2018ജനുവരി
മാസം വിദ്യാലയങ്ങളെല്ലാം
അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനുളള
പ്രവര്‍ത്തനപദ്ധതികളെക്കുറിച്ചുളള
ആലോചനയിലായിരുന്നു.
വിദ്യാലയങ്ങളും
അധ്യാപകരും തമ്മില്‍ വലിയതോതിലുളള
കൊടുക്കല്‍ വാങ്ങലുകള്‍
നടന്നു. സജീവമായ
നവമാധ്യമചര്‍ച്ചകള്‍ നടന്നു.
കേരളത്തിലെ
വിദ്യാലയങ്ങളില്‍ ഇതിനുമുമ്പ്
ഇത്രവിപുലമായ ആലോചന നടന്നിട്ടുണ്ടോ
എന്നു സംശയമാണ്. സൂക്ഷ്മതല
ആസൂത്രണത്തിന്റെ രീതിശാസ്ത്രം
ഓരോ വിദ്യാലയവും വികസിപ്പിക്കുകയായിരുന്നു.
ആസൂത്രണരീതി
തിരിച്ചിടുന്നു
ഇതുവരെ
മുകളില്‍ നിന്നും നിര്‍ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍ ചെയ്തു
ശീലിച്ചവയാണ് ബഹുഭൂരിപക്ഷം
വിദ്യാലയങ്ങളും. ഇനിയും
താഴെതലത്തില്‍ അവരവര്‍
ആസൂത്രണം ചെയ്യുന്നവ
നടപ്പിലാക്കാന്‍ പോവുകയാണ്.
ഒരു സ്വച്ചിട്ടാല്‍
പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന്
യന്ത്രങ്ങളെക്കുറിച്ച്
ആലോചിക്കുക. ആ
സ്വിച്ച് പ്രവര്‍ത്തനക്ഷമമല്ലാതാകുന്നതോടെ
എല്ലാ യാന്ത്രങ്ങളും ഒറ്റയടിക്ക്
നില്‍ക്കും. നിശ്ചലമാകും.
അതേ സമയം ഓരോ
യന്ത്രത്തിനും ഓരോ സ്വിച്ചാണെങ്കിലോ?
ഒരു കേന്ദ്രത്തിലെ
മരവിപ്പ് ബാധിക്കില്ല.
കേന്ദ്രീകൃതരീതി
മുകളിലേക്ക് നോക്കിയിരിക്കുന്നവരെ
സൃഷ്ടിക്കും. പറയുന്നത്
മാത്രം ചെയ്യുക എന്ന ശീലം
പോഷിപ്പിക്കും. ഓരോ
വിദ്യാലയത്തിന്റെയും
സര്‍ഗാത്മകതയെ മാനിക്കില്ല.
അതിനെല്ലാം
പരിഹാരമാവുകയാണ്. ഇനി
നിലവാരമുയര്‍ത്താനുളള
പരിപാടികള്‍ എപ്പോള്‍ ആരംഭിക്കണം
എന്നതിന് ഉത്തരവും
പ്രതീക്ഷിച്ചിരിക്കേണ്ട
കാര്യമില്ല. അക്കാദമികസ്വാതന്ത്ര്യം
സര്‍ഗാത്മകാന്വേഷണത്തിനുളള
മുന്നുപാധിയാണ്.
പരസ്പരപൂരകത്വം
അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍ ബി ആര്‍
സികള്‍ക്കും ഡയറ്റുകള്‍ക്കും
സംസ്ഥാനതല ഏജന്‍സികള്‍ക്കും
പുതിയ ഉത്തരവാദിത്വം
നല്‍കുന്നുണ്ട്. അതില്‍
പ്രധാനം സ്കൂള്‍ അക്കാദമിക
മാസ്റ്റര്‍ പ്ലാനിലുളളത്
നടപ്പിലാക്കാന്‍ സാവകാശം
കൊടുക്കാത്ത വിധം പരിപാടികള്‍
നിര്‍ദേശിക്കാതിരിക്കലാണ്.
മറ്റൊന്ന്
പരിധിയില്‍ വരുന്ന അക്കാദമിക
മാസ്റ്റര്‍ പ്ലാനുകള്‍ വിശകലനം
ചെയ്ത് അതനുസരിച്ച് ബി ആര്‍
സി , ഡയറ്റ്
പ്ലാനുകള്‍ രൂപപ്പെടുത്തുക
എന്നതാണ്. അക്കാദമിക
രംഗത്ത് പരസ്പരപൂരകത്വം
ഉണ്ടാവണം . വിദ്യാലയങ്ങളെ
പ്രവര്‍ത്തനപരിപാടികളുടെ
സ്വീകര്‍ത്താക്കളായി മാത്രം
കാണരുത്. അവര്‍
ഉല്പാദകരും മാതൃകസൃഷ്ടിക്കുന്നവരുമാണ്.
അത്തരം
പ്രവര്‍ത്തനസംസ്കാരത്തെ
എങ്ങനെ ഫെസിലിറ്റേറ്റ്
ചെയ്യാമെന്നതാകാണം അക്കാദമിക
സ്ഥാപനങ്ങളുടെ അജണ്ട.
എസ് എസ് എ
പോലുളള സംവിധാനങ്ങളും
പുതിയസാഹചര്യത്തിന് അനുസരിച്ച്
മാറേണ്ടതുണ്ട്. അത്തരം
ചര്‍ച്ചകള്‍ ആരംഭിക്കാനിനി
വൈകിക്കൂടാ.
അക്കാദമികമാസ്ററര്‍
പ്ലാന്‍ സമര്‍പ്പണം
ഫെബ്രുവരി
ഒന്നിനാണ് സമര്‍പ്പണം.
സാമൂഹികചര്‍ച്ചയ്കായി
സമര്‍പ്പിക്കണമെന്നാണ്
ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുളളത്.
കേരളത്തിലെ
എല്ലാ വിദ്യാലയങ്ങളും ഈ
സമര്‍പ്പണച്ചടങ്ങ് ഗംഭീരമാക്കിയാല്‍
അത് സമൂഹത്തിലാകെ ചര്‍ച്ചാവിഷയമാകും.
പൊതുവിദ്യാലയങ്ങളുടെ
അക്കാദമിക ജാഗ്രത പൊതുസമൂഹത്തിനു
കൂടുതല്‍ ബോധ്യപ്പെടും.
വരും വര്‍ഷങ്ങളില്‍
പൊതുവിദ്യാഭ്യാസ രംഗത്തേക്ക്
കൂടുതല്‍ കുട്ടികള്‍
പ്രവേശിക്കപ്പെടണം.
ജനാധിപത്യ
മതനിരപേക്ഷ സമൂഹത്തിന്
അതാവശ്യമാണ്. ഒപ്പം
ഉയര്‍ന്ന നിലവാരത്തിനായുളള
തീവ്രശ്രമങ്ങളില്‍ സമൂഹത്തിന്റെ
പിന്തുണയും പ്രോത്സാഹനവും
വലിയതോതില്‍ വേണ്ടതുണ്ട്.
ആരുടെ
മുമ്പാകെ സമര്‍പ്പിക്കണം?
വിദ്യാലയ
വികസനസമിതി, പി
ടി എ, പൂര്‍വവിദ്യാര്‍ഥികള്‍
,തദ്ദേശസ്വയംഭരണ
സ്ഥാപന പ്രതിനിധികള്‍,
പൂര്‍വാധ്യാപകര്‍,
പ്രാദേശിക
വിദ്യാഭ്യാസ വിചക്ഷണര്‍,
സാമൂഹിക
സാംസ്കാരിക പ്രവര്‍ത്തകര്‍,
വിദ്യാഭ്യാസ
തല്പരരായ നാട്ടുകാര്‍
തുടങ്ങിയവരുടെ മുമ്പാകെയാണ്
അവതരിപ്പിക്കേണ്ടത്.
ഇത്രയും
വിഭാഗങ്ങളെ പങ്കെടുപ്പിക്കണമെങ്കില്‍
വിദ്യാലയത്തില്‍ മുന്നൊരുക്കം
നടക്കേണ്ടതുണ്ട്
ക്ഷണിക്കേണ്ടവരുടെ
ലിസ്റ്റു തയ്യാറാക്കണം
എങ്ങനെ
ക്ഷണിക്കുമെന്നു തീരുമാനിക്കണം
ക്ഷണിക്കാന്‍
ചുമതലപ്പെടുത്തണം
എപ്പോള്‍
ക്ഷണിക്കുമെന്നും തീരുമാനിക്കണം.
സമര്‍പ്പണവേദി
എവിടെയായിരിക്കണം?
എന്റെ
വ്യക്തിപരമായ അഭിപ്രായം അത്
സ്കൂളിനു പുറത്തുളള ഒരു
വേദിയായിരിക്കണമെന്നാണ്.
വിദ്യാലയത്തിലേക്ക്
കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍
കൂടിയാണല്ലോ സമര്‍പ്പണം.
എന്നും
വിദ്യാലയത്തില്‍ വരുന്നവര്‍
മാത്രം കേട്ടാല്‍ പോരല്ലോ.
വലിയബഹളങ്ങളൊന്നുമില്ലാത്ത
തുറസ്സായ വേദികള്‍ കിട്ടുമെങ്കില്‍
അതാണ് ഉപിതം. ഉച്ചഭാഷിണി
വേണ്ടിവരും. മറ്റു
വേദികള്‍ കിട്ടുന്നില്ലെങ്കില്‍
വിദ്യാലയം തന്നെ ഉപയോഗിക്കേണ്ടി
വന്നേക്കാം.
സമര്‍പ്പണരീതി
എപ്രകാരമാകണം?
പൊതുവേദിയില്‍
വെച്ച് ഇങ്ങനെ നടക്കാന്‍
സാധ്യതയുണ്ട്- അക്കാദമിക
മാസ്റ്റര്‍പ്ലാന്‍
സമര്‍പ്പണയോഗത്തിന്റെ
ഉദ്ഘാടനം, ആശംസ,
പ്രഥമാധ്യാപിക
സമൂഹത്തിലെ പ്രധാനപ്പെട്ട
ഒരു വ്യക്തിക്ക് അക്കാദമിക
പ്ലാന്‍ കൈമാറല്‍ ,
അക്കാദമിക
പ്ലാനിന്റെ പ്രസക്തിയെക്കുറിച്ച്
ഒരാളുടെ വിശദീകരണം.
ഇങ്ങനെ
സാമ്പ്രദായിക രീതിയില്‍
ആലോചിക്കുന്നതിനു പകരം
വ്യത്യസ്ത സാധ്യതകള്‍
ആലോചിക്കണം.
എന്തെല്ലാം
സാധ്യതകള്‍?
-
അക്കാദമിക മാസ്റ്റര് പ്ലാനിന്റെ ഊന്നല്‍ മേഖലകളും ലക്ഷ്യങ്ങളും പ്രധാന പ്രവര്‍ത്തനങ്ങളും അടങ്ങിയ സംക്ഷിപ്തം എല്ലാവര്‍ക്കും വിതരണം ചെയ്യല്‍ ( നൂറുകണക്കിനാളുകള്‍ക്ക് ഒരേ സമയം സമര്‍പ്പണം)
-
വിദ്യാലയം ലക്ഷ്യമിടുന്ന അക്കാദമിക പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ഐ സി ടി സാധ്യത ഉപയോഗിച്ച് അവതരിപ്പിക്കല്‍ ( തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രതീകാത്മകമായി ഏറ്റുവാങ്ങല്‍- കര്‍ഷകത്തൊഴിലാളികള്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, യുവജനങ്ങള്‍, വനിതാക്കൂട്ടായ്മകള്‍, ജനപ്രതിനിധികള്‍.....സമൂഹത്തില്‍ അഭിപ്രായരൂപീകരണത്തെ സഹായിക്കുന്ന എല്ലാവരെയും ക്ഷണിക്കാം.)
-
മുന്‍കൂട്ടി ചുമതലപ്പെടുത്തിയ പ്രാദേശിക വിദഗ്ധര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ നിര്‍ദിഷ്ട മേഖല പരിചയപ്പെടുത്തി പ്രതികരിക്കല്‍
-
തീര്‍ച്ചയായും കുട്ടികളും അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ ചില ഇനങ്ങള്‍ സമൂഹത്തിനു മുമ്പാകെ പരിചയപ്പെടുത്തണം. തങ്ങളുടെ വിദ്യാഭ്യാസം ഭാവിയില്‍ എങ്ങനെയായിരിക്കും ഈ വിദ്യാലയത്തില്‍ എന്നു രേഖയെ ആധാരമാക്കി കുഞ്ഞുവാക്യങ്ങളില്‍ അവതരിപ്പിക്കുന്നത് അക്കാദമിക മികവിന്റെ ലക്ഷണം കൂടിയാണ്. പൊതുചര്‍ച്ചകളിലും വേദികളിലും നിസങ്കോചം ആശയവിനിമയം നടത്തുന്ന കുട്ടികള്‍ ചര്‍ച്ചാഗ്രൂപ്പിനെ ഉത്തേജിപ്പിക്കും
-
വിശിഷ്ടാതിഥികളെല്ലാം അക്കാദമിക മാസ്റ്റര്‍ പ്ലാനിലെ ചുമതലപ്പെടുത്തിയ ഓര ഇനം പിരിചയപ്പെടുത്തല്‍
-
പ്രോഗ്രാം നടക്കുന്ന സ്ഥലത്ത് അക്കാദമിക മാസ്ററര്‍ പ്ലാനിലെ ഉളളടക്കം പോസ്റ്ററുകളിലായി ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കല്‍
-
അന്താരാഷ്ട്ര നിലവാരത്തിലേക്കുളള അക്കാദമിക പ്രവര്‍ത്തനസാധ്യതകളെക്കുറിച്ച് വിശദമാക്കി പൊതുസമൂഹത്തിന് സമര്‍പ്പിക്കുന്നതായി പ്രഖ്യാപിക്കല്‍
-
................................................................
അക്കാദമിക
മാസ്ററര്‍ പ്ലാനിനെക്കുറിച്ച്
പൊതുസമൂഹത്തിന്റെ അഭിപ്രായം
തേടല്‍ പ്രക്രിയകൂടിയാണിത്.
അവരെങ്ങനെ
അഭിപ്രായം പറയും?
വിദ്യാഭ്യാസ
ഗ്രാമസഭസംഘടിപ്പിച്ച്
സമര്‍പ്പണം നടത്താനാണ്
ബാലഗ്രാമിലെ പ്രഥമാധ്യാപകനായ
അഗസ്റ്റിന്‍ തീരുമാനിച്ചിട്ടുളളതെന്നു
പറഞ്ഞു. ഗ്രാമസഭാഗ്രൂപ്പ്
ചര്‍ച്ച പോലെ വിവിധ മേഖല
തിരിച്ച് ചര്‍ച്ചയാകാം.
മുന്‍കൂട്ടി
നിശ്ചയിച്ച ഇനത്തില്‍
ചുമതലപ്പെടുത്തിയവരുടെ പൊതു
ചര്‍ച്ചയാകാം.
ചര്‍ച്ചാക്കുറിപ്പ്
നല്‍കിയുളള പ്രതികരണശേഖരണവും
ആകാം
ചര്‍ച്ചയില്‍
വരേണ്ട കാര്യങ്ങള്‍
-
നിര്‍ദേശിച്ച പ്രവര്‍ത്തനം നിലവാരമുയര്‍ത്താന്‍ പര്യാപ്തമാണോ? സാധ്യതകള്‍
-
മുന്‍ഗണനയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ?
-
കൂട്ടിച്ചേര്‍ക്കേണ്ടതായി എനിക്ക് നിര്‍ദേശിക്കാനുളളത്?
-
ഒഴിവാക്കണമെന്നു്, ഭേദഗതി വരുത്തണമെന്നു തോന്നുന്നവ?
-
നിര്‍വഹണതലം ശക്തമാക്കാനായി എന്തു ചെയ്യാനാകും?
-
ഞാനുള്‍പ്പെടുന്ന സമൂഹത്തിന് എങ്ങനെ സഹായിക്കാനാകും?
ചര്‍ച്ച
എപ്പോഴും പോസിറ്റീവാകണം.
ഇത് ചര്‍ച്ചയില്‍
പങ്കെടുക്കുന്നവരോട് പറയണം.
ക്രിയാത്മക
നിര്‍ദേശങ്ങളാണ് പ്രതീക്ഷിക്കുന്നത്
യോഗത്തില്‍
പങ്കെടുക്കുന്നവരുടെ ദൗത്യം
തീരുന്നില്ല. അക്കാദമിക
മാസ്റ്റര് പ്ലാനിന്റെ
പ്രസക്തി, ലക്ഷ്യമിടുന്ന
പ്രവര്‍ത്തനങ്ങള്‍,
അതുവഴിയുണ്ടാകാന്‍
പോകുന്ന ഉയര്‍ന്ന നിലവാരം
എന്നിവ സംബന്ധിച്ച് കിട്ടുന്ന
അവസരങ്ങളിലെല്ലാം പരമാവധി
ആളുകളുമായി ആശയവിനിമയം
നടത്താന്‍ അവര്‍ തയ്യാറാണം.
തദ്ദേശസ്വയംഭരണസ്ഥാപനത്തിന്
അക്കാദമിക മാസ്റ്റര്‍ പ്ലാനിനെ
ആസ്പദമാക്കി ജനകീയ വിദ്യാഭ്യാസ
സദസ്സ് സംഘടിപ്പിക്കാം.
വിവിധ
വിദ്യാലയങ്ങളിലെ ഉയര്‍ത്തിക്കാട്ടാവുന്ന
പ്രവര്‍ത്തനപരിപാടികള്‍
പങ്കിടുന്നതിനുളള വേദി
സൃഷ്ടിക്കാം.
പൊതുവിദ്യാഭ്യാസത്തെക്കുറിച്ചുളള
സജീവമായ ചര്‍ച്ചയുടെ അന്തരീക്ഷം
സമൂഹത്തില്‍ നിലനിറുത്തണം
പ്രചരണം
-
പ്രധാനകവലകളില്‍ കൈയെഴുത്ത് പോസ്റ്റര്‍ ആകാം.
-
ഇപ്പോള്‍ പത്തോ പതിനഞ്ചോ എ ത്രി സൈസിലുളള പോസ്റ്റര്‍ പ്രിന്റെടുക്കാന്‍ വലിയ ചെലവില്ല. അത് പ്രാദേശിക കേന്ദ്രങ്ങളില്‍ ഒട്ടിക്കാം
-
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം വാര്‍ത്ത മാധ്യമങ്ങളില്‍ നല്‍കാം.
-
അധ്യാപകസംഘടനകളും വിദ്യാര്‍ഥി സംഘടനകളും പ്രചരണപരിപാടികള്‍ ഏറ്റെടുക്കണം.
-
സ്കൂള്‍ വാട്സ് ആപ്പ്, ഫേസ് ബുക്ക് കൂട്ടായ്മകളില്‍ പോസ്റ്റിടാം
-
ക്ഷണിക്കല്‍ തന്നെ പ്രചരണമാണല്ലോ
എന്തായാലും
ആരും അറിയാത്ത രീതിയില്‍ ഈ
ചരിത്രസംഭവത്തെ കാണരുത്.
അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍
പ്രയോഗപഥത്തിലേക്ക്
തയ്യാറാക്കിയ
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍
നടപ്പിലാക്കുന്നതിന് ഉത്തരവ്
വന്നില്ലല്ലോ? വിദ്യാഭ്യാസ
ഓഫീസര്‍ പറഞ്ഞില്ലല്ലോ?
എന്നൊന്നും
കാത്തിരിക്കരുതേ?
ഫെബ്രുവരി,
മാര്‍ച്ച്
മാസങ്ങളില്‍ അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍ പ്രകാരണുളള
പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
നടക്കണം. ഏറ്റവും
വേഗത്തില്‍ സാക്ഷാത്കരിക്കാവുന്നവയാണ്
തെരഞ്ഞെടുക്കേണ്ടത്.
ശാസ്ത്രലൈബ്രറിയുടെ
പ്രവര്‍ത്തനോദ്ഘാടനം
അല്ലെങ്കില്‍ ഇ പോര്‍ട്ട്ഫോളിയോ
ആരംഭിക്കല്‍, ടാലന്റ
നിര്‍ണയം എന്നിങ്ങനെ എന്തുമാകാം.
ഓരോ മാസവും
ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളുടെ
നിര്‍വഹണകലണ്ടര്‍ തയ്യാറാക്കുകയും
വേണം. എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ് ഉടന്‍
ആരംഭിക്കുക എന്ന് അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണ
വേദിയില്‍ വെച്ച് പ്രഖ്യാപിക്കുന്നത്
ഇത് നടപ്പിലാക്കാന്‍ പോകുന്ന
പദ്ധതിയാണ് എന്ന ധാരണ പകരാന്‍
സഹായിക്കും.
ഓരോ
പ്രവര്‍ത്തനവും ആരംഭിച്ചാല്‍
അതിന് ചുമതലക്കാരുണ്ടാകണം.
അവര്‍ അതിന്റെ
പൂര്‍ത്തീകരണം വരെ യുളള
സൂക്ഷ്മപ്രവര്‍ത്തനങ്ങളിലോരൊന്നും
എപ്പോള്‍ എങ്ങനെ ഏതു
ഗുണനിലവാരത്തില്‍ നടത്തണമെന്ന്
ആസൂത്രണം ചെയ്യണം. എല്ലാ
കാര്യങ്ങളും പ്രഥമാധ്യാപിക
തീരുമാനിക്കട്ടെ എന്നു
വിചാരിക്കരുത്. ഹയര്‍
സെക്കണ്ടറി വരെയുളള വിദ്യാലയങ്ങളില്‍
വിഷയാടിസ്ഥാന അക്കാദമിക
ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ
സാധ്യത ആലോചിക്കണം.
പരീക്ഷ വരുന്നു
അതിനാല്‍ അടുത്ത വര്‍ഷം മതി
പ്രവര്‍ത്തനങ്ങള്‍ എന്നു
തീരുമാനിക്കേണ്ടതില്ല.
ചിലത് ആരംഭിക്കാം.
അവധിക്കാലത്തും
പ്രവര്‍ത്തനങ്ങളാകാം.
അതത് വിദ്യാലയമാണ്
തീരുമാനിക്കേണ്ടത്.
വിദ്യാഭ്യാസ
വകുപ്പ് ചെയ്യേണ്ടത്
അയവില്ലാത്ത
നിര്‍ദേശങ്ങളും അധികഭാരമുളവാക്കുന്ന
വിവരശേഖരഫോറങ്ങളും നല്‍കരുത്.
പട്ടാളച്ചിട്ടയും
അക്കാദമികച്ചിട്ടയും രണ്ടാണ്.
ഓരോ മാസവും
വിദ്യാലയങ്ങള്‍ ആരംഭിച്ച
അക്കാദമിക പ്രവര്‍ത്തനങ്ങള്‍
അപ് ലോഡ് ചെയ്യുന്നതിന്
ഓണ്‍ലൈന്‍ സംവിധാനമുണ്ടാക്കണം.
അക്കാദമിക
മാസ്റ്റര്‍ പ്ലാനിലെ മികച്ച
നിര്‍വഹണാനുഭവങ്ങള്‍ പങ്കിടാനും
ഈ സംവിധാനത്തിലൂടെ കഴിയണം.
ഹൈടെക്
മോണിറ്ററിംഗ് തന്നെ.
അതിലൂടെ
ആശയങ്ങളുടെ പങ്കിടല്‍ കൂടി
നടക്കുമല്ലോ.
പ്രഥമാധ്യാപകയോഗങ്ങളില്‍
മുഖ്യ അജണ്ടയാകണം മാസ്റ്റര്‍
പ്ലാന്‍ പ്രകാരമുളള
അക്കാദമികാനുഭവങ്ങളുടെ
പങ്കിടല്‍. മുന്‍കൂട്ടി
ചുമതലപ്പെടുത്തി ഇത് നടത്താം.
ഐ സി ടി
ഉപയോഗിച്ചുളള അവതരണങ്ങള്‍
ഡോക്യുമെന്റേഷന്‍ കൂടിയാണ്.
അവയില്‍ നിന്നും
തെരഞ്ഞെടുത്തത് ജില്ലാ
സംസ്ഥാനയോഗങ്ങളില്‍
അവതരിപ്പിക്കാം.
അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍ പുതുക്കല്‍
തയ്യാറാക്കിയ
മാസ്റ്റര്‍പ്ലാനില്‍ ഇനിയും
കൂട്ടിച്ചേര്‍ക്കലുകള്‍
വരുത്താം. നിര്‍വഹണാനുഭവങ്ങളുടെയും
ഇതര വിദ്യാലയങ്ങളില്‍ നിന്നും
ലഭിച്ച വിജയാനുഭവങ്ങളുടെയും
അടിസ്ഥാനത്തിലാകണം അത്.
അന്വേഷണങ്ങളുടെ
സംസ്കാരം പുതിയ ആശയങ്ങള്‍
നല്‍കും. അനുബന്ധമെന്നവണ്ണം
അവ ഉള്‍പ്പെടുത്താം.
മുന്നൊരുക്കം
ഇനി
അധിക ദിവസമില്ല എന്നറിയാം
അടുത്ത
ദിവസം എസ് ആര്‍ജി കൂടണം.
രണ്ടുദിവസം
കൊണ്ട് സാധ്യമാക്കാവുന്ന
ഉയര്‍ന്ന സംഘാടനരീതി ആലോചിക്കണം.
ചുമതലകള്‍
നിശ്ചയിക്കണം
നേരത്തെ
ആലോചന നടത്തിയ ധാരാളം
വിദ്യാലയങ്ങളുണ്ട്.
ഇനിയും ആലോചന
നടത്താനായി സമയം കിട്ടാത്ത
വിദ്യാലയങ്ങളുമുണ്ട്.
ഇനിയുളള
സമയത്തെ എങ്ങനെ ഫലപ്രദമായി
ഉപയോഗിക്കാം എന്നു തീരുമാനിക്കൂ.
വിദ്യാഭ്യാസ
ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാനുളള
ഒരു രേഖയല്ല അക്കാദമിക
മാസ്റ്റര്‍ പ്ലാന്‍.
കേരളത്തിലെ
ഓരോ വിദ്യാലയവും
അക്കാദമികസമര്‍പ്പണചിന്തയോടെ
പൊതുവിദ്യാഭ്യാസത്തെ അതത്
പ്രദേശത്ത് ശക്തിപ്പെടുത്തുന്നതിനുളള
കര്‍മപരിപാടികളുടെ ചൈതന്യരേഖയാണത്.
അത് പ്രയോഗത്തിലേക്ക്
ഏറ്റെടുക്കലാണ് സമര്‍പ്പണം.
അക്കാദമിക് മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട സാറിനെ റ നിർദ്ദേശങ്ങൾക്ക് നന്ദി. ഓരോ സ്കൂളും അവരുടെ തനതായ പദ്ധതികളിലൂടെ മുന്നേറ്റുന്നു. വളരെ നല്ല ആശയമാണിത്. പക്ഷേ സാർ പറഞ്ഞതുപോലെ ഓരോ ഏജൻസികളും അവരുടെ കടമകൾ മനസ്സിലാക്കി സ്വയം നിയന്ത്രിക്കാനും സ്കൂളുകളെ സഹായിക്കാനും തയ്യാറായാൽ ഈ പദ്ധതി ലോകത്തിന് മാതൃകയാകും എന്നതിൽ സംശയമില്ല
ReplyDeleteകഴിഞ്ഞ ദിവസം ഒരു മുനിസിപ്പാലിറ്റിയുടെ അധ്യാപക സംഗമത്തിൽ പങ്കെടുത്തിരുന്നു. ഫെബ്രു. 1 ന്റെ അവതരണത്തെ കുറിച്ച് കാര്യമായ ആലോചനകളൊന്നും പല വിദ്യാലയങ്ങളിലും നടന്നിട്ടില്ല എന്ന് മനസ്സിലാക്കാനായി. ഗവ. ഉത്തരവുകൾ കൊണ്ടു മാത്രം കാര്യം നടക്കില്ല. ഒരാഴ്ച മുമ്പെങ്കിലും പ്രഥമാധ്യാപകരുടെ കോൺഫറൻസ് നടക്കണമായിരുന്നു. താങ്കൾ ഇത്രയെങ്കിലും ഇടപെട്ടു. നന്ദി. ഹൈസ്കൂളുകളും ഹയർ സെക്കന്ററികളും ഇനിയും ഉണരാൻ ഉണ്ട്.
ReplyDeleteഎന്തായാലും കുറെ വിദ്യാലയങ്ങള്‍ എങ്കിലും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി അവതരിപ്പിക്കും എന്നാ കാര്യത്തില്‍ തര്‍ക്കമില്ല .കുറെ ബദലുകള്‍ രൂപപ്പെടും .കേരളം വേറിട്ട ഒരു ഗവേഷണ സംസ്ക്കാരത്തിന് തുടക്കം കുറിക്കുന്നു എന്നതില്‍ അഭിമാനിക്കാം .പൊതു വിദ്യാഭ്യാസ സംരക്ഷനയജ്നം മുന്നോട്ടു തന്നെ .വിദ്യാലയങ്ങള്‍ തയ്യാറാക്കിയ പ്ലാനുമായി മുന്നോട്ടു പോകുമ്പോള്‍ അവര്‍ക്ക് ധാരാളം അക്കാദമിക പിന്തുണകള്‍ ആവശ്യമായ് വരും .അത് നല്കാന്‍ തത്സമയ പിന്തുനാസംവിധാനം കൂടെ ശക്തിപ്പെട്ടാല്‍ ഒരു വന്‍ കുതിച്ചുചാട്ടം സ്വപ്നം കാണാം .അഭിനന്ദനങ്ങള്‍ !
ReplyDeleteഅക്കാദമിക സമൂഹം ഇന്ന് ചർച്ച ചെയതു വരുന്ന കാര്യങ്ങൾ തന്നെയാണ് സൂചിപ്പിച്ചത്. അതു കൊണ്ടു തന്നെ ഏറ്റവും പ്രസക്തവുമാണിവ.. സംശയ ദുരീകരണവും കൃത്യമായ ദിശാബോധവുമുണ്ടാക്കാൻ ലേഖനത്തിന് സാധിക്കും
ReplyDeleteനിഷ ഡയറ്റ് പാലക്കാട്
അക്കാദമിക് പ്ലാനിനെ കുറിച്ച് സംസ്ഥാനത്തിന്റെ വിഷൻ എന്താണ്? ഈ സംരഭത്തിൽ മുകൾത്തട്ടിൽ കൃത്യമായ ചില വിഷനുകൾ രൂപപ്പെടുത്തേണ്ടേ?
ReplyDeleteആ രൂപപ്പെടുത്തലുകൾ ഓരോ സ്കൂളും നൂതനമായ ശൈലിയിൽ ചിട്ടപ്പെടുത്തുകയല്ലേ നല്ലത്?
വളരെ നല്ല രീതിയിൽ വിദ്യാലയ വികസന പ്ലാനുകൾ തയ്യാറാക്കിയ സ്കൂളുകൾ നമുക്കുണ്ട്...കൃത്യമായ പ്ലാനിങ്ങോടെ ഒരു ഹെഡ്മാസറ്റർ ഇത് നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴാണല്ലോ സംസ്ഥാന തലത്തിലെ പ്രോ ഗ്രാമുകൾ വന്നു ചാടുന്നത്?
എം എൽ എ മാരുടെ പ്രോഗ്രാമുകൾ വരുന്നത്?
എസ്.എസ് എ പരിപാടികൾ നടപ്പിലാക്കേണ്ടി വരിക
ഇത്രയധികം സമയവും സർഗാത്മകതയും മുടക്കി രൂപപ്പെട്ടു വന്ന ഈ പ്ലാൻ നടപ്പിലാക്കാനുള്ള സമയവും സാവകാശവും സകൂ ളുകൾക്ക് നൽകേണ്ടതല്ലേ?? നിർബന്ധമായും എല്ലാ സ്കൂളുകളും ഏറ്റെടുക്കേണ്ട ചില പ്രവർത്തനങ്ങൾ കൃത്യമായി ഓരോ കാലയളവിൽ സൂചിപ്പിക്കുന്നത് മോണിറ്ററിംഗിനു മാത്രമല്ല.. മാസ്റ്റർ പ്ലാനിന്റെ സാക്ഷാത്കാരത്തിന്റെ മാതൃകകൾ ഉടനീളം സൃഷ്ടിക്കാൻ സാധിക്കും