഏറ്റവും പ്രസ്‌കതവുംഅടിസ്ഥാനവുമായതിൽ നിന്ന് തുടങ്ങണം എന്നതുകൊണ്ടാണത്. കേരളത്തിലെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രസ്‌കതമായ കുറേ ചോദ്യങ്ങൾ ഞാൻ കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു. അതിനൊന്നും താങ്കൾ മറുപടി പറയാത്തതെന്താണ്. ഒരാഴ്ചയിലേറെ ഫേസ്ബുക്കിലും ഈചോദ്യങ്ങൾക്ക് ഉത്തരം പറയാതെയാണ് താങ്കൾ സ്വന്തം ബേഌഗിൽ വന്ന് എന്നെ ആക്രമിക്കാൻ തുടങ്ങിയത്. എനിക്കതിൽ പരാതിയോ പരിഭവമോയില്ല.
    കേരളത്തിലെ പാവപ്പെട്ട ലക്ഷക്കണക്കിന് കുഞ്ഞുങ്ങൾക്കുവേണ്ടിയാണ് ഞാൻ ലോകബാങ്കിന്റെ വിദ്യാഭ്യാസത്തെ എതിർക്കുന്നത്.കലാധരനും പരിഷത്തും വിചാരിച്ചാൽ ലോകബാങ്കിന്റെ ലക്ഷ്യങ്ങളിൽനിന്ന് മാറിനിൽക്കാൻ കഴിയില്ല. പണം തന്നിട്ടുണ്ടെങ്കിൽ അവർ ലക്ഷ്യം സാധിക്കുക തന്നെ ചെയ്യും. അതുകൊണ്ടാണെല്ലോ വിദ്യാഭ്യാസത്തിനുവേണ്ടി വിദേശഫണ്ട് സ്വീകരിക്കാൻ പോകുന്നു എന്ന ചർച്ച 1992ലെ കേബ് മീറ്റീങ്ങിൽ വന്നപ്പോൾ മാൽക്കം ആദിശേഷയ്യ അതിനെ എതിർത്തത്. വിദ്യാഭ്യാസത്തിന് പണം സ്വികരിക്കുമ്പോൾ സൂക്ഷിക്കണം എന്ന് അദ്ദേഹം പറഞ്ഞത് സാമ്രാജ്യത്വത്തിന്റെ ഇത്തരം ഇടപെടലുകളുണ്ടാകും, ആത്യന്തികമായി ഒരു രാഷ്ട്രം എന്ന നിലയിൽ നമുക്ക് നഷ്ടക്കച്ചവടമായിരിക്കും എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് 1994ൽ പരിഷത്ത് ഡി പിഇപിയെ എതിർത്തത്.
    താങ്കളുടെ സുഹൃത്തുക്കൾ ആരോപിക്കുന്നതുപോലെ പണത്തിനോ ഏതെങ്കിലും ലോബിക്കുവേണ്ടിയോ ആണ് ഞാൻ ലോകബാങ്കിന്റെ വിദ്യാഭ്യാസത്തെ എതിർക്കുന്നത് എന്ന്‌തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുകയാണ്.

    ReplyDelete
  4. സ്ഥാലിപുലാകന്യായം

    ReplyDelete
  5. രാജന്‍
    എന്താണ് നിങ്ങള്‍ പറയാന്‍ ശ്രമിച്ചത്. ശ്രീദേവിയുടെ പഠനത്തില്‍ സ്ലാപ്പിലെ കുട്ടികള്‍ നോണ്‍ സ്ലാപ് കുട്ടികളേക്കാള്‍ മികച്ചതാണെന്നോ? എഴുതാനേ കഴിയാത്തവരാണ് നോണ്‍ സ്ലാപ്പ് കുട്ടികള്‍. എഴുതുമ്പോഴല്ലേ ഫുള്‍സ്റ്റോപ്പ് ആവശ്യമുളളൂ. പുതിയരീതിക്കാരെഴുതി . പഴയരീതിക്കാരെഴുതിയില്ല. ഇതാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. ശ്രീദേവിതന്നെയാണ് തെറ്റു തിരുത്തലിന്റെ സമീപനത്തെക്കുറിച്ച് വ്യക്തമാക്കിയത്. അതില്‍ താങ്കള്‍ക്ക് ഇനിയും അവ്യക്തതയുണ്ടോ? ഫുള്‍ സ്റ്റോപ്പിടാനറിയില്ലെന്നു വെച്ചാല്‍ ഭാഷ എഴുതാനറിയെല്ലെന്നാണര്‍ഥം എന്ന് മാതൃഭൂമിയുടെ സബ് എഡിറ്റര്‍ പറഞ്ഞുകൂടാ. വാക്യങ്ങള്‍ താഴെ താഴെ എഴുതുന്ന കുട്ടികള്‍ക്ക് വാക്യപരിധി അറിയാം.അത് ചേര്‍ത്തു വായിക്കില്ല. അതിനാല്‍ അവര്‍ നേടിയ ഗ്രേഡ് നേണ്‍സ്ലാപ്പിലെ ഡി ഗ്രേഡിനു തുല്യമാണെന്നു പറയാതെ. എസ് ഓര്‍ നോ അല്ല വിശദമായ പ്രതികരണമാണ് വെച്ചത്. അതിനോട് പ്രതികരിക്കൂ. നിങ്ങള്‍ ശ്രീദേവിയുടെ പഠനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച എല്ലാ കാര്യങ്ങളും പുതിയരീതി നടപ്പിലാക്കാത്ത വിദ്യാലയങ്ങളുമായി താരതമ്യം ചെയ്താണ് ഞാന്‍ അവതരിപ്പിച്ചത്. അത്തരം താരതമ്യം നടത്തി താങ്കള്‍ക്ക് തെളിയിക്കാമല്ലോ? ധൈര്യമില്ല അല്ലേ. അല്പം ധൈര്യമൊക്കെ ആകാം. ഇപ്പോള്‍ കളളത്തരം ആയിരുന്നു പറഞ്ഞുവരുന്നത് എന്ന് വെളിവാകുന്നതുകോണ്ടാണല്ലോ :"പുതിയ ലോകബാങ്ക് രീതി പഴയരീിതയേക്കാൾ മേശമാണെന്ന് പറയുമ്പോൾ പഴയ രീതി നല്ലതണെന്ന് അർഥമുണ്ടൊ? എന്നതിലേക്ക് അയഞ്ഞത്.കേരളത്തിന്റെ ഒന്നാം സ്ഥാനം എന്നു പറഞ്ഞു നടന്നവര്‍ ഇപ്പോള്‍ പരോക്ഷമായി പറയുന്നു പഴയരീതി നല്ലതല്ലായിരുന്നു എന്ന് (നല്ലതാണെന്നര്‍ഥമുണ്ടോ )ഹ ഹ പരിപാതാപകരം രാജന്‍ . തകരുന്നുണ്ടല്ലോ കെട്ടിപ്പൊക്കിയതെല്ലാം. ഇവിടെ താങ്കളുടെ കളളവാദങ്ങള്‍ പൊളിയുന്നു. അക്കമിട്ട് എന്റെ വാദങ്ങളെ നിരാകരിക്കൂ.

    ൧. പുതിയ രീതി നടപ്പിലാക്കുന്നതിനു മുമ്പ് ഇംഗ്ലീഷ് നിലവാരം പരിതാപകരമായിരുന്നു ( തെളിവ് ശ്രീദേവി- ഹൈസ്കൂള്‍ അധ്യാപകരില്‍ നടത്തിയ സര്‍വേ , 2001 ലെ എസ് എസ് എല്‍ സി റിസല്‍റ്റ് വിശകലനം )
    ൨. പുതിയരീതിയില്‍ ഇംഗ്ലീഷ് പഠിപ്പിച്ച വിദ്യാലയങ്ങള്‍ അത്തരം രീതിയുടെ സാന്നിധ്യമില്ലാത്ത വിദ്യാലയങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് (തെളിവ് നോണ്‍ സ്ലാപ് വിദ്യാലയങ്ങളിലെ നിലവാരവും സ്ലാപ്പ് വിദ്യാലയങ്ങളിലെ നിലവാരവും ശ്രീദേവിയുടെ പഠനം)
    ൩. പഴയരീതിയില്‍ ഇംഗ്ലീഷ് പഠിപ്പിച്ച വിദ്യാലയങ്ങളില്‍ ബഹുഭൂരിപക്ഷവും എല്ലാ ഭാഷാ നൈപുണികളിലും ഡി ഗ്രേഡിലാണ്
    അതിനാല്‍ പുതിയ രീതിയാണ് താരതമ്യേന മെച്ചം. ( തെളിവ് ശ്രീദേവിയുടെ പഠനം നാലു നൈപുണികളിലെയുംതാരതമ്യം)
    ൪. പുതിയരീതി നിലവാരം കുറയ്കും എന്ന രാജന്‍ചെറുക്കാടിന്റെ വാദത്തെ ശ്രീദേവിയുടെ പഠനം സാധൂകരിക്കുന്നില്ല ( തെളിവ് മുകളിലെ മൂന്നു കാര്യങ്ങളും സാഝൂകരിക്കാന്‍ അവതരിപ്പിച്ചവ)
    ശാസ്ത്രീയമായ സര്‍വേയില്‍ ചോറു സാമ്പിള്‍ ആലങ്കാരികമായി പറയാമെങ്കിലും സാമ്പിളിംഗ് രീതിയില്‍ എല്ലാ വിഭാഗത്തിന്റെയും പ്രാതിനിധ്യം വേണം. അത്യാവശ്യം റിസേര്‍ച്ച് മെഥ‍ഡോളജി പഠിക്കുന്നത് നല്ലതാ.

    ReplyDelete
  6. രാജന്‍ വിദ്യാഭ്യാസനിലവാരവുമായിബന്ധപ്പെട്ട് കുട്ടികള്‍ പലതട്ടില്‍ നില്‍ക്കും
    നേര്‍മല്‍ പ്രോബബിലിററി കര്‍വ് എന്നു കേട്ടിട്ടില്ലേ. കമഴ്ത്തിവെച്ച മണി ( ബല്‍) പോലെയാണത്. മധ്യഭാഗം ഉയര്‍ന്നും ഇരുവശങ്ങളും വളഞ്ഞു കുറഞ്ഞുമിരിക്കും. കൂടുതല് കുട്ടികളും മധ്യനിലയിലായിരിക്കും വളരെ ഉയര്‍ന്ന നിലയിലുളള കുട്ടികളും താഴ്ന നിലയിലുളളവരും ഇരുവശങ്ങളിലുമായി എതാണ്ട് പത്തിരുപതം ശതമാനം വരും വിധം വിന്യസിക്കപ്പെടും. അങ്ങനെ പിന്നാക്കമാകുന്ന കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ സവിശേഷമായ പരിപാടികള്‍ വേണ്ടിവരും. അതിലൊന്നാണ് മലയാളത്തിളക്കം.അതാകട്ടെ പുതിയഭാഷാസമീപനരീതി പ്രകാരവുമാണ്. ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് ഈ ചര്‍ച്ചയുടെഭാഗമായി കാണേണ്ടതില്ല. ചില അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അല്പം ശ്രദ്ധ നന്നാണ്. പ്രായോഗികമായ വിജയമാതൃകകള്‍ പരിചയപ്പെടുത്താതെ അധ്യാപകരോട് പരിഹാരബോധനം നടത്താനാവശ്യപ്പെടുന്നതിനു പകരം ക്ലാസെടുത്തു കാണിച്ച് ഫലം ബോധ്യപ്പെടുത്തിയാണ് മലയാളത്തിളക്കം അവതരിപ്പിക്കുന്നത്. ആ രീതിയോട് രാജന് വിയോജിക്കേണ്ട കാര്യവും ഉണ്ടെന്നു തോന്നുന്നില്ല.

    ReplyDelete
  7. പ്രിയ രാജന്
    ബ്ലോഗ് പോസ്റ്റില്‍ ഒരു അനുബന്ധം കൂടി ചേര്‍ത്തു. കമന്റ് ബോക്സില്‍ ചിത്രം സന്നിവേശിപ്പിക്കാനാവാത്തതുകൊണ്ടാണ്
    ഒന്നാം ക്ലാസിലെ കുട്ടി ഫുള്‍സ്റ്റോപ്പിടാതെ എഴുതിയ വാക്യങ്ങള്‍. ആ കുട്ടിക്ക് ഭാഷാജ്ഞാനമില്ല എന്നാവും കണ്ടെത്തല്‍
    ഒന്നാം ടേമിലെ പരീക്ഷയുടേതാണ്. കുട്ടികളുടെ എഴുത്തിന്റെ രീതിയെക്കുറിച്ച് ധാരണവേണം
    രാജന്‍ തൃപ്തിപ്പെടില്ലെന്നറിയാം. കുട്ടികള്‍ ആദ്യം എഴുതട്ടെ. അതിനെ മിനുക്കിയെടുക്കാവുന്നതേയുളളൂ.ഫുള്‍സ്റ്റോപ്പ് വേണ്ടെന്നു ഞാന്‍ പറഞ്ഞിട്ടില്ല. എഡിറ്റിംഗ് നടത്താനുളള നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല എന്നാണ് സൂചിപ്പിച്ചത്. ഇംഗ്ലീഷിന്റെ കാര്യമാണ് സംസാരിക്കുന്നത്. അതില്‍ കുട്ടികളുടെ നിലവാരം മോശമാണെന്ന് അസറിലുണ്ടോ? നമ്മളുടെ അടുത്ത ചര്‍ച്ച അതല്ലേ?
    രാജന്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും ഞാന്‍ ചര്‍ച ചെയ്യുമെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്
    വാദങ്ങള്‍ അല്ല വസ്തുതകളാണ് ഞാന്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതില്‍ പരാജയപ്പെടുകയാണെങ്കില്‍ താങ്കള്‍ക്ക് വസ്തുതകള്‍ വെച്ചു തന്നെ തിരുത്താം. തിരുത്തുക എന്നത് തെറ്റായ കാര്യമായി ഞാന്‍ കരുതുന്നില്ല. താങ്കളില്‍ നിന്നായാലും ആരില്‍ നിന്നായാലും .
    ആക്രമിച്ചു എന്നു തോന്നിയോ? വേണ്ട ആ ഉദ്ദേശമില്ല. തെറ്റായനിരീക്ഷണങ്ങളുടെ മുന ഒടിക്കാന്‍ ശ്രമിച്ചത് തെറ്റാണെന്നു കരുതുന്നില്ല
    ചര്‍ച്ച തുടരാം.
    ഫേസ് ബുക്കില്‍ പ്രഥമാധ്യാപിക ആയ മിിനി മാത്യു ഇട്ട കുറിപ്പ് ഇവിടെ പോസ്റ്റ് ചെയ്യുകയാണ്. അത് താങ്കള്‍ക്കുളള മറുപടിയാണ്.
    "പൊതു വിദ്യാഭ്യാസ രീതിയുടെ അന്തസത്ത ഉൾക്കൊള്ളാൻ കഴിയാത്തവർ ഈ ഒന്നാം ക്ലാസുകാരുടെ ഒന്നാം ടേമിലെ സ്വന്തം രചനകളിലെ അക്ഷരത്തെറ്റുകൾ വിമർശിച്ചേക്കാം.. മറ്റു പല വിമർശനങ്ങളും ഉണ്ടാകും എന്ന ഉറപ്പോടെയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.. കാരണം ഞാനെന്റെ തൊഴിലിനെ സ്നേഹിക്കുന്നു.. എന്റെ വിദ്യാലയത്തെയും പൊതു വിദ്യാലയങ്ങളെയും ..
    ഈയിടെ പൊതു വിദ്യാലയങ്ങളുടെ നിലവാരം തകർന്നു എന്ന രീതിയിൽ വന്ന ചില വാർത്തകളോട് ഇങ്ങനെയെങ്കിലും ഒന്ന് പ്രതികരിച്ചില്ലെങ്കിൽ ഞാനെന്റെ കുട്ടികളോടും എന്റെ അധ്യാപക സുഹൃത്തുക്കളോടും (എന്റെ സ്കൂൾ മാത്രമല്ല.. നന്നായി ... ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അധ്യാപകർ ) കാണിക്കുന്ന നന്ദികേടാവും
    പുതിയ പാഠ്യപദ്ധതി വരും മുന്നേ എന്നാണ് കുട്ടികൾ ഏതു ക്ലാസിലാണ് കുട്ടികൾ അവരുടെ സ്വന്തം ഭാഷയിൽ രചനകൾ നടത്തിയിരുന്നത്? ഒന്നാം ക്ലാസിലെ കുട്ടികൾ ഒന്നാം ടേമിൽ ഒരിടത്തും നോക്കി പകർത്താതെ സ്വന്തം വാചകത്തിൽ എന്തെഴുതുമായിരുന്നു?
    ഇതാ സ്വാതന്ത്ര്യ ദിനത്തിൽ ഒന്നാം ക്ലാസുകാർ എഴുതിയ പതാകയെ കുറിച്ചുള്ള വിവരണം .. ഓരോ കുട്ടിയുടെയും രചനകളുടെ രീതി പരിശോധിച്ചു നോക്കു.. വെറും പകർത്തി എഴുത്താണോ എന്ന്....
    ക്ലാസിൽ നടന്ന പതാകയെക്കുറിച്ചുള്ള ചർച്ച കുട്ടികൾ എങ്ങനെ ഉൾക്കൊണ്ടു.? അവരുടെ രചനകളിൽ അവർ അതെത്തരത്തിൽ പ്രയോഗിച്ചു ? എന്നൊക്കെയാണ് ഞാൻ വിശകലനം ചെയ്തത്.. ക്ര എന്ന അക്ഷരം ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്ത ഒന്നാം ക്ലാസുകാരന്റെ ഒന്നാം ടേമിലേ രചനയിൽ അവൻ ചക്റം എന്നെഴുതിയത് അവൻ പരിചയപ്പെട്ട അക്ഷരങ്ങളുടെ പ്രയോഗ തല മല്ലേ? അവനിൽ നടക്കുന്നത് അറിവ് നിർമ്മാണമല്ലെന്ന് പറയുവാനാകുമോ?
    അക്ഷരതെറ്റുകൾ ചികയുന്നവർ ഒന്നറിയണം.. ഇതൊന്നാം ക്ലാസ് ആണ്.ഒന്നാംടേമാണ്... കുട്ടികളുടെ സ്വന്തം രചനകളാണ്
    അവർ എഴുതി തുടങ്ങുകയാണ് .. ഫുൾ സ്റ്റോപ്പിട്ടിട്ടില്ല.. എഡിറ്റിംഗിലേക്ക് കടക്കുന്നേ ഉള്ളു.. ഉടനെ ഫുൾ സ്റ്റോപ്പിലേക്ക് ശ്രദ്ധ തിരിച്ച് എഴുത്തിന്റെ ഒഴുക്കിന് ഫുൾസ്റ്റോപ്പിടണ്ട എന്നു കരുതി (Sri. TP Kaladharan Tp blog വായിച്ചപ്പോൾ ശ്രീ രാജൻ ചെറുകാടിന്റെ ഒരു വിമർശനം കാണാനിടയായി.. കുട്ടികൾക്ക് ഫുൾ സ്റ്റോപ്പിടാൻ പോലുമറിയില്ല എന്ന ഒരു പരാമർശവും ചർച്ചയും..
    ഒഴുകി ഇറങ്ങുന്ന ഭാഷ കടലാസിലേക്ക് പകരുവാനാണോ അതോ ഫുൾസ്റ്റോപ്പാണോ ആദ്യം അറിയേണ്ടത് എന്നൊരാശങ്കയുമുണ്ട്. )
    കുട്ടികളുടെ രചനകളും മിനി പോസ്റ്റ് ചെയ്തിട്ടുണ്ട്

    ReplyDelete
  8. പഠന റിപ്പോര്‍ട്ടുകളെ വളച്ചൊടിച്ചും ദുര്‍വ്യഖ്യാനം ചെയ്തും ഒരു മാധ്യമ പ്രവര്‍ത്തകന്‍ പൊതു വിദ്യാലയങ്ങള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കള്ള പ്രചരണം നടത്തുമ്പോള്‍, ഉരുളക്കു ഉപ്പേരിപോലെ വസ്തു നിഷ്ഠമായ വാദങ്ങള്‍ നിരത്തി അദേഹത്തെ തറ പറ്റിക്കുന്ന കാഴ്ച പൊതു വിദ്യാലയങ്ങളെ സ്നേഹിക്കുന്ന ഞങ്ങള്‍ അധ്യാപകര്‍ ഏറെ സന്തോഷത്തോടെയാണ് കാണുന്നത് .അതെ കലാധരന്‍ മാഷെ ..താങ്കളുടെ ചൂണ്ടുവിരല്‍ അനീതിക്ക് എതിരെയുള്ള പടവാള്‍ തന്നെയാണ് .
    “ഗവേഷണങ്ങള്‍ മുന്‍വിധിയില്ലാത്തതും സത്യം അനാവരണം ചെയ്യുന്നതുമാണ്. ശേഖരിച്ച വിവരങ്ങള്‍ ആരു പരിശോധിച്ചാലും അത് ബോധ്യപ്പെടണം. അതില്‍ നിന്നും , മുഖ്യനിരീക്ഷണങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും പരിഗണന നല്‍കാതെ സന്ദര്‍ഭത്തില്‍ നിന്നും ഊരിയെടുത്ത വാക്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്നത് ശുദ്ധ വിവരക്കേടും ഗവേഷണത്തെ ആക്ഷേപിക്കലുമാണ്.” എന്നത് ഗവേഷണത്തെ ഗൌരവത്തോടെ കാണുന്ന ആരും സമ്മതിക്കതിരിക്കില്ല.ശ്രീ രാജന്‍ ചെറുക്കാട് ചെയ്യുന്നത് ഗവേഷണത്തെ അപമാനിക്കല്‍ ആണ് .അതും പൊതുവിദ്യാലയങ്ങളെ ഇകഴ്ത്തി കാട്ടാന്‍ വേണ്ടി .എന്നൊക്കെ കേരളത്തില്‍ പുരോഗമനപരമായ കാര്യങ്ങള്‍ നടക്കാന്‍ തുടങ്ങുന്നുവോ അപ്പോഴെല്ലാം പൊന്തി വരുന്ന വാദങ്ങള്‍ മാത്രമാണ് ഈ ലോകബാങ്കും ഡി പി ഇ പി യും എന്ന് അറിയാത്തവര്‍ ചുരുക്കം .സാമൂഹ്യ മാധ്യമങ്ങള്‍ വഴി പൊതു വിദ്യാലയങ്ങളെ കുറിച്ച് ധാരാളം തെളിവുകള്‍ സമൂഹത്തിന് ലഭിക്കുന്നുണ്ട് .മാധ്യമ രംഗത്തെ കള്ള നാണയങ്ങള്‍ പടച്ചുവിടുന്നവ വിഴുങ്ങാതെ, വരികള്‍ക്കിടയിലും വരികള്‍ക്കപ്പുറവും വായിക്കുന്നവരുടെ എണ്ണം കൂടി വരുന്നത് കൊണ്ട് തന്നെയാണ് ഈ വര്‍ഷം കൂടുതല്‍ പേര്‍ പൊതു വിദ്യാലയങ്ങളിലേക്ക് ഒഴുകിയെത്തിയത് .
    എന്തെല്ലാം കുറവുകള്‍ ഉണ്ടെങ്കിലും ശ്രീദേവി ടീച്ചറുടെ പഠനം ഒരു ആധികാരിക തെളിവ് തന്നെയാണ് .കേരളത്തില്‍ ഇംഗ്ലീഷ് പഠന ബോധന തന്ത്രങ്ങളില്‍ ആദ്യമായി നടന്ന ഒരു ഇടപെടല്‍ എന്നാ നിലയില്‍ സ്ലാപ് കേരള വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികകല്ല് തന്നെ .പഠനത്തിലെ ദത്തങ്ങളെ ആധാരമാക്കി സ്ലാപ്പ് സ്കൂളുകളിലെയും സ്ലാപ്പ് ഇതര സ്കൂളുകളിലെയും ഇംഗ്ലീഷ് നിലവാരം താരതമ്യം ചെയ്ത്, സ്ലാപ്പ് കുട്ടികളില്‍ ഉണ്ടാക്കിയ ഭാഷാജ്ഞാനം അക്കമിട്ട് നിരത്തിയിട്ടുണ്ട് കലാധരന്‍ മാഷ്.
    ഒരു ടീച്ചര്‍ എന്ന നിലയിലും ഒരു റിസോര്‍സ് പെര്‍സണ്‍ എന്ന നിലയിലും എറണാകുളം ജില്ലയില്‍ സ്ലാപ് ട്രൈ ഔട്ട്‌ ചെയ്ത അനുഭവം ഇവിടെ പറയാതിരിക്കുന്നത് ശരിയല്ല .സ്ലാപ്പില്‍ നിന്ന് എനിക്ക് കിട്ടിയ തിരിച്ചറിവുകള്‍ ഏറെയാണ്‌ . ഇംഗ്ലീഷ് ക്ലാസ് മുറിയില്‍ ഒരു ടീച്ചര്‍ എന്ന നിലയില്‍ ഞാന്‍ അനുഭവിച്ചിരുന്ന എത്രയോ പ്രശ്നങ്ങള്‍ക്ക് ഉള്ള മറുപടി ആയിരുന്നു സ്ലാപ് .എന്‍റെ സ്കൂള്‍ സ്ലാപ് ട്രൈ ഔട്ട്‌ ചെയ്യാന്‍ തിരഞ്ഞെടുത്ത വിദ്യാലയം അല്ലാഞ്ഞിട്ടു കൂടി ഞാന്‍ എന്‍റെ ക്ലാസ് മുറിയില്‍ സ്ലാപ്പ് ചെയ്ത് നോക്കുകയും കുട്ടികളില്‍ ഉണ്ടാകുന്ന ഭാഷാ വളര്‍ച്ച അനുഭവിച്ചു അറിയുകയും ചെയ്തിട്ടുണ്ട് .എറണാകുളം ജില്ലയില്‍ സ്ലാപ്പ് നടപ്പാക്കാന്‍ വേണ്ട പരിശീലനം നല്‍കാനും സ്കൂള്‍ സന്ദര്‍ശിച്ചു അധ്യാപകര്‍ക്ക് പിന്തുണ നല്‍കാനും ഫലപ്രാപ്തി പഠിക്കാനും ഒക്കെയുള്ള ടീമില്‍ ഉണ്ടായിരുന്നത് കൊണ്ട് കൃത്യമായ പ്രക്രിയ പാലിക്കുന്നിടത്ത് അത് വന്‍വിജയം തന്നെ ആയിരുന്നു എന്ന് നിസ്സംശയം പറയാം .
    ശ്രീദേവി ടീച്ചറുടെ വാക്കുകള്‍ കടമെടുത്താല്‍

    1. ഭാഷാശാസ്ത്രജ്ഞനായ ഡോ ആനന്ദന്‍ വികസിപ്പിച്ച അധ്യാപകസഹായി കേരളം കണ്ടിട്ടുളളതില്‍ വെച്ച് എറ്റവും മികച്ച ഒന്നാണ്. അധ്യാപകരുടെ ഇംഗ്ലീഷിലുളള തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് ഈ പുസ്തകത്തില്‍ അധ്യാപിക ക്ലാസില്‍ എന്തു പറയണമെന്നു കൃത്യമായി സൂചിപ്പിച്ചിരിക്കുന്നു
    2. വലിയൊരു വിഭാഗം അധ്യാപകരും പരിശീലകരും ഈ പരിപാടി ഏറെ പ്രയോജനം ചെയ്തു എന്നു വ്യക്തമാക്കി
    3. കുട്ടികള്‍ ഇംഗ്ലീഷ് ക്ലാസുകള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി .രസകരമായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴുകി, ഇംഗ്ലീഷില്‍ സംസാരിക്കുന്നതില്‍ അവര്‍ അഭിമാനം കൊണ്ടു.

    അതുകൊണ്ട് മേലില്‍ ഇത്തരം മുട്ടാന്യായങ്ങളും കൊണ്ട് വരരുത് എന്ന് ശ്രീ .രാജന്‍ ചെറുക്കാടിനോടും കൂട്ടരോടും അഭ്യര്‍ത്ഥിക്കുന്നു .

    ReplyDelete

പ്രതികരിച്ചതിനു നന്ദി