കലവൂര്‍ സ്കൂളിലെ അധ്യാപക ശില്പശാലയില്‍ ചിട്ടപ്പെടുത്തിയ '"നാടൊരുക്കം'" പരിപാടിയുടെ ഭാഗമായി കലവൂര്‍ വൈ.എം.എ. ബാലകൈരളിയില്‍ പ്രാദേശിക അക്കാദമിക ശില്പശാല ( അധ്യാപക രക്ഷാകര്‍തൃ വിദ്യാര്‍ഥി ശില്പശാല) നടന്നു.
പങ്കാളിത്തം
24/08/2019 അവധി ദിവസമായിട്ടും എച്ച്.എം. അടക്കം പത്ത് അധ്യാപകര്‍ ഈ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി പ്രീതികുളങ്ങര ബ്ലോക്ക് ജങ്ഷന്‍ പ്രദേശത്തെ കുട്ടികളും രക്ഷകര്‍ത്താക്കളും അധ്യാപകരുമടക്കം എണ്‍പത്തിനാല് പേര്‍ പങ്കെടുത്തു.
ലക്ഷ്യം
വിവിധ വിഷയ മേഖലകളില്‍ ഗവേഷണാത്മക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ കുട്ടികളെ പ്രാപ്തരാക്കുവാനും കുട്ടികള്‍ക്ക് ഇക്കാര്യത്തില്‍സഹായിക്കുവാന്‍ രക്ഷകര്‍ത്താക്കളെ ഒരുക്കിയെടുക്കുവാനും ലക്ഷ്യമിട്ട് അധ്യാപകര്‍ അവതരണങ്ങള്‍ നടത്തി.
പ്രക്രിയ
അഞ്ച് മുതല്‍ ഒന്‍പതു വരെ ക്ലാസുകാര്‍വ്യത്യസ്ത് ഗ്രൂപ്പുകളായി തിരിഞ്ഞിരുന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം കൊടുത്തു. ( വിശദാംശങ്ങള്‍ പിന്നീട് പങ്കിടാം)
എച്ച്.എം. വിജയകുമാരി ടീച്ചര്‍ ഉത്ഘാടനം നിര്‍വഹിച്ച പരിപടിയിയ്ക്ക് അധ്യാപികമാരായ ശ്രീമതി, ഷീബ, സന്ധ്യ, ജിഷ,, ഷീല, , മിനി, ഷര്‍മിള,എലിസബത്ത്,ശ്രീ. ബിനോയ്, മണികണ്ഠന്‍ എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി.
മികച്ച മൂല്യബോധത്തിനുടമകളായ അക്കാദമിക രംഗത്ത് നൂതന മാതൃകാ പ്രവര്‍ത്തനങ്ങളടക്കംഏറ്റെടുക്കുവാന്‍ കെല്‍പുള്ള മികവുറ്റ കുട്ടികളായി ഈ പ്രദേശത്തെ
കുട്ടികളെയോന്നാകെ മാറ്റിയെടുക്കുന്നതിന് കലവൂര്‍ സ്കൂള്‍ ആവിഷ്ക്കരിച്ച നാടൊരുക്കം പത്ധതിയില്‍ ഈ സെന്റില്‍ ഈ ജൂണ്‍ മാസത്തിനു ശേഷം നടക്കുന്ന നാലാമത്തെ പരിപാടിയായിരുന്നു ഇത എന്നത് ശ്രദ്ധേയമാണ്.
സ്കൂളില്‍ ഡിജിറ്റല്‍ ക്ലാസ് പി.ടി.എ.
അണ്‍ എയിഡഡ് സ്കൂളില്‍ നിന്നും ഇത്തവണ ആദ്യമായി എട്ടാം ക്ലാസ്സില്‍ എത്തിയ കുട്ടിയുടെ അച്ഛനും അമ്മയും ക്ലാസ് പി.ടി.എ.യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞ വര്‍ത്തമാനം ഇതായിരുന്നു. '" കുട്ടിയെ ഗവണ്മെന്റ് സ്കൂളില്‍ ചേര്‍ക്കുവാന്‍ തീരുമാനിച്ചത് എത്രയോ നന്നായി '" .ഇപ്പോഴത്തെ ജനപ്രതിനിധിയും മുന്‍ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആ അച്ഛന്റെ മുഖത്തെ അഭിമാനവും ആത്മവിശ്വാസവും പൊതുവിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ഏറെ കരുത്ത് നല്‍കുന്നു.
സ്കൂളില്‍ നടന്ന അധ്യാപക ശില്‍പശാലയിലെ ഒരു തീരുമാനമായിരുന്നു മുഴുവന്‍ ക്ലാസ് പി.ടി.എ കളും ഡിജിറ്റല്‍ അവതരണങ്ങളിലൂടെ വേണമെന്നത് . ലിറ്റില്‍ കൈറ്റിലെ അറുപതംഗസംഘമാണ് ഓരോ ക്ലാസിലേക്കമുളള ഡിജിറ്റല്‍ ഡോക്യുമെന്റുകള്‍ തയ്യാറാക്കുക
ക്ലാസിലെത്തിയ രക്ഷിതാക്കൾ സ്വന്തം കുട്ടികൾ ക്ലാസിൽ നടത്തുന്ന പഠന പ്രവർത്തനങ്ങൾ ബിഗ് സ്ക്രീനിൽ കാണുകയാണ്. ക്ലാസിലെ എല്ലാ കുട്ടികളും ഏതെങ്കിലുമൊരു പ്രവർത്തനത്തിൽ പങ്കാളിയായ വീഡിയോകളാണ് കാണുക. തുടർന്നാണ് സായാഹ്നക്ലാസ് പി.ടി.എ നടക്കുക.
എട്ടാം ക്ലാസ് ഇ ഡിവിഷനില്‍ സുധ ടീച്ചറിന്റെ നേതൃത്വത്തില്‍ സ്കൂളിലെ ആദ്യത്തെ ഡിജിറ്റല്‍ ക്ലാസ് പി.ടി.എ. ഇന്ന് നടന്നു. കഴിഞ്ഞ മാസത്തെ കുട്ടികളുടെ മികവുകള്‍ സ്ക്രീനില്‍ കണ്ടപ്പോള് ഹൈ ടെക് സംവിധാനങ്ങളുടെ മേന്മയില്‍ അഭിമാനപൂര്‍വം ക്ലാസ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിന് രക്ഷകര്‍ത്താക്കള്‍ സജ്ജരായി.
ഓരോ ക്ലാസ് പി ടി എയും വ്യത്യസ്ത അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നു. മികച്ച ക്ലാസ് പി ടി എയ്ക് സ്കൂള്‍ അംഗീകാരം നല്‍കും. എട്ടാം ക്ലാസ്സിന് മാത്രമായുള്ള ആദ്യ പ്രിന്റെഡ് ഡയറിയുടെ വിതരണോത്ഘാടനം എച്ച്.എം. വിജയകുമാരി ടീച്ചര്‍ നടത്തി
കുടുംബതല പ്ലാനും വ്യക്തിഗത പ്ലാനും തയ്യാറാക്കാന്‍ ഭവനസന്ദര്‍ശനം
ഓരോ കുട്ടിയെക്കുറിച്ചും കരുതലുളള ക്ലാസുകളാണ്. അതിന് കുട്ടിയെ അറിയണം കുടുംബത്തെ അറിയണം. അധ്യാപകര്‍ പല രീതിയിലാണ് ഈ അറിയല്‍ പ്രക്രിയ നടത്തുന്നത്. ആറാം ക്ലാസ് എ ഡിവിഷന്‍ ക്ലാസ് ടീച്ചര്‍ ശ്രീമതി അനില , തന്റെ ക്ലാസിലെ രക്ഷകര്‍ത്താക്കളുടെ നേതൃത്വത്തില്‍ നാലപ്പത്തിയൊന്ന് കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിച്ചു ഓരോ കുട്ടിയുടെയും കുടുംബ അന്തരീക്ഷത്തിലെ ഗുണ-ദോഷ വിശകലനം നടത്തി ആദ്യത്തെ '" കുടുംബതല
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ '"തയ്യാറാക്കി എച്ച്.എം. ന് കൈമാറി. ഇതിലൂടെ തന്റെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടെയും കുടുംബങ്ങളില്‍ മികച്ച പഠന പിന്തുണ ഉറപ്പാക്കുകയാണ് ടീച്ചര്‍.
സ്കൂളിലെ മുഴുവന്‍ ക്ലാസ് ടീച്ചര്‍മാരും ഇതിന്റെ പണിപ്പുരയിലാണ്. വരും ദിവസങ്ങളിലെ സ്കൂള്‍ അസ്സംബ്ലിയില്‍ എല്ലാ ക്ലാസ്സിലെയും അവതരണങ്ങള്‍ നടക്കും.
ചിങ്ങം ഒന്നിന് നന്മയുടെ രേഖ
കലവൂര്‍ സ്കൂളില്‍ അക്കാദമിക രംഗത്ത്
വലിയൊരു കുതിച്ചുചാട്ടത്തിന് ഇന്നത്തെ ദിനം തുടക്കം കുറിക്കുകയുണ്ടായി.
കഴിഞ്ഞ മാസം ക്ലാസ് തലത്തിലുണ്ടായ വലിയ മുന്നേറ്റത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് എട്ടാംക്ലാസ് എ ഡിവിഷന്‍ ക്ലാസ് ടീച്ചര്‍ ശ്രീമതി ഷീബ ടീച്ചര്‍ '" നന്മയുടെ രേഖ '" ഹെഡ് മിസ്ട്രെസ്സ് വിജയകുമാരി ടീച്ചറിന് കൈമാറി. തുടര്‍ന്നുള്ള ദിനങ്ങളില്‍ മുഴുവന്‍ ക്ലാസിലെയും നന്മ റിപ്പോര്‍ട്ട് കൈമാറും. ഓരോ ക്ലാസിലും ഓരോ മാസവും ഉണ്ടായ നേട്ടങ്ങളും നന്മകളും മേന്മകളുമാണ് നന്മയുടെ രേഖയിലുണ്ടാവുക. അത് തയ്യാറാക്കേണ്ടത് കുട്ടികളാണ്.
പുതുവര്‍ഷദിനത്തില്‍ കലവൂര്‍ സ്കൂള്‍ മലയാളം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ശ്രീരേഖ ടീച്ചറിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഒട്ടേറെ ആകര്‍ഷക പരിപാടികള്‍ അവതരിപ്പിച്ചു. ശ്രീമതി ശ്രീഷ്മ , ജിഷ,മിനി തുടങ്ങി ഏതാണ്ട് മുഴുവന്‍ ടീചെര്മാരും ഒപ്പം ചേര്‍ന്നു .
ഓരോ ക്ലാസ്സിനും കുട്ടിപ്പാര്‍ലമെന്റ്
അധ്യാപക ശില്പശാലയില്‍ ചിട്ടപ്പെടുത്തിയ മറ്റൊരു ഇനമാണ് സ്കൂളിലെ മുപ്പത് ഡിവിഷനുകള്‍ക്കും ഓരോ കുട്ടിപ്പാര്‍ലമെന്റ എന്നത്.
മുഴുവന്‍ ക്ലാസ്സുകള്‍ക്കും ആ ക്ലാസ്സിലെ മുഴുവന് കുട്ടികള്‍ക്കും ബാധകമായ നിയമങ്ങള്‍ പാര്‍ലമെന്‍റ കൂടി തീരുമാനിക്കാം. നിയമങ്ങള്‍ തെറ്റിച്ചാലുള്ള പരിഹാരവും നിശ്ചയിക്കാം. നിയമം, ആഭ്യന്തരം , വിദ്യാഭ്യാസം. ശുചിത്വം , ആരോഗ്യം,കായികം ,എന്നീ മേഖലയിലും വകുപ്പ് മന്ത്രിമാരുണ്ട്. അവര്‍ അതതു വകുപ്പുകള്‍ക്കുള്ള ബില്ലുകള്‍ അവതരിപ്പിക്കുകയും സഭയുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്തുകയും ചെയ്യും. ഇത്തരത്തില്‍ മുപ്പത് ക്ലാസ്സുകളിലെയും പാര്‍ലമെന്റുകള്‍ കൂടി അതതു ക്ലാസുകള്‍ക്കാവശ്യമായ നിയമങ്ങള്‍ കുട്ടികളുടെ നേതൃത്വത്തില്‍ തയ്യാറാക്കും.
സ്കൂളിലെ ആദ്യ മാതൃകാ പാര്‍ലമെന്റ എട്ടാം ക്ലാസ് എ ഡിവിഷനില്‍ ഷീബ ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ ഇന്ന് നടന്നു. പല ക്ലാസ്സുകളിലും പാര്‍ലമെന്റ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. ഷീബ ടീച്ചര്‍-നും കുട്ടികള്‍ക്കും കയ്യാളുകളായി പ്രവര്‍ത്തിച്ച മുഴുവന്‍ രക്ഷകര്‍ത്താക്കള്‍ക്കും സ്കൂള്‍ എസ്.എം.സി. യുടെ നന്ദി രേഖപ്പെടുത്തി
No comments:
Post a Comment
പ്രതികരിച്ചതിനു നന്ദി