Pages

Sunday, October 1, 2017

കിഡ്സ് അത്ലറ്റിക്സിലൂടെ കായികവിദ്യാരംഭം കുറിച്ച് പ്രീതികുളങ്ങര സ്കൂള്‍


കുട്ടികളോട് ഞാന്‍ ചോദിച്ചു "എങ്ങനെയുണ്ടായിരുന്നു?"

"സൂപ്പര്‍"
"അടിപൊളി"
"ഇനിയുമുണ്ടാകുമോ?"
അവര്‍ ആവേശത്തിരയിലാണ്
കിഡ്സ് അത് ലറ്റിക്സ് അത്രമാത്രം അവര്‍ക്ക് ഹരമായി
ധനമന്ത്രി ഡോ തോമസ് ഐസക് ചോദിച്ചു
"കിഡ്സ് അത് ലറ്റിക്സ് മറ്റു വിഷയങ്ങളുമായി എങ്ങനെ ബന്ധിപ്പിക്കാനാകും?"
ഗണിതസാധ്യത ഞാന്‍ ചൂണ്ടിക്കാട്ടി
"ഇംഗ്ലീഷും പറ്റും. അതുമാലോചിക്കൂ".  
അദ്ദേഹം നിര്‍ദേശിച്ചു
കിഡ്സ് അത് ലറ്റിക്സിലൂടെ പ്രീതിക്കുളങ്ങര വിദ്യാലയത്തില്‍ കായികവിദ്യാരംഭം.
ഈ വര്‍ഷം ഒന്നാം ടേമിലെ ഓരോ മാസവും ഓരോ സവിശേഷ പരിപാടിയാണ് പ്രീതിക്കുളങ്ങര ഏറ്റെടുത്തത്
  1. രണ്ടാം ക്ലാസ് മുതലുളള എല്ലാ കുട്ടികള്‍ക്കും മാതൃഭാഷയില്‍ അടിസ്ഥാന ശേഷി ഉറപ്പാക്കിയ കേരളത്തിലെ ആദ്യ വിദ്യാലയം
  2. ക്ലാസ് ഗണിതലാബുകള്‍ എല്ലാ ക്ലാസുകളിലും ഒരുക്കിയ ആദ്യവിദ്യാലയം
  3. അടിസ്ഥാനഗണിതശേഷി ലക്ഷ്യമിട്ട് ഗണിതസൗഹൃദം നടപ്പിലാക്കി വിജയിപ്പിച്ച ആദ്യ വിദ്യാലയം
  4. കിഡ്സ് അത് ലറ്റിക്സിലൂടെ കായികവിദ്യാഭ്യാസരംഗത്ത് വേറിട്ട പാതവെട്ടിത്തെളിയിക്കുന്ന വിദ്യാലയം
ഇവ കൂടാതെ ഒന്നാന്തരം വായനക്കാര്‍ പരിപാടി നടക്കുന്നുണ്ട്. നവംബര്‍ ഒന്നിന് ഒന്നാം ക്ലാസിലെ മുഴുവന്‍കുട്ടികളും പൂര്‍ണവാക്യങ്ങളില്‍ വിവരണമെഴുതുകയും ചെറുപുസ്തകങ്ങള്‍ വായിക്കുകയും ചെയ്ത് അടിസ്ഥാനഭാഷാശേഷി നേടിയവരായി സമൂഹത്തിനു മുമ്പാകെ പ്രഖ്യാപിക്കും
എന്താണ് കിഡ്‌സ് അത്‌ലറ്റിക്‌സ്
പുതിയ വേഗങ്ങളിലേക്കും ഉയരങ്ങളിലേക്കും ദൂരങ്ങളിലേക്കും കുരുന്നുകളെ ശാസ്ത്രീയമായ പരിശീലനത്തിലൂടെ വളര്‍ത്തിയെടുക്കാനാണ് കിഡ്‌സ് അത്‌ലറ്റിക്‌സ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ കിഡ്‌സ് അത്‌ലറ്റിക്‌സ് 2005ല്‍ തുടങ്ങി.
2013-ലാണ് ഇന്ത്യയില്‍ നടപ്പാക്കിയത്.
ഫെഡറേഷനിലെ 212 അംഗ രാജ്യങ്ങളില്‍ 120 രാജ്യങ്ങള്‍ കിഡ്‌സ് അത്‌ലറ്റിക്‌സ് ഏര്‍പ്പെടുത്തി
ലോക കായികരംഗത്ത് ചെറിയകുട്ടികളുടെ തലത്തിലുളള ഏറ്റവും വലിയ കായികവികസനപദ്ധതിയാണ് കിഡ്‌സ് അത്‌ലറ്റിക്‌സ്

സ്​പ്രിന്റിങ് ആന്‍ഡ് റണ്ണിങ്, ജംപിങ്, ത്രോയിങ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍.
എല്ലാ ഇനങ്ങളിലും ടീമായാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത്.
ഓരോ വിഭാഗത്തിലും പല ഇനങ്ങളില്‍ മത്സരമുണ്ടാകും.
ടീമിലെ ഓരോ കുട്ടിയുടെയും പ്രകടനമികവ് കണക്കിലെടുത്ത് നല്‍കുന്ന പോയന്റുകളുടെ അടിസ്ഥാനത്തിലാകും വിജയികളെ കണ്ടെത്തുന്നത്.
ഒറ്റ ഇനത്തിലെ മികവിന് പകരം വിവിധ ഇനങ്ങളിലെ അടിസ്ഥാനപഠനത്തിലൂടെ മികച്ച കായികതാരമായി വളരുക എന്നതാണ് കിഡ്‌സ് അത്‌ലറ്റിക്‌സ് വിഭാവനം ചെയ്യുന്നത്.
ഏഴു മുതല്‍ എട്ടുവരെ, ഒമ്പതുമുതല്‍ പത്തുവരെ, പതിനൊന്ന് മുതല്‍ പന്ത്രണ്ടുവരെ പ്രായ വിഭാഗങ്ങളിലാണ് കിഡ്‌സ് അത്‌ലറ്റിക്‌സില്‍ മത്സരങ്ങളുണ്ടായിരിക്കുക
പ്രീതികുളങ്ങര കിഡ്സ് അത് ലറ്റിക്സ് 
കേരളത്തില്‍ ചില വിദ്യാലയങ്ങളില്‍ കിഡ്സ് അത് ലറ്റിക്സ് മത്സരം നടത്തിയിട്ടുണ്ടെങ്കിലും അതിന് തുടര്‍ച്ചയില്ലായിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു കായിയപരിശീലന പാഠ്യപദ്ധതിയുടെ ഭാഗമായി കിഡ്സ് അത് ലറ്റിക്സ് നടപ്പിലാക്കുന്ന ദൗത്യമാണ് പ്രീതികുളങ്ങര സ്കൂള്‍ ഏറ്റെടുത്തിരിക്കുന്നത്. അത്തരമൊരു സംരംഭം കേരളത്തില്‍ അറിവില്‍പെട്ടിടത്തോളം ആദ്യത്തേതാണ്. പ്രീതികുളങ്ങര വിദ്യാലയം സ്വന്തമായ പ്രവര്‍ത്തനപുസ്തകം തയ്യാറാക്കി എല്ലാ ആഴ്ചയിലും ഓരോ മണിക്കൂര്‍ എല്ലാ കുട്ടികള്‍ക്കും പരിശീലനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച മൂന്ന്, നാല് ക്ലാസുകള്‍

ചൊവ്വ, ബുധന്‍ തീയതികളില്‍ രണ്ടാം ക്ലാസുകാര്‍
വ്യാഴം ഒന്നാം ക്ലാസുകാര്‍
അമ്പതു കുട്ടികള്‍ക്കാണ് ഒരേ സമയം പങ്കെടുക്കാവുന്നത്.
മുന്നൊരുക്കം പരിശീലനം
ഇതിനുളള മുന്നൊരുക്കത്തെക്കുറിച്ചാണ് ആദ്യം ആലോചിച്ചത്
സ്ഥലം നിരപ്പാക്കിക്കഴിഞ്ഞു. ഇനി പഞ്ചാരമണ്ണ് ഇടണം
അധ്യാപകരെ പരിശീലിപ്പിക്കണം. ഇപ്പോള്‍ത്തന്നെ ആകാമെന്ന് അധ്യാപകര്‍
പിന്നെ കേരള അത് ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി പ്രൊഫസര്‍ബാബുവും സംഘവും മറ്റൊന്നാലോചിച്ചില്ല
സാധനസാമഗ്രികള്‍ നിരത്തി
സ്കൂളിലെ അധ്യാപകര്‍ക്ക് കേരള അതലെട്ടിക്സ് അസോസിയേഷന്‍ സെക്രട്ടറി പ്രൊഫസര്‍ ബാബു, കൊഴിഞ്ഞാമ്പാറ ഗവണ്മെന്റ് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ രാജേഷ്‌ എന്നിവര്‍ പരിശീലനവും നടത്തി.

അപ്പോഴാണ് അറന്തക്കുളങ്ങര സ്കൂളിലെ പ്രഥമാധ്യാപകനായ ശ്രീ രാജന്‍ ‍ഡി ബോസും റാന്നിയില്‍ നിന്നും രാജ്മോഹന്‍ തമ്പിയും വിദ്യാലയത്തില്‍ അക്കാദമിക സന്ദര്‍ശനത്തിനെത്തിയത്. അവര്‍ക്കും പരിപാടി നന്നേ ഇഷ്ടമായി
ലക്ഷ്യം കായകക്ഷമതയുളള തലമുറ
കായികമേളയ്കുളള പരിശീലനമല്ല ഇവിടെ നടത്തുക
എല്ലാവര്‍ക്കും പ്രായത്തിനനുസരിച്ചുളള കായികക്ഷമത ഉറപ്പാക്കുക എന്നാതുകൂടിയാണ് ലക്ഷ്യം. എല്ലാവരുടെയും ഉയരവും തൂക്കവും അടുത്തയാഴ്ച രേഖപ്പെടുത്തും
വിദ്യാലയത്തിലേക്കുളള വരവ് സ്കൂള്‍ വാഹനത്തിലായതു കാരണം കുട്ടികള്‍ക്ക് നടക്കാനുളള അവസരം കൂടി നഷ്ടപ്പെടുകയാണ്. ശാസ്ത്രീയമായ പരിശീലനം നല്‍കുന്നതിനുളള ഉപകരണങ്ങളുടെ അഭാവമാണ് മറ്റൊരു പ്രശ്നം. കേരളത്തിലെ കായികവിദ്യാഭ്യാസ പാഠ്യപദ്ധതി കിഡ്സ് അത് ലറ്റിക്സ് ഇനങ്ങള്‍ നിര്‍ദേശിച്ചെങ്കിലും അതിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയിരുന്നില്ല
ഒരു വിദ്യാലയത്തിന് ഏകദേശം മുപ്പതിനായിരം രൂപയുടെ ഉപകരണങ്ങള്‍ വേണ്ടിവരും

അത് സജ്ജമാക്കിയാണ് പ്രീതിക്കുളങ്ങര സ്കൂള്‍ ഈ പരിപാടി ഏറ്റെടുക്കുന്നത്
മറ്റൊന്ന് മഴക്കാലത്ത് എന്തു ചെയ്യുമെന്നുളളതാണ് ചെറിയ ഒരു ഹാള്‍ ലഭിക്കുമെങ്കില്‍ ആ പ്രശ്നവും പരിഹരിക്കാം
കുട്ടികള്‍ ടീമായി മത്സരത്തിലേര്‍പ്പെട്ട് കായിക പരിശീലനം നേടുന്നു എന്നതാണ് ഈ പ്രോഗ്രമിന്റെ സവിശേഷത. അതിനാല്‍ അവര്‍ മുഷിയുന്നില്ല.
കായികപരിശീലനം അവരുടെ ശരീരത്തെ ഉഷാറാക്കും. അത് പഠനത്തെയും അനുകൂലമായി സ്വാധീനിക്കും.
കായികപരിശീലനം ആകര്‍ഷകമാക്കുക
പരിശീലനാവസരം എല്ലാവര്‍ക്കും പ്രാപ്യമാക്കുക
എന്നിവയ്ക് ഊന്നല്‍ നല്‍കുന്നു

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പങ്കെടുക്കുന്നതിനാല്‍ അവസരതുല്യതയുടെ വലിയപാഠവും ഇതിലുണ്ട്.
എസ് എം സിയുടെ നേതൃത്വം
എസ് എം സി ചെയര്‍മാന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു
"ഈ വര്‍ഷം മെയ്‌ 29-നാണ് സ്കൂള്‍ എസ്.എം.സീ. അംഗങ്ങള്‍ പ്രശസ്തമായ കോതമംഗലത്തെ സെന്റ്‌. ജോര്‍ജ് സ്കൂള്‍ കായിക പരിശീലന ഗ്രൌണ്ട് സന്ദര്‍ശിക്കുന്നത്. തികച്ചും യാദൃച്ചികമായ ഒരു സന്ദര്‍ശനം. കോതമംഗലം കൂവപ്പടി ബി.ആര്‍.സീ.യിലെ ഡാമി മാഷാണ് സ്കൂളിനെ പരിചയപ്പെടുത്തിയത്. കേരളത്തിലെ സ്കൂള്‍ കായിക രംഗത്തെ മികച്ച സ്കൂളിന്റെ ചിത്രം ഞങ്ങളുടെ മനസ്സില്‍ നിറഞ്ഞുനിന്നു. കലാധരന്‍ മാഷുടെ നിര്‍ദേശ പ്രകാരം ഡാമി മാഷുമൊത്തു കേരള അതലെട്ടിക്സ് അസോസിയേഷന്‍ സെക്രട്ടറി, കോതമംഗ ലത്തെ പ്രൊഫസര്‍ ബാബു മാഷെ കണ്ടതോടെയാണ് " കിഡ്സ്‌ അതലെട്ടിക്സ് "എന്ന ആശയത്തിന്റെ പ്രയോഗ സാധ്യത മൊട്ടിട്ടത്.
പ്രൈമറി ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് തികച്ചും സുരക്ഷിതമായി ഉപയോഗിക്കുവാന്‍ കഴിയുന്ന നിരവധി കളി ഉപകരണങ്ങള്‍. സ്പോര്‍ട്സ് രംഗത്തെ പ്രഗല്‍ഭരും കലാധരന്‍ മാഷുള്‍പ്പടെയുള്ള വിദ്യാഭ്യാസ വിചഗ്ദ്ധരും ഒത്തുചെരുന്നതോടെ സ്കൂള്‍ കായിക രംഗത്ത് കൃത്യമായ, ദിശാബോധമുള്ള പ്രവര്‍ത്തന പരിപാടി രൂപപ്പെടും എന്നത് ഉറപ്പാണ്‌.
ഈ മാസം തന്നെ പ്രീതികുളങ്ങര കിഡ്സ് അത് ലറ്റിക്സ് പരിപാടിക്ക് പ്രവര്‍ത്തനപുസ്തകം തയ്യാറാക്കും
കേരള അതലെട്ടിക്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, ഡാമി പോളടക്കം ഇത്തരം കാര്യങ്ങളില്‍ താല്പര്യമുളള ബി ആര്‍ സി പരിശീലകര്‍, ബി ആര്‍ സികളിലെ കായിക പരിശീലകര്‍, അക്കാദമിക പ്രവര്‍ത്തകര്‍, പ്രീതികുളങ്ങര സ്കൂളിലെ അധ്യാപകര്‍ എന്നിവരാണ് അതിന് നേതൃത്വം നല്‍കുക
അടുത്ത വര്‍ഷം ഇത്  കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് കഴിയണം. അതിനാല്‍ത്തന്നെ പ്രീതികുളങ്ങര സ്കൂളും കേരള അതലെട്ടിക്സ് അസോസിയേഷനും ഏറ്റെടുക്കുന്ന ചരിത്രപ്രാധാന്യമുളള ഒരു സംരംഭമാണിത് എന്ന് പറയേണ്ടിയിരിക്കുന്നു
അഞ്ചരക്കോടി രൂപ മുടക്കി സ്കൂളിനോട് ചേര്‍ന്ന് ഒരു പൊതുസ്റ്റേഡിയം നിര്‍മിക്കാാന്‍ പോവുകയാണ്. കായകപരിശീലനാന്തരീക്ഷത്തിന്റെ ഈ സാന്നിധ്യത്തില്‍ വളരുന്ന പ്രീതികുളങ്ങര സ്കൂളിലെ കുട്ടികള്‍ കായകരംഗത്തും ശോഭിക്കേണ്ടതുണ്ട്. 



No comments:

Post a Comment

പ്രതികരിച്ചതിനു നന്ദി