വളരെ
ലളിതമായാണ് കാര്യങ്ങള്‍
പുരോഗമിച്ചത്. ഒരു
മെഗാസന്ദര്‍ഭത്തെ ലക്ഷ്യമിട്ട്
എല്ലാ കുട്ടികളേയും
ചിത്രകലാവിദ്യാഭ്യാസത്തിലേക്ക്
കൊണ്ടുവരികയായിരുന്നു.
ഗവ ഹയര്‍സെക്കണ്ടറി
സ്കൂള്‍ കല്ലില്‍
മേതലയിലാണ്
വര്‍ണോത്സവം ചിത്രപ്രദര്‍ശനം
നടന്നത്.
ഓണപ്പരീക്ഷയ്ക്
മുമ്പായി കുട്ടികള്‍ക്ക്
അറിയിപ്പ് ലഭിച്ചു വിദ്യാലയത്തില്‍
ചിത്രപ്രദര്‍ശനം നടത്തുന്നു.
-
പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടവയാകണം ചിത്രങ്ങള്‍
-
പാഠഭാഗത്തിലുളള ചിത്രം അതേ പോലെ വരയ്കാന്‍ പാടില്ല
-
ഡിസംബര്‍ പതിനഞ്ചുവരെ സമയം ലഭിക്കും
-
പെന്‍സില്‍, ഓയില്‍ പെയിന്റ്, വാട്ടര്‍ കളര്‍, ഫേബ്രിക് കളര്‍, പോസ്ററര്‍ കളര്‍, ക്രയോണ്‍സ്, അക്രലിക് തുടങ്ങിയ ഏതു മാധ്യമവും ഉപയോഗിക്കാം
-
എല്‍ പി തലം മുതലുളള കുട്ടികള്‍ക്ക് പങ്കെടുക്കാം.
-
ഓരോന്നും ഉപയോഗിക്കാന്‍ താല്പര്യമുളള കുട്ടികളുടെ ഗ്രൂപ്പുകളുണ്ടാക്കി അതിന്റെ ഉപയോഗരീതിയില്‍ പരിശീലനം നല്‍കും.
-
മൗണ്ട് ചെയ്യുന്ന രീതി ബ്ലാക്ക് പേപ്പര്‍ ഫ്രെയിമിംഗ് , കട്ട് ചെയ്യുന്ന രീതി , ഒട്ടിക്കല്‍ തുടങ്ങിയവയില്‍ പരിശീലനം
-
എ ഫോര്‍, എ ത്രി പേപ്പറിലാണ് വരയ്കേണ്ടത്
കുട്ടികള്‍
ആവേശത്തോടെ പങ്കെടുത്തു
ലഭിച്ചവയില്‍
നിന്നും പ്രദര്‍ശനയോഗ്യമായ
മുന്നൂറ്റിയമ്പത് ചിത്രങ്ങള്‍
തെരഞ്ഞെടുത്തു
ജനുവരി
ഒന്നിന് വര്‍ണോത്സവം എന്ന
പേരില്‍ ചിത്രപ്രദര്‍ശനം
വിദ്യാലയത്തില്‍ നടന്നു.
കേരള
ലളിതകലാ അക്കാദമി, കേരള
കാര്‍ട്ടൂണ്‍ അക്കാദമി
എന്നിവയുടെ സംസ്ഥാനതല
പുരസ്കാരങ്ങള്‍ നേടിയ ശ്രീ
രാജേന്ദ്രനാണ് കലാവിദ്യാഭ്യാസത്തിന്റെ
വേറിട്ട വിദ്യാലയാനുഭവം
സൃഷ്ടിച്ചത്. അദ്ദേഹം
എസ് എസ് എയില്‍ ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നു.
പ്രവര്‍ത്തനത്തിനെക്കുറിച്ചുളള
എന്റെ വിലയിരുത്തല്‍
-
ചിത്രകലാവിദ്യാഭ്യാസം വിവിധ വിഷയപഠനവുമായി ബന്ധിപ്പിക്കാനാണ് ഇവിടെ ശ്രമിച്ചത്. ചിത്രീകരിക്കണമെങ്കില്‍ കുട്ടികള്‍ ആ പാഠം സ്വാംശീകരിക്കണം. അത് പഠനത്തെ ബലപ്പെടുത്തും
-
കുട്ടികള്‍ വരച്ച ചിത്രങ്ങള്‍ ആസ്വദിക്കുമ്പോഴും വിവിധ വിഷയങ്ങള്‍ കടന്നു വരും. പാഠസന്ദര്‍ഭങ്ങള്‍ ഓര്‍മയില്‍ വരും
-
ചിത്രരചനയുടെ സാങ്കേതിക കാര്യങ്ങള്‍ നിശ്ചിത കാലയളവിനുളളില്‍ പകരാനായി
-
ആരൊക്കെയാണ് ഈ രംഗത്തെ പ്രതിഭകള്‍ എന്നു കണ്ടെത്താനായി
-
ചിത്രകല വിദ്യാലയത്തിന്റെ മുഖ്യ അജണ്ടയായി മാറി
-
കുട്ടികളില്‍ താല്പര്യം വര്‍ധിച്ചു
-
ചിത്രപ്രദര്‍ശന രീതി പരിചയപ്പെടുത്തി
പുതിയസാധ്യതകള്‍
തുറന്നിടുകയാണ് കലാധ്യാപകര്‍.
അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുമ്പോള്‍ പ്രായോഗികമായ
ഇത്തരം രീതികള്‍ കൂടി ആലോചിക്കണം.
എസ്
എസ് എയിലെ കലാധ്യാപകര്‍
ഒത്തിരി പ്രതീക്ഷ നല്‍കുന്നു
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി