ഇന്നലെ ഞാന്‍ ചെല്ലുമ്പോള്‍
ഒരു അധ്യാപകസംഘം ചോദ്യങ്ങള്‍
നിര്‍മിക്കുകയാണ്.
ഗ്രൂപ്പിനൊപ്പം
ഞാനും കൂടി.
ഗണിതത്തില്‍
തുറന്ന ചോദ്യങ്ങളുടെ സാധ്യതയാണ്
ചര്‍ച്ച ചെയ്യുന്നത്.
അവര്‍
സാധാരണ പൊലെ തയ്യാറാക്കുന്നു. ചോദ്യങ്ങള്‍ ഇങ്ങനെയുളളതാണ്.
-
അഞ്ചു സെമി ആരമുളള വൃത്തം വരയ്കുക
-
ഏട്ട് സെമി വ്യാസമുളള വൃത്തത്തിന്റെ ആരമെത്ര?
-
മൂന്നു സെ മി ആരമുളള വൃത്തത്തിന്റെ വ്യാസമെത്ര? എന്നിങ്ങനെ
(റിസോഴ്സ് പേഴ്സണ്‍സ് അവതരിപ്പിക്കുന്ന കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി മാതൃകള്‍ കരുതേണ്ടതായിരുന്നു.) ഞാന്‍
ചോദിച്ചു ടീച്ചര്‍മാരേ
ഒന്നാമത്തെ രണ്ടും മൂന്നും
ചോദ്യങ്ങളെന്തിനാ അതിലൊന്നു
പോരെ?
സാറേ
ചോദ്യക്കൂട്ടമല്ലേ .
അപ്പോ മൂന്നു
മാര്‍ക്കിന്റെ ഒരു ചോദ്യവും
രണ്ടു മാര്‍ക്കിന്റെ രണ്ടു
ചോദ്യവും വേണ്ടേ? വിയോജിപ്പ് പറയാതെയോ വിമര്‍ശിക്കാതെയോ ഞാന്‍
ഒരു ചോദ്യം അപ്പോള്‍ പരിചയപ്പെടുത്തി
-
എ എന്ന വൃത്തത്തിന്റെ ആരമാണ് ബി എന്ന വൃത്തത്തിന്റെ വ്യാസം. എ വൃത്തത്തിന്റെ ഉളളിലാണ് ബി വൃത്തം . വൃത്തങ്ങള്‍ വരയ്കാമോ? വരയ്കുമ്പോള്‍ അളവുകള്‍ സൂചിപ്പിക്കണേ
ടീച്ചര്‍മാര്‍
പല അളവുകളില്‍ എയും ബി യും
എടുത്തു വൃത്തം വരച്ചു
ബി
വൃത്തത്തിന്റെ സ്ഥാനം പല
രീതിയിലാണ് പലര്‍ക്കും
- ഈ ചോദ്യത്തിലൂടെ ആരം , വ്യാസം, അളവെടുക്കല്‍ എന്നിവ സംബന്ധിച്ച ധാരണയും കഴിവും കണ്ടെത്താനാകും
- പല സാധ്യതയുണ്ട് എന്നതിനാല്‍ കുട്ടികള്‍ക്ക് വെല്ലു വിളിയുണ്ടാകും
- പരസ്പരം അളന്ന് പരിശോധിക്കാം.
- പുതിയ സാധ്യത അന്വേഷിക്കാം
- അളവെടുത്തു വരയ്കുന്നതിനാല്‍ ആരം, വ്യാസം എന്നിവ സംബന്ധിച്ച ധാരണാ നിലവാരം കിട്ടും
- കൃത്യത , സൂക്ഷ്മത , ഗണിതോപകരണങ്ങള്‍ കൈകാര്യം ചെയ്യാനുളള കഴിവ്, നേടിയ അറിവ് പുതിയ സാഹചര്യത്തില്‍ പ്രയോഗിക്കാനുളള ശേഷി തുടങ്ങിയവയും വിലയിരുത്താം.
- ഒന്നിലേറെ സാധ്യത അന്വേഷിച്ച കുട്ടിയും കണ്ടേക്കാം
ഞാന്‍ അടുത്ത
ചോദ്യം കൂടി തയ്യാറാക്കി അവതരിപ്പിച്ചു
- ചുവടെ നല്‍കിയ ചിത്രം പരിശോധിക്കൂ. എട്ടു വൃത്തങ്ങള്‍.വലിയ വൃത്തത്തേയും ചെറിയ വൃത്തങ്ങളേയും താരതമ്യം ചെയ്യണം ( വ്യാസത്തിന്റെ കാര്യത്തില്‍ ) അളവെടുത്തു ചെയ്യാം അല്ലാതെയും ചെയ്യാം. നിങ്ങളുടെ കണ്ടെത്തലുമായി പൊരുത്തപ്പെടുന്ന പ്രസ്താവനകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ ഏവ? ശരി അടയാളം നല്‍കുക.
-
വലിയ വൃത്തത്തിന്റെ വ്യാസത്തിന്റെ പകുതിയാണ് ചെറിയ വൃത്തങ്ങളില്‍ ഓരോന്നിന്റെയും വ്യാസം
-
ചെറിയ മൂന്നു വൃത്തങ്ങളുടെയും വ്യാസത്തിന്റെ തുകയാണ് വലിയ വൃത്തത്തിന്റെ വ്യാസം
-
വലിയ വൃത്തത്തിന്റെ വ്യാസത്തെ മൂന്നുകൊണ്ടു ഹരിച്ചാല്‍ ചെറിയ വൃത്തങ്ങളുടെ വ്യാസം കിട്ടും
-
ചെറിയ വൃത്തത്തിന്റെ വ്യാസത്തോട് അതിന്റെ പകുതി കൂട്ടികിട്ടിയതിന്റെ ഇരട്ടി കണ്ടാല്‍ വലിയ വൃത്തത്തിന്റെ വ്യാസം കിട്ടും
-
വലിയ വൃത്തത്തിന്റെ വ്യാസം 12cm ആണെങ്കില്‍ ചെറിയ വൃത്തത്തിന്റെ വ്യാസം 4cm
ഉയര്‍ന്ന
ചിന്താപ്രക്രിയ ആവശ്യപ്പെടുന്ന
ചോദ്യങ്ങള്‍ തയ്യാറാക്കാനാകും.
മുകളിലെത്തെ
ചോദ്യത്തില്‍ കുട്ടി ഓരോ
പ്രസ്താവനയും വിലയിരുത്തണം.
ഒരു തെറ്റായ
പ്രസ്താവനമാത്രമേ ഉളളൂ എന്നു
സൂചിപ്പിക്കാത്തതിനാല്‍
എല്ലാം പരിശോധിച്ച ശേഷമേ
കൃത്യമായ നിഗമനത്തിലെത്താനാകൂ.
പിന്നീട്
അടുത്ത വിഷയക്കാരുടെ
ഗ്രൂപ്പിലേക്കാണ് പോയത്
അത്
സാമൂഹിക ശാസ്ത്രം
നവോത്ഥാനത്തെക്കുറിച്ചുളള
ചോദ്യങ്ങളാണ് അവിടെ
തയ്യാറാക്കിക്കൊണ്ടിരുന്നത്
രാജാംറാം
മോഹന്‍റോയിയുടെ പ്രവര്‍ത്തനം,
ചേരും പടി
ചേര്‍ക്കല്‍,
വര്‍ഷമെഴുതല്‍
തുടങ്ങിയ തരം ചോദ്യങ്ങള്‍
സാമൂഹിക
ശാസ്ത്രവുമായി ബന്ധപ്പെട്ട
നിലപാട് സ്വീകരിക്കല്‍,
വിശകലനം
ചെയ്യല്‍ എന്നിവ പരിഗണിച്ചിട്ടേയില്ല
ഞാന്‍
എന്റേതായ രീതിയില്‍ ചില
ചോദ്യങ്ങള്‍ പങ്കിട്ടു
-
ഭര്‍ത്താവ് മരിച്ച സ്ത്രീയാണോ ഭാര്യമരിച്ച പുരുഷനാണോ പുനര്‍ വിവാഹം കഴിക്കേണ്ടത്? എന്താണ് നിങ്ങളുടെ അഭിപ്രായം. കാര്യകാരണ സഹിതം സമര്‍ഥിക്കുക. (ചരിത്രപരമായി കാര്യങ്ങള്‍ ഉദാഹരിക്കാം)
-
നവോത്ഥാന കാലഘട്ടത്തിലെ ഏതെല്ലാം ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. ഒന്നോ രണ്ടോ ആശയങ്ങള്‍ എടുത്ത് വിശകലനം ചെയ്യുക
-
രാജാറാം മോഹന്‍റോയി ഇന്നാണ് ജീവിച്ചിരുന്നതെങ്കില്‍ അദ്ദേഹം നടത്തിനിടയുളള മൂന്നു പ്രവര്‍ത്തനങ്ങള്‍ ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിവരിക്കുക
-
ഇന്ത്യയില്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചില്ലായിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു?
-
നവോത്ഥാനം. കേരളത്തിലും ഇന്ത്യയിലും ലോകത്തും നടന്നു. എല്ലായിടത്തും ഒരേ സാഹചര്യമായിരുന്നുവോ ഉണ്ടായിരുന്നത്? നവോത്ഥാനത്തിനിടയാക്കിയ സാഹചര്യങ്ങള്‍ താരതമ്യപ്പട്ടിക തയ്യാറാക്കുക
-
കേരളത്തിലെ നവോത്ഥാന നായകരിലാരുടെയെങ്കിലും പ്രവര്‍ത്തനവുമായി ദേശീയ നവോത്ഥാന നായകരിലാരെയെങ്കിലും താരതമ്യം ചെയ്ത് ചെറിയ കുറിപ്പ് തയ്യാറാക്കുക
-
................
ഇത്തരം
ചോദ്യങ്ങള്‍ കാണാപാഠം പഠനത്തെ
പ്രോത്സാഹിപ്പിക്കുന്നില്ല
ചരിത്രബോധത്തെയാണ്
ഉന്നം വെക്കുക
ചരിത്ര
പഠനം എന്നത് കുറേ വിവരങ്ങളുടെ
പഠനമല്ലെന്നും സാമൂഹിക
വിശകലനത്തിനും പ്രതികരണത്തിനുമുളള
ശക്തമായ ഉപാധിയാണെന്നും
തിരിച്ചറിയുമ്പോഴാണ്
ചോദ്യങ്ങളുടെ സ്വഭാവം മാറുക
(
ആഗസ്റ്റ് അഞ്ചിന്റെ ക്ലസ്റ്റര്‍
മോണിറ്ററിംഗ് അനുഭവം)
അനുബന്ധം
ചോദ്യങ്ങള്‍ അപ് ലോഡ് ചെയ്യുമ്പോള്‍ അന്താരാഷ്ട്ര നിലവാരം കൂടി മനസില്‍ കരുതുന്നത് നല്ലത്. വ്യത്യസ്തമായ ചോദ്യങ്ങള്‍ ക്ലാസില്‍ പരിചയപ്പെടുത്തുമ്പോഴാണ് കുട്ടികള്‍ ആ രീതിയില്‍ ചിന്തിക്കുക. ഇത് മറ്റൊരു ചോദ്യമാണ്.
അനുബന്ധം
ചോദ്യങ്ങള്‍ അപ് ലോഡ് ചെയ്യുമ്പോള്‍ അന്താരാഷ്ട്ര നിലവാരം കൂടി മനസില്‍ കരുതുന്നത് നല്ലത്. വ്യത്യസ്തമായ ചോദ്യങ്ങള്‍ ക്ലാസില്‍ പരിചയപ്പെടുത്തുമ്പോഴാണ് കുട്ടികള്‍ ആ രീതിയില്‍ ചിന്തിക്കുക. ഇത് മറ്റൊരു ചോദ്യമാണ്.
- ചിത്രം നോക്കൂ. കട്ടകള്‍ ഒരേ ഉയരത്തിലാക്കണം. ഒരു നിറമുളളതിന്റെ മുകളില്‍ അതേ നിറമുളളതേ വെയ്താനാകൂ.ഏറ്റവും കൂടുതല്‍ ഉയരത്തില്‍ വെക്കുകയും വേണം തറയില്‍ കിടക്കുന്നതും എടുത്തുവെയ്കാം. ഇത് മനസില്‍ ചെയ്തു കഴിഞ്ഞാല്‍ ചുവടെ നല്‍കിയിരിക്കുന്ന എതെല്ലാം പ്രസ്താവനകളോട് നിങ്ങള്‍ യോജിക്കും
- തറയില്‍ കിടക്കുന്ന 4 കട്ടകള്‍ ഉപയോഗിക്കും
- തുല്യമായി ക്രമീകരിച്ചു കഴിയുമ്പോള്‍ തറയില്‍ 22 കട്ടകള്‍ ബാക്കി വരും.
- തുല്യമായി ക്രമീകരിച്ചു വെച്ചതെല്ലാം കൂടി ചേര്‍ന്നാല്‍ 65 നും 75 നും ഇടയിലുളള ഒരു കിട്ടും
- തുല്യമായി ക്രമീകരിച്ച ചിത്രം 7X10 എന്ന ഗുണന വസ്തുതയാണ്.
- തുല്യമായി ക്രമീകരിച്ച ചിത്രം 10X7 എന്ന ഗുണന വസ്തുതയാണ്.
എഴുതിക്കൂട്ടാതെ മനഗണിതമായി ചെയ്യാന്‍ നിങ്ങള്‍ ഇപ്പോള്‍ തയ്യാറായിട്ടുണ്ടാകും? ഉത്തരത്തിനു വേണ്ടി ഒരു തളളല്‍ ഉളളില്‍. എന്തോ ഒരു വെല്ലുവിളി. മറ്റുളളവര്‍ എങ്ങനെ ചിന്തിച്ചിരിക്കുമെന്നറിയാനൊരു വ്യഗ്രത. വീണ്ടും വീണ്ടും പരിശോധിക്കാനൊരു പ്രേരണ
(ഈ ചിത്രത്തിലെ കട്ടകള്‍ സ്ഥാനവില അനുസരിച്ചാണ് വെച്ചിരിക്കുന്നതെന്നു കരുതുക. ചുവപ്പ് ഒന്നുകള്‍,6ഒന്നുകള്‍. വെളള പതിനായിരം എന്നിങ്ങനെ. എങ്കില്‍ ഇത് ഏതു സംഖ്യയെ സൂചിപ്പിക്കുന്നു. തറയില്‍ കിടക്കുന്നതു കൂടി എടുത്തു വെച്ചാല്‍ കിട്ടുന്ന സംഖ്യയുമായി എത്ര വ്യത്യാസം വരും.?) രണ്ടു ചോദ്യം നിങ്ങള്‍ക്ക് തയ്യാറാക്കാമോ? എന്നു കുട്ടികളോട് ചോദിച്ചു കൂടേ?
ഒരു ചോദ്യ സന്ദര്‍ഭത്തില്‍ നിന്നും ഒന്നിലധികം സാധ്യതകളും ആകാം
ചെറിയ ക്ലാസിലെ ഒരു ഉദാഹരണം
എന്താണ് ഈ ചിന്തകളോട് നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കാനുളളത്
ക്ലസ്റ്റര്‍ ഇന്നലെകൊണ്ട് അവസാനിക്കുന്നില്ലല്ലോ. ചിന്ത തുടരണ്ടേ?
നല്ല ചോദ്യങ്ങള്‍ പങ്കിടാം. വിമര്‍ശിക്കാം. തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. ഭേദഗതി വരുത്താം.
പ്രതികരണം പ്രതീക്ഷിക്കുന്നു. ( നിശബ്ദതയും ഉത്തരമാണ് ചിലപ്പോള്‍ എന്നറിയാം)
വായന അടയാളപ്പെടുത്തുന്നു
ReplyDeleteഈ ചൂണ്ടുവിരൽ മുട്ടിത്തുറന്നത് ഒരു പൂന്തോട്ടത്തിലേക്കുള്ള ജാലകം ...
ReplyDeleteചിന്തിപ്പിക്കുന്ന പോസ്റ്റിങ്ങ്....സാര്‍ അവതരിപ്പിച്ച ചോദ്യമാതൃകകള്‍ തന്നെയാണ് വേണ്ടത്.പക്ഷെ ക്ലാസ്റൂം പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഇത്തരം ചോദ്യാനുഭവങ്ങള്‍ ലഭിച്ചാല്‍ മാത്രമേ മൂല്യനിര്‍ണയ വേളയില്‍ കുട്ടികള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയൂ..സമഗ്ര പോര്‍ട്ടലില്‍ അക്കാദമിക ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ ഇത്തരം ചോദ്യങ്ങളും ചിന്തകളും പങ്കുവെക്കാനുള്ള ശ്രമം കൂടി താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു
ReplyDeleteഎല്ലാം സഹായകരം, ചിന്ത ഉണര്‍ത്തുന്നത്. പക്ഷേ അവസാനത്തെ ചിത്രങ്ങളില്‍ വണ്ടുകളുടെ കണ്ണുകള്‍ക്ക് ചിറകിലുള്ള അതേ പുള്ളി തന്നെ കൊടുത്തത് സംശയത്തിനിടവരുത്തൂലെ എന്ന് ഒരു സംശയം.
ReplyDelete