Pages

Thursday, September 28, 2017

ഒന്നാം ടേമില്‍ ഒന്നാന്തരം വായനയ്ക് ഒന്നാന്തരം ഫലം


ഞാവക്കാട് സ്കൂളിലെ ഷീജടീച്ചര്‍ ഒന്നാം ക്ലാസിലാണ് പഠിപ്പിക്കുന്നത്.  
ഒന്നാന്തരം വായനക്കാര്‍ എന്ന പരിപാടി ഏറ്റെടുത്ത അധ്യാപികയാണ്
എന്താണ് ഒന്നാം ടേമിലെ അതിന്റെ പ്രതിഫലനം എന്ന് ഞാന്‍ ആരാഞ്ഞു.  
ടീച്ചര്‍ എനിക്ക് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ സ്കാന്‍ ചെയ്ത് അയച്ചുതന്നു
 ഒന്നാം ക്ലാസിലെ നിലവാരം ഇങ്ങനെ
ഒന്നാം ടേം  മൂല്യനിർണ്ണയ വിശകലനം
മലയാളം
  • 35 കുട്ടികളിൽ 25 പേർക് A grade (71.4%)
  • 10 പേർക്ക് B grade ഉം നേടി
  • ഒന്നാം ക്ലാസ്സ് ഒന്നാം തരം വായനയിൻ  മുന്നിൽ നിന്നവരാണ് ഈ നേട്ടം കൈവരിച്ചത്
  • ചോദ്യങ്ങൾ  സ്വയം വായിച്ച്  ഉത്തരം എഴുതാൻ കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്
പരിസര പഠനം
  • എല്ലാവര്‍ക്കും A grade
ഗണിതം
  • 30 A grade (85.71%)
  • 5 B grade
കുട്ടികൾക് സ്വയം വായിച്ച് ഉത്തരം എഴുതാൻ കഴിഞ്ഞത്. ഒന്നാം ക്ലാസ്സ് ഒന്നാം തരം വായനയിലൂടെയാണ്
ഇംഗ്ലിഷിന്
  • എല്ലാവർക്കും A grade.  

ക്ലാസ്സിലേ  പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഉത്തരം കണ്ടെത്താൻ സഹായകമായി പാഠഭാഗവുമായി ബന്ധപ്പെട്ട് reading cards തയാറാക്കി കുട്ടികൾക്കു വായിക്കാൻ നൽകി ,   New words  ചാർട്ടിൽ എഴുതി വായിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു അതിലൂടെ Narration കേട്ടു കഴിഞ്ഞ്  answer identify ചെയ്യുന്നതിനും കഴിഞ്ഞിട്ടുണ്ട്
English Text വായിക്കാനും കുട്ടികൾക്ക് കഴിയുന്നുണ്ട്
ഇംഗ്ലിഷിൽ നറേഷനിലൂടെ കുട്ടി ചോദ്യത്തിലെത്തി കഴിഞ്ഞ് ഉത്തരങ്ങൾ ബോക്സിൽ നിന്നും സ്വയം വായിച്ച് കണ്ടെത്തി എഴുതി ഒന്നാം പ്രവർത്തനത്തിൻ 4 പദങ്ങൾ കണ്ടെത്തി എഴുതിയാൻ 4 പോയിന്റ് കളറിംഗ് ഒരു പോയിന്റ്അതുപോലെ ഓരോ പ്രവർത്തനവും
വായനാകാര്‍ഡ് ഉപയോഗവും നേട്ടവും
  • കൂടുതൽ കുട്ടികളേ A ഗ്രേഡിൽ എത്തിക്കാൻ കഴിഞ്ഞത് വായനയിലൂടെ നേടിയ അറിവുകൾ ആണ്
  • പദങ്ങൾ സ്വന്തമായി വായിച്ച് ' ഉത്തരം കണ്ടെത്തി അക്ഷരതെറ്റില്ലാതെ എഴുതാൻ കുട്ടികൾക്ക് സാധിച്ചു
  • എഴുത്തിലും വായനയിലും പിന്നാക്കം നില്‍ക്കുന്നവരും വായനക്കാർഡുകൾ താത്പര്യത്തോടെ വായിക്കുകയും മുൻനിരയിലെത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്
  • എന്ത് കിട്ടിയാലും വായിക്കുന്നവർക്ക് മൂല്ല്യനിർണ്ണയ പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്
  • മലയാളം ഗണിതം പരിസര പഠനം ഇവയുടെ കാര്യത്തിൽ കൂടുതൽ നേട്ടം കൈവരിക്കാൻ കഴിഞ്ഞത് reading cards വായനയിലൂടെ കുട്ടികൾക്ക് അക്ഷരങ്ങൾ ഉറപ്പിക്കാനും വായിക്കാനും ആശയങ്ങൾ എഴുതാനും കഴിഞ്ഞതിനാലാണ്‌
  • കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം ടേമില്‍ കുട്ടിക്ക് ആശയം ഉണ്ടങ്കിലും അക്ഷരങ്ങള്‍ തിട്ടമില്ലാത്തതുമൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല
  • ഇപ്പോൾ ഒന്നാം ടേമിൽ തന്നെ കുറച്ചു നേട്ടം കൈവരിക്കാൻ കഴിഞ്ഞത് വായനയുടെ പ്രവർത്തനങ്ങൾ കൊണ്ടാണ്
വായനാകാര്‍‍ഡ് നിര്‍മാണം
ഞാൻ സ്വന്തമായി തയാറാക്കി നൽകിയത് പിന്നെ ഒന്നാം ക്ലാസ് ആലപ്പുഴ ഗ്രൂപ്പില്‍ നിന്നും കിട്ടിയത് പ്രിൻറ് എടുത്തു
35 കാർഡുകൾ വീതം കുട്ടികൾ വായിച്ചു കഴിഞ്ഞു
അമ്മമാരുടെ പങ്കാളിത്തം കുറവാണ്
ചെറിയ പുസ്തകങ്ങളും വായിക്കുന്നുണ്ട്
ഈ ആഴ്ച ക്ലാസ് PTA വിളിക്കുന്നുണ്ട്
അമ്മ വായനയും നടത്തുന്നുണ്ട്
ഡയറി എഴുതാൻ കുട്ടികൾക്ക് നിർദ്ദേശം കൊടുത്തു
പുസ്തകകുറിപ്പ് തയാറാക്കാൻ തുടങ്ങി
സ്വതന്ത്രവായന ഒരു പഠനതന്ത്രമാണ്
കേരളത്തിലെ ഒന്നാം ക്ലാസുമുതല്‍ വായന പരിപോഷിപ്പിക്കാന്‍ സര്‍വശിക്ഷാ അഭിയാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയത് തിരുവനന്തപുരം ജില്ലയിലെ പ്രേമചന്ദ്രന്‍മാഷ് നടത്തിയ പരീക്ഷണാത്മക ഇടപെടലിന്റെ അനുഭവവെളിച്ചത്തിലാണ്. അദ്ദേഹത്തിന്റെ ആ രീതിയാണ് ഷീജ ടീച്ചര്‍ പ്രയോജനപ്പെടുത്തിയത്. അത് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ഞാവക്കാട് സ്കൂളിലെ കുട്ടികള്‍ പുസ്തകം വായിക്കുന്ന ചില വീഡിയോ എനിക്ക് വാട്സ് ആപ്പ് ചെയ്തിരുന്നു
തീര്‍ച്ചയായും നമ്മുടെ വിദ്യാലയങ്ങളെ ഗുണപരമായി മാറ്റുന്നതിന് വായനയുടെ ഈ പുതുതരംഗം വഴിയൊരുക്കും.
ഒന്നാന്തരം ഒന്നാം ക്ലാസുകള്‍ എന്നത് അതിവിദൂരലക്ഷ്യമല്ല
അനുബന്ധം





1 comment:

പ്രതികരിച്ചതിനു നന്ദി